Wednesday, March 27, 2013


Ellavarkum ente ASSALAAMU ALAICKUM


മസ്ജിദുന്നബവി വികസനത്തിന് പണ്ഡിതരുടെ പ്രശംസ

മദീന: മസ്ജിദുന്നബവി വികസന പദ്ധതിക്ക് അനുമതി നല്‍കിയതിനെ വിവിധ പണ്ഡിതന്‍മാരും ഇമാമുകളും പ്രകീര്‍ത്തിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് മസ്ജിദുന്നബവിയുടെ ഏറ്റവും വലിയ വികസനത്തിന് അനുമതി നല്‍കി പദ്ധതിയില്‍ ഒപ്പുവെച്ചത്. ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് ആശ്വാസം നല്‍കാന്‍ അബ്ദുല്ല രാജാവ് കാണിക്കുന്ന അതീവ താല്‍പര്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് പണ്ഡിതന്‍മാരും ഇമാമുകളും അഭിപ്രായപ്പെട്ടു.
പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുകയെന്നും ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോഴേക്കും എട്ട് ലക്ഷം പേരെ നമസ്കാരത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും മസ്ജിദുന്നബവി കാര്യ ഉപമേധാവി ശൈഖ് അബ്ദുല്‍ അസീസ് അല്‍ഫാലിഹ് പറഞ്ഞു. കിഴക്ക്, പടിഞ്ഞാറ് ഭാഗത്തെ മുറ്റങ്ങളില്‍ രണ്ടും മൂന്നുംഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എട്ട് ലക്ഷം പേരെ കൂടിയും ഉള്‍ക്കൊള്ളാനാകും. എന്നൊന്നും നിലനില്‍ക്കുന്ന മഹത്തായ കര്‍മമാകും ഹറമിന്‍െറ വികസനമെന്നും അദ്ദേഹം പറഞ്ഞു.മസ്ജിദുന്നബവി വികസനം മദീനയിലെത്തുന്ന ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കും നമസ്കരിക്കാനെത്തുന്നവര്‍ക്ക് വലിയ ആശ്വാസം പകരുന്ന പദ്ധതിയാണെന്ന് മസ്ജിദുന്നബവി ഖത്തീബ് ശൈഖ് അലി ബിന്‍ അബ്ദുറഹ്മാന്‍ ഹുദൈഫി പറഞ്ഞു.



ശൈഖുല്‍ഹദീസ് അവാര്‍ഡ് കൂറ്റമ്പാറ ദാരിമിക്ക്



അരിമ്പ്ര: സി എം നഗര്‍ മഹല്ല് കമ്മിറ്റി ഏര്‍പ്പെടുത്തിയ ശൈഖുല്‍ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ സ്മാരക പ്രഥമ അവാര്‍ഡ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമിക്ക് നല്‍കാന്‍ മഹല്ല് കമ്മിറ്റി തീരുമാനിച്ചു. നെല്ലിക്കുത്ത് ഉസ്താദിന്റെ രണ്ടാം ഉറൂസിനോടനുബന്ധിച്ച് ഈ മാസം 31ന് ഏഴിന് അരിമ്പ്ര സി എം നഗറില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അവാര്‍ഡ്ദാനം നിര്‍വഹിക്കും. സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ബുഖാരി, ഉമറുല്‍ ഫാറൂഖ് സഖാഫി, കെ സൈതലവി ഫൈസി, ടി മുഹമ്മദ് ദാരിമി, സി കെ ശക്കീര്‍, ഉമര്‍ കൊട്ടുക്കര പങ്കെടുക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തും


