അധികം സഞ്ചരിക്കേണ്ട ആവശ്യമൊന്നും സ്ത്രീകള്‍ക്കില്ല-കാന്തപുരം
~~~~~~~~~~~~~~
അധികം സഞ്ചരിക്കേണ്ട ആവശ്യമൊന്നും സ്ത്രീകള്‍ക്കില്ലെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. മാതൃഭൂമി ആ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് സ്ത്രീകളുടെ യാത്രാ സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.'അത്യാവശ്യം വരുമ്പോള്‍ മാത്രമേ സ്ത്രീകള്‍ യാത്ര ചെയ്യേണ്ടതുള്ളൂ. സഞ്ചാരം കൂടുതല്‍ ആവശ്യമുള്ള കാലമാണ് എന്നാരെങ്കിലും പറയുന്നു എന്നു കരുതി, അത് അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല. സ്ത്രീകള്‍ കൂടുതല്‍ യാത്ര ചെയ്യുന്നു എന്നു കരുതി അതെല്ലാം ഇസ്ലാം അംഗീകരിച്ചതാണ് എന്നു പറയാന്‍ കഴിയില്ല. പിതാവിന്റെയോ ഭര്‍ത്താവിന്റെയോ സഹോദരന്റെയോ കൂടെ പുറത്തുപോവുന്നതോ ഒന്നിലധികം സ്ത്രീകള്‍ യാത്ര ചെയ്യുന്നതോ മതം വിലക്കിയിട്ടില്ല. പക്ഷേ, യാത്രകള്‍ ഇസ്ലാം അംഗീകരിച്ച ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരിക്കണം'ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.ഒരു സ്ത്രീയും ഒരു പുരുഷനും മാത്രം ഒരു സ്ഥലത്ത് ജോലി ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു: നിര്‍ഭയമായി ജോലി ചെയ്യാന്‍ കഴിയം വിധം ധാരാളം സ്ത്രീകളോ വിശ്വസ്ഥരായ ധാരാളം പുരുഷന്‍മാരോ ഉള്ളിടത്തു മാത്രമേ സ്ത്രീകള്‍ ജോലിക്കു പോകാവൂ' ഈ നിയമങ്ങളൊക്കെ നേരത്തെ ഉള്ളതാണ്. അതിലൊന്നും മാറ്റം വരുത്താന്‍ സാധിക്കില്ല.'നിര്‍ബന്ധിതമായി സ്ത്രീധനം വാങ്ങുന്നതിനാണ് തങ്ങള്‍ എതിരെന്നും താല്‍കാലിക സഹായമായോ കടമായോ രക്ഷിതാവ് മകളുടെ ഭര്‍ത്താവായി വരുന്നയാള്‍ക്ക് പണം നല്‍കുന്നതിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ശേഷിയില്ലാത്ത, ഭര്‍ത്താവ് ഭാര്യയ്ക്കു നല്‍കേണ്ട മഹര്‍ പോലും നല്‍കാന്‍ കഴിയാത്ത ആളിന് താല്‍കാലികമായ സഹായമായോ കടമായോ പെണ്‍കുട്ടിയുടെ രക്ഷിതാവ് എന്തെങ്കിലും നല്‍കുന്നുന്നതിനെ സ്ത്രീധനമെന്ന് വിളിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച് വില പറഞ്ഞു വാങ്ങുന്ന സ്ത്രീധനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം എന്ന ഒറ്റ വാക്കിന്റെ പരിധിയിലേക്ക് ഇതിനെയെല്ലാം കൊണ്ടു വന്ന് സ്ത്രീധനം നിഷിദ്ധമാണ് എന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇസ്ലാമിലെ പുരുഷാധിപത്യത്തെക്കുറിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ആസൂത്രിതമായ കണ്ടുപിടിത്തമാണ് അത്. പുരുഷന് സ്ത്രീയുടെ മേല്‍ ആധിപത്യം ഉണ്ടെന്നത് വസ്തുതയാണ്. ഭാര്യയുടെ മേല്‍ ഭര്‍ത്താവിന് ആധിപത്യമുണ്ട് എന്ന് ഖുര്‍ആനും പറയുന്നുണ്ട്. ഈ പറഞ്ഞ ആധിപത്യവും ജീവിതത്തില്‍ പാലിക്കേണ്ട ചില ചിട്ടകളും വച്ചു എന്നതല്ലാതെ സ്ത്രീവിരുദ്ധമായതൊന്നും ഇസ്ലാമില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment