Monday, April 29, 2013

TechTalk: Is Galaxy S4 the smartest phone ever




Korean electroNews Updates,Funny Stories,Blogs,Messages And Etc .........nics giant Samsung has launched its flagship smartphone model ?Galaxy S4? in India. On paper, it is the world's fastest smartphone at the moment. The model is so special for Samsung as the company is trying to overcome the criticism, especially in the US, that it is an imitator of Apple. The new model has indeed some features which Apple?'s iPhone 5 doesn?'t have. It is so strong on the hardware front that it is the first phone to have an octa-core processor. Among Samsung S4?'s other rivals are HTC One, Nokia Lumia 920 and Sony Xperia Z.




Hardware, OS and some features

The most talked-about feature of the model is the unique Exynos 5410, the 8-core (1.6 GHz ) processor. It is, in fact, a combination of two quad-core processors. For less demanding tasks only one of the quad-core set will be used. That will be less demanding on the battery too. It also has 2 GB of RAM.

It has a 5-inch Super AMOLED touchscreen with a 1920x1080p resolution (441 ppi, protected by Corning Gorilla Glass 3)? the best screen to be seen on a Samsung mobile device till now. The company has also managed to limit its weight to 130 grams.

It runs the latest Android 4.2.2 (Jelly Bean) out of the box.

On the connectivity front the phone offers features like 2G, 3G, 4G, Wi-Fi, NFC, Bluetooth 4.0, microUSB 2.0 and even Infrared. Apps making use of the IR may allow the user to use the phone as a remote control for his home entertainment system.

Like other devices in its class, Samsung S4 has two cameras: the main camera has a 13 MP sensor with autofocus; the front snapper has a 2MP resolution sensor, which offers Full HD recording of video at 30 frames per second.

The three versions available in the market are 16, 32 and 64GB variants. But unlike Apple?s iPhone, the internal storage may not be much of a problem as Samsung?s baby accepts microSD cards up to 64 GB capacity.

It has a beefier battery than its predecessor, the Galaxy S3, which has a capacity of 2,600 mAh. Samsung claims that the device will be more power-efficient than the S3.

One another notable improvisation is Samsung's proprietary TouchWiz user interface (UI), which is not like anything that has been available for the Android user till now.

The new UI offers gesture-based control. It will allow the user to perform many tasks without touching the screen.

The front camera, which has been used mostly for video calls till now, gets a new lease of life in the gesture-based UI. For example the phone knows when a user looks away from the screen while watching video and poses the movie automatically. The video resumes to play when the users looks on to the screen again. The user can also scroll down on to a web page while reading an article by simply swiping his hand from up to down in air! Some critics may call these actions gimmicky.

Another camera feature is the Dual Mode that will allow the user to use both the front and back cameras simultaneously for video recording. For example this mode may be good for capturing a stage performance and the reaction of the audience to it at the same time.

Another feature is Air Gesture. With it one can hover one?s finger over galleries and see previews of the content.

Pricing and competition

Galaxy S4 will be available across India for a price of Rs 41,500.

One of its competitors, the HTC One, has an MRP of Rs. 42,900. Several analysts have called the HTC phone as one of the most beautiful and well built Android smartphones ever to come out. If we are considering looks alone, the Galaxy S4 loses out to the One.

Its third competitor, the 16GB iPhone 5 is priced at Rs. 45,500. Though a smooth performer, its screen size is a bit of a put off for some users.

(Options for those who are looking for cheaper Samsung phones: the Galaxy S III sells for around Rs 28,000 and the Galaxy Note II is available for a price of around Rs 34,000.)

Conclusion

Samsung Galaxy S4 is the best attempt by the company in bringing out a premium smartphone. But if it doesn?'t appear to be a stunning piece of tech wizardry, it is partly because the touchscreen technology itself has reached a plateau.

The 8-core processor and the TouchWiz user interface seem to be the main attractions of the phone. Some S3 users may find the device as an incremental update and not a substantial one to go for an upgrade.

However, if next version of Apple?s iPhone fails to impress, there is a good chance that many users may be tempted to try out the Galaxy S4.

(But if the potential buyer of S4 is not in a hurry, it may be advisable to wait for a few more months and see what Apple has to offer before making the purchase.)

Make no mistake, as a smarphone the Samsung S4 offers one of the best software as well as hardware experiences ever. There will be buyers who will think that it is the smartest phone available today!

സരബ്ജിത്തിനെ വിദേശത്തേക്ക് കൊണ്ടുപോകില്ല


സരബ്ജിത്തിനെ വിദേശത്തേക്ക് കൊണ്ടുപോകില്ല 
Sarabjith-Singhലഹോര്‍:: വിദഗ്ദ്ധ ചികിത്സക്കായി സരബ്ജിത്ത് സിംഗിനെ വിദേശത്തേക്ക് കൊണ്ടുപോകില്ല. ഗുരുതരാവസ്ഥായില്‍ തുടരുന്ന സരബ്ജിത്തിനെ വിദഗ്ദ്ധ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ നിയോഗിച്ച നാലംഗ സമിതിയാണ് ചികിത്സക്കായി സരബ്ജിത്തിനെ വിദേശത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചത്.വിദേശത്ത് ചികിത്സ നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു
പാകിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ സരബ്ജിത്ത് സിംഗിനെ വിദഗ്ദ ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തിക്കണമെന്ന്കുടുംബാംഗങ്ങള്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. സരബ്ജിത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനിടെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സരബ്ജിത്തിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ക്ക് പാകിസ്ഥാന്‍ അനുമതി നല്‍കി.
സരബ്ജിത്തിനെ സന്ദര്‍ശിക്കാന്‍ പാകിസ്ഥാനില്‍ എത്തിയപ്പോഴാണ് കുടുംബാംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇപ്പോള്‍ ജിന്ന ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സരബ്ജിത്തിനെ ഉടന്‍ വിദഗ്ദ ചികിത്സയ്ക്കായ് രാജ്യത്തേയ്ക്ക് മാറ്റണമെന്നാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചശേഷം ഭാര്യ ഗുര്‍പ്രീത് കൗര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സരബ്ജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഈയവസ്ഥയില്‍ ഒരുമാറ്റം സാധ്യമല്ലെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. സരബ്ജിത്തിനെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ പ്രയാസമാണെന്നും അദ്ദേഹം കടുത്ത കോമ അവസ്ഥയിലാണിപ്പോഴെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയില്‍ പ്രവേശിക്കാനാവാതെ ബുദ്ധിമുട്ടിയ കോണ്‍സുലേറ്റ് അംഗങ്ങളെ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് അകത്ത് കടക്കാന്‍ പാകിസ്ഥാന്‍ അനുവദിച്ചത്. സരബ്ജിത്തിന്റെ ചികിത്സ അത്യന്തം വെല്ലുവിളി നിറഞ്ഞതാണെന്ന് ഡോക്ടര്‍മാരുടെ സംഘത്തിലെ അംഗം വെളിപ്പെടുത്തി. ആന്തരിക രക്തസ്രാവം നിലയ്ക്കാതെ ഒരു ശസ്ത്രക്രിയയ്ക്കും സരബ്ജിത്തിനെ വിധേയനാക്കാനാവില്ല.
ജയിലിലെ സുരക്ഷാവിഴ്ച്ചയാണ് ഈയൊരവസ്ഥയ്ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസംമുന്‍പ് സഹതടവുകാരുടെ ആക്രമണം ചൂണ്ടിക്കാട്ടി സരബ്ജിത്ത് തനിക്ക് കത്തയച്ചതായി സഹോദരി ദല്‍ബീര്‍ കൗര്‍ പറയുന്നു. സരബ്ജിത്തിനെ ആക്രമിക്കുമെന്ന് ആക്രമിച്ചവരില്‍ ഒരാള്‍ ജയിലില്‍ വച്ച് പറഞ്ഞതായി ജയില്‍ വൃത്തങ്ങളും വെളിപ്പെടുത്തുന്നു. മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുന്ന സരബ്ജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് തുടരുമ്പോഴും അദ്ദേഹത്തെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ക്കും ചൂടുപിടിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതികരിക്കാനാവില്ലെന്ന് കാട്ടി മൗനം പാലിക്കുകയാണ് പാക് ഭരണകൂടം.

