Monday, September 29, 2014

പനിയെ നമുക്കിഷ്ടപ്പെടാം
ഡോ: കരകുളം നിസാമുദ്ദീന്‍ /ആരോഗ്യം--------------------------------------------------------
നാം ഭയത്തോടെ സമീപിക്കുന്ന രോഗമാണ് പനി. പനി അത്യന്തം അപകടകരമാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പനി വൈറസ് ബാധയാണെന്നും വൈദ്യശാസ്ത്രം പറയുന്നു. ഒരേ ലക്ഷണങ്ങളോടെ പലതരം പേരുകളില്‍ വിവിധ തരം പനികള്‍ ഓരോ കാലഘട്ടത്തിലും അവതരിപ്പിക്കപ്പെടുന്നു. വൈറല്‍ പനി, മലേറിയ, ചികുന്‍ ഗുനിയ, ഡെങ്കിപ്പനി, പക്ഷിപ്പനി തുടങ്ങിയവയാണ് അവയില്‍ പലതും. ഇനിയും എത്രയോ പേരുകള്‍ നാം കാണാനിരിക്കുന്നു. ഓരോ കാലഘട്ടത്തിലും പുതിയ തരം പേരുകളില്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന പനികളില്‍ പലതും വന്‍കിട മരുന്നുകമ്പനികളുടെ സഹായത്താലാണെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നു. മരുന്ന് കമ്പനികളുടെ കെട്ടികിടക്കുന്ന മരുന്നുകള്‍ ഈ കാലഘട്ടത്തില്‍ വിറ്റഴിക്കപ്പെടുന്നു. പുതിയ ഇനം പനിക്ക് മരുന്നുകള്‍ കണ്ടെത്തിയിട്ടില്ല എന്ന് പറയുമ്പോഴും സുലഭമായി മരുന്നുകൊടുത്ത് ചികിത്സിച്ചുകൊണ്ടിരിക്കുന്നു.
ഈ സന്ദര്‍ഭത്തിലാണ് പനിക്ക് പ്രവാചകനില്‍ എന്തെങ്കിലും മാതൃകയുണ്ടോ എന്നന്വേഷിക്കേണ്ടത്. പനിക്ക് പ്രവാചകന്‍ പച്ചവെള്ളമാണ് പരിഹാരം പറഞ്ഞത്. ഈ ലോകത്തെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഖുര്‍ആനും പ്രവാചകനുമാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്ന നാം പനി വന്നാല്‍ പാരസെറ്റമോള്‍ തേടി പോകുന്നതിന്റെ യുക്തി എന്താണ്. പ്രവാചകന്‍ പറഞ്ഞു, പനി നരകത്തിലെ തീയാണ്. അത് എത്ര കടുത്തതായാലും പച്ചവെള്ളം കൊണ്ട് തണുപ്പിക്കുക. (ബുഖാരി) പ്രവാചകന്റെ വഫാത്തിന്റെ സമയം പനിയും വേദനയും ക്ഷീണവും അനുഭവപ്പെട്ടപ്പോള്‍ മുമ്പിലിരുന്ന പാത്രത്തിലെ വെള്ളമെടുത്ത് മുഖം തടവിയതായി ഹദീസില്‍ കാണാം. പ്രവാചകന്റെ സദസ്സില്‍ പനിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സഹാബികളില്‍ ഒരാള്‍ പനിയെ ശപിച്ചു. ഇതുകേട്ട പ്രവാചകന്‍ പനിയെ ശപിക്കുന്നത് തടഞ്ഞു. ശേഷം പറഞ്ഞു: ''പനി ഇരുമ്പില്‍ നിന്നും തുരുമ്പിനെ ഏത് വിധേന ശുദ്ധീകരിക്കുന്നോ അതുപോലെ പനി വഴി പാപങ്ങള്‍ ശുദ്ധീകരിക്കപ്പെടും. (തിബ്ബുന്നബവി)
പനി പിടിപെട്ട ആളോട് പ്രവാചകന്‍ പറഞ്ഞു. ''വെളളം കൊണ്ട് തണുപ്പിക്കുക. സൂര്യോദയത്തിനുമുമ്പ് നദിയുടെ ഒഴിക്കിനഭിമുഖമായിരിക്കുക ദൈവനാമത്തില്‍ പ്രാര്‍ത്ഥിക്കുക. ശേഷം മൂന്ന് ദിവസം തലയില്‍ വെള്ളമൊഴിക്കുക. മാറിയില്ലെങ്കില്‍ അഞ്ച് ദിവസം, മാറ്റമില്ലെങ്കില്‍ ഏഴ് ദിവസം. ഭേദപ്പെട്ടില്ലെങ്കില്‍ ഒന്‍പതു ദിവസം. ഇന്‍ഷാഅല്ലാ ഒമ്പതു ദിവസങ്ങള്‍ക്കപ്പുറം ഒരു പനിയുമില്ല. (തിര്‍മിദി)
ടൈഫോയ്ഡ് പിടിപ്പെട്ട് ഒരു സ്ത്രീ എന്റെ ആശുപത്രിയില്‍ വന്നിരുന്നു. ശക്തമായ പനിയും തലവേദനയും. ഞാന്‍ അവരോട് ഈ ഹദീസ് വിശദീകരിച്ചു പറഞ്ഞു. ഒന്‍പതു ദിവസവും തുടര്‍ച്ചയായി പനിയുണ്ടായിരുന്നു. പ്രവാചകന്‍ പറഞ്ഞത് എത്ര സത്യം. ഒന്‍പതു ദിവസം കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും അപ്രത്യക്ഷമായി. ഈ ദിവസങ്ങളില്‍ ഹദീസില്‍ പറഞ്ഞതുപോലെ തന്നെ ചെയ്തുകൊണ്ടിരുന്നു. പനിയെ കുറിച്ച് അബുഹൂറൈറ പറഞ്ഞത് പനിയേക്കാള്‍ ഇഷ്ടപ്പെട്ട മറ്റൊന്നും എനിക്കില്ല. അത് ശരീരത്തിന്റെ എല്ലാ അംശങ്ങളിലും പ്രവേശിക്കുന്നു. അതുവഴി ദൈവാനുഗ്രഹം ലഭിക്കുന്നു. (തിബ്ബുന്നബവി). അതെ, പനി അനുഗ്രഹമാണ്. അത് ഇരുമ്പില്‍ നിന്നും തുരുമ്പിനെ ശുദ്ധീകരിക്കുന്നതുപോലെ നാം ശരീരത്തിനോട് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങളെ അത് കരിച്ചുകളയുന്നു. അതുകൊണ്ടാണ് അബുഹൂറൈറ പറഞ്ഞത് ഞാന്‍ പനിയെ ഇഷ്ടപ്പെടുന്നുവെന്ന്. നമുക്കും പനിയെ ഇഷ്ടപ്പെടാം. പനി അപകടകരമല്ല. അനുഗ്രഹമാണ്. പനിമൂലം നമ്മുടെ ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ അസുഖങ്ങളും മാറ്റപ്പെടും. പക്ഷേ നാം പ്രവാചകന്‍ പറഞ്ഞതുപ്രകാരം പനിയെ ചികിത്സിക്കണമെന്നുമാത്രം.


പനിയെക്കുറിച്ച്
പനിയുടെ ലക്ഷണങ്ങളില്‍ ഒന്ന് വായ് കയ്പ്പാണ്. വേദനയുണ്ടെങ്കില്‍ നന്നായി വിശ്രമിക്കണം. ഈ സന്ദര്‍ഭത്തില്‍ വിശപ്പില്ലെങ്കില്‍ ഒന്നും കഴിക്കണ്ട വിശപ്പ് വരുന്നതുവരെ അത് ചിലപ്പോള്‍ ഒന്‍പത് ദിവസം കഴിഞ്ഞിട്ടെങ്കില്‍ അതുവരെ കഴിക്കണ്ട. ദാഹമുണ്ടെങ്കില്‍ നല്ല ശുദ്ധമായ പച്ചവെള്ളം കുടിക്കുക. കേരളത്തിലാണെങ്കില്‍ ഇളനീര്‍ ആവശ്യംപോലെ കുടിക്കാവുന്നതാണ്. 100 ഡിഗ്രിയില്‍ കൂടുതല്‍ പനികൂടാന്‍ അനുവദിക്കരുത്. അത് കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും 100 ഡിഗ്രിയില്‍ താഴെയാണെങ്കില്‍ പരമാവധി വിശ്രമം തന്നെ വേണം. മറ്റൊന്നും ചെയ്യേണ്ടതില്ല. മതിവരോളം ഉറങ്ങുക. ആരും ശല്യം ചെയ്യേണ്ടതില്ല. 100 ഡിഗ്രിയില്‍ മുകളിലാണെങ്കില്‍ തല പച്ചവെള്ളം കൊണ്ട് കഴുകുക. ദേഹം മുഴുവനും ചെറുചൂടുവെള്ളം കൊണ്ട് നനച്ചു തുടയ്ക്കുക. എന്നിട്ടും പനിക്ക് ശമനമില്ലെങ്കില്‍ ആദ്യം ഒരു കോട്ടണ്‍ തുണി നനച്ചുപിഴിഞ്ഞ് ദേഹം മുഴുവന്‍ മൂടത്തക്കവിധം പൊതിയുക. അതിനുമുകളില്‍ കമ്പിളികൊണ്ട് പൊതിയുക. ഒരു മണിക്കൂറിനുശേഷം അത് എടുക്കാവുന്നതാണ്. അപ്പോള്‍ പനി നോര്‍മലിലേക്ക് വന്നുകൊണ്ടിരിക്കും. ശക്തമായ പനിയാണെങ്കില്‍ ഏഴ് പ്രാവശ്യത്തില്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അപ്പോഴെല്ലാം ഇങ്ങനെ തന്നെ ചെയ്യുക. എനിമയെടുക്കുന്നതും പനികുറയാന്‍ സഹായിക്കും. നല്ല കാറ്റും വായുവും കിട്ടുന്ന സ്ഥലത്ത് ഔറത്ത് മാത്രം മറയത്തക്ക രീതിയില്‍ കട്ടിലില്‍ കിടത്തുന്നതും പനികുറയാന്‍ സഹായകമാണ്. ഇതില്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാവുന്നതാണ്. ഈ രീതി ഏത് പനിയായിരുന്നാലും സ്വീകരിക്കാവുന്നതാണ്. ഒരു കുഴപ്പവുമില്ല മെച്ചമേ ഉണ്ടാകൂ. ഇനി പനിയിലൂടെയാണ് അല്ലാഹു മരണം വിധിച്ചിരിക്കുന്നതെങ്കില്‍ ആ വിധിയെ ലോകത്ത് ഒരു വൈദ്യശാസ്ത്രത്തിനും മാറ്റാനും കഴിയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പനിയിലൂടെ കൂടുതല്‍ മരണം സംഭവിക്കുന്നത്.


പനിയിലൂടെ സംഭവിക്കുന്നത്
കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും തെറ്റായ ജീവിതരീതിയിലൂടെയും ശരീരത്തില്‍ വിഷസങ്കലനം നടക്കുന്നു. ഈ വിഷസങ്കലനം വിവിധ രീതിയിലൂടെ പുറത്തുകളയാന്‍ ശരീരം ശ്രമിക്കുന്നു. അത്തരം ലക്ഷണങ്ങളെയാണ് നാം രോഗമായി കരുതുന്നത്. ഒരു പറമ്പില്‍ പാഴ്‌വസ്തുക്കള്‍ വല്ലാതെ കൂടുമ്പോള്‍ നാം കത്തിച്ചു ചാരമാക്കുന്നതുപോലെ ശരീരത്തില്‍ അടിഞ്ഞുകൂടിയ പാഴ്‌വസ്തുക്കളെ ശരീരം കത്തിച്ചു ചാരമാക്കുന്നു. ഇതാണ് പനി. ഈ പനി നമ്മുടെ ശരീര ശുദ്ധീകരണത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ശരീരം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പനിക്കണം. ആ പനി പ്രവാചക ചികിത്സയിലൂടെ മാറ്റിയെടുത്താല്‍ സകല വിധ മാരരോഗങ്ങളില്‍ നിന്നും നമുക്ക് അകന്നുനില്‍ക്കാവുന്നതാണ്.


പനികൊണ്ടുള്ള ഗുണങ്ങള്‍
ഒന്‍പത് ദിവസം തുടര്‍ച്ചയായി പനിച്ചാല്‍ ഹാര്‍ട്ട് ബ്ലോക്ക്, ആമവാതം മറ്റ് വാതരോഗങ്ങള്‍ പൂര്‍ണ്ണമായും മാറുന്നു. ശരീരത്തിലെ നീര്‍ക്കെട്ട്, അമിതവണ്ണം, ആസ്ത്മ വിട്ടുമാറാത്ത തലവേദന, കാഴ്ച തകരാറുകള്‍, കേള്‍വി തകരാറുകള്‍, ത്വക്ക് രോഗങ്ങള്‍, കിഡ്‌നി തകരാറുകള്‍, കരള്‍ രോഗങ്ങള്‍, മൂത്രത്തിലെ കല്ല്, മൂത്ര പഴുപ്പ്, മഞ്ഞപ്പിത്തം, എന്നുവേണ്ട സകല രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ്.
