Monday, February 17, 2014

ഒരു മകന്‍ പറഞ്ഞ കഥ കേള്‍ക്കുക !



എനിക്ക് എന്‍റെ അമ്മയെ വെറുപ്പായിരുന്നു അവര്
ഒറ്റകണ്ണി ആയതുതന്നെ കാരണം.എന്‍റെ കൂട്ടുകാരു
എന്നെ പരിഹാസപാത്രമാക്കുന്ന
വികൃതരൂപമായിരുന്നു അമ്മയ്ക്ക്,അമ്മ ഈ
ലോകത്തോട് വിടപറഞ്ഞെങ്കില്‍ എന്ന് ഞാന്‍ 
ആഗ്രഹിച്ചുകൊണ്ടേയിരുന്നു.

ഒറ്റ കണ്ണിനെച്ചൊല്ലി പരിഹസിച്ചപ്പോഴോ
ന്നും അമ്മ പ്രതികരിച്ചതേയില്ല.ചെറിയ കട
നടത്തി പാതി ദാരിദ്രത്തില് ആണ് അമ്മ
എന്നെ വളര്‍ത്തിയിരുന്നത്.

അമ്മയുടെ തുണ കൂടാതെ വലിയ നിലയിലെത്തി ഈ
ഒറ്റകണ്ണിൽ നിന്നും രക്ഷപെടുമെന്നു ഞാന്‍
നിശ്ചയിച്ചു!!!!!

ഞാന്‍ കഷ്ട്ടപ്പെട്ട് പഠിച്ചു സര്‍വ കലാശാലയില്‍ 
‍ നിന്നും ഉന്നത ബിരുദം നേടി ജോലി സമ്പാദിച്ചു
ച്ച്, വിവാഹവും കഴിച്ചു കുട്ടികളുമായി സുഖമായി കഴിഞ്ഞു

ഒരുനാള്‍ വികൃതമായ ഒറ്റ കണ്ണുമായി വൃദ്ധയായ
അമ്മ വന്നു ഞാന്‍ അമ്മയെ തിരിച്ചറിയാത്തതയി ഭാവിച്ചു കടന്നു പോകാന്‍ ആവശ്യപ്പെട്ടു

അമ്മ പോയി,,,,,,,,,,,

അടുത്ത ദിവസം എന്‍റെ പഴയ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് ക്ഷണം കിട്ടി
ഞാന്‍ ചെന്ന് തിരികെ പോരും വഴി ഞങ്ങളുടെ പഴയ
കൂര കണ്ടേക്കാമെന്നു കരുതി ചെന്നപ്പോള്‍

അമ്മബോധം കേട്ട് കിടക്കുന്നു. കയ്യില് ഒരു കുറിപ്പ്

മോനെ ഞാന്‍ വേണ്ടതിലേറെ ജീവിച്ചു
ഇനി നിന്നെ തേടി വരില്ല
ഞാന്‍ നിന്‍റെ അഭിമാനത്തിനു ചേരില്ല

നിന്‍റെ ചെറുപ്രായത്തില്‍ ഒരപകടത്തിൽ പെട്ട്
നിന്‍റെ ഒരു കണ്ണ് പോയീ, ആ രൂപത്തിൽ
നിന്നെ കാണാന്‍ ഇഷ്ട്ടപെടാത്തതിനാല്
എന്‍റെയൊരു കണ്ണ് നിനക്ക് തന്നു രണ്ടു കണ്ണുള്ള
നിന്‍റെ സുന്ദര രൂപത്തിൽ ഞാന്‍ ആസ്വദിക്കുന്നു... share if you care your Mother

മിസ്റ്റര്‍ ബീന്‍ ഇസ്‌ലാം മതം സ്വീകരിച്ചു

ലണ്ടന്‍: ലോകപ്രശസ്തനായ ബ്രിട്ടീഷ് ഹാസ്യാവതാരകന്‍ മിസ്റ്റര്‍ ബീന്‍ എന്നറിയപ്പെടുന്ന റൊവാന്‍ അറ്റ്കിന്‍സന്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി വാർത്ത. ഈ മാസം ഒന്നിനാണ് മിസ്റ്റര്‍ ബീന്‍ ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്റര്‍നെറ്റില്‍ പ്രവാചകനെ അവഹേളിക്കുന്ന സിനിമ കാണാനിടയായ റൊവാന്‍ പ്രവാചകനെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും ഇസ്ലാമിലേക്ക് ആകൃഷ്ടനാകുകയുമായിരുന്നു. അതേസമയം, റൊവാന്‍ ഇസ് ലാം സ്വീകരിച്ച വാര്‍ത്ത പാശ്ചാത്യ മീഡയകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബ്രിട്ടീഷ് ഹാസ്യ ടെലിവിഷന്‍ പരമ്പരയാണ് മിസ്റ്റര്‍ ബീന്‍. ഇതില്‍ മിസ്്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തെയാണ് റൊവാന്‍ അവതരിപ്പിച്ചിരുന്നത്. കുട്ടികളുടെ ഇഷ്ട കഥാപാത്രമായിരുന്നു മിസ്റ്റര്‍ ബീന്‍.

അങ്ങിനെ " കാന്തപുരം " നിറഞ്ഞു നിന്ന ഒരു ചേളാരി സുന്നി മേള ക്ക് കൂടി സമാപനമായി .

