
രിസാല സ്ക്വയര്‍ (കൊച്ചി): സ്വന്തം ആത്മാവിലെ അനീതികള്‍ക്കും അധര്‍മ്മത്തിനുമെതിരെ സമരത്തിനു തയ്യാറാവണമെന്ന് എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ആവശ്യപ്പെട്ടു. നിയമ നിര്‍മ്മാണങ്ങളോടോ ഗുരുനാധന്മാരോടോ മാതാപിതാക്കലോടോ അല്ല നാം സമരം ചെയ്യേണ്ടതെന്നും സ്വശരീരത്തിലെ അനീതിയോടും അക്രമങ്ങളോടും അധര്‍മ്മങ്ങളോടുമാണ് നാം സമരം ചെണ്ടതെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ധേഹം പറഞ്ഞു. ഇസ്‌ലാം ഭീകരവാദമോ തീവ്രവാദമോ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മൂല്യ ബോധമുള്ള വിദ്യാര്‍ഥികളെ സ്രിഷ്ടിക്കലാണ് ഇസ്ലാമിന്റെ ലക്ഷ്യമെന്നും ഐടീം അംഗങ്ങള്‍ അതിനുദാഹരണമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment