Thursday, November 14, 2013

                                          മുഹറം ഹിജ്‌റയുടെ തുടക്കം
പുതുവത്സര ആഘോഷങ്ങള്‍ ആര്‍ഭാടങ്ങളോടെ കൊണ്ടാടുന്ന നവയുഗത്തില്‍ മുഹറം ആരവങ്ങളില്ലാതെ കടന്നുപോകുകയും മുഹറം നല്‍കുന്ന പാഠങ്ങള്‍ പലരും മറന്നുപോകുകയും ചെയ്യുന്നു. പുതുവത്സരപ്പുലരിയെ വരവേല്‍ക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ ലോകം ഒരുക്കുങ്ങള്‍ നടത്തുമ്പോള്‍ മുഹറത്തിന്റെ പുലരി അറബ് രാഷ്ട്രങ്ങളിലും മുസ്‌ലിം നാഗരികതയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നുവെന്നത് സത്യമാണ്.ക്രിസ്തു വര്‍ഷം ജനുവരിയിലും ചന്ദ്രവര്‍ഷം മുഹറത്തിലുമാണ് തുടക്കം കുറിക്കുന്നത്. ഇസ്‌ലാമിക ദൃഷ്ട്യാ ഒരുപാട് മഹനീയത കല്‍പ്പിക്കപ്പെടുന്ന മാസമാണ് മുഹറം. യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങളില്‍ ഒന്നാണ് മുഹറം. ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, റജബ് എന്നീ മാസങ്ങളും പോര് നിഷിദ്ധമാക്കപ്പെട്ട മാസങ്ങളില്‍ ഉള്‍പ്പെടുന്നു. പക്ഷെ, മുഹറമാണ് ഇതില്‍ പ്രത്യേകമായത്. മുഹറം കൊണ്ടാണ് ഹിജ്‌റ കലണ്ടര്‍ ആരംഭിക്കുന്നത്. മുഹറം കൊണ്ട് തുടങ്ങി ദുല്‍ഹിജ്ജയില്‍ അവസാനിക്കുന്ന 12 മാസങ്ങളടങ്ങിയതാണ് അറബിയിലും ഒരു ഇസവി. 11 മാസങ്ങളാണ് ചന്ദ്രവര്‍ഷത്തിലുള്ളതെന്ന ചില വാദങ്ങള്‍ നിരര്‍ത്ഥകവും ബാലിശവുമാണ്. ചിലഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ട ഇത്തരം ആശയങ്ങള്‍ തെറ്റാണ് എന്നതാണ് ഇത്‌കൊണ്ട് വിവക്ഷ. വിശുദ്ധ കഅ്ബാലയം തകര്‍ക്കാന്‍ വന്ന ആനപ്പടയും സംഘത്തെയും ആസ്പദമാക്കിയാണ് ഹിജ്‌റ കലണ്ടറിന് മുമ്പ് ജനങ്ങള്‍ കണക്ക് കൂട്ടിയിരുന്നത്. ആനക്കലഹവര്‍ഷം എന്നാണ് അതിന്റെ പേര്. വിശുദ്ധ ഖുര്‍ആനില്‍ പ്രസ്തുത സംഭവം വിവരിക്കുന്ന ഒരു അദ്ധ്യായം തന്നെ അവതീര്‍ണ്ണമായിട്ടുണ്ട്. ഖുര്‍ആനിലെ 103-ാം അദ്ധ്യായത്തില്‍ ഇത് വിവരിക്കുന്നുണ്ട്. പ്രധാന സംഭവത്തെ ആസ്പദമാക്കി വര്‍ഷത്തെ എണ്ണുന്ന ഈ സംമ്പ്രദായം അറബികളില്‍ മാത്രമല്ല ലോകത്തെല്ലായിടത്തുമുണ്ട്. ബി.സി, എ.ഡി ഇതിനുദാഹരണമാണ്. ചന്ദ്ര വര്‍ഷവും സൗരവര്‍ഷവും അടിസ്ഥാനമാക്കിയാണ് കലണ്ടറുകള്‍ നിലവില്‍ വന്നത്. അതില്‍ അറബി മാസങ്ങള്‍ ചന്ദ്രവര്‍ഷ അടിസ്ഥാനത്തിലും ഇംഗ്ലീഷ് മാസങ്ങള്‍ സൗരവര്‍ഷത്തെ ആസ്പദമാക്കാക്കിയാണ്. പിന്നീട് ഉമര്‍ (റ) ന്റെ കാലത്ത് കാലഗണന സംമ്പ്രദായം നിലനിര്‍ത്തണമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ഹിജ്‌റ വര്‍ഷത്തിന് നാന്ദികുറിക്കുന്നത്. പ്രവാചകന്‍ (സ) മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തതിനെ അടിസ്താനമാക്കിയാവണം എന്ന അഭിപ്രായങ്ങള്‍ സ്വീകരിച്ചാണ് ഹിജ്‌റ വര്‍ഷം രൂപീകൃതമാകുന്നത്. നബി (സ) തങ്ങള്‍ ഹിജ്‌റ പോയത് റബീഉല്‍ അവ്വലില്‍ ആയതിനാല്‍ പ്രസ്തുത മാസം കൊണ്ടല്ലേ തുടങ്ങേണ്ടത് എന്ന ചോദ്യം ഉയര്‍ന്ന് വരുന്നത് സ്വാഭാവികമാണ്. പക്ഷെ, ഹിജ്‌റയുടെ വര്‍ഷത്തിന്റെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ട് മാസവും 11 ദിവസവും മുമ്പുള്ള മുഹറം ഒന്നിനാണ്. അത്‌കൊണ്ടാണ് ഹിജ്‌റ കലണ്ടര്‍ മുഹറം കൊണ്ട് തുടങ്ങിയത്. റമളാന്‍, ദുല്‍ ഹിജ്ജ എന്നീ മാസങ്ങള്‍ കൊണ്ട് ആരംഭിക്കണമെന്ന അഭിപ്രായം ഉയര്‍ന്ന് വന്നെങ്കിലും മുഹറം കൊണ്ട് തുടങ്ങാനാണ് ഒടുവില്‍ ഐക്യഖണ്ഡേന പാസാക്കിയത്.ക്രിസ്തു വര്‍ഷത്തെ വരവേല്‍ക്കുന്നത് പോലെ അങ്ങാടിയിലും തീരദേശങ്ങളിലു മദ്യമോന്തിക്കുടിച്ച് പുലരുവോളം കോലാഹലങ്ങള്‍ കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവണതയെ ഇസ്‌ലാം നിരൂത്സാഹപ്പെടുത്തുകയും കഠിനമായി എതിര്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞ കാല ജീവിതത്തില്‍ ചെയ്തുപോയ പാപങ്ങളെ മായിച്ചുകളയും വിധത്തിലുള്ള നിഷ്‌കളങ്ക തൗബയുമായാണ് മുഹറത്തെ വരവേല്‍ക്കാവൂ. എന്നതാണ് പണ്ഡിതവചനം.ഓരോ പുതുവര്‍ഷവും കടന്നുപോകുമ്പോള്‍ മനുഷ്യന് അല്ലാവു നല്‍കിയ ആയുസ്സിന്റെ ഒരു വര്‍ഷം ചുരുങ്ങിക്കഴിഞ്ഞു എന്ന ബോധം സത്യവിശ്വാസികളില്‍ കുടിയിരിക്കേണ്ടതുണ്ട്. പുതുവത്സര ആശംസകള്‍ പുണ്യകര്‍മ്മമാണ്. മാനവീക ഐക്യത്തിനും സൗഹൃദത്തിനും പരസ്പര സ്‌നേഹം പ്രകടിപ്പിക്കാലാണ് ആശംസകളിലൂടെ നടക്കേണ്ടത്. മുഹറത്തെ അല്ലാഹു ബഹുമാനിച്ചതായി ഹദീസുകളില്‍ കാണാം. നബി (സ) പറയുന്നു. “മുഹറം തീര്‍ച്ചയായും അല്ലാഹുവിന്റെ മാസമാകുന്നു”. കാലങ്ങളിലും മാസങ്ങളിലും ദിനങ്ങളിലും സ്ഥാനവ്യത്യാസങ്ങളുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ അവതീര്‍ണ്ണതകൊണ്ട് റമളാനും പുണ്യറസൂലിന്റെ ജന്മദിനം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വലും പുണ്യമേറിയതാണ്. ശാന്തിയുടെ മാസങ്ങളായി അംഗീകരിക്കപ്പെട്ടുപോന്ന മുഹറം, റജബ്, ദുല്‍ഖഅദ്, ദുല്‍ഹിജ്ജ എന്നീ നാലുമാസങ്ങളില്‍ ഏറ്റവും പുണ്യം മുഹറത്തിനാണ്. യുദ്ധം നിഷിദ്ധമായ ഈ മാസങ്ങളില്‍ അല്‍ മുഹറം യുദ്ധം പാടില്ലാത്തത് എന്ന അര്‍ത്ഥം വരുന്നത് മുഹറത്തിനാണ്. അത് കൊണ്ട് തന്നെ അതിന്റെ മഹിമയും അനിര്‍വ്വചനീയം തന്നെ. “യുദ്ധം നിരോധിക്കപ്പെട്ട നാലുമാസങ്ങളാണ്. റമളാന്‍ കഴിഞ്ഞാല്‍ മറ്റു മാസങ്ങളില്‍ വെച്ച് നോമ്പിന് ഏറ്റവും ശ്രേഷ്ടമായതില്‍ പ്രഥമ സ്ഥാനം മുഹറത്തിനാണ് പിന്നെ റജബിനും. ദുല്‍ ഹിജ്ജയും ദുല്‍ഖഅദും മൂന്നും നാലും സ്ഥാനത്തു നില്‍ക്കുന്നു”. (ഫത്ഹുല്‍ മുഈന്‍)മുഹറത്തിലെ വ്രതാനുഷ്ടാനത്തെ കുറിച്ച് പ്രതിപാദിക്കുന്ന പല ഹദീസുകളും ഉല്ലേഖിതമായിറ്റുണ്ട്. അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്നു. റമളാന്‍ കഴിഞ്ഞാല്‍ നോമ്പ്കള്‍ക്ക് വിശേഷം അല്ലാഹുവിന്റെ മാസമായ മുഹറമാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. പലസംഭവബഹുലമായ പുരാതന ചരിതങ്ങള്‍ക്ക് മുഹറം സാക്ഷിയായിട്ടുണ്ട്.


                                     മുഹര്‍റം: ഇസ്‌ലാമിക് 'ന്യൂഇയര്‍'

കാലം തന്നെ സത്യം,നിശ്ചയം മാനവ സമൂഹം നാശത്തിലാണ്. സത്യം വിശ്വസിക്കുകയും സല്‍കര്‍മ്മമനുഷ്ടിക്കുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരമുപദേശിക്കുകയും ചെയ്തവര്‍ ഒഴികെ (വി.ഖു.103)

മുഹര്‍റം, ഒരായിരം പ്രതീക്ഷകളുടെ നവവര്‍ഷപ്പുലരി. ഇസ്‌ലാമിക കലണ്ടറിലെ പുതുവര്‍ഷപ്പിറവി. മുഹര്‍റം പിറക്കുമ്പോള്‍ നമ്മുടെ ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം പൊഴിഞ്ഞ് വീണു. മരണത്തിലേക്ക് ഒരു വര്‍ഷം അടുത്തുവെന്ന് സാരം. ദിനങ്ങളും, ആഴ്ചകളും, മാസങ്ങളും വര്‍ഷങ്ങളുമായി കാലചക്ര ഗതിയില്‍ ഏതോ ഒരു നിമിഷം നാം യാത്രയാകും. അതോടെ ന്യായവും അന്യായവുമായി നേടിയതും സമ്പാദിച്ചതും ആ മരണമെന്ന സത്യത്തിനു മുന്നില്‍ അടിയറ വെക്കുകയായി. ലോകാരംഭം മുതല്‍ ധിക്കാരത്തിന്റെ, അധികാരത്തിന്റെ, ധാര്‍ഷ്ഠ്യതയുടെ പ്രതീകങ്ങളായ ഫിര്‍ഔനുമാരുടെയും ഖാറൂനുമാരുടെയും സര്‍വ്വ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും കാലം സാക്ഷിയാണ്. ഞാനാണ് ഉന്നത ദൈവമെന്ന് ഉദ്‌ഘോഷിച്ചവരും സത്യ ദൂതുമായി വന്ന പ്രവാചകരെ മൃഗീയമായി പീഢിപ്പിക്കുകയും കൊല നടത്തുകയും ചെയ്തവരും വരെ കഴിഞ്ഞുപോയി. വിശുദ്ധ ഖുര്‍ആന്‍ കാലം കൊണ്ട് സത്യം ചെയ്തതും തുടര്‍ന്നു പ്രഖ്യാപിച്ചതും വിസ്മരിക്കാത്തവര്‍ വിജയികള്‍.

മുഹര്‍റം, അല്ലാഹു ആദരിച്ച മാസം. വിശുദ്ധ മാസങ്ങളിലൊന്ന്. ഇസ്‌ലാമിനു മുമ്പ് ജാഹിലിയ്യത്തിലും ആദരിക്കപ്പെട്ട മാസം. അല്ലാഹു പറയുന്നു : അല്ലാഹു പവിത്രമാക്കിയതിനെ ആര് ആദരിക്കുന്നുവോ അത് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഉത്തമം (വി.ഖു.22/30). മുഹര്‍റം മാസം മുഴുവനും മഹത്വമുള്ളത് പോലെ ആദ്യ പത്ത് ദിവസങ്ങള്‍ക്ക് പ്രത്യേകം മഹത്വങ്ങളുണ്ട്. സൂറത്തുല്‍ ഫജ്‌റില്‍ ഒരു പ്രഭാതത്തെയും പത്തു രാവുകളെയും അല്ലാഹു സത്യം ചെയ്യുന്നുണ്ട്. ആ പ്രഭാതം മുഹര്‍റമിലെ ആദ്യ ദിനത്തിന്റെ പ്രഭാതമാണെന്നും (ജമല്‍-8/324), ആ പത്തു രാവുകള്‍ മുഹര്‍റമിലെ ആദ്യ പത്തു രാവുകളാണെന്നും (ഖുര്‍ത്വുബി-20/35) മുഫസ്സിറുകള്‍ അഭിപ്രായം രേഖപ്പെടുത്തിയതായി കാണാം.
മഹത്വവും ശ്രേഷ്ടതയും
അബ്ദുള്ളാഹിബ്‌നുഅബ്ബാസ് (റ) നിവേദനം: നബീ(സ്വ) പറഞ്ഞു: ആരെങ്കിലും മുഹര്‍റമിലെ ആശൂറാഇന് നോമ്പെടുത്താല്‍ 10000 ഹാജിമാരുടെയും, ഉംറ നിര്‍വ്വഹിച്ചവരുടെയും, രക്ത സാക്ഷികളുടെയും പ്രതിഫലങ്ങള്‍ അല്ലാഹു അവന് നല്‍കുന്നതാണ്. ഒരു അനാഥന്റെ തല ആര് തടവിയോ അവന് തടവിയ ഓരോ മുടിക്കു പകരം ഓരോ പദവി അല്ലാഹു ഉയര്‍ത്തും. ആശൂറാഇന്റെ ദിനത്തില്‍ ഒരാളെ നോമ്പ് മുറിപ്പിച്ചാല്‍ അവന്‍ മുഹമ്മദ് നബീ(സ്വ) തങ്ങളുടെ സമുദായത്തെ മുഴുവന്‍ വയറ് നിറയെ ഭക്ഷണം നല്‍കി നോമ്പ് തുറപ്പിച്ചവനെ പോലെയാണ്.
സ്വഹാബികള്‍ ചോദിച്ചു അല്ലാഹുവിന്റെ തിരുദൂദരേ... അല്ലാഹു ആശൂറാഇന് മറ്റു ദിവസങ്ങളെക്കാളും മഹത്വം നല്‍കിയോ? അവിടുന്ന് അരുളി. അതെ, അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത് ആശൂറാഇലാണ്. പര്‍വ്വതങ്ങളെയും സമുദ്രത്തെയും ലൗഹ്, ഖലമിനെയും സൃഷ്ടിച്ചത് മുഹര്‍റം 10 നാണ്. ആദം നബീ(അ), ഹവ്വാഅ് ബീവി(റ) അവരെ സൃഷ്ടിച്ചതും, സ്വര്‍ഗ-നരകങ്ങളെ പടച്ചതും ആശൂറാഇലാണ്. ഇബ്‌റാഹിം നബീ(അ) യുടെ ജനനവും അവരെ നംറൂദിന്റെ അഗ്നി കുണ്ഡത്തില്‍ നിന്ന് രക്ഷിച്ചതും മകനെ അറുക്കാന്‍ കല്പ്പിച്ചതും മകനു പകരം ഒരറവു മൃഗത്തെ നല്‍കിയതും മുഹര്‍റമിലെ ആ പുണ്യ ദിനത്തിലാണ്. ഫിര്‍ഔനിനെ മുക്കി നശിപ്പിച്ചതും അതെ. അയ്യൂബ് നബീ(അ)ന് രോഗശമനം നല്‍കി, ആദം നബീ(അ)യുടെ തൗബ സ്വീകരിച്ചു, ദാവൂദ് നബീ(അ)ക്ക് പൊറുത്ത് കൊടുത്തു, സുലൈമാന്‍ നബീ(അ)ക്ക് ലോകാധികാരം തിരിച്ച് നല്‍കി. ഈസാ നബീ(അ)ന്റെ ജനനവും അവരെ അല്ലാഹു തന്റെ സന്നിധിയിലേക്ക് ഉയര്‍ത്തിയതും തുടങ്ങി ഇത്തരം ധാരാളം ചരിത്ര മുത്തുകളുടെ മഹാസംഗമം മുഹര്‍റം പത്തിലായിരുന്നു. അങ്ങനെ മുഹര്‍റം 10ലെ ഓരോ സമയത്തിനും പ്രത്യേകം മഹത്വങ്ങള്‍. അല്ലാഹു ഈ സമുദായത്തിന് അവരുടെ പാപങ്ങള്‍ കഴുകി ശുദ്ധിയാക്കാന്‍ ഇങ്ങനെയൊരു ദിവസം നിശ്ചയിച്ചിരിക്കുന്നു. (തന്‍ബീഹുല്‍ ഗ്വാഫിലീന്‍- 166-167, ഇആനത്ത്- 2/267)
മുഹര്‍റം പത്തിന് ഭാര്യ സന്താനങ്ങള്‍ക്ക് ഭക്ഷണത്തിലും മറ്റും വിശാലത ചെയ്യല്‍ സുന്നത്താണ്. ''ആരെങ്കിലും ആശൂറാ ദിനത്തില്‍ കുടുംബത്തിന് വിശാലത ചെയ്താല്‍ അല്ലാഹു വര്‍ഷം മുഴുവന്‍ അവന് വിശാലത ചെയ്യുന്നതാണ്'' (ഹദീസ്). ഈ ഹദീസ് നിവേദനം ചെയ്ത മഹാന്‍മാര്‍ പലരും ഇത് പരിശോധിച്ചനുഭവിച്ചവരാണെന്ന് കാണാം (ശര്‍വാനി 3/501).
മുഹര്‍റമിലെ നോമ്പ്
മുഹര്‍റം മാസത്തിലെ നോമ്പിന് വളരെയേറെ ശ്രേഷ്ടതയുണ്ട്. അബു ഹുറൈറ (റ) വില്‍ നിന്ന് നിവേദനം: നബീ(സ്വ) അരുളി: നിര്‍ബന്ധ നിസ്‌ക്കാരം കഴിഞ്ഞാല്‍ മഹത്വമുള്ളത് രാത്രിയിലെ നിസ്‌ക്കാരമായത് പോലെ റമളാന്‍ മാസത്തിലെ നോമ്പ് കഴിഞ്ഞാല്‍ ശ്രേഷ്ടമായത് മുഹര്‍റമിലെ നോമ്പാകുന്നു (മുസ്‌ലിം). 
മുഹര്‍റം 9,10 (ആശൂറാഅ്, താസൂആഅ്)
മുഹര്‍റം മാസത്തിലെ ഏറ്റവും വിശിഷ്ടവും ശ്രേഷ്ടവുമായ ദിനാമാണ് ആശൂറാ അ്. മുഹര്‍റം 10 ന് ആശൂറാഅ് എന്നും 9 ന് താസൂആഅ് എന്നും പറയുന്നു. ഈ രണ്ട് ദിനങ്ങളില്‍ നോമ്പെടുക്കല്‍ ശക്തിയായ സുന്നത്താണ്. നബീ(സ്വ) മുഹര്‍റം 10 ന് നോമ്പെടുത്തിരുന്നു. നോമ്പെടുക്കാന്‍ അവിടുന്ന് കല്‍പിക്കുമായിരുന്നു. ആശൂറാഇന്റെ നോമ്പ് കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുപ്പിക്കുന്നതാണെന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം. ജൂദന്മാര്‍ മൂസാ നബി(അ) രക്ഷപ്പെട്ടതിന്റെ അനുഗ്രഹ സ്മരണയായി മുഹര്‍റം 10ന് നോമ്പെടുക്കാറുണ്ടായിരുന്നു. അവരോട് എതിരാവാന്‍ മുഹര്‍റം 9നും നോമ്പനുഷ്ടിക്കല്‍ മുസ്‌ലിംകള്‍ക്ക് ശക്തമായ സുന്നത്താക്കപ്പെട്ടു. നബീ(സ്വ) പറഞ്ഞു: വരും വര്‍ഷത്തില്‍ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ 9നും ഞാന്‍ നോമ്പെടുക്കും. അതിനു മുമ്പ് അവിടുന്ന് വഫാത്തായി (മുസ്‌ലിം).
മുഹര്‍റം പതിനൊന്ന്
മുഹര്‍റം 11നും നോമ്പനുഷ്ടിക്കല്‍ സുന്നത്താണ് (തുഹ്ഫ 3/502). ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത ഒരു ഹദീസ്: നിങ്ങള്‍ ആശൂറാഅ് ദിനം നോമ്പെടുക്കുക, ജൂതരോട് നിങ്ങള്‍ എതിരാവുക. മുഹര്‍റം 10ന് മുമ്പും പിമ്പും ഓരോ ദിനവും കൂടി നോമ്പെടുക്കുക (ഇആനത്ത് 2/266). എന്നാല്‍ മുഹര്‍റം 10ന് മാത്രം നോമ്പെടുക്കല്‍ കറാഹത്തില്ല എന്ന് ഉമ്മ് എന്ന കിതാബില്‍ ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട് (ഫത്ഹുല്‍ മുഈന്‍ 203). മുഹര്‍റം ആദ്യ 8 ദിനങ്ങളില്‍ നോമ്പെടുക്കല്‍ ദുല്‍ഹിജ്ജ മാസം പോലെ സുന്നത്താണെന്ന് ഇമാം ഗസ്സാലി(റ)ന് അഭിപ്രായമുണ്ട് (ഇബ്‌നു ഖാസിം 3/502). 
ലോക മുസ്‌ലിംകളുടെ പുതുവര്‍ഷാരംഭമാണ് മുഹര്‍റമിലൂടെ സമാഗതമാകുന്നത്. ഈ നവവര്‍ഷപ്പുലരിയില്‍ ഓരോ മുസ്‌ലിമും കഴിഞ്ഞ വര്‍ഷങ്ങള്‍ എങ്ങിനെ ചിലവഴിച്ചുവെന്ന് ഒരാത്മ വിചിന്തനം നടത്തുകയും ഈ വര്‍ഷം എങ്ങിനെ വിനിയോഗിക്കണമെന്നതിന് ഒരു ജീവിത മാര്‍ഗ്ഗ രേഖ ഒരുക്കുകയും ചെയ്യേണ്ടതുണ്ട്. തിന്മകള്‍ വര്‍ജിച്ചും നന്മകള്‍ ആര്‍ജിച്ചും ഈ ന്യൂഇയര്‍ അര്‍ത്ഥ പൂര്‍ണ്ണമാക്കുക.



