Wednesday, November 27, 2013


പ്രസ്ഥാനം അജയ്യമാണ്. പുകഞ്ഞ കൊള്ളികള്‍ പുറത്തു തന്നെ.


 
കോഴിക്കോട്: ദുരാരോപണങ്ങള്‍ ഉന്നയിച്ചും കുപ്രചാരണം നടത്തിയും സുന്നി പ്രസ്ഥാനത്തെ ഭിന്നിപ്പിക്കാന്‍ സാധ്യമല്ലെന്നും അതിന് ആരും ശ്രമിക്കേണ്ടതില്ലെന്നും സമസ്ത കേരളജജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വിശുദ്ധ ഇസ്‌ലാമിന്റെ തനതായ വിശ്വാസ ആചാരങ്ങള്‍ പ്രചരിപ്പിക്കുകയും സമൂഹത്തെ നന്‍മയിലേക്ക് നയിക്കുകയും ചെയ്യുന്ന ഭദ്രതയും കെട്ടുറപ്പുമുള്ള സംഘശക്തിയാണ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരിയുടെ നേതൃത്വത്തിലുള്ള സമസ്തയും കീഴ്ഘടകങ്ങളും. സംഘടനയുടെ ഉന്നതരായ നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വിഫലശ്രമം നടത്തുന്നവര്‍ സംഘടനയുടെ നയങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവരാണ്. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളെയും കുപ്രചാരങ്ങളെയും അവജ്ഞയോടെ തള്ളിക്കളയാന്‍ പ്രവര്‍ത്തകര്‍ ഉല്‍ബുദ്ധരാണ്. സംഘടനയില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ദുരുദ്ദ്യേശ്യപരമായ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരും ഭാഗവാക്കായവരും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ ചരിത്രമാണുള്ളതെന്നും നേതാക്കള്‍ പറഞ്ഞു.

ആരോപണക്കാരുടെ വാറോലകള്‍ക്ക് നേതാക്കന്മാരുടെ വായടപ്പന്‍ മറുപടി. കേള്‍ക്കൂ... എങ്ങിനെയാണ് പണ്ഡിതനും പാമരനും തുല്യമാവുക? 