അങ്ങിനെ " കാന്തപുരം " നിറഞ്ഞു നിന്ന ഒരു ചേളാരി സുന്നി മേള ക്ക് കൂടി സമാപനമായി . 1989 ഇല്‍ രൂപീകരിച്ചു രജിസ്റര്‍ ചെയ്ത ഒരു സംഘടനയുടെ അറുപതാം വാര്‍ഷികമാണ് ഇന്നത്തെ കാന്തപുരം വിരോധ വെടി കേട്ടോടെ കാസര്‍കോട്‌ അവസാനം കുറിച്ചത് . ഒരു വര്ഷം മുന്നേ പ്രഖ്യാപിച്ച ഈ സമ്മേളനം കൊണ്ട് നാടിനോ , മുസ്ലിം സമൂഹത്തിനോ , എന്ത് ഗുണം ആണ് കിട്ടിയത് എന്ന് അവര്‍ ഒന്ന് ചിന്തിക്കണം . വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേദി മുതല്‍ നാട്ടിലെ ഓരോ മുക്ക് മൂലയില്‍ നടന്ന സമ്മേളന പ്രചാരണങ്ങളില്‍ തുടര്‍ന്ന് ഇന്ന് കാസര്‍ഗോഡ് വെച്ച് ..സമ്മേളനം സമാപിക്കുമ്പോള്‍ കാന്തപുരം എന്നൊരു മനുഷ്യനില്‍ ചുറ്റി പറ്റി മാത്രമേ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയൂ എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വിഭാഗം ... സാധാരണ ഏതൊരു സംഘടനയും വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നേരത്തെ തന്നെ അവര് സമൂഹത്തിനു മുന്നില്‍ വെക്കുകയും സമ്മേളനം സമാപിക്കുംപോഴേക്കും ആ പദ്ധതികള്‍ പരമാവധി നടപ്പില്‍ വരുത്തുകയാണ് ചെയ്യല്‍ . എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ് , സമാപന സമ്മേളന വേദിയില്‍ വെച്ചാണ് അറുപതാം വാര്‍ഷികത്തിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ചതു . കല്യാണം വിളിയും കഴിഞ്ഞു നിക്കാഹും കഴിഞ്ഞു ,പുതിയാപ്പിളയും കൂട്ടരും സ്ഥലവും വിട്ടു പന്തലും പൊളിച്ചു കഴിഞ്ഞപ്പോഴാണ് ..സദ്യ കൊടുത്തില്ലല്ലോ എന്നോര്‍മ ചേളാരി സുന്നി നേതാക്കള്‍ക്ക് വന്നത് എന്ന് തോന്നുന്നു ... അത് കൊണ്ടാണല്ലോ 60 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി 60 പ്രസിദ്ധീകരണങ്ങള്‍ ഇറക്കും , പെണ്‍കുട്ടികളെ കെട്ടിക്കാന്‍ ത്വൈബ മംഗല്യ പദ്ധതി , 60 വീടുകള്‍ ഉണ്ടാക്കും .....അങ്ങിനെ തുടങ്ങുന്നു നടക്കാന്‍ പോകുന്ന പദ്ധതികള്‍ ...അതിന്റെ അവസാനം സുപ്രഭാതം പത്രം ഇറക്കുന്ന പദ്ധതിയും .അപ്പോള്‍ കഴിഞ്ഞ ഒരു കൊല്ലം ഇവര്‍ എന്തെടുക്കുകയായിരുന്നു ...? ഒരു കൊല്ലമായി കാന്തപുരം ലഹരിയില്‍ മതി മയങ്ങിയ ഇവര്‍ക്ക് , സമ്മേളന വേദിയില്‍ വെച്ചാണ് ബോധം വെച്ചത് . അന്നേരം എഴുതി ഉണ്ടാക്കിയ കുറെ പദ്ധതികള്‍ ഒന്നും നടക്കാന്‍ പോവുന്നില്ല എന്ന് എല്ലാവര്ക്കും നല്ല പോലെ അറിയാം ...കാരണം കഴിഞ്ഞ കൂരിയാട്ടെ സമ്മേളന ത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എല്ലാം ശൂ ആയി പോയിരിക്കുകയാണ് .. അന്ന് പ്രഖ്യാപിച്ചിരുന്നു കുറെ പദ്ധതികള്‍ ..അതില്‍ ഒരെണ്ണം പോലും നടന്നിട്ടില്ല . അന്ന് കൂരിയാട്ടെ വേദിയില്‍ വെച്ച് സാമ്പിള്‍ കോപി ഇറക്കി ഹൈദരാലി തങ്ങളെ കൊണ്ട് പ്രഖ്യാപിച്ച സുപ്രഭാതം പത്രത്തിന്റെ ആവര്‍ത്തന പ്രഖ്യാപനം വീണ്ടും ഹൈദരലി തങ്ങളെ കൊണ്ട് ഇവിടെയും നടത്തിക്കുക യുണ്ടായി . ചേളാരി സമസ്തയുടെ തീവ്രവാദി പ്രസംഗകനായ പൂക്കോട്ട് കാരന്‍ മുന്‍ഷി , കാന്തപുരം വിഭാഗം സുന്നികളെ നാട്ടില്‍ നിന്ന് തൂത്തെറിയണം എന്നാണു അണികളെ പ്രകൊപിച്ചു വിട്ടിരിക്കുന്നത് . അതായത് ചേളാരി സമസ്തയുടെ കീഴില്‍ വീണ്ടും നാട്ടില്‍ ക്രിമിനലുകള്‍ രൂപ പ്പെടുത്തുന്നു എന്നതില്‍ കവിഞ്ഞു , സമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ കടുത്ത അസഹിഷ്ണുത യുടെ വിത്ത് പാകുന്ന ഈ മുന്‍ഷിയെ യൊക്കെ നേതാവായി കൊണ്ട് നടക്കുന്നവര്‍ എത്ര നിര്ഭാഗ്യവന്മാരാന് .
അമ്പലകടവ് മൌലവിക്കും പറയാന്‍ ഉള്ളത് കാന്തപുരം വിരോധം മാത്രം . അയാളുടെ കാന്തപുരം എന്ന വാചകം ഉച്ചരിക്കുന്ന പ്രയോഗത്തില്‍ തന്നെ അടങ്ങിയിരിക്കുന്ന ഈറയും ഈര്‍ഷ്യയും പ്രസംഗം കേള്‍ക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും. ഒരു പണ്ഡിതന് ചേര്‍ന്ന പണി ആണോ ,ഇങ്ങിനെ വ്യക്തി വിദ്വേഷം പ്രചരിപ്പിക്കല്‍ . കാലം കുറെ യായി നടന്നിട്ടും കാന്തപുരത്തിനെ ഒന്നും ചെയ്യാന്‍ കഴിയാത്തത് ഒരു പത്രം ഇല്ലാഞ്ഞിട്ടാണ് ,, അത് കൊണ്ട് കാന്തപുരത്തിന്റെ ഉള്ളറകള്‍ പുറത്തു കാണിക്കാന്‍ നമ്മുടെ സുപ്രഭാതം ഇറങ്ങെട്ടെ എന്ന വ്യാമോഹത്തിന്റെ മേലാണ് അയാളുടെ പ്രസംഗം അവസാനിപ്പിച്ചതു .

ഏതായാലും ഒരു കാര്യം ഉറപ്പാണ് . സ്വന്തമായി ഒരു അജണ്ട പോലും കണ്ടെത്താനാവാതെ സുന്നികള്‍ ഒരുമിച്ചു നിന്ന കാലത് ഉണ്ടാക്കിയ , കുറെ മദ്രസകളുടെ കണക്കും കെട്ടി പിടിച്ചു കാന്തപുരം വിരോധം നയ്മാക്കി മുന്നേറുമ്പോള്‍ , നേരാംവണ്ണം ദീന്‍ പ്രസംഗിക്കുന്ന ഒരാളെ ..ഒരറബി പ്രസംഗം ഒന്ന് അണികള്‍ക്ക് തര്‍ജമ ചെയ്തു കൊടുക്കാന്‍ പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിയാതെ ഇവര്‍ കുഴങ്ങുന്ന അവസ്ഥ ഇനിയും തുടരും.

ചേളാരി സമ്മേളനത്തില്‍ പങ്കു കൊണ്ട ഓരോ പ്രവര്‍ത്തകനും , ഒറ്റയ്ക്ക് എങ്കിലും ഒന്ന് ഉറക്കെ ചിന്തിക്കുക ..ഈ സമ്മേളനം കൊണ്ട് എന്ത് ഗുണം ആണ് തനിക്ക് കിട്ടിയത് എന്ന് ..ഒരു ആത്മീയ നേതാവിന്റെ പ്രാര്‍ഥനക്ക് മനസ്സറിഞ്ഞു ഒരു ആമീന്‍ പറയാന്‍ കഴിഞ്ഞോ ..? ഈ മാസം മഹാനായ ഷെയ്ഖ്‌ ജീലാനി തങ്ങളുടെ ആണ്ട് നടന്ന മാസമാണ് , ഒന്ന് സ്മരി ക്കാന്‍ കഴിഞ്ഞോ ആ വേദിയില്‍ ..? കണ്ണിയത്ത്‌ ഉസ്താദും ,ശംസുല്‍ ഉലമയും വഫാത്തായ മാസം ആണിത് ,,അവര്‍ക്ക് വേണ്ടി ഒരു ഫാത്തിഹ ഓതാന്‍ ഈ സമ്മേളനം നിങ്ങള്ക്ക് അവസരം നല്‍കിയോ .എല്ലാം .പോട്ടെ ആ സമാപന സമ്മേളന വേദിയില്‍ വെച്ച് നബി തങ്ങളുടെ പേരില്‍ ഒരു പത്ത് സ്വലാത്ത് ചെല്ലാന്‍ നിങ്ങള്ക്ക് കഴിഞ്ഞോ ...മനസ്സിരുത്തി ചിന്തിക്കണം നിങ്ങള്‍ .. ഇസ്ലാമിന്റെ , സുന്നത്ത്‌ ജമാഅത്തിന്റെ പേരില്‍ വിശിഷ്യ സമസ്തയുടെ പേരില്‍ നടന്ന ഈ സമ്മേളനത്തില്‍ നിങ്ങളുടെ പരലോകത്തേക്കു മുതല്കൂട്ടാവുന്ന എന്ത് കിട്ടി നിങ്ങള്ക്ക് ......നിങ്ങള്ക്ക് ആകെ .ഈ സമ്മേളനത്തില്‍ വെച്ച് കിട്ടിയത് ,നേതാക്കളുടെ പ്രസംഗത്തിലെ ചില പ്രയോഗങ്ങള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഉറക്കെ വിളിച്ച " അല്ലാഹു അക്ബര്‍ " എന്ന ദിക്ര്‍ ആണ് ..അതിനും നിങ്ങള്‍ കടപ്പെട്ടത്‌ കാന്തപുരം ഉസ്താദിനോട് ആണ് എന്ന ഓര്മ എങ്കിലും നിങ്ങള്ക്ക് ഉണ്ടാകട്ടെ ...
-------------------------------------------------------------------------------------
സ്റെജില്‍ നിന്നുള്ള പ്രത്യേക അറിയിപ്പ് : സമ്മേളനം കഴിഞ്ഞു തിരിച്ചു പോകുന്ന ആരും തെറി വിളിക്കരുത് . മൈക്ക്‌ ഓഫ് ചെയ്തു വാഹനത്തിന്റെ ഉള്ളില്‍ ഇരുന്നു തെറി വിളികള്‍ നടത്തിയാല്‍ മതി .
-----------------------------------------

Tuesday, February 11, 2014

സമസ്തയുടെ പ്രസിഡന്റ് തിരുകേശത്തിനെതി രോ..... ??