Monday, November 11, 2013

                              അസം വിളിക്കുന്നു



കേരളവുമായി പലവിധ സമാനതകളുമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനമാണ് അസം. കാലാവസ്ഥയിലും കാര്‍ഷിക വിളകളിലും വരെ ഈ സാമ്യം പ്രകടമാണ്. ജനസംഖ്യയുടെ 70 ശതമാനത്തോളം കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടവര്‍. അസമീസ്, ബംഗ്ലാ, ബോഡോ, ബോറോ ഭാഷകള്‍ ഇവിടുത്തുകാര്‍ സംസാരിക്കുന്നുവെങ്കിലും അസമീസിനൊപ്പം ഹിന്ദിയും ഇംഗ്ലീഷുമാണ് ഔദ്യോഗിക ഭാഷകള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചിലത് പല ഘട്ടങ്ങളിലായി അസമില്‍ നിന്ന് വേര്‍പെട്ട് സംസ്ഥാന പദവി നേടിയവയാണ്. ഗോത്രവര്‍ഗക്കാര്‍ക്ക് മേല്‍ക്കൈയുള്ള സംസ്ഥാനങ്ങളാണ് ഇവയെല്ലാം. പലയിടങ്ങളിലും ഗോത്രവര്‍ഗ നേതാക്കളാണ് ഭരണാധിപന്മാരും ന്യായാധിപന്മാരുമെല്ലാം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ വലിയൊരു ജനവിഭാഗമാണ്. പശ്ചിമ ബംഗാളില്‍ നാല് കോടി മുസ്‌ലിംകളുണ്ട്. മണിപ്പൂരിന്റെ ജനസംഖ്യയില്‍ 33 ശതമാനം മുസ്‌ലിംകളാണ്. മൂന്ന് കോടിയോളം ജനസംഖ്യയുള്ള അസമിലാകട്ടെ മുസ്‌ലിം ജനസംഖ്യ ഒരു കോടിയാണ്. പക്ഷേ, ജനസംഖ്യയിലെ ഈ എണ്ണപ്പെരുപ്പം അവരുടെ ജീവിതനിലവാരത്തെ കാര്യമായി സ്വാധീനിച്ചിട്ടില്ല.
 അവര്‍ ഒരു സംഘശക്തിയല്ല എന്നതു തന്നെയാണ് പ്രധാന പരിമിതി. അതുകൊണ്ട് തന്നെ അവരുടെ ആവശ്യങ്ങള്‍ ആരുമറിയുന്നില്ല. അറിയുന്നവര്‍ പരിഗണിക്കുന്നുമില്ല. ഏര്‍പ്പെടുന്ന തൊഴിലിന് മാന്യമായ വേതനം ലഭിക്കുന്നില്ല. അവര്‍ ഇപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു. പകലന്തിയോളം അധ്വാനിച്ചാല്‍ കിട്ടുന്നത് നൂറ് രൂപ. ഏറിയാല്‍ നൂറ്റമ്പത്. ഈ വരുമാനംകൊണ്ട് അവര്‍ക്ക് കുടുംബം പുലര്‍ത്താനോ ജീവിതാവശ്യങ്ങള്‍ നിറവേറ്റാനോ കഴിയുന്നില്ല.ഗോത്ര മേധാവിത്വവും വംശീയ ചിന്തകളും അസമിന്റെ സമാധാനാന്തരീക്ഷത്തിന് പലപ്പോഴും പരുക്കേല്‍പ്പിച്ചിട്ടുണ്ട്. 1979 മുതല്‍ 1985 വരെ നീണ്ട കലാപം മറക്കാനാകില്ല. ‘വിദേശികളെ പുറത്താക്കുക’ എന്ന ആക്രോശമുയര്‍ത്തി നടത്തിയ ആ കലാപമാണ് അസം ഗണപരിഷത്തിന് അധികാരത്തിലേക്കുള്ള വഴി തുറന്നത്. അതില്‍ നിന്ന് തന്നെ കലാപത്തിന്റെ വ്യാപ്തിയും അത് ജനമനസ്സുകളിലുണ്ടാക്കിയ അനുരണനങ്ങളും മനസ്സിലാക്കാവുന്നതാണ്. 1990 കളില്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂനിയനും ബോഡോ പീപ്പിള്‍സ് ആക്ഷന്‍ കമ്മിറ്റിയും ബോഡോ രാജ്യമാവശ്യപ്പെട്ട് കലാപത്തിനിറങ്ങി. ഇതേ കാലത്ത് തന്നെയാണ് ഉള്‍ഫ തീവ്രവാദവും ശക്തി പ്രാപിക്കുന്നത്. സമാന്തര ഭരണം പ്രഖ്യാപിച്ച് അവര്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുന്നിടത്തോളം കാര്യങ്ങളെത്തി.പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടുള്ള ബോഡോ നീക്കങ്ങള്‍ ഇപ്പോഴും സജീവമാണ്. കൊക്രാജാര്‍, ദൂബ്രി, ചിരാംഗ് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ബോഡോ വാഴ്ചയാണുള്ളത്. ക്രമസമാധാന പാലനം മാത്രമേ ഇവിടങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ ‘ഉത്തരവാദിത്വ’ത്തില്‍ വരുന്നുള്ളൂ. മറ്റെല്ലാറ്റിലും ബോഡോകളുടെ ‘സ്വയംഭരണ’മാണ്. ലോവര്‍ അസം എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ബൊറാക്വാലിയില്‍ പെടുന്ന ഈ പ്രദേശങ്ങളില്‍ മുസ്‌ലിം സാന്നിധ്യം ചെറുതല്ല, 1971ലെ പാക്കിസ്ഥാന്‍ യുദ്ധത്തിന് ശേഷം കുടിയേറിയവരാണെന്ന വ്യാജവാദമുയര്‍ത്തി ഇവരെ അപായപ്പെടുത്താനും മുസ്‌ലിം കേന്ദ്രങ്ങളില്‍ അക്രമമഴിച്ചുവിടാനും ബോഡോകള്‍ 2012ല്‍ രംഗത്തിറങ്ങി. ആയുധധാരികളായ ബോഡോ തീവ്രവാദികള്‍ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് ആട്ടിയോടിച്ചു. ഇരുപത്തയ്യായിരത്തോളം വീടുകള്‍ അഗ്നിക്കിരയാക്കി. മൂന്ന് ലക്ഷത്തോളം പേര്‍ അഭയാര്‍ഥി ക്യാമ്പുകളിലെത്തി. തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കാനുള്ള കച്ചിത്തുരുമ്പായിരുന്ന തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ കത്തിനശിച്ചതോടെ ഇവരുടെ പൗരത്വം പുതിയ ചോദ്യവും പ്രതിസന്ധിയുമായി രൂപപ്പെട്ടു. വിവിധ അഭയാര്‍ഥി ക്യാമ്പുകളിലായി ഒന്നര ലക്ഷത്തോളം പേര്‍ ഇപ്പോഴും ജീവിക്കുന്നു എന്നത് ബോഡോ കലാപത്തിന്റെ ബാക്കിപത്രം.മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളിലാണ് അഭയാര്‍ഥി ക്യാമ്പുകളൊരുക്കിയിരുന്നത്. ഫലം, സ്‌കൂളുകളില്‍ അധ്യയനം മുടങ്ങി. ആ പ്രദേശത്തെ കുട്ടികള്‍ക്ക് പഠനം വഴിമുട്ടി. വിവിധ നാടുകളില്‍ നിന്നെത്തിയ അഭയാര്‍ഥി കുടുംബങ്ങളിലെ കുട്ടികള്‍ക്കാകട്ടെ അവരുടെ നാട്ടിലും പഠിക്കാനാകുന്നില്ല. ഇവിടെയും പഠനാവസരമില്ല. അങ്ങനെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് ആക്കം കൂട്ടി കലാപകാരികള്‍.നൂറും നൂറ്റമ്പതും കുട്ടികള്‍ക്ക് പഠിക്കാന്‍ മാത്രം സൗകര്യമുള്ള സ്‌കൂളുകളിലാണ് അഞ്ഞൂറും അതിലേറെയും കുടുംബങ്ങള്‍ അഭയാര്‍ഥികളായി കഴിയുന്നത്. സര്‍ക്കാര്‍ നല്‍കുന്ന അരിയും പഞ്ചസാരയും വെളിച്ചെണ്ണയും കൊണ്ട് ജീവിതം ‘വേവിച്ചെടുക്കാന്‍’ അവര്‍ പെടാപാട് പെടുന്നു. ക്യാമ്പിലെ ഈ അംഗസംഖ്യയില്‍ നിന്നു തന്നെ അതിന്റെ ദയനീയത ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇരകള്‍ക്കായി മനുഷ്യസ്‌നേഹികള്‍ സഹായമെത്തിച്ചു. ധരിച്ച വസ്ത്രവുമായി പ്രാണനും കൊണ്ടോടിയവര്‍ക്ക് കൈത്താങ്ങായത് ഈ സഹായഹസ്തമാണ്. സംഭവത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് കേരളത്തിലെ സുന്നി പ്രസ്ഥാനങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിച്ചു. മതം വിഭാവനം ചെയ്യുന്ന സഹജീവിസ്‌നേഹം ദേശഭാഷാ വൈജാത്യങ്ങളെ അതിജയിക്കുന്നതാണെന്ന വിളംബരവും ഇരകളോടുള്ള ഐക്യപ്പെടലുമായിരുന്നു ഇതില്‍ പ്രകടമായത്. സുന്നീ പ്രസ്ഥാനങ്ങള്‍ ഐക്യദാര്‍ഢ്യം പ്രസ്താവനകളിലൊതുക്കിയില്ല. നേതാക്കള്‍ കലാപ സ്ഥലം സന്ദര്‍ശിച്ചു. അഭയാര്‍ഥി ക്യാമ്പുകളിലെ ദയനീയത കണ്ടു. സര്‍ക്കാര്‍ നല്‍കുന്ന അരി വേവിച്ചു വിളമ്പാന്‍ പാത്രങ്ങളെത്തിക്കുകയാണ് ആദ്യം ചെയ്തത്. അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്‌യുമായും മറ്റു മന്ത്രിമാരുമായും സംസാരിച്ചു.അവിടെയും നിര്‍ത്തിയില്ല ഇടപെടലുകള്‍. കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകര്‍ അസം സുഹൃത്തുക്കളുടെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങി. പിറകെ വന്ന ബലി പെരുന്നാളില്‍ അഭയാര്‍ഥി ക്യാമ്പുകളിലെ സഹോദരി സഹോദരന്മാര്‍ക്കായി മൂന്ന് കോടി ജോഡി വസ്ത്രങ്ങളാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്. വസ്ത്രങ്ങള്‍ നേരിട്ട് ക്യാമ്പുകളിലെത്തിച്ച് വിതരണം ചെയ്തു.നശിപ്പിക്കപ്പെട്ട വീടുകള്‍ പുനര്‍നിര്‍മിക്കാനും മടങ്ങിപ്പോയവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കാനും സുന്നി സംഘടനകള്‍ക്ക് കീഴിയില്‍ പദ്ധതിയാവിഷ്‌കരിച്ചിട്ടുണ്ട്. അസം റിലീഫ് സെല്ലിന്റെ സെന്‍ട്രല്‍ കമ്മിറ്റിയാണ് ഈ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അഭയാര്‍ഥികള്‍ക്ക് ആയിരം വീടുകള്‍ നിര്‍മിച്ചുനല്‍കാനാണ് സംഘടന ഉദ്ദേശിക്കുന്നത്. ഇതില്‍ നൂറ് വീടുകള്‍ 2014ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് കുടുംബങ്ങള്‍ക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. അതിനായി ചിരാഗ് ജില്ലയിലെ പത്മപൂര്‍ വില്ലേജില്‍ സ്ഥലം വാങ്ങിയിട്ടുണ്ട്.മുസ്‌ലിം ജനവിഭാഗത്തിന്റെ മതപരമായ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാന്‍ നിരവധി മദ്‌റസകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഒപ്പം ബംഗ്ലാ ഭാഷയില്‍ കിതാബുകള്‍ പ്രസിദ്ധീകരിക്കുന്നതിനും പദ്ധതിയുണ്ട്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മതപരമായ കാര്യങ്ങള്‍ക്കായി ബൊരാക്‌വാലിയില്‍ ഒരു ഓഫീസ് തുറന്നിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പതിനാറ് പള്ളികള്‍ നിര്‍മിച്ചുകഴിഞ്ഞു.ചെയ്തതിലേറെ കാര്യങ്ങള്‍ ഇനിയുമവിടെ ചെയ്യാനുണ്ട്. മതപഠനാവസരങ്ങള്‍ വര്‍ധിപ്പിക്കണം. കൂടുതല്‍ ഇടങ്ങളില്‍ പള്ളികള്‍ ആവശ്യമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സ്ഥാപിതമാകണം. ഉപരിപഠനത്തിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനും അവര്‍ക്കാവശ്യമായ സഹായ ഹസ്തങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിക്കേണ്ടതുണ്ട്.കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അസം പര്യടനം ഏറെ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുള്ളതാണ്. തുടങ്ങിവെച്ച പദ്ധതികളുടെ പൂര്‍ത്തീകരണവും പുതിയ പദ്ധതികളുടെ നിര്‍വഹണവും സാധ്യമാക്കുന്നതിന് ഈ യാത്ര നിദാനമായിത്തീരുമെന്നാശിക്കാം. ഇന്ന് ഉച്ചക്ക് ഗുവാഹത്തി സെന്‍ട്രല്‍ ലൈബ്രറിയില്‍ കാന്തപുരം ഉസ്താദ് പങ്കെടുക്കുന്ന ആദ്യ പരിപാടി- എലൈറ്റ് കോണ്‍ഫ്രന്‍സ് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഉദ്ഘാടനം ചെയ്യും. സുന്നി സംഘടനകളുടെ ഭവന നിര്‍മാണ പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ നിര്‍വഹിക്കും.ഗുവാഹത്തി ഹാഷിഗാവ് ഈദ്ഗാഹ് മൈതാനിയിലും ഹൈലക്കങി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും നടക്കുന്ന ഇസ്‌ലാമിക് കോണ്‍ഫ്രന്‍സുകളിലും മറ്റു പരിപാടികളിലും കാന്തപുരം ഉസ്താദിനൊപ്പം മന്ത്രിമാരും പൗരപ്രമുഖരും സംബന്ധിക്കും. കേരളത്തില്‍ നിന്ന് പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ആര്‍ പി ഹുസൈന്‍ എന്നിവരാണ് കാന്തപുരത്തെ അസം യാത്രയില്‍ അനുഗമിക്കുന്നത്.

Wednesday, November 6, 2013

ജീവിതം ഒരു മന്ദസ്മിതം പോല്‍’

ശൈഖുനാ കാന്തപുരത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രമുഖര്‍ വിലയിരുത്തുന്നു.