Tuesday, November 26, 2013


ആ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഇനി അഴിച്ചുമാറ്റാം


ഫാസിസത്തെയും കൊലപാതക രാഷ്ട്രീയത്തെയും വര്‍ണിക്കാന്‍ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ ഇത്രയും വിപുലവും മനോഹരവുമായ പദാവലികളുണ്ടെന്ന് ഏറ്റവും കുറഞ്ഞത് മലബാറുകാരെങ്കിലും അറിഞ്ഞത് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലാണ്. കൃത്യമായി പറഞ്ഞാല്‍ 2012 ഫെബ്രുവരി ഇരുപതാം തീയതിക്കു ശേഷം. അന്നാണ് തളിപ്പറമ്പ് അരിയിലെ വയലോരത്ത് വെച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുശ്ശുകൂര്‍ കൊല്ലപ്പെട്ടത്. സി പി എം കണ്ണൂര്‍ ജില്ലാ നേതാക്കള്‍ സഞ്ചരിച്ച വാഹനത്തെ തടഞ്ഞുവെച്ച് ആക്രമിച്ചതിന് പകരം ആസൂത്രണം ചെയ്തതെന്ന് പോലീസ് വിശദീകരിക്കുന്ന ശുകൂറിന്റെ കൊലപാതകം സമീപ കാലത്ത് കേരളം കണ്ട അതിദാരുണമായ കൊലപാതകങ്ങളിലൊന്നായിരുന്നു. സ്വന്തം വീട്ടിലേക്കുള്ള യാത്രാമധ്യേ ഓടിച്ചു പിടിച്ച അക്രമികളോട് ശുകൂര്‍ ഒന്നര മണിക്കൂര്‍ ജീവനു വേണ്ടി കേണുവത്രേ. അരിയിലെ ലീഗ് പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ലീഗ് നേതാക്കളുടെയും മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ഫോണുകളിലേക്ക് സഹായമഭ്യര്‍ഥിച്ചുകൊണ്ടുള്ള വിളികള്‍ പ്രവഹിച്ചിട്ടും ശുകൂറിന്റെ ജീവന്‍ രക്ഷിക്കാന്‍ സമുദായത്തിന്റെ മൊത്തം രക്ഷാകര്‍തൃത്വം അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഫലമോ? ആത്വിക ഉമ്മക്ക് സ്വന്തം മകനെ നഷ്ടപ്പെട്ടു. മുസ്‌ലിം ലീഗിന് ലക്ഷണമൊത്ത ഒരു രക്തസാക്ഷിയെ കിട്ടുകയും ചെയ്തു.
അതോടെ, മനോഹരമായ ഭാഷയില്‍, രക്തം ചിന്തുന്ന പശ്ചാത്തല ചിത്രത്തില്‍ നിഷ്‌കളങ്കതയൂറുന്ന പൊടിമീശക്കാരന്‍ ശുകൂറിന്റെ ഫോട്ടോയുടെ അകമ്പടിയോടെ സംസ്ഥാനമൊട്ടുക്കും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഫഌക്‌സ് ബോര്‍ഡുകളിലാക്കി ഫാസിസത്തിനും കൊലപാതകരാഷ്ട്രീയത്തിനുമെതിരെ പ്രതിരോധം തീര്‍ത്തു. അരിയില്‍ ശുകൂര്‍ അങ്ങനെ ‘ശഹീദ് ശുകൂറാ’യി. ഗുജറാത്തില്‍ ആര്‍ എസ് എസ് നരാധമന്മാരുടെ ആയുധ ആക്രോശങ്ങള്‍ക്ക് മുമ്പില്‍ ജീവനുവേണ്ടി കേഴുന്ന കുതുബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം ശകൂറിന്റെ ചിത്രത്തോടൊപ്പം ഒട്ടിച്ച്, വലതുപക്ഷ ഹൈന്ദവ വര്‍ഗീയതയുടെ മറ്റൊരു പതിപ്പാണ് സി പി എം എന്ന് സമുദായത്തെ തെര്യപ്പെടുത്തി. മുസ്‌ലിംകളോടുള്ള ഇടതുപക്ഷ സമീപനത്തിന്റെ ടെസ്റ്റ് ഡോസെന്ന് ശുകൂര്‍ വധത്തെ ലീഗ് പ്രഭാഷകരും എഴുത്തുകാരും തലങ്ങും വിലങ്ങും ഉദാഹരിച്ചു. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതോടെ ‘ശഹീദ് ശുകൂരി’ന്റെ രാഷ്ട്രീയ പ്രാധാന്യവും മൂല്യവും വര്‍ധിച്ചു. ഓര്‍ക്കാട്ടേരി ലക്ഷ്യമാക്കി വന്നവര്‍ അരിയിലേക്ക് വരെ യാത്ര നീട്ടി. അരിയിലേക്ക് യാത്ര പോയവര്‍ ഓര്‍ക്കാട്ടേരിയിലും വാഹനമിറങ്ങി.
അതോടെ ശുകൂര്‍ വധക്കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറയാന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും ആത്മവിശ്വാസം കൈവന്നുതുടങ്ങി. സ്വന്തം പ്രവര്‍ത്തകന്റെ കൊലപാതകത്തെ കുറിച്ച് നട്ടെല്ല് നിവര്‍ത്തി രണ്ടക്ഷരം ഉരിയാടാന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് ഒരു ആര്‍ എം പി നേതാവിന് അമ്പത്തിരണ്ട് വെട്ടേറ്റ് ശഹീദാകേണ്ടിവന്നല്ലോ എന്ന് ആത്മാഭിമാനമുള്ള ലീഗുകാര്‍ തല കുനിച്ചു.
എന്നാലും വേണ്ടിയില്ല, അക്രമാസക്തമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടും കൊലപാതക രാഷ്ട്രീയത്തോടും അരുതെന്ന് പറയാന്‍ മുസ്‌ലിം സമുദായത്തില്‍ നിന്നൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായല്ലോ എന്ന് സമുദായം ആത്മവിശ്വാസം കൊണ്ടു. അവര്‍ പ്രിന്റിംഗ് പ്രസുകളലേക്കോടി. കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫഌക്‌സ് ബോര്‍ഡുകളും നോട്ടീസുകളും അടിച്ചിറക്കി തെരുവുകള്‍ അലങ്കരിച്ചു. ശുകൂറിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് പിരിവിന് ലീഗ് നേതാക്കള്‍ കൈ നീട്ടിയപ്പോള്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞിറങ്ങിയപ്പോഴുള്ള ആദ്യ സംഭാവന തന്നെ നല്‍കി ബക്കറ്റ് നിറച്ചു. കൊലപാതക രാഷ്ട്രീയം തുലയട്ടെ, എന്നവര്‍ മുഷ്ടി ചുരുട്ടി. ശുകൂറിന്റെ രക്തസാക്ഷിത്വത്തെ ഉയര്‍ത്തിക്കാട്ടി മുസ്‌ലിം ലീഗ് രാഷ്ട്രീയ മൂലധനം സംഭരിച്ചു. പച്ച രാഷ്ട്രീയത്തെ ചുകപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ലീഗണികള്‍ ശപഥം ചെയ്തു. ഫാസിസ്റ്റുകള്‍ കൊലക്കത്തിയൂരുമ്പോള്‍ പ്രതിരോധിക്കാന്‍ ലീഗുകാരും കൂടെയുണ്ടാകുമെന്ന് സമുദായം ആശ്വാസം കൊണ്ടു. ടി പി ചന്ദ്രശേഖരന്‍ വധത്തെ അപലപിച്ചും ശുകൂര്‍ വധക്കേസിനെ ഉയര്‍ത്തിക്കാട്ടിയും പരിസ്ഥിതി ദിനത്തില്‍ ചെടി നട്ടും ഹരിതരാഷ്ട്രീയത്തിന് പച്ച പിടിച്ചുനില്‍ക്കാമെന്നായി.
KTC Abdul Khaderശുകൂര്‍ വധത്തോടെയെങ്കിലും കൊലപാതക രാഷ്ട്രീയത്തോട് അരുതെന്ന് പറയാന്‍ മുസ്‌ലിം ലീഗിന് കഴിഞ്ഞല്ലോ എന്ന് ഏറ്റവും ആശ്വാസം കൊണ്ടത് കൊടുവള്ളി അമ്പലക്കണ്ടി കെ ടി സി അബ്ദുല്‍ ഖാദിറിന്റെ ആ പാവം കുടുംബമായിരിക്കും. കാരണം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സന്ധ്യാ നേരത്ത് മദ്‌റസയില്‍ നിന്നും കുട്ടികളെ പഠിപ്പിച്ചിറങ്ങുകയായിരുന്ന അബ്ദുല്‍ ഖാദിര്‍ മരിച്ചത് കമ്പിപ്പാരയില്‍ കെട്ടിയ ഹരിത പതാക സുന്നീവിരുദ്ധര്‍ തലയില്‍ താഴ്ത്തിയിറക്കുന്നതിനിടെ തലയോട്ടി തകര്‍ന്നായിരുന്നു. അക്രമാസക്തമായ രാഷ്ട്രീയത്തെ പക്വതയാര്‍ന്ന നിലപാടുകളെടുത്ത് നേരിടാനുള്ള ലീഗിന്റെ തീരുമാനം കണ്ട് ആശ്വസിക്കാന്‍ പക്ഷേ, കുണ്ടൂരിലെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. ഒരു റമസാന്‍ കാലത്ത് നോമ്പ് തുറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നോമ്പുകാരനായി വിശന്നൊട്ടിയ തന്റെ മകന്‍ കുഞ്ഞുവിന്റെ വയറിലേക്ക് കഠാര ആഴ്ത്തി കുടല്‍മാല പുറത്തെടുത്ത് ആഹ്ലാദ നൃത്തം ചവിട്ടിയ ‘സമുദായസ്‌നേഹികളെ’ ഓര്‍ത്ത് അന്ത്യശാസം വരെയും കണ്ണീരൊഴുക്കിയ പിതാവായിരുന്നു സുന്നികളുടെ പ്രിയങ്കരനായ കുണ്ടൂര്‍ ഉസ്താദ്. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ തേരോട്ടത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവരും ജീവിതത്തില്‍ തളര്‍ന്നുപോയവരുമെല്ലാം തങ്ങള്‍ക്കൊന്നും അരിയില്‍ ശുകൂര്‍ ആകാനുള്ള ഭാഗ്യം ലഭിച്ചില്ലല്ലോ എന്ന് സങ്കടപ്പെട്ടുകാണും. അത്രമേല്‍ വൈകാരിക വിക്ഷോഭത്തോടെയുള്ള വാഗ്‌ധോരണികള്‍ കൊണ്ടായിരുന്നു ശേഷം ആക്രമ രാഷ്ട്രീയത്തെ ലീഗ് നേതാക്കളും പ്രവര്‍ത്തകരും അപലപിച്ചത്.
പക്ഷേ, അരിയില്‍ നിന്ന് ഓണപ്പറമ്പിലേക്ക് അധികം ദൂരമൊന്നുമില്ലെന്ന് ഏറ്റവും കുറഞ്ഞത് തളിപ്പറമ്പുകാര്‍ക്കെങ്കിലും നേരത്തെ അറിയാമായിരുന്ന വസ്തുതയാണ്. പുറം നാട്ടുകാര്‍ക്ക് അതറിയാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവന്നു എന്നുമാത്രം. 2013 ആഗസ്റ്റ് പതിനാറാം തീയതി ഓണപ്പറമ്പിലെ പള്ളിയും മദ്‌റസയും കുത്തിപ്പൊളിക്കുമ്പോള്‍ ഒരു സമുദായ സ്‌നേഹിക്കും ബാബ്‌രി മസ്ജിദ് ഓര്‍മയില്‍ തികട്ടിവന്നില്ല. പി എ റസാഖിനെയും സുഹൃത്തുക്കളെയും സോഡാ കുപ്പികൊണ്ടും കല്‍ച്ചീളുകള്‍ കൊണ്ടും ആഞ്ഞു കുത്തുമ്പോള്‍ തളിപ്പറമ്പ് താലൂക്കിലെ ലീഗുകാര്‍ക്ക് പോലും അരിയില്‍ ശുകൂറിന്റെ ദയനീയ മുഖം ഓര്‍മയില്‍ എത്തിയില്ലെന്നത് വിരോധാഭാസമാകാം. വിഘടിത സമസ്തയുടെ ചേളാരി പ്ലാന്റില്‍ നിന്നും കയറൂരി വിട്ട ക്രിമിനലുകളുടെ താളത്തിനൊപ്പം തുള്ളിയും ഇശല്‍ മുറുക്കിയും സമുദായ രാഷ്ട്രീയം തങ്ങളുടെ കൂറ് എന്തിനോടാണെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തി. ശഹീദാകണമെങ്കിലും ഫഌക്‌സ് ബോര്‍ഡില്‍ കയറിപ്പറ്റണമെങ്കിലും ആര്‍ എസ് എസിന്റെയോ സി പി എമ്മിന്റെയോ കൊലക്കത്തിക്കിരയാകണമെന്ന് മാപ്പിളമാര്‍ പാഠം പഠിച്ചു. പള്ളി പൊളിച്ചതായി ബോധ്യപ്പെടണമെങ്കില്‍, അക്രമികള്‍ കാവി വസ്ത്രം ധരിച്ചവര്‍ തന്നെയായിരിക്കണമെന്നും സമുദായത്തിന് വെളിപാടുണ്ടായി. ബാബരി പള്ളിയും അരിയില്‍ ശുകൂറും ഭാഗ്യവാന്‍മാര്‍.
തസ്‌ലീമ നസ്‌റീനും സല്‍മാന്‍ റുഷ്ദിയും ഡാനീഷ് കാര്‍ട്ടൂണിസ്റ്റ് കാര്‍ട്ട് വെസ്റ്റര്‍ഗിയേര്‍ഡും സിനിമാ സംവിധായന്‍ കമലഹാസനും പ്രൊഫ. ടി ജെ ജോസഫും ഖുര്‍ആനിനേയും പ്രവാചകനെയും അവഹേളിക്കുമ്പോള്‍ സമുദായത്തിന്റെ രക്തം തിളക്കും. കൈ വെട്ടിയും പോസ്റ്ററുകള്‍ക്കും തിയേറ്ററുകള്‍ക്കും തീയിട്ടും ഇന്ത്യാ രാജ്യത്ത് കാല് കുത്തിക്കില്ലെന്ന് ഫത്‌വകളിറക്കിയും മുസ്‌ലിം സംഘടനകള്‍ അവരുടെ സമുദായക്കൂറ് വെളിപ്പെടുത്തുന്ന ഘട്ടമാണ് ഓരോ ഇസ്‌ലാം നിന്ദാ സംഭവങ്ങളും. ഓണപ്പറമ്പില്‍ സ്വന്തം മദ്‌റസക്ക് തീയിട്ടപ്പോള്‍ തിരൂരങ്ങാടി പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ച ഹാജര്‍ ബുക്കും ലഡ്ജറും അഡ്മിഷന്‍ റജിസ്റ്ററും ശേഖരനാശാരി പണിത പൊളിഞ്ഞ മേശയും എടുത്തുമാറ്റണമെന്ന് തോന്നിയപ്പോഴും അന്ത്യപ്രവാചകന് അല്ലാഹു സമ്മാനിച്ച വിശുദ്ധ ഖുര്‍ആന്‍ കൂടി അതിനോടൊപ്പം മാറ്റി വെക്കാന്‍ തോന്നാതിരുന്നത് കുമ്മനം രാജശേഖരനോ ശശികല ടീച്ചര്‍ക്കോ ആയിരുന്നില്ല. ഓണപ്പറമ്പിലെയും പരിസരപ്രദേശങ്ങളിലേയും മുസ്‌ലിം രക്ഷിതാക്കള്‍ക്ക് പിറന്ന ആണ്‍ പിള്ളേര്‍ക്കായിരുന്നു. നാലില്‍ കുറയാത്ത എണ്ണം ആളുകള്‍ക്ക് മാത്രം എടുത്തുമാറ്റാന്‍ കഴിയുന്ന മേശയേക്കാള്‍ കനവും ഗാംഭീര്യവും വിശുദ്ധ ഖുര്‍ആനിനുണ്ടെന്നെങ്കിലും ചേളാരി പ്ലാന്റിലെ തൊഴിലാളികള്‍ക്ക് ബോധ്യപ്പെട്ടല്ലോ എന്നാശ്വസിക്കാം.
ചേളാരി വിഭാഗത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസക്കും തീയിട്ടു എന്ന വാര്‍ത്ത പരസ്യമായ ഉടനെ ലീഗ് നേതാവ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയും പരിവാരങ്ങളും ഓണപ്പറമ്പിലെത്തി പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു. അല്ലെങ്കിലും പ്രതികളെ പിടികൂടണമെന്നൊക്കെ ഈ വക മൗലവിമാര്‍ക്ക് ഇല്‍ഹാം ഉണ്ടാകണമെങ്കില്‍ പള്ളി തകര്‍ത്താല്‍ മാത്രം പോരല്ലോ. തളിപ്പറമ്പിലെ സ്റ്റേഷനറി കടയില്‍ നിന്ന് നൂറ് രൂപ കൊടുത്ത് വാങ്ങിയ അഡ്മിഷന്‍ റജിസ്റ്ററിന് കൂടി തീ പിടിക്കണം. അപ്പോഴേ ഇവരുടെയൊക്കെ സമുദായ സ്‌നേഹത്തിന്റെ രക്തം ഓടിത്തുടങ്ങുകയുള്ളൂ. പക്ഷേ ‘അല്ലാഹുവിന്റെ കലാമിന് അല്ലാഹു കാവല്‍ നില്‍ക്കും’ എന്ന് പടച്ചവന്‍ പറഞ്ഞതുകൊണ്ട് പ്രതികള്‍ പിടിക്കപ്പെടുക തന്നെ ചെയ്തു. എല്ലാ പ്രതികളും ചേളാരി ചന്തയിലെ കൂലിത്തൊഴിലാളികള്‍!. അവര്‍ക്ക് ആശയും അഭയവും നല്‍കിയതോ നയനമനോഹര ഹരിത സ്വപ്‌നങ്ങളും. അതോടെ, പ്രതികളെ പിടികൂടണമെന്ന് ആവേശം തുളുമ്പിയ മൗലവിമാര്‍ മാവിലായിയിലേക്ക് തീര്‍ഥയാത്ര പോയി.
കണ്ണൂര്‍ ജില്ലയിലെ തന്നെ കണ്ണൂര്‍ പാറാട്ടായിരുന്നു സമുദായസ്‌നേഹികളുടെ മതവികാരം മൂര്‍ധന്യാവസ്ഥയിലെത്തിയത്. സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ എറിയാനുള്ള ബോംബുണ്ടാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു പണ്ഡിത സംഘടന. ടെന്‍ഡര്‍ വിളിച്ചിട്ടാണോ അല്ലയോ എന്നറിയില്ല ബോംബൊന്നിന് ചേളാരിയിലെ മാര്‍ക്കറ്റ് നിലവാരം എണ്ണൂറ് രൂപയാണ്. ബോംബ് പൊട്ടിത്തെറിച്ച്, വാളെടുത്തിറങ്ങിയ ആണ്‍കുട്ടികളുടെ ‘ആണത്തം’ തന്നെ പോയത് മാത്രം ബാക്കി. ഒപ്പം അകത്തെ അസിമാനന്ദമാരെ തിരിച്ചറിയാനായി എന്നത് സമുദായത്തിന്റെ ഭാഗ്യം.
ABU HAJI 68മലപ്പുറം ജില്ലയിലെ എളങ്കൂരില്‍ ചേളാരി ചന്തയിലെ ഇറച്ചിവെട്ടുകാര്‍ അടിച്ചുകൊന്നത് എഴുപത്തെട്ട് വയസ്സ് പ്രായമുള്ള തിരുത്തിയില്‍ അബു ഹാജിയെ. കൈയോങ്ങാന്‍ ഏതൊരു റിപ്പര്‍ ചന്ദ്രനും ഒന്നറച്ചുനിന്നുപോകുന്ന പ്രായത്തിലെത്തിയ ഒരാള്‍. അല്ലെങ്കിലും ഉരുവിന്റെ പ്രായം നോക്കിയല്ലല്ലോ ഒരു ഇറച്ചിവെട്ടുകാരനും കത്തിക്ക് മൂര്‍ച്ച കൂട്ടുന്നത്.
NURUDHEENHAMZAമണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിലെ സുന്നീ പ്രവര്‍ത്തകരായ പള്ളത്തുവീട്ടില്‍ കുഞ്ഞിഹംസയെയും സഹോദരന്‍ നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുമ്പോഴേക്കും അരിയില്‍ ശുകൂര്‍ വധിക്കപ്പെട്ട് 21 മാസം പിന്നിട്ടിരുന്നു. ഒരു ‘ശഹീദി’നെക്കുറിച്ചുള്ള ഓര്‍മയൊക്കെ കുഴിച്ചിടാന്‍ ഇത്രയും ദിവസങ്ങള്‍ ധാരാളം. അതുകൊണ്ടു കൂടിയാകണം മുസ്‌ലിം ലീഗ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ തന്നെ കഠാര നല്‍കി ഗോദയിലിറക്കിയത്. സുഹൃത്തിനെ വീട്ടിലിറക്കിക്കൊടുത്ത് തിരിച്ചുവരുമ്പോഴാണ് ഈ സഹോദരങ്ങള്‍ കുത്തേറ്റ് മരിച്ചത്. കൊല്ലപ്പെട്ടത് ‘യാഥാസ്ഥിതിക’ സുന്നികളായതിനാലും കുത്തിയത് സി പി എമ്മുകാരോ ആര്‍ എസ് എസുകാരോ അല്ലാത്തതിനാലും ആരും മുറിവുകളുടെ എണ്ണമെടുത്തില്ല. ആര്‍ എം പിക്കാരല്ലാത്തതിനാല്‍ ആര്‍ക്കുമവര്‍ ധീരരക്തസാക്ഷികളുമായില്ല.
ഇതിനിടെ മറ്റൊരു സുന്ദര കാഴ്ച കണ്ടത് ജമാഅത്ത് ദിനപത്രത്തിലും ചാനലിലുമാണ്. സുന്നീ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള ചര്‍ച്ചയും മുഖപ്രസംഗവും കൊണ്ട് മുഖരിതമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിമാട് കുന്നും വെള്ളിപറമ്പും. നരഹത്യയിലെത്തിയ മതഭ്രാന്ത്’ എന്ന തലക്കെട്ടിലാണ് കൊലപാതകത്തേയും ബോംബിനെയും സുന്നികള്‍ക്കിടയില്‍ പങ്ക് വെച്ചുകൊടുത്ത് ജമാഅത്ത് ഗ്രൂപ്പ് എഡിറ്റര്‍ മുഖപ്രസംഗമെഴുതിയത്. പങ്ക് വെച്ചതിലെ അനീതി പോകട്ടെ, (‘പങ്ക് വെക്കുന്നവന്‍’ നരകത്തിലാണെന്ന് പ്രവാചകന്‍) നരഹത്യയിലേക്ക് മതഭ്രാന്തിനെ എത്തിക്കുന്നതില്‍ ചേന്ദമംഗല്ലൂരുകാരന്റെ പങ്കും പങ്കാളിത്തവും എന്തായിരുന്നെന്ന് സ്വയം ആലോചിക്കാനെങ്കിലും ഈ ദാരുണ കൊലപാതകങ്ങള്‍ നിമിത്തമായിരുന്നെങ്കില്‍.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞതുപോലെ, കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മലബാറില്‍ നടന്ന അതിക്രമങ്ങളിലും കൊലപാതകങ്ങളിലും പിടിക്കപ്പെട്ടവരിലേറെയും സമസ്ത ചേളാരി വിഭാഗം പ്രവര്‍ത്തകരും ഭാരവാഹികളുമാണെന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്. മുസ്‌ലിം ലീഗിന്റെ അനുഭാവികള്‍ മുതല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വരെയും ഉള്‍പ്പെടുന്നുണ്ടെന്ന കാര്യം ആശങ്കാജനകം തന്നെ. പ്രതികളെ പിടികൂടാതിരിക്കാനും അവരെ അലമാരയിലൊളിപ്പിക്കാനും ലീഗ് കാണിക്കുന്ന ജാഗ്രത മുസ്‌ലിം സമുദായത്തെ മാത്രമല്ല, കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുന്ന ഏതൊരു കേരളീയന്റെയും ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നതാണ്. മോഡി ഭരിക്കുന്ന അഹമ്മദാബാദില്‍ മാത്രമല്ല, മണ്ണാര്‍ക്കാട്ടെ കാഞ്ഞിരപ്പുഴയിലെ സ്വന്തം മഹല്ലിലും മുസ്‌ലിംകള്‍ക്ക് രക്ഷയില്ലെന്ന് വന്നാല്‍! പുറത്തെ ശത്രുവിന്റെ കത്തിയുടെ അതേ മൂര്‍ച്ച അകത്തെ മിത്രത്തിന്റെ കത്തിക്കുണ്ടെന്ന് വന്നാല്‍!! കുതുബുദ്ദീന്‍ അന്‍സാരിമാരുടെ കണ്ണുകള്‍ ഭയപ്പാട് കൊണ്ട് അന്ധാളിച്ചുപോകുന്നത് തൃശൂലം കൊണ്ടല്ല തൊട്ടയല്‍പക്കത്തെ സഹോദരന്റെ കഠാര കണ്ടാണെന്ന് വന്നാല്‍!!! ഈ വക കൊലപാതകങ്ങളും അതിക്രമങ്ങളുമെല്ലാം സ്വാഭാവികമായ തിരിച്ചടികളാണെന്ന് പറയുന്നത് നരേന്ദ്ര മോഡിയല്ല, താടിയും തലപ്പാവും ധരിച്ച പള്ളികളില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന മതപണ്ഡിതന്മാരാണെന്ന് വന്നാല്‍!
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചോദിച്ച അതേ ചോദ്യമാണ് ഈ വേട്ടക്കാരോടും അവരുടെ യജമാനന്മാരോടും ചോദിക്കാനുള്ളത്. ബാബരി മസ്ജിദ് തകര്‍ത്ത വര്‍ഗീയ ശക്തികളോടും ഗുജറാത്തില്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ നരേന്ദ്ര മോഡിയോടും ഖുര്‍ആനിനെയും പ്രവാചകനെയും അവഹേളിച്ച സല്‍മാന്‍ റുഷ്ദിയോടും സ്വീകരിച്ച അതേ സമീപനം ഓണപ്പറമ്പിലെ പള്ളി തകര്‍ത്തവരോടും ഖുര്‍ആന്‍ കത്തിച്ചവരോടും മണ്ണാര്‍ക്കാട്ടും എളങ്കൂരും മുസ്‌ലിംകളെ വെട്ടിക്കൊന്നവരോടും സ്വീകരിക്കാന്‍ നെഞ്ചുറപ്പുള്ള എത്ര മുസ്‌ലിം സംഘടനകളും പ്രസിദ്ധീകരണങ്ങളും മുസ്‌ലിംകള്‍ക്കിടയിലുണ്ട്? അന്യ മതസ്ഥരും പ്രത്യയശാസ്ത്രങ്ങളും മുസ്‌ലിംകളോട് സ്വീകരിക്കണമെന്ന് സമുദായസ്‌നേഹികള്‍ നിര്‍ബന്ധം പിടിക്കുന്ന നിലപാടുകള്‍ സമുദായത്തിനകത്തെ സഹോദര വിഭാഗങ്ങളോട് പാലിക്കാന്‍ മാത്രം ധാര്‍മികമര്യാദയുള്ളവര്‍ എത്ര പേരുണ്ട്? അത്തരം ധാര്‍മിക ബോധം പുലര്‍ത്തുന്ന സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും എണ്ണം മുസ്‌ലിംകള്‍ക്കിടയിലും കുറഞ്ഞുവരികയാണെന്നതിന് കഴിഞ്ഞ രണ്ട് മാസമായി കേരളം തന്നെ സാക്ഷി. വേട്ടകാരോടൊപ്പം ഇര തേടുന്ന മുസ്‌ലിംകളുടെ വാമന രൂപമാണല്ലോ ഓണപ്പറമ്പിലും മണ്ണാര്‍ക്കാട്ടും എളങ്കൂരിലും നാം കണ്ടത്.
ഏതായാലും ‘ശഹീദ് ശുകൂറി’നെ പ്രദര്‍ശിപ്പിക്കാനും കൊലപാതകത്തിന്റെ അടിവേര് മാന്താനും സംസ്ഥാനത്തൊട്ടാകെ ഉയര്‍ത്തിയ ഫഌക്‌സ് ബോര്‍ഡുകള്‍ ചിതലരിച്ചും കാട് കയറിയും കണ്‍വെട്ടത്ത് നിന്ന് മാഞ്ഞുതുടങ്ങിയത് അരിയില്‍ ശുകൂര്‍ ചെയ്ത ഏതോ ചില നന്മകളുടെ ഗുണഫലമായിരിക്കാം. തന്റെ ജീവന്‍ വെട്ടിപ്പൊളിച്ചതിന്റെ മറവില്‍ രാഷ്ട്രീയ മൂലധനം ഒരുക്കൂട്ടിയവര്‍ തന്നെ കഠാരയുമായി റോന്ത് ചുറ്റുന്നത് ഇലക്ട്രിക് പോസ്റ്റുകളിലും അങ്ങാടികളില്‍ കുഴിച്ചിട്ട കമുകിന്മേലും ഇരുന്ന് കാണേണ്ടല്ലോ. എളങ്കൂരിലെ അബ്ദുഹാജിയും മണ്ണാര്‍ക്കാട്ടെ പള്ളത്ത് കുഞ്ഞിഹംസയും നൂറുദ്ദീനും അരിയിലെ ശുകൂറില്‍ നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് മാന്യന്മാര്‍ ചോദിച്ചു തുടങ്ങും മുമ്പേ അവശേഷിച്ചിരിക്കുന്ന ശുകൂര്‍ ബോര്‍ഡുകള്‍ അഴിച്ചുമാറ്റി അട്ടപ്പുറത്തിടാന്‍ ശുകൂറിനെ സ്‌നേഹിക്കുന്നവര്‍ തയ്യാറാകണം. രക്തസാക്ഷികളെപ്രതിയുള്ള ഓര്‍മകളെ വ്യഭിചരിക്കാതെ വേണം അവരോട് നീതി കാണിക്കാന്‍. അതിനാല്‍ ആ ഫഌക്‌സ് ബോര്‍ഡുകള്‍ അഴിച്ചുമാറ്റാനുള്ള സമയമിതാ വന്നെത്തിയിരിക്കുന്നു.