സമസ്തയുടെ പ്രസിഡന്റ്

തിരുകേശത്തിനെതി
രോ.....

സമസ്തയുടെ പ്രസിഡന്റ്
തിരുകേശത്തിനെതി
രോ.....

സമസ്തയുടെ പുതിയ
പ്രസിഡന്റ്
ശൈഖുനാ എം എ
അബ്ദുല് ഖാദര്
മുസ്ലിയാരോട്
നടത്തിയ അഭിമുഖം എന്ന പേരില്‍ അസത്യധാരയില്‍
ചേളാരികള്
പ്രചരിപ്പിക്കുന്നത്
പോലെ തിരുകേശത്തിനെതിരെ ഒരു
അഭിമുഖം എം എ
ഉസ്തദാ നടത്തിയോ...ഉസ്താദ്
തന്നെ പ്രതികരിക്കുന്നു.....

സത്യസന്ധമായി വാര്‍ത്തകളും,
ഹദീസുകളും ,
ഇസ്ലമിക
പഠനങ്ങളും,
ചരിത്രങ്ങളും,
എല്ലാം നിങ്ങളെ തേടി എത്തും...
ഈ പേജ്
ലൈക്ക്
ചെയ്യുക... 
ശൈഖ് ജീലാനി(റ) പകര്ന്ന സ്വഭാവ പാഠങ്ങള് .