സുന്നി പ്രവര്‍ത്തകര്‍ ആത്മ സംയമനം പാലിക്കണം: കാന്തപുരം



മഞ്ചേരി: നിരന്തരമായ അക്രമങ്ങള്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ തുടരുമ്പോഴും നിയമ ലംഘനത്തിന്റെ പാത സ്വീകരിക്കരുതെന്നും പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കൂട്ടാവില്‍ ലീഗ് അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമത്തിന്റെ വഴി ഒരിക്കലും ഇസ്‌ലാമികമല്ല. കൂട്ടാവ് മഹല്ലില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ക്രമസമാധാനം ഉറപ്പാക്കാന്‍ അധികാരികളോട് കാന്തപുരം ആവശ്യപ്പെട്ടു.
കൂട്ടാവിലെ സുന്നികളുടെ പ്രവര്‍ത്തനം അധികാരത്തിന് വേണ്ടിയല്ലെന്നും ആദര്‍ശ സംരക്ഷണത്തിന് വേണ്ടിയുള്ളതാണെന്നും കാന്തപുരം ഓര്‍മിപ്പിച്ചു. പ്രൊഫ. കെ എം എ റഹീം, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, കെ ടി ത്വാഹിര്‍ സഖാഫി, സി കെ യു മൗലവി മോങ്ങം, എന്‍ കെ അബ്ദുല്ല മേലാക്കം സംബന്ധിച്ചു.
അതേ സമയം അക്രമത്തില്‍ പരുക്കേറ്റ ഇ കെ അബൂബക്കര്‍ ഹാജി, എം സി മുസ്തഫ, സി കെ സക്കീര്‍ എന്നിവര്‍ ഗുരുതരമായ പരുക്കുകളോടെ ഇപ്പോഴും ചികിത്സയിലാണ്. അക്രമികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും ഒരു പ്രതിയെ പോലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികള്‍ രാഷ്ട്രീയ പിന്‍ബലത്തോടെ സൈ്വര്യ വിഹാരം നടത്തുകയാണ്.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടും പോലീസ് അലംഭാവം തുടരുന്നതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നിരന്തരമായ അക്രമങ്ങള്‍ തുടരുമ്പോഴും ഒരു കേസിലും പ്രതികളെ അറസ്റ്റു ചെയ്യാത്തത് അക്രമികള്‍ക്ക് പ്രചോദനമാകുകയാണ്.


വരള്‍ച്ചാ ദുരിതാശ്വാസം: ജില്ലകള്‍ക്ക് രണ്ടര കോടി വീതം


തിരുവനന്തപുരം: വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ജില്ലയ്ക്കും രണ്ടരക്കോടി രൂപവീതം അടിയന്തര ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ ജില്ലയുടെയും ചുമതല ഓരോ മന്ത്രിക്കും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം-വി.എസ്.ശിവകുമാര്‍, കൊല്ലം-ഷിബു ബേബി ജോണ്‍, കോട്ടയം-കെ.എം.മാണി, ആലപ്പുഴ-കെ.ബി.ഗണേഷ് കുമാര്‍, എറണാകുളം-കെ.ബാബു, തൃശ്ശൂര്‍-സി.എന്‍.ബാലകൃഷ്ണന്‍, പാലക്കാട്-കെ.പി.അനില്‍കുമാര്‍, മലപ്പുറം-മഞ്ഞളാംകുഴി അലി, പത്തനംതിട്ട-അടൂര്‍ പ്രകാശ്, കോഴിക്കോട്-എം.കെ.മുനീര്‍, വയനാട്-പി.കെ.ജയലക്ഷ്മി, കണ്ണൂര്‍-കെ.സി.ജോസഫ്, കാസര്‍കോട്-കെ.പി.മോഹനന്‍ എന്നിങ്ങനെയാണ് മന്ത്രിമാര്‍ക്ക് ചുമതലകള്‍ നല്‍കിയത്.
കണ്ണൂര്‍ വിമാനത്താവളത്തിനായി സ്ഥലമേറ്റെടുക്കലിന് കിന്‍ഫ്ര നല്‍കിയ 207 കോടി രൂപ നല്‍കാനും മന്ത്രിസഭ തീരുമാനമെടുത്തു. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. മാലിന്യ നിര്‍മാര്‍ജനത്തിനായി സര്‍ക്കാര്‍ രൂപവത്ക്കരിച്ച ക്ലീന്‍ കേരള മിഷന്റെ പ്രവര്‍ത്തനരേഖ മന്ത്രിസഭ അംഗീകരിച്ചു. കാര്‍ഷിക സഹകരണ ബാങ്കുകളുടെ ഗ്യാരണ്ടി കമ്മീഷന്‍ ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചു.