Monday, November 25, 2013


കമ്പ്യൂട്ടര്‍ ജീവികള്‍ അറിയാന്‍

കമ്പ്യൂട്ടര്‍ സംബന്ധിച്ച് മനോരമ തയ്യാറാക്കിയ പഠന കുറിപ്പ് വളരെ അമൂല്യമായി തോന്നിയത് ക്കൊണ്ട് ഞാന്‍ ഇവിടെ അത് പോസ്റ്റ്‌ ചെയ്യുന്നു. ഈ ലേഖനത്തിന്റെ കടപ്പാട് മനോരമ ഓണ്‍ലൈന്‍ പത്രത്തോടാണ്. ചിത്രങ്ങള്‍ ഗൂഗിളിനോട് കടപ്പാട്.
ആഡംബരത്തില്‍ നിന്നും അത്യാവശ്യത്തിലേക്കാണ് കംപ്യൂട്ടറുകളുടെ യാത്ര. ഇതോടെ കംപ്യൂട്ടര്‍ അനുബന്ധ അസുഖങ്ങള്‍ എന്ന പുതിയ അധ്യായം എഴുതിച്ചേര്‍ക്കയാണ് വൈദ്യശാസ്ത്രം. ഇന്ന് കാണുന്ന പല രോഗങ്ങളുടെയും മൂലകാരണം കംപ്യൂട്ടര്‍ ബന്ധിത ജീവിതമാണെന്നാണ് പഠനം. എന്നാല്‍ ഒട്ടേറെ സൌകര്യങ്ങള്‍ നല്‍കുന്ന കംപ്യൂട്ടറുകളെ തിരസ്കരിക്കണമെന്നല്ല ഇതിനര്‍ഥം. അവയുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുകയും അതിന് അനുസരിച്ചുള്ള കരുതല്‍ എടുക്കുകയും ചെയ്താല്‍ ദുരിതങ്ങളെല്ലാം അകറ്റാം.
കംപ്യൂട്ടറിനെ കയറൂരിവിട്ടാല്‍
കംപ്യൂട്ടറുകള്‍ ഇന്ന് ആഡംബരമല്ല, അത്യാവശ്യമാണ്. കംപ്യൂട്ടറില്ലാത്ത ഒരു നിമിഷത്തെക്കുറിച്ചു പലര്‍ക്കും ചിന്തിക്കാന്‍ തന്നെ വയ്യ. പക്ഷേ കംപ്യൂട്ടര്‍ അനുബന്ധ അസുഖങ്ങളും ഇതോടൊപ്പം സജീവമായി. കംപ്യൂട്ടറുകള്‍ വരുത്തിവയ്ക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചായി പുതിയ ചര്‍ച്ച. ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുകയും കരുതല്‍ നടപടികളെടുക്കുകയും ചെയ്യുക മാത്രമാണ തിനു മാര്‍ഗം.

കംപ്യൂട്ടറുകള്‍ ഒട്ടേറെ ശാരീരിക, മാനസിക പ്രശ്നങ്ങള്‍ വരുത്തിവയ്ക്കുമെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അവ അത്ര മാരകമല്ലെന്നാണു വിദഗ്ധര്‍ പറയുന്നത്. പക്ഷേ അല്‍പം ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ പ്രശ്നം ഗുരുതരമായേക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കംപ്യൂട്ടര്‍ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കാം. നേരംപോക്കിനായും ജോലിയുടെ ഭാഗമായും ഏറെ നേരം കംപ്യൂട്ടറിനു മുന്‍പില്‍ ചെലവഴിക്കുന്നവര്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ചു കൂടി ശ്രദ്ധിക്കുക.

കംപ്യൂട്ടര്‍ ലോഗിന്‍ ചെയ്യും മുന്‍പ്...
. കംപ്യൂട്ടറിന്റെ മൌസും കീ ബോര്‍ഡും ഒരേ പ്രതലത്തിലായിരിക്കണം.
. തോളുകളില്‍ ബലം കൊടുക്കാതെ നിവര്‍ന്നിരിക്കണം. തല താങ്ങുന്ന തരത്തിലുള്ള കസേരകള്‍ ഉപയോഗിക്കുക. കയ്യുള്ള കസേരകള്‍ നന്ന്. ചുമലിനോടു ചേര്‍ന്നു കുഷ്യന്‍ വയ്ക്കാം. സ്പോഞ്ച് കുഷ്യന്‍ വേണ്ട.
. വിരലുകള്‍ കീബോര്‍ഡിലെത്തിക്കാന്‍ കൈ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യേണ്ടി വരരുത്.
. മൌസിനു പകരം കീബോര്‍ഡ് കമാന്‍ഡുകള്‍ ഉപയോഗിക്കുന്നതാണു നല്ലത്.
. കാല്‍പ്പാദം നിലത്തു പൂര്‍ണമായി ചവിട്ടുന്ന നിലയില്‍ ഉറപ്പിക്കണം. തുടകള്‍ തറയ്ക്കു സമാന്തരം വയ്ക്കണം.
. എപ്പോഴും ആവശ്യമായി വരുന്ന വസ്തുക്കള്‍ കയ്യെത്തും ദൂരത്തു വയ്ക്കാന്‍ ശ്രമിക്കുക.

കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആയാസം കുറയ്ക്കുന്ന പല ഫര്‍ണിച്ചറും വിപണിയില്‍ ലഭ്യമാണ്. പക്ഷേ അവയില്‍ പലതും ഉദ്ദേശിച്ച ഫലം നല്‍കുന്നവയല്ല. പലതും ആരോഗ്യത്തിനു ദോഷം വരുത്തുന്നവയുമാണ്. അതിനാല്‍ ഏറെ ശ്രദ്ധിച്ച ശേഷം മാത്രം അവയ്ക്കു പണം മുടക്കുക. ഓഫിസില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ വീട്ടിലും അല്‍പം ശ്രദ്ധ വേണം. തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ പരുത്തിയോ ചകിരിയോ നിറച്ച കിടക്ക ഉപയോഗിക്കുന്നതാണു നല്ലത്.

ഇതാ ഒരു വ്യായാമം
ഒരു ദിവസം മൂന്നു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്‍പിലിരിക്കുന്നവര്‍ താഴെ പറയുന്ന സ്പൈനല്‍ മസില്‍ എക്സര്‍സൈസ് ചെയ്യുന്നതു നന്ന്. ഈ വ്യായാമം കാലത്തോ വൈകിട്ടോ ചെയ്യാം (വയര്‍ നിറഞ്ഞിരിക്കുന്ന സമയത്തു ചെയ്യുന്നതു നല്ലതല്ല)

1) പരന്ന തറയിലോ മരപ്പലകയിലോ മലര്‍ന്നു കിടക്കുക.
2) കാലുകള്‍ രണ്ടും ഒരുമിച്ച് ഒരടിയോളം ഉയര്‍ത്തിപ്പിടിക്കുക. ഇരുപതു സെക്കന്‍ഡ് നേരത്തോളം ശ്വാസം പിടിച്ച് അങ്ങനെ നിര്‍ത്തിയ ശേഷം പൂര്‍വാവസ്ഥയിലാക്കുക.
3) കൈകളും ചുമലും ഇതു പോലെ ഒരുമിച്ച് ഉയര്‍ത്തുക. ഇരുപതു സെക്കന്‍ഡ് പിടിച്ചു നിര്‍ത്തുക.
4) കയ്യും കാലും ചുമലും ഒരുമിച്ച് ഉയര്‍ത്തി ഇരുപതു സെക്കന്‍ഡ് പിടിച്ചു നിര്‍ത്തുക.
ആദ്യ ആഴ്ചയില്‍ അഞ്ചുപ്രാവശ്യം ഈ വ്യായാമം ചെയ്യുക. തുടര്‍ന്ന് എണ്ണം കൂട്ടിക്കൊണ്ടുവരാം.

കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുമ്പോള്‍
കംപ്യൂട്ടറിനു മുന്നിലെത്തുമ്പോഴേ ഒാര്‍മി ക്കുക. ശരിക്ക്ഇരുന്നില്ലെങ്കില്‍ കിടപ്പാകുംഎന്ന്. ശരീരത്തില്‍ മര്‍ദം കൂടുമ്പോഴാണ് നട്ടെല്ലിന്റെ ഡിസ്ക് തള്ളിവരിക. ഇരിക്കു മ്പോള്‍ പൊതുവേ മര്‍ദം കൂടുതലാണ്. കിടക്കുമ്പോള്‍ ഏറ്റവും കുറവും. മുന്നോട്ടാ ഞ്ഞോ കൃത്യം നേരെയോ ഇരിക്കുമ്പോള്‍ മര്‍ദം കൂടുതല്‍ അനുഭവപ്പെടും. തുടര്‍ന്ന് നടുവിന് വേദനയുണ്ടാകാം. ഡിസ്ക് സംബന്ധമായ രോഗങ്ങളും വരാം. അതുകൊണ്ട് പുറകോട്ട് അല്‍പ്പം ചരിഞ്ഞ നിലയില്‍ ഇരിക്കുന്നതാണ് നട്ടെല്ലിന് നല്ലത്. മനഃപൂര്‍വംതന്നെ ഇങ്ങനെ ഇരുന്ന് പഠിക്കണം.

കഴുത്തും കണ്ണും കയ്യും സൂക്ഷിക്കാം കഴുത്തും കണ്ണും കയ്യുമാണ് അടുത്ത പ്രശ്നങ്ങള്‍. നമ്മുടെ ഉയരത്തിനും കണ്ണിന്റെ നിരപ്പിനും അനുസരിച്ചാവണം കംപ്യൂട്ടര്‍ സ്ക്രീനിന്റെ ക്രമീകരണം. കഴുത്ത് ഉയര്‍ത്തിയോ താഴ്ത്തിയോ നോക്കേണ്ടിവരരുത്. തുടര്‍ച്ചയായി സ്ക്രീനിലേക്ക് നോക്കുന്നത് കാഴ്ചയെ ബാധിക്കും. അരമണിക്കൂറിനിടെ അഞ്ചു മിനിറ്റ് നേരമെങ്കിലും കണ്ണടച്ചിരിക്കാന്‍ ശ്രദ്ധിക്കാം. ഇടയ്ക്ക് കണ്ണു കഴുകുന്നതും നല്ലതാണ്. 

കീബോര്‍ഡും മൌസും തുടര്‍ച്ചയായി ഉപയോഗിക്കുന്നതുമൂലം കൈയ്ക്ക് കഴപ്പും ബലക്കുറവും ഉണ്ടാകാം. മറ്റു ഭാഗങ്ങളുടെ താങ്ങില്ലാതെ കൈപ്പത്തി മാത്രം ഉപയോഗിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണിത്. കൈകളില്‍ സമ്മര്‍ദം അനുഭവപ്പെടുകയും വേദന മുകളിലേക്ക് കഴുത്തുവരെ വ്യാപിക്കുകയും ചെയ്യും. റെപ്പറ്റീറ്റീവ് സ്ട്രെസ് ഇന്‍ജുറി എന്ന അസുഖത്തിന് ഇതു കാരണമാകാം.

കംപ്യൂട്ടര്‍ ഗെയിം കുട്ടികളുടെ ഇഷ്ടമേഖലയാണ്. ഗെയിമിനു മുന്നിലിരുന്നാല്‍ പലരും എഴുന്നേല്‍ക്കുന്നത് മണിക്കൂ റുകള്‍ കഴിഞ്ഞ്. കുട്ടികളുടെ കണ്ണിനും കൈയ്ക്കും ആയാസമുണ്ടാകും എന്നതിനു പുറമേ അവരുടെ ബുദ്ധിവളര്‍ച്ച, സാമൂഹിക ഇടപെടലുകള്‍, പെരുമാറ്റം തുടങ്ങിയവയെയും ഈ ഗെയിം മാനിയ ബാധിക്കും. മറ്റു സൌഹൃദങ്ങളില്‍നിന്ന് അകന്ന് കംപ്യൂട്ടര്‍ കളിയുമായി അവര്‍ സ്വന്തം ലോകത്തേക്ക് ചുരുങ്ങിപ്പോകും. സാമൂഹിക ജീവിതത്തിന്റെ പല പാഠങ്ങളും ഇവര്‍ക്ക്് നഷ്ടമാകുകയും മനഃശാസ്ത്രപരമായ പല കുഴപ്പങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ഇന്റര്‍നെറ്റിലെ ചതിക്കുഴികളില്‍ വീഴാനും സാധ്യതയുണ്ട്. കംപ്യൂട്ടര്‍ ഗെയിമുകളില്‍ പലതിലും വയലന്‍സിന്റെ അതിപ്രസരമുണ്ടെന്നും അതു കുട്ടികളുടെ മാനസികനിലയെ തെറ്റായ വഴിയിലൂടെ നയിക്കുമെന്നും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

ടി വിയും കംപ്യൂട്ടറും തലയ്്ക്കു പിടിച്ചാല്‍
കളിച്ചതു മതി, ഇനി വീട്ടില്‍ക്കേറ് എന്നാണു പണ്ടൊക്കെ കുട്ടികളോടു പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നു പറയുന്നതു നേരെ തിരിച്ചാ ണ്കണ്ടതു മതി, ഇനി മുറ്റത്തേക്കൊക്കെ ഒന്ന് ഇറങ്ങ്. കാണുന്നതു ടിവി അല്ലെങ്കില്‍ കംപ്യൂട്ടര്‍. പണ്ട് കളിച്ചു തളരുമ്പോള്‍ വീട്ടില്‍ കയറും. ഇന്നു കണ്ടുകൊണ്ടിരിക്കുന്നവര്‍ക്കു തളര്‍ച്ചയില്ല; അതുകൊണ്ട് മുറ്റത്തേക്കിറ ങ്ങാന്‍ മനസില്ല.

ടിവിയോ കംപ്യൂട്ടറോ കുട്ടിയുടെ ശത്രുവല്ല; മിത്രം തന്നെയാണ്. പക്ഷേ അധികമായാല്‍ ആ മിത്രം ശത്രുവാകും. കുട്ടിയുടെ ചിന്ത, ഭാവന, സര്‍ഗപ്രക്രിയകള്‍ക്കുള്ള വാസന, മൃദുലവികാരങ്ങള്‍ എന്നിവയെല്ലാം വിഴുങ്ങുന്ന ശത്രു. കാഴ്ചത്തകരാറുകള്‍, പൊണ്ണത്തടി, തലവേദന, കഴുത്തു വേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ക്കു പുറമെ 'ഒാട്ടിസ'വും (അവനവനിലേക്കു തന്നെ ഉള്‍വലിയുന്ന ഗുരുതരമായ മാനസികാവസ്ഥ) അമിതമായ ടി വി (കംപ്യൂട്ടര്‍) ഭ്രമത്തില്‍ നിന്നു കുട്ടികള്‍ക്കുണ്ടാകാമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ടിവിയും കംപ്യൂട്ടര്‍ ഗെയിമുകളും ഇന്റര്‍നെറ്റും എല്ലാം കൂടി കുട്ടിയുടെ ലോകത്തെ അതിവിശാലമാക്കി എന്നതു വളരെ പോസിറ്റീവ് ആയ കാര്യമാണ്. നാട്ടിന്‍പുറത്തെ പഴയ ആറു വയസുകാരനല്ല, ഇൌ നൂറ്റാണ്ടിലെ ആറു വയസുകാരന്‍. അവന്‍ വിളമ്പുന്ന വിജ്ഞാനം കേട്ട് അപ്പൂപ്പനും അമ്മൂമ്മയും അന്തം വിടുന്നു. അവനെ പറ്റിക്കാന്‍ അത്ര എളുപ്പമല്ല. ഒന്നും കണ്ണുമടച്ചു വിഴുങ്ങാന്‍ അവനില്ല, എല്ലാം ചോദ്യം ചെയ്യും. എന്റെ കുട്ടിക്കു ഭയങ്കര ബുദ്ധി, എന്തൊരു സ്മാര്‍ട് നെസ് എന്നു ചിലപ്പോഴൊക്കെ അച്ഛനമ്മമാരെ അവന്‍ അമ്പരിപ്പിക്കും. കൂടുതല്‍ അറിവ്, ലോകത്തെക്കുറിച്ചു പരിജ്ഞാനം, കാര്യങ്ങള്‍ വസ്തുനിഷ്ഠമായി കാണാനും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനുമുള്ള കഴിവ് അതെല്ലാം ഇന്നത്തെ കംപ്യൂട്ടര്‍ കിഡ്സിന്റെ സവിശേഷതകളത്രേ.

ഇനി മറുവശം. ഒരു നിയന്ത്രണവുമില്ലാതെ കാര്‍ട്ടൂണ്‍ പരിപാടികളുടെയും കംപ്യൂട്ടര്‍ ഗെയിമുകളുടെയും ലോകത്ത് ജീവിക്കുന്ന കുട്ടികള്‍ ബുദ്ധിപരമായി പിന്നോക്കം നടക്കുകയാണ്. കാരണം:

1. ലക്ഷ്യം മാറുന്നു. മുതിര്‍ന്നവരെപ്പോലെ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുട്ടികള്‍ക്ക് അറിയില്ല. ഇഷ്ടമുള്ള ആഹാരം എപ്പോഴും വേണമെന്നു ശഠിക്കുന്നതുപോലെ, ഇഷ്ടമുള്ള കാര്യം അവര്‍ ചെയ്തുകൊണ്ടേ ഇരിക്കും. അതു വല്ലാത്തൊരു അഡിക്ഷനിലേക്കു നയിക്കുമ്പോള്‍ കായിക വിനോദങ്ങള്‍, വായന, ചിത്രരചന തുടങ്ങിയവയെല്ലാം അവര്‍ മാറ്റിവയ്ക്കുന്നു. കായിക വിനോദങ്ങള്‍ പേശികളുടെയും അസ്ഥികളുടെയും വളര്‍ച്ചയ്ക്കും മാനസികാരോഗ്യ ത്തിനും ആവശ്യമാണ്. സര്‍ഗവിനോദങ്ങള്‍ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും.