അഡ്വ: പൂക്കുഞ്ഞ്
എ.പി. ഉസ്താദിനെ എന്നും ആദരവോടുകൂടി മാത്രം നോക്കിക്കാണുന്ന വ്യക്തിയാണ് ഞാന്‍. 1972ല്‍ കോഴിക്കോട് ലോ കോളേജില്‍ പഠിക്കുന്ന കാലം മുതലേ ഉസ്താദുമായി അടുത്ത് ഇടപഴകിയിട്ടുണ്ട്. അഹ്ലുസ്സുന്ന വല്‍ ജമാഅത്തിന് പരമമായ പ്രാധാന്യം നല്‍കി രാജ്യത്തിന്റെ എ്യെവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ അക്ഷീണം പ്രയത്നിക്കുന്ന നേതാവാണ് കാന്തപുരം ഉസ്താദ്. വിദ്യാഭ്യാസ രംഗത്താണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമധികം ശോഭിച്ച് കാണുന്നത്. മതരംഗത്തും ഭൗതിക രംഗത്തും ഉന്നതമായ ജ്ഞാനം നേടാനുള്ള അവസരമുണ്ട് എന്നതാണ് മര്‍ക്കസ് സ്ഥാപനങ്ങളുടെ വിജയ കാരണം.
എന്നും നല്ല വ്യക്തിബന്ധമായിരുന്നു എ.പി. ഉസ്താദുമായി എനിക്ക്. തൊണ്ണൂറുകളില്‍ മറ്റു ചിലരുടെ കുതന്ത്രം കാരണം ഉസ്താദ് സഊദി ജയിലിടക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി സഊദി ഗവണ്‍മെന്‍റിന് കത്തെഴുതിയ കേരളത്തിലെ ഏക മുസ്ലിം സംഘടനാ പ്രതിനിധിയാണ് ഞാന്‍. പല വേദികളിലും ഉസ്താദ് ഇക്കാര്യം അനുസ്മരിക്കാറുമുണ്ട്. ഞാന്‍ സെക്രട്ടറിയായ കേരള മഹല്ല് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉസ്താദില്‍ നിന്നും ഉണ്ടായിട്ടുണ്ട്. മതരംഗത്ത് ഉജ്ജ്വലമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാകാം, ശത്രുക്കള്‍ എപ്പോഴും ഉസ്താദിനെ ആരോപണങ്ങള്‍കൊണ്ട് അവമതിക്കാനാണ് ശ്രമിക്കാറുള്ളത്. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ സുന്നത്ത് ജമാഅത്തിനെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതാണ് ഇക്കാണുന്ന വലിയ വിജയങ്ങളുടെ നിദാനം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അല്ലാഹു അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നല്‍കട്ടെ!
*****
അഡ്വ: ശ്രീധരന്‍ പിള്ള
പല അര്‍ത്ഥത്തിലും അനന്യമായ സവിശേഷതകള്‍ ഉള്ള വ്യക്തിയാണ് കാന്തപുരം. ഇന്ത്യാ രാജ്യത്ത് ജീവിക്കുന്ന ഏറ്റവും ധിഷണാ ശാലിയായ മുസ്ലിം പണ്ഡിതന്‍ എന്ന നിലയിലാണ് ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ളത്.
രണ്ട് ദശാബ്ദം മുമ്പാണ് കാന്തപുരവുമായി ഞാന്‍ പരിചയപ്പെടുന്നത്; മാങ്കാവിലെ ഒരു വിവാഹ വീട്ടില്‍ വെച്ച്. അന്ന് മുതല്‍ നന്മ നിറഞ്ഞ ബന്ധമാണ് അദ്ദേഹവുമായുള്ളത്. 1998ല്‍ എന്‍.ഡി.എ. സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ മുസ്ലിംകള്‍ക്ക് എങ്ങനെയെല്ലാം ഗുണകരമായി ആ ഭരണ സംവിധാനത്തെ ഉപയോഗപ്പെടുത്താന്‍ കഴിയും എന്ന് ചിന്തിച്ച ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം നേതാവായിരുന്നു കാന്തപുരം. സര്‍ഗാത്മകമായ പുരോഗതിക്ക് വേണ്ടിയായിരുന്നു എക്കാലത്തും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ‘ആത്മീയതയിലൂന്നിയ ഭൗതിക വിദ്യാഭ്യാസം’ എന്നതാണ് കാന്തപുരം ഉയര്‍ത്തിപ്പിടിക്കുന്ന വൈജ്ഞാനിക സന്ദേശം. ആത്മീയത ഭാരതത്തിന്റെ പാരമ്പര്യമാണ്. അതുള്‍ക്കൊള്ളുമ്പോഴേ വിദ്യാഭ്യാസത്തിന് സമഗ്രമായ അര്‍ത്ഥം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. അത് കൃത്യമായി കാന്തപുരം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം മുമ്പ് മുസ്ലിം യുവാക്കള്‍ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്കു ആകര്‍ഷിക്കപ്പെടുന്ന അപകടകരമായ അവസ്ഥയുണ്ടായിരുന്നു. അന്ന് അതിനെതിരെ പ്രതികരിക്കാനും ഫലപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധിക്കാനും കാന്തപുരത്തിനായിട്ടുണ്ട്. മനുഷ്യനിലെ നിസ്വാര്‍ത്ഥ വിചാരങ്ങള്‍ക്കെതിരായിരുന്നു അദ്ദേഹത്തിന്റെ കേരള യാത്രകള്‍. കേരളത്തിലെ മതസൗഹാര്‍ദം ശക്തിപ്പെടുത്താനും ആ യാത്രകള്‍ സഹായകമായിട്ടുണ്ട്.
*****
കെ.ടി. ജലീല്‍
വിദ്യാഭ്യാസ രംഗത്താണ് കാന്തപുരത്തിന്റെ ധിഷണാ വൈമുഖം ഏറ്റവുമധികം പ്രകടമാകുന്നത്. കാന്തപുരത്തിന്റെ ഉദയം വരെ രണ്ട് സമാന്തര പാതകളിലൂടെയായിരുന്നു കേരള മുസ്ലിംകളുടെ വിദ്യാഭ്യാസം ചലിക്കപ്പെട്ടിരുന്നത്. എന്നാല്‍ സമുന്വിത വിദ്യാഭ്യാസം എന്ന സംരംഭം കാന്തപുരം ജനകീയമാക്കി. ആധുനിക കാലത്ത് മതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭൗതിക വിദ്യാഭ്യാസം അനിവാര്യമാണ് എന്ന തിരിച്ചറിവില്‍ നിന്നാവണമിത്.
നാട്ടിലെ സമ്പന്നരും പ്രമാണിമാരും മതരംഗത്ത് ആലിമുകളെ അംഗീകരിക്കാന്‍ തയ്യാറല്ലാത്ത ഒരു കാലമുണ്ടായിരുന്നു പണ്ട്. പലപ്പോഴും ഇവരുടെ കരുണാകടാക്ഷങ്ങള്‍ക്കുവേണ്ടി പഞ്ചപുച്ഛമടക്കി പ്രവര്‍ത്തിക്കേണ്ട ദുരവസ്ഥയുമുണ്ടായിരുന്നു പണ്ഡിതന്മാര്‍ക്ക്. ആ ഒരവസ്ഥയില്‍ നിന്ന് പണ്ഡിതരെ മുക്തരാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കിയത് കാന്തപുരം ഉസ്താദാണ്. ഉലമാഉമറാ ബന്ധം അടിമ ഉടമ ബന്ധമല്ലെന്ന് പ്രയോഗതലത്തില്‍ കാണിച്ചുകൊടുക്കാന്‍ അദ്ദേഹത്തിനായി. ഇന്ന് മതപണ്ഡിതന്മാര്‍ സമൂഹത്തിന്റെ ആദരവും ബഹുമാനവും സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ക്കതീതമായി അനുഭവിക്കുന്നുണ്ടെങ്കില്‍, കാന്തപുരം നടത്തിയ ജാഗ്രതയുള്ള ഇടപെടലുകളാണതിന് കാരണം.
അദ്ദേഹത്തിന്റെ സംഘടിതമായ മതപ്രവര്‍ത്തനങ്ങളും പ്രബോധന പ്രവര്‍ത്തനങ്ങളും മതതീവ്രവാദ പ്രസ്ഥാനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കാരണമായി. മതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എങ്ങനെയെല്ലാം ദേശീയോദ്ഗ്രഥന പ്രധാനമായ കാര്യങ്ങള്‍ നിര്‍വഹിക്കാനാകും എന്ന് എ.പി. ഉസ്താദ് തെളിയിച്ചു.
അനന്യസാധാരണമായ നേതൃപാടവമാണ് ഉസ്താദിനുള്ളത്. അദ്ദേഹത്തിന് ശത്രുക്കളുണ്ടെങ്കില്‍ അവര്‍ പോലും സമ്മതിക്കുമിത്.
*****
പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ് (ഐ.എന്‍.എല്‍. ജന. സെക്രട്ടറി)
വിദ്യാഭ്യാസ മേഖലയില്‍ വലിയൊരു മുന്നേറ്റം നടത്താന്‍ കാന്തപുരത്തിന് സാധിച്ചിട്ടുണ്ട്. കേവലമായ അറിവ് മാത്രമല്ല, ജ്ഞാനത്തിന്റെ അകക്കാമ്പ് കൃത്യമായി തിരിച്ചറിഞ്ഞ സ്വത്വ ഗുണമുള്ള വിദ്യാര്‍ത്ഥികളാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ നിന്ന് പുറത്ത് വരുന്നത്. പൂനൂരിലെ മര്‍ക്കസ് ഗാര്‍ഡന്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ച് പോലും അവിടെയുള്ള കുട്ടികള്‍ സൂക്ഷ്മമായി മനസ്സിലാക്കിയിരിക്കുന്നു. അറിവിന്റെ സമഗ്രവും സമൂലവുമായ ഇസ്ലാമൈസേഷന്‍ (islamisation) ആണ് സുന്നി സ്ഥാപനങ്ങളിലൂടെ കാന്തപുരം സൃഷ്ടിക്കുന്നത്.
കേരളത്തിലെ പൊതുസമൂഹത്തില്‍ കാന്തപുരം വലിയൊരു ഇടമുണ്ടാക്കിയിട്ടുണ്ട്. അപാരമായ സംഘടനാ വൈഭവത്തിലൂടെയും നിരന്തരമായ പ്രവര്‍ത്തനത്തിലൂടെയും സുന്നീ സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. കേവലം ഒരാള്‍ക്കൂട്ടം എന്നതിനപ്പുറം കേഡര്‍ സ്വഭാവമുള്ള സമൂഹം എന്ന നിലയിലേക്ക് സുന്നികള്‍ വളര്‍ന്നത് കാന്തപുരത്തിന്റെ നേതൃവൈഭവം മൂലമാണ്. ഇതിന്റെ ഗുണം സുന്നി സംഘടനകളില്‍, പ്രസിദ്ധീകരണങ്ങളില്‍ഒക്കെ കാണാന്‍ കഴിയുന്നു. അപകര്‍ഷതയില്‍ തളക്കപ്പെട്ട ഒരു പഴയ കാലഘട്ടത്തെ പൂര്‍ണമായും മാറ്റിനിര്‍ത്തി ധൈഷണികമായ അവധാനതയുള്ള സമൂഹമായി സുന്നികള്‍ വികസിക്കാന്‍ മുഖ്യ കാരണം കാന്തപുരമാണ്.
സംഘടനാ തലത്തില്‍ സുന്നികള്‍ക്ക് ഐഡന്‍റിറ്റി ഉണ്ടാക്കിയത് കാന്തപുരമാണ്. പൗരാണിക മൂല്യങ്ങളെയും ആധുനിക ജനാധിപത്യമതേതര കാഴ്ചപ്പാടുകളെയും കൃത്യമായി റീഡിഫൈ ചെയ്യാന്‍ സുന്നി വിദ്യാര്‍ത്ഥികള്‍ക്കിന്ന് സാധിക്കുന്നു. മറ്റു സംഘടനകളുമായുള്ള ബന്ധത്തില്‍ തന്ത്രപ്രധാനമായ ഡിപ്ലോമസിയാണ് കാന്തപുരം സൂക്ഷിക്കുന്നത്.
അനിതര സാധാരണമായ വ്യക്തിത്വവും നേതൃ പാടവവും കാന്തപുരത്തില്‍ കാണാം. സ്വന്തം അണികള്‍ അദ്ദേഹത്തെ അങ്ങേയറ്റം സ്നേഹിക്കുന്നു. ഈ രൂപത്തില്‍ അനുയായികളാല്‍ ആദരിക്കപ്പെടുന്ന മറ്റൊരു നേതൃത്വത്തെ എനിക്ക് കാണാനായിട്ടില്ല.
*****
കെ.ഇ.എന്‍
കേരളത്തിലെ മുസ്ലിം പണ്ഡിതര്‍ക്കിടയില്‍ അനേകം സവിശേഷതകളുള്ള വ്യക്തിയാണ് കാന്തപുരം. എന്റെയൊക്കെ കുട്ടിക്കാലത്ത് മതപണ്ഡിതന്മാര്‍ പൊതുവെ നിസ്സഹായരായിരുന്നു. പ്രമാണിമാര്‍ക്ക് മുമ്പില്‍ അസ്തിത്വം പണയപ്പെടുത്തേണ്ട ഒരു അവസ്ഥ അവര്‍ അഭിമുഖീകരിച്ചിരുന്നു. മതപണ്ഡിതരുടെ ആത്മാഭിമാനം ഉയര്‍ത്തുന്നതിലും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിലും പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കാന്‍ കാന്തപുരത്തിന് കഴിഞ്ഞിട്ടുണ്ട്.
മറ്റൊന്ന് മുസ്ലിം സമുദായത്തിന് പഴയകാലത്ത് സാമൂഹിക സാംസ്കാരിക രംഗങ്ങളിലൊന്നും സജീവ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നിപ്പോള്‍ സുന്നീ സമൂഹത്തിന് സാംസ്കാരികവും ധൈഷണികവുമായ താല്‍പര്യം സൃഷ്ടിക്കാന്‍ കാന്തപുരത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഘടനക്ക് കീഴില്‍ പുറത്തിറങ്ങുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഉള്ളടക്കത്തിലെ നിലവാരത്തിലും ഭാഷാ മികവിലും ഏറെ മുന്നോട്ട് പോയിട്ടുണ്ട്. മാത്രമല്ല, കഥയും കവിതയുമൊക്കെ തെറ്റാണ് എന്നൊരു വിചാരം മുമ്പുണ്ടായിരുന്നു. എന്നാല്‍ രിസാല, പൂങ്കാവനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിലവാരമുള്ള സര്‍ഗ രചനകള്‍ നിരന്തരം ഉണ്ടാവാറുണ്ട്. കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ നിന്ന് നല്ല എഴുത്തുകാരെ സൃഷ്ടിക്കാനും കാന്തപുരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ട്.
എല്ലാ സാമൂഹിക വിഭാഗങ്ങളില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുന്നൊരു പ്രവണത സുന്നികള്‍ക്കിടയില്‍ പണ്ട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാന്തപുരം നേതൃത്വം നല്‍കിയ അനേകം സമ്മേളനങ്ങള്‍ വിവിധ ആശയങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരുടെ ഒത്തുചേരലുകള്‍ വേദിയായിട്ടുണ്ട് എന്നത് സര്‍ഗാത്മകമായ സംവാദങ്ങള്‍ വികസിക്കാന്‍ കാരണമായിട്ടുണ്ട്.
കാന്തപുരം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാ സാമൂഹിക വിഭാഗങ്ങളിലേക്കും വികസിപ്പിക്കണം എന്നെനിക്കഭിപ്രായമുണ്ട്. അതിലൂടെ സമൂദായങ്ങള്‍ക്കിടയിലുള്ള വിടവ് ലഘൂകരിക്കാന്‍ സാധിക്കും. മറ്റൊന്ന്, ആചാരപരതക്ക് പ്രാമുഖ്യം നല്‍കുംപോലെതന്നെ മതത്തിന്റെ അന്തസത്തക്കും പ്രാമുഖ്യം നല്‍കേണ്ടതുണ്ട്. ഈ തലത്തില്‍കൂടി കാന്തപുരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാവട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.
*****
കെ.സി. വര്‍ഗീസ്
ഒരു സമുദായ അധ്യക്ഷന്‍ എന്നതിലുപരി മുഴുവന്‍ ജനങ്ങളുടെയും വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്‍ എന്ന നിലയിലാണ് ഞാന്‍ കാന്തപുരത്തെ കാണുന്നത്. ഇസ്ലാമിനെ കേവലമൊരു മതം എന്നതിലുപരി, സംസ്കാരമെന്ന നിലയിലേക്ക് കേരളീയ പൊതുസമൂഹത്തില്‍ പരിചയപ്പെടുത്തുന്നതില്‍ കാന്തപുരത്തിന്റെ പങ്ക് നിസ്തുലമാണ്.
ഇന്ത്യയിലെ മുസ്ലിംകള്‍ സാമൂഹികമായി പിന്നാക്കമാകാന്‍ കാരണം എന്ത് എന്നതിന് പല ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കിലും, പ്രധാന ഉത്തരം ആധുനിക വിദ്യാഭ്യാസത്തോട് ഇസ്ലാം പ്രകടിപ്പിച്ച വിമുഖത തന്നെ ആയിരിക്കും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും അവസ്ഥ ഏറെക്കുറെ സമാനമായിരുന്നു. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയെപ്പോലുള്ള ചില നസ്രാണികള്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ സല്‍ഫലങ്ങളിലേക്ക് സമുദായത്തെ ഒന്നടങ്കം ആനയിച്ചതോടെ ക്രിസ്ത്യാനികള്‍ വന്‍തോതില്‍ പുഷ്ടിപ്പെട്ടു. വിദ്യാലയങ്ങളും മതകേന്ദ്രങ്ങളും സ്ഥാപിക്കല്‍, പത്രമാസികകളുടെ പ്രസിദ്ധീകരണം, സാംസ്കാരിക രംഗത്തെ മുന്നേറ്റം തുടങ്ങി എല്ലാ മേഖലയിലും കേരള ക്രിസ്ത്യാനികള്‍ ശ്രദ്ധയൂന്നിയതോടെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും അവര്‍ ഉയര്‍ത്തപ്പെട്ടു. ഏതാണ്ടിതേ മാതൃകയിലുള്ള നവോത്ഥാന പരിവര്‍ത്തനത്തിനാണ് മുസ്ലിം സമുദായത്തില്‍ കാന്തപുരം നേതൃത്വം നല്‍കുന്നത്.
ആധുനിക വിദ്യാഭ്യാസ വിപ്ലവത്തിന്റെയും ഭൗതികമായ സംസ്കാരത്തിന്റെയും തിര തള്ളലില്‍ ആത്മീയ മൂല്യങ്ങള്‍ ചോര്‍ന്നുപോകാതെയും പാരമ്പര്യത്തിന്റെ വിശിഷ്ട മാതൃകകള്‍ നഷ്ടപ്പെടാതെയും പ്രത്യേകം ശ്രദ്ധിക്കുന്ന തരത്തിലാണ് ഉസ്താദ് വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നത്. മതപരമായ അച്ചടക്കത്തിന്റെയും ആത്മീയസാമൂഹിക വികാസത്തിന്റെയും മികച്ച മാതൃകകളാണ് ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍.
*****