Qamarul Ulama Kanthapuram Usthad Mazhakk Vendi dua Cheythu Masha Allah M...

Sunday, April 28, 2013


സമര സാഗരം, ചരിത്ര സാക്ഷ്യം

samaram samkshyam







കൊച്ചി: ഇരമ്പിയാര്‍ത്തുവന്ന ജനസഞ്ചയം സാക്ഷിയായ മഹാസംഗമത്തോടെ എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. കൊച്ചി നഗരത്തെ വീര്‍പ്പുമുട്ടിച്ച കൂറ്റന്‍ വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനവും സുന്നി കൈരളിയുടെ അതുല്യമായ ചരിത്രത്തിലേക്ക് പുതിയൊരേട് സമ്മാനിച്ചു. മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് സമാപന സമ്മേളനത്തില്‍ അതിഥികളായത്. സമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ രിസാല സ്‌ക്വയര്‍ ജന നിബിഡമായി. സമര ജീവിതത്തിന്റെ ഉജ്ജ്വലതയില്‍ രൂപം കൊണ്ട യൗവനം അറിവിനെ സമരായുധമാക്കി കര്‍മപഥത്തില്‍ മുന്നേറുമെന്ന് പ്രഖ്യാപിച്ചു. സംഹാരാത്മക വികസനത്തിനും അഴിമതിക്കും വര്‍ഗീയതക്കും ആദര്‍ശ, വിശ്വാസ ചൂഷണങ്ങള്‍ക്കുമെതിരായ പുതിയൊരു സമര സംസ്‌കാരമായി സമ്മേളനം മാറി. ചരിത്രത്തോടും ഭാവിയോടും കടപ്പാടുള്ള വിദ്യാര്‍ഥികളായി, സമൂഹത്തിലെ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക സാന്നിധ്യമായി മാറുമെന്ന് ജനലക്ഷങ്ങള്‍ പ്രതിജ്ഞയെടുത്തു.
പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥന നടത്തി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. അസം നഗര വികസന മന്ത്രി സിദ്ദീഖ് അഹ്മദ്, ഡോ. അലിയ്യുല്‍ ഹാശിമി (യു എ ഇ മതകാര്യ ഉപദേഷ്ടാവ്), ഡോ. ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ് (യു എ ഇ), സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, കെ പി ഹംസ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഹാജി മുഹമ്മദ് നഈസ് മലേഷ്യ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സയ്യിദ് മുഹമ്മദ് ഖാദിരി, എം മുഹമ്മദ് സ്വാദിഖ് പ്രസംഗിച്ചു.
വൈകീട്ട് നാലോടെ ഇടപ്പള്ളിയില്‍ നിന്നാണ് റാലി ആരംഭിച്ചത്. രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നും മത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മൂന്ന് ലക്ഷം വിദ്യാര്‍ഥികള്‍ റാലിയില്‍ അണിനിരന്നു. 428 സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യൂനിഫോം ധാരികളായ നാല്‍പ്പതിനായിരം ഐ ടീം അംഗങ്ങള്‍ റാലിയെ ശ്രദ്ധേയമാക്കി. സംസ്ഥാന നേതാക്കളായ വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ്, എന്‍ വി അബ്ദുല്‍ റസാഖ് സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, ഉമര്‍ ഓങ്ങല്ലൂര്‍, എം അബ്ദുല്‍ മജീദ്, എ എ റഹീം, ബശീര്‍ കെ ഐ, അബ്ദുല്‍ റശീദ് നരിക്കോട് റാലിക്ക് നേതൃത്വം നല്‍കി. ഇടപ്പള്ളി സ്റ്റേഷന്‍ കവലയില്‍ നിന്നാരംഭിച്ച റാലി ദേശീയ പാതയിലൂടെയാണ് സ്റ്റേഡിയം ഗ്രൗണ്ടിലേക്കെത്തിയത്. സമ്മേളനത്തോടനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രത്യേക പരിശീലനം നേടിയ നാല്‍പ്പതിനായിരം സന്നദ്ധ പ്രവര്‍ത്തകരെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി നാടിനു സമര്‍പ്പിച്ചു. ആതുര ശുശ്രൂഷാ രംഗത്തും പരിസ്ഥിതി സംരക്ഷണ മേഖലയിലും എസ് എസ് എഫ് നടപ്പിലാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ പ്രാദേശിക തലങ്ങളില്‍ നടപ്പിലാക്കാന്‍ ഈ സംഘം നേതൃത്വം നല്‍കും. സമ്മേളനത്തോടനുബന്ധിച്ച് ഐ ടീം അംഗങ്ങള്‍ തുടക്കം കുറിച്ച സംഘകൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം സ്വാഗതവും കെ ഐ ബഷീര്‍ നന്ദിയും പറഞ്ഞു.

