Saturday, January 11, 2014

നന്മ തിന്മ വരച്ചു കാണിച്ച മഹാപ്രവാചകര്‍


തൌഹീദിന്റെ കേന്ദ്രമായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട കഅ്ബാ ശരീഫില്‍ പോലും ബഹുദൈവാരാധനയുടെ ഉറവിടങ്ങളായ നൂറുകണക്കിന് ദൈവങ്ങള്‍. ആരുടേയോ കരവിരുതില്‍ പിറന്ന വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന മനുഷ്യര്‍. അവന്റെ തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ അര്‍പ്പിക്കപ്പെട്ട അമ്പിന്‍കോലുകളും പക്ഷികളും. തങ്ങളുടെ സവിശേഷാനുഗ്രഹമായ വിവേകം നഷ്ടപ്പെടുത്തി കുടിച്ചുകൂത്താടുന്നവര്‍ക്കായി തയ്യാറായി നില്‍ക്കുന്ന മദ്യത്തിന്റെ വീപ്പകള്‍
യുദ്ധമെന്നുകേട്ടാല്‍ ന്യായാന്യായങ്ങള്‍ ആരോടൊപ്പമെന്ന് നോക്കാതെ, തന്റെ ഗോത്രം ഏത് ഭാഗത്താണോ, അവര്‍ക്കൊപ്പം ചേര്‍ന്ന് ശത്രുവിന്റെ രക്തത്തിന് ദാഹിക്കുന്ന യുവാക്കള്‍. എന്തിനാണ് താന്‍ യുദ്ധം ചെയ്തതെന്നോ എന്തിനാണ് വധിക്കപ്പെട്ടതെന്നോ അറിയാതെ കിടക്കുന്ന കബന്ധങ്ങള്‍. പിറന്നുവീണ് ഒന്നുകരയാന്‍ പോലും അനുവദിക്കാതെ തന്റെ പിതാവിന്റെ കരങ്ങളാല്‍ കുഴിച്ചുമൂടപ്പെടുന്ന പിഞ്ചു പെണ്‍കിടാങ്ങളുടെ രോദനങ്ങള്‍. മനുഷ്യന്‍ വെറും മൃഗം മാത്രമാണെന്ന് ദ്യോതിപ്പിക്കുന്ന തരത്തിലേക്ക് നിലം പതിച്ച സ്ത്രീപുരുഷ ബന്ധങ്ങള്‍. താരുണ്യ വര്‍ണ്ണനകളില്‍ മുക്കിയെടുത്ത കവിതകളുമായി ഊരുചുറ്റുന്ന സാഹിത്യ തമ്പ്രാക്കന്‍മാര്‍….. ഇതെല്ലാം അടങ്ങിയതായിരുന്നു മക്കയിലേയും പരിസരങ്ങളിലേയും ആറാം നൂറ്റാണ്ട്.
മനുഷ്യന്‍ ഒരുപാട് വികാരങ്ങള്‍ ഉള്‍കൊള്ളുന്ന ജീവിയാണ്. വിവേകം ഒപ്പമുണ്ടെങ്കിലും പലപ്പോഴും വികാരങ്ങള്‍ തള്ളിക്കയറും. മുന്‍സമൂഹങ്ങളിലും മനുഷ്യന്‍ അരാചകത്വത്തിലൂടെ സഞ്ചരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ലോക രക്ഷിതാവ് തന്റെ ദൂതന്മാരെ അവര്‍ക്കിടയിലേക്ക് അയക്കുകയും, ആ ദൂതന്മാര്‍ ജനങ്ങളെ സന്‍മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുകയും അവര്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം ഉണര്‍ത്തികൊണ്ടിരിക്കുകയും ചെയ്തു. ചിലര്‍ ഒന്നും പ്രതികരിക്കാതെയിരിക്കും, ചിലര്‍ നശിപ്പിക്കാന്‍ ശ്രമിക്കും. എങ്കിലും ചിലരെല്ലാം സന്‍മാര്‍ഗ്ഗം സ്വീകരിച്ചു. എന്നാല്‍ ആ ദൂതന്‍മാരുടെ ശൃംഖല ഒരിക്കല്‍ മുറിഞ്ഞുപോയിരുന്നു. നൂറ്റാണ്ടു
കള്‍ നീണ്ടു നിന്ന ആ ഇടവേളയില്‍ മനുഷ്യന്‍ അരാചകത്വത്തിന്റെ സര്‍വ്വ സീമകളും കടന്ന് കാട്ടാളത്വത്തിന്റെ മൂര്‍ത്ത രൂപം എടുത്തണിഞ്ഞു. അതിനൊരുദാഹരണമാണ് നാം മക്കയിലേക്ക് നോക്കിയപ്പള്‍ കണ്ടത്. ചരിത്രകാരന്‍മാര്‍ ആ കാലത്തെ ഓമനപ്പേരിട്ടു വിളിച്ചു, ഇരുണ്ട യുഗം.
അല്ലാഹുതആല പറയുന്നു, നിശ്ചയം അല്ലാഹു നീതികൊണ്ടു നന്മകൊണ്ടും കുടുംബങ്ങള്‍ക്ക് നല്‍കല്‍കൊണ്ടും കല്‍പ്പിക്കുന്നു. വ്യഭിചാരത്തെയും തിന്മകളെയും അക്രമങ്ങളെയും വിരോധിക്കുകയും ചെയ്യുന്നു”(സൂറത്തുന്നൂര്‍ 90). മനുഷ്യനോടുള്ള അല്ലാഹുവിന്റെ ശാസന ഇതാണ്. എന്നാല്‍ നാം നേരത്തെ കണ്ട സമൂഹത്തിന് നന്മ ഏതെന്നോ തിന്മ ഏതെന്നോ തിരിച്ചറിവ് പോലുമില്ല. എന്നിട്ടല്ലേ കര്‍മ്മങ്ങള്‍.. അത്കൊണ്‍ട് തന്നെ തന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ആ സുന്ദര ലോകം തീര്‍ക്കാന്‍ അല്ലാഹു തന്റെ ഏറ്റവും ഉത്തമ സൃഷ്ടിയായ മുത്ത് നബി(സ്വ)യെ തന്നെയാണ് ആ സമൂഹത്തിലേക്കയച്ചത്. നന്മയുടെ കേദാരമായ ആ തിരുദേഹത്തിന്റെ ഹൃസ്വകാലത്തെ സാന്നിദ്ധ്യം ചരിത്രത്തില്‍ തുല്യതയില്ലാത്ത പരിണാമമാണ് ലോകത്ത് വരുത്തിവെച്ചത്. സമാധാനം കളിയാടുന്ന ലോകം, എവിടെയും നന്മകള്‍ ചെയ്യാന്‍ വെമ്പുന്ന മുഖങ്ങള്‍. തിന്മ, മേഘങ്ങളെപ്പോലെ എങ്ങോട്ടന്നറിയാതെ പോയ്മറഞ്ഞു. ആ ഇരുണ്ട ഭൂമിക ഉത്തമ സംസ്കാരത്തിന്റെ ഉദാത്ത മാതൃകയുടെ നാടായി രൂപാന്തരപ്പെട്ടു.
നബി(സ്വ)യുടെ ജീവിതം തന്നെയായിരുന്നു ആ ദൌത്യ നിര്‍വഹണത്തിലെ നായകന്‍. തിന്മകളില്‍ നിന്നും ലോകത്തെ മോചിപ്പിക്കാന്‍ വന്ന ആ തിരുദേഹത്തിന്റെ പിറവിയില്‍ തന്നെ തിന്മകള്‍ക്കെതിരെ ഒരു കൊടുങ്കാറ്റ് വരാനിരിക്കുന്നുവെന്ന വിളിച്ചുപറയല്‍ ഉണ്ടായിരുന്നു. ഏറ്റവും കൊടിയ തിന്മയായ ശിര്‍ക്കിന്റെ കേന്ദ്രങ്ങളായി വര്‍ത്തിച്ചിരുന്ന വിഗ്രഹങ്ങള്‍ തലകുത്തി വീണു. ആരാധിക്കപ്പെട്ടിരുന്ന തീ അണഞ്ഞുപോയി. തങ്ങളുടെ അഭിമാനമായി മുശ്രിക്കുകള്‍ കണ്‍ടിരുന്ന ജലാശയം അപ്രത്യക്ഷമായി. അത്ഭുതങ്ങളുമായി ജനിച്ച അവിടുന്ന്, ജീവിതത്തിന്റെ ഓരോ പടവുകള്‍ കയറുമ്പോഴും ലോകത്ത് നിന്ന് തിന്മകള്‍ ക്ഷയിച്ചുകൊണ്‍ടിരുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അവിടുന്ന് സൂക്ഷിച്ചിരുന്ന സത്യസന്ധത അനുഭവിച്ചറിഞ്ഞവരുടെ ചുണ്ടുകള്‍ അവിടുത്തെ സംബോധനം ചെയ്തു, അല്‍ അമീന്‍. നീതിയുടെ ഉറവിടമായിരുന്ന തിരുനബിയുടെ അടുത്തേക്ക് മക്കയിലെ കാരണവന്‍മാര്‍ പോലും നീതിയും പ്രശ്നപരിഹാരങ്ങളും തേടിയെത്തി. അറബികളൊന്നാകെ ഉറ്റുനോക്കിയ കഅ്ബാ പുനര്‍ നിര്‍മ്മാണവേളയിലെ ഹജറുല്‍ അസ്വദ് പ്രതിഷ്ഠിക്കല്‍ കര്‍മത്തിന് നിയോഗിക്കപ്പെട്ടത് നബി തങ്ങള്‍ക്ക് സമൂഹത്തിമുണ്ടാരുന്ന സ്ഥാനം വിളിച്ചോതുന്നതായിരുന്നു.
വെറുമൊരു പരസ്യക്കാരന്റെ റോളിലായിരുന്നില്ല അവിടുത്തെ പ്രവര്‍ത്തനങ്ങള്‍. അഴുകിയ ജീവിത ക്രമങ്ങള്‍ക്കെതിരെ മുഖം തിരിക്കുകയും മോശത്തരങ്ങളെ അവിടുന്ന് തടഞ്ഞു നിര്‍ത്തുകയും ചെയ്തു. സുകൃതങ്ങളെ അതിരറ്റ് പ്രോത്സാഹിപ്പിച്ച അവിടുന്ന്, സുകൃതങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍, പൊതുജനത്തെ ബഹുദൂരം പിന്നിലാക്കുകയും അവ പ്രവര്‍ത്തിക്കുന്നതില്‍ ജനങ്ങളെ മത്സരസജ്ജരാക്കുകയും ചെയ്തു. പ്രവാചക ദൌത്യാരംഭത്തിന് മുമ്പ് തന്നെ റസൂലിന്റെ ജീവിതം, സമൂഹത്തിനു മുമ്പില്‍ മനുഷ്യത്വമുള്ളവര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളും ചെയ്തുകൂടാത്ത കാര്യങ്ങളുമുണ്ടെന്ന ബോധവും റസൂലിന്റെ വഴിയെ പിന്‍തുടരുന്നതാണ് മാന്യന്‍മാര്‍ക്ക് യോജിച്ചതെന്ന അനുഭവവും ഉണ്ടാക്കി കൊടുത്തിരുന്നു.
പ്രവാചക ദൌത്യം കൂടി ലഭിച്ചതോടെ ഒരായിരം ഉത്തരവാദിത്വങ്ങള്‍ വന്നുപെട്ടപ്പോഴും സര്‍വ്വ മേഖലകളിലും നന്മയുടെയും തിന്മയുടെയും അതിര്‍വരമ്പുകള്‍ സമൂഹത്തിനു മുമ്പില്‍ വരച്ചുകാണിച്ചുകൊടുക്കുകയും നന്മകള്‍ ചെയ്യുന്നതിലും തിന്മകളെ സംഹരിക്കുന്നതിലും നായക സ്ഥാനം കൈക്കലാക്കുകയും ചെയ്തു. പ്രബോധനത്തിന്റെ ആദ്യകാലങ്ങളില്‍ പീഡനങ്ങള്‍ അനുഭവിക്കേണ്‍ടി വന്ന തിരുനബി, പീഡിതരായ തന്റെ അനുയായികളെ ഒരു പതിറ്റാണ്ട്
കാലം ക്ഷമയില്‍ ഊട്ടിയെടുക്കുകയായിരുന്നു. എല്ലാം സഹിക്കാനും പൊറുക്കാനും കാര്യങ്ങള്‍ അല്ലാഹുവിലേല്‍പ്പിച്ച് മുന്നേറാനും പഠിപ്പിച്ച അവിടുന്ന്, ഈമാനും ദീനും സംരക്ഷിക്കാന്‍ എന്തു ത്യാഗം ചെയ്താലും അതൊരധികപ്പറ്റല്ലെന്ന് കാണിക്കുകയായിരുന്നു. ഇങ്ങോട്ട് തിന്മ പ്രവര്‍ത്തിച്ചവരോടും നന്മകൊണ്‍ട് നേരിട്ട നബി(സ്വ), തന്നെ സ്ഥിരമായി വഴിയില്‍ മ്ളേച്ചതകള്‍ കൊണ്ടഭിഷേകം ചെയ്യാറുണ്‍ടായിരുന്ന സ്ത്രീയെ കാണാതായ സമയത്ത് അന്വേഷിക്കുകയും, രോഗിയാണെന്ന് അറിഞ്ഞപ്പോള്‍ സന്ദര്‍ശിച്ച് സാന്ത്വനപ്പെടുത്തുകയും ചെയ്തു.
തോളിലിട്ട പുതപ്പ് വലിച്ച് തന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ച കാട്ടറബിയോടും അവിടുന്ന് പുഞ്ചിരികൊണ്‍ടായിരുന്നു മറുപടി പറഞ്ഞത്. ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു എന്ന് സമൂഹത്തെ ധരിപ്പിച്ച തിരുനബി, തന്റെ അനുചരരില്‍ ഒരുപാട് പീഢനങ്ങള്‍ അനുഭവിക്കേണ്‍ടി വന്ന ബിലാല്‍ (റ)വിന്റെ കാലടി ശബ്ദം സ്വര്‍ഗ്ഗത്തില്‍ മുഴങ്ങിയതിന് തന്റെ കര്‍ണപുടം സാക്ഷിയാണെന്ന് പറഞ്ഞ് ക്ഷമയുടെ പ്രതിഫലം സ്വര്‍ഗ്ഗമാണെന്ന സന്തോശവാര്‍ത്ത അറിയിച്ചുകൊടുക്കുകയും ചെയ്തു.
ഒന്നര പതിറ്റാണ്ടോളം കാലം ദ്രോഹിച്ച ശത്രുക്കള്‍ തനിക്കുമുമ്പില്‍ നിരായുധരായി, എന്തുവിധിച്ചാലും സ്വീകരിക്കാന്‍ തലയും താഴ്ത്തി, കാത്തുനിന്ന സമയത്ത് “ഇല്ല, നിങ്ങള്‍ക്കുമേല്‍ പ്രതികാരമില്ല, നിങ്ങള്‍ സ്വതന്ത്രരാണ്” എന്ന് പറഞ്ഞ് നബിതങ്ങള്‍ മാപ്പ് നല്‍കി. തന്റെ സ്വന്തം നാട്ടില്‍ പീഡനങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ അടുത്ത നാടായ ത്വാഇഫില്‍ പ്രബോധനത്തിനു ചെന്നു നബി(സ്വ). ചെറുപ്പക്കാരെകൊണ്ട് കല്ലെറിയിച്ചും പരിഹസിച്ചുമാണ് ആ നാട്ടുകാര്‍ സ്വീകരിച്ചത്. ഏറു കൊണ്ട് ശരീരത്തില്‍ രക്തം പൊട്ടിയപ്പോള്‍ ജിബ്രീല്‍ (അ) വന്ന് അക്രമം ചെയ്ത സമൂഹത്തെ കുന്നുകള്‍ക്കിടയിലിട്ട് നശിപ്പിക്കട്ടയോ? എന്ന് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞ മറുപടി നബി (സ്വ) ഒരു രക്ത ദാഹിയായിരുന്നുവെന്ന് പറഞ്ഞവര്‍ക്കൊരു മറുപടിയും തിന്മകളെ നന്മകൊണ്‍ട് എതിരിടുന്നതില്‍ റസൂല്‍(സ്വ) തങ്ങള്‍ എത്രമാത്രം മുന്നിലാണെന്ന് ഓര്‍മ്മിപ്പിക്കാന്‍ പോന്ന വാക്കുകളുമായിരുന്നു. “ഈ നാട്ടുകാര്‍ ഒന്നാകെ നശിക്കുന്നതിനേക്കാള്‍ അവരില്‍ ഒരാളെങ്കിലും സത്യദീന്‍ പുല്‍കുന്നതാണ് എന്നെ സന്തോഷിപ്പിക്കുക” എന്നായിരുന്നു ആ മറുപടി.
കള്ളില്‍ കുതിര്‍ന്ന ജീവിതങ്ങളെ ഘട്ടംഘട്ടമായി മോചിപ്പിച്ചെടുത്ത തിരുനബി, വിവേകം നശിപ്പിക്കാനുള്ളതല്ലെന്നും, വിലപ്പെട്ട ആ സ്വത്ത്, ലഹരി വസ്തുക്കളില്‍ നിന്ന് പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടേണ്‍ടതാണെന്നും സമൂഹത്തെ ബോധിപ്പിച്ചു. എന്തിനെന്നറിയാതെ പതിറ്റാണ്ടുകള്‍ യുദ്ധങ്ങളില്‍ മുഴുകിയിരുന്ന ജനതയോട, സത്യവും നീതിയും നോക്കിയാണ് കക്ഷി ചേരേണ്ടതെന്നും, ആ ലക്ഷ്യപൂര്‍ത്തീകരണത്തിനായി മരണം വരിക്കാന്‍ പോലും തയ്യാറാകുന്നതാണ് ആണത്തമെന്നും പഠിപ്പിച്ചു. വ്യക്തിപരവും മറ്റുമായ ചെറിയ കാര്യങ്ങള്‍ക്കുപോലും യുദ്ധത്തിനുപുറപ്പെടാതെ വിട്ടുവീഴ്ച ചെയ്തുകൊടുക്കലാണ് മാന്യതയെന്ന് ബോധിപ്പിച്ച അവിടുത്തെ അദ്ധ്യാപനങ്ങള്‍ അനുയായികള്‍ അതേപടി സ്വീകരിച്ചു.
