Story Dated: April 30, 2013 4:43 pm
വാഷിംഗ്ടണ്‍: പുത്തന്‍ സാങ്കേതിക ലോകത്ത് എന്നും പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നുക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ രംഗത്താണ് ഏറ്റവും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത്. ഏറ്റവും അവസാനമായി മൊബൈല്‍ റീചാര്‍ജ് ചെയ്യാനും പുതിയ സംവിധാനം കണ്ടെത്തിയിരിക്കുന്നു. വെള്ളം കൊണ്ട് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍.സ്വീഡനിലെ ഗവേഷകരാണ് വെള്ളം കൊണ്ട് സെല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ഒരു ടാങ്ക് വെള്ളമൊന്നും വേണ്ട, കേവലം ഒരു സ്പൂണ്‍ വെള്ളമുണ്ടായാല്‍ റീചാര്‍ജ് ചെയ്യാനാകും.
സ്വീഡനിലെ കെ.ടി.എച്ച് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ഗവേഷകരാണ് വെള്ളത്തില്‍ നിന്ന് മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നത് കണ്ടെത്തിയിരിക്കുന്നത്. ശുദ്ധജലവും കടല്‍വെള്ളവും റീചാര്‍ജിംഗിന് ഉപയോഗിക്കാനാകും. സോളാര്‍ ചാര്‍ജിംഗ് നിലവില്‍ ഉണ്ടെങ്കിലും കാലാവസ്ഥ മാറുന്നതിനനുസരിച്ച് എപ്പോഴും ഉപയോഗിക്കാനാകില്ല. എന്നാല്‍ വെള്ളം ഉപയോഗിച്ചുള്ള ചാര്‍ജിംഗ് എപ്പോഴും ഉപയോഗിക്കാനും കഴിയും. പവര്‍ ട്രെക്ക് ചാര്‍ജ്ജര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചാര്‍ര്‍ജിംഗ് വന്‍ വിജയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചാര്‍ജ്ജറിര്‍ ഒരു സ്പൂണ്‍ വെള്ളം ഒഴിക്കുകയും യു.എസ്.ബി കേബിള്‍ വഴി മൊബൈല്‍ ബന്ധിപ്പിക്കുകയും ചെയ്യും. ഇതിലൂടെ ചാര്‍ജിംഗ് പ്രവര്‍ത്തനം തുടങ്ങും. കെമിക്കല്‍ എനര്‍ജിയെ ഇലക്ട്രിക്ക് എനര്‍ജിയാക്കിയാണ് ഇവിടെ ചാര്‍ജിംഗ് നടക്കുന്നത്.
No comments:
Post a Comment