തിന്മയെ ധാര്‍മികത കൊണ്ട് നേരിടണം: മുഖ്യമന്ത്രി

chief









രിസാല സ്‌ക്വയര്‍::; തിന്മകളെ ധാര്‍മികത കൊണ്ട് നേരിടണമെന്ന് മുഖ്യമന്ത്രിഉമ്മന്‍ ചാണ്ടി. എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമാപന സമ്മേളനംഎറണാകുളം രിസാല സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹത്തില്‍ തിന്മകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ തിന്മകള്‍ക്കെതിരെനിയമപരമായ പോരാട്ടം മാത്രം പോര. തിന്മകളെ ധാര്‍മികത കൊണ്ട് നേരിടണം.യുവാക്കളാണ് ഇതിന് മുന്നിട്ടിറങ്ങേണ്ടത്. എസ് എസ് എഫ് ആ ദൗത്യമാണ്നിറവേറ്റുന്നതെന്നും എസ് എസ് എഫ് അച്ചടക്കത്തിലും പ്രവര്‍ത്തനങ്ങളിലുംഎല്ലാ സംഘടനകള്‍ക്കും മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ് എസ് എഫ് യുവതലമുറയെ സംസ്‌കരിക്കുന്നു: ആഭ്യന്തര മന്ത്രിShiyas Abdul Vahid

thiruvantur








രിസാല സ്‌ക്വയര്‍::::::; യുവതലമുറയെ സംസ്‌കരിച്ചെടുത്ത് മുന്നോട്ടു പോകുകയെന്നദൗത്യമാണ് എസ് എസ് എഫ് നിറവേറ്റുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍ പറഞ്ഞു. എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഇസ്ലാം സാഹോദര്യത്തിന്റെ മതമാണ്. ആ ശബ്ദം ഉള്‍ക്കൊണ്ടുകൊണ്ടാണ് എസ് എസ്എഫ് മുന്നോട്ടുപോകുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ന്യൂനപക്ഷങ്ങളെയും ന്യൂനപക്ഷരാഷ്ട്രീയത്തെയും രണ്ടായി കാണണം: കാന്തപുരം

ap usthad ssf












കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളെയും ന്യൂനപക്ഷങ്ങളുടെ പേരില്‍പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകളെയും രണ്ടായി കാണണമെന്നും മതസമൂഹങ്ങളുടെ രക്ഷാകര്‍തൃത്വം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ശ്രമിക്കുന്നത് ശരിയല്ലെന്നും അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം.സമൂഹത്തിനു മാതൃകയാവേണ്ട മത സാമുദായിക പ്രസ്ഥാനങ്ങള്‍ കൂടുതല്‍കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ട കാലമാണിത്. സാമൂഹിക നന്മകളെ നമ്മുടെദൈനംദിന ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മത സമൂഹങ്ങള്‍ക്കേകഴിയുകയുള്ളൂ. ഇത്തരം ക്രിയാത്മകമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനുപകരം മതസാമുദായിക പ്രസ്ഥാനങ്ങള്‍ താത്ക്കാലികമായ ലാഭങ്ങള്‍ക്ക് വേണ്ടിമാത്രം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഖേദകരമാണ്. സാമുദായിക സംഘടനകളുടെവിശ്വാസ്യത ഇല്ലാതാക്കാനേ ഇത്തരം പ്രവൃത്തികള്‍ സഹായിക്കുകയുള്ളൂ.തങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയാന്‍ ഇവര്‍തയ്യാറാകണം.ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചല്ല നാം അവകാശങ്ങള്‍ നേടിയെടുക്കേണ്ടത്.അങ്ങിനെയുണ്ടാകുന്ന നേട്ടങ്ങള്‍ക്ക് അല്‍പായുസ്സേ ഉണ്ടാവുകയുള്ളൂ.ഭരണഘടനാപരമായി അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കാന്‍ പാകത്തിന് ആളുകളെശക്തിപ്പെടുത്താനാണ് സമുദായങ്ങള്‍ ശ്രദ്ധിക്കേണ്ടത്. അതിനാവശ്യമായപശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് സര്‍ക്കാറുകള്‍ചെയ്യേണ്ടത്. സമുദായ സംഘടനകളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന്ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ദീര്‍ഘാടിസ്ഥാനത്തിലുള്ളപരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് സര്‍ക്കാറുകളും രാഷ്ട്രീയപാര്‍ട്ടികളും ചെയ്യേണ്ടത്. അഹങ്കാരങ്ങള്‍ വിലപോകില്ല. കോടതിയെതിരുത്തുമെന്നും സര്‍ക്കാറിനെ മറിച്ചിടുമെന്നും ഭീഷണിപ്പെടുത്തുന്നതിന്പിന്നില്‍ അഹങ്കാരമാണ്.നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തലാണ് തിരഞ്ഞെടുപ്പുകളുടെലക്ഷ്യം. പക്ഷെ, ഓരോ തിരഞ്ഞെടുപ്പുകളെയും പേടിയോടെ കാണേണ്ടസ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ബോംബുസ്‌ഫോടനങ്ങള്‍ നടത്തി ഭീതി സൃഷ്ടിച്ചുംമതസാംസ്‌കാരിക വേദികള്‍ ദുരുപയോഗം ചെയ്തും വോട്ട് ഉറപ്പിക്കാന്‍ശ്രമിക്കുന്നവര്‍ ആത്യന്തികമായി രാജ്യത്തിന്റെ സാമൂഹിക ഘടനയെയുംജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. പൗരബോധവുംരാജ്യത്തോടും ജനങ്ങളോടുമുള്ള കടപ്പാടും ഊട്ടിയുറപ്പിക്കേണ്ടതിരഞ്ഞെടുപ്പ് വേദികളെ രാജ്യത്തിന്റെ അഖണ്ഡതയും സാഹോദര്യവുംതകര്‍ക്കാനുള്ള അവസരമാക്കി മാറ്റരുത്.വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍സംസ്ഥാനത്ത് തന്നെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നുംപുറത്തു ജോലി ചെയ്യുന്ന കഴിവുറ്റ മലയാളി പ്രൊഫഷണലുകളെ സംസ്ഥാനത്തേക്ക്ആകര്‍ഷിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും കാന്തപുരംആവശ്യപ്പെട്ടു.
Nw our leader KAMARUL ULAMA KANTHAPURAM AP ABOOBAKER MUSLIYAR
now mr thiruvanchoor radhakrishnan on the stage
dharam padayaalikal vannukondirickunnu lookam kaathorthirunna samayam itha vannirickunnu




nw kalam maavoor on mic
nw the ssf program started to the pray of koyamma thangal


nw ssf song


കൊടുങ്കാറ്റായി ധര്‍മപ്പട കൊച്ചി പട്ടണം കീഴടക്കുന്നു ..
ലക്ഷക്കണക്കിന്‌ എസ് എസ് എഫ് കര്‍മ ഭടന്മാര്‍ കൊച്ചി പട്ടണത്തിലൂടെ ചുവടു വെക്കുന്നു ...മാഷാ അല്ലാഹ് ....അല്ലാഹ് നീയാണ് മഹാന്‍ .....നിനക്കാണ് സര്‍വ്വസ്തുതിയും...