ഒരു യുദ്ധത്തില്‍ നിരായുധനായി തന്റെ പൂര്‍ണ്ണ അധീനതയില്‍പ്പെട്ടുപോയ ശത്രുയോദ്ധാവ് തന്റെ മുഖത്തേക്ക് കാര്‍ക്കിച്ചുതുപ്പിയപ്പോള്‍, ഇനി താന്‍ കൊല്ലുന്നത് വ്യക്തിവൈരാഗ്യം തീര്‍ക്കലായിപ്പോകുമെന്ന് മനസ്സിലാക്കുകയും അന്യായമായിപ്പോവുമോ എന്ന് ഭയന്ന് പിന്മാറിയ ഒരു അനുയായിയുടെ പ്രവര്‍ത്തനം ആ ജനങ്ങളില്‍ രക്തദാഹമല്ല ഉണ്‍ടായിരുന്നത് മറിച്ച് സത്യവും നീതിയും മാത്രമാണ് ലക്ഷ്യമെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതും ആ തിരുനബി വരച്ചുകാണിച്ച വഴികള്‍ എത്ര സംശുദ്ധമായിരുന്നുവെന്ന് കാണിച്ചുതരുന്നതുമാണ്.
കുടുംബ ബന്ധങ്ങളുടെ മധുരിമ ജനങ്ങള്‍ക്ക് കാണിച്ചു കൊടുത്ത അവിടുന്ന് മണ്ണറകളിലേക്ക് വലിച്ചെറിയപ്പെടുന്ന പിഞ്ചുപൈതങ്ങളെ മെത്തയിലേക്ക് തിരിച്ചുകൊണ്‍ടുവന്നു. തന്റെ മകള്‍ കയറിവരുമ്പോള്‍ എഴുന്നേറ്റുനിന്ന് ആലിംഗനം ചെയ്തു സ്വീകരിക്കുന്ന അവിടുത്തെ പെരുമാറ്റം കണ്ട ജനത്തിനു മനസ്സിലായി, പെണ്‍കുട്ടികള്‍ വീടിന്റെ ഐശ്വര്യമാണെന്നും ആണു ങ്ങളേക്കാള്‍ സ്നേഹവും പരിചരണവും അവര്‍ക്ക് ലഭിക്കേണ്‍ടതുണ്‍ടെന്നും.
പെണ്‍മക്കളോടുള്ള വെറുപ്പ് കാരണം പുതുദമ്പതികളോടുള്ള അഭിവാദനത്തില്‍പോലും നല്ല ആണ്‍കുട്ടികളുണ്‍ടാവട്ടെ എന്നു പറഞ്ഞിരുന്ന സമൂഹത്തിന് “നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ബറകത് ഉണ്ടാവട്ടെ” എന്നുള്ള എല്ലാത്തിലും നന്മ കാംക്ഷിക്കുന്ന വാക്കുകള്‍ പകരം നല്‍കി. ഒപ്പം, പെണ്‍കുട്ടികളെ സംരക്ഷിച്ച് വളര്‍ത്തിയവന് സ്വര്‍ഗ്ഗത്തില്‍ സ്ഥാനം വാഗ്ദാനം ചെയ്തും തിരുനബി പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചുമൂടുന്ന കാട്ടാളത്വം ജനങ്ങളില്‍ നിന്ന് തുടച്ചുമാറ്റി. ഈ പ്രപഞ്ചമാകെ കൊതിപ്പിക്കുന്ന ചരക്കുകളാണെന്നും അതില്‍ ഏറ്റവും നല്ലത് സ്വാലിഹത്തായ സ്ത്രീകളാണെന്നും ഉണര്‍ത്തിയ റസൂല്‍(സ്വ), സ്ത്രീകള്‍ വെറും സുഖഭോഗ വസ്തുവല്ലെന്ന് ബോധ്യപ്പെടുത്തുകയും മോശമായ വഴികളിലൂടെ സ്ത്രീകളെ സമീപിക്കാതെ വിവാഹം ചെയ്ത് ജീവിക്കുവാനും തന്റെ ജീവിതത്തിലൂടെ സമൂഹത്തിന് ബോധ്യപ്പെടുത്തി. വിവാഹം ചെയ്യുമ്പോള്‍ മറ്റെന്തിനേക്കാളും നിങ്ങള്‍ അവളുടെ ദീനിന് പ്രാധ്യാന്യം നല്‍കണമെന്നാണ് അവിടുന്ന് പഠിപ്പിക്കുന്നത്.
മദീനയിലേക്ക് പലായനം ചെയ്തത് മുതല്‍ തിരുനബി ഒരു ഭരണാധിപനായി മാറുന്നു. നീതിയും ന്യായവും നോക്കി ഭരണം നടത്തുന്നു. വ്യക്തി ബന്ധങ്ങളോ ഉപകാര സ്മരണകളോ ആ ഗമനത്തെ ബാധിക്കുന്നില്ല. നബിയുടെ ഒരു അനുയായിക്കെതില്‍ തെളിവുമായി വന്ന ജൂതന്‍ തന്റെ ഭാഗം വിജയിച്ചത് കണ്ട് സത്യദീന്‍ ആശ്ളേഷിച്ചുപോയി. തന്റെ മകള്‍ ഫാത്വിമ, തന്റെ കരളിന്റെ കഷ്ണമാണെന്ന് പറഞ്ഞ അവിടുന്ന്, ഫാത്വിമ തന്നെ മോഷ്ടിച്ചാലും കൈ ചേദിക്കുമെന്ന് ലോകത്തിനു മുമ്പില്‍ പ്രഖ്യാപിച്ചത് സത്യവും നീതിയുമാണ് ലോകത്ത് ജീവിച്ചിരിക്കേണ്‍ടതെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് നീതി കണ്ടെത്തുകയല്ല നല്ല ഭരണാധിപന്റെ ലക്ഷണമെന്നും കാണിച്ചുതരുന്നു.
തന്റെ കൈകള്‍ വീട്ടുജോലിയെടുത്ത് പൊട്ടുന്നുവെന്ന് പറഞ്ഞ് പിതാവിന്റെ അടുത്തേക്ക് പരാതിയുമായിവന്ന ഫാത്വിമ ബീവി, തന്റെ പിതാവിന് യുദ്ധ മുതല്‍ വരാനുണ്ടെന്നും ഒരു ഭൃത്യനെയെങ്കിലും തനിക്ക് കൊടുത്തയക്കുമെന്നും പ്രതീക്ഷിച്ച് കാത്തിരുന്നു. പക്ഷേ, വെറും കയ്യോടെയാണ് ആ പിതാവ് മകളുടെ അടുത്തേക്ക് ചെന്നത്. തന്റെ മകള്‍ക്ക് ഇഹലോക സുഖമല്ല വേണ്ടെത്, പരലോകത്തെ ശാശ്വത സൌഖ്യമാണ് വേണ്ടത്. ഇതായിരുന്നു ആ പിതാവിന്റെ ആഗ്രഹം. ഈ സംഭവത്തിലൂടെ തന്റെ പിതാവ് ഒരു സുല്‍ത്താനാകാത്തത് കൊണ്ടല്ലെ തനിക്ക് ഈ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്‍ടി വന്നതെന്ന് ഒരു പാവപ്പെട്ടവനും ചിന്തിക്കാനിടവരു ത്താതിരിക്കുകയും എപ്പോഴും പാവങ്ങളോടൊപ്പം ജീവിക്കാന്‍ തന്റെ സന്താനങ്ങളെ കൂടി പഠിപ്പിക്കുകയും ചെയ്തു അവിടുന്ന്.
ഇന്നും ഒരു നല്ല ഭരണം എന്നുകേള്‍ക്കുമ്പോള്‍ ഏതൊരാളുടെയും മനസ്സില്‍ വരുന്നത് നബി(സ്വ) യുടെ ഭരണം മാത്രമാണ്. കാരണം തിന്മകള്‍ അനുവദിക്കാത്തതും നന്മകള്‍ നിറഞ്ഞതും പിഴവറ്റതുമായ ആ ഭരണം നിസ്തുലമായിരുന്നു
ഒരു സമൂഹത്തിലേക്കിറങ്ങുന്നവന് ഉയര്‍ന്നവരെകാണുമ്പോള്‍ അസൂയ തോന്നുന്നു. എങ്ങ നെയും അപ്രകാരമാകണമെന്ന് മോഹിക്കുകയും, അത് നേടാനായി വളഞ്ഞ വഴികള്‍ അന്വേഷിക്കുകയും ചെയ്യുന്നു. ആ ദുരന്തമില്ലാതിരിക്കാന്‍, നിങ്ങള്‍ നിങ്ങള്‍ക്ക് താഴെയുള്ളവരിലേക്ക് നോക്കണമെന്നാണ് തിരുനബിയുടെ കല്‍പ്പന. സാമ്പത്തിക മേഖലകളെ അതീവ സുരക്ഷിതത്വത്തില്‍ പിടിച്ചുനിര്‍ത്തിയ റസൂല്‍(സ്വ) കടംവാങ്ങിയവരില്‍ നിന്ന് അധികം പിടിച്ച് വാങ്ങരുതെന്നും സമയത്ത് വീട്ടാന്‍ കഴിയാത്തവന് സമയം നീട്ടികൊടുക്കാനും തീരെ കഴിവില്ലാത്തവര്‍ക്ക് ഒഴിവാക്കികൊടുക്കാനും നിര്‍ദേശിച്ചു.
സുന്നത്തുനോമ്പുകള്‍ എടുക്കാന്‍ പ്രോത്സാഹിപ്പിച്ച നബി(സ്വ), മനുഷ്യന്‍ വയറുനിറയെ ഭക്ഷണം കഴിക്കരുതെന്നും വയറിന്റെ മൂന്നിലൊരുഭാഗം എപ്പോഴും ഒഴിച്ചിടണമെന്നും നിര്‍ദേശിക്കുന്നു. അമിതമാകുന്ന ഭക്ഷണം ആരാധനാ കാര്യങ്ങള്‍ക്ക് ക്ഷീണമേല്‍പ്പിക്കാന്‍ സാധ്യതയുണ്‍ടെന്നതോടൊപ്പം മനുഷ്യത്വത്തില്‍ നിന്ന് മൃഗീയതയിലേക്ക് നീങ്ങിപ്പോകുന്നതിലൂടെ തിന്മകള്‍ ചെയ്യുന്നവരാകാതിരിക്കാനുമാണ് അങ്ങനയൊരു നിര്‍ദേശം.
വിവാഹം കഴിക്കാന്‍ ശേഷിയില്ലാത്തവനോടും തെറ്റുകളിലേക്ക് നീങ്ങിപ്പോകാതിരിക്കാന്‍ സുന്നത്തുനോമ്പുകള്‍ നോറ്റ് നിയന്ത്രിക്കാനാണ് പറഞ്ഞത്. അതേ സമയം, തുടര്‍ച്ചയായി നോമ്പെടുക്കുന്നതിനെ നബി തങ്ങള്‍ നിരോധിച്ചു. അതുപോലെ തന്റെയടുക്കല്‍ വന്ന് ഞങ്ങള്‍ ഉറങ്ങാതെയും വിവാഹം കഴിക്കാതെയും ആരാധനകളില്‍ കൂടുതല്‍ സമയം വിനിയോഗിക്കട്ടെ എന്നു ചോദിച്ചവരെ നിരുത്സാഹപ്പെടുത്തി. ഞാന്‍ നിങ്ങളേക്കാള്‍ അല്ലാഹുവിനെ അറിഞ്ഞവനും ഭയക്കുന്നവനുമാണെന്നും, എന്നിട്ടും ഞാന്‍ അവയെല്ലാം ചെയ്യുന്നുണ്ടെന്നും, സ്വശരീരത്തെ നാശത്തിലേക്ക് തള്ളുന്ന തരത്തിലേക്ക് ആരാധനാ കര്‍മ്മങ്ങള്‍ നീണ്ടു
പോകല്‍ പോലുള്ള അപകടങ്ങളിലേക്ക് എത്തിപ്പെടുന്നത് നന്നല്ലെന്നും ബോധ്യപ്പെടുത്തിക്കൊടുത്ത് നന്മയുടെയും തിന്മയുടേയും അതിര്‍വരമ്പുകള്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു അവിടുന്ന്. ഭക്ഷണം കുറക്കുന്നതി ലൂടെ പാവങ്ങളുടെ രോദനങ്ങള്‍ മനസ്സില്‍ തികട്ടിവരും എന്നതും മനുഷ്യനെ നല്ലകാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് കൊണ്ടു വരുന്നു.
യാത്രക്കാരനോട് ആവശ്യമുള്ളവരെ സഹായിക്കാനും വഴിയിലുള്ള ബുദ്ധിമുട്ടുകള്‍ നീക്കാനും കല്‍പ്പിച്ചു. ജനങ്ങളോട് പരസ്പരം കാര്യങ്ങള്‍ ചികഞ്ഞന്വേഷിക്കുന്നത് നബിതങ്ങല്‍ വിലക്കി. കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെടാതെ ഭാവിച്ചെടുത്ത് കൈകാര്യം ചെയ്യുന്നത് പല അപകടങ്ങളിലേക്കും ചെന്നുപെടാന്‍ ഹേതുവാകുമെന്നും ഉണര്‍ത്തി. ഒരു മുഅ്മിന്‍ മോശക്കാരനാകരുതെന്നും മോശക്കാരെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള അവസരങ്ങള്‍ ഉണ്‍ടാകാതെ ശ്രദ്ധിക്കണമെന്നും അവിടുന്ന് നിര്‍ദേശിക്കുന്നുണ്‍ട്.
മുസ്ലിം എന്നാല്‍ തന്റെ നാവില്‍ നിന്നും കൈകളില്‍ നിന്നും മറ്റുള്ളവര്‍ രക്ഷപ്പെട്ടവനാണെന്നാണ് പ്രവാചകരുടെ അദ്ധ്യാപനം. തന്നില്‍നിന്ന് വാക്കാലോ പ്രവര്‍ത്തിയാലോ മറ്റുള്ളവര്‍ക്ക് ഒരു തരത്തിലുളള ദ്രോഹവും വന്നുപോകരുതെന്നാണ് അവിടുന്ന് നിഷ്കര്‍ശിക്കുന്നത്. ആരെങ്കിലും ദുഷ്ചെയ്തികളിലേര്‍പ്പെടുന്നത് കണ്ടാല്‍ കൈകൊണ്ടും കഴിഞ്ഞില്ലെങ്കില്‍ നാവ് കൊണ്ടും തടയാന്‍ നിര്‍ദേശിച്ച പ്രവാചകന്‍, നാവിന്റെയും കൈകളുടെയും നന്മ തിന്മ വരച്ചുകാണിക്കുകയാണവിടെ.
മുസ്ലിമിന്റെ ജീവിത്തിലെ മുഴുവന്‍ നിമിഷങ്ങളിലും അനുഷ്ടിക്കേണ്ട നന്മകളും ഉപേക്ഷിക്കേണ്ടതിന്മകളും പ്രവാചകര്‍ പഠിപ്പിച്ചിട്ടുണ്ട്. ഒരാള്‍ ഒരു തെറ്റുപോയ്താല്‍ അവനോട് കൃപകാണിച്ച് നാഥന്‍ അത് മറച്ചുവെക്കുമെന്നും മറ്റുള്ളവര്‍ക്കിടയില്‍ ആ കാര്യം പരസ്യമാക്കരുതെന്നും റസൂല്‍ (സ്വ) നിര്‍ദേശിച്ചു. തെറ്റു ചെയ്തത് പരസ്യപ്പെടുത്തുന്നവനും, പരസ്യമായി തെറ്റുചെയ്യുന്നവനും ആ തെറ്റിനെ നിസ്സാരവല്‍ക്കരിക്കുകയും മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുകയുമാണ് ചെയ്യുന്നത്. ഫലമോ, താനും തന്നില്‍ നിന്ന് പഠിച്ചവനും ആ തെറ്റിന്റെ പേരില്‍ ശിക്ഷ അനുഭവിക്കുന്നു. മറ്റുള്ളവരില്‍ നിന്നും തെറ്റു കണ്ടാല്‍ അതു മറച്ചുവെക്കുന്നവന് അന്ത്യനാളില്‍ തന്റെ ദോഷങ്ങള്‍ അല്ലാഹു മറച്ചുവെച്ച് പ്രത്യുപകാരം ചെയ്യുമെന്നും പ്രവാചകര്‍ പഠിപ്പിച്ചു.
നന്മ തിന്മകളെ ഇങ്ങനെ വ്യക്തമായി വരച്ചു കാണിക്കുകയും അത് പ്രവര്‍ത്തിയില്‍ കൊണ്ട് വരികയും ചെയ്ത തിരുനബി(സ്വ), ആ സ്വഭാവം അവിടുത്തെ അനുചരരിലേക്ക് പകര്‍ത്തികൊടുത്തതിലൂടെ ഈ സമുദായത്തിന് ശ്രേഷ്ടത ലഭിച്ചുവെന്ന് മാത്രമല്ല. നാളെ പരലോകത്ത് എന്റെ സമുദായമാണ് ഒന്നാമതെന്നും അവിടുന്ന് ഓര്‍മ്മപ്പെടുത്തി. കേവലം അറുപത്തിമൂന്ന് വര്‍ഷങ്ങളിലെ പ്രവാചക ജീവിതം എത്രമാത്രം ഈ ലോകത്ത് പ്രതിഫലിച്ചുവെന്നതിന് തെളിവാണ്, നന്മകള്‍ ചെയ്യുകയും നന്മകളെ പ്രോത്സാഹിപ്പിക്കുകയും മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുകയും, തിന്മകളെ എതിര്‍ക്കാനും കഴിഞ്ഞില്ലെങ്കില്‍ പുറം തിരിഞ്ഞ് നടക്കാനെങ്കിലും കഴിയുന്നതുമായ ഒരു ഉത്തമ ജനത ഇന്നും ജീവിച്ചിരിപ്പുണ്ട് എന്നുള്ളത്. ആ സുന്ദര ജീവിതം നുകര്‍ന്ന് ജീവിക്കാനും ആ പുണ്യമേനിയെ സ്നേഹിച്ച് നാളെ സ്വര്‍ഗ്ഗജീവിതം വരിക്കാനും നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍!