ശൈഖ് ജീലാനി(റ) പറഞ്ഞു: ‘വിശപ്പടക്കാനാവുന്നത്ര ഭക്ഷണം അടുത്തുണ്ടായിരിക്കെ സ്വന്തം ജീവിത പ്രയാസത്തെക്കുറിച്ച് ആവലാതിപറയുന്നത്നീ സൂക്ഷിക്കണം. കാരണം നിന്റെ ഈ നിഷേധത്തിനുള്ള ശിക്ഷയെന്നോണം നിനക്കുള്ള ഭക്ഷണമാര്ഗങ്ങള് പ്രയാസകരമാകാനിടയുണ്ട്.’
അന്നവും വെള്ളവും മറ്റെന്തും നല്കുന്നവന് അല്ലാഹുവാണ്. അവന് നല്കുന്നവനും നാം ഉപഭോക്താക്കളുമാണ്. അല്ലാഹുവിന്റെ ഔദാര്യമായി ലഭിക്കുന്ന ഒന്നിനെക്കുറിച്ച് നമുക്ക് സദ്വിചാരമേ പാടുള്ളു.അവന് നല്കിയ ഒന്നിനെയും നിഷേധിക്കരുത്. നാം ആവശ്യപ്പെടാതെത്തന്നെ ലഭ്യമായിട്ടുള്ളഅനേകം അനുഗ്രഹങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ മോഹങ്ങള് നമുക്കുണ്ടാവുന്നത്. ആഗ്രഹിക്കും വിധത്തിലായാലുമില്ലെങ്കിലും തുടര് അനുഗ്രഹങ്ങള് ലഭിക്കുന്നുമുണ്ട്. എല്ലാം അല്ലാഹുവിന്റെ അതിരറ്റ ദയാവായ്പിന്റെയും കാരുണ്യത്തിന്റെയും ഫലമാണ്.
നമുക്കര്ഹതയുണ്ടായാലും ഇല്ലെങ്കിലും അനുഗ്രഹങ്ങളനവധിചെയ്തുതന്ന പ്രപഞ്ച നാഥന് അത്യുന്നതമായ നന്ദിക്കും കൃതജ്ഞതക്കും അര്ഹനാണ്. അഥവാ അനുഗ്രഹം പറ്റുന്നവര് അല്ലാഹുവിന് നന്ദി ചെയ്യേണ്ടത് അനിവാര്യമാണ്. ഉപകാരത്തിന് പ്രത്യുപകാരം അല്ലെങ്കില് നന്ദി ചെയ്യുക സാമാന്യമര്യാദയാണല്ലോ. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം പ്രത്യുപകാരത്തിന്റെ ആവശ്യമില്ല. പക്ഷേ തന്റെ അനുഗ്രഹം പറ്റുന്നവര് നന്ദിയുള്ളവരായിരിക്കണമെന്ന് അവന് നിശ്ചയിച്ചിരിക്കുന്നു. നന്ദിചെയ്യുന്നവനെ അതിന്റെ പേരില് കൂടുതല് കടാക്ഷിക്കുമെന്ന് വാഗ്ദത്തം ചെയ്യുകയും ചെയ്തിട്ടുണ്ട്.
എല്ലാറ്റിനെയും സൃഷ്ടിച്ച അല്ലാഹു അവയുടെയെല്ലാം ഗുണത്തെ മനുഷ്യന് വേണ്ടി എന്നരീതിയില് ക്രമീകരിച്ചിരിക്കുകയാണ്. അത്കൊണ്ട് തന്നെ അതിനു കൃതജ്ഞത നടത്താന് മനുഷ്യന് തയ്യാറാവണം. നമ്മുടെ പരിധിയിലും സ്വാധീനത്തിലുമുള്ള ഒന്നും നമുക്ക് സ്വന്തമായി സാധിക്കുന്നതല്ല. ഒരു പക്ഷേ, ചിലതിന്റെ ഉപയുക്തതകള് പോലും മറ്റു പലതിനെയുമോ പലരെയുമോ ആശ്രയിച്ചുമായിരിക്കും. പങ്കാളിത്തം വേണ്ടിവരുന്നവയുമുണ്ട്. ഏതര്ത്ഥത്തിലായാലും നന്ദി ചെയ്യാന് ബാധ്യസ്ഥരാണു നാം. ഒരു അനുഗ്രഹത്തിന് നന്ദി ചെയ്യാനവസരമുണ്ടാവുന്നത് മറ്റൊരനുഗ്രഹമാണെന്നാണ് ശൈഖ് ജീലാനി(റ) അടക്കമുള്ള ആത്മജ്ഞാനികള് പഠിപ്പിക്കുന്നത്.
മനസ്സായുള്ള നന്ദി അനുഗ്രഹത്തെക്കുറിച്ചുള്ള വിചാരമാണ്. ഒരു സൗകര്യം അതെത്ര ചെറുതായാലും അതിന്റെ ക്രമീകരണങ്ങള്,അതിലടങ്ങിയിട്ടുള്ള ഘടകങ്ങള് തുടങ്ങിയവയിലുള്ള ആലോചന എന്ന പോലെ, ആ ഒരവസ്ഥയുടെ അഭാവത്തില് താനെങ്ങനെ എന്ന വിചാരം മനസ്സിനെ മഥിക്കണം. കണ്ണില്ലാത്തവന്റെ അവസ്ഥയെന്തെന്നറിയാന് കണ്ണുചിമ്മിയതു കൊണ്ടാവില്ലല്ലോ. ഇത്തരത്തില് ഓരോ അനുഗ്രഹത്തെയും കുറിച്ചുള്ള ആലോചനയാണ് മാനസികമായ നന്ദി രേഖപ്പെടുത്തല്. പ്രത്യുത കണ്ണില്ലാത്തവനുകണ്ണു നല്കാന് വ്യൈശാസ്ത്രത്തിനു കഴിയുമെന്ന തരത്തിലുള്ള വിചാരങ്ങള് പരീക്ഷണത്തിന്റെമൂല്യം നിരസിക്കുകയാണ്.ഇത് കൃതഘ്നതയും. കൃതജ്ഞതാവിചാരം വര്ധിപ്പിക്കാനുപകരിക്കേണ്ട അവസ്ഥയെ വിരുദ്ധ ദിശയില് തിരിച്ചുവിടുകയാണിവിടെ. ചില ശാരീരിക ന്യൂനതകള്ക്ക് പരിഹാരമായി വ്യൈശാസ്ത്ര രംഗത്ത് പുത്തന് അറിവുകള് നല്കിയവനാണ് തന്റെ നാഥന് എന്ന ചിന്തയാണുണ്ടാവേണ്ടിയിരുന്നത്.
നാവുകൊണ്ടുള്ള നന്ദി അനുഗ്രഹത്തെക്കുറിച്ച് പറയലാണെന്ന് ശൈഖ് പഠിപ്പിച്ചു. ഉള്ളിലംഗീകരിക്കുന്ന ഒന്ന് പുറമെ പറയാന് മനുഷ്യപ്രകൃതം നിര്ബന്ധിക്കും. നല്ലതോ ചീത്തയോ ആയാലും ഗുണമോ ദോഷമോ വന്നാലും അതുണ്ടായേക്കാം.ലക്ഷ്യമെന്തായാലും യാഥാര്ത്ഥ്യത്തിന് വിരുദ്ധമായതൊന്ന് പ്രഖ്യാപിക്കണമെന്നതിലാണ് കളവുപറയുന്നവന്റെ മനസ്സില് ഉടക്കിയിരിക്കുക. സുഹൃത്തുക്കള് തമ്മില് പിണക്കണമെന്ന വിചാരമാണ് ഏഷണികൂട്ടലിന്റെഅടിസ്ഥാനം. ഒരാളെ ഇകഴ്ത്തണമെന്നോ അവഹേളിക്കണമെന്നോയുള്ള വിചാരം മനസ്സിലുടലെടുത്തതിന്റെ പ്രതിഫലമാണ് പരദൂഷണം. ഒരു അനുഗ്രഹത്തെക്കുറിച്ച് നല്ലവിചാരമാണ് മനസ്സിലുള്ളതെങ്കില് അത് പറയാതിരിക്കില്ല. അനുഗ്രഹത്തെക്കുറിച്ചുള്ള വിചാരത്തിനനുസരിച്ചുണ്ടാവുന്ന പ്രസ്താവനയും വിളംബരവും നാവുകൊണ്ടുള്ള നന്ദിരേഖപ്പെടുത്തലാണ്.