ഈ സന്ദര്‍ഭത്തിലാണ് പനിക്ക് പ്രവാചകനില്‍ എന്തെങ്കിലും മാതൃകയുണ്ടോ എന്നന്വേഷിക്കേണ്ടത്. പനിക്ക് പ്രവാചകന്‍ പച്ചവെള്ളമാണ് പരിഹാരം പറഞ്ഞത്. ഈ ലോകത്തെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഖുര്‍ആനും പ്രവാചകനുമാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്ന നാം പനി വന്നാല്‍ പാരസെറ്റമോള്‍ തേടി പോകുന്നതിന്റെ യുക്തി എന്താണ്. പ്രവാചകന്‍ പറഞ്ഞു, പനി നരകത്തിലെ തീയാണ്. അത് എത്ര കടുത്തതായാലും പച്ചവെള്ളം കൊണ്ട് തണുപ്പിക്കുക. (ബുഖാരി) പ്രവാചകന്റെ വഫാത്തിന്റെ സമയം പനിയും വേദനയും ക്ഷീണവും അനുഭവപ്പെട്ടപ്പോള്‍ മുമ്പിലിരുന്ന പാത്രത്തിലെ വെള്ളമെടുത്ത് മുഖം തടവിയതായി ഹദീസില്‍ കാണാം. പ്രവാചകന്റെ സദസ്സില്‍ പനിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സഹാബികളില്‍ ഒരാള്‍ പനിയെ ശപിച്ചു. ഇതുകേട്ട പ്രവാചകന്‍ പനിയെ ശപിക്കുന്നത് തടഞ്ഞു. ശേഷം പറഞ്ഞു: ''പനി ഇരുമ്പില്‍ നിന്നും തുരുമ്പിനെ ഏത് വിധേന ശുദ്ധീകരിക്കുന്നോ അതുപോലെ പനി വഴി പാപങ്ങള്‍ ശുദ്ധീകരിക്കപ്പെടും. (തിബ്ബുന്നബവി) പനി പിടിപെട്ട ആളോട് പ്രവാചകന്‍ പറഞ്ഞു. ''വെളളം കൊണ്ട് തണുപ്പിക്കുക. സൂര്യോദയത്തിനുമുമ്പ് നദിയുടെ ഒഴിക്കിനഭിമുഖമായിരിക്കുക ദൈവനാമത്തില്‍ പ്രാര്‍ത്ഥിക്കുക. ശേഷം മൂന്ന് ദിവസം തലയില്‍ വെള്ളമൊഴിക്കുക. മാറിയില്ലെങ്കില്‍ അഞ്ച് ദിവസം, മാറ്റമില്ലെങ്കില്‍ ഏഴ് ദിവസം. ഭേദപ്പെട്ടില്ലെങ്കില്‍ ഒന്‍പതു ദിവസം. ഇന്‍ഷാഅല്ലാ ഒമ്പതു ദിവസങ്ങള്‍ക്കപ്പുറം ഒരു പനിയുമില്ല. (തിര്‍മിദി)ടൈഫോയ്ഡ് പിടിപ്പെട്ട് ഒരു സ്ത്രീ എന്റെ ആശുപത്രിയില്‍ വന്നിരുന്നു. ശക്തമായ പനിയും തലവേദനയും. ഞാന്‍ അവരോട് ഈ ഹദീസ് വിശദീകരിച്ചു പറഞ്ഞു. ഒന്‍പതു ദിവസവും തുടര്‍ച്ചയായി പനിയുണ്ടായിരുന്നു. പ്രവാചകന്‍ പറഞ്ഞത് എത്ര സത്യം. ഒന്‍പതു ദിവസം കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും അപ്രത്യക്ഷമായി. ഈ ദിവസങ്ങളില്‍ ഹദീസില്‍ പറഞ്ഞതുപോലെ തന്നെ ചെയ്തുകൊണ്ടിരുന്നു. പനിയെ കുറിച്ച് അബുഹൂറൈറ പറഞ്ഞത് പനിയേക്കാള്‍ ഇഷ്ടപ്പെട്ട മറ്റൊന്നും എനിക്കില്ല. അത് ശരീരത്തിന്റെ എല്ലാ അംശങ്ങളിലും പ്രവേശിക്കുന്നു. അതുവഴി ദൈവാനുഗ്രഹം ലഭിക്കുന്നു. (തിബ്ബുന്നബവി). അതെ, പനി അനുഗ്രഹമാണ്. അത് ഇരുമ്പില്‍ നിന്നും തുരുമ്പിനെ ശുദ്ധീകരിക്കുന്നതുപോലെ നാം ശരീരത്തിനോട് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങളെ അത് കരിച്ചുകളയുന്നു. അതുകൊണ്ടാണ് അബുഹൂറൈറ പറഞ്ഞത് ഞാന്‍ പനിയെ ഇഷ്ടപ്പെടുന്നുവെന്ന്. നമുക്കും പനിയെ ഇഷ്ടപ്പെടാം. പനി അപകടകരമല്ല. അനുഗ്രഹമാണ്. പനിമൂലം നമ്മുടെ ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ അസുഖങ്ങളും മാറ്റപ്പെടും. പക്ഷേ നാം പ്രവാചകന്‍ പറഞ്ഞതുപ്രകാരം പനിയെ ചികിത്സിക്കണമെന്നുമാത്രം.