ബാനത് സുആദ:വിവക്ഷയും വിശകലനവും


തിരുനബിയുടെ തിരുസന്നിധിയില്‍ കഅ്ബുബ്നുസുഹൈര്‍(റ) അവതരിപ്പിച്ച നബികീര്‍ത്തന കവിതയാണ് ബാനത്ത് സുആദ: എന്ന പേരില്‍ വിശ്വ പ്രസിദ്ധമായത്. “സുആദ വേര്‍പിരിഞ്ഞു” എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. ഈ പദം കൊണ്ട് തുടങ്ങിയതിനാലാണ് ഈ പേര് വന്നത് .
അറബി സാഹിത്യം കവിതകളാല്‍ സംപുഷ്ടമാണ്. ബാനത്ത് സുആദ എന്ന് തുടങ്ങുന്ന ഒരു പാട് കവിതകള്‍ അറബിയില്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഹിജ്റ: 252ല്‍ മരണപ്പെട്ട പ്രഗത്ഭ ഹദീസ് പണ്ഡിതന്‍ ബുന്താര്‍ മുഹമ്മദ്ബ്നു ബശ്ശാര്‍ “ബാനത് സുആദ” എന്ന് തുടങ്ങുന്ന എഴുപതിലധികം കവിതകള്‍ മന:പാഠമാക്കിയിരുന്നുവെന്ന് “മുഅ്ജമുല്‍ ഉദബാ”യില്‍ യാഖൂതുല്‍ ഹമവി രേഖപ്പെടുത്തുന്നു. എങ്കിലും ഈ പേരില്‍ അറിയപ്പെട്ടത് കഅബ്(റ)ന്റെ നബി കീര്‍ത്തന കവിത മാത്രമാണ് .
ബുര്‍ദ (പുതപ്പ്) എന്ന അപരനാമത്തിലും ഈ കവിത അറിയപ്പെടുന്നു. ഇത് ചൊല്ലിയപ്പോള്‍ നബി(സ്വ) കഅ്ബ്(റ)വിന് പുതപ്പ് സമ്മാനമായി നല്‍കിയതിനാലാണ് ഈ പേരുവന്നത് .
എന്നാല്‍, നമുക്കിടയില്‍ സുപരിചിതമായ ബുര്‍ദ ഹിജ്റ: 695ല്‍ മരണപ്പെട്ട ഇമാം ബൂസ്വൂരി(റ) രചിച്ച നബി കീര്‍ത്തന കവിതയാണ്. ബൂസ്വൂരി(റ)ന് വാതരോഗം പിടിപെട്ടപ്പോള്‍ രോഗശമനത്തിനായി അദ്ദേഹം രചിച്ചതാണിത്. അത് കൊണ്ട് ഇമാം ബൂസ്വൂരി(റ)ന്റേത് ബുര്‍ദയല്ല; ബുര്‍ഉദ്ദാഅ് (രോഗശമനം) എന്നാണെന്നും ബുര്‍ദ എന്നത് കഅ്ബ്(റ)വിന്റേത് മാത്രമാണെന്നും ചിലര്‍ വാദിക്കാറുണ്ട്. ചില മൌലിദ് കിതാബുകളിലും ബുര്‍ഉദ്ദാഅ് എന്ന പേരാണ് രേഖപ്പെടുത്തിക്കാണുന്നത് .
യഥാര്‍ത്ഥത്തില്‍ രണ്ട് കവിതകളും ബുര്‍ദ തന്നെയാണ്. കാരണം, നബി(സ്വ) കഅ്ബ്(റ)നെ പുതപ്പണിയിച്ചത് പോലെ ഇമാം ബൂസ്വൂരി(റ)നേയും പുതപ്പണിയിച്ചിട്ടുണ്ട്. ഇമാം ബൂസ്വൂരി തന്നെ പറയുന്നത് കാണുക .
” എന്റെ പകുതി ഭാഗം നിശ്ചലമാക്കിയ വാതരോഗം എനിക്കെത്തിയപ്പോള്‍ ഞാന്‍ ഈ ബുര്‍ദ കാവ്യം രചിച്ചു. ഞാനിത് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പാടി നബി(സ്വ)യെ തവസ്സുല്‍ ചെയ്ത് അല്ലാഹുവിനോട് കരഞ്ഞ് പ്രാര്‍ത്ഥിച്ചു. ഞാന്‍ ഉറങ്ങിയപ്പോള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ കണ്‍ടു. അവിടുത്തെ തിരുകൈകള്‍ കൊണ്‍ട്്് എന്റെ മുഖം തടവുകയും എന്നെ പുതപ്പണിയിക്കുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ എന്റെ രോഗം മാറിയിരിക്കുന്നു. എനിക്ക് എഴുന്നേറ്റ് നടക്കാന്‍ കഴിയുന്നു. ഇക്കാര്യം ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. പക്ഷെ, ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ പാവപ്പെട്ട ഒരാള്‍ എന്നോട് ചോദിച്ചു. “ഇന്നലെ രാത്രി നിങ്ങള്‍ പ്രവാചകനെ പുകഴ്ത്തിപ്പാടിയ കവിത എനിക്കൊന്ന് തരാമോ? പ്രവാചകന്റെ തിരുസന്നിധിയില്‍ നിങ്ങള്‍ അതു പാടുന്നതും സന്തോഷത്തോടെ പ്രവാചകന്‍ നിങ്ങളെ പുതപ്പണിയിക്കുന്നതും ഞാന്‍ കണ്‍ടു.” (ഇബ്നു ശാകിര്‍ അല്‍കതബി, ഫവാതുല്‍ വഫയാത് : 2/241, സ്വലാഹുദ്ദീന്‍ സഫ്ദി അല്‍ വാഫിബില്‍ ഫയാത്: 1/241 )
ഹിജാസിലെ പ്രസിദ്ധമായ ഒരു കവികുടുംബത്തിലാണ് കഅ്ബ് ജനിച്ചുവളര്‍ന്നത്. പിതാവ് സുഹൈറും പ്രപിതാവ് അബൂസല്‍മയും സഹോദരന്‍ ജുബൈറും പിതൃ സഹോദരികളായ ഖന്‍സാഉം സല്‍മയുമെല്ലാം അറിയപ്പെട്ട കവികളായിരുന്നു. അതുകൊണ്‍ടുതന്നെ പാരമ്പര്യമായി ലഭിച്ച കാവ്യ വൈഭവമായിരുന്നു കഅ്ബിന്റേത്.കൌമാര പ്രായമായപ്പോഴേക്ക് കവിയെന്ന നിലയില്‍ അദ്ദേഹം ഏറെ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു .
കഅ്ബും സഹോദരന്‍ ജുബൈറും കൂടി ഒരിക്കല്‍ യാത്ര പുറപ്പെട്ടതായിരുന്നു. “അബ്റഖുല്‍ അസഫ്” എന്ന സ്ഥലത്തെത്തിയപ്പോള്‍ ജുബൈര്‍ പറഞ്ഞു നമ്മുടെ ആടുകളെ നോക്കി അല്‍പസമയം നീ ഇവിടെ നില്‍ക്കുക. ഞാന്‍ ആ മനുഷ്യനെ (നബിതിരുമേനിയെ) ഒന്നു കണ്‍ടുവരട്ടെ. അയാള്‍ പറയുന്നതെന്താണെന്ന് കേള്‍ക്കാമല്ലോ !
ജുബൈര്‍, നബി(സ്വ)യുടെ തിരു സന്നിധിയിലെത്തി. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിച്ചു. അവിടുന്ന് ഇസ്ലാമിനെ പരിചയപ്പെടുത്തി കൊടുത്തു. ഇസ്ലാമിലേക്ക് ക്ഷണിച്ചു. ജുബൈര്‍ സസന്തോഷം ഇസ്ലാം സ്വീകരിച്ചു. അശ്ഹദുഅന്‍ലാഇലാഹ ഇല്ലല്ലാ വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലു ല്ലാഹ് …
എന്നാല്‍ സഹോദരന്റെ ഇസ്ലാമികാശ്ളേഷം കഅ്ബിനെ ഏറെ ചൊടിപ്പിച്ചു. അയാള്‍ രോഷാകുല നായി സഹോദരനെ തള്ളിപ്പറഞ്ഞു. സഹോദരനെയും നബി(സ്വ)യെയും അബൂബക്കര്‍(റ)വി നെയും ആക്ഷേപിച്ചു കവിതകള്‍ ചൊല്ലി .
ഈ വിവരമറിഞ്ഞ നബി(സ്വ), അയാളുടെ രക്തത്തിന് പവിത്രതയില്ലെന്ന് പ്രഖ്യാപിച്ചു. രക്ഷതേടി കഅ്ബ് അലഞ്ഞു നടന്നു. ബന്ധുക്കളെയും കൂട്ടുകാരെയുമൊക്കെ സമീപിച്ചെങ്കിലും ആരും രക്ഷ യ്ക്കെത്തിയില്ല. എല്ലാവരും നിസ്സഹായരായി കൈമലര്‍ത്തി. ഇനി രക്ഷയില്ല. മരണം ഉറപ്പുതന്നെ. ഏതായാലും ഒരിക്കല്‍ മരിക്കണമല്ലോ! കഅ്ബ് ആത്മവിശ്വാസം വീണ്‍ടെടുക്കാന്‍ ശ്രമിച്ചു .
എന്നാല്‍, അവസാനമായി കഅ്ബിന്റെ രക്ഷക്കെത്തിയത് സഹോദരന്‍ ജുബൈര്‍(റ) തന്നെയാ യിരുന്നു. നബി(സ്വ)ത്വാഇഫിലെ പോരാട്ടം കഴിഞ്ഞ് മദീനയിലേക്ക് തിരിച്ചെത്തിയ സമയത്ത് ഒരേ യൊരു രക്ഷാമാര്‍ഗം പറഞ്ഞ് കൊടുത്ത് കൊണ്‍ട് ജുബൈര്‍(റ) കഅ്ബിനു കത്തെഴുതി .
“നിനക്ക് രക്ഷവേണമെങ്കില്‍ നബി(സ്വ)യുടെ അടുത്തേക്ക് ഓടിവരിക. പശ്ചാതപിച്ച് വരുന്ന ആരെയും നബി(സ്വ) നിരസിക്കുുകയില്ല. ഇപ്രകാരം ചെയ്യുന്നില്ലെങ്കില്‍ നീ നീന്റെ പാട് നോക്കുക ”
കത്ത് കിട്ടിയ കഅ്ബ് കൂടുതല്‍ ആലോചിച്ചില്ല. നേരെ മദീനയിലേക്ക് പാഞ്ഞു. മദീനയില്‍ തനിക്ക് പരിചയമുള്ള ജുഹൈന കുടുംബത്തില്‍ പെട്ട ഒരാളുടെ വീട്ടിലാണ് പാതി രാത്രി കഅ്ബ് വന്ന് ഇറങ്ങിയത്. അദ്ദേഹത്തൊടൊപ്പം പ്രഭാതത്തില്‍ മദീനാ പള്ളിയിലേക്ക് പുറപ്പെട്ടു. പള്ളിയിലെ ത്തിയ കഅ്ബ് സ്വുബഹ് നിസ്കാരരത്തില്‍ പങ്കെടുത്തു. നിസ്കാര ശേഷം നബി(സ്വ)യുടെ അടുക്കലേക്ക് ചെന്നു. നബി(സ്വ)ക്ക് അഭിമുഖമായി വിനയത്തോടെ ഇരുന്നു. നബി(സ്വ) അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. അദ്ദേഹം നബി(സ്വ)യോട് ചോദിച്ചു .
അല്ലാഹുവിന്റെ പ്രവാചകരെ, കഅ്ബ് പശ്ചാതപിച്ചു വന്നാല്‍ അങ്ങ് അയാളെ സ്വീകരിക്കുമോ ?”
നബി(സ്വ) പറഞ്ഞു: “അതെ”കഅ്ബ് പറഞ്ഞു: “അല്ലാഹുവിന്റെ തിരു ദൂതരെ, ഞാനാണ് കഅബ് ”
ഇത് കേട്ട് അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ കഅ്ബിനു നേരെ ചാടി. അയാള്‍ പറഞ്ഞു: “അല്ലാ ഹുവിന്റെ പ്രവാചരെ, ഇവന്‍ അല്ലാഹുവിന്റെ ശത്രുവാണ്. ഞാന്‍ ഇവന്റെ കഴുത്ത് വെട്ടെട്ടെയോ ?”
നബി(സ്വ) പറഞ്ഞു: “വേണ്‍ട, അയാള്‍ പശ്ചാതപിച്ചു വന്നതാണ്” (മുഅ്ജമുത്വബ്റാനി അല്‍ കബീര്‍: 19/176 )
മുഹാജിറുകളും അന്‍സ്വാരികളുമടങ്ങുന്ന ജന സഞ്ചയം കഅ്ബിനു ചുറ്റുംകൂടി. എല്ലാവരുടെയും കണ്ണുകള്‍ കഅ്ബിലേക്ക്. നബി തിരുമേനി വശ്യമായി പുഞ്ചിരിച്ചു. ഈ സദസ്സിലാണ് കഅ്ബ് തന്റെ ബാനത് സുആദ പാടിയത് .
ജാഹിലിയ്യാ പശ്ചാതലത്തില്‍ നിന്നാണ് കഅ്ബ് വരുന്നത്. അത്കൊണ്ട് തന്നെ ജാഹിലിയ്യാ കവിത കളിലെ രൂപവും ഭാവവും പ്രയോഗവും ശൈലിയുമൊക്കെ ബാനത് സുആദയില്‍ പ്രകടമായി കാണുന്നുണ്‍ട്. പ്രണയവും വിരഹ ദു:ഖവും പരാമര്‍ശിക്കുന്ന ആമുഖം, സ്വതന്ത്രമായ ആവിഷ് കാരം, ശക്തമായ ഘടന, സംപുഷ്ടമായ ആശയം, ഭാവനാത്മകമായ ഉപമ, ജീവിത ചിത്രീകരണം, യാത്രാവിശേഷം, ഒട്ടകങ്ങളുടെ വിശേഷണം, സത്യ സന്ധത എന്നിവയെല്ലാം ജാഹിലിയ്യ കവിത കളുടെ സവിശേഷതകളാണ്. ഈ സവിശേഷതകളത്രയും ബാനത് സുആദ:യും ആവാഹിച്ചെടു ത്തിട്ടുണ്‍ട് .
ജാഹിലിയ്യാ കാലത്ത് പല അറബി കുടുംബങ്ങളും ഒരിടത്ത് സ്ഥിരതാമസക്കാരായിരുന്നില്ല. നാടോ ടികളായിരുന്നു. ഒരിടത്ത് ഒരു ജലാശയം കണ്‍ടാല്‍ അവിടെ തമ്പടിക്കും, താത്കാലിക ഭവനമു ണ്‍ടാക്കും, അല്‍പകാലം അവിടെ താമസിക്കും. പിന്നീട് അവിടം വിട്ട് മറ്റൊരിടത്തേക്ക് ചേ ക്കേറും. മറ്റു കുടുംബങ്ങളും ഇതു പോലെ താത്കാലിക വാസത്തിനായി അവിടെ എത്തിയിട്ടുണ്‍ ടാവും .
ഇവിടെവെച്ചാണ് മറ്റു നാടോടി കുടുംബങ്ങളുമായി സന്ധിക്കുന്നതും പരിചയപ്പെടുന്നതും ശത്രു ക്കളാവുന്നതും മിത്രുക്കളാവുന്നതും ചിലപ്പോള്‍ പോരടിക്കുന്നതുമൊക്കെ. പ്രണയം മൊട്ടിടുന്ന തും പുഷ്പിക്കുന്നതുമൊക്കെ ഇവിടെവെച്ചു തന്നെയാണ്. വിവിധ കുടുംബങ്ങളിലെ യുവതി യു വാക്കള്‍ ഇവിടെവെച്ച് പ്രണയത്തിലാവുന്നത്് തികച്ചും സ്വാഭാവികം .
ഈ താത്കാലിക താവളത്തില്‍ നിന്നും പിരിഞ്ഞ് പോവുമ്പോള്‍ കമിതാക്കള്‍ക്കുണ്‍ടാകുന്ന വിര ഹദുഃഖം വര്‍ണ്ണനാതീതമായിരിക്കും. മുറിച്ചുമാറ്റപ്പെടുന്ന ആ ഹൃദയങ്ങളിലെ നൊമ്പരങ്ങള്‍ പ്ര ണയ കാവ്യങ്ങള്‍ക്ക് ജന്മമേകുന്നു. കാലങ്ങള്‍ക്ക് ശേഷം ഈ താത്കാലിക താവളത്തില്‍ വീണ്‍ ടുമെത്തുമ്പോള്‍ അവിടെയുള്ള അവശിഷ്ടങ്ങള്‍ പഴയ പ്രണയ നൊമ്പരത്തെ തട്ടിയുണര്‍ ത്തുന്നു. പുതിയ കാവ്യങ്ങള്‍ വീണ്‍ടും പിറവിയെടുക്കുന്നു .
ജാഹിലിയ്യാ കവികളായ ഇംറുല്‍ ഖൈസ്, ത്വറഫ, സുഹൈര്‍, ലബിദ്, അന്‍ത്വറ, നാബിഗ്വ തുടങ്ങി യവരുടെ വിശ്വവിഖ്യാത കവിതകളായ മുഅല്ലഖകള്‍ തുടങ്ങുന്നത് ഈ താല്‍കാലിക ഭവനങ്ങളുടെ അവശിഷ്ട ചുമരുകളുണര്‍ത്തിയ പ്രണയ- വിരഹ നൊമ്പരങ്ങളില്‍ നിന്നാണ് .
കാമിനിയും കുടുംബവും യാത്ര പോയപ്പോഴുണ്‍ടായ ദുഃഖവും അവളുടെ സൌന്ദര്യവും പെരുമാറ്റവുമൊ ക്കെ ഇവരുടെ കവിതകളില്‍ സുന്ദരമായി ചിത്രീകരിക്കുന്നു. ഇതേ പല്ലവി തന്നെയാണ് കഅ്ബ്(റ) ഉപയോഗിക്കുന്നത്, കഅബ് തുടങ്ങുന്നത് കാണുക .
“സുആദ പിരിഞ്ഞുപോയി, ഞാനിന്നൊരു മനോ രോഗിയായിരിക്കുന്നു. എന്റെ ഹൃദയം അവള്‍ക്ക് പിന്നാലെ. ഹൃദയത്തിനു ഇപ്പോഴും മോചനമായില്ല .
“അവള്‍ യാത്ര പുറപ്പെട്ട ദിവസത്തിന്റെ പ്രഭാതത്തില്‍ സുറുമയിട്ട കണ്ണുകള്‍ താഴ്ത്തി സുആദ തേങ്ങിക്കരഞ്ഞു .”
സുആദയുടെ സൌന്ദര്യവും ശരീര ഘടനയും ആകാര വടിവുമൊക്കെ കഅ്ബ്(റ) പച്ചയായി തന്നെ ചിത്രീകരിക്കുന്നു. അവള്‍ പുഞ്ചിരിക്കുമ്പോള്‍ തിളങ്ങുന്ന പല്ലുകള്‍ക്കിടയിലെ ഉമിനീര്‍ മത്ത് പിടിപ്പിക്കുന്ന കലര്‍പ്പില്ലാത്ത മദ്യത്തിന്റെ ചേരുവയത്രെ. സ്നേഹനിധിയായ അവള്‍ക്ക് പലപ്പോഴും സൌന്ദര്യപ്പിണക്കമായിരുന്നു. ചിലപ്പോള്‍ പ്രണയം പ്രകടിപ്പിക്കും ചിലപ്പോള്‍ പിണങ്ങും .
പക്ഷേ; ഇന്നവള്‍ അതിവിദൂരത്തേക്ക് അകന്ന് പോയിരിക്കുന്നു. അതിവേഗം സഞ്ചിരിക്കുന്ന കു തിരപ്പുറത്ത് കയറി ബഹുദൂരം താണ്‍ടിയാലല്ലാതെ അവളുടെ അടുത്തേക്ക് എത്തിപ്പെടാനാവില്ല .
പ്രണയ വിരഹ നൊമ്പരങ്ങള്‍ ആമുഖമായി പറയുകയെന്ന ജാഹിലിയ്യാ ശൈലി ആവര്‍ത്തിക്കുക മാത്രമാണ് കഅ്ബ്(റ) ഇവിടെ ചെയ്തത്. ആമുഖത്തിനു ശേഷം കഅ്ബ് വിഷയത്തിലേക്ക് പ്രവേശിക്കുന്നു .
‘അബൂസല്‍മയുടെ മകനെ, തീര്‍ച്ചയായും നീ കൊല്ലപ്പെടുമെന്ന് പറഞ്ഞ് ഏഷണിക്കാര്‍ ചുറ്റും ഓടി നടന്നു. ആത്മ മിത്രങ്ങളോടൊക്കെയും കഅ്ബ് സഹായമഭ്യര്‍ത്ഥിച്ചു നോക്കി. പക്ഷേ; എല്ലാവരും കൈ വെടിഞ്ഞു. സഹായിക്കാന്‍ ആരാരുമുണ്‍ടായില്ല. “ഞാന്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന എല്ലാ കൂട്ടുകാരും പറഞ്ഞു: സഹായിക്കാനാവില്ല, എനിക്ക് വേറെ ജോലിയുണ്‍ട് .
നിരാശനായ കഅ്ബ് കൂട്ടുകാരോട് പ്രതികരിച്ചു: “എന്നെ എന്റെ വഴിക്ക് വിടുക, നിങ്ങള്‍ക്ക് നാശം ഭവിക്കട്ടെ, റഹ്മാനായ റബ്ബ് തീരുമാനിച്ച തൊക്കെ സംഭവിക്കുകതന്നെ ചെയ്യും ”
ഒരു രക്ഷയും കാണാത്ത കഅ്ബ് ഏതായാലും ഒരിക്കല്‍ മരിക്കണമല്ലോ എന്ന തീരുമാന ത്തിലെത്തി .
“ഏതൊരു പെണ്ണിന്റെ മകനും, എത്ര സുരക്ഷിതമായി ജീവിച്ചാലും, ഒരു ദിവസം ശവമഞ്ചത്തിലേ റ്റപ്പെടുക തന്നെചെയ്യും .”
ഈ ദയനീയാവസ്ഥയിലിരിക്കുമ്പോഴാണ് നബി(സ്വ), പശ്ചാതപിച്ചു വരുന്നവര്‍ക്ക് മാപ്പ് നല്‍കു മെന്ന വിവരവുമായി സഹോദരന്‍ ജുബൈറിന്റെ കത്തുവന്നത് .
“അല്ലാഹുവിന്റെ പ്രവാചകന്‍ എന്നെ ഭിഷണിപ്പെടുത്തിയിട്ടുണ്‍െടങ്കിലും അവിടത്തില്‍ മാപ്പ് പ്രതീക്ഷിക്കപ്പെടുന്നതാണെന്ന വിവരം എനിക്കു കിട്ടി .”
ശേഷം കഅ്ബ് പശ്ചാതപിച്ച് റസൂലിനോട് മാപ്പ് ചോദിക്കുന്നു .
“ഞാന്‍ പശ്ചാതപിച്ച് റസൂലിന്റെ അടുത്തേക്ക് വന്നിരിക്കുന്നു. ദാക്ഷിണ്യം മഹാന്‍മാരില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന ലക്ഷണമാണ് .”
“മാപ്പ്; വിധിവിലക്കുകളും ഉപദേശങ്ങളുമടങ്ങിയ ഖുര്‍ആന്‍ അങ്ങേക്ക് ഔദാര്യമായി നല്‍കിയ അല്ലാഹു അങ്ങേക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയിരിക്കുന്നു .”
“ഏണണിക്കാരുടെ വാക്ക് കേട്ട് എന്നെ ശിക്ഷിക്കരുത്. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. എനിക്കെതി രില്‍ ഒരുപാട് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ”
റസൂലിനോട് പശ്ചാതപിച്ച് മാപ്പപേക്ഷിച്ച ശേഷം റസൂലിനെ പുകഴ്ത്തികൊണ്ട് കഅ്ബ്(റ) പാടി .
“നിശ്ചയം പ്രവാചകന്‍ വെളിച്ചം തരുന്ന പ്രകാശമാണ്. അല്ലാഹുവിന്റെ വാളുകളില്‍ നിന്നുള്ള ഊരിപ്പിടിച്ച മുര്‍ച്ചയേറിയ വാളാണ് ”
പ്രവാചക പ്രശംസ ഈ ഒറ്റ ഈരടിയില്‍ കഅ്ബ്(റ) ഒതുക്കി. ഇതിന്റെ ഒന്നാം പകുതി പ്രവാചകന്‍ മാര്‍ഗദര്‍ശിയാണെന്നും രണ്‍ടാം പകുതി അന്ത്യപ്രവാചകനാണെന്നുമുള്ള ആശയമാണ് ദ്യോതിപ്പി ക്കുന്നത് .
കഅ്ബിന്റെ ഹൃദയാന്തരങ്ങളില്‍ പതിഞ്ഞ് കിടക്കുന്ന ഈ ആശയത്തിന്റെ തീഷ്ണത പ്രതിഫ ലിപ്പിക്കാന്‍ നേര്‍ക്കുനേരെയുള്ള ഭാഷാ പ്രയോഗം അപര്യാപ്തമാണ്. അതുകൊണ്‍ടു തന്നെ ഭാവനയുടെ മറ്റൊരു ഭാഷയിലേക്ക് നീങ്ങാന്‍ കഅ്ബ്(റ) നിര്‍ബന്ധിതനായി .
കഅ്ബ(റ)വിന്റെ ഭാവനയില്‍ കുഫ്ര്‍ ഒരു കൂരിരുട്ടാണ്. അയാള്‍ ആ കൂരിരുട്ടില്‍ തപ്പിത്തടയുക യായിരുന്നു. അപ്പോഴാണ് പ്രവാചകനെന്ന പ്രകാശം കണ്‍ടത്. ആപ്രകാശത്തില്‍ നിന്നും വെളിച്ചം പകര്‍ന്ന് അയാള്‍ രക്ഷ നേടി. കുഫ്റിനെ നിര്‍മാര്‍ജ്ജനം ചെയ്യാനാണ് അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചത്. കുഫ്ര്‍ വിനാശകാരിയായ ശത്രുവാണ്. ആ ശത്രുവിനെ വെട്ടി വീഴ്ത്താന്‍ വാളുകള്‍ തന്നെ വേണം. അതിനായി അല്ലാഹു(സു) ഒരുപാട് വാളുകള്‍ ഭൂമിയില്‍ നിയോഗിച്ചു. കാലാ കാല ങ്ങളിലുള്ള, നാനാ ദേശങ്ങളിലുള്ള കുഫ്റിനെ വെട്ടി വീഴ്ത്തിയ വാളുകളെല്ലാം ഉറകളിലേക്ക് മടങ്ങി. കുഫ്റിനെതിരെ എന്നെന്നും പടപൊരുതാനായി അവസാനമായി ഉറയില്‍ നിന്നും പുറത്തെ ടുത്ത വാളാണ് മുഹമ്മദ് റസൂല്‍(സ്വ ).
ഈ തീഷ്ണമായ ആശയങ്ങളത്രെയും കഅ്ബ്(റ) തന്റെ ഈ ഒരറ്റ ഈരടിയില്‍ ഒതുക്കിയിട്ടുണ്‍ട്. അതിനും പുറമെ കഅ്ബ് തിരഞ്ഞെടുത്ത പദങ്ങളുടെ ശബ്ദങ്ങളില്‍ പോലും അര്‍ത്ഥങ്ങ ളിലേക്കുള്ള സൂചനയുണ്‍ട്. ഉദാഹരണത്തിന് “അല്ലാഹുവിന്റെ ഊരിപ്പിടിച്ച വാള്‍” എന്ന അര്‍ത്ഥം കുറിക്കാന്‍ കഅ്ബ് തെരഞ്ഞെടുത്ത പദം “സുയൂഫില്ലാഹി മസ്ലൂലു” എന്നാണ്. ഈ പദങ്ങള്‍ തന്നെ ഊരിപ്പിടിച്ച വാള്‍ വീശുമ്പോഴുണ്ടാവുന്ന ശില്‍ശില്‍ ശബ്ദത്തെ അനുസ്മ രിപ്പിക്കുന്നു .
ഇതുകൊണ്‍െടാക്കെയാണ് ബാനത് സുആദയിലെ ഏറ്റവും സുന്ദരമായ ഭാഗം നബി(സ്വ)യെ പ്രശംസിക്കുന്ന ഈ ഒരൊറ്റ വരിയായിത്തീര്‍ന്നത്. നബി(സ്വ) അവാര്‍ഡ് നല്‍കിയതും ഈ വരിക്കു തന്നെയാണ്. ഇത് ചൊല്ലിയപ്പോഴാണ് നബി(സ്വ) കഅ്ബ(റ)വിന് പുതപ്പ് സമ്മാനമായി നല്‍കിയത് .
ഈ പുതപ്പ് കഅ്ബിനു ജീവനായിരുന്നു. വളരെ ആദരവോടെ മരണം വരെ അത് സൂക്ഷിച്ചു വെച്ചിരുന്നു. മരണ ശേഷം ഇരുപതിനായിരം ദിര്‍ഹം കൊടുത്ത് അനന്തരാവകാശികളില്‍ നിന്നും മുആവിയ(റ) അത് വാങ്ങുകയുണ്‍ടായി. മുആവിയയും ശേഷം വന്ന രാജാക്കന്‍മാരും പെരു ന്നാള്‍ ദിവസങ്ങളില്‍ ഈ പുതപ്പാണ് അണിഞ്ഞിരുന്നത്. ഹിജ്റ 606ല്‍ താര്‍ത്താരികള്‍ മുസ്ലിം കള്‍ക്കെതിരെ നടത്തിയ രക്തപങ്കിലമായ യുദ്ധത്തില്‍ ഈ പുതപ്പ് നഷ്ടപ്പെട്ടുവെന്ന് പറയപ്പെ ടുന്നു .
നേതാവായ നബി(സ്വ)യെ പുകഴ്ത്തിയ ശേഷം അവിടുത്തെ മുഹാജിറുകളായ അനുചരന്‍മാരുടെ യുദ്ധപാടവവും ധീരതയും ക്ഷമയും പ്രശംസിച്ച് ് കഅ്ബ് തന്റെ കവിത അവസാനിപ്പിക്കുന്നു .