2. എന്നും ഒരേതരം കാര്‍ട്ടൂണുകള്‍ കാണുന്ന, ഒരേ തരം കംപ്യൂട്ടര്‍ ഗെയിമില്‍ ഏര്‍പ്പെടുന്ന കുട്ടി ഒരൊറ്റ വഴിയിലൂടെ യാണു പോകുന്നത്. വിവിധങ്ങളായ അനുഭവങ്ങള്‍, അറിവും പരിചയവും (എക്സ്പോഷര്‍), അതില്‍ നിന്നുളവാകുന്ന ആവേശവും വികാരവിക്ഷോഭങ്ങളും (എക്സൈറ്റ്മെന്റ്) എന്നിവയാണു ബുദ്ധിവികാസത്തിന് ആധാരം. ടിവിക്കും കംപ്യൂട്ടറിനും മുന്നില്‍ തളച്ചിടപ്പെടുന്ന കുട്ടിക്ക് അതെല്ലാം നിഷേധിക്കപ്പെടുന്നു.

3. മൃദുലവികാരങ്ങള്‍ നഷ്ടമാകുന്നു. ഭൂരിപക്ഷം കംപ്യൂട്ടര്‍ ഗെയിമിലും യുദ്ധവും വെടിവയ്പും കൊലപാതകവുമൊ ക്കെയാണ്. ചില ജനകീയ കാര്‍ട്ടൂണുകളുടെ സ്ഥിതിയും ഭിന്നമല്ല. തീരെ ചെറിയ പ്രായംമുതല്‍ ഇതുതന്നെ കാണുന്ന കുട്ടിയുടെ വികാരവിചാരങ്ങളെ അതു ബാധിക്കും. സ്നേഹം, കാരുണ്യം, ക്ഷമ, പശ്ചാത്താപം തുടങ്ങിയ മൃദുല വികാരങ്ങള്‍ക്കു പകരം, എപ്പോഴും ജയിക്കുക, ഏതു വിധേനയും ജയിക്കുക എന്ന ഒറ്റവികാരത്തിലേക്ക് അവന്റെ തലച്ചോര്‍ ട്യൂണ്‍ ചെയ്യപ്പെടാനിടയുണ്ട്. കുട്ടികള്‍ തമ്മില്‍ കളിക്കുമ്പോള്‍ അവിടെ ജയവും തോല്‍വിയും പിണക്കവും ഇണക്കവുമെല്ലാമുണ്ട്. ആ യഥാര്‍ഥ ജീവിതാനുഭവം ഇലക്ട്രോണിക് കളികള്‍ നല്‍കുന്നില്ല.

4. ദ്രുതനീക്കങ്ങളേ കംപ്യൂട്ടര്‍ ഗെയിമിന് ആവശ്യമുള്ളൂ. പതിയെപ്പതിയെ, ചിന്താശേഷിയും വിവേചനബുദ്ധിയും കുട്ടികളില്‍ കുറഞ്ഞുവരുന്നു. ഇവര്‍ എല്ലാ സന്ദര്‍ഭങ്ങളിലും മിക്കവാറും ഒരേതരത്തില്‍ പ്രതികരിക്കുന്നു എന്നാണു വിദഗ്ധാഭിപ്രായം.

5. കൌതുകങ്ങളില്ലാത്ത ലോകത്തേക്കാണ് അവന്റെ യാത്ര. കഥ കേള്‍ക്കുമ്പോള്‍, ചിത്രം കാണുമ്പോള്‍, യാത്ര പോകുമ്പോള്‍ എന്തിനോടും കൌതുകം, അമ്പരപ്പ്, ജിജ്ഞാസ കുട്ടിയുടെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഇൌ കൌതുക മാണ് വളം. പക്ഷേ ഒരേതരം കാര്‍ട്ടൂണും കളികളുമാകുമ്പോള്‍ അവന്റെ ലോകത്ത് കൌതുകത്തിനിടമില്ല.

6. അപകടകരമായ അനുകരണവാസനകള്‍ ഉണ്ടായേക്കാം. അതിമാനുഷ കഥാപാത്രങ്ങളെ അനുകരിച്ച് കുട്ടികള്‍ അപകടത്തില്‍പെടുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. ടിവിയിലെ പ്രേത, മന്ത്രവാദ പരമ്പരകള്‍ സ്ഥിരമായി കാണുന്നതു കുട്ടികളെ അന്ധവിശ്വാസികളാക്കുമെന്നു മാത്രമല്ല, അകാരണമായ ഭയവും ഹിസ്റ്റീരിയയും പോലുള്ള മാനസിക പ്രശ്നങ്ങള്‍ക്കു കാരണവുമായേക്കാം.

ടിവിക്കും കംപ്യൂട്ടറിനും അല്‍പം നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ആദ്യവഴി. പകരം കായിക, സര്‍ഗ വിനോദങ്ങള്‍ക്ക് ഇടം നല്‍കണം. വീട്ടിനകത്തു നിന്ന് കുട്ടികളെ മുറ്റത്തേക്കിറക്കുക. മുറ്റം എന്നാല്‍ അഞ്ചു സെന്റ് സ്ഥലത്ത് വീടു കഴിഞ്ഞുള്ള ഇട്ടാവട്ട സ്ഥലമെന്നോ, ഫ്ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയെന്നോ അല്ല അര്‍ഥം ലോകമുറ്റം. കുട്ടികളും മുതിര്‍ ന്നവരും കിളികളും പൂമ്പാറ്റകളും മഴയും മഴവില്ലും ഒക്കെച്ചേര്‍ന്ന ലോകമുറ്റം. പൂക്കള്‍ക്കിടയില്‍ മുള്ളുകളുമുണ്ടെന്നും മിന്നുന്നതെല്ലാം പൊന്നല്ലെന്നും പറഞ്ഞുതരുന്ന മുറ്റം

കംപ്യൂട്ടര്‍ കാണും നേരം
കംപ്യൂട്ടര്‍ മോണിറ്റര്‍ കണ്ണുകളുടെ അതേ തലത്തിലോ, അല്‍പം താഴെയോ ആയിരിക്കണം. ദൃഷ്ടി ഉയര്‍ത്തി സ്ക്രീനി ലേക്കു നോക്കേണ്ടി വരുന്നത് കണ്ണുകള്‍ക്കു ചുറ്റുമുള്ള പേശികള്‍ക്ക് ആയാസമുണ്ടാക്കും. കുട്ടികള്‍ കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുമ്പോള്‍ അവരുടെ ഉയരമനുസരിച്ച് കംപ്യൂട്ടര്‍ വയ്ക്കണം. കണ്ണും കംപ്യൂട്ടറും തമ്മിലുള്ള അകലവും കണ്ണും കീബോര്‍ഡും തമ്മിലുള്ള അകലവും തുല്യമായിരിക്കുന്നതാണ് അനുയോജ്യം.

കംപ്യൂട്ടറില്‍ നിന്നുള്ള പ്രകാശം അതിതീവ്രമാകാതിരിക്കാനും തീരെ മങ്ങിയതാകാതിരിക്കാനും ശ്രദ്ധിക്കണം. ആന്റി ഗെയര്‍ സ്ക്രീനുകള്‍ നല്ലതാണ്. നമ്മുടെ കണ്ണിലേക്കു നേരെ പ്രകാശം പതിക്കുന്ന തരത്തില്‍ കംപ്യൂട്ടറിനു പിന്നില്‍ ലൈറ്റ് ഇടരുത്. കംപ്യൂട്ടറിനു നേരെ എതിരെയും ലൈറ്റ് വേണ്ട, പ്രകാശം സ്ക്രീനില്‍ തട്ടി കണ്ണിലേക്കു പ്രതിഫലിക്കും. നമ്മുടെ നിഴല്‍ കീബോര്‍ഡില്‍ വീഴാത്ത തരത്തില്‍ വശങ്ങളിലായിരിക്കണം പ്രകാശസജ്ജീകരണം. 

കുട്ടികള്‍ അര മണിക്കൂറിലേറെ കംപ്യൂട്ടറിനു മുന്നില്‍ ഒരേ ഇരിപ്പ് ഇരിക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കു കൈകള്‍ കൊണ്ട് കണ്ണുകള്‍ മൂടിപ്പിടിക്കുന്നതും അലസമായി കുറച്ചു നേരം അകലേക്കു നോക്കുന്നതും കണ്ണുകള്‍ കഴുകുന്നതും ആയാസം കുറയ്ക്കും.

ടി വിക്ക് മുന്നില്‍
കണ്ണില്‍ നിന്നു മൂന്നു മീറ്ററെങ്കിലും അകലെയായിരിക്കണം ടെലിവിഷന്‍ സെറ്റ്. കണ്ണിന്റെ അതേ തലത്തിലാകുന്ന താണു നല്ലത്. ടിവി കാണുമ്പോള്‍ മുറിയില്‍ തീവ്രപ്രകാശമോ, കൂരിരുട്ടോ പാടില്ല. പ്രകാശക്രമീകരണം കംപ്യൂട്ടറിന്റെ കാര്യത്തിലെന്ന പോലെ കാഴ്ചക്കാരന്റെ നേരെ എതിരെ വേണ്ട. എത്ര വിലക്കിയാലും കുട്ടി എപ്പോഴും ടിവിയുടെ തൊട്ടടുത്തു ചെന്നാണു കാണുന്നതെങ്കില്‍ നേത്രപരിശോധന നടത്തണം. കുട്ടി എപ്പോഴും കണ്ണുകള്‍ ചുളിച്ചു സ്ക്രീനില്‍ നോക്കുന്നതും കൂടുതല്‍ സമയം ടിവിക്കു മുന്നിലിരിക്കുന്ന കുട്ടി തലവേദനയെന്നു പരാതിപ്പെടുന്നതും നിസാരമായി കാണരുത്. ചിലപ്പോള്‍ കാഴ്ചത്തകരാറിന്റെ ലക്ഷണമാകാം.

വിനീത ഗോപി 
വിവരങ്ങള്‍ക്കു കടപ്പാട്: 
. ഡോ. എം. കെ.സി. നായര്‍, ഡയറക്ടര്‍, ചൈല്‍ഡ് ഡവലപ്മെന്റ് സെന്റര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ്.
. ഡോ. എം.എസ്. ഇന്ദിര, അസോഷ്യേറ്റ് പ്രഫസര്‍, മാനസികാരോഗ്യവിഭാഗം, എസ്.എ.ടി മെഡിക്കല്‍ കോളജ് ആശുപത്രി, തിരുവനന്തപുരം.
. ഡോ. സ്വപ്നാ നായര്‍, ഒഫ്താല്‍മോളജിസ്റ്റ്, ചൈതന്യ ഐ ഹോസ്പിറ്റല്‍, തിരുവനന്തപുരം.

ഇരിപ്പു ശരിയായില്ലെങ്കില്‍ കിടപ്പിലാകും
ഓര്‍ക്കുക, കംപ്യൂട്ടറിനു മുന്‍പിലെ ഇരിപ്പു ശരിയായില്ലെങ്കില്‍ കിടപ്പിലാവും. ഇരിപ്പു മാത്രമല്ല അടിമുടി സൂക്ഷിക്കുന്നതു നന്ന്. ഇടുപ്പു വേദന, നടുവേദന, സന്ധിവേദന എന്നിവ കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവരുടെ കൂടപ്പിറപ്പാണ്. തുടര്‍ച്ചയായ ഉപയോഗം സന്ധികള്‍, ഞരമ്പുകള്‍, പേശികള്‍ എന്നി വിടങ്ങളില്‍ രോഗങ്ങള്‍ വരുത്തിവയ്ക്കും. മൌസ് പിടിക്കുന്നതിലുള്ള തകരാറും വില്ലനാണ്. ടൈപ്പ് ചെയ്യുന്നതിലെ പ്രശ്നങ്ങളും ആയാസമുണ്ടാക്കും. പക്ഷേ തോറ്റു പിന്‍മാറേണ്ട. അത്യാവശ്യം ശ്രദ്ധ പുലര്‍ത്തിയാല്‍ ഈ വേദനകളെ നിലയ്ക്കുനിര്‍ത്താം.

കയ്യിലും മണിബന്ധത്തിലും കൈപ്പത്തിയിലും വേദന, മരവിപ്പ് എന്നിങ്ങനെയാണു രോഗം തുടങ്ങുക. മോണിട്ടറിന്റെ സ്ഥാനവും ഉയരവും തമ്മിലുള്ള പൊരുത്തക്കേട് കഴുത്തുവേദനയിലും എത്തുന്നു. വേദന പതുക്കെ രോഗമാകും. രോഗലക്ഷണങ്ങളെ വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമാകും. മുട്ടെല്ലിനെ ബാധിക്കുന്ന കോക്സി ഡൈനിയ, കഴുത്തിനെ ബാധിക്കുന്ന സര്‍വൈക്കല്‍ സ്പോണ്ടിലോസിസ്, നട്ടെല്ലിനെ ബാധിക്കുന്ന ലംബാര്‍ഡ്സ് സ്പോണ്ടിലോ സിസ് എന്നിവയാണു ഗുരുതര രോഗങ്ങള്‍.

കസേരയുടെയും കീബോര്‍ഡിന്റെയും മോണിട്ടറിന്റെയും സ്ഥാനം ശാസ്ത്രീയമായി ക്രമീകരിച്ചാല്‍ നീണ്ട ഉപയോഗം മൂലമുള്ള ദോഷഫലങ്ങള്‍ കുറയ്ക്കാം. അത്യാവശ്യം വ്യായാമവും ചെയ്യണം. ഒരു മണിക്കൂര്‍ ഇരുന്നാല്‍ കുറച്ചുനേരം എഴുന്നേറ്റു നില്‍ക്കുകയോ നടക്കുകയോ ചെയ്യണം. വയറു നിറയെ ഭക്ഷണം കഴിച്ചയുടന്‍ കംപ്യൂട്ടറിനു മുന്‍പിലിരിക്കുന്നതും നല്ലതല്ല.

കംപ്യൂട്ടറിനെക്കാള്‍ ഉയരം ഇരിപ്പിടത്തിനുണ്ടാകണം
കംപ്യൂട്ടറിനെക്കാള്‍ ഉയരം ഇരിപ്പിടത്തിനുണ്ടായാല്‍ നേത്രരോഗങ്ങളില്‍ നിന്നും മറ്റ് ശാരീരിക അസ്വസ്ഥതകളില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാനാകുമെന്ന് നേത്ര രോഗവിദഗ്ധര്‍.കംപ്യൂട്ടറിനെക്കാള്‍ 30 മുതല്‍ 40 ഡിഗ്രി വരെ ഉയരത്തിലാകണം ഉപയോഗിക്കുന്നയാളുടെ ഇരിപ്പിടം ക്രമീകരിക്കേണ്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൌസ് പാഡ് കൈക്കുഴയുടെ അടുത്തായിട്ടാണ് വയ്ക്കേണ്ടത്. മോണിറ്ററുമായി ഒരു കയ്യകലമെങ്കിലും ദൂരമുണ്ടാകണം. മണിക്കൂറുകളോളം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടയ്ക്ക് (അഞ്ചു മിനിട്ടു നേരമെങ്കിലും)കണ്ണിന് വിശ്രമം നല്‍കണം. കൂടാതെ മുറിയില്‍ നല്ല പ്രകാശം ലഭിക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തണം. സ്ക്രീനിന്റെ വെളിച്ചം ബ്രൈറ്റാക്കരുത്. ഇടയ്ക്കിടെ ഇമകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ശീലമാക്കുക. എസി മുറിയിലാണെങ്കില്‍ കണ്ണിലെ ഇൌര്‍പ്പം നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നതിലൂടെ ഇത് പരിഹരിക്കാം.

