*****ഇന്ന് വിളിച്ചുണര്‍ത്തും......****
1980 കാലം മുതലേ സുന്നികള്‍ക്ക് 'സിറാജ്'പത്രം നിലവില്‍ വന്നിട്ടുണ്ട്.അത് അല്ലാഹുവിന്‍റെ അനുഗ്രഹത്തോടെ പ്രകാശമായിതന്നെ മുന്നോട്ടു പോകുന്നുണ്ട്.എന്നാല്‍ ചേളാരി വിഭാഗത്തിനു പത്രത്തിന്‍റെ ആവശ്യമുണ്ടായിരുന്നില്ല.കാരണം തെറിയും ചീത്തയും കുലത്തൊഴിലാക്കിയ ഒരു സംഘടനക്കെന്തിനാ പത്രം? തെറിപ്രസംഗം കേള്‍ക്കുന്ന പോലെ തെറിപത്രം വായിക്കാന്‍ ആളെ കിട്ടൂല.അതിനാല്‍ തന്നെ കഴിഞ്ഞ കാലങ്ങളിലൊന്നും ഒരു പത്രം എന്ന ആശയം അവര്‍ക്ക് തോന്നിയിട്ടേയില്ല.പിന്നെ മുമ്പൊക്കെ അത്യാവശ്യം വല്ലതും എഴുതാന്‍ ചന്ദ്രിക പത്രം മതിയായിരുന്നു. ഇന്ന് ആ പത്രത്തിനു 'അന്തം'വെച്ചു.എന്തെങ്കിലും തോന്നിവാസം എഴുതിയാല്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കില്ലന്നു അവര്‍ തീര്‍ത്തുപറഞ്ഞു. അതും ശഅര്‍ മുബാറകിന്‍റെ ഒരു കറാമത്താണ്.കാരണം അത് വിശദീകരിക്കാനെന്ന പേരില്‍ ഒരു വിലാപ യാത്ര തന്നെ ഇവര്‍ നടത്തി.കേരളം അതിനെ അവഞ്ജയോടെ തള്ളിക്കളഞ്ഞു.ആ സമയം അതിനെ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കാന്‍ ഇവര്‍ ചന്ദ്രികയോട് പറഞ്ഞു.പക്ഷെ അവര്‍ അതിനു തയ്യാറായില്ലന്നു മാത്രമല്ല അത്യാവശ്യം റിപ്പോര്‍ട്ടുകള്‍ പോലും കൊടുത്തില്ല.കൂടാതെ എ പി വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ കൊടുക്കാനും തുടങ്ങി.കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാന്തപുരത്തോടൊപ്പം വിവിധ വേദികള്‍ ലീഗ് നേതാക്കള്‍ പങ്കിട്ടു.ഒരേ സമയം തന്നെ 4 മന്ത്രിമാര്‍ തന്നെ പങ്കെടുക്കുന്ന സാഹചര്യമുണ്ടായി.മുടക്കാന്‍ കഴിയും വിധം ശ്രമിച്ചിട്ടും അതൊന്നും വിലപ്പോയില്ല.പിന്നെ നന്നായി ഭീഷണിപ്പെടുത്തി നോക്കി.അതും വേണ്ടത്ര ഫലം കണ്ടില്ല.ചന്ദ്രിക മാത്രമല്ല മറ്റൊരു പത്രവും റിപ്പോര്‍ട്ട് കൊടുക്കാന്‍ തയ്യാറാവാത്ത അവസ്ഥയായി. (ഇതാണ് ബഹാ മൌലവി മൌദൂദി പത്രത്തില്‍ ഈ വിവാദം അവസാനിപ്പിക്കാനായി എന്ന് പറഞ്ഞത്-കാരണം അവര്‍ക്ക് നഷ്ടങ്ങള്‍ മാത്രം) ഇനി എന്ത് തോന്നിവാസം ചെയ്താണെങ്കിലും ഒരു പത്രം ഇല്ലാതെ പറ്റില്ലാന്നു തീരുമാനിച്ചു.പിരിവിനു എന്നും ഇവരുടെ ആയുധം മദ്രസയാണ്.മദ്രസ വിദ്യാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ പിരിച്ചെടുത്ത് ചൂഷണം ചെയ്യുന്നത് ഇവരുടെ സമ്മേളനങ്ങള്‍ക്ക് പതിവാണ്.എന്നാലും ഒരു പത്രത്തിന് വേണ്ടി അങ്ങനെ പിരിവ് നടത്തുമെന്ന് ആരും കരുതിയില്ല.പക്ഷെ അതും അവര്‍ ചെയ്തു.എ പി ക്കാര്‍ പള്ളിക്ക് വേണ്ടി ആയിരം രൂപയുടെ കൂപ്പണ്‍ ഇറക്കിയതിനു രണ്ടായിരം രൂപ കൂപ്പണ്‍ തന്നെ പകരമിരക്കി 'ശക്തി'തെളിയിച്ചു.(ഈ ശക്തി പള്ളി വിഷയത്തിലും കാണിച്ചാല്‍ മതിയായിരുന്നില്ലേ?40 കോടിയുടെ പള്ളിക്ക് ബദലായി 80 കോടിയുടെ പള്ളി നിര്‍മിച്ചു ശക്തി തെളിയിക്കൂ) വീണ്ടും പലരും മുസ്ലിം ലീഗ് നേതാക്കളെ ബന്ധപ്പെട്ട് ശകാരിച്ചും ഭീഷണിപ്പെടുത്തിയും നോക്കി.പക്ഷെ ജനപിന്തുണയില്ലാത്ത ഒരു വിഭാഗത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ആവശ്യമുണ്ടാകില്ലല്ലോ..അങ്ങനെ എന്ത് സംഭവിച്ചാലും വേണ്ടില്ല.നവംബര്‍ 1 എന്ന തിയ്യതിയുണ്ടങ്കില്‍ ഞങ്ങള്‍ പത്രമിറക്കും എന്നൊക്കെ പറഞ്ഞിട്ടുണ്ട്.ഇറക്കണം എന്നാണു ഞങ്ങള്‍ക്കും പറയാനുള്ളത്..ഇന്നാണ് ആ നവംബര്‍ 1. ഇറക്കണേ...ഞങ്ങള്‍ കാത്തിരിക്കും....വിളിച്ചുണര്ത ്തണേ...ഞങ്ങള്‍ അലാറം വെക്കില്ല.. മറക്കല്ലേ....

No comments:
Post a Comment