വീണ്ടും വസന്തം വന്നണഞ്ഞു


ലോക ഗുരുവിന്റെ ജന്മദിനത്തിന് സാന്നിധ്യം നല്‍കിയത് കൊണ്ടാണ് വിശുദ്ധ റബീഉല്‍ അവ്വല്‍ വിശ്വാസികളില്‍ ആവേശമുയരുന്നത്. എങ്ങനെ സന്തോഷിക്കാതിരിക്കും….?
ഹബീബെ…
സര്‍വ്വ സൃഷ്ടികള്‍ക്കും കാരുണ്യ സ്പര്‍ശമായിട്ടാണല്ലോ അവിടുന്ന് കടന്ന് വന്നത്. പിറന്ന് വീഴുമ്പോള്‍ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ അവിടുത്തെ പൊന്നുപ്പാക്ക് കഴിഞ്ഞില്ലല്ലോ…? എങ്കിലും മലക്കുകളുടെ സാന്നിധ്യത്തില്‍ അനുഗ്രഹീതമായ അങ്ങയുടെ തിരുപിറവിയില്‍ ലോകം എത്ര അത്ഭുതങ്ങള്‍ക്ക് സാക്ഷിയായി……. അതെ അത്ഭുതങ്ങളോടെ അവിടുത്തെ ജന്മദിനം അല്ലാഹു സൃഷ്ടികള്‍ക്ക് മുമ്പില്‍  ആഘോഷിച്ചത് ചരിത്ര ഗ്രന്ഥങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞ് തന്നു…
നബിയെ…..
ചിട്ടയാര്‍ന്ന നടപടിയും സത്യസന്ധതയും സല്‍സ്വഭാവവും ശീലമാക്കിയ തുകൊണ്ടാണല്ലോ അറേബ്യന്‍ ജനത “അല്‍അമീന്‍” എന്ന് അങ്ങയെ വിളിച്ചത. ആറു വയസ്സായപ്പോഴേക്കും പെന്നുമോന്റെ വളര്‍ച്ചയില്‍ ഏറെ സന്തോഷിച്ച വാല്‍സല്യ മാതാവ് അബവാഇന്റെ മണ്ണില്‍ നിന്ന് അങ്ങയെ തനിച്ചാക്കി ഇലാഹിങ്കലേക്ക് പറന്നില്ലേ… പേരമക്കള്‍ ഏറെയുണ്ടായിട്ടും തീര്‍ത്തും അനാഥനായ അങ്ങയോടായിരുന്നല്ലോ വലിയുപ്പാക്ക് കൂടുതല്‍ സ്നേഹവും താല്‍പര്യവും… എല്ലാം അങ്ങയുടെ പ്രവാചകത്വത്തെ ഉള്ളില്‍ കണ്ടുകൊണ്ടായിരുന്നു എന്ന് ചരിത്രങ്ങളില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.
സത്യദൂതരേ…
പ്രശ്നങ്ങള്‍ക്ക് പരിഹാരകേന്ദ്രമായി…. പാവങ്ങള്‍ക്ക് അത്താണിയായി അനാഥകള്‍ക്ക് അഭയമായി…. മര്‍ദ്ധിതര്‍ക്ക് രക്ഷകനായി… പിറന്നമണ്ണില്‍ കഴിയുമ്പോഴും സംസ്കാര ശൂന്യമായ ജനതയുടെ ശൈലികളില്‍ തങ്ങളുടെ മനസ്സ് ഏറെ വേദനിച്ചതും ആ ദുരവസ്ഥക്ക് മാറ്റമുണ്ടാവണമെന്ന് നാഥനോട് തേടിയതും ആ ദുശ്ശീലങ്ങളില്‍ മനം മടുത്തു ഏകാന്തനായി ജബലുന്നൂറിന്റെ  മുകളില്‍ ഹിറാ ഗുഹയില്‍ കഴിഞ്ഞതും ഞ ങ്ങള്‍ ഓര്‍ക്കുന്നു.
മുത്ത് നബിയെ… 
40 വയസ്സ് തികഞ്ഞപ്പോള്‍ ജിബിരീലിന്റെ വരവും വലിയെരു ദൌത്യം അങ്ങയെ ഏല്‍പ്പിച്ചതും ആ ദൌത്യ നിര്‍വഹണത്തിന്റെ പൂര്‍ത്തികരണത്തിന് സാധ്യമാ കുമോ എന്ന ചിന്തയും തുടര്‍ന്ന് പുതപ്പിട്ട് മൂടി ഏകഗ്രതയും ആത്മവിശ്വസവും നേടി യെടുത്തതും എല്ലാം ചരിത്രങ്ങള്‍… അവിടെയും അങ്ങേക്ക് സാന്ത്വനത്തിന്റെയും ധൈര്യത്തിന്റെയും വാക്കുകളുമായി കടന്നുവന്ന സഹധര്‍മ്മിണി ഖദീജാബീവി(റ)യെ ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല.
യാ നബീ…..
നേര്‍മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കാനായി കുടുബത്തെ സ്വഫാ കുന്നിന്റെ താഴ്വരയില്‍ വിളിച്ച് ചേര്‍ത്തപ്പോള്‍ എത്ര സന്തോഷത്തേടെയായിരുന്നു അവരൊക്കെ വന്നുചേര്‍ന്നത്…..!
സത്യം മാത്രം പറഞ്ഞ് ശീലമുള്ള തങ്ങളുടെ വാക്ക് കോള്‍ക്കാന്‍ കാതും കൂര്‍പ്പിച്ചിരുന്ന അവരോട് “അല്ലാഹുവിനെ ആരാധിക്കുക, അവന്റെ ദൂതനായി എന്നെ അംഗീകരിക്കു ക” എന്ന പ്രഖ്യാപനം നടത്തിയപ്പോള്‍… മുഹമ്മദ് നിനക്ക് നാശം ഇതിനാണോ ഞങ്ങ ളെ വിളിച്ച് കൂട്ടിയത്…? എന്ന് ചോദിച്ച പിതൃസഹോദരന്‍ അബുലഹബിന് റബ്ബ് സര്‍വ്വനാശവും വരുത്തിയില്ലേ…..
യാസയ്യിദനാ…… 
തുടര്‍ന്നങ്ങോട്ട് പ്രബോധന വീഥിയില്‍ അങ്ങ് സഹിച്ച ത്യാഗങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. അമ്മാവന്മാരില്‍ നിന്ന് സഹായം പ്രതീക്ഷിച്ച് ത്വാഇഫിലേക്ക് പോയ അങ്ങയെ ആ നാട്ടിലെ പിള്ളേരെ കൊണ്ട് കല്ലെറിയിച്ചും കൂവി വിളിപ്പിച്ചും ബു ദ്ധിമുട്ടിച്ചിട്ടും അവരെ നശിപ്പിക്കനായി ജിബിരീല്‍ വന്നപ്പോഴും പാടില്ല…  അവര്‍ നന്നാവട്ടെ… എന്നാശിച്ച അങ്ങയുടെ വിശാല മനസ്സ് മറ്റൊരാളിലും ഞങ്ങള്‍ക്ക് കാണാ ന്‍ കഴിയില്ല. തങ്ങളെ… അംഗുലീപരിമിതമായ ശിഷ്യരേയും കൊണ്ട് ദാറുല്‍ അര്‍ഖമില്‍ കഴിച്ചു കൂട്ടിയ ആ നാളുകള്‍ എങ്ങനെയാണ് അങ്ങയെ സ്നേഹിക്കുന്നവര്‍ മറക്കുക…?!
യാറസൂലല്ലാഹ്……
പിറന്ന നാടും വീടും വിട്ടു ഇലാഹിന്റെ കല്‍പ്പന പ്രകാരം അനിവാര്യ മായ പലയനം (ഹിജ്റഃ) നടത്തിയ അങ്ങയെ പിന്തുടര്‍ന്ന ശത്രുക്കള്‍…അവര്‍ എത്ര ക്രൂരര്‍… മനസ്സ് മരവിച്ച ആ സംഘത്തില്‍ നിന്നും മറതേടി ഇടത്താവളമായി അങ്ങും സന്തത സഹചാരി സിദ്ധീഖ്(റ)ഉം കയറിയിരുന്ന “സൌര്‍ഗുഹ” എത്ര പരിശുദ്ധമാണ്. ആ അന്ധകന്മാരുടെ ശ്രദ്ധ തെറ്റിക്കാന്‍ വേണ്ടി ഗുഹാമുഖത്ത് മൂട്ടയിട്ട് അടയിരുന്ന മാടപ്രാവും തന്നാല്‍ ആവുംവിധം അങ്ങയെ രക്ഷിക്കാന്‍ വേണ്ടി വല നെയ്ത ചില ന്തിയും വരെ എന്നും സ്മരിക്കപ്പെടുന്നു.
മലമടക്കുകളും മണല്‍ പരപ്പുകളും താണ്ടി “സനിയ്യത്തുല്‍ വിദാഇ”ലൂടെ യസ്രിബിലേക്ക് കടന്നു ചെന്ന നിങ്ങളെ എതിരേറ്റ് പാടിയ ത്വലഅല്‍ ബദ്റു…..ന്റെ വരികള്‍ ഇന്നും അവിടുത്തെ സ്നേഹിക്കുന്ന വിശ്വാസികളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുകയാണ്. ശേഷമുള്ള പത്ത് വര്‍ഷത്തെ ജീവിതം എത്ര മധുരതരമായിരുന്നു. അകന്നു നിന്ന മനസ്സുകളെ കോര്‍ത്തിണക്കിയും അരുതായ്മകളില്‍ കഴിഞ്ഞുകൂടുന്നവരെ നന്മയുടെ തീര ത്തേക്ക് കൈപ്പിടിച്ചു കൊണ്ടുവന്നും അഗതികള്‍ക്കും അശരണര്‍ക്കും സാന്ത്വനത്തിന്റെ സ്പര്‍ശമായി മാറിയും കഴിഞ്ഞുകൂടിയ ആ ചരിത്രങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ മനസ്സ് ആവേശത്തിമര്‍പ്പിലാവുകയാണ്.
കാരുണ്യ പ്രവാചകരെ……..
ഉണ്ണാനും ഉടുക്കാനും ഇല്ലാതെ മദീനയില്‍ നിന്നും ദൂരെ ദി ക്കുകളില്‍ നിന്നും സഹായത്തിനായി വന്ന എത്ര പട്ടിണിപാവങ്ങള്‍…..അവരുടെ സ്ഥിതിയോര്‍ത്ത് വേദനിച്ച അങ്ങയുടെ മനസ്സറിഞ്ഞ പ്രിയപ്പെട്ട സ്വഹാബാക്കള്‍ അഗതികള്‍ ക്ക് വേണ്ടി ആവുന്നതെല്ലാം ചെയ്തു കൊടുക്കുമ്പോള്‍ സന്തോഷം കൊണ്ട് റബ്ബിനെ സ്തുതിച്ച അങ്ങയുടെ വീട്ടില്‍ പലദിവസങ്ങളിലും അരപ്പട്ടിണിയും മുഴുപ്പട്ടിണയും ആയിരുന്നു എന്നു കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ നിറയുകയാണ്.
ഈന്തപ്പന യോലയില്‍ കിടന്നുറങ്ങിയ അങ്ങയുടെ ജീവിതത്തിലെ വിനയത്തിന്റെ പാഠ ങ്ങള്‍ ഞങ്ങള്‍ മറന്നിട്ടില്ല നബിയെ…..ഭക്ഷണം കിട്ടാതെ ഏങ്ങലടിച്ച് കരയുന്ന ഒട്ടകത്തിന്റെ അവാകാശത്തിന് വേണ്ടി ശബ്ദിച്ചും ഉറുമ്പ് കൂട്ടത്തെ കരിച്ചുകൊന്ന ശിഷ്യരോട് കോപിച്ചും പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ട്വന്നയാളെ ശകാരിച്ച് അവക്ക് മോ ചനം നല്‍കിയും മുണ്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിപ്പൂച്ചയുടെ ഉറക്കുണര്‍ത്താതെ ബാക്കി ഭാഗം മുറിച്ചെടുത്ത് നടന്നകന്നതും……. അങ്ങനെ വിശാലമായ അങ്ങയുടെ കാരുണ്യ ത്തിന് പാത്രമായ എത്ര ജീവജാലങ്ങള്‍……… അങ്ങയുടെ തിരുശരീരം സ്പര്‍ശിക്കാന്‍  അ വസരം നഷ്ടപ്പെട്ടതു കാരണം തേങ്ങി കരഞ്ഞ ഈന്തപ്പനത്തടിയുടെ മിമ്പറിന്റെ തിരി ച്ചറിവുപോലും അങ്ങയുടെ സമുദായത്തിലുള്ള ചിലര്‍ക്ക് ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരി ക്കുകയാണ്…..
പുന്നാര നബിയേ…. 
വിശുദ്ധ ആദര്‍ശത്തിന്റെ നിലനില്‍പിന് വേണ്ടി ബദറ്, ഉഹ്ദ് തുടങ്ങി എത്ര രണഭൂമിയില്‍ അവിടുത്തെ ശിഷ്യര്‍ രക്തം ചിന്തി. ഉഹ്ദ് പോര്‍ക്കളത്തില്‍ വെച്ച് മുന്‍പല്ല് പൊട്ടിയും തലയില്‍ മുറിവേറ്റ് രക്തം ഒഴുകുകയും ചെയ്തപ്പോള്‍ ഓടി വന്ന് ശുശ്രൂഷിച്ച പൊന്നു മകള്‍ ഫാത്വിമ ബീവി(റ)യെ ഞങ്ങള്‍ എങ്ങനെ മറക്കും……?
രണഭൂമിയില്‍ പോലും ശത്രുക്കളോടു കാരുണ്യത്തോടെ മാത്രം പെരുമാറിയ അങ്ങ യുടെ ചരിത്രത്തിലേക്ക് ബുഷുമാരും ഷാരോണുമാരുമൊക്ക കണ്ണും ഖല്‍ബും കൊടുത്തെങ്കില്‍ എന്നാശിച്ച് പോവുകയാണ്.
ഹബീബായ മലരേ……..
മദീനയിലെ അനുകൂലമായ അന്തരീക്ഷത്തില്‍ നിന്നും പടര്‍ന്ന് പന്തലിച്ച വിശുദ്ധ മതവും അത് മൂലമുണ്ടായ ലക്ഷകണക്കിന് അനുയായികളെയും കൊണ്ട് ‘മക്കാഫത്ഹി’ന്റെ അന്നു എല്ലാം ജയിച്ചടക്കിയ അങ്ങയുടെ മുമ്പില്‍, അങ്ങ യെ നേരത്തെ ആട്ടിയോടിച്ചവരും മര്‍ദ്ദിച്ചവരുമൊക്കെ പേടിച്ചരണ്ട് പ്രതികാരം കാത്ത് കഴിയുമ്പോള്‍ പുഞ്ചിരി തൂകികൊണ്ട് “ഇന്നു നിങ്ങള്‍ക്കുമേല്‍ പ്രതികാര നടപടി ഒന്നു മില്ല” എന്നു പറഞ്ഞ അങ്ങയുടെ വിശാല മനസ്സ് മറ്റാര്‍ക്കുമില്ല, തീര്‍ച്ചയാണ്.
പുണ്യ നബിയേ……..23 വര്‍ഷത്തെ ജീവിതം കൊണ്ട് നിഷ്കപടരും നിഷ്കളങ്കരുമായ വലിയൊരു അനുയായി വൃന്ദത്തെ സൃഷ്ടിച്ച് കൊണ്ട് അവരുടെ മുമ്പില്‍ വെച്ച് തിരിച്ച് പോക്കിന്റെ സൂചന നല്‍കിയപ്പോള്‍ സങ്കടം കൊണ്ട് അവരുടെ കണ്ണുകള്‍ നിറയു മ്പോള്‍ ആ ഉത്തമ സമൂഹത്തെ കണ്‍കുളിര്‍ക്കെ കണ്ട അങ്ങ് എത്ര സന്തോഷിച്ചിരി ക്കണം…
ഹബീബേ……..
ജനിച്ചത് കൊണ്ട് മരണം അങ്ങേക്കും നിര്‍ബന്ധമായി അല്ലെ…. പക്ഷേ, ആ രംഗം പറയാനും കേള്‍ക്കാനും എഴുതാനും അങ്ങയെ സ്നേഹിക്കുന്നവര്‍ക്ക് വിഷ മമാണ്. അസ്റഈല്‍(അ) അവിടുത്തെ ആത്മാവിനെ എത്ര മൃദുലമായിട്ടയിരുന്നു പിടി ച്ചെടുത്തത്…. ആ മരണ വട്ടത്തിലും ഞങ്ങള്‍ക്ക് വേണ്ടി മനസ്സ് വേദനിച്ച അങ്ങയോട് ഞങ്ങള്‍ക്ക് എത്ര കടപ്പാടുണ്ട്….? പൌര്‍ണ്ണമിയെ വെല്ലുന്ന ആ സുന്ദര മുഖം കാണാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായില്ല. അതു കണ്ടവരാരും ആ സന്നിധിയില്‍ നിന്നും പോകാന്‍ കൂട്ടാക്കയതുമില്ല. എന്നാലും സ്വപ്ന ദര്‍ശനത്തിലൂടെ എത്ര മഹത്തുക്കള്‍ക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ ചൊല്ലുന്ന സ്വലാത്തുക്കളും പാടുന്ന കീര്‍ത്തനങ്ങളുമൊക്കെ അ തിന് നിമിത്തമാകട്ടെ എന്നു ഞങ്ങള്‍ ആശിക്കുകയാണ.്
ശഫീഉല്‍ വറാ……..
നാളെ ഹശ്റിന്റെ വേളയില്‍ മറ്റുള്ള അമ്പിയാക്കളെക്കെ കൈമലര്‍ത്തുമ്പോള്‍ ഹൌളുല്‍ കൌസര്‍ നല്‍കുന്ന, ശഫാഅത്തിനായി റബ്ബിങ്കല്‍ സുജൂദിലായി വീഴുന്ന അങ്ങയുടെ സ്നേഹവും പൊരുത്തവും മാത്രമാണ് ഞങ്ങള്‍ തേടുന്നത്. അതിനായി ഞങ്ങള്‍ തലമുറകളിലേക്ക് മദ്ഹിന്റെ വരികളും കീര്‍ത്തനങ്ങളും പകര്‍ന്നുകൊടുക്കും അതിനെ പുത്ത നായി കാണുന്നവരേട് എന്നുമെന്നും ഞങ്ങള്‍ വൈര്യം പുലര്‍ത്തും. അവിടെത്തെ മദ് ഹിലായി ഞങ്ങളുടെ രാപ്പകലുകള്‍ സജീവമാക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. ഹബീബേ….. ആ പുണ്യ ശഫാഅത്തും ഹൌളുല്‍ കൌസറും ഞങ്ങള്‍ക്ക് തരണമേ!!!!!!

Friday, January 10, 2014

1)ഇമാം ഇബ്നുല് ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില് ഈ മഹത്തായ മാസത്തിന്റെ (റബീഉല്അവ്വല്) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്)ഞാന് ജനിച്ച ദിവസമാണ്.അപ്പോള് ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്പ്പെടുത്തുന്നു. അതിനാല് അര്ഹമായ രൂപത്തില് ഈ ദിവസത്തെ ബഹുമാനിക്കല് നമുക്ക് നിര് ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല് മദ്ഖല്, വാ :2,പേജ്: 3).
(2)ഇമാം സുയൂഥി(റ)എഴുതുന്നു: “മൌലിദിന്റെ അടിസ്ഥാനം ജനങ്ങള് ഒരുമിച്ചു കൂടുക, ഖുര്ആന് പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലുായ സംഭവങ്ങള് വിവരിക്കുന്ന ഹദീസുകള് പാരായണം ചെ യ്യുക, ജനനത്തില് സംഭവിച്ച അല്ഭുതങ്ങളെടുത്തുപറയുക എന്നിവയാണ്…. ഇത് പ്രതിഫലാര്ഹമായ സുന്നത്തായ ആചാരങ്ങളില് പെട്ടതാകുന്നു. അതില് നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം ക്െ സന്തോഷിക്കലുമുള്ള തുക്ൊ”(അല് ഹാവീ ലില് ഫതാവ, വാ: 1,പേജ്: 181, ശര്വാനി വാ: 7, പേ:422).(3)ഇബ്നു ഹജറുല് അസ്ഖലാനി(റ)പറയുന്നു. “നബി ദിനത്തില് നടത്തപ്പെടുന്ന പ്രവര്ത്തനങ്ങള് അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുര്ആന് പാരായണം, അന്നദാനം, ധാനധര്മ്മങ്ങള്, പ്രവാചകകീര്ത്തനങ്ങള്, മനസ്സുകള് കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണര്ത്തിവിടുന്നതുമായ ആത്മീയോപദേശങ്ങള് തുടങ്ങിയവയില് ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങള് ചെയ്യുന്നതിന് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അല് ഹാവീ ലില് ഫതാവ, വാ: 1,പേജ്: 196).(4)ഇമാം സുയൂഥി(റ)യില് നിന്ന് ഇസ്മാഈലുല് ഹിഖ്വി(റ)പറയുന്നു.” നബി (സ്വ)യുടെ ജന്മ ദിനത്തില് നന്ദി പ്രകാശനം നമുക്ക് സുന്നത്താക്കപ്പെടും” (റൂഹുല് ബയാന്, വാ: 9,പേജ്: 56).(5) ഇസ്മാഈലുല് ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുല് ഹൈതമി(റ)യില് നിന്ന് ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില് പണ്ഢിതന്മാര് ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വിേ ജനങ്ങള് സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്” (റൂഹുല് ബയാന്, വാ: 9,പേജ്: 56).(6)ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില് നടത്തപ്പെടുന്ന സല്കര്മ്മങ്ങള്, ദാനധര്മ്മങ്ങള്, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില് പെട്ടതാണ്. കാരണം അതില് പാവപ്പെട്ടവര്ക്കു ഗുണം ചെയ്യല് ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില് നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില് അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവര്ത്തനങ്ങള് അറിയിക്കുന്നു” (അല് ബാഇസ്, പേജ്: 23).(7) ഇമാം ശൈബാനി(റ)പറയുന്നു. “നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാന് ഏറ്റവും അര്ഹമാണ്” (ഹദാഇഖുല് അന്വാര്, വാ: 1,പേജ്: 19).(8) നബി(സ്വ)വഫാത്താവുക നിമിത്തമായി ദുഃഖമുായ മാസം കൂടിയാണല്ലോ റബീഉല് അവ്വല് ?. ഈ ചോദ്യത്തിന് ഇമാം സുയൂഥി (റ) മറുപടി പറയുന്നു. “നിശ്ചയം നബി(സ്വ)യുടെ ജനനം ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമാണ്. നബി(സ്വ)യുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസ്വീബത്തുമാ കുന്നു. അനുഗ്രഹങ്ങള്ക്ക് നന്ദി പ്രകടിപ്പിക്കാനും മുസ്വീബത്തുകളുടെ മേല് ക്ഷമിക്കാനുമാണ് ശരീഅത്ത് കല്പ്പിക്കുന്നത്” (അല് ഹാവീ ലില് ഫതാവ, വാ: 1,പേജ്: 256)


Sunday, December 1, 2013


പലരും ചോദിക്കും ഈ ശഅ റെ മുബാറക്കിന്റെ പേരില്‍ ആണല്ലോ ഈ കടി പിടികള്‍ നടക്കുന്നത് . എ .പി വിഭാഗത്തിനു അതങ്ങോട്ട് മാറ്റി വെച്ചാല്‍ പോരെ എന്ന് ..അവരോടു പറയാന്‍ ഉള്ളത് , തിരുകേശ ചര്‍ച്ചകള്‍ കേരളത്തില്‍ എത്തിയിട്ട് മൂന്നു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ ..എന്നാല്‍ , ഇപ്പോള്‍ 35 -40 വയസ്സുള്ള , കേരളത്തിലെ മുസ്ലിം ചലനങ്ങള്‍ നിരീക്ഷിക്കുന്ന, അറിയുന്ന ഒരാള്‍ക്ക്‌ , കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്ന പ്രായത്തില്‍ കണ്ടു തുടങ്ങിയതാണ് കാന്തപുരം ഉസ്താദിന് നേരെയുള്ള കുപ്രചാരണങ്ങളും അപവാദങ്ങളും , പറഞ്ഞു വന്നത് ,,ഇതൊരു തിരുകേശ വിഷയം കൊണ്ട് മാത്രം ഉണ്ടായത് അല്ല എന്നാണു .