നബി(സ്വ) ക്ക് ലഭ്യമായിട്ടുള്ളഅനുഗ്രഹങ്ങള് മഹത്തായതും ധാരാളവുമാണ്. അവയെക്കുറിച്ച് വിവരിക്കാന് അല്ലാഹു നിര്ദേശിക്കുന്നു. ചില പ്രധാന അനുഗ്രഹങ്ങള് പരാമര്ശിച്ച ശേഷം അല്ലാഹു പറയുന്നു: ‘അങ്ങയുടെ നാഥന് ചെയ്തുതന്നിട്ടുള്ള അനുഗ്രഹങ്ങളെ വിവരിക്കുക’ (വള്ളുഹ/11). ഇതിന്റെ വിശദീകരണത്തില് വ്യാഖ്യാതാക്കള് പറയുന്നു: ‘ഈ നിര്ദേശം വിശ്വാസികള്ക്കു പൊതുവെ ബാധകമാണ് (തഫ്സ്സീറു സആലിബി).അല്ലാഹുഅങ്ങേക്ക് ചെയ്തുതന്നിട്ടുള്ള അനുഗ്രഹത്തെ നന്ദി ചെയ്തും പ്രശംസിച്ചും പ്രസിദ്ധപ്പെടുത്തുക അവന് ചെയ്ത അനുഗ്രഹത്തെക്കുറിച്ച് പറയലും അത് സമ്മതിക്കലും ശുക്റ് (നന്ദി) ആണ്. സംബോധന നബി(സ്വ)യോടാണെങ്കിലും അതിലെ വിധി എല്ലാവര്ക്കും ബാധകമാണ്.
ഈ നിര്ദേശം സ്വീകരിച്ചുകൊണ്ട് ലോകമാന്യം ലക്ഷ്യമാക്കാതെ തങ്ങള്ക്ക് ചെയ്യാനവസരം കിട്ടിയ പുണ്യകര്മങ്ങളെക്കുറിച്ചു പറഞ്ഞിരുന്നു മഹാന്മാര്. ഈ പറച്ചിലിനെക്കുറിച്ചു ആശങ്കപ്പെടുന്നവരോട് അവര് പറയും: അല്ലാഹു അനുഗ്രഹങ്ങള് എടുത്തുപറയാന് നിര്ദേശിക്കുന്നു. നിങ്ങള് പറയുന്നു ആ നിഅ്മത്തിനെ പറയരുതെന്ന്. അബൂറജാഇല് അത്വാരിദി, അയ്യൂബു സ്സഖ്തിയാനി, അബൂഫറാസ് അബ്ദുല്ലാഹിബ്നുഗാലിബ് തുടങ്ങിയവരൊക്കെഇങ്ങനെ പറയാറുണ്ടായിരുന്നു (തഫ്സീര് ഖുര്ത്വുബി).
അല്ലാമാ മുനാവി(റ) ആത്മജ്ഞാനികളെ ഉദ്ധരിച്ചെഴുതുന്നു: അനുഗ്രഹം എടുത്തു പറയല് അല്ലാഹുവിലുള്ള സ്നേഹം ഉണ്ടാക്കിത്തീര്ക്കുന്നതാണെന്ന് ആത്മജ്ഞാനികള് പറഞ്ഞിട്ടുണ്ട് (ഫൈളുല് ഖദീര്).
അനുഗ്രഹത്തെ മനഃപ്പൂര്വം മറച്ചുവെക്കുന്നതില് നന്ദി കേടിന്റെ ലാഞ്ചനയുണ്ടെന്ന് ശൈഖ് ജീലാനി(റ) പഠിപ്പിച്ചു. മനസ്സില് അതൊരുകാര്യമായി അംഗീകരിക്കപ്പെടാത്തതിന്റെയും, അതിന്റെ ദാതാവിനെക്കുറിച്ച് വിചാരപരമായ അപചയത്തിന്റെയുംഅടയാളമായിരിക്കും അത്. യഥാര്ത്ഥത്തില് അനുഗ്രഹത്തെ ശരിയാംവണ്ണം മനസ്സിലാക്കുന്നത് തന്നെ ശുക്റാണ്.
നന്ദിയില്ലായ്മയുടെ അടയാളമാണ് പറയാനുള്ള സങ്കോചവും താല്പര്യമില്ലായ്മയും. ഇമാം ജുഹൈരി(റ) എഴുതുന്നു: ‘മൂസാനബി(അ) മുനാജാത്ത് വേളയില് അല്ലാഹുവിനോട് ചോദിച്ചു: നീ ആദം(അ)നെ സൃഷ്ടിക്കുകയും ഇന്നയിന്നകാര്യങ്ങളൊക്കെ ചെയ്യുകയുമുണ്ടായല്ലോ. അതിനെങ്ങനെയാണ് ആദം(അ) നന്ദി ചെയ്തത്? അല്ലാഹു പറഞ്ഞു: ഞാനാണ് അതെല്ലാം ചെയ്തത്. അത് എന്റേതാണ് എന്ന് ആദം അറിഞ്ഞിട്ടുണ്ട്. ആ അറിവ് ആദമില് നിന്ന് എന്നോടുള്ള ശുക്റ് ആണ് (രിസാലത്തുല് ഖുശൈരിയ്യ).
ഇമാം ഗസ്സാലി (റ) അല്ലാഹു ചെയ്ത അനുഗ്രഹം മറച്ചുവെക്കുന്നതിന്റെ ഗൗരവം വ്യക്തമാക്കിക്കൊണ്ട് എഴുതുന്നു: അനുഗ്രഹങ്ങള് മറച്ചുവെക്കുന്നതു നിഅ്മത്തിന് നന്ദികേട് പ്രവര്ത്തിക്കലാണ്, അല്ലാഹു നല്കിയതിനെ മറച്ചുവെക്കുന്നതിനെ അവന് ആക്ഷേപിക്കുകയുംപിശുക്കിനോട് ചേര്ത്തിപ്പറയുകയും ചെയ്തിട്ടുണ്ട്.അല്ലാഹു പറയുന്നു: പിശുക്കു കാണിക്കുന്നവരുംജനങ്ങളോട് പിശുക്ക് കാണിക്കാന് നിര്ദേശിക്കുന്നവരും അല്ലാഹുവിന്റെ ഔദാര്യത്തില് നിന്ന് നല്കിയതിനെ മറച്ചുവെക്കുന്നവരാണ് (നിസാഅ്/37). ദുര്ഗുണങ്ങളില് പെട്ട പിശുക്കിന് സമാനമായ അവസ്ഥ തന്നെയാണ് നിഅ്മത്ത് മറച്ചു വെക്കുന്നത്.
തുടക്കത്തിലുദ്ധരിച്ച ശൈഖ് ജീലാനി(റ)ന്റെ വചനത്തില് നമുക്കിതെല്ലാം കാണാന് സാധിക്കും. നമുക്ക് ലഭ്യമായ വലിയ ഒരനുഗ്രഹത്തെ വിലകുറച്ച് കാണിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് വര്ജിക്കേണ്ടതാണ്. സുഖവിവരമോ സാമ്പത്തിക സ്ഥിതിയോ അന്വേഷിച്ചാല് ആ മേഖലയില് താനനുഭവിക്കുന്നമെച്ചപ്പെട്ട അവസ്ഥയോട് യോജിക്കാത്തവിധംനിഷേധാത്മകമായ മറുപടി പറയുന്നവരുണ്ട്.എന്താണ് വിശേഷം എന്ന് ചോദിച്ചാല് അല്ഹംദുലില്ലാഹ് എന്ന് പറയാന് നമുക്ക് സാധിക്കണം. കാരണം ആ വിഷയത്തില് നമ്മുടെതിനെക്കാള് താഴ്ന്ന വിധത്തിലും പ്രതികൂലാവസ്ഥയിലും കഴിയുന്നവരേറെയാണ്. അവരെക്കാള് ഉയരത്തില് നാഥന് നമ്മെ എത്തിച്ചുവല്ലോ എന്നുള്ക്കൊണ്ട് മറുപടി പറയാന് ശ്രമിക്കണം. നിഷേധാത്മക പദപ്രയോഗങ്ങള് ചിലപ്പോഴൊക്കെ അറം പറ്റിപ്പോയിട്ടുണ്ട് എന്നത് നാമോര്ക്കണം. ജീലാനി സ്മരണ ഉണരുന്ന ഈ കാലത്ത് ഒരു പാഠമായി ഇതു നാം സ്വീകരിക്കുക.
ആത്മജ്ഞാനികളിലൊരാളോട് ഒരു ദരിദ്രന് തന്റെ ദുരവസ്ഥയെക്കുറിച്ച് ആവലാതി ബോധപ്പിച്ചു. താന് വലിയ മനഃപ്രയാസത്തിലാണെന്നും അറിയിച്ചു. അപ്പോള് ആത്മജ്ഞാനി അവനോട് ചോദിച്ചു: നീ അന്ധനായി പതിനായിരം ദിര്ഹം ലഭിക്കുന്നത് നിനക്ക് സന്തോഷമാണോ?
ആവലാതിക്കാരന് പറഞ്ഞു: ‘ഇല്ല’
നീ മൂകനായി നിനക്ക് പതിനായിരം ലഭിച്ചാലോ?
‘ഇല്ല’
നീ കൈകാലുകള് ഛേദിക്കപ്പെട്ടവനായി ഇരുപതിനായിരം ലഭിച്ചാലോ?
‘ഇല്ല’
നീ ഭ്രാന്തനായി പതിനായിരം ലഭിച്ചാലോ?
‘ഇല്ലേയില്ല’
അപ്പോള് ആത്മ ജ്ഞാനി പറഞ്ഞു: അമ്പതിനായിരം ദിര്ഹമിനുള്ള സാധനങ്ങള് നിന്റെ അടുത്തുണ്ടായിരിക്കെ (നാഥന് അത് നിനക്ക് സൗജന്യമായി തന്നിരിക്കെ) യജമാനനോട് ആവലാതി ബോധിപ്പിക്കാന്നിനക്കു നാണമില്ലേ? (ഇഹ്യാഅ്).
അലവിക്കുട്ടി ഫൈസി എടക്കര

അന്ധര്‍ക്ക് ആശ്വാസമായി ഹദ്ദാദ് റാത്തീബ് ബ്രൈന്‍ ലിപിയില്‍

അന്ധര്‍ക്ക് ആശ്വാസമായി ഹദ്ദാദ് റാത്തീബ് ബ്രൈന്‍ ലിപിയില്‍
http://www.sirajlive.com/2014/02/08/85731.html

കോഴിക്കോട്: ലോക പ്രശസ്തമായ ഹദ്ദാദ് റാത്തീബ് ഇനി അന്ധര്‍ക്കും പതിവാക്കാം. കോഴിക്കോട് ഫാറൂഖ് കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ് തയ്യാറാക്കിയ ഹദ്ദാദ് റാത്തീബ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. അന്ധരായ വിശ്വാസികള്‍ക്ക് വേണ്ടി മര്‍കസില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ബ്രെയ്ല്‍ ലിപിയിന്‍ തയ്യാറാക്കിയ ഹദ്ദാദ് റാത്തീബ് പ്രകാശിതമായത്.

കാഴ്ചയില്ലാത്തതിന്റെ പേരില്‍ ദീന്‍ പഠിക്കാതിരിക്കാന്‍ കഴിയാതെ പോവരുതെന്നും ഖുര്‍ആന്‍ പഠിക്കാനുള്ള അന്ധരുടെ കൂട്ടായ ശ്രമങ്ങള്‍ക്ക് ശക്തി പകരണമെന്നും കാന്തപുരം പറഞ്ഞു. അറബിക് ബ്രെയ്ല്‍ ലിപിയില്‍ തയ്യാറാക്കിയിട്ടുള്ള ഹദ്ദാദ് റാത്തീബ് ഇരുപതോളം പേജ് വരും.
അന്ധരുടെ ക്ഷേമത്തിനും ആത്മീയ പുരോഗതിക്കും പ്രവര്‍ത്തിക്കുന്ന അന്ധരുടെ കൂട്ടായ്മയാണ് അസ്സ്വബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ്. ഈ സംഘടനയുടെ കീഴില്‍ തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് തൃശൂര്‍ എന്നിവിടങ്ങളില്‍ ബ്രെയ്ല്‍ ലൈബ്രറിയും സ്റ്റഡിസെന്ററുകളും പ്രവര്‍ത്തിക്കുന്നു.

അന്ധരായ പെണ്‍കുട്ടികള്‍ക്ക് തൃശൂരിലെ കുന്നംകുളത്ത് കാഴ്ചയില്ലാത്തവരുടെ നേതൃത്വത്തില്‍ നടക്കുന്ന റെസിഡന്‍ഷ്യല്‍ സ്ഥാപനവും ഉണ്ട്. ഖുര്‍ആന്‍ പഠിക്കാന്‍ കഴിയാത്ത ഒരു ലക്ഷത്തിലതികം കാഴ്ചയില്ലാത്ത വിശ്വാസികള്‍ക്ക് ഹദ്ദാദ് റാത്തീബ് ഉപകാര പ്രദമായിരിക്കുമെന്ന് അസ്സ്വബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ് സംസ്ഥാന സെക്രട്ടറി പി.ടി. മുഹമ്മദ് മുസ്ഥഫ മാസ്റ്റര്‍ പറഞ്ഞു.

ഇപ്പോള്‍ പ്രകാശിതമായിരിക്കുന്ന ഹദ്ദാദ് റാത്തീബ് കോപ്പികള്‍ ഫാറൂഖ് കോളേജ് കേന്ദ്രത്തില്‍ നിന്ന് സൗജന്യമായി ലഭിക്കും. കാഴ്ചയില്ലാത്തവര്‍ക്ക് വായിക്കാന്‍ കഴിയുന്ന രൂപത്തില്‍ മൗലിദുകള്‍, ഫത്ഹുല്‍ മുഈന്‍ തുടങ്ങിയവ ബ്രയ്ല്‍ ലിപിയില്‍ തയ്യാറാക്കി വരുന്നു.
ചടങ്ങില്‍ പ്രൊഫ.എ.കെ. അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. അസ്സ്വബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ് സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുല്‍ കരീം, ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്‍ ഹകീം മാറഞ്ചേരി, ട്രഷറര്‍ മുഹമ്മദ് റിയാസ് നല്ലളം സംബന്ധിച്ചു.