കേന്ദ്ര സര്‍വകലാശാലകളില്‍ മലയാളികള്‍ക്ക് സംവരണം വേണം: എസ് എസ് എഫ്

ssf con logoകേരളത്തില്‍ ആരംഭിച്ച കേന്ദ്ര സര്‍വകലാശാലകളിലും ഓഫ് ക്യാമ്പസുകളിലും മലയാളികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷനുകളിലും നയരൂപീകരണ സമിതികളിലും വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ പങ്കാളിത്തം നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും ഗവേഷ ണ സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. മാറിവരുന്ന സര്‍ക്കാറുകളും ഏജന്‍സികളും അക്കാഡമിക് രംഗത്ത് പിന്തുടര്‍ന്ന് വരുന്ന തെറ്റായ നടപടിക്രമങ്ങളും നയനിലപാടുകളും വിദ്യാര്‍ഥികളുടെ ജിവിതം കൂടുതല്‍ ദുസ്സഹമാക്കുന്നുണ്ടെന്ന പരാതി ബന്ധപ്പെട്ടവര്‍ ഗൗരവത്തോടെ കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

http://www.youtube.com/user/SHIYASable/videos



വെള്ള വിരിച്ചതു പോലെ രിസാല സ്ക്വയര്‍                 എസ് എസ്‌ എഫ്‌ സമ്മേളനം എറണാകുളം നഗരത്തെയും ജവഹര്‍ലാല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തെയും വെള്ള വസ്ത്രധാരികളാല്‍ നിറച്ചിരിക്കുകയാണ്‌. വെള്ള വസ്ത്രവും വെള്ളത്തൊപ്പിയും മാത്രമല്ല, സ്റ്റേഡിയത്തിലെത്തിയ സമ്മേളന പ്രതിനിധികള്‍ക്ക്‌ ഇരിക്കാനുള്ള കസേരകളും പന്തലിന്‍റെ മേല്‍കൂരയും വെള്ള നിറമാണ്‌. കലൂറ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കൂറ്റന്‍ പന്തലില്‍ ആദ്യ ദിവസങ്ങളില്‍ പ്രതിനിധികള്‍ മുഴുവന്‍ നിരന്നപ്പോള്‍ തന്നെ വെള്ള വിരിച്ചതു പോലെയായി. സമ്മേളന നഗരിയില്‍ ഇന്ന് സമ്മേളന പ്രതിനിധികളായ ഐടീം അംഗങ്ങള്‍ യൂണിഫോമിലായി എത്തിയപ്പോള്‍ നഗരി അക്ഷരാര്‍ത്ഥത്തില്‍ പാല്‍ കടലായി. ഇന്ന് നടക്കുന്ന ഐടീം റാലി കൊച്ചി നഗരത്തില്‍ ശുഭ്രസാഗരം തീര്‍ക്കും.


വിദ്യാര്‍ഥിറാലിക്ക് അറബിക്കടലിന്റെ റാണി ഒരുങ്ങി
രിസാല സ്‌ക്വയര്‍: ഞായറാഴ്ച നടക്കുന്ന പ്രത്യേക പരിശീലനം നേടിയ എസ് എസ് എഫിന്റെ നാല്‍പ്പതിനായിരം ഐ ടീം അംഗങ്ങള്‍ ചുവടുവെക്കുന്ന കരുത്തുറ്റ വിദ്യാര്‍ഥി റാലിയെ വരവേല്‍ക്കാന്‍ അറബിക്കടലിന്റെ റാണി ഒരുങ്ങി. മഹാനഗരം ഇന്നോളം കണ്ടിട്ടില്ലാത്ത വിധം ചിട്ടയും അച്ചടക്കവുമൊത്ത റാലിക്കായാണ് സുന്നി പടയണി സജ്ജമാകുന്നത്. വിദ്യാര്‍ഥി പടയണിക്ക് അകമ്പടിയായി പതിനായിരക്കണക്കിന് പൊതുജനങ്ങള്‍ കൂടി റാലിക്ക് അകമ്പടി സേവിക്കുന്നതോടെ കൊച്ചി നഗരത്തിന് ഇത് നവ്യാനുഭവമാകുന്നെ് തീര്‍ച്ച.
തിരക്കേറിയ കൊച്ചി നഗരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കാത്ത രീതിയിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. പ്രതിനിധികളുമായി എത്തുന്ന വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ റാലിയുടെ ആരംഭ കേന്ദ്രത്തിലെത്തും. റാലി കഴിയുമ്പോഴും ഗതാഗത തടസ്സമുണ്ടാകാതിരിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ആത്മസമരത്തിന്‍റെ പ്രതിജ്ഞയുമായി പ്രതിനിധി സമ്മേളനം സമാപിച്ചു ഇനി റാലി,പൊതു സമ്മേളനം
രിസാല സ്ക്വയര്‍; ക്രിയാത്മകവും ധാര്‍മ്മികവുമായ സമരത്തിനുള്ള ഊര്‍ജ്ജമേറ്റുവാങ്ങി ആത്മസമരത്തിന്‍റെ പ്രതിജ്ഞ ഏറ്റു ചൊല്ലി മൂന്നു ദിനങ്ങളിലായി പതിനായിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തിന് പ്രൌഡ സമാപ്തി. സദസ്സില്‍ നിന്ന് മുഴങ്ങികേട്ടത് തക്ബീര്‍ ദ്വാനികള്‍ മാത്രമായപ്പോള്‍ വിപ്ലവ വിദ്യാര്‍ഥി സംഘം അച്ചടക്കം മുഖമുദ്രയാക്കി ആത്മ്സമരം സ്വയം ഏറ്റെടുത്തതിന് സാക്ഷിയാവുകയായിരുന്നു പ്രതിനിധി സമ്മേളനം. സമ്മേളനങ്ങള്‍ എങ്ങിനെയായിരിക്കണമെന്നതിന്‌ എന്നത്തേയും മാതൃകയായി പ്രതിനിധി സമ്മേളനം. കാലം ഓര്‍മയില്‍ കാത്തു സൂക്ഷിക്കുന്ന മണിച്ചെപ്പായി മാറി ധാര്‍മിക വിദ്യാര്‍ഥികളുടെ ഈ സംഗമം. വിശ്വാസ ദീപ്തിയാണ്‌ ഈ പ്രസ്ഥാനത്തിണ്റ്റെ കാതല്‍. പോരാട്ട വീര്യമാണ്‌ സംഘടനയുടെ കരുത്ത്‌. സമ്മേളനം വിളിച്ചോതുന്നതും ഈ സത്യം തന്നെ. പ്രതിനിധി സമ്മേളനത്തിന്‍റെ സമാപനത്തില്‍ സംസ്ഥാന പ്രസിടന്റ്റ് അബ്ദുല്‍ ജലീല്‍ സഖാഫി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൂന്ന് ദിവസമായി രിസാല സ്‌ക്വയറില്‍ നടന്നുവന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളന പ്രതിനിധി സമ്മേളനം സമാപിച്ചു. സമാപന പൊതു സമ്മേളനത്തിനായി നഗരി ഒരുങ്ങി. നാല് മണിക്ക് നടക്കുന്ന വിദ്യാര്‍ഥി റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കാനായി പതിനായിരങ്ങള്‍ നാടിന്റെ നാനാഭാഗത്ത് നിന്നും പുലര്‍ച്ചെ മുതല്‍ തന്നെ നഗരിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എസ് എസ് എഫിന്റെ നാല്‍പ്പതാണ്ട് അനാവരണം ചെയ്ത സാക്ഷ്യം സെഷനോടെയാണ് പ്രതിനിധി സമ്മേളനം സമാപിച്ചത്. തുടര്‍ന്ന് പ്രതിനിധികള്‍ സമര്‍പ്പണത്തിന്റെ പ്രതിജ്ഞയെടുത്തു. എല്ലാ തിന്മകള്‍ക്കുമെതിരായ പോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ചുകൊണ്ടാണ് പ്രതിനിധികള്‍ സമാപന സമ്മേളന നഗരിയിലേക്ക് നീങ്ങിയത്.പതിനായിരങ്ങള്‍ പ്രതിജ്ഞ ഏറ്റു ചൊല്ലിയപ്പോള്‍ ജീവിതത്തെ സമരമാക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായി. സയ്യിദ് തുറാബ് സഖാഫി ആത്മനിര്‍വൃതി പകര്‍ന്ന് സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പ്രതിനിധി സമ്മേളനത്തിന് ശേഷം നടക്കുന്ന വിദ്യാര്‍ഥി റാലിയില്‍ മൂന്ന് ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കും.