പനിയെക്കുറിച്ച്പനിയുടെ ലക്ഷണങ്ങളില്‍ ഒന്ന് വായ് കയ്പ്പാണ്. വേദനയുണ്ടെങ്കില്‍ നന്നായി വിശ്രമിക്കണം. ഈ സന്ദര്‍ഭത്തില്‍ വിശപ്പില്ലെങ്കില്‍ ഒന്നും കഴിക്കണ്ട വിശപ്പ് വരുന്നതുവരെ അത് ചിലപ്പോള്‍ ഒന്‍പത് ദിവസം കഴിഞ്ഞിട്ടെങ്കില്‍ അതുവരെ കഴിക്കണ്ട. ദാഹമുണ്ടെങ്കില്‍ നല്ല ശുദ്ധമായ പച്ചവെള്ളം കുടിക്കുക. കേരളത്തിലാണെങ്കില്‍ ഇളനീര്‍ ആവശ്യംപോലെ കുടിക്കാവുന്നതാണ്. 100 ഡിഗ്രിയില്‍ കൂടുതല്‍ പനികൂടാന്‍ അനുവദിക്കരുത്. അത് കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും 100 ഡിഗ്രിയില്‍ താഴെയാണെങ്കില്‍ പരമാവധി വിശ്രമം തന്നെ വേണം. മറ്റൊന്നും ചെയ്യേണ്ടതില്ല. മതിവരോളം ഉറങ്ങുക. ആരും ശല്യം ചെയ്യേണ്ടതില്ല. 100 ഡിഗ്രിയില്‍ മുകളിലാണെങ്കില്‍ തല പച്ചവെള്ളം കൊണ്ട് കഴുകുക. ദേഹം മുഴുവനും ചെറുചൂടുവെള്ളം കൊണ്ട് നനച്ചു തുടയ്ക്കുക. എന്നിട്ടും പനിക്ക് ശമനമില്ലെങ്കില്‍ ആദ്യം ഒരു കോട്ടണ്‍ തുണി നനച്ചുപിഴിഞ്ഞ് ദേഹം മുഴുവന്‍ മൂടത്തക്കവിധം പൊതിയുക. അതിനുമുകളില്‍ കമ്പിളികൊണ്ട് പൊതിയുക. ഒരു മണിക്കൂറിനുശേഷം അത് എടുക്കാവുന്നതാണ്. അപ്പോള്‍ പനി നോര്‍മലിലേക്ക് വന്നുകൊണ്ടിരിക്കും. ശക്തമായ പനിയാണെങ്കില്‍ ഏഴ് പ്രാവശ്യത്തില്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അപ്പോഴെല്ലാം ഇങ്ങനെ തന്നെ ചെയ്യുക. എനിമയെടുക്കുന്നതും പനികുറയാന്‍ സഹായിക്കും. നല്ല കാറ്റും വായുവും കിട്ടുന്ന സ്ഥലത്ത് ഔറത്ത് മാത്രം മറയത്തക്ക രീതിയില്‍ കട്ടിലില്‍ കിടത്തുന്നതും പനികുറയാന്‍ സഹായകമാണ്. ഇതില്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാവുന്നതാണ്. ഈ രീതി ഏത് പനിയായിരുന്നാലും സ്വീകരിക്കാവുന്നതാണ്. ഒരു കുഴപ്പവുമില്ല മെച്ചമേ ഉണ്ടാകൂ. ഇനി പനിയിലൂടെയാണ് അല്ലാഹു മരണം വിധിച്ചിരിക്കുന്നതെങ്കില്‍ ആ വിധിയെ ലോകത്ത് ഒരു വൈദ്യശാസ്ത്രത്തിനും മാറ്റാനും കഴിയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പനിയിലൂടെ കൂടുതല്‍ മരണം സംഭവിക്കുന്നത്.

പനിയിലൂടെ സംഭവിക്കുന്നത്കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും തെറ്റായ ജീവിതരീതിയിലൂടെയും ശരീരത്തില്‍ വിഷസങ്കലനം നടക്കുന്നു. ഈ വിഷസങ്കലനം വിവിധ രീതിയിലൂടെ പുറത്തുകളയാന്‍ ശരീരം ശ്രമിക്കുന്നു. അത്തരം ലക്ഷണങ്ങളെയാണ് നാം രോഗമായി കരുതുന്നത്. ഒരു പറമ്പില്‍ പാഴ്‌വസ്തുക്കള്‍ വല്ലാതെ കൂടുമ്പോള്‍ നാം കത്തിച്ചു ചാരമാക്കുന്നതുപോലെ ശരീരത്തില്‍ അടിഞ്ഞുകൂടിയ പാഴ്‌വസ്തുക്കളെ ശരീരം കത്തിച്ചു ചാരമാക്കുന്നു. ഇതാണ് പനി. ഈ പനി നമ്മുടെ ശരീര ശുദ്ധീകരണത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ശരീരം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പനിക്കണം. ആ പനി പ്രവാചക ചികിത്സയിലൂടെ മാറ്റിയെടുത്താല്‍ സകല വിധ മാരരോഗങ്ങളില്‍ നിന്നും നമുക്ക് അകന്നുനില്‍ക്കാവുന്നതാണ്.