എന്നാല്‍ ഇപ്പോള്‍ സംഭവങ്ങളുടെ പോക്ക് അങ്ങിനെ യല്ല ..ഞങ്ങള്‍ എ പി സുന്നികളെ ചേളാരി വിഭാഗക്കാര്‍ തെറി പറയുന്നത് ആദ്യ സംഭവം ഒന്നും അല്ല ...അതവരുടെ തൊഴിലാക്കി മാറ്റിയിട്ടു വര്ഷങ്ങളായി .മുജാഹിദു - ജമാഅ ത്തെ ഇസ്ലാമി - തബ്ലീഗ് , മറ്റു സുന്നീ വിരുദ്ധ ത്വരീഖത്തുകള്‍ എന്നിവയെ എതിര്‍ക്കാന്‍ പോലും സമയം കണ്ടെത്താത്ത ഇവര്‍ കാന്തപുരം വിഭാഗം സുന്നികള്‍ ക്കെതിരെയായി നടത്തിയ സമ്മേളനങ്ങളും , പ്രകടനങ്ങളുടെയും കണക്കോ ..അതിനു വേണ്ടി ചിലവഴിച്ച ധനമോ ഊര്‍ജ്ജമൊ ചെറിയ കണക്കിലോന്നും തീരുകയില്ല എന്ന് ഏതൊരാള്‍ക്കും അറിയാം.. അത് കൊണ്ട് തന്നെ അവരുടെ ഈ പ്രവണ ത ഞങ്ങള്‍ക്ക് ഒരു പ്രശനമേ അല്ല . കാന്തപുരത്തിന്റെ ആയുസ്സ് ഉള്ള കാലത്തോളം അതവര്‍ തുടരുക തന്നെ ചെയ്യും .. ...എന്നാല്‍ ഇപ്പോള്‍ അവര്‍ മറ്റു ചിലരെ കൂടി വ്യാപകമായി എതിര്‍ത്തു വരുന്നു . ഇന്നലത്തെ ചേളാരി പരിപാടി ശ്രദ്ധിച്ചവര്‍ക്ക് അത് മനസ്സിലാകും . ഇക്കാലം വരെ അവര്‍ക്ക് വേണ്ടി പ്രസംഗിച്ച റഹ്മത്തുള്ള ഖാസിമി കോഴിക്കോട് നടത്തിയ പരിഹാസം പ്രബോധനമൊ എന്ന വിഷയത്തില്‍ നടന്ന പ്രസംഗം കേട്ടവര്‍ക്കു അറിയാം ,അതില്‍ ഒരാളെയും അദ്ദേഹം വിമര്‍ശിച്ചിട്ടില്ല . മുസ്ലിം സംഘടനകള്‍ക്കും പണ്ഡിതന്‍ മാര്‍ക്കും നേരെയുള്ള ഇന്നത്തെ രീതിയില്‍ ഉള്ള ഈ അലക്കല്‍ പ്രവണ ത അവസാനിപ്പിക്കണം , അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ആക്ഷേപിക്കുന്നത് നിര്‍ത്തണം എന്നാണ് . ഇസ്ലാമിനെ അറിയുന്ന ബുദ്ധിയുള്ള ഒരാളും ഖാസിമി യുടെ ആ പ്രഭാഷണത്തില്‍ തെറ്റ് കാണുകയില്ല . എന്നാല്‍ അദ്ദേഹത്തെ ഇന്നലെ ചേളാരി വേദിയില്‍ പരിഹസിക്കുന്ന കാഴ്ച യാണ് കാണാന്‍ കഴിഞ്ഞത് . . ഖാസിമിയുടെ കോഴിക്കോട് ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കാന്‍ പോയ എത്രയോ എ പി അനുകൂലികള്‍ ഉണ്ടായിരുന്നു . വളരെ മാന്യമായ നിലക്ക് ഖുര്‍ആന്‍ പ്രഭാഷണം എന്ന പേരില്‍ പരിപാടികള്‍ നടത്തിയിരുന്ന ഖാസിമിയെ , കാന്തപുരം വിരുദ്ധ പ്രഭാഷങ്ങളുടെ ആളാ ക്കി മാറ്റിയത് ഈ ചേളാരി കമ്പനി ആയിരുന്നു . ഇപ്പോള്‍ പലതും തിരിച്ചറിഞ്ഞു ദീനീ നിയമങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ , അയാള്‍ പരിഹാസിക്കപ്പെട്ടു . ഇക്കാലം വരെ ഖാസിമിയുടെ പ്രാര്‍ത്ഥനക്ക്‌ ആമീന്‍ പറഞ്ഞവരെ കൊണ്ട് ,അയാള്‍ക്ക്‌ എതിരെ തക്ബീര്‍ വിളിപ്പിച്ചു ഇവര്‍ . ബുദ്ധിയുള്ളവര്‍ ഒന്നേ പറയേണ്ടതുള്ളൂ ..ഖാസിമി ചെയ്ത തെറ്റ് എന്താണ് . കാന്തപുരം വിഭാഗത്തിലേക്ക് പോയോ അദ്ദേഹം ..? അവര്‍ നല്ലവരാണ് എന്ന് പറഞ്ഞോ ..? ചേളാരി സമസ്ത മോശം ആണ് എന്ന് പറഞ്ഞോ ...? ഒന്നുമില്ല ..പിന്നെ എന്തിനായിരുന്നു ..അയാളെ അവര്‍ പരിഹസിച്ചത്‌ ..?
ഇനി മറ്റൊന്ന് , ചന്ദ്രിക പത്രം , അതിനെതിരെയും കേട്ടു ആ വേദിയില്‍ കൊലവിളികള്‍ . ബഹു : ഹൈദരാലി ശിഹാബു തങ്ങളുടെ കാല്‍ച്ചുവട്ടില്‍ ആണ് ഞങ്ങള്‍ എന്ന് ആവര്ത്തിക്കുന്നവര്‍ . ഇക്കാലംവരെ പാണക്കാട്‌ തങ്ങന്മാര്‍ ജീവസ്സും ഓജസ്സും നല്‍കിയ ചന്ദ്രിക ക്കെതിരെ ഉറഞ്ഞു തുള്ളുന്നത് ആര്‍ക്കു വേണ്ടിയാണ് ..? ജമാഅത്തെ ഇസലാമിക്കാരുടെ ആശീര്‍ വാദത്തോടെ പുറത്തിറക്കാന്‍ ശ്രമം നടത്തുന്ന സുപ്രഭാത ത്തിനെ പൊലിപ്പിക്കാന്‍ വേണ്ടിയാണോ ..ഈ കൊലവിളികള്‍ ..?

മലയാളത്തില്‍ ഉള്ള സകല തെറികളും പഠിച്ചു വെച്ച ഇവര്‍ ഇന്നലെ യൂത്ത് ലീഗ് കാര്‍ക്ക് നല്‍കിയത് എരപ്പാളികള്‍ എന്ന പേരാണ് . ഈ യൂത്ത് ലീഗിനെയും നയിക്കുന്നത് പാണക്കാട് തങ്ങള്‍ മാര്‍ തന്നെയല്ലേ ...അവരിലെ ഓരോ ചെറിയ തങ്ങള്‍മാരും യൂത്ത് ലീഗുകാരും അല്ലെ ...? ഈ എരപ്പാളി പ്രയോഗം ഇവിടം വരെ ചെന്നെത്തും എന്ന് നിങ്ങള്‍ ആലോചിക്കുക . ഇനിയുള്ള ചോദ്യം ചോദിക്കാന്‍ എന്റെ നാവു അനുവദിക്കില്ല . ഇതൊന്നും സ്റ്റേജു കെട്ടി പറയുന്നത് ആര്യാടാനോ ..പിണറായി സഖാവോ അല്ലല്ലോ , സമസ്തയുടെ ആലിമീങ്ങള്‍ എന്ന് സ്വയം കൊട്ടി ഘോഷിക്കുനവര്‍ അല്ലെ ..? ഇതാണോ ദീന്‍ .?.. പരസ്യമായി സ്റ്റേജു കെട്ടി തലപ്പാവും താടിയും വെച്ച് ഇപ്രകാരം തെറി കള്‍ പറയലാണോ സമസ്ത .? ..അതല്ലേ ഖാസിമി വേണ്ടാ എന്ന് പറഞ്ഞത് . അത് കൊണ്ടല്ലേ അയാളെയും പരിഹസിച്ചത്‌ .

കെട്ടത് എവിടെയും ഉണ്ടാകാം ..അതാരും വെച്ച് പൊറുപ്പിക്കില്ല . അങ്ങിനെ കെട്ട് ചീഞ്ഞു നാറിയ രണ്ടെണ്ണമാണ് ഇസ്മായില്‍ തോട്ടുമുക്കവും , ഹസന്‍ പൂക്കൊട്ടൂരും .അവരാണ് ഇപ്പോള്‍ ഈ ചേളാരി സമസ്തയുടെ മുഖ്യ വക്താക്കള്‍ . അവര്‍ ഈ സമസ്തയെ എവിടെ കൊണ്ടെത്തിക്കും എന്ന് കണ്ടറിയണം. അവരുടെ കൂട്ടത്തി ലേക്കാണ് പുതുതായി
ഇന്നലെ കയറി വന്ന രാമന്തളിയും ചെന്നെത്തുന്നത് . അയാളെ സുന്നീ സംഘടന പുറത്താക്കിയ താണ് എന്ന് എല്ലാവര്ക്കും അറിയാം. എസ് .എസ് എഫി ന്റെയോ , എസ് വൈ എസിന്റെയോ ഒരു യൂണിറ്റു ഭാരവാഹി ആയി പോലും അയാള്‍ ഉണ്ടായിട്ടില്ല . സംഘടനാ നിര്‍ദ്ദേശം ഇല്ലാതെ , സംഘടന സംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യാപകമായി സി ഡി ഇറക്കി ബിസിനസ് ആയിരുന്നു അയാളുടെ ലക്‌ഷ്യം . അതിനു നൌഷാദ് അഹ്സനി പ്രസംഗിച്ചു കൊടുക്കും. മുജാഹിദു മായി വെല്ലുവിളി നടത്തും , സംവാദങ്ങള്‍ക്ക് വെല്ലു വിളിക്കും , സുന്നീ പക്ഷത്തെ മോഡറെറ്റര്‍ രാമന്തളി , പരിപാടി കഴിഞ്ഞാല്‍ പിന്നെ സി ഡി വില്പനയുടെ പൊടി പൂരം . വല്ല പ്രശനവും ഉണ്ടായാല്‍ പഴി എസ് .എസ് എഫിനും , എസ് വൈ എസിനും .ജീവസ്സുള്ള ഒരു സംഘടന യും വെച്ച് പൊറുപ്പിക്കില്ല ഈ പ്രവണത . രാമന്തളിയെക്കെതിരെയും നൌഷാദ് അഹ്സ നിക്കെതിരെയും കൂടെയുള്ള ചിലര്‍ക്കു .എതിരെയും സംഘടനാ തലത്തില്‍ ചര്‍ച്ചകള്‍ നടന്നു . കാര്യങ്ങളുടെ പോക്ക് ശരിയാല്ല മനസ്സിലാക്കിയ രാമന്തളി കാന്തപുരം ഉസ്താദിന്റെ യും തിരു കേശ ത്തിന്റെയും സംരക്ഷകനായി സ്വയം കുപ്പായം ഇട്ടു.,
സംഘടനാ തലത്തില്‍, ഇത്തരം പ്രവണതകളെ ശക്തമായി എതിര്‍ക്കുന്ന പൊന്മള ഉസ്താദിന് എതിരെ ചാനലില്‍ പ്രത്യക്ഷപ്പെട്ടു . അതോടെ സംഘടന അയാള്‍ക്ക്‌ ഉണ്ടായിരുന്ന പ്രാഥമിക അംഗത്വം റദ്ദാക്കി . അയാള്‍ സംഘടനക്കു പുറത്ത് ആണ് എന്നറിയിച്ചു . കൂടെ ഉണ്ടായിരുന്ന നൌഷാദ് അഹ്സനി തെറ്റുകള്‍ തിരുത്താം എന്ന വ്യവസ്ഥയില്‍, ഇവിടെ നിന്നു. സംഘടനക്ക് വേണ്ടി ആദര്‍ശം പ്രസംഗിച്ചു നടന്ന ഒരാള്‍ തെറ്റ് തിരുത്താന്‍ തയ്യാറാകുമ്പോള്‍ അത് പരിഗണിക്കുക സ്വാഭാവികം . പക്ഷെ സുന്നീ പ്രവര്ത്തകര്‍ ഒന്ന് കണ്ടറിഞ്ഞു . ഫലമോ ഒരു പരിപാടിയും ഇല്ലാതെ അഹസ്നി വീട്ടില്‍ ഇരിപ്പായി . ഈ അവസരം മുതലെടുത്ത്‌ ചെളാരിക്കാര്‍ നൌഷാദ് അഹ്സനിക്ക് വല വിരിച്ചു .