സുരക്ഷിത അകലം മൂന്നര അടി
കംപ്യൂട്ടറുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതര മായ പ്രശ്നമാണ് റേഡിയേഷന്‍ മൂലമുള്ളത്. മോണിറ്ററില്‍ നിന്നുള്ള റേഡിയേഷന്‍ അത്യന്തം അപകടകരമാണ്. കാതോഡ് റേ ട്യൂബാണ് മോണിറ്ററില്‍ ഘടിപ്പിച്ചിട്ടുള്ളത്. അത് ഉയര്‍ന്ന വോള്‍ട്ടേജില്‍ ചാര്‍ജ് ചെയ്യപ്പെടുമ്പോഴാണു റേഡിയേഷന്‍ ഉണ്ടാവുന്നത്. കംപ്യൂട്ടറിനോടു ചേര്‍ന്ന് 40 സെന്റിമീറ്റര്‍ വരെ വൈദ്യുത കാന്തിക മേഖലയാണ്. ഇവയില്‍ നിന്നുള്ള വികിരണ ങ്ങള്‍ ജൈവകോശങ്ങളെ ബാധിക്കും.

കണ്ണ് സംരക്ഷിക്കാന്‍ മോണിറ്ററുമായി മൂന്ന് മൂന്നര അടി അകലമെങ്കിലും സൂക്ഷിക്കുക. കംപ്യൂട്ടറിലേക്ക് തുറിച്ചു നോക്കരുത്. ആന്റി ഗെയര്‍ ഗാസുകള്‍ ഉപയോഗിക്കുകയാണ് ഒരു പോംവഴി. ഇതുവഴി 80% വരെ റേഡിയേഷന്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നാണു കരുതുന്നത്.

ടിവി കാണുമ്പോഴും റേഡിയേഷന്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, ടിവിയും കണ്ണുമായുള്ള അകലം കൂടുതലായതിനാല്‍ അപകട സാധ്യത കുറവാണെന്നു മാത്രം. ഇപ്പോഴുള്ള കംപ്യൂട്ടറുകളില്‍ തന്നെ ആന്റി ഗെയര്‍ ഗാസുകളുണ്ട്. എല്‍. സി. ഡി. സ്ക്രീനുകള്‍ക്ക് റേഡിയേഷന്‍ പ്രശ്നമില്ലെന്നും വിദഗ്ധര്‍ പറയുന്നു. 

കംപ്യൂട്ടര്‍ ഉയര്‍ന്ന ബ്രൈറ്റ്നസില്‍ പ്രവര്‍ത്തിപ്പിക്കുന്നതും നല്ലതല്ല. ശരാശരിയാണ് ഉത്തമം. 

ബ്രൈറ്റ്നസ് കൂട്ടി ആര്‍ട്ടിസ്റ്റിക് ജോലികള്‍ ചെയ്യുന്നവര്‍ ഏറെ ശ്രദ്ധിക്കുക. അക്ഷരങ്ങളുടെ പോയിന്റ് സൈസ് കൂട്ടിയിട്ടശേഷം ടൈപ്പ് ചെയ്താല്‍ കംപ്യൂട്ടറിനോട് ഏറെ അടുത്തിരുന്നു ജോലിചെയ്യുന്നതു ഒഴിവാക്കാം. 

ഗെയറും പ്രതിബിംബവും (റിഫ്ലക്ഷന്‍) ഉണ്ടാക്കുംവിധം അമിതപ്രകാശം (വെയിലായാലും വൈദ്യുത വെളിച്ചമായാലും) സ്ക്രീനില്‍ വീഴാന്‍ ഇടയാക്കരുത്.

 മുറിയിലെ വെളിച്ചമെല്ലാം അണച്ച് കംപ്യൂട്ടര്‍ ഉപയോഗിക്കരുത്. കംപ്യൂട്ടറില്‍ ഏറെ നേരം ജോലി ചെയ്യുന്നവര്‍ ധാരാളം വെള്ളം കുടിക്കുക. വ്യായാമവും പോഷകസമൃദ്ധമായ ആഹാരവും മുടക്കാതിരിക്കുക.

ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ അല്‍പം വിശ്രമം
കംപ്യൂട്ടറിനു മുന്‍പിലിരിക്കുമ്പോള്‍ കളി കണ്ണുകൊണ്ടാണെന്ന കാര്യം മറക്കരുത്. കുറേ നേരം തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നതു കണ്ണുകള്‍ക്കു ദോഷംചെയ്യും. കണ്ണു ചിമ്മാതെയുള്ള ഈ ഇരിപ്പ് വേദന, ചൊറിച്ചില്‍ എന്നിവയുണ്ടാക്കും. ഭാവിയില്‍ കാഴ്ചയെയും ബാധിക്കും. ഏറെ നേരം തുറിച്ചു നോക്കുന്നതിനാല്‍ കണ്ണിലെ ഈര്‍പ്പം കുറയും. കണ്ണീര്‍ ഉത്പാദനം കുറയ്ക്കും. രോഗാണു ബാധയ്ക്കും ഇടയാ കും. ചിലര്‍ക്കു പോളയില്‍ കുരുക്കളും പ്രത്യക്ഷപ്പെടാം.

കംപ്യൂട്ടര്‍ ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ണുകള്‍ക്കുണ്ടാവുന്ന രോഗങ്ങളെ കംപ്യൂട്ടര്‍ വിഷന്‍ സിണ്‍ഡ്രോം എന്നാണു നേത്രരോഗ വിദഗ്ധര്‍ പറയുന്നത്. ഇതു പലതരത്തിലുണ്ട്. കൃഷ്ണമണിക്കു ചുറ്റും കുത്തുകള്‍ വരുന്ന സൂപ്പര്‍ ഫിഷ്യല്‍ പങ്ക്ട്രേറ്റ് കെററ്റൈറ്റിസ് ആണ് ഇതില്‍ ഏറെ മാരകമായത്. ആന്റിഗെയര്‍ ഗാസുകള്‍ ഉപയോഗിക്കുന്നതു രൂക്ഷത ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും.

ഒറ്റയിരിപ്പ് ഒഴിവാക്കുക. ചെറിയ ഇടവേളകളും വലിയ ഇടവേളകളും എടുക്കുക. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ 10 മിനിറ്റ് വിശ്രമമെടുക്കുക. അല്ലെങ്കില്‍ ഓരോ മുപ്പതു മിനിറ്റ് കഴിയുമ്പോഴും മുപ്പത് മീറ്ററിലധികം ദൂരത്തുള്ള വസ്തുവിനെ നോക്കുക. 

ഒറ്റയിരിപ്പ് ഒഴിവാക്കണം. തുറിച്ചു നോക്കരുത്. ഇടയ്ക്കു കണ്ണ് ചിമ്മണം. സ്ക്രീനില്‍ മാത്രം നോക്കുന്നത് ഒഴിവാക്കണം. ദൂരെയുള്ള മറ്റു വസ്തുക്കളിലേക്കു നോക്കുന്നത് ആയാസം കുറയ്ക്കും. ഇടയ്ക്ക് എഴുന്നേറ്റു നടക്കുക. മുഖം കഴുകുക.

കംപ്യൂട്ടര്‍ വച്ച മുറിയില്‍ ചെടിച്ചട്ടികള്‍ വയ്ക്കുന്നത് കണ്ണിന് ആയാസം കുറയ്ക്കാന്‍ സഹായിക്കും. മോണിട്ടറിന്റെ മേല്‍ഭാഗം കണ്ണിന്റെ നേരേ വരുന്ന രീതിയില്‍ ഉയരം ക്രമീകരിക്കണം. 

കംപ്യൂട്ടര്‍ വച്ച മുറിയില്‍ സുഗമമായി അങ്ങോട്ടുമിങ്ങോട്ടും ചലിക്കാനുള്ള സ്ഥലം ഉണ്ടാകണം. പൊടി, ചൂട്, തണുപ്പ്, ശബ്ദം എന്നിവ അധികമാകാതിരിക്കാന്‍ ശ്രമിക്കണം.

കംപ്യൂട്ടര്‍ ഗെയിമിലെ ചതിക്കുഴി
കളിക്കാന്‍ പുറത്തിറങ്ങാതെ, കുട്ടികളോട് ചങ്ങാത്തം കൂടാതെ എപ്പോഴും കംപ്യൂട്ടറിനു മുന്‍പില്‍ ചടഞ്ഞിരിക്കുന്ന kകുട്ടിയെ നോക്കി 'അനുസരണയുള്ള മോന്‍' എന്നു പറയുന്ന അച്ഛനമ്മമാര്‍ സൂക്ഷിക്കുക. അവനു കംപ്യൂട്ടര്‍ ഗെയിമിനോടാ ക്രേസ് എന്ന് അഭിമാനത്തോടെ പറയുന്നവര്‍ ഓര്‍ക്കുക: നിങ്ങളുടെ കുട്ടിയെ കാത്തിരിക്കുന്നത് വലിയൊരു ചതിക്കുഴിയാണ്. അവന്റെ മാനസിക ശാരീരിക വളര്‍ച്ചയെ തകര്‍ക്കുന്ന വാരിക്കുഴി.

കംപ്യൂട്ടര്‍ ചങ്ങാത്തം അതിരുവിട്ടാല്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുമെന്നു പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയില്‍ 14 മണിക്കൂറില്‍ കൂടുതല്‍ കംപ്യൂട്ടര്‍ ഗെയിമില്‍ ഏര്‍പ്പെടുന്ന കുട്ടിയുടെ സ്വഭാവത്തില്‍ ഗുരുതരമായ വൈകല്യങ്ങളുണ്ടായേക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് പറയുന്നു. കുട്ടികളുടെ ചൂതാട്ടം എന്നാണ് ഇവര്‍ കംപ്യൂട്ടര്‍ ഗെയിം കമ്പത്തെ നിര്‍വചിക്കുന്നത്. കംപ്യൂട്ടര്‍ ഗെയിമുകളിലെ ഭീകരത കുട്ടികളില്‍ അക്രമസ്വഭാവം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കില്ലോഗ്രാഫിക് ഗെയിം എന്നാണ് ഈ അവസ്ഥയെ അവര്‍ വിശേഷിപ്പിക്കുന്നത്.

കംപ്യൂട്ടര്‍ ഗെയിമില്‍ സ്ഥിരമായി ഏര്‍പ്പെടുന്ന കുട്ടികള്‍ വികൃതി, ദേഷ്യം, അക്രമസ്വഭാവം, അനാരോഗ്യകരമായ പോരാട്ടവീര്യം, തോല്‍വികളില്‍ വല്ലാതെ നിരാശ എന്നിവ പ്രകടിപ്പിച്ചുതുടങ്ങുമെന്നു നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മീഡിയ ആന്‍ഡ് ഫാമിലി മുന്നറിയിപ്പു നല്‍കുന്നു. കംപ്യൂട്ടര്‍ ഗെയിം തുടര്‍ച്ചയായി കാണുന്നതുമൂലം കുട്ടികളുടെ ഓര്‍മശക്തി കുറയാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ടു ജീവിക്കാനുള്ള വാസനയും വര്‍ധിക്കും.

ഗെയിമില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ സിഡി കൈമാറ്റം ഒരു നെറ്റ്വര്‍ക്കായി നടത്താറുണ്ട്. കാലക്രമേണ അ്ലശീല സ്വഭാവമുള്ള കംപ്യൂട്ടര്‍ ഗെയിമുകളും കൈമാറ്റം ചെയ്തുതുടങ്ങാം. കംപ്യൂട്ടര്‍ ഗെയിം വാങ്ങാനുള്ള പണം വീട്ടില്‍നിന്ന് മോഷ്ടിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, വിദ്യാഭ്യാസ സംബന്ധിയായ കംപ്യൂട്ടര്‍ ഗെയിമുകളില്‍ മാതാപിതാക്കളുടെ നിയന്ത്രണത്തോടെ ഏര്‍പ്പെടുന്നത് നല്ലതാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. കംപ്യൂട്ടര്‍ ഗെയിമുകള്‍ കുട്ടിയില്‍ മല്‍സരബുദ്ധി വളര്‍ത്തുമെന്നതിനാല്‍ കൈവിട്ടു പോകാതെ വീട്ടുകാര്‍ ശ്രദ്ധിച്ചാല്‍ മതി. കൂട്ടുകാരുമായി ഇടപഴകാന്‍ കുട്ടിയെ നിര്‍ബന്ധിക്കണം. കഴിവതും രക്ഷിതാക്കള്‍ക്കു കൂടി കാണുന്ന സ്ഥലത്ത് കംപ്യൂട്ടറുകള്‍ വയ്ക്കുക.

കംപ്യൂട്ടര്‍ ഗെയിം മാത്രമല്ല, ഇന്റര്‍നെറ്റിലും ചതി പതുങ്ങിയിരിക്കുന്നു. ആയിരക്കണക്കിന് അ്ലശീല വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇവ തുടര്‍ച്ചയായി കാണുന്നത് ഗുരുതരമായ സ്വഭാവദൂഷ്യങ്ങള്‍ വരുത്തിവയ്ക്കും. നെറ്റിലൂടെ സര്‍ഫ് ചെയ്തുപോകുന്ന നെറ്റ് സൌഹൃദങ്ങളാണ് അടുത്ത അപകടമേഖല. സാമ്പത്തികവും ലൈംഗികവുമായ ചൂഷണം മുതല്‍ മാനസ്സിക പീഡനം വരെയെത്തുന്നു ഇത്തരം ബന്ധങ്ങള്‍.

തുടര്‍ച്ചയായ കംപ്യൂട്ടര്‍ ഉപയോഗം കുട്ടിയുടെ കാഴ്ചയെ ബാധിക്കും. കണ്‍പോളകള്‍ തടിച്ചുവീര്‍ക്കല്‍, കണ്ണിനു ചുറ്റും കറുപ്പു നിറം എന്നിവയും ഉണ്ടാകും. കളിക്കുന്ന സമയത്ത് ഹൃദയം വല്ലാതെ മിടിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഭാവിയില്‍ ബാധിക്കും. ഓടിച്ചാടിക്കളിക്കേണ്ട കാലത്ത് വിരല്‍ത്തുമ്പുകള്‍കൊണ്ട് കളിക്കുന്ന ഈ കളി കുട്ടിയെ പൊണ്ണത്തടിയനാക്കിയേക്കാം. തുടര്‍ന്നുണ്ടാകുന്ന മടി, ആലസ്യം എന്നിങ്ങനെ കംപ്യൂട്ടര്‍ ഉപയോഗം പലവിധ മാനസ്സിക പ്രശ്നങ്ങളും വരുത്തിവയ്ക്കും.കുട്ടികള്‍ക്കു മാനസ്സിക പിരിമുറുക്കവും ഉത്കണ്ഠയും കൂടും. അപസ്മാരമുള്ള കുട്ടികള്‍ കൂടുതല്‍ നേരം കംപ്യൂട്ടറിനു മുന്‍പിലിരിക്കരുതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