നവോത്ഥാന ചരിത്രങ്ങള്‍ വികലമാക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം: കൂറ്റമ്പാറ



മീനങ്ങാടി: മീനങ്ങാടി മര്‍കസുല്‍ഹുദയില്‍ രണ്ട് ദിവസമായി നടന്നുവരുന്ന സമസ്ത കേരള സുന്നീ യുവജന സംഘം വയനാട് ജില്ലാപ്രതിനിധി സമ്മേളനം സമാപിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. വര്‍ത്തമാന സമൂഹത്തില്‍ നന്മയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനാവശ്യമായ വ്യക്തിത്വവും സംസ്‌കാരവും ആര്‍ജിക്കാന്‍ പ്രബോധകര്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസി മനസ്സുകളെ വഴിതെറ്റിപ്പിക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെയും നവോത്ഥാന ചരിത്രങ്ങള്‍ വികലമാക്കുന്നവര്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജലം അമൂല്യമാണ്, കുടിക്കുക, പാഴാക്കരുത് എന്ന പ്രമേയത്തില്‍ നടന്നു വരുന്ന ജലസംരക്ഷണ ക്യാമ്പയിന്‍ വിജയിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
അശ്‌റഫ് സഖാഫി കാമിലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ പ്രസംഗിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി.
എസ് വൈ എസ് വയനാട് ജില്ലാ ഭാരവാഹികള്‍: അശ്‌റഫ് സഖാഫി കാമിലി(പ്രസിഡന്റ്), കെ എസ് മുഹമ്മദ് സഖാഫി, കെ സി സൈദ് ബാഖവി,മുഹമ്മദ് സഖാഫി ചെറുവേരി, മുഹമ്മദലി സഖാഫി പുറ്റാട്(വൈസ് പ്രസി),ഉമര്‍ സഖാഫി കല്ലിയോട്(ജന.സെക്രട്ടറി),പി സി ഉമറലി കോളിച്ചാല്‍, എസ് അബ്ദുല്ല, സിഎച്ച് നാസര്‍ മാസ്റ്റര്‍, അസീസ് ചിറക്കമ്പം(സെക്ര), കെ കെ മുഹമ്മദലി ഫൈസി(ട്രഷറര്‍). അശ്‌റഫ് സഖാഫി കാമിലി, ഉമര്‍ സഖാഫി കല്ലിയോട്, എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക, കെ എസ് മുഹമ്മദ് സഖാഫി, കെ കെ മുഹമ്മദലി ഫൈസി, കെ ഒ അഹമ്മദ്കുട്ടി ബാഖവി(സ്റ്റേറ്റ് കൗണ്‍സിലര്‍മാര്‍).
സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഉമര്‍ സഖാഫി കല്ലിയോട് സ്വാഗതവും പി സി ഉമറലി നന്ദിയും പറഞ്ഞു.



എസ് വൈ എസ് മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം




മലപ്പുറം: എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളനത്തിന് നാളെ കൊളത്തൂര്‍ ഇര്‍ശാദിയ്യയില്‍ തുടക്കമാകും. ‘ധര്‍മ്മപതാകയേന്തുക’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന മെമ്പര്‍ഷിപ്പ് പുന:സംഘടനാ പ്രവര്‍ത്തനങ്ങളുടെ നാലാം ഘട്ടമായാണ് നാളെയും മറ്റെന്നാളുമായി ജില്ലാ പ്രതിനിധി സമ്മേളനവും വാര്‍ഷിക കൗണ്‍സിലും നടക്കുന്നത്.