  • ഖബര്‍ സന്ദര്‍ശന യാത്ര

    ഭാഗം:3
    നബി തിരുമേനി (സ്വ) യെ മരണാനന്തര സന്ദര്‍ശനം നടത്തുന്നതിന് പ്രേരണ നല്‍കിക്കൊണ്ട് അവിടുന്ന് നല്‍കിയ പ്രസ്താവനകള്‍ വിവിധ ഹദീസുകളില്‍ വന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.
    عن رجل من ال الخطاب, عن النبي صلي الله عليه وسلم قال: من زارني متعمدا كان في جواري يوم القيامة- رواه البيهقي في شعب الايمان. مشكوة المصابيح 2755
    ”വല്ല വ്യക്തിയും മനപ്പൂര്‍വം എന്നെ സന്ദര്‍ശിച്ചാല്‍ അന്ത്യദിനത്തില്‍ അവന്‍ എന്‍റെ ചാരത്തായിരിക്കും.” (ശുഅബുല്‍ ഈമാന്‍ : ബൈഹഖി, മിശ്കാത്ത് :2755)
    عن ابن عمر مرفوعا: من حج, فزار قبري بعد موتي; كان كمن زارني في حياتي- رواه البيهقي في شعب الايمان مشكوت المصابيح 2756
    ”വല്ലവനും എന്‍റെ മരണാന്തരം ഹജ്ജു ചെയ്തു എന്‍റെ ഖബര്‍ സന്ദര്‍ശിക്കാനിടവന്നാല്‍ അവന്‍ എന്‍റെ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെപ്പോലെയായിരിക്കും. (ശുഅബുല്‍ ഈമാന്‍ :ബൈഹഖി, മിശ്കാത്ത്: 2756)
    من جاءني زائرا لايهمه الا زيارتي كان حقا علي الله سبحانه ان اكون له شفيعا- طبراني, ابن السكن
    ”എന്നെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യം മാത്രം വെച്ചുകൊണ്ട്, ആരെങ്കിലും ഒരു സന്ദര്‍ശകനായി എന്‍റെയടുത്തു വന്നാല്‍ ഞാന്‍ അവനു ശുപാര്‍ശകനായിരിക്കുകയെന്നത്, അവന് അല്ലാഹുവിങ്കല്‍ നിന്നുള്ള അവകാശമാത്രെ. (ത്വബ്റാനി, ഇബ്നുസ്സകന്‍ )(ഇഹ്യാ 1:258)
    ഒന്നും രണ്ടും ഹദീസുകള്‍ യാത്രക്കാവശ്യമായ വിദൂര സന്ദര്‍ശകനെയും അതിനാവശ്യമില്ലാത്ത സമീപ സന്ദര്‍ശകനെയും ഉള്‍പ്പെടുത്തുന്നു. മൂന്നാമത്തെ ഹദീസാകട്ടെ യാത്രയെ കൂടുതല്‍ സ്പഷ്ടമാക്കുന്നുവെന്നു മാത്രമല്ല, യാത്രോദ്ദേശ്യം സിയാറത്ത് മാത്രമായിരിക്കണമെന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു.(ശിഫാഉസ്സഖാം പേ: 84). നബി (സ്വ)യുടെ ഖബര്‍ പോലെത്തന്നെയാണ് ഇക്കാര്യത്തില്‍ വലിയ്യുമാരുടെയും ഖബറുകള്‍ . അവ സന്ദര്‍ശിക്കല്‍ സുന്നത്തായ പുണ്യകര്‍മ്മമത്രെ. അതിനായുള്ള യാത്രയും തഥൈവ.(ഫതാവല്‍ ഖുബ്റ 2/24)
     
    കടപ്പാട്,
    കെടാവിളക്കുകള്‍
    കോടമ്പുഴ ബാവമുസ്‌ലിയാര്‍
  • നബി (സ്വ)ഖബര്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു

    ഭാഗം:2
    നബി (സ്വ) തന്‍റെ പത്നി ആയിശ(റ)യുടെ അടുത്ത് താമസിക്കുന്ന രാത്രികളിലെല്ലാം, നിശാന്തത്തില്‍ (മദീനയിലെ മഖ്ബറയായ) ബഖീഇലേക്ക് പുറപ്പെടുകയും ഇപ്രകാരം പറയുകയും ചെയ്യാറുണ്ടായിരുന്നു.
    السلام عليكم دار قوم مؤمنين واتاكم ما توعدون غدا مؤجلون وانا انشاء الله بكم لاحقون اللهم اغفر لاهل بقيع الغرقد- رواه مسلم 2039
    സത്യവിശ്വാസികളുടെ ഭാവനമേ, നിങ്ങള്‍ക്ക് സലാം! നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ട കാര്യം നിങ്ങള്‍ക്ക് വന്ന് കഴിഞ്ഞു; അല്ലാഹു ഉദ്ദേശിച്ചു കഴിഞ്ഞാല്‍, ഞങ്ങളും നിങ്ങളോട് വന്ന് ചേരുന്നതാണ്. അല്ലാഹുവേ, ബഖീഇല്‍ ഗര്‍ഖദിലെ നിവാസികള്‍ക്ക് നീ പൊറുത്ത് കൊടുക്കണമേ! (മുസ്‌ലിം 2039)
     
    കടപ്പാട്,
    കെടാവിളക്കുകള്‍
    കോടമ്പുഴ ബാവമുസ്‌ലിയാര്‍

Wednesday, November 27, 2013


പ്രസ്ഥാനം അജയ്യമാണ്. പുകഞ്ഞ കൊള്ളികള്‍ പുറത്തു തന്നെ.


 
കോഴിക്കോട്: ദുരാരോപണങ്ങള്‍ ഉന്നയിച്ചും കുപ്രചാരണം നടത്തിയും സുന്നി പ്രസ്ഥാനത്തെ ഭിന്നിപ്പിക്കാന്‍ സാധ്യമല്ലെന്നും അതിന് ആരും ശ്രമിക്കേണ്ടതില്ലെന്നും സമസ്ത കേരളജജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വിശുദ്ധ ഇസ്‌ലാമിന്റെ തനതായ വിശ്വാസ ആചാരങ്ങള്‍ പ്രചരിപ്പിക്കുകയും സമൂഹത്തെ നന്‍മയിലേക്ക് നയിക്കുകയും ചെയ്യുന്ന ഭദ്രതയും കെട്ടുറപ്പുമുള്ള സംഘശക്തിയാണ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരിയുടെ നേതൃത്വത്തിലുള്ള സമസ്തയും കീഴ്ഘടകങ്ങളും. സംഘടനയുടെ ഉന്നതരായ നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വിഫലശ്രമം നടത്തുന്നവര്‍ സംഘടനയുടെ നയങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവരാണ്. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളെയും കുപ്രചാരങ്ങളെയും അവജ്ഞയോടെ തള്ളിക്കളയാന്‍ പ്രവര്‍ത്തകര്‍ ഉല്‍ബുദ്ധരാണ്. സംഘടനയില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ദുരുദ്ദ്യേശ്യപരമായ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരും ഭാഗവാക്കായവരും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ ചരിത്രമാണുള്ളതെന്നും നേതാക്കള്‍ പറഞ്ഞു.

ആരോപണക്കാരുടെ വാറോലകള്‍ക്ക് നേതാക്കന്മാരുടെ വായടപ്പന്‍ മറുപടി. കേള്‍ക്കൂ... എങ്ങിനെയാണ് പണ്ഡിതനും പാമരനും തുല്യമാവുക? 