പനികൊണ്ടുള്ള ഗുണങ്ങള്‍ഒന്‍പത് ദിവസം തുടര്‍ച്ചയായി പനിച്ചാല്‍ ഹാര്‍ട്ട് ബ്ലോക്ക്, ആമവാതം മറ്റ് വാതരോഗങ്ങള്‍ പൂര്‍ണ്ണമായും മാറുന്നു. ശരീരത്തിലെ നീര്‍ക്കെട്ട്, അമിതവണ്ണം, ആസ്ത്മ വിട്ടുമാറാത്ത തലവേദന, കാഴ്ച തകരാറുകള്‍, കേള്‍വി തകരാറുകള്‍, ത്വക്ക് രോഗങ്ങള്‍, കിഡ്‌നി തകരാറുകള്‍, കരള്‍ രോഗങ്ങള്‍, മൂത്രത്തിലെ കല്ല്, മൂത്ര പഴുപ്പ്, മഞ്ഞപ്പിത്തം, എന്നുവേണ്ട സകല രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ്.

Monday, August 4, 2014

തബറുക് അഭൗതിക മാര്ഗത്തെ തളച്ച വിധം

മഹാന്‍മാരില്‍ നിന്നും അവരുടെ ആസാറുകളില്‍ (ശേഷിപ്പുകള്‍) നിന്നും മുസ്‌ലിംകള്‍ ബറകത്തെടുത്തിരുന്നുവെന്നും തിരുനബി(സ്വ) അതിന് പ്രോത്സാഹനം നല്‍കിയിരുന്നുവെന്നും ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ തര്‍ക്കമന്യേ സ്ഥിരപ്പെട്ടതാണ്. അത് പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതുമാണ്.
തബറുക് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് എന്താണ്? വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇതിന് ഊന്നല്‍ നല്‍കിയതെന്തുകൊണ്ട്? സച്ചരിതരായ സ്വഹാബത്ത് തബറുകിലൂടെ ലക്ഷ്യം വെച്ചത് എന്തായിരുന്നു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിലൂടെ തബറുകിന്റെ കാര്യത്തിലും അഹ്ലുസ്സുന്നയുടെ ആശയ സമഗ്രത തിരിച്ചറിയാനും നവീന ചിന്താഗതിക്കാരുടെ മനുഷ്യനിര്‍മിത തൗഹീദും അതിന് താങ്ങായി നില്‍ക്കുന്ന നിര്‍വചനങ്ങളും വിശദീകരണങ്ങളും തകര്‍ന്നടിയുന്നതും വീണ്ടും ദര്‍ശിക്കാനാവും.
അഭൗതിക മാര്‍ഗത്തിലൂടെ(മറഞ്ഞ വഴിയിലൂടെ)ഗുണം പ്രതീക്ഷിക്കുകയോ ദോഷം ഭയപ്പെടുകയോ ചെയ്തുകൊണ്ട് ഒരു വസ്തുവിനെ വണങ്ങുന്നതാണ് ആരാധന എന്നാണല്ലോ മുജാഹിദ് വാദം. അതായത് മറഞ്ഞ വഴിക്കുള്ള ഉപകാരവും ഉപദ്രവവും അല്ലാഹുവില്‍ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അല്ലാഹു അല്ലാത്തവരില്‍ നിന്ന് അത് പ്രതീക്ഷിക്കല്‍ ശിര്‍ക്കാണെന്നും അങ്ങനെ പ്രതീക്ഷിക്കുന്നവര്‍ തനി മുശ്രിക്കുകളാണെന്നുമാണ് അവരുടെ വാദത്തിന്റെ സംക്ഷിപ്തം. എന്നാല്‍ ഈ വാദം വിശുദ്ധ ഖുര്‍ആനില്‍ നിന്നോ തിരുസുന്നത്തില്‍ നിന്നോ തെളിയിക്കാനാവാത്തതാണ്. പ്രാമാണികരായ ഇമാമുമാരും ഇത്തരമൊരു വാദം ഉന്നയിച്ചിട്ടില്ല. മറഞ്ഞ വഴി, തെളിഞ്ഞ വഴി എന്നീ രണ്ടു വിഭജനത്തിലും അവ്യക്തതയുണ്ട്. കാര്യകാരണ ബന്ധങ്ങളെ നിര്‍ണയിക്കുന്ന ഘടകമെന്താണെന്നും നിര്‍വചിക്കേണ്ടതുണ്ട്. കാരണം ചിലര്‍ തെളിഞ്ഞ വഴിയായി മനസ്സിലാക്കുന്ന കാര്യങ്ങള്‍ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം മറഞ്ഞ വഴിയായിരിക്കാമല്ലോ. തിരിച്ചും സംഭവിക്കാം. ഉദാഹരണത്തിന്, മരുന്ന് മുഖേന രോഗം സുഖപ്പെടുന്നത് ഡോക്ടറെ സംബന്ധിച്ച് തെളിഞ്ഞ വഴിയാണെങ്കില്‍ മെഡിസിനെ കുറിച്ച് ഒന്നുമറിയാത്ത രോഗിയെ സംബന്ധിച്ചിടത്തോളം അത് തെളിഞ്ഞ വഴിയാണെന്ന് എങ്ങനെയാണ് പറയുക?
