ഇപ്പോള്‍ കേരളത്തിലെ ചൂട് പിടിച്ച സംസാര വിഷയം ആണല്ലോ നബി (സ) യുടെ തിരു കേശം. നബിയുടെ തിരു കേശത്തെ കളവാക്കുവാനും നബി (സ) ഹജ്ജത്തുല്‍ വദാ'ഇല്‍ വെച്ച് സ്വന്തം മുടി വിതരണം ചെയ്ത പ്രവര്‍ത്തിയെ കളവാക്കുവാനും അത് സ്വീകരിച്ചു സൂക്ഷിക്കുകയും ബരകത് എടുക്കുകയും ചെയ്ത സഹാബതിന്റെയും താബി'ഉകളുടെയും പ്രവര്‍ത്തനങ്ങളെ കളിയാക്കുകയും ചെയ്തു കൊണ്ട് ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ല്മാനിറെ ശത്രുക്കളായ വഹാബി , മൌദൂദി, ചേകന്നൂര്‍, തുടങ്ങിയ പിശാചിന്റെ അനുയായികളുടെ കള്ള പ്രജരണങ്ങളും അരങ്ങു തകര്‍ക്കുന്നു.
പ്രവാചകന്മാരുടെ മുടിയും വിയര്‍പ്പും അവര്‍ ഉപയോഗിച്ച മറ്റു വസ്തുക്കളുടെയും മഹത്വം അറിയണം എങ്കില്‍ ആദ്യം ഇസ്ലാമിനെ പഠിക്കണം. നബിയുടെ വിയര്‍പ്പു കുപ്പിയില്‍ ശേഖരിച്ചു അത് സുഗന്ധമായും കുട്ടികളുടെ രോഗ ശമനത്തിനും മറ്റും ഉപയോഗിച്ച ചരിത്രം നമുക്കറിയാം. ഖാലിദ് ബിനു വലീദ് (റ) യുദ്ധ സമയത്ത് നബി (സ) തങ്ങളുടെ മുടി തുന്നി പിടിപ്പിച്ച തൊപ്പി കാണാതായപ്പോള്‍ മറ്റെല്ലാ കാര്യങ്ങളും മറന്നു ആ തോപ്പിക്കായി അന്വേഷണം നടത്തിയ സംഭവം നമുക്കറിയാം. നബിയുടെ കാല ശേഷം നബിയുടെ ജുബ്ബ പോലും അവിടത്തെ ഭാര്യമാര്‍ സൂക്ഷിക്കുകയും അവരുടെ കാല ശേഷം പിന്‍ തലമുറക്കാര്‍ പോലും അവ ബഹുമാനത്തോടെ സൂക്ഷിക്കുകയും അത് മുക്കിയ വെള്ളം ബരകതിനും രോഗ ശമനത്തിനും ഉപയോഗിച്ചതും നമുക്ക് അറിയാം. ഇതൊക്കെ സ്വന്തം മനസ്സിന് അംഗീകരിക്കാന്‍ കഴിയണം എങ്കില്‍ ആദ്യം ഈമാന്‍ എന്ന ഒന്ന് മനസ്സില്‍ ഉണ്ടാകണം . ഇസ്ലാം എന്താണെന്ന് പഠിക്കണം. ഹദീസുകളും ഇസ്ലാമിക ചരിത്രവും പഠിക്കണം. ഇവ ഒന്നും ഇല്ലാതെ ചെളി കെട്ടിയ തങ്ങളുടെ സ്വന്തം മനസ്സ് കൊണ്ട് ഇസ്ലാമിനെ അളക്കാന്‍ നിന്നാല്‍ ഇത് പോലെയുള്ള പൊട്ടത്തരങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുക സ്വാഭാവികം.
അതിന്നിടയില്‍ പലര്‍ക്കും സംശയം... ആ മുടി നബിയുടെത് തന്നെ ആണോ എന്ന്. നബിയില്‍ നിന്നും കാന്തപുരതിലെക്ക് എത്തി ചേരുന്ന പരമ്പര കാണിച്ചു തരാനുള്ള വെല്ലു വിളി പോലും പലരും നടത്തിയതായി കണ്ടു. അവര്‍ക്ക് വേണ്ടി, മറ്റു സംശയക്കാര്‍ക്ക് വേണ്ടി, സാധാരണക്കാര്‍ക്ക് വേണ്ടി, അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി തിരു കേശ കൈമാറ്റ ചടങ്ങുകളുടെ വീഡിയോ ഇവിടെ ചേര്‍ക്കുന്നു. സനദ്, കൈമാറ്റ ചടങ്ങുകള്‍, കാന്തപുരത്തിന്റെ ഒപ്പ് വെക്കല്‍, നന്ദി പ്രസംഗം എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു.
http://www.facebook.com/l/

No comments:
Post a Comment