Friday, November 1, 2013

*****ഇന്ന് വിളിച്ചുണര്‍ത്തും......****






1980 കാലം മുതലേ സുന്നികള്‍ക്ക് 'സിറാജ്'പത്രം നിലവില്‍ വന്നിട്ടുണ്ട്.അത് അല്ലാഹുവിന്‍റെ അനുഗ്രഹത്തോടെ പ്രകാശമായിതന്നെ മുന്നോട്ടു പോകുന്നുണ്ട്.എന്നാല്‍ ചേളാരി വിഭാഗത്തിനു പത്രത്തിന്‍റെ ആവശ്യമുണ്ടായിരുന്നില്ല.കാരണം തെറിയും ചീത്തയും കുലത്തൊഴിലാക്കിയ ഒരു സംഘടനക്കെന്തിനാ പത്രം? തെറിപ്രസംഗം കേള്‍ക്കുന്ന പോലെ തെറിപത്രം വായിക്കാന്‍ ആളെ കിട്ടൂല.അതിനാല്‍ തന്നെ കഴിഞ്ഞ കാലങ്ങളിലൊന്നും ഒരു പത്രം എന്ന ആശയം അവര്‍ക്ക് തോന്നിയിട്ടേയില്ല.പിന്നെ മുമ്പൊക്കെ അത്യാവശ്യം വല്ലതും എഴുതാന്‍ ചന്ദ്രിക പത്രം മതിയായിരുന്നു. ഇന്ന് ആ പത്രത്തിനു 'അന്തം'വെച്ചു.എന്തെങ്കിലും തോന്നിവാസം എഴുതിയാല്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കില്ലന്നു അവര്‍ തീര്‍ത്തുപറഞ്ഞു. അതും ശഅര്‍ മുബാറകിന്‍റെ ഒരു കറാമത്താണ്.കാരണം അത് വിശദീകരിക്കാനെന്ന പേരില്‍ ഒരു വിലാപ യാത്ര തന്നെ ഇവര്‍ നടത്തി.കേരളം അതിനെ അവഞ്ജയോടെ തള്ളിക്കളഞ്ഞു.ആ സമയം അതിനെ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കാന്‍ ഇവര്‍ ചന്ദ്രികയോട്‌ പറഞ്ഞു.പക്ഷെ അവര്‍ അതിനു തയ്യാറായില്ലന്നു മാത്രമല്ല അത്യാവശ്യം റിപ്പോര്‍ട്ടുകള്‍ പോലും കൊടുത്തില്ല.കൂടാതെ എ പി വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ കൊടുക്കാനും തുടങ്ങി.കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാന്തപുരത്തോടൊപ്പം വിവിധ വേദികള്‍ ലീഗ് നേതാക്കള്‍ പങ്കിട്ടു.ഒരേ സമയം തന്നെ 4 മന്ത്രിമാര്‍ തന്നെ പങ്കെടുക്കുന്ന സാഹചര്യമുണ്ടായി.മുടക്കാന്‍ കഴിയും വിധം ശ്രമിച്ചിട്ടും അതൊന്നും വിലപ്പോയില്ല.പിന്നെ നന്നായി ഭീഷണിപ്പെടുത്തി നോക്കി.അതും വേണ്ടത്ര ഫലം കണ്ടില്ല.ചന്ദ്രിക മാത്രമല്ല മറ്റൊരു പത്രവും റിപ്പോര്‍ട്ട് കൊടുക്കാന്‍ തയ്യാറാവാത്ത അവസ്ഥയായി. (ഇതാണ് ബഹാ മൌലവി മൌദൂദി പത്രത്തില്‍ ഈ വിവാദം അവസാനിപ്പിക്കാനായി എന്ന് പറഞ്ഞത്-കാരണം അവര്‍ക്ക് നഷ്ടങ്ങള്‍ മാത്രം) ഇനി എന്ത് തോന്നിവാസം ചെയ്താണെങ്കിലും ഒരു പത്രം ഇല്ലാതെ പറ്റില്ലാന്നു തീരുമാനിച്ചു.പിരിവിനു എന്നും ഇവരുടെ ആയുധം മദ്രസയാണ്.മദ്രസ വിദ്യാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ പിരിച്ചെടുത്ത് ചൂഷണം ചെയ്യുന്നത് ഇവരുടെ സമ്മേളനങ്ങള്‍ക്ക് പതിവാണ്.എന്നാലും ഒരു പത്രത്തിന് വേണ്ടി അങ്ങനെ പിരിവ് നടത്തുമെന്ന് ആരും കരുതിയില്ല.പക്ഷെ അതും അവര്‍ ചെയ്തു.എ പി ക്കാര്‍ പള്ളിക്ക് വേണ്ടി ആയിരം രൂപയുടെ കൂപ്പണ്‍ ഇറക്കിയതിനു രണ്ടായിരം രൂപ കൂപ്പണ്‍ തന്നെ പകരമിരക്കി 'ശക്തി'തെളിയിച്ചു.(ഈ ശക്തി പള്ളി വിഷയത്തിലും കാണിച്ചാല്‍ മതിയായിരുന്നില്ലേ?40 കോടിയുടെ പള്ളിക്ക് ബദലായി 80 കോടിയുടെ പള്ളി നിര്‍മിച്ചു ശക്തി തെളിയിക്കൂ) വീണ്ടും പലരും മുസ്ലിം ലീഗ് നേതാക്കളെ ബന്ധപ്പെട്ട് ശകാരിച്ചും ഭീഷണിപ്പെടുത്തിയും നോക്കി.പക്ഷെ ജനപിന്തുണയില്ലാത്ത ഒരു വിഭാഗത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ആവശ്യമുണ്ടാകില്ലല്ലോ..അങ്ങനെ എന്ത് സംഭവിച്ചാലും വേണ്ടില്ല.നവംബര്‍ 1 എന്ന തിയ്യതിയുണ്ടങ്കില്‍ ഞങ്ങള്‍ പത്രമിറക്കും എന്നൊക്കെ പറഞ്ഞിട്ടുണ്ട്.ഇറക്കണം എന്നാണു ഞങ്ങള്‍ക്കും പറയാനുള്ളത്..ഇന്നാണ് ആ നവംബര്‍ 1. ഇറക്കണേ...ഞങ്ങള്‍ കാത്തിരിക്കും....വിളിച്ചുണര്‍ത്തണേ...ഞങ്ങള്‍ അലാറം വെക്കില്ല.. മറക്കല്ലേ....

Thursday, October 31, 2013

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം: ഇസ്‌ലാം പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ല: കാന്തപുരം

Wednesday, October 23, 2013

Thirukesha Vishayathil Charcha Cheyyan SAKALA CHELARI KKAREYUM MAHEEKKARANEYUM VELLU VILIKKUNNU.THAYYARULLAVAR THAZHE DATE UM SAMAYAVUM ARIYIKKUKA ALLENGIL THAZHE KODUTHA NUMBERIL CONTACT CHEYYUKA          Plz clik this link

Wednesday, October 16, 2013


ഉള്ഹിയ്യത്ത്: അയല്‍പക്കത്തെ അന്യദേശക്കാരനും കൂടിയായിക്കൂടേ?

