തിരുശേഷിപ്പുകള്‍
തങ്ങളുടെ മക്കള്ക്ക്േ രോഗം വരുമ്പോള്‍ ചികിത്സാവശ്യാര്ത്ഥവും ബറകത് ലഭിക്കാന്‍ വേണ്ടിയും നബി(സ്വ)യുടെ തിരുമേനിയില്‍ നിന്ന് വിയര്പ്പ് ശേഖരിച്ച ഉമ്മുസുലൈം(റ) ബീവിയെ നബി(സ്വ) പ്രോത്സാഹിപ്പിക്കുയാണുണ്ടായതെന്ന് നമുക്ക് ഹദീസുകളില്‍ കാണാം. അതുപോലെത്തന്നെ കൊമ്പ് വെച്ചതിന് ശേഷം ബാക്കിവന്ന തന്റെ രക്തം കൊണ്ടുപോയി കളയാന്‍ നബി(സ്വ) ഒരു സ്വഹാബിയോട് കല്പിച്ചപ്പോള്‍ ആ സ്വഹാബി രക്തം മുഴുവനും കുടിച്ചുകളയുകയാണുണ്ടായത്. ആ സ്വഹാബിയോട് നബി ദേഷ്യപ്പെട്ടതായി നമുക്ക് ചരിത്രത്തില്‍ കാണാന്‍ സാധിക്കുന്നില്ല.
തിരുശേഷിപ്പുകളുടെ പ്രാധാന്യവും മഹത്വവും മനസിലാക്കിയാണല്ലോ വിശ്വാസികള്‍ തലമുറകളായി കൈമാറി അത് ഒരു അമൂല്യ നിധിയായി ഇന്നും ലോകത്തിന്റെ വിവിധ ഭാകങ്ങളില്‍ സംരക്ഷിച്ച് ചരിത്ര താളുകളില്‍ പ്രശോഭിച്ചുനില്ക്കുിന്നത്. ചിലര്‍ ധരിച്ചിരിക്കുന്നത് പോലെ തുര്ക്കി യിലും ഈജിപ്തിലും ഇന്ത്യയിലും തുടങ്ങി എണ്ണപ്പെട്ട ചില കേന്ദ്രങ്ങളിലേ തിരു ശേഷിപ്പുകള്‍ സൂക്ഷിക്കുന്നുള്ളൂ എന്ന ധാരണ ചരിത്രപരമായ അബദ്ധമാണ്. തിരു നബിക്ക് ശേഷം പ്രബോധനാര്ത്ഥംന അനുചരന്മാര്‍ പുണ്യ മദീനയോട് വിടപറഞ്ഞ്, കാടും മേടും മരുഭൂമിയും താണ്ടി അവര്‍ ഭൂഘണ്ഡങ്ങള്‍ മറികടന്നു ലോകത്താകമാനം വ്യാപിക്കുകയും, തങ്ങള്ക്കു് ലഭിച്ച തിരു ശേഷിപ്പുകള്‍ ഈ യാത്രയില്‍ നിധി പോലെ അവര്‍ കൊണ്ടുനടന്നു. ആസാറുകളുടെ ആഗോള സാന്നിധ്യം ഈ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണ്. അന്നുമുതല് സ്വഹാബാക്കളില് നിന്ന് തലമുറകളായി കൈമാറപ്പെട്ടുവന്ന തിരുശേഷിപ്പുകള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ഈജിപ്ത്, തുര്ക്കി, സഊദി അറേബ്യ, അമേരിക്ക, ബ്രിട്ടന്‍, സുഡാന്‍, സിറിയ, ഇന്ത്യ, പാക്കിസ്ഥാന്‍ …. ഉള്പെുടെ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും നിലവിലുണ്ട്
No comments:
Post a Comment