ജില്ലയിലെ യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍ ഘടകങ്ങളില്‍ പുന:സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. നാളെ ജില്ലാ വാര്‍ഷിക കൗണ്‍സിലും അനുബന്ധ പരിപാടികളുമാണ് നടക്കുക. ജില്ലാ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും 2013-16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞടുപ്പും കൗണ്‍സിലിന്റെ ഭാഗമായി നടക്കും.
നാളെ വൈകുന്നേരം നാലിന് കൗണ്‍സില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, പി കെ എം സഖാഫി, പി എം മുസ്തഫ മാസ്റ്റര്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി വി മുഹമ്മദ് ഹാജി, പി കെ മുഹമ്മദ് ബശീര്‍, ടി അലവി പുതുപറമ്പ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. തെരഞ്ഞടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ സയ്യിദ് ഉമറുല്‍ഫാറൂഖ് അല്‍ ബുഖാരി നിയന്ത്രിക്കും.
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അലവി സഖാഫി കൊളത്തൂര്‍ പ്രസംഗിക്കും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തങ്ങള്‍, സയ്യിദ് വി പി ഹബീബ്‌കോയ തങ്ങള്‍ സംബന്ധിക്കും. ജില്ലയിലെ 20 സോണുകളില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. വൈകുന്നേരം അഞ്ച് മണിക്ക് പ്രകടനത്തോടെ പരിപാടി സമാപിക്കും.


Tuesday, March 26, 2013


മന്ത്രി ആര്യാടനെ ഡിവൈഎഫ്‌ഐ ഉപരോധിച്ചു


കാസര്‍ക്കോട്:മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഡിവൈഎഫ്‌ഐ ഉപരോധിച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കെഎസ്ആര്‍ടിസി ഡിപ്പോ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ ഗസ്റ്റ് ഹൗസിന് മുന്നില്‍ വെച്ചാണ് ഉപരോധിച്ചത്. സംഭവസമയത്ത് സ്ഥലത്ത് കുറച്ച് പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ മറ്റ് പരിപാടികള്‍ക്ക് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.