പ്രവാചകന്‍ ഇബ്‌റാഹിം (അ)മിന്റെയും പുത്രന്‍ ഇസ്മാഈല്‍(അ)ന്റെയും ത്യാഗജീവിതങ്ങളുടെ ഓര്‍മ പുതുക്കി മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ്. ബലിപെരുന്നാളിന്റെ ഭാഗമായുള്ള പ്രധാന ആരാധനകളിലൊന്ന് ഉള്ഹിയ്യത്താണ്. പെരുന്നാള്‍ ദിനത്തിലോ അയ്യാമുത്തശ്‌രീഖിലോ ആണ് ഉള്ഹിയ്യത്ത് നടക്കാറുള്ളത്. കേരളത്തില്‍ ആയിരക്കണക്കിന് മഹല്ലുകളുണ്ട്. അവിടെയെല്ലാം ഉള്ഹിയത്ത് നടക്കാറുമുണ്ട്. അതിനു പുറമെ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴിലും ബലിയറുക്കാറുണ്ട്. ഇങ്ങനെ ബലിയാകുന്ന മൃഗങ്ങളുടെ മാംസം ആ നാടുകളിലെ മുസ്‌ലിം വീടുകളിലേക്ക് എത്തിക്കുകയാണ് പതിവ്. നമ്മുടെ മഹല്ല് സംവിധാനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്ന വിധം മഹല്ലുകളില്‍ രജിസ്‌ട്രേഷനുള്ള വീടുകളില്‍ മാത്രം മാംസമെത്തിക്കുന്ന ശൈലിയാണ് കേരളത്തില്‍ പിന്തുടരുന്നത്. പ്രദേശത്തെ മുസ്‌ലിം ജനസാമാന്യത്തെ ദീനീചിട്ടയില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കാനും അവരെ മതസ്ഥാപനങ്ങളുമായി (മസ്ജിദ്, മദ്‌റസ) അടുപ്പിക്കാനും ഇത്തരം ചില നിബന്ധനകള്‍ വേണ്ടതു തന്നെ. പക്ഷേ അതിനപ്പുറത്ത് നമ്മുടെ മഹല്ല് പരിധിയിലെ വാടക വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും പാര്‍ക്കുന്ന അന്യ ദേശക്കാരായ മുസ്‌ലിംകളെ കൂടി പരിഗണിക്കേണ്ടത് ആവശ്യമാണ്. കേരളത്തിലിപ്പോള്‍ പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് നിഗമനം. എല്ലാ തൊഴില്‍മേഖലകളിലും അവരുണ്ട്. നിര്‍മാണ മേഖലയില്‍ ഗണ്യമായ എണ്ണം അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്. ഇങ്ങനെ പുറത്തു നിന്നുള്ള തൊളിലാളികളില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാണ്. അവരില്‍ മഹാഭൂരിപക്ഷത്തിന് ഇസ്‌ലാം, സ്വന്തം പേരിലെ അറബി സ്വരം കൊണ്ട് മാത്രം തിരിച്ചറിയുന്ന ഒരിടപാടാണ്. ഒരനുഷ്ഠാനം പോലെ അവരില്‍ ചിലര്‍ തൊപ്പി ധരിക്കുന്നതു കൊണ്ട് അവര്‍ മുസ്‌ലിംകളാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടും. കേരളത്തിലെ മുസ്‌ലിംകളെപ്പോലെ ജീവിക്കാത്തതിന് അവരെ കുറ്റപ്പെടുത്തരുത്. മതപഠനത്തിന് അവസരങ്ങള്‍ കുറഞ്ഞ സംസ്ഥാനങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത്. അരപ്പട്ടിണിയും മുഴുപ്പട്ടിണിയും പുകഞ്ഞുകത്തുന്ന ഗ്രാമങ്ങളിലാണ് അവര്‍ ജിവിതത്തിന്റെ ബാലപാഠങ്ങളറിഞ്ഞത്. മൂന്ന് നേരം വയര്‍ നിറച്ചുണ്ട്, ഏമ്പക്കം വിട്ട് ശീതീകരണമുറിയില്‍ അല്ലെങ്കില്‍ കറങ്ങുന്ന ഫാനിന് കീഴെ നീണ്ടു മലര്‍ന്നു കിടന്നുറങ്ങുന്ന മലയാളിയുടെ മനോമുകുരത്തില്‍ അങ്ങനെയൊരു ചിത്രം തെളിയണമെന്നില്ല. നമുക്കുടുക്കാന്‍ വില കൂടിയ വസ്ത്രങ്ങള്‍, സഞ്ചരിക്കാന്‍ പുതുപുത്തന്‍ വാഹനങ്ങള്‍, ഉണ്ണാന്‍ സമീകൃതാഹാരങ്ങള്‍, ഉറങ്ങാന്‍ മിനുസമുള്ള മെത്തകള്‍… ഒപ്പം മതപഠന രംഗത്തെ ഏറ്റവും ശ്രദ്ധേയമായ മദ്‌റസാ സംവിധാനം… അതിനപ്പുറം വേറെയും അവസരങ്ങള്‍. ആകയാല്‍ മുണ്ട് മുറുക്കിയുടുത്ത് വിശപ്പിനെ ശമിപ്പിക്കുന്നവരുടെ, വല്ലപ്പോഴുമെത്തുന്ന സര്‍ക്കാര്‍ പൈപ്പിലെ കുടിവെള്ളം കൊണ്ട് ദാഹവും വിശപ്പും അകറ്റുന്നവരുടെ കരളുരുക്കങ്ങള്‍ നമുക്ക് കാണാന്‍ പോയിട്ട് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. അതിനാല്‍ നമ്മുടെ പെരുന്നാളിന്റെ സന്തോഷം അവര്‍ക്കു കൂടി സ്‌നേഹത്തോടെ കൈമാറാന്‍ നമ്മള്‍ മനസ്സു വെക്കണം. അയല്‍ ബന്ധങ്ങള്‍ കാത്തു വെക്കേണ്ടതിന്റെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തിയത് മുത്തു നബി(സ)യാണ്. അയല്‍ക്കാരന്‍ സ്വന്തം വീട്ടിനടുത്ത് വീട് വെച്ചവനാകണമെന്നില്ല. വാടകക്ക് താമസിക്കുന്നതാണെങ്കിലും അതും അയല്‍പക്കം തന്നെയാണ്. അന്യ ദേശത്ത് നിന്ന് വന്ന് താല്‍ക്കാലികമായി നമ്മുടെ ചുറ്റുവട്ടത്ത് താമസിക്കുന്നവര്‍ക്കൊക്കെയും ഈ ബഹുമാനം നാം കൊടുക്കണം. അവന്റെ വിശപ്പ് നമ്മുടെ അസ്വസ്ഥതയായി കാണണം. അവരിലെ മുസ്‌ലിംകളോട് വിശ്വാസപരമായി നിര്‍വഹിക്കേണ്ട ധര്‍മങ്ങളുണ്ട്. ഉള്ഹിയ്യത്തിന്റെ വകയില്‍ വീട്ടിലെത്തുന്ന കിലോകണക്കിന് പൊതി മാംസങ്ങള്‍ റഫ്രിജറേറ്ററിന്റെ ഏറ്റവും തണുപ്പുള്ള അറയിലേക്ക് തള്ളുന്നതിന് മുമ്പ്, ദിവസങ്ങള്‍ പിന്നിട്ടാലും കേട് വരാതിരിക്കാന്‍ ഉപ്പും മുളകും ചേര്‍ത്ത് വേവിച്ച് സുരക്ഷിതമാക്കുന്നതിനു മുമ്പ്, ഒന്ന് ആലോചിക്കുക. അസമില്‍ നിന്നുള്ള, ബംഗാളില്‍ നിന്നുള്ള നമ്മുടെ സഹോദരങ്ങള്‍ സമീപത്തെ പീടിക മുറികളില്‍, വാടക മുറികളില്‍ പെരുന്നാളിന്റെ മാധുര്യവും ഭക്ഷണത്തിന്റെ രുചിയുമറിയാതെ ജീവിക്കുന്നുണ്ട്. അവരിലേക്ക് ആ ഇറച്ചിപ്പൊതി നീട്ടാന്‍ നമുക്ക് മടി തോന്നേണ്ടതില്ല. നമ്മളേക്കാള്‍ അര്‍ഹതപ്പെട്ടവര്‍ തീര്‍ച്ചയായും അവര്‍ തന്നെയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ ഏതോ ഒരു വീട്ടില്‍ അടുപ്പ് പുകക്കാനാണ് ആ സുഹൃത്തുക്കള്‍ ഇവിടെ വന്ന് പുകയുന്നത്. അവരോട് ഇത്തിരി കാരുണ്യം കാട്ടുമ്പോള്‍ നമുക്കൊന്നും നഷ്ടപ്പെടാനില്ല. സംഭവിക്കുന്നതോ, നബി പഠിപ്പിച്ച മാനവിക സൗഹൃദത്തിന്റെ തുടര്‍ച്ചയാണ്. അതിനാല്‍ മഹല്ലു കമ്മറ്റികളും സുന്നി സംഘടനകളും നമ്മുടെ പ്രദേശത്തുള്ള ഇത്തരം പാവപ്പെട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ബലി മാംസം എത്തിക്കുന്നതില്‍ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കട്ടെ. അതു പോലെ നമ്മുടെ ആഘോഷങ്ങളുടെയും ആചാരങ്ങളുടെയുമൊക്കെ സന്തോഷവും അനുഗ്രഹവും അവര്‍ക്കും കൈമാറി അവരെയും നമ്മുടെ ആദര്‍ശ ജീവിതത്തിലെ കൂട്ടുകാരാക്കിക്കൊണ്ട് ഇസ്‌ലാമിക സൗഹൃദത്തിന്റെ പുതിയൊരു പച്ചപ്പ് സൃഷ്ടിക്കാന്‍ ഉത്സാഹിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തട്ടെ!.
 

ജമാഅത്തെ ഇസ്‌ലാമി: ‘കോട്ടക്കല്‍ കഷായ’ത്തില്‍ നിന്ന് ‘കോഴിക്കോടന്‍ ബിരിയാണി’യില്‍ എത്തുമ്പോള്‍



