കാന്തപുരത്തിന്റെ വാക്കുകളിലേക്ക്…
"നിയമങ്ങളൊന്നും ഞങ്ങളുണ്ടാക്കിയതല്ല. ഇസ്ലാമിന്റെ നിയമങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് മാത്രം."
--------------------
പുരുഷന്‍ തന്നെ അധികാരി
സ്ത്രീയുടെ ആധിപത്യം പുരുഷനാണ്. ഭാര്യയുടെ മേല്‍ ആധിപത്യം ഭര്‍ത്താവിന്തന്നെയാണ്. സ്ത്രീ സ്വാതന്ത്ര്യത്തില്‍ ചിലചിട്ടകള്‍ ഇസ്ലാം പറയുന്നുണ്ട്. അത് സ്ത്രീവിരുദ്ധമല്ല. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നു. സവിശേഷ സാഹചര്യങ്ങളില്‍ മാത്രമാണ് ബഹുഭാര്യത്വം അനുവദിച്ചിട്ടുളളത്. ലോകാവസാനം ആവുമ്പോഴേക്കും അന്‍പത് സ്ത്രീകള്‍ക്ക് ഒരു പുരുഷന്‍ എന്ന അവസ്ഥയിലെത്തും. സ്ത്രീകളെ സംരക്ഷിക്കാനും ബഹുഭാര്യത്വം നടക്കാറുണ്ട്.
ഇടകരലല്‍ പാടില്ല
അന്യപുരുഷന്‍മാരുമായി ഇടപഴകി ജീവിക്കാന്‍ സ്ത്രീകളെ ഇസ്ലാം അനുവദിക്കുന്നില്ല. ഇസ്ലാം നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ക്കേ അവര്‍ പുറത്തുപോകാവൂ. ഇക്കാര്യത്തിലൊക്കെ എനിക്കും സംഘടനയ്ക്കും കടുംപിടുത്തം തന്നെയാണ്. ഒരയവും വരുത്തില്ല. സ്ത്രീകള്‍ അന്യപുരുഷന്‍മാരുമായി അടുത്തിടപഴകാന്‍ പാടില്ല. ഇക്കാര്യത്തില്‍ എനിക്ക് ഉറച്ച നിലപാടുണ്ട്. പര്‍ദ ധരിച്ചേ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടുളളൂ എന്ന ഇസ്ലാമിക നിര്‍ദേശം ധിക്കരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പണ്ഡിതരുടെ കടുംപിടുത്തമില്ലെങ്കില്‍ ഇസ്ലാം തന്നെ ഇല്ലാതാവും.
വിദ്യാഭ്യാസം, ജോലി
സ്ത്രീകള്‍ക്ക് പണ്ട് വിദ്യാഭ്യാസം ആവശ്യമായിരുന്നില്ല. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്കും വിദ്യാഭ്യാസം വേണം. അത് നല്‍കുന്നുണ്ട്. വിദ്യാഭ്യാസം കിട്ടിയാലും ഇല്ലെങ്കിലും അവരെക്കുറിച്ചുളള മതനിയമം മാറ്റാനാവില്ല. പുരുഷന്‍മാരുമായി ഇടകലരല്‍ ആവശ്യമില്ലാത്ത ജോലികള്‍ ധാരാളമുണ്ട്. ഒരു സ്ത്രീയും ഒരു പുരുഷനും മാത്രമുളള സ്ഥലത്ത് സ്ത്രീ ജോലി ചെയ്യരുത്.
സ്ത്രീ സഞ്ചാരം
സ്ത്രീകള്‍ അധികം സഞ്ചരിക്കേണ്ട കാര്യമില്ല. അത്യാവശ്യത്തിനേ സഞ്ചാരം പാടുളളൂ. സ്ത്രീകള്‍ക്ക് സഞ്ചാരം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. കുറേയധികം സ്ത്രീകള്‍ ഒരുമിച്ചോ ഭര്‍ത്താവിന്റെയോ സഹോദരന്റെയോ പിതാവിന്റെയോ കൂടെ യാത്രായാവാം. നിയമങ്ങളൊന്നും ഞങ്ങളുണ്ടാക്കിയതല്ല. ഇസ്ലാമിന്റെ നിയമങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് മാത്രം.
ശൈശവ വിവാഹം
ശാരീരിക പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയക്കാമെന്നാണ് ഇസ്ലാമിക സംഘടനകളുടെ നിലപാട്. പത്തും പതിനൊന്നും വയസ്സില്‍ ഇക്കാലത്ത് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്നു. ഈ കാലത്ത് ഈ നിയമം നടപ്പാക്കിയാല്‍ അത് ശൈശവവിവാഹമായി മാറും. പതിനെട്ട് വയസ്സ് നിര്‍ബന്ധമാക്കിയ നിമയത്തെ എതിര്‍ക്കുന്ന ഇസ്ലാമിക സംഘടനകളുടെ നിലപാട് പൊതു സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. വിവാഹപ്രായത്തെക്കുറിച്ച് ഇസ്ലാമില്‍ പരിധി നിശ്ചയിച്ചിട്ടില്ല.My Web Page

No comments:
Post a Comment