ഇളയ രാജയുടെ മകന്‍ യുവന്‍ ശങ്കര്‍രാജ ഇസ്ലാം മതം സ്വീകരിച്ചു
പ്രശസ്ത സംഗീത സംവിധായകന്‍ ഇളയ രാജയുടെ മകന്‍ യുവന്‍ ശങ്കര്‍രാജ ഇസ്ലാം മതം സ്വീകരിച്ചു. ട്വീറ്റിലൂടെയാണ് യുവന്‍ ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി യുവാന്‍ ഇസ്ലാം മതത്തെ കുറിച്ച് പഠിക്കുകയായിരുന്നു എന്നാണ് യുവനുമായി അടുപ്പമുള്ളവര്‍ പറയുന്നത്. യുവന്റെ ഉറ്റ സുഹൃത്ത് പറഞ്ഞത് യുവന്‍ ഒരു പണ്ഡിതന്‍ വഴിയാണ് പുതിയ മതത്തിലേക്ക് അടുത്തതെന്നാണ്. അതെ സമയം യുവന്റെ ഉറ്റ സുഹൃത്തായ എ ആര്‍ റഹ്മാന്റെ ജീവിതം യുവനി സ്വാധീനം ചെലുത്തപ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
‘അല്ലാഹുവിനു സ്തുതി, ഞാനിപ്പോള്‍ ഇസ്ലാം മത വിശ്വാസിയാണ്. ഒന്നര വര്‍ഷത്തോളമായി മുന്‍ ധാരണകള്‍ ഇല്ലാതെ ഇസ്ലാം മതത്തെ കുറിച്ച് പഠിക്കുകയായിരുന്നു. എന്റെ പിതാവും കുടുംബവും എന്റെ തീരുമാനത്തെ പിന്തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ‘ എന്നാണ് യുവന്‍ ട്വിറ്റെറില്‍ കുറിച്ചത്.
യുവന്‍ കഴിഞ്ഞ ഒരു മാസമായി ദിനേന 5 നേരം നമസ്കരിക്കുവാന്‍ തുടങ്ങിയതായും ജോലി സമയത്തും അത് പിന്തുടരുന്നതായും യുവനുമായി അടുപ്പമുള്ളവര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. തന്റെ പേര് മാറ്റുവാനും യുവന്‍ ആഗ്രഹിക്കുന്നതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. താന്‍ മൂന്നാം തവണയും വിവാഹിതനാവാന്‍ വേണ്ടിയാണ് മതം മാറുന്നതെന്ന ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത യുവന്‍ ട്വിറ്റെറിലൂടെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതൊരു വ്യാജവാര്‍ത്ത മാത്രമാണെന്ന് യുവാന്‍ ട്വീറ്റ് ചെയ്തു
No comments:
Post a Comment