Monday, February 10, 2014


ഇളയ രാജയുടെ മകന്‍ യുവന്‍ ശങ്കര്‍രാജ ഇസ്ലാം മതം സ്വീകരിച്ചു




പ്രശസ്ത സംഗീത സംവിധായകന്‍ ഇളയ രാജയുടെ മകന്‍ യുവന്‍ ശങ്കര്‍രാജ ഇസ്ലാം മതം സ്വീകരിച്ചു. ട്വീറ്റിലൂടെയാണ് യുവന്‍ ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി യുവാന്‍ ഇസ്ലാം മതത്തെ കുറിച്ച് പഠിക്കുകയായിരുന്നു എന്നാണ് യുവനുമായി അടുപ്പമുള്ളവര്‍ പറയുന്നത്. യുവന്റെ ഉറ്റ സുഹൃത്ത്‌ പറഞ്ഞത് യുവന്‍ ഒരു പണ്ഡിതന്‍ വഴിയാണ് പുതിയ മതത്തിലേക്ക് അടുത്തതെന്നാണ്. അതെ സമയം യുവന്റെ ഉറ്റ സുഹൃത്തായ എ ആര്‍ റഹ്മാന്റെ ജീവിതം യുവനി സ്വാധീനം ചെലുത്തപ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ടൈംസ്‌ ഓഫ് ഇന്ത്യയാണ് വാര്‍ത്ത‍ പുറത്ത് വിട്ടിരിക്കുന്നത്.
‘അല്ലാഹുവിനു സ്തുതി, ഞാനിപ്പോള്‍ ഇസ്ലാം മത വിശ്വാസിയാണ്. ഒന്നര വര്‍ഷത്തോളമായി മുന്‍ ധാരണകള്‍ ഇല്ലാതെ ഇസ്ലാം മതത്തെ കുറിച്ച് പഠിക്കുകയായിരുന്നു. എന്റെ പിതാവും കുടുംബവും എന്റെ തീരുമാനത്തെ പിന്തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ‘ എന്നാണ് യുവന്‍ ട്വിറ്റെറില്‍ കുറിച്ചത്.
യുവന്‍ കഴിഞ്ഞ ഒരു മാസമായി ദിനേന 5 നേരം നമസ്കരിക്കുവാന്‍ തുടങ്ങിയതായും ജോലി സമയത്തും അത് പിന്തുടരുന്നതായും യുവനുമായി അടുപ്പമുള്ളവര്‍ ടൈംസ്‌ ഓഫ് ഇന്ത്യയോട് പറഞ്ഞു. തന്റെ പേര് മാറ്റുവാനും യുവന്‍ ആഗ്രഹിക്കുന്നതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. താന്‍ മൂന്നാം തവണയും വിവാഹിതനാവാന്‍ വേണ്ടിയാണ് മതം മാറുന്നതെന്ന ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത‍ യുവന്‍ ട്വിറ്റെറിലൂടെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതൊരു വ്യാജവാര്‍ത്ത മാത്രമാണെന്ന് യുവാന്‍ ട്വീറ്റ് ചെയ്തു

Sunday, February 9, 2014

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ പ്രസിഡന്റായി പ്രമുഖ പണ്ഡിതനും ജാമിഅ സഅദിയയുടെ സാരഥിയും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തിരഞ്ഞെടുക്കപ്പെട്ടു.


 സഅദിയയില്‍ ചേര്‍ന്ന സമസ്തയുടെ കേന്ദ്ര മുശാവറാ യോഗമാണ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ ഒഴിവിലേക്ക് 93 കാരനായ എം എ യെ തിരഞ്ഞെടുത്തത്. മുശാവറ യോഗത്തില്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി, ഇ സുലൈമാന്‍ മുസ്ലിയാര്‍ ഒതുക്കുങ്ങല്‍, എം അലികുഞ്ഞി മുസ്ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എ കെ അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍ കുമരംപുത്തൂര്‍, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമപ്രായക്കാരായ ഉള്ളാള്‍ തങ്ങളും എം എ ഉസ്താദും കര്‍മരംഗത്ത് അരനൂറ്റാണ്ടിലേറെ ഒരുമിച്ച് പ്രവര്‍ത്തിച്ചു.

പ്രസംഗ രംഗത്തും എഴുത്തിലും ഒരുപോലെ ശോഭിച്ച ഈ പണ്ഡിത കാരണവര്‍ സുന്നീ പ്രസ്ഥാനത്തിന്റെ ബൗദ്ധിക കേന്ദ്രമാണ്. 1951ല്‍ സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ ഉത്ഭവത്തിലേക്ക് നയിച്ചത് നൂറുല്‍ ഉലമ എം എ ഉസ്താദ് അല്‍ബയാന്‍ പത്രത്തില്‍ എഴുതിയ ലേഖനമായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ഏക വ്യക്തിയും എം എ യാണ്.

MA-Abdul-Khader-Musliyar
1924 ജൂലൈ ഒന്നിന് (റജബ് 29) തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയില്‍ കുറിയ അബ്ദുല്ല ഹാജിയുടെയും നാലുരപ്പാട് മറിയമിന്റെയും മകനായാണ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ജനിച്ചത്. പിതാമഹന്റെയും അമ്മാവന്റെയും കീഴില്‍ പ്രാഥമിക പഠനം നടത്തിയ ശേഷം പ്രധാനമായും എം എ ഉസ്താദ് വിദ്യാര്‍ഥി ജീവിതം നയിച്ചത് ബീരിച്ചേരി ദര്‍സിലായിരുന്നു. അവിടെ പ്രധാന മുദരിസായിരുന്ന ശാഹുല്‍ ഹമീദ് തങ്ങള്‍ക്ക് കീഴില്‍ 10 വര്‍ഷം പഠിച്ചു. തസവുഫിന്റെ ഗുരു കൂടിയായ തങ്ങള്‍ എം എ ഉസ്താദിനെ ആത്മീയമായി വളര്‍ത്തി.

ആധുനിക അറബിയിലും ഉറുദുവിലും ഇക്കാലയളവില്‍ പ്രാഗത്ഭ്യം നേടി. സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാവുകയും മയ്യിത്ത് പരിപാലന സംഘത്തിലൂടെ പൊതു രംഗത്ത് കടന്ന് വരികയും ചെയ്തു. 1951ല്‍ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിലൂടെ സമസ്തയിലേക്ക് കാലെടുത്ത് വെച്ച എം എ പിന്നീട് ദീര്‍ഘകാലം ബോര്‍ഡിന്റെ പ്രസിഡന്റായി സേവനം ചെയ്തു. 1989 മുതല്‍ അഖിലേന്ത്യ പ്രസിഡന്റായി സേവനം ചെയ്യുന്നു. മദ്രസാധ്യപകരുടെ സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപം കൊണ്ടത് എം എ ഉസ്താദിന്റെ നേതൃത്വത്തിലായിരുന്നു.

1954ല്‍ സമസ്ത കേരള സുന്നി യുവജന സംഘം രൂപീകരണത്തില്‍ പങ്കാളിയായ എം എ 1982ല്‍ ഇ കെ ഹസന്‍ മുസ്ലിയാരുടെ പിന്‍ഗാമിയായി പ്രസിഡന്റ് പദത്തിലെത്തി. 1995 വരെ 12 വര്‍ഷം സേവനം ചെയ്തു. 1989 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനായി തുടരുന്നു. സമസ്തക്ക്് ജില്ലാ കമ്മറ്റി രൂപം കൊണ്ടപ്പോള്‍ 1973 മുതല്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്ത സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ദീര്‍ഘകാലം കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സമന്വയ വിദ്യാഭ്യാസത്തിന്റെ ശില്പിയായ അദ്ദേഹം ഉത്ഭവം മുതല്‍ സഅദിയ്യുടെ സാരഥിയാണ്.

ആനുകാലികങ്ങളില്‍ എഴുതാറുള്ള അദ്ദേഹത്തിന്റേതായി നാല്‍പതിലേറെ പ്രൗഢ ഗ്രന്ഥങ്ങളുണ്ട്. മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Tuesday, February 4, 2014

ആ വിളക്കുമാടം കണ്ണടച്ചു  കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍




കഴിഞ്ഞ ഏഴ് ദശകങ്ങളോളമായി സമുദായത്തിന്റെ ഊണിനും ഉറക്കിനും കാവല്‍ നിന്ന, നമ്മുടെ ആശകളേയും അഭിലാഷങ്ങളേയും നേര്‍വഴിക്ക് നടത്തിയ, വീണുപോകുമെന്ന് തോന്നിയപ്പോഴേക്കും നമ്മുടെ കൈ പിടിച്ചു നടത്തിയ, താങ്ങും തണലുമായി നിന്ന് സ്‌നേഹിച്ചും ശാസിച്ചും നമ്മുടെ മാര്‍ഗം തെളിച്ചു തന്ന, സ്‌നേഹനിധിയായ ഒരു പിതാവിനെ പോലെ നമ്മെ മുന്നില്‍ നിന്ന് നയിച്ച, താജുല്‍ ഉലമയുടെ ശരീരമാണ് കൈയില്‍. ചേതനയറ്റ നിലയില്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്ന ആ ശരീരം അനക്കമില്ലാതെ കിടക്കുകയാണ്. ആ ശരീരത്തെയെടുത്തു മണ്ണിലേക്ക് വെക്കണം. സര്‍വശക്തനായ അല്ലാഹുവിന്റെ തിരു സവിധത്തിലേക്കു യാത്രയാക്കണം, ആ ശരീരത്തിന് മുകളിലേക്ക് മണ്ണ് വാരിയിടണം. നിത്യമായ ഉറക്കത്തിലേക്ക് പ്രിയപ്പെട്ട തങ്ങളെ അവസാനത്തെ സലാം പറഞ്ഞ് പറഞ്ഞയക്കണം. ഉള്ള് പൊള്ളാതെ ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?