തബറുകിന്റെ വിഷയത്തിലും മുജാഹിദുകളെ സംബന്ധിച്ച് ഈ അവ്യക്തത ഗുരുതരമായി നിലനില്‍ക്കുന്നു. മറഞ്ഞ വഴിയിലൂടെ ഗുണം പ്രതീക്ഷിക്കുന്നത് ആരാധനയാണെങ്കില്‍, അത് അല്ലാഹു അല്ലാത്ത വ്യക്തി/ശക്തി/വസ്തുവില്‍ നിന്നാകുമ്പോള്‍ ശിര്‍ക്കുമാണെങ്കില്‍ തബറുക് ശിര്‍ക്കാണെന്ന് പറയേണ്ടി വരും. വിശുദ്ധ ഖുര്‍ആനും ഹദീസ് ഗ്രന്ഥങ്ങളും ശിര്‍ക്ക് പ്രചരിപ്പിച്ചവയാണെന്നും പറയേണ്ടി വരും. സ്വഹാബത്തിനെ മുശ്രിക്കുകളായി മുദ്രകുത്തേണ്ടിയും വരും. കാരണം ഒരു വ്യക്തിയുടെ/വസ്തുവിന്റെ ബറകത്തെടുക്കുന്നതിലൂടെ ആ വ്യക്തിയില്‍/വസ്തുവില്‍ നിന്ന് ഗുണം പ്രതീക്ഷിക്കുകയാണ്.ഇത് തെളിഞ്ഞ വഴിയിലൂടെയല്ല, പ്രത്യുത മറഞ്ഞ മാര്‍ഗത്തിലൂടെയാണെന്ന് വ്യക്തമാണ്.
ബനൂ ഇസ്റാഈല്യര്‍ക്ക് ലഭിച്ച പെട്ടിയും അത് കൊണ്ട് അവര്‍ ബര്‍ക്കത്തെടുത്തതും ഉദാഹരണമായെടുക്കാം. തൗറാത്ത് എഴുതിയ ചില ഫലകങ്ങളും മൂസാനബി(അ)യുടെയും ഹാറൂന്‍ നബി(അ)യുടെയും വസ്ത്രങ്ങളും മറ്റു ചില ശേഷിപ്പുകളും അടങ്ങിയ ആ പെട്ടി(താബൂത്) യുദ്ധ സമയങ്ങളില്‍ അവര്‍ മുന്നില്‍ വെക്കാറുണ്ടായിരുന്നെന്നും തദ്ഫലമായി വിജയം നേടാറുണ്ടായിരുന്നുവെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു. ഇവിടെ ഒരു തെളിഞ്ഞ വഴിയുമില്ല. കേവലം ഒരു പെട്ടി മുന്നില്‍ വെക്കല്‍ കൊണ്ട് യുദ്ധത്തില്‍ വിജയം ലഭിക്കുന്നുവെങ്കില്‍ അതിന് സാധാരണയില്‍ കവിഞ്ഞ പ്രത്യേകതയുണ്ടെന്നും അദൃശ്യമായ എന്തോ ഗുണം അതുമൂലം ലഭിക്കുന്നുണ്ടെന്നും മനസ്സിലാക്കാന്‍ അധിക ബുദ്ധിയുടെ ആവശ്യമില്ല. മുന്നിലുള്ള പെട്ടിയെടുത്ത് ശത്രുക്കളുടെ തലക്കടിച്ചൊന്നുമല്ലല്ലോ അവര്‍ യുദ്ധത്തില്‍ വിജയിച്ചത്.