സമ്മേളനച്ചൂടില്‍ കേരളം




നവഭാവുകത്വം കൊണ്ട് ശ്രദ്ധനേടുന്ന സംഘാടകസമിതി ഓഫീസുകള്‍, സമ്മേളനപ്പെട്ടികള്‍, പെട്ടിവരവുകള്‍, കൊടിയേറ്റം, ഒറ്റയാള്‍ പ്രകടനങ്ങള്‍… കേരളം സമ്മേളന ലഹരിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണിപ്പോള്‍.
മുഹമ്മദലി കിനാലൂര്‍
എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളന പ്രവര്‍ത്തനങ്ങളുടെ ചൂടിലാണിപ്പോള്‍ നാടു മുഴുക്കെയും. ഇലക്ട്രിക് പോസ്റുകളിലും ചുവരുകളിലും സമ്മേളനം നിറഞ്ഞുകഴിഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും സമ്മേളനമയം! ബോര്‍ഡുകളും ബാനറുകളും കവലകളില്‍ നിറഞ്ഞു നില്‍ക്കുന്നു. എവിടെ തിരഞ്ഞൊന്നു നോക്കിയാലും… എന്ന കവിതാശകലം അറിയാതെ ഒഴുകിവരും; കേരളം സമ്മേളന ലഹരിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍.ഐ ടീം അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നടക്കുന്നത്. യൂണിറ്റ് തലങ്ങളില്‍ നേരത്തെ തന്നെ ചുമരെഴുത്തും ബോര്‍ഡ് സ്ഥാപിക്കലും പൂര്‍ത്തിയായിരുന്നു. പിന്നീട് ജില്ലാ കമ്മിറ്റികളുടെ മേല്‍ നോട്ടത്തില്‍ ജില്ല, സെക്ടര്‍ ഐ ടീം അംഗങ്ങള്‍ പങ്കെടുത്ത സമരപ്പകലിലാണ് നഗരങ്ങളും ഹൈവേകളും കീഴടക്കി പ്രചരണം കൊഴുത്തത്. ഐ ടീം അംഗങ്ങള്‍ ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ ബ്രഷും പെയിന്റുമായി പ്രചരണച്ചൂടിലേക്കിറങ്ങിയപ്പോള്‍ ആവേശം പകരാന്‍ പലയിടങ്ങളിലും സഹോദര സംഘടനാ നേതാക്കളും എസ് എസ് എഫിന്റെ മുന്‍കാല നേതാക്കളും കൂട്ടിനെത്തി. പലര്‍ക്കും അതൊരതിശയമായിരുന്നു. പട്ടാപ്പകല്‍, തിളക്കുന്ന വെയിലില്‍ ചുവരെഴുത്തിനെത്തിയ എസ് എസ് എഫുകാരെ കണ്ട് വിപ്ളവരാഷ്ട്രീയ പ്രവര്‍ത്തകര്‍ പോലും അത്ഭുതം കൂറി. പകല്‍ വെളിച്ചത്തില്‍ നാടുകീഴടക്കാനെത്തിയ എസ് എസ് എഫുകാര്‍ ഒരിക്കല്‍ കൂടി ആണയിട്ടു: ഞങ്ങള്‍ക്ക് ജീവിതം സമരം തന്നെയാണ്. ആ തീര്‍ച്ചയുടെ മൂര്‍ച്ച കുറക്കാന്‍ കത്തുന്ന സൂര്യനുപോലുമായില്ല.ഐ ടീംനാല്‍പതാം വാര്‍ഷിക സമ്മേളന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഐ (EYE-Excellent Youth for Enlightment  )ടീം രൂപീകരണമാണ്. ജനറല്‍, മുതഅല്ലിം, കാമ്പസ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളായാണ് ഐ ടീമിനെ സജ്ജീകരിച്ചിരിക്കുന്നത്. ഇവര്‍ യഥാക്രമം ഗ്രീന്‍, വൈറ്റ്, ബ്ളൂ കാഡറ്റുകള്‍ എന്നറിയപ്പെടുന്നു. സംസ്ഥാനത്ത് വിവിധ ഘടകങ്ങളിലായി നാല്‍പതിനായിരം ഐ ടീം അംഗങ്ങളെയാണ് ഈ സമ്മേളനം രൂപപ്പെടുത്തിയത്.