Tuesday, November 26, 2013


ആ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഇനി അഴിച്ചുമാറ്റാം


ഫാസിസത്തെയും കൊലപാതക രാഷ്ട്രീയത്തെയും വര്‍ണിക്കാന്‍ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ ഇത്രയും വിപുലവും മനോഹരവുമായ പദാവലികളുണ്ടെന്ന് ഏറ്റവും കുറഞ്ഞത് മലബാറുകാരെങ്കിലും അറിഞ്ഞത് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലാണ്. കൃത്യമായി പറഞ്ഞാല്‍ 2012 ഫെബ്രുവരി ഇരുപതാം തീയതിക്കു ശേഷം. അന്നാണ് തളിപ്പറമ്പ് അരിയിലെ വയലോരത്ത് വെച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുശ്ശുകൂര്‍ കൊല്ലപ്പെട്ടത്. സി പി എം കണ്ണൂര്‍ ജില്ലാ നേതാക്കള്‍ സഞ്ചരിച്ച വാഹനത്തെ തടഞ്ഞുവെച്ച് ആക്രമിച്ചതിന് പകരം ആസൂത്രണം ചെയ്തതെന്ന് പോലീസ് വിശദീകരിക്കുന്ന ശുകൂറിന്റെ കൊലപാതകം സമീപ കാലത്ത് കേരളം കണ്ട അതിദാരുണമായ കൊലപാതകങ്ങളിലൊന്നായിരുന്നു. സ്വന്തം വീട്ടിലേക്കുള്ള യാത്രാമധ്യേ ഓടിച്ചു പിടിച്ച അക്രമികളോട് ശുകൂര്‍ ഒന്നര മണിക്കൂര്‍ ജീവനു വേണ്ടി കേണുവത്രേ. അരിയിലെ ലീഗ് പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ലീഗ് നേതാക്കളുടെയും മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ഫോണുകളിലേക്ക് സഹായമഭ്യര്‍ഥിച്ചുകൊണ്ടുള്ള വിളികള്‍ പ്രവഹിച്ചിട്ടും ശുകൂറിന്റെ ജീവന്‍ രക്ഷിക്കാന്‍ സമുദായത്തിന്റെ മൊത്തം രക്ഷാകര്‍തൃത്വം അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഫലമോ? ആത്വിക ഉമ്മക്ക് സ്വന്തം മകനെ നഷ്ടപ്പെട്ടു. മുസ്‌ലിം ലീഗിന് ലക്ഷണമൊത്ത ഒരു രക്തസാക്ഷിയെ കിട്ടുകയും ചെയ്തു.
അതോടെ, മനോഹരമായ ഭാഷയില്‍, രക്തം ചിന്തുന്ന പശ്ചാത്തല ചിത്രത്തില്‍ നിഷ്‌കളങ്കതയൂറുന്ന പൊടിമീശക്കാരന്‍ ശുകൂറിന്റെ ഫോട്ടോയുടെ അകമ്പടിയോടെ സംസ്ഥാനമൊട്ടുക്കും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഫഌക്‌സ് ബോര്‍ഡുകളിലാക്കി ഫാസിസത്തിനും കൊലപാതകരാഷ്ട്രീയത്തിനുമെതിരെ പ്രതിരോധം തീര്‍ത്തു. അരിയില്‍ ശുകൂര്‍ അങ്ങനെ ‘ശഹീദ് ശുകൂറാ’യി. ഗുജറാത്തില്‍ ആര്‍ എസ് എസ് നരാധമന്മാരുടെ ആയുധ ആക്രോശങ്ങള്‍ക്ക് മുമ്പില്‍ ജീവനുവേണ്ടി കേഴുന്ന കുതുബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം ശകൂറിന്റെ ചിത്രത്തോടൊപ്പം ഒട്ടിച്ച്, വലതുപക്ഷ ഹൈന്ദവ വര്‍ഗീയതയുടെ മറ്റൊരു പതിപ്പാണ് സി പി എം എന്ന് സമുദായത്തെ തെര്യപ്പെടുത്തി. മുസ്‌ലിംകളോടുള്ള ഇടതുപക്ഷ സമീപനത്തിന്റെ ടെസ്റ്റ് ഡോസെന്ന് ശുകൂര്‍ വധത്തെ ലീഗ് പ്രഭാഷകരും എഴുത്തുകാരും തലങ്ങും വിലങ്ങും ഉദാഹരിച്ചു. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതോടെ ‘ശഹീദ് ശുകൂരി’ന്റെ രാഷ്ട്രീയ പ്രാധാന്യവും മൂല്യവും വര്‍ധിച്ചു. ഓര്‍ക്കാട്ടേരി ലക്ഷ്യമാക്കി വന്നവര്‍ അരിയിലേക്ക് വരെ യാത്ര നീട്ടി. അരിയിലേക്ക് യാത്ര പോയവര്‍ ഓര്‍ക്കാട്ടേരിയിലും വാഹനമിറങ്ങി.
അതോടെ ശുകൂര്‍ വധക്കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറയാന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും ആത്മവിശ്വാസം കൈവന്നുതുടങ്ങി. സ്വന്തം പ്രവര്‍ത്തകന്റെ കൊലപാതകത്തെ കുറിച്ച് നട്ടെല്ല് നിവര്‍ത്തി രണ്ടക്ഷരം ഉരിയാടാന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് ഒരു ആര്‍ എം പി നേതാവിന് അമ്പത്തിരണ്ട് വെട്ടേറ്റ് ശഹീദാകേണ്ടിവന്നല്ലോ എന്ന് ആത്മാഭിമാനമുള്ള ലീഗുകാര്‍ തല കുനിച്ചു.
എന്നാലും വേണ്ടിയില്ല, അക്രമാസക്തമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടും കൊലപാതക രാഷ്ട്രീയത്തോടും അരുതെന്ന് പറയാന്‍ മുസ്‌ലിം സമുദായത്തില്‍ നിന്നൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായല്ലോ എന്ന് സമുദായം ആത്മവിശ്വാസം കൊണ്ടു. അവര്‍ പ്രിന്റിംഗ് പ്രസുകളലേക്കോടി. കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫഌക്‌സ് ബോര്‍ഡുകളും നോട്ടീസുകളും അടിച്ചിറക്കി തെരുവുകള്‍ അലങ്കരിച്ചു. ശുകൂറിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് പിരിവിന് ലീഗ് നേതാക്കള്‍ കൈ നീട്ടിയപ്പോള്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞിറങ്ങിയപ്പോഴുള്ള ആദ്യ സംഭാവന തന്നെ നല്‍കി ബക്കറ്റ് നിറച്ചു. കൊലപാതക രാഷ്ട്രീയം തുലയട്ടെ, എന്നവര്‍ മുഷ്ടി ചുരുട്ടി. ശുകൂറിന്റെ രക്തസാക്ഷിത്വത്തെ ഉയര്‍ത്തിക്കാട്ടി മുസ്‌ലിം ലീഗ് രാഷ്ട്രീയ മൂലധനം സംഭരിച്ചു. പച്ച രാഷ്ട്രീയത്തെ ചുകപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ലീഗണികള്‍ ശപഥം ചെയ്തു. ഫാസിസ്റ്റുകള്‍ കൊലക്കത്തിയൂരുമ്പോള്‍ പ്രതിരോധിക്കാന്‍ ലീഗുകാരും കൂടെയുണ്ടാകുമെന്ന് സമുദായം ആശ്വാസം കൊണ്ടു. ടി പി ചന്ദ്രശേഖരന്‍ വധത്തെ അപലപിച്ചും ശുകൂര്‍ വധക്കേസിനെ ഉയര്‍ത്തിക്കാട്ടിയും പരിസ്ഥിതി ദിനത്തില്‍ ചെടി നട്ടും ഹരിതരാഷ്ട്രീയത്തിന് പച്ച പിടിച്ചുനില്‍ക്കാമെന്നായി.
KTC Abdul Khaderശുകൂര്‍ വധത്തോടെയെങ്കിലും കൊലപാതക രാഷ്ട്രീയത്തോട് അരുതെന്ന് പറയാന്‍ മുസ്‌ലിം ലീഗിന് കഴിഞ്ഞല്ലോ എന്ന് ഏറ്റവും ആശ്വാസം കൊണ്ടത് കൊടുവള്ളി അമ്പലക്കണ്ടി കെ ടി സി അബ്ദുല്‍ ഖാദിറിന്റെ ആ പാവം കുടുംബമായിരിക്കും. കാരണം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സന്ധ്യാ നേരത്ത് മദ്‌റസയില്‍ നിന്നും കുട്ടികളെ പഠിപ്പിച്ചിറങ്ങുകയായിരുന്ന അബ്ദുല്‍ ഖാദിര്‍ മരിച്ചത് കമ്പിപ്പാരയില്‍ കെട്ടിയ ഹരിത പതാക സുന്നീവിരുദ്ധര്‍ തലയില്‍ താഴ്ത്തിയിറക്കുന്നതിനിടെ തലയോട്ടി തകര്‍ന്നായിരുന്നു. അക്രമാസക്തമായ രാഷ്ട്രീയത്തെ പക്വതയാര്‍ന്ന നിലപാടുകളെടുത്ത് നേരിടാനുള്ള ലീഗിന്റെ തീരുമാനം കണ്ട് ആശ്വസിക്കാന്‍ പക്ഷേ, കുണ്ടൂരിലെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. ഒരു റമസാന്‍ കാലത്ത് നോമ്പ് തുറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നോമ്പുകാരനായി വിശന്നൊട്ടിയ തന്റെ മകന്‍ കുഞ്ഞുവിന്റെ വയറിലേക്ക് കഠാര ആഴ്ത്തി കുടല്‍മാല പുറത്തെടുത്ത് ആഹ്ലാദ നൃത്തം ചവിട്ടിയ ‘സമുദായസ്‌നേഹികളെ’ ഓര്‍ത്ത് അന്ത്യശാസം വരെയും കണ്ണീരൊഴുക്കിയ പിതാവായിരുന്നു സുന്നികളുടെ പ്രിയങ്കരനായ കുണ്ടൂര്‍ ഉസ്താദ്. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ തേരോട്ടത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവരും ജീവിതത്തില്‍ തളര്‍ന്നുപോയവരുമെല്ലാം തങ്ങള്‍ക്കൊന്നും അരിയില്‍ ശുകൂര്‍ ആകാനുള്ള ഭാഗ്യം ലഭിച്ചില്ലല്ലോ എന്ന് സങ്കടപ്പെട്ടുകാണും. അത്രമേല്‍ വൈകാരിക വിക്ഷോഭത്തോടെയുള്ള വാഗ്‌ധോരണികള്‍ കൊണ്ടായിരുന്നു ശേഷം ആക്രമ രാഷ്ട്രീയത്തെ ലീഗ് നേതാക്കളും പ്രവര്‍ത്തകരും അപലപിച്ചത്.
പക്ഷേ, അരിയില്‍ നിന്ന് ഓണപ്പറമ്പിലേക്ക് അധികം ദൂരമൊന്നുമില്ലെന്ന് ഏറ്റവും കുറഞ്ഞത് തളിപ്പറമ്പുകാര്‍ക്കെങ്കിലും നേരത്തെ അറിയാമായിരുന്ന വസ്തുതയാണ്. പുറം നാട്ടുകാര്‍ക്ക് അതറിയാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവന്നു എന്നുമാത്രം. 2013 ആഗസ്റ്റ് പതിനാറാം തീയതി ഓണപ്പറമ്പിലെ പള്ളിയും മദ്‌റസയും കുത്തിപ്പൊളിക്കുമ്പോള്‍ ഒരു സമുദായ സ്‌നേഹിക്കും ബാബ്‌രി മസ്ജിദ് ഓര്‍മയില്‍ തികട്ടിവന്നില്ല. പി എ റസാഖിനെയും സുഹൃത്തുക്കളെയും സോഡാ കുപ്പികൊണ്ടും കല്‍ച്ചീളുകള്‍ കൊണ്ടും ആഞ്ഞു കുത്തുമ്പോള്‍ തളിപ്പറമ്പ് താലൂക്കിലെ ലീഗുകാര്‍ക്ക് പോലും അരിയില്‍ ശുകൂറിന്റെ ദയനീയ മുഖം ഓര്‍മയില്‍ എത്തിയില്ലെന്നത് വിരോധാഭാസമാകാം. വിഘടിത സമസ്തയുടെ ചേളാരി പ്ലാന്റില്‍ നിന്നും കയറൂരി വിട്ട ക്രിമിനലുകളുടെ താളത്തിനൊപ്പം തുള്ളിയും ഇശല്‍ മുറുക്കിയും സമുദായ രാഷ്ട്രീയം തങ്ങളുടെ കൂറ് എന്തിനോടാണെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തി. ശഹീദാകണമെങ്കിലും ഫഌക്‌സ് ബോര്‍ഡില്‍ കയറിപ്പറ്റണമെങ്കിലും ആര്‍ എസ് എസിന്റെയോ സി പി എമ്മിന്റെയോ കൊലക്കത്തിക്കിരയാകണമെന്ന് മാപ്പിളമാര്‍ പാഠം പഠിച്ചു. പള്ളി പൊളിച്ചതായി ബോധ്യപ്പെടണമെങ്കില്‍, അക്രമികള്‍ കാവി വസ്ത്രം ധരിച്ചവര്‍ തന്നെയായിരിക്കണമെന്നും സമുദായത്തിന് വെളിപാടുണ്ടായി. ബാബരി പള്ളിയും അരിയില്‍ ശുകൂറും ഭാഗ്യവാന്‍മാര്‍.
തസ്‌ലീമ നസ്‌റീനും സല്‍മാന്‍ റുഷ്ദിയും ഡാനീഷ് കാര്‍ട്ടൂണിസ്റ്റ് കാര്‍ട്ട് വെസ്റ്റര്‍ഗിയേര്‍ഡും സിനിമാ സംവിധായന്‍ കമലഹാസനും പ്രൊഫ. ടി ജെ ജോസഫും ഖുര്‍ആനിനേയും പ്രവാചകനെയും അവഹേളിക്കുമ്പോള്‍ സമുദായത്തിന്റെ രക്തം തിളക്കും. കൈ വെട്ടിയും പോസ്റ്ററുകള്‍ക്കും തിയേറ്ററുകള്‍ക്കും തീയിട്ടും ഇന്ത്യാ രാജ്യത്ത് കാല് കുത്തിക്കില്ലെന്ന് ഫത്‌വകളിറക്കിയും മുസ്‌ലിം സംഘടനകള്‍ അവരുടെ സമുദായക്കൂറ് വെളിപ്പെടുത്തുന്ന ഘട്ടമാണ് ഓരോ ഇസ്‌ലാം നിന്ദാ സംഭവങ്ങളും. ഓണപ്പറമ്പില്‍ സ്വന്തം മദ്‌റസക്ക് തീയിട്ടപ്പോള്‍ തിരൂരങ്ങാടി പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ച ഹാജര്‍ ബുക്കും ലഡ്ജറും അഡ്മിഷന്‍ റജിസ്റ്ററും ശേഖരനാശാരി പണിത പൊളിഞ്ഞ മേശയും എടുത്തുമാറ്റണമെന്ന് തോന്നിയപ്പോഴും അന്ത്യപ്രവാചകന് അല്ലാഹു സമ്മാനിച്ച വിശുദ്ധ ഖുര്‍ആന്‍ കൂടി അതിനോടൊപ്പം മാറ്റി വെക്കാന്‍ തോന്നാതിരുന്നത് കുമ്മനം രാജശേഖരനോ ശശികല ടീച്ചര്‍ക്കോ ആയിരുന്നില്ല. ഓണപ്പറമ്പിലെയും പരിസരപ്രദേശങ്ങളിലേയും മുസ്‌ലിം രക്ഷിതാക്കള്‍ക്ക് പിറന്ന ആണ്‍ പിള്ളേര്‍ക്കായിരുന്നു. നാലില്‍ കുറയാത്ത എണ്ണം ആളുകള്‍ക്ക് മാത്രം എടുത്തുമാറ്റാന്‍ കഴിയുന്ന മേശയേക്കാള്‍ കനവും ഗാംഭീര്യവും വിശുദ്ധ ഖുര്‍ആനിനുണ്ടെന്നെങ്കിലും ചേളാരി പ്ലാന്റിലെ തൊഴിലാളികള്‍ക്ക് ബോധ്യപ്പെട്ടല്ലോ എന്നാശ്വസിക്കാം.