Sunday, November 24, 2013


പള്ളിദര്‍സുകളുടെ ചരിത്രനിയോഗം

കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആത്മീയവും ആദര്‍ശപരവുമായ പ്രബുദ്ധതയും കണിശതയും പള്ളിദര്‍സുകള്‍ സമ്മാനിച്ചതാണ്. മതപരമായ കാര്യങ്ങളെ അതിന്റെ യഥാര്‍ത്ഥ സ്രോതസ്സുകളില്‍ നിന്നു സ്വീകരിക്കാന്‍ സാധിക്കുന്നു എന്നത് ദര്‍സ് സമ്പ്രദായത്തില്‍ കൂടുതല്‍ പ്രകടവും അനുഭവവുമാണ്. പള്ളികള്‍ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന ഈ മതപഠനപാഠന സമ്പ്രദായത്തിന് പള്ളിദര്‍സുകള്‍ എന്നു സമൂഹം പേരുനല്‍കി. അവിടെ മതജ്ഞാനങ്ങളുടെ പഠനവും പരിശീലനവും നടക്കും. അതിലുപരി പള്ളിയെന്ന അതിവിശിഷ്ട സ്ഥലത്ത് അതിശ്രേഷ്ഠകരമായ ജ്ഞാനവിതരണമാവുമ്പോള്‍ അതിന് മാറ്റുകൂടുകയാണ്. വിജ്ഞാനത്തിന്റെ മൗലിക സവിശേഷത ലഭിക്കണമെങ്കില്‍ ദര്‍സ് പള്ളിയിലായിരിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. പരിശീലനത്തിന് കൂടുതല്‍ അനുകൂല സാഹചര്യം പള്ളിയിലുണ്ടെന്നതാണ്.
പള്ളിദര്‍സുകള്‍ തനതുരൂപത്തില്‍ തന്നെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ സമാനമായ ബദല്‍ സംവിധാനങ്ങള്‍ കൂടി ഏര്‍പ്പെടുത്താന്‍ നാം ബാധ്യസ്ഥരാണ്. പള്ളിദര്‍സിന് എല്ലാ അര്‍ത്ഥത്തിലും ബദലാവണം എന്ന നിലയില്‍ നടത്തപ്പെടുന്ന സ്ഥാപനങ്ങള്‍ ഇന്ന് ഏറെയുണ്ടെന്നത് ആശാവഹമാണ്. പക്ഷേ, പള്ളിദര്‍സുകള്‍ സാധിച്ചത് സാര്‍ത്ഥകമാക്കാന്‍ കഴിയാത്ത വിധമാണ് അവയിലധികത്തിന്റെയും സ്ഥിതിയെന്നതു പരമാര്‍ത്ഥം. പള്ളികള്‍ സജീവമാവുക, മഹല്ലുകാര്‍ക്ക് പള്ളിയില്‍ ഒരു പണ്ഡിതന്റെ സാന്നിധ്യമുണ്ടാവുക തുടങ്ങിയവ പള്ളിദര്‍സുകള്‍ കൊണ്ടുമാത്രം സാധിക്കുന്നതാണ്.
മഹല്ല് നിവാസികളും പരിസരവാസികളുമായ ഒരു വലിയ സമൂഹത്തെ ഉള്‍ക്കൊള്ളുംവിധം മനോഹരമായ പള്ളികള്‍ ആഴ്ചയിലൊരിക്കല്‍ മാത്രം ജുമുഅക്കാണ് മുഴുവനായി ഉപയോഗിക്കപ്പെടുന്നത്. ചില പ്രദേശങ്ങളിലെങ്കിലും സ്ഥിരമായ ജമാഅത്ത് നിസ്കാരം കഴിഞ്ഞാല്‍ പള്ളികള്‍ വിജനമായിരിക്കും. ഒരു പണ്ഡിതനെ അവിടെ നിയമിക്കേണ്ട സാഹചര്യമില്ലാത്തതിനാല്‍ അതു നടത്തുകയുമില്ല. നമ്മുടെ ഗ്രാമാന്തരങ്ങളിലെ പള്ളികളില്‍ ഉസ്താദുമാരും ശിഷ്യരുമടങ്ങുന്ന ഒരു വൈജ്ഞാനിക പരിശീലന കൂട്ടായ്മയാണ് യഥാര്‍ത്ഥത്തില്‍ പള്ളിദര്‍സുകള്‍. സ്വന്തം മക്കളെന്ന പോലെ നാട്ടുകാരില്‍ നിന്നും സ്നേഹപരിചരണം ലഭിക്കുന്ന മുതഅല്ലിമുകള്‍ കാലങ്ങള്‍ക്കുശേഷവും ഓതിപ്പഠിച്ച പ്രദേശവുമായി നല്ല ബന്ധം നിലനിര്‍ത്തുന്നു. സ്വന്തം മക്കളില്‍ നിന്നു മുതഅല്ലിമായി, പണ്ഡിതനായിത്തീര്‍ന്നില്ലെങ്കിലും തന്റെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ച് വലിയവരായിത്തീര്‍ന്നവര്‍ ഭക്ഷണം നല്‍കിയ വീട്ടുകാര്‍ക്ക് ഒരു സമ്പത്തായി മാറുന്നു. കുടുംബത്തിലെ ഒരംഗത്തെ പോലെ അവര്‍ പരിഗണിക്കപ്പെടുകയുമാണ്.
ദര്‍സുകള്‍ക്കു പകരം നാം സംവിധാനിച്ചവ മിക്കതും പട്ടണകേന്ദ്രീകൃതമാണ്. പൊതുജന സമ്പര്‍ക്കവും പ്രാദേശിക ആത്മീയ സാമൂഹിക സാംസ്കാരിക ചടങ്ങുകളും കുറവായതിനാല്‍ പഠനത്തിന് ഏറെ അവസരം ലഭിക്കുമെന്നത് പുതിയ സംവിധാനങ്ങളുടെ ഗുണമേന്മയാണെന്ന് പറയണം. എങ്കിലും ഗ്രാമങ്ങളിലെ ആത്മീയമായ ഉണര്‍വിനു ഈ സംവിധാനം അവസരമൊരുക്കുമെന്നുറപ്പാക്കേണ്ടതുണ്ട്.
ദര്‍സില്ലാത്തയിടത്ത് വയോധികനായ ഒരു പണ്ഡിതനെ മഹല്ലിന്റെ നേതൃത്വം ഏല്‍പ്പിക്കേണ്ടതില്ല എന്ന വിചാരം സമൂഹത്തിനുണ്ടായിട്ടുണ്ട്. തല്‍ഫലമായി തന്റെ അറിവ് പകരാനും അതുകൊണ്ട് ഒരു നാടിനെ സംസ്കരിക്കാനും കഴിയാതെ മുതിര്‍ന്ന പല പണ്ഡിതരും വിശ്രമജീവിതത്തിലേക്ക് നിര്‍ബന്ധിക്കപ്പെടുന്നു. വര്‍ത്തമാനകാല സാഹചര്യത്തില്‍ നഗരങ്ങളിലേക്കു മാറിപ്പാര്‍ക്കുന്ന തിരക്കില്‍ കേരളീയ ഗ്രാമങ്ങള്‍ക്കു കൈമോശം വന്ന സൗഭാഗ്യത്തെ കുറിച്ചു സൂചിപ്പിക്കുക മാത്രമാണിവിടെ.
ബദല്‍ സംവിധാനങ്ങളായി ഉയര്‍ന്നുവന്നിട്ടുള്ള ദഅ്വാ കോളേജുകള്‍ ദര്‍സുകള്‍ക്ക് പൂര്‍ണാര്‍ത്ഥത്തില്‍ പകരമല്ലെങ്കിലും പരിഹാരമാണെന്നു പറയാം. പള്ളിദര്‍സുകള്‍ക്ക് ശോഷണം വന്നതിന്റെ ഹേതുവെന്താണ് എന്ന ആലോചന ഏറെ നടന്നിട്ടുള്ളതാണ്. പക്ഷേ, സമൂഹമാര്‍ജിച്ച ആധുനിക പുരോഗതിയും ഭൗതിക സാധ്യതകളും അടിസ്ഥാന ആവശ്യങ്ങളും ചേര്‍ന്നൊരുക്കിയിട്ടുള്ള നിര്‍വഹണ പ്രതിസന്ധിയാണ് അടിസ്ഥാനപരമായി ദര്‍സ് ശോഷണത്തിന്റെ കാരണം. ഇതിന് ആരെയെങ്കിലും പ്രതിസ്ഥാനത്തിരുത്തി മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുമില്ല.
മാനദണ്ഡങ്ങള്‍ കണിശമാക്കി മതവിദ്യാഭ്യാസം നല്‍കല്‍ നല്ല പ്രവണതയാണെങ്കിലും പഴയകാല പള്ളിദര്‍സുകളില്‍ സ്വീകരിക്കപ്പെട്ടിരുന്ന രീതി പലരെയും പ്രതിഭകളും പ്രഗല്‍ഭരുമാക്കിയിട്ടുണ്ട്. ഭൗതികമായി പ്രൈമറി വിദ്യാഭ്യാസം പോലും നേടാതെ ദര്‍സ് പഠനരംഗത്ത് എത്തി പരിശ്രമത്തിലൂടെ വലിയവരായിത്തീര്‍ന്നവര്‍ സമൂഹത്തിലെമ്പാടുമുണ്ടായിട്ടുണ്ട്. ഭൗതിക വിദ്യാഭ്യാസം മാനദണ്ഡമായി നിശ്ചയിക്കപ്പെട്ടിരുന്നെങ്കില്‍ ഇന്നു നാം കാണുന്ന പല നേതാക്കളും പണ്ഡിതന്മാരും പിറവിയെടുക്കുമായിരുന്നില്ല. ഔപചാരിക വിദ്യാഭ്യാസ യോഗ്യതയുള്ളവരും അല്ലാത്തവരും ഒരുമിച്ച് ഓതിത്താമസിക്കുകയും പകരുകയും നുകരുകയും ചെയ്തു വളര്‍ന്നുവന്നു.
പുതിയ സംവിധാനങ്ങളില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവേശനം നേടിയാലും തുടര്‍ക്കാലങ്ങളില്‍ ക്രമാനുഗതമായ മികവ് പ്രകടിപ്പിക്കാനാവാതെ വരുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ അപകര്‍ഷതയുണ്ടായിത്തീരുക സ്വാഭാവികമാണ്. അങ്ങനെ പല കാരണങ്ങള്‍ പറഞ്ഞ് പഠനരംഗം വിടാന്‍ പ്രേരണയാവുന്നു.
പള്ളി ദര്‍സുകളില്‍ കുട്ടികളുടെ അഭിരുചിയും സാമര്‍ത്ഥ്യവും യോഗ്യതയും പരിഗണിച്ച് ഉസ്താദിന് കാര്യങ്ങള്‍ സന്തുലനപ്പെടുത്താന്‍ കഴിയുന്നു. പഠനകാലം വൈകിയാലും ഒരു വിദ്യാര്‍ത്ഥിയെ ഉയര്‍ത്തിയെടുക്കാനവിടെ അവസരമുണ്ടാവും. ആദ്യകാലങ്ങളില്‍ സഹപാഠികള്‍ക്കൊപ്പമെത്താനാവാതിരുന്നവര്‍ പില്‍ക്കാലത്ത് സഹപാഠികളെ പിന്നിലാക്കി മുന്നേറിയ അനുഭവങ്ങളുമുണ്ട്. ആദ്യമേ മികവ് പുലര്‍ത്തുന്നവരിലെ അമിത ആത്മവിശ്വാസം ഒരു വിചാരമായി വളര്‍ന്ന് പരിശ്രമത്തെ സ്വാധീനിക്കുമ്പോള്‍ അലസനാവുകയും പിറകോട്ടടിക്കുകയും ചെയ്തേക്കാം. എന്നാല്‍ സഹപാഠിയോടൊപ്പമെത്താന്‍ കഠിനശ്രമം നടത്തിയവര്‍ അതൊരു ശീലമാക്കി മുന്നേറുകയും ചെയ്യാം. ഇതിനൊക്കെ പള്ളിദര്‍സുകളില്‍ അവസരം കൂടുതല്‍ ലഭിക്കുന്നു. മറ്റു സ്ഥാപനങ്ങളിലും അവസരമുണ്ടാവേണ്ടതുമാണ്.
എങ്കിലും പള്ളി ദര്‍സുകള്‍ക്കു പരിഹാരമായി നാം സംവിധാനിച്ചവയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും വേണം. നൂറ്റാണ്ടുകളായി സമൂഹം പരിരക്ഷിക്കുന്ന പൈതൃകത്തെ ചരിത്രാവശിഷ്ടമാക്കാതെ ജീവിക്കുന്ന അനുഭവമാക്കിമാറ്റാനുള്ള ശ്രമമായിരിക്കുമത്. പള്ളിദര്‍സുകള്‍ നല്‍കിയ സംഭാവനകള്‍ക്ക് സമാനമായി ഒരു വിദ്യാഭ്യാസ സംവിധാനവും സാംസ്കാരികവും സാമൂഹികവുമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല എന്നത് അവകാശവാദമല്ല, അനുഭവമാണ്. എന്തു പേരു നല്‍കിയാലും ഗുണങ്ങള്‍ ലഭ്യമാവുന്ന ഇത്തരം നന്മകള്‍ അനിവാര്യമാണ്.
പഴയകാല പള്ളിദര്‍സിന്റെ ഭൗതിക ഘടകങ്ങളെല്ലാം ഇന്നുമുണ്ട്. അതിന്റെ സംയോജനമാണ് നടക്കേണ്ടത്. നാട്ടുകാരുടെയും മഹല്ല് ഭാരവാഹികളുടെയും താല്‍പര്യവും സഹകരണവും ഉണ്ടാവണം. പഴയകാലത്തേക്കാള്‍ സമ്പദ്സമൃദ്ധിയുണ്ടെന്നതിനാല്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ സമൂഹത്തെ തയ്യാറാക്കുകയോ പകരം സംവിധാനമേര്‍പ്പെടുത്തുകയോ ചെയ്യണം. ഈ ഘടകങ്ങള്‍ സജീവമായാല്‍ ദര്‍സും ജീവത്താകും.
സ്വന്തം സന്തതികള്‍ക്ക് അറിവ് നല്‍കലും അതിനുള്ള സംവിധാനമൊരുക്കലും രക്ഷിതാക്കളുടെ ബാധ്യതയാണ്. സന്താനങ്ങള്‍ തങ്ങള്‍ക്ക് ഇഹപരങ്ങളില്‍ ഉപകാരികളാവണമെന്നത് രക്ഷിതാക്കളുടെ ആഗ്രഹവുമാണ്. പള്ളിദര്‍സുകളിലൂടെ ഇത് സാധ്യമാവുമെന്നതിനാല്‍ തന്നെ ഈ അവസരം ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ മുന്നോട്ടുവരേണ്ടത് രക്ഷിതാക്കളാണ്. കാര്യവിചാരം വളരുന്ന പ്രായമെത്താത്തതിനാല്‍ കുട്ടികള്‍ താല്‍പര്യം കാണിച്ചില്ലെങ്കിലും അവരെ അതിനു പ്രേരിപ്പിക്കേണ്ടതുണ്ട്. പള്ളിയുടെ ബഹുമാനത്തിന് ഭംഗം വരുത്താത്തവിധത്തില്‍ സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും നല്‍കി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കേണ്ടതനിവാര്യമാണ്. അതിന് രക്ഷിതാക്കളും ഉസ്താദുമാരും ഉത്തരവാദപ്പെട്ടവരും കൂട്ടായി മാര്‍ഗങ്ങളാരാഞ്ഞ് നടപ്പിലാക്കണം. വിജ്ഞാനദാഹികളായ വിദ്യാര്‍ത്ഥികള്‍ അവസരംതേടുന്ന അവസ്ഥയല്ല ഇന്നുള്ളത്. വിദ്യാര്‍ത്ഥികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയും വിജ്ഞാനദാഹം വളര്‍ത്തുകയും ചെയ്യുക എന്നാണിന്ന് ആവശ്യമായിരിക്കുന്നത്. അതിനാല്‍തന്നെ മുതഅല്ലിമുകളെ സ്വന്തം മക്കളെന്ന പോലെ കണ്ട് അവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ നാം തയ്യാറാവണം. എന്നാല്‍ കുട്ടികള്‍ ആകര്‍ഷിക്കപ്പെടും.
ദര്‍സുകളിലേക്ക് കുട്ടികളെ എത്തിക്കുന്ന കാര്യത്തില്‍ നമ്മുടെ മദ്റസാധ്യാപകര്‍ വലിയ പങ്ക് നിര്‍വഹിച്ചിരുന്നു. അതു തുടരാനവര്‍ക്കിനിയും കഴിയും. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും പ്രദേശത്തുനിന്നും കുട്ടികളെ ദര്‍സിലേക്കെത്തിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മക്കളുടെ ഭൗതിക ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് പല രക്ഷിതാക്കളെയും അവരെ മുതഅല്ലിമാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. സന്താന നിയന്ത്രണത്തിന്റെ ന്യായംപോലെ വിശ്വാസരാഹിത്യത്തിന്റെ ഫലമാണിതെന്ന് പറയാതിരിക്കാനാവില്ല.
മക്കളുടെ മാത്രമല്ല, നമ്മുടെതന്നെ ഭാവിയും എ്വെര്യവും രൂപപ്പെടുത്തുന്നതില്‍ ഒരു മുതഅല്ലിമിന്റെ സാന്നിധ്യം മതിയാവുന്നു. അനസ്(റ) പറയുന്നു: രണ്ടു സഹോദരന്മാരിലൊരാള്‍ നബി(സ്വ)യെ സമീപിച്ചു. ഒരാള്‍ വിജ്ഞാനം തേടുന്നവനും അപരന്‍ തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നവനുമായിരുന്നു. ഉപജീവനം തേടുന്നവന്‍ നബി(സ്വ)യെ സമീപിച്ച് വിദ്യ നേടുന്നവനെക്കുറിച്ച് പരാതി പറഞ്ഞു. നബി(സ്വ)യുടെ മറുപടി ഇതായിരുന്നു: നിനക്ക് ഭക്ഷണം ലഭിക്കുന്നത് അവനെക്കൊണ്ടാണ് (തിര്‍മുദി). മുതഅല്ലിം എ്വെര്യത്തിനു നിമിത്തമായിരിക്കുമെന്നാണിതില്‍ നിന്നു വ്യക്തമാവുക.
മുതഅല്ലിമിന് ലഭ്യമാവുന്ന ആദരവും ഗുണവും അവനുമായി ബന്ധപ്പെട്ടവര്‍ക്കും ലഭിക്കുന്നു. നബി(സ്വ) പറയുന്നു: വിദ്യ തേടുന്നവനോടുള്ള സംതൃപ്തി കാരണം മലക്കുകള്‍ അവന് ചിറകുകള്‍ താഴ്ത്തിക്കൊടുക്കുന്നതാണ് (അബൂദാവൂദ്). മലക്കുകള്‍ മാത്രമല്ല, സമൂഹവും അവരെ സ്നേഹവാത്സല്യത്തോടെയാണ് വീക്ഷിച്ചു വന്നിട്ടുള്ളത്. മുതഅല്ലിമായ തങ്ങളുടെ മകന്‍ മലക്കുകളുടെ ചിറകിന് താഴെയായി വീട്ടിലേക്ക് കയറിവരുന്ന രംഗം സത്യവിശ്വാസിയെ സന്തുഷ്ടനാക്കാന്‍ മതിയായതാണ്. ഒരുപക്ഷേ, നമുക്ക് സാധിക്കാതെ പോയത് പുത്രനിലൂടെ കണ്ടാസ്വദിക്കാനാവുന്നു.
ഇതിലെല്ലാമുപരി സത്യവിശ്വാസത്തിന്റെ സല്‍സരണിയില്‍ ജീവിക്കാന്‍ അവസരം സിദ്ധിച്ച ഒരാളെ സംബന്ധിച്ചിടത്തോളം അതിന്റെ സംരക്ഷണം അതിപ്രധാനമാണ്; ബാധ്യതയുമാണ്. പൊതുസംവിധാനങ്ങളും സാഹചര്യങ്ങളും സത്യദീനിന്റെ സംരക്ഷണത്തിനനുകൂലമാവാതിരിക്കുമ്പോള്‍ അത് വ്യക്തിബാധ്യതയായിത്തീരുന്നു. പള്ളിദര്‍സുകള്‍ ഇസ്ലാമിനും സമൂഹത്തിനും നല്‍കിയ മൂല്യങ്ങള്‍ ഇന്ന് ലഭിക്കാതിരിക്കുകയും ആത്മീയവും ആദര്‍ശപരവുമായ അപചയത്തിനോ വ്യതിയാനത്തിനോ അതു കാരണമാവുകയും ചെയ്യുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നു ആര്‍ക്കാണ് ഒഴിവാകാന്‍ കഴിയുക.
വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന ഈ താക്കീത് അവഗണിക്കാനാവില്ല. നബിയേ അവരോട് പറയുക, നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരങ്ങളും ഇണകളും കുടുംബങ്ങളും നിങ്ങള്‍ സമ്പാദിച്ചവയും നഷ്ടം ഭയപ്പെടുന്ന കച്ചവടവും നിങ്ങളിഷ്ടപ്പെടുന്ന ഭവനങ്ങളും അല്ലാഹുവിനേക്കാളും അവന്റെ മാര്‍ഗത്തിലുള്ള പോരാട്ടങ്ങളെക്കാളും അവന്റെ ദൂതനെക്കാളും നിങ്ങള്‍ക്ക് പ്രിയങ്കരമായി തീര്‍ന്നുവെങ്കില്‍ അല്ലാഹു അവന്റെ കാര്യത്തെ നടപ്പാക്കുന്നത് നിങ്ങള്‍ കാത്തിരുന്നോളൂ (അത്തൗബ24). അല്ലാമാ ഇസ്മാഈലുല്‍ ഹിഖി(റ) ഇതിന് വിശദീകരണം നല്‍കുന്നു: സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങള്‍ക്ക് ദീനിന്റെ ഗുണത്തേക്കാളേറെ പരിഗണന നല്‍കുന്നവനുള്ള താക്കീതാണിത് (റൂഹുല്‍ബയാന്‍).
അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പോരാട്ടമെന്നതിനെ കേവലം രണഭൂമിയിലെ പങ്കാളിത്തത്തില്‍ മാത്രം പരിമിതപ്പെടുത്താന്‍ വിശ്വാസിക്ക് സാധിക്കില്ല. ദീനിന്റെയും സമൂഹത്തിന്റെയും നാശത്തിന് കാരണമാവുന്ന സാഹചര്യത്തോടുള്ള സമരം ഇതിന്റെ പ്രധാന ഭാഗമാണ്. വിജ്ഞാന വിതരണത്തിലും ആത്മീയ പരിചരണത്തിലും ദര്‍സുകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അതിനാല്‍ തന്നെ അതിന്റെ തകര്‍ച്ച നിസ്സംഗനായി നോക്കിനില്‍ക്കാന്‍ സത്യവിശ്വാസിക്ക് പറ്റില്ല. ആര്‍ക്കും വേണ്ടാത്തതിന് ഞാനെന്തിന് തയ്യാറാവണം എന്ന വിചാരം വിട്ട് തന്നാലാവുന്നത് എന്നിടത്തേക്ക് നാമെത്തണം. നമ്മുടെ ഒരു മകനെങ്കിലും മുതഅല്ലിമാവട്ടെ. നമുക്ക് ഗുണവും ഫലവും നേടിത്തരുമത്. പള്ളിദര്‍സുകള്‍ തുടങ്ങുന്ന ഈ ശവ്വാല്‍ ആദ്യത്തില്‍ അങ്ങനെ ഒരു തീരുമാനം നമ്മില്‍ നിന്നുണ്ടാവണം. അതുവഴി ദീനിന്റെ പ്രബോധനത്തിലും പിന്തുടര്‍ച്ചയിലും ഒരു കണ്ണിയെ സംഭാവന ചെയ്ത പ്രതിഫലം നമുക്ക് ലഭിക്കും.