പദ്ധതി നിര്‍വഹണത്തിനുള്ള പ്രത്യേക വിഭാഗം എന്നതിനപ്പുറം നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രത്തിനും സമൂഹത്തിനും ഉപകരിക്കുന്ന ഒരു സംഘം പ്രതിഭാധനരെ സമര്‍പ്പിക്കുകയെന്നതാണ് ഐ ടീമിലൂടെ നേതൃത്വം ലക്ഷ്യമിടുന്നത്. സംഘകൃഷി, റോഡ് നിര്‍മാണം, ആശുപത്രി ക്ളീനിംഗ്, കനാല്‍ ശുചീകരണം തുടങ്ങി വിവിധ പദ്ധതികള്‍ ഐ ടീമിന്റെ നേതൃത്വത്തില്‍ നടന്നിരിക്കുന്നു. പ്രസ്ഥാനത്തിന്റെ നാളേക്കു വേണ്ടിയുള്ള കരുതിവെപ്പുകളായി ഐ ടീം അംഗങ്ങള്‍ ഇതിനകം സ്വയം വെളിപ്പെട്ടുവെന്ന് ചുരുക്കം.പ്രചരണ രംഗത്ത് വൈവിധ്യവും പുതുമയാര്‍ന്നതുമായ സംരംഭങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. യൂണിറ്റുകളില്‍ നിലവില്‍ വന്ന സംഘാടക സമിതി ഓഫീസുകളാണ് അതില്‍ പ്രധാനം. അത്യാകര്‍ഷകമായ രൂപഭാവങ്ങളിലാണ് മിക്കയിടങ്ങളിലും ഓഫീസ് നിര്‍മിച്ചത്. വൈക്കോല്‍ മുതല്‍ ഷീറ്റുകള്‍ വരെ ഉപയോഗിച്ച് നിര്‍മിച്ച യൂണിറ്റ് ഓഫീസുകള്‍ ഇതുവരെ സംഘടനാ രംഗത്ത് പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.മറ്റൊന്ന് സമ്മേളനപ്പെട്ടികളാണ്. യൂണിറ്റ് കേന്ദ്രങ്ങളില്‍ സ്ഥാപിക്കപ്പെട്ട സമ്മേളനപെട്ടികള്‍ ധനാഗമ മാര്‍ഗമെന്നതിലുപരി മികച്ച പ്രചരണോപാധികളിലൊന്നായി പ്രശംസ നേടിയിട്ടുണ്ട്. പെട്ടികളുടെ രൂപകല്‍പനയിലെ വൈവിധ്യം ഇതിന്റെ മാറ്റ് കൂട്ടുന്നു. പള്ളി, വീട്, വാഹനം, കപ്പല്‍, റാന്തല്‍, കളിപ്പാട്ടങ്ങള്‍,…. പെട്ടിനിര്‍മാണത്തിന് കണ്ട മോഡലുകള്‍ ഇങ്ങനെ പലതുമാണ്. മാര്‍ച്ച് അവസാന വാരം ജില്ലകളില്‍ നടക്കുന്ന പെട്ടിവരവ് സമ്മേളനം ഈ മോഡലുകളുടെ സംഗമ വേദിയാകും. പെട്ടിവരവ് ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ജില്ലാ കമ്മിറ്റികളും ജില്ലാ സംഘാടക സമിതികളും. ഇന്നോളം കേരളം കണ്ടിട്ടില്ലാത്ത വേറിട്ട ദൃശ്യവിരുന്നായി പെട്ടിവരവുകള്‍ മാറുമെന്നുറപ്പാണ്.ഡിവിഷന്‍ തലങ്ങളില്‍ ഐ ടീം സംഗമം, സന്ദേശയാത്ര, കൊടിയേറ്റം ഉള്‍പ്പെടെ വ്യത്യസ്ത പരിപാടികള്‍ ഇതിനകം സംഘടിപ്പിക്കപ്പെട്ടു. ഡിവിഷനിലെ പ്രധാന നിരത്തിനോടു ചേര്‍ന്ന് 40 കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതാണ് കൊടിയേറ്റം. വളരെ വിപുലമായി തന്നെയാണ് ഡിവിഷനുകളില്‍ കൊടിയേറ്റം നടന്നത്. ഡിവിഷനിലെ പ്രധാനപ്പെട്ട പ്രസ്ഥാനിക നേതാവ് ആദ്യത്തെ കൊടി ഉയര്‍ത്തുന്നു. ശേഷം സഹോദര സംഘടനാ ഭാരവാഹികളും ഡിവിഷന്‍, സെക്ടര്‍ നേതാക്കളും പതാക ഉയര്‍ത്തുന്നതോടെ കൊടിയേറ്റം പൂര്‍ണമാകുന്നു. ഇതേ മാതൃകയില്‍ സെക്ടര്‍ തലങ്ങളില്‍ മാര്‍ച്ച് അവസാന ദിനങ്ങളില്‍ കൊടിയേറ്റം നടക്കും. ഇതിനു തുടര്‍ച്ചയായാണ് സംസ്ഥാനത്തെ ചരിത്ര പ്രസിദ്ധമായ 40 കേന്ദ്രങ്ങളില്‍ നിന്നുള്ള പതാകകള്‍ എറണാകുളത്ത് സമ്മേളന നഗരിയിലേക്കെത്തുന്നത്. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ ഐ ടീം അംഗങ്ങള്‍ കാല്‍നടയായാണ് പതാകകള്‍ നഗരിയിലെത്തിക്കുക. ഏപ്രില്‍ ഒന്നിന് നാലു കേന്ദ്രങ്ങളില്‍ നിന്ന് സംസ്ഥാന ഭാരവാഹികള്‍ നയിക്കുന്ന സമര ജാഗരണ യാത്രക്ക് തുടക്കമാവും. ഡിവിഷന്‍ കേന്ദ്രങ്ങളില്‍ യാത്രക്ക് സുന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രൌഢമായ സ്വീകരണ സമ്മേളനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.ചിരപരിചിതമായ സമ്മേളന മാതൃകകള്‍ മാറ്റിവെച്ച് വേറിട്ട വഴിയില്‍ സഞ്ചരിക്കുകയാണ് എസ് എസ് എഫ്. സമുന്നതരായ പണ്ഡിതരുടെയും നേതാക്കളുടെയും അനുഗ്രഹാശിസുകളോടെയുള്ള ഈ മുന്നേറ്റം കേരളത്തിന്റെ കണ്ണും കരളും കവര്‍ന്നിരിക്കുകയാണ്. ഒറ്റയാള്‍ പ്രകടനങ്ങളിലൂടെയും ബസ് പ്രഭാഷണങ്ങളിലൂടെയും എസ് എസ് എഫിന്റേത് വേറിട്ട സമ്മേളനമാണെന്ന് പ്രവര്‍ത്തകര്‍ വിളംബരപ്പെടുത്തിക്കഴിഞ്ഞു. ധാര്‍മികതക്കു വേണ്ടി മുഷ്ടി ചുരുട്ടാന്‍ ഒരേയൊരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കു മാത്രമേ കഴിയൂ. അത് എസ് എസ് എഫുകാര്‍ക്കാണ്. കാരണം എസ് എസ് എഫുകാര്‍ക്ക് സംഘടനാ പ്രവര്‍ത്തനം അധര വ്യായാമമല്ല. ആത്മീയ പ്രവര്‍ത്തനമാണ്. എസ് എസ് എഫിന്റെ മുദ്രാവാക്യങ്ങള്‍ ഉപരിപ്ളവമായ വാചകക്കസര്‍ത്തുകളല്ല; മാറ്റത്തിനു വേണ്ടിയുള്ള അമര ശബ്ദങ്ങളാണ്.എസ് എസ് എഫിനു മാത്രമായൊരിടം കേരളത്തിലുണ്ട്. അത് ചിലരെ മോഹിപ്പിക്കുന്നു. മറ്റു ചിലരെ പ്രകോപിപ്പിക്കുന്നു. അവര്‍ വഴിമുടക്കാനും തെറി വിളിക്കാനും ധൃഷ്ടരാവുന്നു. അതൊന്നും പക്ഷേ, ഈ സാര്‍ത്ഥ വാഹക സംഘത്തെ അലട്ടുന്നേയില്ല.ധര്‍മം പുലരും, നീതി ജയിക്കും, സത്യം നിലനില്‍ക്കും, അധര്‍മം കത്തിച്ചാമ്പലാവും. തി•യുടെ അസുര ശക്തികള്‍ കൊമ്പുകുത്തും. കൊമ്പു കുലുക്കി ചരിത്രത്തെ വിറപ്പിച്ച വമ്പ•ാര്‍ പലരും അട്ടിമറിഞ്ഞതിന് ചരിത്രം സാക്ഷി. അതുതന്നെയാണ് എസ് എസ് എഫിന്റെ പ്രതീക്ഷയും. അതിനായി ഞങ്ങള്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നു. ഇടവേളകളും വിശ്രമങ്ങളുമില്ലാത്ത സമരം. ന• ആഗ്രഹിക്കുന്നവര്‍ക്ക് ഒപ്പം ചേരാം. ഈ മുന്നേറ്റം നാടിനു വേണ്ടിയാണ്; മൂല്യങ്ങള്‍ക്കു വേണ്ടിയാണ്. പിറകില്‍ ആരുണ്ടെന്നത് ഞങ്ങള്‍ക്ക് വിഷയമല്ല. തൊണ്ടയില്‍ ശബ്ദമുയരുവോളം ഞങ്ങളാര്‍ത്തു വിളിക്കും. സമരമാണ് ജീവിതം. എസ് എസ് എഫ് സിന്ദാബാദ്.