Traffic curbs in cityPhotos

The traffic police have informed that there will be traffic regulations in the city in connection with the state conference of the Sunni Students Federation (SSF) on Sunday.
The passengers of the vehicles coming from Thrissur and Northern districts through NH-17 will have to alight at Kunnumpuram Junction and the parking space has been arranged at Goshree region.
The passengers of the vehicles coming from Perumbavoor, Aluva and Muvattupuzha will have to alight at Pathadippalam in Kalamassery and the parking space is provided at Kummancherry Parking Ground near KIMS Hospital.
The parking space for the vehicles from the Southern districts is arranged at the Goshree area after. People coming in the vehicles will have to alight at Vyttila and Palarivattom junctions.
The small vehicles from these regions should park at the IMA ground behind Kaloor International Stadium.
Parking is strictly prohibited on both sides of the road From Edappally Bypass Junction to Kaloor Junction stretch.
ssf 40 th annivercery on live program 
to see the live program plz click this link 


ssf 40 th annivercery on live program 
to see the live program plz click thius link 

Friday, April 26, 2013


നിലനില്‍പ്പ്‌ രാഷ്ട്രീയത്തിന്‌ സമൂഹത്തെ നയിക്കാനാകില്ല: റോബര്‍ട്ട്‌ ഡി ക്രേന്‍
രിസാല സ്ക്വയര്‍; നീതിക്ക്‌ പകരം, നിലനില്‍പ്പ്‌ പ്രധാനമായി മാറിയ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകള്‍ക്ക്‌ ആത്യന്തികമായി മനുഷ്യ സമൂഹത്ത മുന്നോട്ട്‌ നയിക്കാനാകില്ലെന്ന്‌ പ്രമുഖ അമേരിക്കന്‍ ചിന്തകനും സെണ്റ്റര്‍ ഫോര്‍ സ്റ്റഡി ഓഫ്‌ കണ്ടംപ്രററി മുസ്ളിം സൊസൈറ്റീസിണ്റ്റെ ഡയറക്ടറുമായ ഡോ റോബര്‍ട്ട്‌ ഡി ക്രേന്‍. സമരമാണ്‌ ജീവിതം എന്ന പ്രമേയത്തില്‍ എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു ഇണ്റ്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എസ്‌ എസ്‌ എഫ്‌ നാല്‍പ്പതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി എന്നത്‌ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. നീതിയുടെ അന്തസ്സത്ത എന്താണെന്ന്‌ അറിയാമെങ്കിലും അതിനെ എങ്ങിനെ ധൈര്യപൂര്‍വ്വം കൈകാര്യം ചെയ്യാം എന്ന കാര്യത്തില്‍ ധൈര്യമില്ലാത്ത രാഷ്ട്ര നേതാക്കളുടെ മികച്ച ഉദാഹരണം അമേരിക്കന്‍ പ്രസിഡണ്റ്റ്‌ ബറാക്‌ ഒബാമ തന്നെയാണ്‌. കെയ്‌റോയില്‍ വെച്ച്‌ നടത്തിയ അമേരിക്കയുടെ വിദേശനയം സംബന്ധിച്ച ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിണ്റ്റെ ആദ്യ കരടില്‍ അമേരിക്കയുടെ അടിസ്ഥാന രാഷ്ട്രീയതത്വം രാജ്യത്തിണ്റ്റെ ദൃഢതയും സുരക്ഷയും ഉറപ്പ്‌ വരുത്തുക എന്നതല്ല മറിച്ച്‌, നീതിയും സമാധാനവുമാണ്‌ എന്ന്‌ അദ്ദേഹം എഴുതുകയുണ്ടായി. പക്ഷേ ഒബാമയുടെ പ്രസംഗമെഴുത്തുകാര്‍ സമാധാനം എന്ന വാക്ക്‌ ഒഴിവാക്കിയാണ്‌ ഒടുവില്‍ പ്രസംഗം വായിക്കാന്‍ നല്‍കിയത്‌. സമാധാനം എന്ന തത്വം വ്യക്തിജീവിതത്തിലും പൊതു നിലപാടുകളിലും മാത്രമല്ല ഭരണകൂടത്തിണ്റ്റെ തന്നെ അടിസ്ഥാന സ്വഭാവങ്ങളില്‍ മാറ്റം ആവശ്യപ്പെടുന്നുണ്ട്‌. അതുകൊണ്ടാണ്‌ ഈ പദം അമേരിക്കന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും ആണവ വികിരണ ശേഷിയുള്ള തത്വമായി മാറിയിരിക്കുന്നത്‌. ലക്ഷ്യം മാത്രമല്ല, ലക്ഷ്യത്തിലേക്കുള്ള മാര്‍ഗവും പ്രധാനമാണെന്നതാണ്‌ ഇസ്ളാമിണ്റ്റെ നയം. പ്രവാചകര്‍ മുന്നേട്ട്‌ വെച്ച ഈ രീതി ശാസ്ത്രത്തെ പുനരുജ്ജീവിപ്പിച്ചെടുക്കലാണ്‌ മുസ്ളിമിണ്റ്റെ പ്രധാന കര്‍ത്തവ്യം. ജീവിക്കാന്‍ വേണ്ടി സമരത്തിലേര്‍പ്പെടുകയല്ല, സമരം ചെയ്യാന്‍ പാകത്തിന്‌ ജീവിതത്തെ മാറ്റിയെടുക്കുക എന്നതാണ്‌ പ്രധാനം. ഓരോ കാലത്തും നാം നേരിടുന്ന പ്രശ്നങ്ങളെ ബൌദ്ധികമായി നേരിടാനും പരിഹാരങ്ങള്‍ കണെ്ടത്താനുമാകുമോ എന്നതാണ്‌ ഇസ്ളാം നിര്‍ദ്ദേശിക്കുന്ന ജിഹാദിണ്റ്റെ അന്തസ്സത്ത. സ്വയം ഭരണത്തിനും നിര്‍ണയത്തിനും വേണ്ടി മനുഷ്യ സമൂഹത്തിണ്റ്റെ അസ്ഥിത്വം നിഷേധിക്കുക എന്നതാണ്‌ ഫലസ്തീനിലും അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഇപ്പോള്‍ മാലിയിലും അമേരിക്ക പിന്തുടരുന്ന നയത്തിണ്റ്റെ തത്വശാസ്ത്രപരമായ പൊരുള്‍. ഇത്‌ തന്നെയാണ്‌ ബുദ്ധ ദേശീയതയുടെ പേരില്‍ ബര്‍മയില്‍ മുസ്ളിംകള്‍ക്കെതിരെയും നടക്കുന്നത്‌. മതങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നിര്‍ദേശിക്കുന്ന മൂല്യബോധങ്ങളെ ആധുനിക സമൂഹത്തിലേക്ക്‌ പുനരധിവസിപ്പിക്കുന്നതിലൂടെയേ സമൂഹത്തിന്‌ സമാധാനപരമായി മുന്നോട്ട്‌ പോകാനാകൂവെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