Thursday, November 21, 2013

മണ്ണാര്‍ക്കാട് സുന്നി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സംഭവം

അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ ഇത് കേള്‍ക്കുമ്പോള്‍ എങ്ങനെ തക്ബീര്‍ വിളിക്കാതിരിക്കും 


>>>www.shiyasvahid.com,www.shiyasvahid.blogspot.in <<<
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ ഇത് കേള്‍ക്കുമ്പോള്‍ എങ്ങനെ തക്ബീര്‍ വിളിക്കാതിരിക്കും 
പണ്ട് ഇസ്ലാമിനെ നശിപ്പിക്കാന്‍ ഇസ്ലാമിക നാമത്തില്‍ പലരും കടന്നു കൂടിയിരുന്നു ഈ വിഘടിതരെപ്പോലെ , തങ്ങളുടെ ദീനാണ് സത്യമെന്ന് അവര്‍ പരക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു, ഇപ്പോള്‍ അവര്‍ക്ക് ( വിഘടിതര്‍ക്ക് ) മനസ്സിലായി സത്യത്തിനെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് . ഞങ്ങള്‍ തിരുനെബി {സ:അ} യെ സ്നേഹിക്കുന്നവരാന് കൊട്ടരെ നിങ്ങളെപ്പോലെ അവഹേളിക്കുന്നവര്‍ അല്ല. തിരുകേശം വിശുദ്ദ കരങ്ങളില്‍ മാത്രമേ എത്തൂ അത് തെളിയിച്ചവരാണ് ഞങ്ങള്‍ കാന്തപുരത്തിന്‍റെ മക്കള്‍ , ഖിയാമം നാള്‍ വരെ നിങ്ങള്‍ അസൂയയുമായി പോകൂ ഞങ്ങള്‍ക്ക് ലോകത്തിനു മുന്നില്‍ പലതും സമര്‍പ്പിക്കാനുണ്ട്. ഇന്ഷാ അല്ലാഹ് ..