ചേളാരി വിഭാഗത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസക്കും തീയിട്ടു എന്ന വാര്‍ത്ത പരസ്യമായ ഉടനെ ലീഗ് നേതാവ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയും പരിവാരങ്ങളും ഓണപ്പറമ്പിലെത്തി പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു. അല്ലെങ്കിലും പ്രതികളെ പിടികൂടണമെന്നൊക്കെ ഈ വക മൗലവിമാര്‍ക്ക് ഇല്‍ഹാം ഉണ്ടാകണമെങ്കില്‍ പള്ളി തകര്‍ത്താല്‍ മാത്രം പോരല്ലോ. തളിപ്പറമ്പിലെ സ്റ്റേഷനറി കടയില്‍ നിന്ന് നൂറ് രൂപ കൊടുത്ത് വാങ്ങിയ അഡ്മിഷന്‍ റജിസ്റ്ററിന് കൂടി തീ പിടിക്കണം. അപ്പോഴേ ഇവരുടെയൊക്കെ സമുദായ സ്‌നേഹത്തിന്റെ രക്തം ഓടിത്തുടങ്ങുകയുള്ളൂ. പക്ഷേ ‘അല്ലാഹുവിന്റെ കലാമിന് അല്ലാഹു കാവല്‍ നില്‍ക്കും’ എന്ന് പടച്ചവന്‍ പറഞ്ഞതുകൊണ്ട് പ്രതികള്‍ പിടിക്കപ്പെടുക തന്നെ ചെയ്തു. എല്ലാ പ്രതികളും ചേളാരി ചന്തയിലെ കൂലിത്തൊഴിലാളികള്‍!. അവര്‍ക്ക് ആശയും അഭയവും നല്‍കിയതോ നയനമനോഹര ഹരിത സ്വപ്‌നങ്ങളും. അതോടെ, പ്രതികളെ പിടികൂടണമെന്ന് ആവേശം തുളുമ്പിയ മൗലവിമാര്‍ മാവിലായിയിലേക്ക് തീര്‍ഥയാത്ര പോയി.
കണ്ണൂര്‍ ജില്ലയിലെ തന്നെ കണ്ണൂര്‍ പാറാട്ടായിരുന്നു സമുദായസ്‌നേഹികളുടെ മതവികാരം മൂര്‍ധന്യാവസ്ഥയിലെത്തിയത്. സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ എറിയാനുള്ള ബോംബുണ്ടാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു പണ്ഡിത സംഘടന. ടെന്‍ഡര്‍ വിളിച്ചിട്ടാണോ അല്ലയോ എന്നറിയില്ല ബോംബൊന്നിന് ചേളാരിയിലെ മാര്‍ക്കറ്റ് നിലവാരം എണ്ണൂറ് രൂപയാണ്. ബോംബ് പൊട്ടിത്തെറിച്ച്, വാളെടുത്തിറങ്ങിയ ആണ്‍കുട്ടികളുടെ ‘ആണത്തം’ തന്നെ പോയത് മാത്രം ബാക്കി. ഒപ്പം അകത്തെ അസിമാനന്ദമാരെ തിരിച്ചറിയാനായി എന്നത് സമുദായത്തിന്റെ ഭാഗ്യം.
ABU HAJI 68മലപ്പുറം ജില്ലയിലെ എളങ്കൂരില്‍ ചേളാരി ചന്തയിലെ ഇറച്ചിവെട്ടുകാര്‍ അടിച്ചുകൊന്നത് എഴുപത്തെട്ട് വയസ്സ് പ്രായമുള്ള തിരുത്തിയില്‍ അബു ഹാജിയെ. കൈയോങ്ങാന്‍ ഏതൊരു റിപ്പര്‍ ചന്ദ്രനും ഒന്നറച്ചുനിന്നുപോകുന്ന പ്രായത്തിലെത്തിയ ഒരാള്‍. അല്ലെങ്കിലും ഉരുവിന്റെ പ്രായം നോക്കിയല്ലല്ലോ ഒരു ഇറച്ചിവെട്ടുകാരനും കത്തിക്ക് മൂര്‍ച്ച കൂട്ടുന്നത്.
NURUDHEENHAMZAമണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിലെ സുന്നീ പ്രവര്‍ത്തകരായ പള്ളത്തുവീട്ടില്‍ കുഞ്ഞിഹംസയെയും സഹോദരന്‍ നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുമ്പോഴേക്കും അരിയില്‍ ശുകൂര്‍ വധിക്കപ്പെട്ട് 21 മാസം പിന്നിട്ടിരുന്നു. ഒരു ‘ശഹീദി’നെക്കുറിച്ചുള്ള ഓര്‍മയൊക്കെ കുഴിച്ചിടാന്‍ ഇത്രയും ദിവസങ്ങള്‍ ധാരാളം. അതുകൊണ്ടു കൂടിയാകണം മുസ്‌ലിം ലീഗ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ തന്നെ കഠാര നല്‍കി ഗോദയിലിറക്കിയത്. സുഹൃത്തിനെ വീട്ടിലിറക്കിക്കൊടുത്ത് തിരിച്ചുവരുമ്പോഴാണ് ഈ സഹോദരങ്ങള്‍ കുത്തേറ്റ് മരിച്ചത്. കൊല്ലപ്പെട്ടത് ‘യാഥാസ്ഥിതിക’ സുന്നികളായതിനാലും കുത്തിയത് സി പി എമ്മുകാരോ ആര്‍ എസ് എസുകാരോ അല്ലാത്തതിനാലും ആരും മുറിവുകളുടെ എണ്ണമെടുത്തില്ല. ആര്‍ എം പിക്കാരല്ലാത്തതിനാല്‍ ആര്‍ക്കുമവര്‍ ധീരരക്തസാക്ഷികളുമായില്ല.
ഇതിനിടെ മറ്റൊരു സുന്ദര കാഴ്ച കണ്ടത് ജമാഅത്ത് ദിനപത്രത്തിലും ചാനലിലുമാണ്. സുന്നീ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള ചര്‍ച്ചയും മുഖപ്രസംഗവും കൊണ്ട് മുഖരിതമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിമാട് കുന്നും വെള്ളിപറമ്പും. നരഹത്യയിലെത്തിയ മതഭ്രാന്ത്’ എന്ന തലക്കെട്ടിലാണ് കൊലപാതകത്തേയും ബോംബിനെയും സുന്നികള്‍ക്കിടയില്‍ പങ്ക് വെച്ചുകൊടുത്ത് ജമാഅത്ത് ഗ്രൂപ്പ് എഡിറ്റര്‍ മുഖപ്രസംഗമെഴുതിയത്. പങ്ക് വെച്ചതിലെ അനീതി പോകട്ടെ, (‘പങ്ക് വെക്കുന്നവന്‍’ നരകത്തിലാണെന്ന് പ്രവാചകന്‍) നരഹത്യയിലേക്ക് മതഭ്രാന്തിനെ എത്തിക്കുന്നതില്‍ ചേന്ദമംഗല്ലൂരുകാരന്റെ പങ്കും പങ്കാളിത്തവും എന്തായിരുന്നെന്ന് സ്വയം ആലോചിക്കാനെങ്കിലും ഈ ദാരുണ കൊലപാതകങ്ങള്‍ നിമിത്തമായിരുന്നെങ്കില്‍.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞതുപോലെ, കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മലബാറില്‍ നടന്ന അതിക്രമങ്ങളിലും കൊലപാതകങ്ങളിലും പിടിക്കപ്പെട്ടവരിലേറെയും സമസ്ത ചേളാരി വിഭാഗം പ്രവര്‍ത്തകരും ഭാരവാഹികളുമാണെന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്. മുസ്‌ലിം ലീഗിന്റെ അനുഭാവികള്‍ മുതല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വരെയും ഉള്‍പ്പെടുന്നുണ്ടെന്ന കാര്യം ആശങ്കാജനകം തന്നെ. പ്രതികളെ പിടികൂടാതിരിക്കാനും അവരെ അലമാരയിലൊളിപ്പിക്കാനും ലീഗ് കാണിക്കുന്ന ജാഗ്രത മുസ്‌ലിം സമുദായത്തെ മാത്രമല്ല, കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുന്ന ഏതൊരു കേരളീയന്റെയും ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നതാണ്. മോഡി ഭരിക്കുന്ന അഹമ്മദാബാദില്‍ മാത്രമല്ല, മണ്ണാര്‍ക്കാട്ടെ കാഞ്ഞിരപ്പുഴയിലെ സ്വന്തം മഹല്ലിലും മുസ്‌ലിംകള്‍ക്ക് രക്ഷയില്ലെന്ന് വന്നാല്‍! പുറത്തെ ശത്രുവിന്റെ കത്തിയുടെ അതേ മൂര്‍ച്ച അകത്തെ മിത്രത്തിന്റെ കത്തിക്കുണ്ടെന്ന് വന്നാല്‍!! കുതുബുദ്ദീന്‍ അന്‍സാരിമാരുടെ കണ്ണുകള്‍ ഭയപ്പാട് കൊണ്ട് അന്ധാളിച്ചുപോകുന്നത് തൃശൂലം കൊണ്ടല്ല തൊട്ടയല്‍പക്കത്തെ സഹോദരന്റെ കഠാര കണ്ടാണെന്ന് വന്നാല്‍!!! ഈ വക കൊലപാതകങ്ങളും അതിക്രമങ്ങളുമെല്ലാം സ്വാഭാവികമായ തിരിച്ചടികളാണെന്ന് പറയുന്നത് നരേന്ദ്ര മോഡിയല്ല, താടിയും തലപ്പാവും ധരിച്ച പള്ളികളില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന മതപണ്ഡിതന്മാരാണെന്ന് വന്നാല്‍!
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചോദിച്ച അതേ ചോദ്യമാണ് ഈ വേട്ടക്കാരോടും അവരുടെ യജമാനന്മാരോടും ചോദിക്കാനുള്ളത്. ബാബരി മസ്ജിദ് തകര്‍ത്ത വര്‍ഗീയ ശക്തികളോടും ഗുജറാത്തില്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ നരേന്ദ്ര മോഡിയോടും ഖുര്‍ആനിനെയും പ്രവാചകനെയും അവഹേളിച്ച സല്‍മാന്‍ റുഷ്ദിയോടും സ്വീകരിച്ച അതേ സമീപനം ഓണപ്പറമ്പിലെ പള്ളി തകര്‍ത്തവരോടും ഖുര്‍ആന്‍ കത്തിച്ചവരോടും മണ്ണാര്‍ക്കാട്ടും എളങ്കൂരും മുസ്‌ലിംകളെ വെട്ടിക്കൊന്നവരോടും സ്വീകരിക്കാന്‍ നെഞ്ചുറപ്പുള്ള എത്ര മുസ്‌ലിം സംഘടനകളും പ്രസിദ്ധീകരണങ്ങളും മുസ്‌ലിംകള്‍ക്കിടയിലുണ്ട്? അന്യ മതസ്ഥരും പ്രത്യയശാസ്ത്രങ്ങളും മുസ്‌ലിംകളോട് സ്വീകരിക്കണമെന്ന് സമുദായസ്‌നേഹികള്‍ നിര്‍ബന്ധം പിടിക്കുന്ന നിലപാടുകള്‍ സമുദായത്തിനകത്തെ സഹോദര വിഭാഗങ്ങളോട് പാലിക്കാന്‍ മാത്രം ധാര്‍മികമര്യാദയുള്ളവര്‍ എത്ര പേരുണ്ട്? അത്തരം ധാര്‍മിക ബോധം പുലര്‍ത്തുന്ന സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും എണ്ണം മുസ്‌ലിംകള്‍ക്കിടയിലും കുറഞ്ഞുവരികയാണെന്നതിന് കഴിഞ്ഞ രണ്ട് മാസമായി കേരളം തന്നെ സാക്ഷി. വേട്ടകാരോടൊപ്പം ഇര തേടുന്ന മുസ്‌ലിംകളുടെ വാമന രൂപമാണല്ലോ ഓണപ്പറമ്പിലും മണ്ണാര്‍ക്കാട്ടും എളങ്കൂരിലും നാം കണ്ടത്.
ഏതായാലും ‘ശഹീദ് ശുകൂറി’നെ പ്രദര്‍ശിപ്പിക്കാനും കൊലപാതകത്തിന്റെ അടിവേര് മാന്താനും സംസ്ഥാനത്തൊട്ടാകെ ഉയര്‍ത്തിയ ഫഌക്‌സ് ബോര്‍ഡുകള്‍ ചിതലരിച്ചും കാട് കയറിയും കണ്‍വെട്ടത്ത് നിന്ന് മാഞ്ഞുതുടങ്ങിയത് അരിയില്‍ ശുകൂര്‍ ചെയ്ത ഏതോ ചില നന്മകളുടെ ഗുണഫലമായിരിക്കാം. തന്റെ ജീവന്‍ വെട്ടിപ്പൊളിച്ചതിന്റെ മറവില്‍ രാഷ്ട്രീയ മൂലധനം ഒരുക്കൂട്ടിയവര്‍ തന്നെ കഠാരയുമായി റോന്ത് ചുറ്റുന്നത് ഇലക്ട്രിക് പോസ്റ്റുകളിലും അങ്ങാടികളില്‍ കുഴിച്ചിട്ട കമുകിന്മേലും ഇരുന്ന് കാണേണ്ടല്ലോ. എളങ്കൂരിലെ അബ്ദുഹാജിയും മണ്ണാര്‍ക്കാട്ടെ പള്ളത്ത് കുഞ്ഞിഹംസയും നൂറുദ്ദീനും അരിയിലെ ശുകൂറില്‍ നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് മാന്യന്മാര്‍ ചോദിച്ചു തുടങ്ങും മുമ്പേ അവശേഷിച്ചിരിക്കുന്ന ശുകൂര്‍ ബോര്‍ഡുകള്‍ അഴിച്ചുമാറ്റി അട്ടപ്പുറത്തിടാന്‍ ശുകൂറിനെ സ്‌നേഹിക്കുന്നവര്‍ തയ്യാറാകണം. രക്തസാക്ഷികളെപ്രതിയുള്ള ഓര്‍മകളെ വ്യഭിചരിക്കാതെ വേണം അവരോട് നീതി കാണിക്കാന്‍. അതിനാല്‍ ആ ഫഌക്‌സ് ബോര്‍ഡുകള്‍ അഴിച്ചുമാറ്റാനുള്ള സമയമിതാ വന്നെത്തിയിരിക്കുന്നു.