സ്വന്തം ആത്മാവിനോട് സമരം ചെയ്യുക: ഖലീല്‍ തങ്ങള്‍

khaleel conf 260413രിസാല സ്ക്വയര്‍ (കൊച്ചി): സ്വന്തം ആത്മാവിലെ അനീതികള്‍ക്കും അധര്‍മ്മത്തിനുമെതിരെ സമരത്തിനു തയ്യാറാവണമെന്ന് എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തില്‍  സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ആവശ്യപ്പെട്ടു. നിയമ  നിര്‍മ്മാണങ്ങളോടോ ഗുരുനാധന്മാരോടോ മാതാപിതാക്കലോടോ അല്ല നാം സമരം ചെയ്യേണ്ടതെന്നും സ്വശരീരത്തിലെ അനീതിയോടും അക്രമങ്ങളോടും  അധര്‍മ്മങ്ങളോടുമാണ് നാം സമരം ചെണ്ടതെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ധേഹം പറഞ്ഞു.  ഇസ്‌ലാം ഭീകരവാദമോ തീവ്രവാദമോ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മൂല്യ ബോധമുള്ള വിദ്യാര്‍ഥികളെ സ്രിഷ്ടിക്കലാണ് ഇസ്ലാമിന്റെ ലക്ഷ്യമെന്നും ഐടീം അംഗങ്ങള്‍ അതിനുദാഹരണമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

നിറഞ്ഞ സദസ്സിന് ആവേശം പകര്‍ന്ന് കാന്തപുരമെത്തി

apENTERരിസാല സ്ക്വയര്‍:; വിദ്യാര്‍ത്തിപ്പടയുടെ നിറഞ്ഞ സദസ്സിന് മുന്നിലേക്ക് ആവേശമായി അഖിലേന്ത്യാ ജംഇയത്തുല്‍ ഉലമ സെക്രടറി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ നാല്പതാം വാര്‍ഷിക സമ്മേളനത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തിനെത്തി .  വൈകീട്ട് 8 മണിക്ക് നടക്കുന്ന ഗുരുമുഖം സെഷനില്‍ കാന്തപുരം സംസാരിക്കും. നേരത്തെ  സൗദിഅറേബ്യയിലെ നിതാഖത്ത് നിയമം നടപ്പിലാക്കുന്നതുമായി ബന്ദ്ധപ്പെട്ട പ്രശ്നങ്ങള്‍ സൗദി ഭരണാദികാരികളുമായി ചര്‍ച്ച ചെയ്ത ശേഷം കൊച്ചിയിലെത്തിയ കാന്തപുരം ഇന്നലെ രാവിലെ 10 മണിയോടെ രിസാല സ്ക്വയറിലെത്തിയിരുന്നു.

എസ് എസ് എഫ് 40-ാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കം

risala kavadaകൊച്ചി: കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എ സ് .എസ് എഫ്)ന്റെ 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ രിസാല സ്‌ക്വയറിലാണ് ‘സമരമാണ് ജീവിതം’ എന്ന പ്രമേയത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം.
രാജ്യത്തെ സര്‍വകലാശാലകളില്‍ നിന്നും മത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പ്രാദേശിക യൂനിറ്റുകളില്‍ നിന്നും മറ്റുമായി നേരത്തെ രജിസ്റ്റര്‍ ചെയ്ത പതിനായിരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

വൈകീട്ട് മൂന്നിന് രാഷ്ട്രതന്ത്രജ്ഞനും സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് മേധാവിയുമായ ഡോ. റോബര്‍ട്ട് ഫാറൂഖ് ഡി ക്രേന്‍ (യു എസ് എ) സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. പത്മശ്രീ എം എ യൂസുഫലി, ഗള്‍ഫാര്‍ മുഹമ്മദാലി, എം .ഐ ഷാനവാസ് എം .പി, എം എ ബേബി, ടി എ അഹ്മദ് കബീര്‍ എം എല്‍ എ സംബന്ധിക്കും.
വൈകീട്ട് ഏഴിന് ‘ആധ്യാത്മിക ഇസ്‌ലാം വഴിയും വെളിച്ചവും’ സെഷനില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍ഥന നടത്തും.
തുടര്‍ന്ന് ആത്മയാനം, ഗുരുമുഖം, സമരപാഠം, മാധ്യമ സംവാദം, സമരചിന്ത, ആദര്‍ശം, അക്കാദമിക് ആക്ടിവിസം, സമരത്തിന്റെ ഭാവി, ധാര്‍മിക വിപ്ലവത്തിന്റെ നാല്‍പ്പതാണ്ട് എന്നീ സെഷനുകളില്‍ ദേശീയ അന്തര്‍ദേശീയ രംഗത്തെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ് പ്രസംഗിക്കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, കാസിം ഇരിക്കൂര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തും.
28 വൈകീട്ട് 5.30ന് സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ബഗ്ദാദ് മുഫ്തി ഡോ. റാഫിഈ അല്‍ ആനി മുഖ്യാതിഥിയായിരിക്കും.