സിയാറത്തിന്റെ അച്ചടക്കം


എന്നും വിശുദ്ധിയുടെ തിളക്കമാണ് മദീനക്ക്. വിശുദ്ധരില്‍ വിശുദ്ധരായ തിരുനബി(സ്വ)യുടെ മണ്ണ്, ജിബ്രീല്‍(അ)ന്റെ സാന്നിധ്യം പല പ്രാവശ്യം അനുഭവിച്ച നാട്. ഒടുങ്ങാത്ത സവിശേഷതകള്‍ താലോലിക്കപ്പെടുന്ന പുണ്യഭൂമി. അവിടെ എത്തുന്നവന്‍ ഏറ്റവും അച്ചടക്കം പാലിക്കണം. വേഷവിധാനം, സംസാരം, പെരുമാറ്റം, ശരീരശുദ്ധി, മനസ്സിന്റെ വൃത്തി, ഭക്ഷണം, പാനീയം, വാഹനം തുടങ്ങി എല്ലാറ്റിലും ഈ അച്ചടക്കത്തിന്റെ പ്രതിധ്വനി കാണണം. ഖലീഫ മന്‍സൂറിനെ മാലിക്(റ) ഉപദേശിച്ച സംഭവം പ്രസിദ്ധമാണ്. അമീറുല്‍ മുഅ്മിനീന്‍, മസ്ജിദുന്നബവിയില്‍ നിങ്ങള്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കരുത്. നബിയുടെ ശബ്ദത്തേക്കാള്‍ നിങ്ങളുടെ ശബ്ദം ഉയര്‍ത്തരുതെന്ന് ഖുര്‍ആന്‍ (ഹുജ്റാത്ത്/2) പഠിപ്പിച്ചിട്ടുണ്ട്. നബിയുടെ സവിധത്തില്‍ ശബ്ദം താഴ്ത്തുന്നവരെ ഖുര്‍ആന്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. നബിസവിധത്തില്‍ അച്ചടക്കം കാണിക്കാത്തവരെ ആക്ഷേപിക്കുകയും ചെയ്തു (ശിഫാ 2/41).
ത്വാഇഫിലെ രണ്ടുപേര്‍ മദീന പള്ളിയില്‍ നിന്ന് ശബ്ദമുയര്‍ത്തിയപ്പോള്‍ “നിങ്ങള്‍ ഈ നാട്ടുകാരായിരുന്നെങ്കില്‍ നിങ്ങളെ ഞാന്‍ അടിച്ച് വേദനിപ്പിക്കുമായിരുന്നു. നിങ്ങള്‍ നബിയുടെ പള്ളിയില്‍ നിന്ന് ശബ്ദം ഉയര്‍ത്തുകയാണോ? എന്നു ചോദിച്ച് ഉമര്‍(റ) ദ്യേപ്പെട്ട സംഭവം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. നബിസവിധത്തില്‍ ജീവിതകാലം, വഫാതിനു ശേഷം എന്നീ വ്യത്യാസമില്ലാതെ ശബ്ദം ഉയര്‍ത്താന്‍ പാടില്ലെന്ന് സിദ്ദീഖ്(റ) പറയുന്നു (വഫാഉല്‍ വഫാ).
മസ്ജിദുന്നബവിയുടെ പരിസര വീടുകളിലെ ചുമരുകളില്‍ ആണിയടിക്കുമ്പോഴോ മറ്റോ ഉണ്ടാവുന്ന ശബ്ദം ശ്രദ്ധയില്‍ പെട്ടാല്‍ ആഇശ(റ) ആളെ അയച്ച് നബി(സ്വ)യെ നിങ്ങള്‍ പ്രയാസപ്പെടുത്തരുതെന്ന് ഉണര്‍ത്തിയിരുന്നത് നിരവധി ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. തിരുറൗളയില്‍ പാലിക്കേണ്ട അച്ചടക്കങ്ങള്‍ ബിദ്അത്തുകാരുടെ അംഗീകൃത പണ്ഡിതന്‍ ഇബ്നു ഖയ്യിം തന്റെ പ്രസിദ്ധ കാവ്യമായ നൂനിയ്യയില്‍ കൃത്യമായി വിവരിക്കുന്നുണ്ട്.
“അല്ലാഹുവേ, എന്റെ ഖബര്‍ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ”ന്ന തിരുനബി(സ്വ)യുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചിട്ടുണ്ട്. എല്ലാ നിലക്കുമുള്ള സംരക്ഷണവും ഖബര്‍ ശരീഫിന് അല്ലാഹു നല്‍കിയിട്ടുണ്ട്. വളരെ അച്ചടക്കത്തിലും താഴ്മയിലുമാണ് ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യേണ്ടത്. ഉള്ളും പുറവും പൂര്‍ണമായി തഴ്മയില്‍ ലയിപ്പിച്ച നിറുത്തമാണവിടെ നില്‍ക്കേണ്ടത്. തിരുനബി(സ്വ) അവിടെ ജീവിക്കുന്നുണ്ടെന്ന ഓര്‍മവേണം. അവിടെ വെച്ച് ശബ്ദം ഉയര്‍ത്തരുത്. എന്നിങ്ങനെ ഇബ്നു ഖയ്യിം കുറിക്കുന്നു.
സിയാറത്ത് കൊണ്ട് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുക, മദീനയുടെ വഴികള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ കാണുമ്പോള്‍ നബിയുടെ മേല്‍ സ്വലാത്ത്, സലാമുകള്‍ അധികരിപ്പിക്കുക, മദീനയില്‍ പ്രവേശിക്കുന്നതിനു മുമ്പ് കുളിക്കുക. നല്ല വസ്ത്രങ്ങള്‍ ധരിക്കുക. സുഗന്ധം പൂശുക. മദീനയുടെ മഹത്ത്വം മനസ്സില്‍ നിലനിറുത്തുക തുടങ്ങി അച്ചടക്കത്തിന്റെ എല്ലാ മാര്‍ഗങ്ങളും സിയാറത്ത് ചെയ്യുന്നവര്‍ പാലിക്കണം. നബി(സ്വ) പറഞ്ഞു: “ഉള്ളിയോ വെളുത്തുള്ളിയോ തിന്നവര്‍ എന്റെ പള്ളിയില്‍ നിന്ന് മാറിനില്‍ക്കട്ടെ”. ഇതു വിശദീകരിച്ച് ഇബ്നു ഹജറുല്‍ അസ്ഖലാനി എഴുതി: “ഭക്ഷിക്കപ്പെടുന്നത് മാത്രമല്ല, ദുര്‍ഗന്ധമുള്ള എല്ലാം ഇതിന്റെ പരിധിയില്‍ വരുന്നതാണ്” (ഫത്ഹുല്‍ ബാരി 2/343).
തിരുറൗള സന്ദര്‍ശന സമയത്ത് നബി(സ്വ)ക്കഭിമുഖമായി നില്‍ക്കാനുള്ള പ്രയാസം കാരണം ശിരസ്സിന് നേരെ നില്‍ക്കാനായിരുന്നു മഹാത്മാക്കള്‍ ശ്രദ്ധിച്ചിരുന്നത്. ഖുതുബയില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഖിബ്ലക്ക് പിന്നിട്ട് നില്‍ക്കുന്നതുപോലെ നബി(സ്വ)യോട് അഭിമുഖമായി നില്‍ക്കാന്‍ ഖിബ്ലക്ക് പിന്നിടല്‍ ഏറ്റവും അര്‍ഹപ്പെട്ടതാണ് (അല്‍ജവാഹിദുസ്സമീന/62).
തിരുറൗളയിലെ സിയാറത്തില്‍ ഖബ്ര്‍ ശരീഫിന്നഭിമുഖമായാണ് നില്‍ക്കേണ്ടതെന്ന് പ്രമുഖ പണ്ഡിതരെല്ലാം പഠിപ്പിച്ചിട്ടുണ്ട്. മാലിക്ബ്നു അനസ്(റ) ഖലീഫ മന്‍സൂറിനോട് “മുഹമ്മദ് നബി(സ്വ) നിങ്ങളുടെയും പിതാവ് ആദം(അ)ന്റെയും മധ്യവര്‍ത്തിയാണ്. അതുകൊണ്ട് നബി(സ്വ)യിലേക്കു തന്നെ തിരിഞ്ഞുനില്‍ക്കുക” എന്നു പ്രത്യേകം ഉപദേശിച്ചിരുന്നു. ഇമാം ഹാകിം(റ) മുസ്തദ്റകിലും ഇമാം ബൈഹഖി(റ) ദലാഇലുന്നുബുവ്വയിലും സ്വഹീഹായ പരമ്പരയിലൂടെ ഇക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്.
ഇബ്നുതീമിയ്യ എഴുതി: “നബി(സ്വ)ക്ക് സലാം പറയുമ്പോള്‍ ഖബ്ര്‍ ശരീഫിന്നഭിമുഖമായാണ് നില്‍ക്കേണ്ടത്. എന്നിട്ട് സലാം പറഞ്ഞ് ദുആ ചെയ്യണം” (ഇഖ്തിളാഉസ്വിറാതില്‍ മുസ്തഖീം/396).
ഇമാം നവവി(റ) അദ്കാര്‍, ഈളാഹ്, മജ്മൂഅ് എന്നീ ഗ്രന്ഥങ്ങളിലും ഇപ്രകാരം എഴുതുന്നുണ്ട്. അല്ലാമാ ഖഫാജി പറഞ്ഞു: “ഇമാം സുബ്കി(റ) പറയുന്നു: തിരുറൗളയിലെത്തിയാല്‍ ഖബ്ര്‍ ശരീഫിന്നഭിമുഖമായി നില്‍ക്കലാണ് സുന്നത്തെന്നത് നമ്മുടെ പണ്ഡിതരുടെയെല്ലാം വീക്ഷണമാണ്” (ശറഹുശ്ശിഫാ 3/398).
സിയാറത്തിന്റെ ഗുണഫലം
അഭൗതിക ലോകത്ത് നിന്നുള്ള ഗുണങ്ങളാണ് പുണ്യാത്മാക്കളുടെ ഖബ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. അത്തരം അനുഭവങ്ങളെ പ്രമാണപക്ഷത്തുനിന്ന് സ്വീകരിക്കുകയാണ് വിശ്വാസി ചെയ്യുന്നത്, ചെയ്യേണ്ടതും. ഭൗതികവും ശാസ്ത്രീയവുമായ തിട്ടൂരങ്ങള്‍ പറഞ്ഞ് ഇവയെ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് വിശ്വാസിക്ക് ഗുണമല്ല.
ഇബ്നുഹജര്‍(റ) പറഞ്ഞു: നബിയുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യുന്നത് മതകീയമാണെന്നും പ്രത്യേകം നിര്‍ദേശം നല്‍കപ്പെട്ട ആരാധനയാണെന്നും വരുമ്പോള്‍ അതിന്റെ ഫലങ്ങളും പ്രതിഫലങ്ങളും എല്ലാം വേറിട്ടത് തന്നെയായിരിക്കും. സിയാറത്ത് സംബന്ധമായി വന്ന ഹദീസുകള്‍ മഹാന്മാരായ ഹാഫിളുകള്‍ സ്വഹീഹാണെന്ന് വിധിയെഴുതിയതാണ്, അല്ലെങ്കില്‍ നിവേദക പരമ്പരക്ക് തകരാറില്ലെന്ന് വിധിയെഴുതിയവ, അതുമല്ലെങ്കില്‍ മറ്റു പരമ്പരകള്‍ മുഖേന ശക്തി ലഭിക്കുന്നവ എന്നിങ്ങനെയുള്ളതാണ്. നബിയുടെ ഖബ്ര്‍ സിയാറത്തിന്റെ പ്രധാന നേട്ടം അവിടുത്തെ ശിപാര്‍ശ ലഭിക്കുമെന്നതാണ്. ഒന്നില്‍ കൂടുതല്‍ ഹദീസുകളില്‍ ശഫാഅത്ത് ലഭിക്കുമെന്ന നേട്ടം എടുത്തു പറയുന്നുണ്ട്.
മുസ്‌ലിമായി മരിക്കുന്നവര്‍ക്കെല്ലാം നബി(സ്വ)യുടെ ശഫാഅത്ത് ലഭിക്കുമെന്ന് വരുമ്പോള്‍ സിയാറത്ത് ചെയ്യുന്നവനെ പ്രത്യേകമായി ശഫാഅത്തില്‍ ഉള്‍പ്പെടുത്തി പറയുന്നതിന്റെയും നബിയുടെ ശഫാഅത്തിന് അവന്‍ അര്‍ഹനായി എന്ന് വിശേഷിപ്പിക്കുന്നതിന്റെയും താല്‍പര്യമെന്താണ്? ഉത്തരമിതാണ്: ഏറ്റവും ഉയര്‍ന്ന അനുഗ്രഹം സിയാറത്ത് ചെയ്യുന്നവര്‍ക്ക് ലഭിക്കും. അന്ത്യനാളിലെ പ്രയാസങ്ങളില്‍ നിന്ന് അവന് പ്രത്യേക ആശ്വാസം ഉണ്ടാവും. വലിയ വിചാരണയില്ലാതെ രക്ഷ പ്രാപിക്കും. സ്വര്‍ഗത്തിലെ ഉയര്‍ന്ന പദവി ലഭിക്കും. അല്ലാഹുവിനെ ദര്‍ശിക്കാന്‍ ഭാഗ്യം ലഭിക്കും. ഇങ്ങനെ അതിന് പല മറുപടികള്‍ പണ്ഡിതര്‍ നല്‍കിയതായി കാണാം. അന്ത്യനാളിലെ വലിയ ശിപാര്‍ശകരായ തിരുനബി(സ്വ)യുടെ ശിപാര്‍ശ ലഭിക്കുക എന്നത് തന്നെയല്ലേ അതില്‍ ഏറ്റവും വലിയ നേട്ടം. ഖബ്ര്‍ ശരീഫിനെ മാത്രം ലക്ഷ്യം വെച്ചെത്തുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമാണിത്.
സന്ദര്‍ശകന്‍ ഖബ്ര്‍ ശരീഫിന്നടുത്തെത്തി സ്വലാത്ത്സലാം പറയുമ്പോള്‍ നബി(സ്വ) അത് കേള്‍ക്കുന്നു, അറിയുന്നു. ഒരു മധ്യവര്‍ത്തി മുഖേനയല്ലാതെ തന്നെ അവക്ക് പ്രത്യുത്തരം നല്‍കുന്നു. ദൂരെ നിന്ന് ഇതു ചെയ്യുമ്പോള്‍ അതിനേല്‍പ്പിക്കപ്പെട്ട മലക്കുകള്‍ മുഖേനയാണ് നബി(സ്വ) അറിയുന്നത്. നിരവധി ഹദീസുകള്‍ ഇതിന് തെളിവ് നല്‍കുന്നുണ്ട്. സിയാറത്ത് മുഖേന ലഭിക്കുന്ന മറ്റൊരു പ്രധാന നേട്ടമാണിത്. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന തിരുനബി(സ്വ)യില്‍ നിന്ന് ലഭിക്കുന്ന അനിര്‍വചനീയ നേട്ടം (അല്‍ജൗഹറുല്‍ മുനള്ളമിന്റെ 7080ന്റെ സംക്ഷിപ്തം).
ഔസുബ്നു അബ്ദില്ലാഹി പറയുന്നതായി ഇമാം ഹാഫിളുദ്ദാരിമി(റ) ഉദ്ധരിക്കുന്നു. മദീന നിവാസികള്‍ക്ക് ശക്തമായ വരള്‍ച്ച അനുഭവപ്പെട്ടു. അവര്‍ ആഇശ(റ)യെ സമീപിച്ച് സങ്കടം ഉണര്‍ത്തി. ബീവി അവര്‍ക്ക് ഇങ്ങനെ നിര്‍ദേശിച്ചു കൊടുത്തു. തിരുനബി(സ്വ)യുടെ ഖബ്ര്‍ ശരീഫ് നിങ്ങള്‍ നോക്കുക. ഖബ്റിന്റെയും ആകാശത്തിന്റെയും ഇടയില്‍ മറവില്ലാത്തവിധം മേല്‍ക്കൂരക്ക് ഒരു ദ്വാരമുണ്ടാക്കുക. അവര്‍ അങ്ങനെ ചെയ്തു. അവര്‍ക്ക് നല്ല മഴ ലഭിച്ചു. സസ്യങ്ങള്‍ മുളച്ചു. ഒട്ടകങ്ങള്‍ തടിച്ചുകൊഴുത്തു. ആ വര്‍ഷത്തിന് ആമുല്‍ ഫത്ഖ് എന്ന് നാമം കുറിക്കപ്പെട്ടു (സുനനുദ്ദാരിമി 1/43).
നബി(സ്വ)യുടെ ഭൗതിക ശരീരം ചേര്‍ന്നുനില്‍ക്കുന്ന ഖബ്ര്‍ ശരീഫ് മുഖേന ലഭിച്ച പുണ്യവും അനുഗ്രഹവുമാണിത്. വിജ്ഞാനത്തിന്റെ നിറകുടവും തിരുനബിയുടെ ഭാര്യയും വിശ്വാസികളുടെ മാതാവുമായ ആഇശ ബീവി(റ) നിരവധി സ്വഹാബി വര്യന്മാരുടെ സാന്നിധ്യമുള്ള സമയത്ത് നല്‍കിയ ഈ നിര്‍ദേശം വളരെ പ്രസക്തവും അര്‍ത്ഥവത്തുമാണ്.
സന്ദര്‍ശകരുടെ ദുഃഖവും പ്രയാസവും നബി(സ്വ) അറിയുന്നു. അവര്‍ക്ക് പരിഹാരം നല്‍കുന്നു എന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുകയാണ്. ആഇശ(റ) പറഞ്ഞുവല്ലോ. നബി(സ്വ)യെയും എന്റെ പിതാവിനെയും മറവ് ചെയ്ത ശേഷം ഞാന്‍ അവിടേക്ക് കടക്കുമ്പോള്‍ തല മറക്കുന്നിടത്ത് പൂര്‍ണത പാലിച്ചിരുന്നില്ല. കാരണം, എന്റെ പിതാവും ഭര്‍ത്താവുമാണല്ലോ അവര്‍ എന്നാണ് ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ ഉമര്‍(റ)നെ മറമാടിയതിനു ശേഷം പൂര്‍ണമായി വസ്ത്രം ധരിച്ചു മാത്രമേ അങ്ങോട്ടു കടന്നുചെന്നിരുന്നുള്ളൂ. ഉമര്‍(റ)നോടുള്ള ലജ്ജ കാരണമായിരുന്നു അത് (മുസ്തദ്റക് 74/47, മജ്മഉസ്സവാഇദ് 8/26,1/155).
നബി(സ്വ) മുആദ്(റ)നെ യമനിലേക്ക് പ്രബോധന ദൗത്യത്തിന് അയക്കുമ്പോള്‍ പറഞ്ഞു: മുആദ്, നിങ്ങള്‍ എന്റെ ഖബ്റിന്റെയും പള്ളിയുടെയും അരികില്‍ എത്തുകയില്ലേ? (അഹ്മദ്, ത്വബ്റാനി). നബി(സ്വ)യുടെ വഫാത്തിനു ശേഷം കരഞ്ഞുകലങ്ങിയ കണ്ണുമായി മുആദ്(റ) എത്തി. ഉമര്‍(റ) ഈ സംഭവത്തിന് സാക്ഷിയായി (മുസ്തദ്റക്).
ഇബ്നുമാജ, ബൈഹഖി, ഹാകിം (റ.ഹും) എന്നിവര്‍ മേല്‍ സംഭവം ഉദ്ധരിക്കുകയും അതു പ്രബലമാണെന്ന് ഹാകിം പറയുകയും ചെയ്തതായി മുന്‍ദീരി അത്തര്‍ഗീബു വത്തര്‍ഗീബ് 1/82ല്‍ പറയുന്നു. ഉമര്‍(റ)ന്റെ ഭരണകാലത്ത് നടന്ന ഒരു സംഭവം ഹാഫിള് അബൂബകരില്‍ ബൈഹഖി ഉദ്ധരിക്കുന്നു: “ഉമര്‍(റ)ന്റെ ഭരണകാലത്ത് ശക്തമായ വരള്‍ച്ചയുണ്ടായപ്പോള്‍ സ്വഹാബിയായ ബിലാലുബ്നു ഹാരിസ് അല്‍മുസനി(റ) നബിയുടെ ഖബ്ര്‍ ശരീഫിനരികിലെത്തി പറഞ്ഞു: നബിയേ, മഴയില്ലാതെ വിഷമിക്കുന്നു. എല്ലാം നാശത്തിലാണ്. അതുകൊണ്ട് അങ്ങ് മഴക്കായി ശിപാര്‍ശ ചെയ്യുക. നബി(സ്വ) സ്വപ്നത്തില്‍ അദ്ദേഹത്തെ അറിയിച്ചു; നിങ്ങള്‍ ഉമര്‍(റ)നെ സമീപിക്കുക. മഴ ലഭിക്കുമെന്ന് പറയുക” (അല്‍ബിദായതു വന്നിഹായ 1/91).
ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) അടക്കമുള്ളവര്‍ ഈ സംഭവം ഉദ്ധരിക്കുകയും സ്വഹീഹാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇതൊന്നും അനാചാരമെന്നോ അന്ധവിശ്വാസമെന്നോ ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല. ഉമര്‍(റ)ന്റെ അന്ത്യസമയത്ത് തിരുനബി(സ്വ)യുടെ ഖബ്ര്‍ ശരീഫിന്നരികില്‍ ഇടം ലഭിക്കാന്‍ അദ്ദേഹം കൊതിച്ച സംഭവം പ്രസിദ്ധമാണ്. ഇമാം ബുഖാരി(റ) സ്വഹീഹില്‍ കിതാബുല്‍ ജനാഇസില്‍ ഇത് ഉദ്ധരിക്കുന്നുണ്ട്.
അബൂഅയ്യൂബ്(റ) നബിയുടെ ഖബ്ര്‍ ശരീഫില്‍ മുഖം വെച്ചിരിക്കുന്നത് കണ്ട മര്‍വാന്‍ ചോദിച്ചു: നിങ്ങള്‍ എന്താണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ മറുപടി: ഞാന്‍ നബിയുടെ അടുത്തല്ലേ വന്നിട്ടുള്ളത്. ഒരു കല്ലിന്റെ അടുത്തൊന്നുമല്ലല്ലോ. എന്നിട്ടദ്ദേഹം പറഞ്ഞു: നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ദീന്‍ അതിന്റെ അര്‍ഹര്‍ ഏറ്റെടുത്താല്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. അനര്‍ഹരാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ വിഷമിക്കണം (മുസ്നദ് അഹ്മദ് 5/422).
പ്രമുഖ ശാഫിഈ പണ്ഡിതനായ അബുല്‍ ഹസന്‍ അലിയ്യുബ്നു ഹിബത്തുല്ല(റ) ഉദ്ധരിക്കുന്ന ഒരു സംഭവമിങ്ങനെ:
മുന്‍കദിര്‍ (റ) പറയുന്നു: തന്റെ പിതാവിന്നരികില്‍ യമന്‍കാരനായ ഒരാള്‍ കുറച്ചു പണം സൂക്ഷിക്കാനേല്‍പിച്ചു. നിങ്ങള്‍ക്കാവശ്യമുണ്ടെങ്കില്‍ ചെലവഴിക്കാം. ഞാന്‍ വന്ന ശേഷം തിരികെ തന്നാല്‍ മതി എന്ന് പറഞ്ഞു. ആവശ്യം വന്നപ്പോള്‍ പിതാവ് ആ സംഖ്യ ചെലവഴിച്ചു. അധികം വൈകാതെ അദ്ദേഹം തിരിച്ചെത്തി. പിതാവ് ഖബ്ര്‍ ശരീഫിന്നരികിലെത്തി തന്റെ സങ്കടം ബോധിപ്പിച്ചു. ഉടനെ അജ്ഞാതനായ ഒരാള്‍ പിതാവിന്റെ കൈയില്‍ കടം വീട്ടാനുള്ള പണം ഏല്‍പ്പിച്ചു. പിതാവ് അതുകൊണ്ട് തന്റെ കടം വീട്ടി (ഫജ്റുല്‍ മുനീര്‍/282).
ശൈഖ് ഇബ്റാഹിം(റ) തന്റെ ഒരനുഭവം പങ്കുവെക്കുന്നു: കൂട്ടുകാരോടൊപ്പം ഹജ്ജിന് പുറപ്പെട്ട ഞാന്‍ സിയാറത്തിന് മദീനയിലെത്തി. എന്നെ ഒഴിവാക്കി കൂട്ടുകാര്‍ യാത്ര തുടര്‍ന്നു. ഒറ്റപ്പെട്ട ഞാന്‍ നബി(സ്വ)യുടെ ഖബ്റിനരികിലെത്തി എന്റെ പ്രയാസം പറഞ്ഞു. നബി(സ്വ) സ്വപ്നത്തില്‍ എനിക്ക് നിര്‍ദേശം തന്നു. മക്കയില്‍ പോവുക, അവിടെ സംസം വെള്ളം വിതരണം ചെയ്യുന്ന സ്ത്രീയോട് എന്നെ എന്റെ കുടുംബത്തിലെത്തിക്കാന്‍ നബി(സ്വ) നിങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് പറയുക. ഞാനപ്രകാരം ചെയ്തു. കൂട്ടുകാര്‍ നാട്ടിലെത്തുന്നതിന് മുമ്പ് ഞാന്‍ നാട്ടിലെത്തി. അദ്ഭുതപ്പെട്ടുപോയ കൂട്ടുകാരോട് ഞാന്‍ സംഭവങ്ങള്‍ വിവരിച്ചുകൊടുത്തു (ഫജ്റുല്‍ മുനീര്‍/284).
ഇങ്ങനെ സിയാറത്ത് കൊണ്ട് ഭൗതിക ലോകത്തു വെച്ചുതന്നെ ഗുണം ലഭിച്ച നിരവധി സംഭവങ്ങള്‍ മുന്‍ഗാമികള്‍ ഉദ്ധരിച്ചുകാണാം. ഇതിനെല്ലാം ഉപരിയാണ് പാരത്രികമായ നേട്ടങ്ങള്‍. അതാണ് പരമപ്രധാനവും.