ലേഖനം തുടങ്ങുന്നത്, കണ്ണൂരില്‍ സി പി എം സംഘടിപ്പിച്ച മുസ്‌ലിംകളും ഇടതുപക്ഷവും സെമിനാറൊക്കെ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങളാണ് എന്ന മട്ടിലാണെങ്കിലും അവസാനിക്കുമ്പോഴേക്കും അബ്ദുര്‍റഹ്മാന്റെ പരാതി ആ തന്ത്രത്തില്‍ പങ്കാളികളാകാന്‍ തങ്ങളെ ക്ഷണിച്ചില്ലല്ലോ എന്നതാണ്. അതിനേക്കാള്‍ അബ്ദുര്‍റഹ്മാനെയും സംഘത്തെയും അസ്വസ്ഥമാക്കുന്നത് അതിലേക്ക് മുസ്‌ലിം സമുദായത്തിലെ ‘സംഘടിത മതപുരോഹിത കൂട്ടായ്മയെ പ്രതിനിധാനം ചെയ്യുന്ന ചരിത്ര പണ്ഡിതനെ’ ക്ഷണിച്ചതാണ്. ആ ചരിത്ര പണ്ഡിതന്‍ വളര്‍ന്നുവന്ന യാഥാസ്ഥിതിക വിഭാഗവുമായെങ്ങാനും പിണറായി വിജയന്‍ കരാറില്‍ ഏര്‍പ്പെട്ടുകളയുമോ എന്നാണ് ടിയാന്റെ പേടി. ‘ഏത് അടുപ്പില്‍ വേവേണ്ട അയക്കൂറയാണ്, കണ്ടില്ലേ ഒരു പോര്‍ട്ടര്‍ വാങ്ങിക്കൊണ്ടുപോകുന്നത്?’ എന്ന് വൈകുന്നേരം പണി കഴിഞ്ഞ് അയക്കൂറയും വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ചുമട്ടുതൊഴിലാളിയെ നോക്കി നാട്ടിലെ ചില പ്രമാണിമാര്‍ കളിയാക്കി പറഞ്ഞതായി ഒരു കഥ കേട്ടിട്ടുണ്ട്. ഗ്രൂപ്പ് എഡിറ്റര്‍മാരും എക്‌സിക്യൂട്ടീവ് എഡിറ്റര്‍മാരും ഉള്ളപ്പോള്‍ വഅളും പറഞ്ഞ് നടക്കുന്ന മുസ്‌ലിയാക്കന്മാരെയാണോ സെമിനാറിന് പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിക്കേണ്ടത്? സാംസ്‌കാരിക കേരളത്തിനെന്ത് സംഭവിച്ചു?അങ്ങനെ മുസ്‌ലിയാക്കന്മാര്‍ അയക്കൂറയും വാങ്ങി പോകാന്‍ തുടങ്ങിയത് കൊണ്ടാണ് ഒ അബ്ദുര്‍റഹ്മാന്‍ സി ബി ഐ കുഴിച്ചുമടുത്ത ചുവന്ന കുന്നിലേക്ക് വീണ്ടും ജെ സി ബിയും ഓടിച്ചുകയറി നോക്കിയതും പ്രവാചകരുടെ തിരുകേശം കാണാന്‍ വീണ്ടും വരി നിന്നുനോക്കിയതും. പക്ഷേ, എന്തു ചെയ്യാന്‍? ‘കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ കാണുമ്പോഴേക്കും സി പി എമ്മിന്റെ പുരോഗമന വീക്ഷണവും സെക്കുലര്‍ പരിഗണനയുമെല്ലാം അലിഞ്ഞില്ലാതാകുന്ന കാഴ്ചയാണ്’ സാഹിബിന് എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും കാണാനാകുന്നത്. ‘സി പി എമ്മിന്റെ പുരോഗമന വീക്ഷണവും സെക്കുലര്‍ പരിഗണനയും’ എന്നൊക്കെ പറയുന്നത് തൊട്ടടുത്ത റൂമിലിരിക്കുന്ന വേളത്തുകാര്‍ കേള്‍ക്കണ്ട. പിന്നെ, സി പി എമ്മിന്റെ സെമിനാറിന് പിണറായി വിജയനല്ല, യുവാക്കളുടെ ‘പാട്ടും കൂത്താട്ടത്തിനും’ കൂട്ടില്‍ മുഹമ്മദലി പോലും ക്ഷണിക്കാത്ത സ്ഥിതിയിലാകും.കണ്ണൂരില്‍ സി പി എം രക്ഷാകര്‍തൃത്വത്തിലുള്ള സംഘടനകള്‍ ചേര്‍ന്ന് നടത്തിയ സെമിനാറില്‍ പിണറായി വിജയന്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ നവോത്ഥാന നായകരെ എണ്ണിയ കൂട്ടത്തില്‍ ‘ഞങ്ങള്‍ക്കൊന്നും അറിയാത്ത തങ്ങന്മാരെയാണ് എണ്ണിയതെ’ന്നും എം ഇ എസ്സിനെയും മുജാഹിദുകളെയും മൗദൂദികളെയും എന്തുകൊണ്ടാണ് പരാമര്‍ശിക്കാതിരുന്നതെന്നും എം ഇ ഇസ് പ്രസിഡന്റ് ഫസല്‍ ഗഫൂറും ചാനല്‍ ചര്‍ച്ചകളില്‍ പരിതപിക്കുന്നത് കേട്ടു. ചരിത്രം എന്നത് മാവിലായിയിലെ മാവിന്‍ ചോട്ടിലെ തണലല്ലെന്നും മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹപ്രായമുറപ്പിക്കാന്‍ യോഗം ചേര്‍ന്ന കോഴിക്കോട് ഹൈസണ്‍ ഹോട്ടലും കടന്നു വേണം എ കെ ജി സെന്ററില്‍ നിന്ന് കണ്ണൂരിലേക്കെത്താന്‍ എന്നും പിണറായി വിജയന് അറിയാവുന്നത് ഒരു കുറ്റമായി കരുതാന്‍ മുസ്‌ലിം വ്യക്തിനിയമത്തില്‍ പഴുതുകളൊന്നും ഇല്ലല്ലോ?ഒ അബ്ദുര്‍റഹ്മാന്റെ ലേഖനം വായിച്ചാല്‍ വായനക്കാര്‍ക്ക് ബോധ്യമാകുന്ന മറ്റൊരു കാര്യം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്ന വന്‍ മുന്നേറ്റത്തെക്കുറിച്ചാണ്. കോണ്‍ഗ്രസിനെയോ ബി ജെ പിയേയോ പോലെ വെല്‍ഫെയര്‍ പാര്‍ട്ടി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല എന്നേ ഉള്ളൂ. പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ടി ആരിഫലി പ്രധാനമന്ത്രി പദവിയും ഒ അബ്ദുര്‍ഹ്മാന്‍ ആഭ്യന്തര വകുപ്പും ശൈഖ് മുഹമ്മദ് കാരക്കുന്ന് സാംസ്‌കാരിക വകുപ്പും നെയ്യാറ്റിങ്കര ശ്രീജ വനിതാ ക്ഷേമ വകുപ്പും സി ദാവൂദ് യുവജന ക്ഷേമ സ്‌പോര്‍ട്‌സ് കാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിസഭ നിലവില്‍ വരുമെന്നും പി എം എ ഹനീഫ് കേന്ദ്ര സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രൊഫ. പി കോയ പ്രതിപക്ഷ നേതാവും ആയിരിക്കും എന്ന കാര്യത്തില്‍ ഒ അബ്ദുര്‍റഹ്മാന് യാതൊരു സംശയവുമില്ല. അത്രക്ക് ജനപിന്തുണയുള്ള പ്രസ്ഥാനമായി വെല്‍ഫയര്‍ പാര്‍ട്ടി മാറിക്കഴിഞ്ഞതിലുള്ള അസൂയയാണ് പിണറായി വിജയനെക്കൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെ അടിയാധാരം പരതിപ്പിക്കുന്നത് എന്നാണ് നമ്മുടെ പ്രതിശ്രുത കാബിനറ്റ് മന്ത്രിയുടെ പരാതിയുടെ കാതല്‍. ഒരു പ്രസ്ഥാനം വളരാനും പന്തലിക്കാനും തീരുമാനിച്ചാല്‍ പൊതുജനം എന്തു ചെയ്യാനാണ്? അതില്‍ പിണറായി വിജയന്‍ അസൂയപ്പെട്ടിട്ട് എന്ത് കാര്യം?ഏതാണ്ട് ഇതിന് സമാനമായ ഒരു ലേഖനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഇതേ അബ്ദുര്‍റഹ്മാന്‍ എഴുതിയിരുന്നു. അതില്‍ മുസ്‌ലിം ലീഗിന്റെ വിജയകാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ ബോധപൂര്‍വം വളച്ചൊടിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യുന്ന കാര്യങ്ങള്‍ എന്നു പറഞ്ഞുകൊണ്ട് ചില ഘടകങ്ങളെ എ ആര്‍ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ വട്ടപ്പൂജ്യമെന്ന് തെളിഞ്ഞ കടുത്ത യാഥാസ്ഥിതികരായ ജമാഅത്തെ ഇസ്‌ലാമി പിന്തുണ പ്രഖ്യാപിച്ചതു കാരണം കുറച്ചു വോട്ടുകള്‍ കിട്ടിയെങ്കിലും മറ്റിടങ്ങളില്‍ ഒട്ടേറെ വോട്ടുകള്‍ അത് നഷ്ടപ്പെടുത്തി എന്ന സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി എം ഉമ്മര്‍ മാസ്റ്ററുടെയും കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെയും പ്രസ്താവനകളെ ബോധപൂര്‍വം തമസ്‌കരിച്ചാണ് ഒ അബ്ദുര്‍റഹ്മാന്റെ ആ വിശകലനം മുന്നേറുന്നത്. ‘ബംഗാളില്‍ മുസ്‌ലിംകള്‍ കൈവിട്ടു, കേരളത്തില്‍ പിന്തുണച്ചു’ എന്ന് പ്രകാശ് കാരാട്ട് പറഞ്ഞതായി മാധ്യമത്തില്‍(മാത്രം) വന്ന ഒരു വാര്‍ത്തയെ ആധാരമാക്കി കേരളത്തില്‍ സി പി എമ്മിനെ പിന്തുണച്ച ആ മുസ്‌ലിംകള്‍ ജമാഅത്തെ ഇസ്‌ലാമിക്കാരാണെന്ന് പറയുകയാണ് ലേഖനത്തില്‍ എ ആര്‍. പിന്തിരിപ്പന്‍ യാഥാസ്ഥിതിക മത പണ്ഡിത സംഘടനകളെ കൂടെക്കൂട്ടിയും എ പി സുന്നികളെ കൂടെ പിടിച്ചുനിര്‍ത്തിയും ആണ് ലീഗ് നേട്ടം കൊയ്തത് എന്നാണ് അതില്‍ യു ഡി എഫിന്റെ വിജയത്തെ എ ആര്‍ വിശദീകരിക്കുന്നത്. അങ്ങനെ മുസ്‌ലിം സംഘടനകളെ ചേര്‍ത്തി നിര്‍ത്തിയത് കാരണം ലീഗിന്റെ പുരോഗമന പ്രതിച്ഛായയും മതേതര മുഖവും നഷ്ടമായെന്നും പൊതുസമൂഹത്തില്‍ ലീഗ് പരിഹാസ്യമായിത്തീര്‍ന്നെന്നും ആ ലേഖനത്തിന്റെ അവസാന ഭാഗത്ത് ഒ അബ്ദുര്‍റഹ്മാന്‍ എഴുതുന്നു. മുസ്‌ലിം ലീഗിന് ഏറ്റവും ഭൂരിപക്ഷം കുറഞ്ഞത് ജമാഅത്ത് വിമര്‍ശകരായ കെ എം ഷാജിയുടെയും എം കെ മുനീറിന്റെയും മണ്ഡലങ്ങളിലാണെന്നും അദ്ദേഹം തുടരുന്നു.2013ല്‍ അടുത്തൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ, എ ആര്‍ പഴയ സിദ്ധാന്തങ്ങള്‍ എല്ലാം ചാടിക്കടന്നു. മുസ്‌ലിം ലീഗ് ജയിച്ചത് സി പി എമ്മിന്റെ ജമാഅത്ത് വിമര്‍ശനം കൊണ്ടാണ് എന്നായി പുതിയ മദ്ഹബ്. ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ഭൂരിപക്ഷം കൂടാനും ലീഗ് ജയിക്കാതിരിക്കാനും ലീഗും സി പി എമ്മും ജമാഅത്ത് വിമര്‍ശം നിര്‍ത്തിക്കൊള്ളണമെന്നാണ് ജമാഅത്ത് നേതാവിന്റെ കട്ടായം. ലീഗ് ജയിക്കാനും സി പി എം തോല്‍ക്കാതിരിക്കാനും ജമാഅത്തെ ഇസ്‌ലാമിക്ക് നല്‍കാനുള്ളത് ഈ ഒരേ മരുന്നാണ്. ഈ പ്രസ്ഥാനത്തിന്റെ ഭാഗ്യം ഒന്ന് ആലോചിച്ച് നോക്കിയേ! കേരള രാഷ്ട്രീയം ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് തന്നെ ഈ പ്രസ്ഥാനത്തിന്റെ നടുമുറ്റത്താണല്ലോ. അങ്ങനെയൊരു ഭാഗ്യം ലഭിച്ച മറ്റേതൊരു മതസംഘടനയുണ്ട് കേരളത്തില്‍? ഈ സ്ഥിതി തുടരുകയാണെങ്കില്‍ എന്‍ എസ് എസ് ആസ്ഥാനം ചങ്ങനാശ്ശേരിയില്‍ നിന്ന് ഉടനെ ചേന്നമംഗലൂരിലേക്ക് മാറ്റേണ്ടിവരും. അറിയാഞ്ഞിട്ട് ചോദിക്കുകയാണ്, ഈ അവസ്ഥക്കാണോ നമ്മുടെ സൈദ്ധാന്തികര്‍ ഹുകൂമത്തെ ഇലാഹി എന്ന് പറയുന്നത്?കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വിധ പ്രാദേശിക, ദേശീയ പ്രശ്‌നങ്ങളും അവഗണിച്ചുകൊണ്ട് പിണറായി വിജയന്‍ മഅ്ദനിയോട് വേദി പങ്കിട്ടതായിരുന്നല്ലോ കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ ഗതി തന്നെ നിശ്ചയിച്ച ഘടകം എന്നും ആ ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു നിര്‍ണായക സന്ദര്‍ഭത്തില്‍ എ ആറിന്റെ പാര്‍ട്ടി പൊന്നാനിയില്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നു? ഏത് വേട്ടക്കാരന്റെ ഭാഷയായിരുന്നു പൊന്നാനിയില്‍ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ചത്? എന്നൊന്നും എ ആര്‍ സൗകര്യപൂര്‍വം പറയുന്നില്ല. കാരണം, അതൊക്കെ പറഞ്ഞാല്‍ തങ്ങളുടെ അസ്തിത്വ ദുഃഖത്തിന്റെ ശരിയായ പേര് മാലോകര്‍ക്ക് പിടികിട്ടിപ്പോകും. ഒരു ‘സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനം’ കാന്തപുരംവിരുദ്ധ മുന്നണിയായി വളര്‍ന്നുപന്തലിക്കുന്നത് ഒരു കുറച്ചിലല്ലേ?ഒ അബ്ദുര്‍റഹ്മാന്റെ 2011ലെയും 13ലെയും ലേഖനങ്ങള്‍ക്കിടയില്‍ ഉണ്ടായ പ്രധാനപ്പെട്ട ഒരു മാറ്റം ലീഗിന്റെ ‘കോട്ടക്കല്‍ കഷായ’ത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയ ജമാഅത്തെ ഇസ്‌ലാമിയെ കോഴിക്കോട്ടെ ‘വ്യക്തിനിയമ ബിരിയാണി’യില്‍ കൂട്ടുകൂട്ടി എന്നതാണ്. ജമാഅത്തെ ഇസ്‌ലാമി നേതൃത്വം ഈ കാര്യങ്ങള്‍ ഇപ്പോള്‍ അത്ര കണ്ട് ഇഷ്ടപ്പെടില്ല എന്നറിയാം. അതുകൊണ്ടാണ് മുസ്‌ലിം സമുദായത്തിനകത്തെ തീവ്രവാദ പ്രവണതകള്‍ക്കെതിരെ രൂപം കൊണ്ട കൂട്ടായ്മയെ ‘കോട്ടക്കല്‍ കഷായം’ എന്ന് പരിഹസിച്ചയാള്‍ മുസ്‌ലിംകളെ അപഹാസ്യരാക്കിയ കോഴിക്കോട്ടെ കൂട്ടായ്മയെക്കുറിച്ച് ‘കോഴിക്കോടന്‍ ബിരിയാണി’യെന്ന് ലേഖനം എഴുതാത്തത്. ‘ഞങ്ങളുടെ ശക്തിയും സ്വാധീനവും പരിഗണിച്ച് ഞങ്ങളെ കൂടെ കൂട്ടിയാല്‍ തീരുന്നതാണ് ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും’ എന്ന് സാരം.ഇങ്ങനെയൊക്കെയാണെങ്കിലും ഒരു സത്യം സി പി എം സെക്രട്ടറിയെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ലേഖനം അവസാനിപ്പിക്കുന്നത്. ആ സത്യത്തെ അബ്ദുര്‍ഹ്മാന്‍ ഏതാണ്ട് ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്: ‘കഴിഞ്ഞ പഞ്ചായത്ത്, നഗരസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അനവസരത്തിലും അകാരണമായും സി പി എം സെക്രട്ടറിയും പാര്‍ട്ടി വക്താക്കളും ജിഹ്വകളും ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അഴിച്ചുവിട്ട ദുഷ്പ്രചാരണ കോലാഹലം വലുതായി ഗുണം ചെയ്തത് ‘ധനികരുടെ പാര്‍ട്ടിയെന്നും തീവ്രവര്‍ഗീയ ശക്തികളോട് സന്ധി ചെയ്തവരെന്നും’ പിണറായി കുറ്റപ്പെടുത്തുന്ന മുസ്‌ലിം ലീഗിനാണ്.’ ലേഖനത്തിന്റെ മര്‍മോദ്ദേശ്യം എന്താണെന്ന് ഈ മഹാ സത്യത്തില്‍ നിന്ന് വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ. ഇസ്‌ലാമിലെ ഇടതുപക്ഷം തങ്ങളാണെന്നും സി പി എം സമുദായവുമായി അടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് മുസ്‌ലിം സമുദായത്തിലെ സംഘടിത മതപുരോഹിത കൂട്ടായ്മയെ പരമാവധി സുഖിപ്പിച്ചുകൊണ്ടോ അത്തരം ഒരു കൂട്ടായ്മയെ പ്രതിനിധാനം ചെയ്യുന്ന ചരിത്ര പണ്ഡിതന്റെ പുസ്തകം ചര്‍ച്ചക്കെടുത്തുകൊണ്ടോ ആകരുതെന്നും ഇസ്‌ലാമുമായും മുസ്‌ലിംകളുമായും സംവദിക്കാന്‍ പിണറായി വിജയന്‍ ചേന്നമംഗല്ലൂര്‍ വഴി തന്നെ കോഴിക്കോട്ടെത്തണം എന്നും ഐ പി എച്ച് സാഹിത്യങ്ങള്‍ തന്നെ വായിക്കണം എന്നുമാണ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ മദ്ഹബ്.ഏതാണ്ട് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് കഴിഞ്ഞ ദിവസം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പേരില്‍ ജമാഅത്ത് പ്രസിദ്ധീകരണമായ മാധ്യമം പത്രത്തിലും മീഡിയ വണ്‍ ചാനലിലും വന്ന തെറ്റായ വാര്‍ത്തയും. കേരള ശബ്ദത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞതായി അച്ചടിച്ചുവന്ന അഭിമുഖത്തെ തെറ്റായി ഉദ്ധരിച്ചുകൊണ്ട് ജമാഅത്ത് മാധ്യമങ്ങള്‍ പറഞ്ഞത് ‘കാന്തപുരം നരേന്ദ്ര മോഡിയെ പിന്തുണക്കുന്നു’ എന്നാണ്. ഇന്ത്യയിലെ വലതുപക്ഷ ഹൈന്ദവ തീവ്രവാദത്തെക്കുറിച്ച് കാന്തപുരത്തിന്റെയോ അദ്ദേഹം നയിക്കുന്ന സംഘടനകളുടെയോ പ്രസിദ്ധീകരണങ്ങളുടെയോ നയനിലപാടുകള്‍ എന്താണെന്ന് സാമാന്യ ധാരണയുള്ള ഒരു എസ് ഐ ഒക്കാരന്‍ പോലും പറയാത്ത ആരോപണങ്ങളാണ്, മോഡിയുടെ മുഴു പേജ് പരസ്യം കൊടുക്കാന്‍ പേജ് സെറ്റ് ചെയ്തുവെക്കുകയും ഒടുവില്‍ അര്‍ധരാത്രി വെള്ളിമാട് കുന്നിലെ മാധ്യമം ഓഫീസിലെ രണ്ട് സബ് എഡിറ്റര്‍മാരുടെ കുത്തിയിരിപ്പ് സമരം കാരണം പിന്‍വലിക്കുകയും ചെയ്യേണ്ടിവന്ന, മോഡിയുടെ രാഷ്ട്രീയ ഗുരു ബാല്‍ താക്കറെ മരിച്ചപ്പോള്‍ ബാല്‍ താക്കറെ ‘സൗഹൃദപ്രിയന്‍’ എന്ന് ലേഖനം എഴുതിയ മാധ്യമം പത്രവും സഹോദര സ്ഥാപനവും കാന്തപുരത്തിന് നേരെ ഉന്നയിച്ചിരിക്കുന്നത്. തെറ്റായ വാര്‍ത്ത കൊടുത്തതിന് പിന്നില്‍ ജമാഅത്തിനെ അസ്വസ്ഥമാക്കുന്ന വസ്തുത എന്താണെന്ന് ‘സമുദായവുമായി അടുക്കാന്‍ സി പി എം കേരളത്തിലെ മുസ്‌ലിം കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ നിലപാട് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്’ എന്ന് ജമാഅത്ത് പ്രവര്‍ത്തകന്‍ കൂടിയായ നജാതുല്ല എന്ന റിപ്പോര്‍ട്ടര്‍ നേരെ ചൊവ്വേ പറഞ്ഞതില്‍ നിന്നും മനസ്സിലാക്കിയെടുക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി.അസ്ഥാനത്തും അകാരണമായും ജമാഅത്തിനെ വിമര്‍ശിച്ചുകൊണ്ട് ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കാനാണ് പിണറായി വിജയന്റെ പുറപ്പാടെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നേരില്‍ കാണാം എന്ന ഭീഷണിയോടെയാണ് അബ്ദുര്‍റഹ്മാന്റെ ലേഖനം അവസാനിക്കുന്നത്. ഇത് വായിച്ചപ്പോള്‍ തോന്നിയത്, പണ്ട് തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന എക്‌സ്പ്രസ് പത്രത്തിലെ ഒരു എഡിറ്റോറിയലാണ്. അമേരിക്കയുടെ തെറ്റായ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ടെഴുതിയ ആ എഡിറ്റോറിയല്‍ അവസാനിക്കുന്നതിങ്ങനെയാണ്: ഇനിയും തെറ്റായ നയനിലപാടുകള്‍ തുടരാനാണ് അമേരിക്കയുടെ ഭാവമെങ്കില്‍ ഞങ്ങള്‍ക്ക് അമേരിക്കയെ ശക്തമായി അപലപിക്കേണ്ടിവരും.!! ഏതാണ്ട് ആ അപലപിക്കലിനോളം വരും ഗ്രൂപ്പ് എഡിറ്ററുടെ ഭീഷണി.പൊതു തിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ തന്ത്രങ്ങളും അടവുനയങ്ങളുമായി വരുന്നതില്‍ പുതുമയോ അത്ഭുതമോ ഇല്ല. എങ്ങനെയും നാല് വോട്ട് കൂടുതല്‍ നേടുക, ഇല്ലെങ്കില്‍ കിട്ടിയ വോട്ടുകള്‍ നഷ്ടപ്പെടാതെ നോക്കുക എന്ന ഏക ഇന അജന്‍ഡയേ ഇത്തരം അടവുകള്‍ക്കും തന്ത്രങ്ങള്‍ക്കും പിന്നിലുള്ളൂ’ എന്ന് പറഞ്ഞുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ഒ അബ്ദുര്‍റഹ്മാന്‍ ‘എ ആര്‍’ എന്ന പേരില്‍ ‘ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കാന്‍ പിണറായി വിജയന്‍’ എന്ന തലക്കെട്ടിട്ട ലേഖനം (മാധ്യമം 2013 ഒക്‌ടോബര്‍ 10) എഴുതിത്തുടങ്ങുന്നതു തന്നെ. അബ്ദുര്‍റഹ്മാന്റെ ലേഖനത്തിനും ഏറ്റവും നന്നായി ചേരുന്ന വിശേഷണവും ഇതു തന്നെ. അതായത് പൊതുതിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ ഒരു വാര്‍ഡില്‍ പോലും വിജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ശക്തിയില്ലാത്ത ഒരു മുസ്‌ലിം സംഘടനയുടെ അടവും തന്ത്രവുമായേ അബ്ദുര്‍റഹ്മാന്റെ ലേഖനത്തെയും കാണേണ്ടതുള്ളൂ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നേയും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും അബ്ദുര്‍റഹ്മാന്‍ എഴുതിയ ലേഖനങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചുനോക്കിയാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഈ അടവും തന്ത്രവും എളുപ്പത്തില്‍ മനസ്സിലാകും. രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം നാല് വോട്ട് അധികം കിട്ടാനോ അല്ലെങ്കില്‍ കിട്ടിയ വോട്ട് നഷ്ടപ്പെടാതിരിക്കാനോ ആണെങ്കില്‍, ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമം ഇല്ലാത്ത വോട്ടും സ്വാധീനവും ഉണ്ടെന്ന് കാണിക്കാനാണെന്ന വ്യത്യാസം മാത്രമേയുള്ളൂ.ജമാഅത്തെ ഇസ്‌ലാമിയുടെ ആ തന്ത്രം സി പി എം പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും പിണറായി വിജയനും തിരിച്ചറിഞ്ഞതിലുള്ള ജാള്യമാണ് അബ്ദുര്‍റഹ്മാന്റെ ലേഖനത്തില്‍ മുഴുവന്‍ പരന്നൊഴുകുന്നത്. ആ വേദന ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. അതേസമയം, ജമാഅത്തെ ഇസ്‌ലാമിയെ പിണറായി വിജയന്‍ വിമര്‍ശിച്ചത്, ‘സെക്കുലര്‍ സുന്നികളെ’ അത് സുഖിപ്പിക്കും എന്ന കണക്കുകൂട്ടലില്‍ മാത്രമല്ല, മറിച്ച് വെല്‍ഫയര്‍ പാര്‍ട്ടി നിലവില്‍ വന്നതോടെ ജമാഅത്തിന്റെ വോട്ടും പിന്തുണയും ഇനി ഇടതുപക്ഷത്തിന് ലഭിക്കുകയില്ല എന്ന തിരിച്ചറിവാണ് പിണറായി വിജയനെ കൊണ്ട് ജമാഅത്തിനെതിരെ പറയിപ്പിക്കുന്നത് എന്ന് പറയാന്‍ ഒ അബ്ദുര്‍റഹ്മാനോളം തന്നെ തൊലിക്കട്ടിയും ജമാഅത്തെ ഇസ്‌ലാമിയോളം രാഷ്ട്രീയ ബോധവും വേണം. കാരണം, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി, അതിന്റെ ആദ്യ രൂപമായ വികസന മുന്നണി എന്ന പേരില്‍ സംസ്ഥാനവ്യാപകമായി മത്സരിക്കുയുണ്ടായി. പല വാര്‍ഡുകളിലും മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ട് മാത്രം ലഭിച്ച അനുഭവം പോലും അന്ന് ജമാഅത്തെ ഇസ്‌ലാമിക്കുണ്ടായി. അതായത് സ്വന്തം ഭാര്യ/രക്ഷിതാക്കള്‍/ മക്കള്‍/സഹോദരീസഹോദരന്മാര്‍ എന്നിവരുടെ വോട്ട് പോലും ജമാത്തെ ഇസ്‌ലാമിയുടെ മുന്‍കൈയില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയില്ലെന്ന് സാരം. ജനസാമാന്യത്തിനിടയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനുള്ള ഈ സ്വാധീനത്തെ സി പി എമ്മും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കുന്നില്ലെന്നാണ് അബ്ദുര്‍റഹ്മാന്റെയും പാര്‍ട്ടിയുടെയും പരാതി. ആ പരാതി പരിഹരിച്ചു കൊടുക്കാന്‍ മാത്രം വിശാലമായ രാഷ്ട്രീയ ബോധവും ജനാധിപത്യ ബോധ്യവും വോട്ടില്‍ കണ്ണും നട്ടിരിക്കുന്ന എ ആറിന്റെ ഭാഷയിലുള്ള സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉടയതമ്പുരാന്‍ കനിഞ്ഞരുളി നല്‍കുമാറാകട്ടെ എന്നു നമുക്ക് പ്രാര്‍ഥിച്ചു കൊടുക്കാം.

Monday, October 14, 2013

My Official Facebook Page
ADVANCE EID MUBARAK
Hazrat Aishah (May Allah be pleased with her) reported: The Messenger
of Allah [SAWW](PBUH) said, "There is no day on which Allah sets free
more slaves from Hell than He does on the Day of `Arafah (The day of
Hajj 9th day of Zhual Hijjah).''