എസ് എസ് എഫ് സമ്മേളനം: പ്രൗഢമാക്കാന്‍ പ്രമുഖരുടെ നിര



കൊച്ചി: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളത്തില്‍ എട്ട് സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധരായവര്‍ വിഷയങ്ങളവതരിപ്പിച്ച് സംസാരിക്കും. ഇന്ന് ഉദ്ഘാടന സമ്മേളനത്തിനു ശേഷം വൈകീട്ട് 7ന് ‘ആധ്യാത്മിക ഇസ്‌ലാം, വഴിയും വെളിച്ചവും’ എന്ന വിഷയത്തില്‍ നടക്കുന്ന ആത്മയാനം സെഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍ഥന നടത്തും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.



Tuesday, April 23, 2013


DSC 0636sdf








കേരളീയ ചരിത്ര പൈതൃകത്തിലേക്ക് മിഴി തുറന്ന് എസ് എസ് എഫ് ചരിത്ര പ്രദര്‍ശനം സിഗ്നിഫെയര്‍ 2013 ന് കലൂരില്‍ പ്രൗഢ തുടക്കം. മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചരിത്രപരമായ അടിത്തറയുള്ള ഒരു സമൂഹത്തിന് മാത്രമേ സാംസ്‌കാരിക സംഭാവനകളര്‍പ്പിക്കാനാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ചരിത്ര പ്രദര്‍ശനങ്ങള്‍ക്ക് പുതിയ തലമുറക്ക് ദിശാ ബോധം പകരാന്‍ സാധിക്കട്ടെ എന്ന് മന്ത്രി പറഞ്ഞു.കേരളത്തിന്റെ സാമൂഹിക പരിസരങ്ങളിലേക്ക് വെളിച്ചം വീശുന്ന തരത്തിലാണ് സിഗ്നിഫെയര്‍ സജ്ജീകരിച്ചിരിക്കുന്നത്. ജന്മി കുടിയാന്‍ വ്യവസ്ഥയുടെ ദുരിതം പേറിയ ജനതയുടെ നേര്‍കാഴ്ചകള്‍ സിഗ്നിഫെയറില്‍ ഏറെ ജനശ്രദ്ദ പിടിച്ചുപറ്റി. അറബി മലയാള സാഹിത്യത്തിന്റെ വിപുലമായ പ്രദര്‍ശനം നഗരിയിലുണ്ട്. കേരളത്തില്‍ ഇസ്ലാമിന്റെ ആവിര്‍ഭാവവും വളര്‍ച്ചയും വരച്ചു കാട്ടുന്ന വേറിട്ട വിസ്മയ വിരുന്നാണ് എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി രിസാല സ്‌ക്വയറില്‍ ഒരുക്കിയിരിക്കുന്നത്. ഈ മാസം 28 വരെ പൊതു ജനങ്ങള്‍ക്കായി സൗജന്യ പ്രവേശനം അനുവദിക്കും. വരും ദിനങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പ്രദര്‍ശനം സന്ദര്‍ശിക്കും.ഡോ. എ ബി അലിയാര്‍ അധ്യക്ഷത വഹിച്ചു. ആര്‍ പി ഹുസൈന്‍, അബ്ദുല്‍ ജലീല്‍ സഖാഫി, നൗഷാദ് മേത്തര്‍, ഷാജഹാന്‍ മിസ്ബാഹി, ഹൈദ്രൂസ് ഹാജി, അബ്ദുല്‍ കരീം നിസാമി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി സംബന്ധിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും എം അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.


നബിനിന്ദാ സിനിമ നിര്‍മിച്ച ഡച്ച് നേതാവ് മദീനാ പള്ളിയില്‍

madeena and
പശ്ചാത്താപവിവശനായി തെറ്റുകള്‍ ഏറ്റ് പറഞ്ഞ് പ്രാര്‍ഥന നിര്‍വഹിച്ചാണ് അദ്ദേഹം പള്ളി വിട്ടത്.
മദീന: നബിനിന്ദാ സിനിമയിലൂടെ കുപ്രസിദ്ധനാകുകയും പിന്നീട് ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്ത ഡച്ച് രാഷ്ട്രീയ നേതാവ് അര്‍നൗഡ് വാന്‍ ഡൂണ്‍ മദീന പള്ളിയിലെത്തി. നബിനിന്ദാ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കാനിടവന്നതില്‍ അദ്ദേഹം അതിയായ ഖേദം രേഖപ്പെടുത്തി.  
ഡച്ച് തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടിയുടെ നേതാവായിരുന്നു ഡൂണ്‍. ഫിത്‌ന എന്ന പേരില്‍ പാര്‍ട്ടി സിനിമ നിര്‍മിച്ചപ്പോള്‍ അദ്ദേഹം അതില്‍ പ്രധാന പങ്ക് വഹിച്ചു. സിനിമക്കെതിരെ ലോകത്താകമാനം പ്രതിഷേധമുയര്‍ന്നപ്പോള്‍ തിരുനബിയെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ഡൂണ്‍ തയ്യാറാകുകയായിരുന്നു. ഇത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അപ്പാടെ മാറ്റിമറിച്ചു. കഴിഞ്ഞ മാസം ഇസ്‌ലാം ആശ്ലേഷിക്കുന്നതിലാണ് ഈ സത്യാന്വേഷണം കലാശിച്ചത്.
360arnoldഇനിയുള്ള തന്റെ ജീവിതം നബികീര്‍ത്തനങ്ങള്‍ക്കായി ഉഴിഞ്ഞുവെക്കുമെന്നും ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രചാരകനായി താന്‍ മാറുമെന്നും ഡൂണ്‍ പറഞ്ഞു. ഫ്രീഡം പാര്‍ട്ടിയുടെ ഭാഗമായി നിന്നപ്പോള്‍ നടത്തിയ ഇസ്‌ലാംവിരുദ്ധ പ്രചാരവേലകള്‍ക്കെല്ലാം താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മദീന പള്ളിയിലെ ഇമാമുമാരായ ശൈഖ് അലി അല്‍ ഹുദൈഫി, ശൈഖ് സ്വലാഹ് അല്‍ ബദര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൂണ്‍ ഉംറക്കായി പുറപ്പെട്ടു.
ഇസ്‌ലാം ആശ്ലേഷിക്കാനുള്ള തീരുമാനം ട്വിറ്ററിലൂടെയാണ് അര്‍നൗഡ് വാന്‍ ഡൂണ്‍ പുറം ലോകത്തെ അറിയിച്ചിരുന്നത്. എന്നാല്‍, അപ്പോള്‍ അതിനെ പരിഹാസപൂര്‍വമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളും സുഹൃത്തുക്കളും കണ്ടത്. പിന്നീട് വാര്‍ത്ത സ്ഥിരീകരിച്ച് അദ്ദേഹം നേരിട്ട് രംഗത്തെത്തി. 46കാരനായ ഡൂണ്‍ പിന്നീട് അല്‍ ജസീറക്ക് അഭിമുഖം നല്‍കി. താനെന്തോ ആവേശത്തില്‍ എടുത്ത തെറ്റായ തീരുമാനമായാണ് പലരും ഇസ്‌ലാം പ്രവേശത്തെ വിലയിരുത്തിയത്. ചിലര്‍ രാജ്യദ്രോഹിയെന്ന് വിളിച്ചു. നിരന്തരമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിലാണ് ശരിയായ തീരുമാനത്തിലെത്തിയതെന്ന് അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.