പ്രിയപ്പെട്ട പ്രവര്‍ത്തകരേ,

ഏഴിമല എട്ടിക്കുളം തഖ്‌വാ മസ്ജിദിനു സമീപത്തെ നനുത്ത മണ്ണിലേക്ക് നമ്മുടെ നേതാവ് താജുല്‍ ഉലമയുടെ ചേതനയറ്റ ശരീരം എടുത്തുവെക്കുമ്പോള്‍ എന്റെ അകം പൊള്ളുകയായിരുന്നു. കഴിഞ്ഞ ഏഴ് ദശകങ്ങളോളമായി സമുദായത്തിന്റെ ഊണിനും ഉറക്കിനും കാവല്‍ നിന്ന, നമ്മുടെ ആശകളേയും അഭിലാഷങ്ങളേയും നേര്‍വഴിക്ക് നടത്തിയ, വീണുപോകുമെന്ന് തോന്നിയപ്പോഴേക്കും നമ്മുടെ കൈ പിടിച്ചു നടത്തിയ, താങ്ങും തണലുമായി നിന്ന് സ്‌നേഹിച്ചും ശാസിച്ചും നമ്മുടെ മാര്‍ഗം തെളിച്ചു തന്ന, സ്‌നേഹനിധിയായ ഒരു പിതാവിനെ പോലെ നമ്മെ മുന്നില്‍ നിന്ന് നയിച്ച, താജുല്‍ ഉലമയുടെ ശരീരമാണ് കൈയില്‍. ചേതനയറ്റ നിലയില്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്ന ആ ശരീരം അനക്കമില്ലാതെ കിടക്കുകയാണ്. ആ ശരീരത്തെയെടുത്തു മണ്ണിലേക്ക് വെക്കണം. ആ ശരീരത്തിന് മുകളിലേക്ക് മണ്ണ് വാരിയിടണം. നിത്യമായ ഉറക്കത്തിലേക്ക് പ്രിയപ്പെട്ട തങ്ങളെ അവസാനത്തെ സലാം പറഞ്ഞ് പറഞ്ഞയക്കണം. ഉള്ള് പൊള്ളാതെ ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
തന്റെ നാഥന്റെയടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു തങ്ങള്‍. ഈ തയ്യാറെടുപ്പില്‍ ജീവിച്ച തങ്ങളെ സംബന്ധിച്ചിടത്തോളം മണ്ണ് മാന്തിയെടുത്തുണ്ടാക്കിയ ആ ഖബര്‍ എന്നും ഒരു പ്രലോഭനമായിരുന്നു. ആ വീട്ടിലെത്തിപ്പെടാനുള്ള ആഗ്രഹത്തിലായിരുന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താജുല്‍ ഉലമ. ആ ധൃതിയും ആഗ്രഹവും കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ വെച്ചു തങ്ങള്‍ തന്നെ നമ്മോട് പങ്ക് വെച്ചതുമാണ്. ‘എന്റെ ദീര്‍ഘായുസ്സിന് വേണ്ടി നിങ്ങള്‍ ഇനി ദുആ ചെയ്യേണ്ട, ഇനി എനിക്ക് ഖല്‍ബ് ലങ്കി മരിച്ചാല്‍ മതി. അതിനു വേണ്ടി നിങ്ങളൊക്കെ ദുആ ചെയ്യണം’. ഖല്‍ബ് ലങ്കി മരിക്കണം! എന്തൊരു പറച്ചിലാണത്? ആഗ്രഹിച്ചതു പോലെ ഹൃദയം ലങ്കി തന്നെയാണ് താജുല്‍ ഉലമ നമ്മെയും വിട്ട് യാത്ര പോയതെന്ന് ഉറപ്പ്. ആ മുഖത്തെ വെളിച്ചവും പ്രസരിപ്പും അത്രമാത്രമുണ്ട്. മരണത്തെ മുന്നില്‍ കണ്ടെന്നതു പോലെ സംസാരമെല്ലാം ഒഴിവാക്കി പ്രാര്‍ഥനാനിരതനായി ഇരിക്കുകയായിരുന്നു ഈ കഴിഞ്ഞ കുറേ ദിവസങ്ങളിലായി നമ്മുടെ താജുല്‍ ഉലമ. ഏറ്റവുമൊടുവില്‍ പുറത്തൊരാളോട് സംസാരിച്ചത് അല്‍പ്പം സംസം വെള്ളം കിട്ടാനാണ്. ഈ ഭൂമിയില്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശുദ്ധമായ പാനീയം. ശരീരത്തിന്റെയും ആത്മാവിന്റെയും വിശപ്പിനെ ഒരു പോലെ കെടുത്തിക്കളയാന്‍ അല്ലാഹു സമ്മാനിച്ച ആ തെളിനീരിനു വേണ്ടിയുള്ള ചോദ്യം പോലും വിശ്വാസിക്ക് പ്രാര്‍ഥനയാണ്. അങ്ങനെ തന്റെ സൃഷ്ടാവുമായും സ്രഷ്ടികളില്‍ ഏറ്റവും ഉത്തമരായ, ഉപ്പാപ്പകൂടിയായ മുത്ത്‌നബി(സ)യോടുമുള്ള സംഭാഷണത്തിലായിരുന്നു താജുല്‍ ഉലമ. ആ സംഭാഷണത്തിന്റെ തുടര്‍ച്ച തെന്നയായിരിക്കും ആ മഹാഗുരുവിനെ സംബന്ധിച്ചിടത്തോളം മരണവും. കഴിഞ്ഞ കുറേ ദിവസങ്ങളായി കാത്തിരുന്ന അതിഥിയാണല്ലോ എത്തിയിരിക്കുന്നത് എന്ന് അസ്‌റാഈല്‍ (അ) വന്നു വിളിച്ചപ്പോള്‍ തങ്ങളുടെ ഖല്‍ബ് ലങ്കിയിട്ടുണ്ടാകും.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ താജുല്‍ ഉലമയെ വീട്ടില്‍ പോയി കണ്ടിരുന്നു. പ്രായത്തിന്റെ സ്വാഭാവികമായ ക്ഷീണമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. സന്തോഷവാനായി ഇരിക്കുകയായിരുന്നു തങ്ങള്‍. ഇടക്കിടെ ബുര്‍ദ പാടിപ്പിക്കും. തങ്ങള്‍ എല്ലാം മറന്ന് അതില്‍ ലയിച്ചിരിക്കും. അപ്പോള്‍ തങ്ങളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയാണ്. സന്തോഷം കൊണ്ട് തങ്ങള്‍ പിന്നെ ഊര്‍ജസ്വലനാകും. പ്രവാചകര്‍ (സ) യോടുള്ള അതിരറ്റ സ്‌നേഹമായിരുന്നു തങ്ങളുടെ ഊര്‍ജത്തിന്റെ എക്കാലത്തെയും കരുത്ത്. ആ കരുത്ത് നമ്മളിലേക്ക് പകര്‍ന്നു തന്നാണ് തങ്ങള്‍ യാത്രയായിരിക്കുന്നത്.
താജുല്‍ ഉലമയുടെ മഹത്വവും സ്വാധീനവും എത്രമാത്രം ഉണ്ടെന്നു വിളിച്ചറിയിക്കുന്നതായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴിമലയിലേക്കു ഒഴുകിയ ജനലക്ഷങ്ങള്‍. തിങ്കളാഴ്ച പുലര്‍ച്ചെ പഴയങ്ങാടി ഏഴിമല റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ കണ്ട ആ കാഴ്ചയെ അത്യത്ഭുതകരം എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഉറക്കമൊഴിച്ചു നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പ്രിയപ്പെട്ട താജുല്‍ ഉലമയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ചു എത്തിയവരായിരുന്നു റോഡ് നിറയെ. ആ ജനക്കൂട്ടത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഉണ്ടായിരുന്നു. ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രിയപ്പെട്ടതാകാന്‍ ഓരോ കാരണവും ഉണ്ടായിരുന്നു. ആ കാരണങ്ങളെയെല്ലാം തന്നെ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി കണ്ണി ചേര്‍ക്കാനായി എന്നതാണ് നമ്മുടെ താജുല്‍ ഉലമയുടെ പ്രത്യേകത.
താജുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളും നേതൃത്വവും സമസ്തയുടെ ഉന്നമനത്തിന് ഏറെ പ്രചോദനമേകിയിട്ടുണ്ട്. 1956 മുതല്‍ സമസ്തയുടെ അമരത്തിരുന്നു മുസ്‌ലിം സമുദായത്തിനു ദിശാ ബോധം നല്‍കിയ ആ മഹാമനീഷിക്ക് സമുദായത്തിന്റെ ഓരോ അനക്കവും മനസ്സിലാക്കാനും അതിന്റെ അനന്തര ഫലങ്ങളെ കുറിച്ചു കൃത്യമായ അഭിപ്രായങ്ങള്‍ രൂപവത്കരിക്കാനും നിലപാടുകളെടുക്കാനും അസാമാന്യമായ കഴിവുണ്ടായിരുന്നു. കേരളത്തിലെയും ഇപ്പോള്‍ കേരളത്തിനു പുറത്തുമുള്ള മുസ്‌ലിം സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസപരവും മതകീയവും സാമൂഹികവുമായ പുരോഗതിക്ക് നാം കടപ്പെട്ടിരിക്കുന്നത് ആര്‍ജവം നിറഞ്ഞ ആ നിലപാടുകളോടാണ്. ആ നിലപാടുകളാണ് നിര്‍ണായകമായ നേരത്തൊക്കെയും സമുദായത്തെ സംരക്ഷിച്ചു നിര്‍ത്തിയത്. ധൈര്യശാലിയായ ഒരു കാവല്‍ക്കാരനായിരുന്നു താജുല്‍ ഉലമ. എല്ലാ വിധ ശത്രുക്കളില്‍ നിന്നും ഒരേ പോലെ, ഒരേ സമയം താന്‍ കാവല്‍ നില്‍ക്കാന്‍ നിയോഗിക്കപ്പെട്ട സമുദായത്തെ രക്ഷിച്ചു നിര്‍ത്താനുള്ള കഴിവ് തങ്ങള്‍ കടം കൊണ്ടത് പൂര്‍വസൂരികളില്‍ നിന്നും തന്റെ ഗുരുവര്യന്മാരില്‍ നിന്നുമാണ്.
കണ്ണിയത്ത് ഉസ്താദായിരുന്നു തങ്ങളുടെ മാര്‍ഗദര്‍ശി. ഉസ്താദിനോട് ചോദിക്കാതെ, ആ അനുഗ്രഹം വാങ്ങാതെ ഒന്നും ചെയ്യുമായിരുന്നില്ല. സത്യത്തോടല്ലാതെ മറ്റൊന്നിനോടും പ്രതിബദ്ധത ഉണ്ടാകരുതെന്ന പാഠം പഠിച്ചതും ആ ഗുരുവര്യരുടെ പ്രവൃത്തികളില്‍ നിന്നായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ തങ്ങള്‍ വാഴക്കാട്ടേക്ക് പോകും. ചര്‍ച്ച ചെയ്തു സമ്മതം വാങ്ങി വരും. എറണാകുളം സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ കണ്ണിയത്ത് ഉസ്താദ് സമ്മതിച്ചാല്‍ വരാം എന്നായിരുന്നു തങ്ങള്‍ പറഞ്ഞ മറുപടി. വാഴക്കാട്ടേക്ക് തിരിച്ച തങ്ങള്‍ സമ്മതം മാത്രമല്ല, ആരോഗ്യം അനുവദിക്കുമെങ്കില്‍ എറണാകുളത്തേക്കു താനും വരും എന്ന കണ്ണിയത്തു ഉസ്താദിന്റെ ഉറപ്പും കൂടിയാണ് വാങ്ങി വന്നത്. അതായിരുന്നു നമ്മുടെ താജുല്‍ ഉലമ.
എല്ലാ പഴുതുകളും അടച്ചായിരുന്നു തങ്ങള്‍ ഓരോ യാത്രയും തുടങ്ങിയത്. 1989ല്‍ തുടങ്ങിയ യാത്രയും അങ്ങനെ തന്നെയായിരുന്നു. തീരുമാനം എടുക്കാന്‍ ശങ്കിച്ചു നില്‍ക്കുന്നവരോടൊക്കെ തങ്ങള്‍ക്കു ഒരേയൊരു മറുപടിയേ എന്നും ഉണ്ടായിരുന്നുള്ളൂ; ഞാന്‍ ഒറ്റക്കാണെങ്കിലും ഇതൊക്കെ ഞാന്‍ ചെയ്യും. കാരണം എനിക്ക് കടപ്പാട് സത്യത്തോടാണ്. ആരുണ്ട് കൂടെ, ആരില്ല എന്നതൊന്നും എന്റെ തീരുമാനത്തെ ബാധിക്കാന്‍ പോകുന്നില്ല. നോക്കൂ നിങ്ങള്‍, നമ്മുടെയീ കാലത്ത് ഇത്രയും ധീരമായി ഒരു നിലപാട് പറയാന്‍ ഒരു താജുല്‍ ഉലമക്കല്ലാതെ മറ്റാര്‍ക്ക് കഴിയും? ചുറ്റിലും ശത്രുക്കളായിരുന്നിട്ടും ഒറ്റക്കെങ്കില്‍ ഒറ്റക്ക് എന്ന് പറഞ്ഞ് സാഹസികമായ ഒരു യാത്രക്കിറങ്ങാന്‍ ഉള്ളാള്‍ തങ്ങളല്ലാതെ മറ്റാരുണ്ടാകും? തീരുമാനങ്ങളുടെ അനന്തരഫലങ്ങളെ കുറിച്ചോര്‍ത്ത് ശരിയായ തീരുമാനം എടുക്കുന്നതില്‍ നിന്ന് തങ്ങള്‍ ഒരിക്കലും പിന്മാറിയില്ല. അതല്‍പ്പം കഴിയട്ടെ എന്ന് പോലും ആലോചിച്ചില്ല. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളോ, സമ്പത്തിന്റെ പ്രൗഢിയൊ അധികാരത്തിന്റെ ശീതളിമയോ ആ തീരുമാനങ്ങളെ ഒരിക്കല്‍ പോലും സ്വാധീനിച്ചില്ല. ഖുര്‍ആനും തിരുസൂക്തങ്ങളുമായിരുന്നു തങ്ങളുടെ ആധാര രേഖ, അതായിരുന്നു തങ്ങളുടെ തീരുമാനങ്ങളെ നിശ്ചയിച്ച മിനിട്‌സ്.
ആ പ്രതിബദ്ധത കൈവിടാതെ മുറുകെ പിടികാന്‍ നമ്മെ ഓരോരുത്തരെയും ഉത്തരവദപ്പെടുത്തിയാണ് എട്ടിക്കുളത്തെ മണ്ണിലേക്ക് താജുല്‍ ഉലമ മടങ്ങിയത്. താജുല്‍ ഉലമ നമ്മളില്‍ അര്‍പ്പിച്ച വിശ്വാസത്തെ കെട്ടുപോകാതെ സൂക്ഷിക്കണം. ആ മഹാനുഭാവന്‍ നമുക്ക് വേണ്ടി എടുത്ത ധീരമായ ഓരോ നിലപാടിനെയും നാം ഹൃദയത്തോട് ചേര്‍ത്തുവെക്കണം. ഈ ലോകത്തും പരലോകത്തും നമ്മുടെയും ഖല്‍ബ് ലങ്കി നില്‍ക്കാന്‍ നാം അത് ചെയ്‌തേ മതിയാകൂ. വിളക്കുമാടമേ കെട്ട് പോയിട്ടുള്ളൂ. വെളിച്ചം ഇപ്പോഴും ഉണ്ട്.

സ്‌നേഹത്തോടെ,



Wednesday, January 15, 2014

നബി ദിനം പണ്ഡിതന്മാര്‍ എന്തുപറയുന്നു ??