എസ് എസ് എഫ് 40-ാം വാര്‍ഷിക സമ്മേളനത്തിന് കൊച്ചി ഒരുങ്ങി


കൊച്ചി: നാല് പതിറ്റാണ്ടായി വിദ്യാര്‍ഥി സമൂഹത്തില്‍ ധാര്‍മികതയുടെ പ്രഭ പരത്തിയ കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ് .എസ് എഫ്)ന്റെ 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് കൊച്ചി ഒരുങ്ങി. ‘സമരമാണ് ജീവിതം’ എന്ന പ്രമേയത്തില്‍ മൂന്ന് ദിവസങ്ങളിലായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ രിസാല സ്‌ക്വയറില്‍ നടക്കുന്ന സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങളും ചീഫ് കോ ഓഡിനേറ്റര്‍ ആര്‍ പി ഹുസൈനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
26ന് വൈകീട്ട് മൂന്നിന് രാഷ്ട്ര തന്ത്രജ്ഞനും സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് മേധാവിയുമായ ഡോ. റോബര്‍ട്ട് ഫാറൂഖ് ഡി ക്രേന്‍ (യു എസ് എ) സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. പത്മശ്രീ എം എ യൂസുഫലി, ഗള്‍ഫാര്‍ മുഹമ്മദാലി, എം .ഐ ഷാനവാസ് എം .പി, എം എ ബേബി, ടി എ അഹ്്മദ് കബീര്‍ എം എല്‍ എ, സംബന്ധിക്കും. വൈകീട്ട് 7ന് ആധ്യാത്മിക ഇസ്്‌ലാം വഴിയും വെളിച്ചവും സെഷനില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍ഥന നടത്തും.
27 ന് രാവിലെ 8ന് അറിവ്, ഉണര്‍വിന്റെ ആയുധം വിഷയത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. 9 മണിക്ക് ‘ സമരം, പാഠവും ചരിത്രവും’ പഠന സെഷന്‍ പാറ്റ്‌ന യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രൊഫ. ശമീം മുന്‍ഇമി ഉദ്ഘാടനം ചെയ്യും. 1.30ന് ‘മാധ്യമ സംസ്‌കാരങ്ങളും ജനാധിപത്യവും സംവാദം എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും. എം പി വീരേന്ദ്ര കുമാര്‍, തോമസ് ജേക്കബ്, ടി എന്‍ ഗോപകുമാര്‍, ജോണി ലൂക്കോസ്, ജോണ്‍ ബ്രിട്ടാസ്, എം വി നികേഷ് കുമാര്‍, ഉണ്ണി ബാലകൃഷ്ണന്‍, അഡ്വ. എ ജയശങ്കര്‍, എം പി ബഷീര്‍, രാജീവ് ശങ്കരന്‍, ടി കെ അബ്ദുല്‍ ഗഫൂര്‍, എ പി ബഷീര്‍ പങ്കെടുക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ മോഡറേറ്ററായിരിക്കും. വൈകീട്ട് 4ന് ‘അറിവിന്റെ സാമൂഹിക ശാസ്ത്രം’ ചര്‍ച്ച കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ എം എ റഹീം അധ്യക്ഷത വഹിക്കും. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിലെ പ്രൊഫ. സതീഷ് ദേശ്പാണ്ഡെ, പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, കാലിക്കറ്റ് വാഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് സംബന്ധിക്കും.
സമാപന ദിവസമായ 28ന് രാവിലെ ‘സമരത്തിന്റെ ഭാവിയും ഭാവിക്കു വേണ്ടിയുള്ള സമരങ്ങളും’ സെഷന്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. അഡ്വ. എ കെ ഇസ്മാഈല്‍ വഫ അധ്യക്ഷനായിരിക്കും. 10 മണിക്ക് ‘എസ് എസ് എഫ്: ധാര്‍മിക വിപ്ലവത്തിന്റെ നാല്‍പ്പതാണ്ട്’ സെഷന്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. മജീദ് കക്കാട് അധ്യക്ഷത വഹിക്കും.
5 .30 ന് സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ബഗ്ദാദ് മുഫ്തി ഡോ. റാഫിഈ അല്‍ ആനി മുഖ്യാതിഥിയായിരിക്കും.
സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പതിനായിരം സ്ഥിരാംഗങ്ങള്‍ പ്രതിനിധികളായിരിക്കും. സമാപന പൊതുസമ്മേളനത്തില്‍ മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ചുള്ള വിദ്യാര്‍ഥി റാലിയില്‍ പ്രത്യേക യൂനിഫോം അണിഞ്ഞ നാല്‍പ്പതിനായിരം ഐ ടീം അംഗങ്ങള്‍ അണിനിരക്കും.
സമ്മേളനത്തിനെത്തുന്ന പതിനായിരം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യവും അയ്യായിരം പേര്‍ക്ക് നിസ്‌കാര സൗകര്യവും ഒരുക്കിയിട്ടുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട മാലിന്യവും മറ്റും നീക്കം ചെയ്യുന്നതിന് 100 പേരുടെ പ്രത്യേക വളണ്ടിയര്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണത്തിന് 250 വളണ്ടിയര്‍മാരെയും നിയമിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ഇടപ്പള്ളിയിലും തെക്കന്‍ ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കാതെ പാര്‍ക്ക് ചെയ്യുന്നതിനും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സമാപന ദിവസം പ്രകടനം ഇടപ്പള്ളിയില്‍ നിന്നാരംഭിക്കും. ഗതാഗത പ്രശ്‌നമുണ്ടാകാത്ത തരത്തില്‍ ക്രമീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി, ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം, പ്ലാനിംഗ്് ബോര്‍ഡ് അംഗം എന്‍ എം സ്വാദിഖ്, മീഡിയ കോ ഓര്‍ഡിനേറ്റര്‍ വി പി എം ഇഹാഖ് എന്നിവരും പങ്കെടുത്തു.