യൂസുഫ് നബി(അ)ന്റെ സംഭവത്തിലും മറഞ്ഞ വഴിക്കുള്ള ഗുണ പ്രതീക്ഷ വ്യക്തമാണ്. ഇബ്രാഹീം നബി(അ)ല്‍ നിന്ന് താവഴിയായി ലഭിച്ച മുതബര്‍റകായ കുപ്പായം യഅ്ഖൂബ് നബി(അ)ന്റെ മുഖത്തിടുന്നതിലൂടെ തന്റെ പിതാവിന് കാഴ്ച ശക്തി തിരികെ ലഭിക്കുമെന്ന് യൂസുഫ് നബി(അ) മനസ്സിലാക്കിയിട്ടായിരുന്നു അദ്ദേഹമത് കൊടുത്തയച്ചത്. മകന്റെ വസ്ത്രം മുഖത്ത് തട്ടിയപ്പോഴുളള സന്തോഷാധിക്യത്താല്‍ മാത്രമാണ് കാഴ്ച ലഭിച്ചതെന്നും മറഞ്ഞ വഴിക്കുമുള്ള ഗുണമില്ലെന്നും അഭിനവ മുജാഹിദുകള്‍ വാദിക്കുന്നുവെങ്കില്‍ ശുദ്ധ വങ്കത്തമാണത്. സന്തോഷം കൊണ്ട് കാഴ്ച ശക്തി ലഭിക്കുമെന്ന് ഏത് വ്യൈശാസ്ത്രമാണ് സിദ്ധാന്തിക്കുന്നത്?
അഭൗതിക മാര്‍ഗത്തിലൂടെയുളള ഗുണം തേടലും ഫലം സിദ്ധിക്കലും തിരുനബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ജീവിതത്തില്‍ അനവധിയാണ്. ഇത്ബാനുബ്നു മാലിക്(റ)വിന്റെ സംഭവം ഉദാഹരണം. തിരുനബി(സ്വ) തന്റെ വീട്ടില്‍ വന്ന് നിസ്കരിക്കാനും അവിടുന്ന് നിസ്കരിച്ചിടം തന്റെ നിസ്കാര സ്ഥലമാക്കി മാറ്റാനുമാണ് ആ സ്വഹാബി വര്യന്‍ ആഗ്രഹിച്ചത്. നബി(സ്വ)യുടെ ശരീരം സ്പര്‍ശിച്ച ഭാഗത്തിന് അസാധാരണമായ പ്രത്യേകതയുണ്ടെന്നും അതിലൂടെ തനിക്ക് ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ടുമാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ഇത് അഭൗതിക മാര്‍ഗത്തിലൂടെയുള്ള നേട്ടമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
സലമത്ബ്നു അക്വഅ്(റ)വിന് യുദ്ധത്തില്‍ വെട്ടേറ്റപ്പോള്‍ പ്രവാചകര്‍(സ്വ) ആ മുറിവില്‍ മൂന്ന് പ്രാവശ്യം ഊതിയതോടെ രോഗം ഭേദമായി. അബ്ദുല്ലാഹിബ്നു അത്വീഖ്(റ)വിന്റെ കാല്‍ മുറിഞ്ഞപ്പോള്‍ തിരുനബി ഒന്നുതടവിയപ്പോള്‍ പൂര്‍വ സ്ഥിതി പ്രാപിച്ചു. ശത്രുക്കള്‍ പിഴുതെടുത്ത കണ്ണുമായി തിരുനബിയെ സമീപിച്ച ഖതാദ(റ)വിന് അത് യഥാസ്ഥാനത്ത് വെച്ചുകൊടുക്കുകയും പൂര്‍വോപരി കാഴ്ച ശക്തി ലഭിക്കുകയും ചെയ്തു. ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍… തിരുനബി(സ്വ)യുടെ തബറുക്മൂലം ലഭിക്കുന്ന ഇത്തരം ഗുണങ്ങള്‍ അഭൗതിക/അദൃശ്യ/മറഞ്ഞ മാര്‍ഗത്തിലൂടെയാണെന്ന് വിശദീകരിക്കേണ്ടതില്ല.
ഇത്തരം പ്രാമാണിക പ്രതിസന്ധി മൂലം വംശനാശ ഭീഷണി നേരിട്ടതിനാല്‍ മുജാഹിദ് മൗലവിമാര്‍ തബറുക് സംബന്ധമായ ഹദീസുകളില്‍ വ്യാഖ്യാന കസര്‍ത്തുകള്‍ നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇത് അവരെ ഏറെ പരിഹാസ്യരാക്കുകയാണുണ്ടായത്. ഒരു വസ്തു മുഖേന ആവേശം സ്വീകരിക്കുയോ മാനസിക പ്രചോദനം നേടുകയോ ആണ് ബറകത്തെടുക്കുന്നതിലൂടെ ചെയ്യുന്നത് എന്നായിരുന്നു ചിലരുടെ വ്യാഖ്യാനം. പരിശുദ്ധ ഖുര്‍ആന്‍ കയ്യിലെടുത്തു യുദ്ധക്കളത്തിലിറങ്ങിയാല്‍ പരിശുദ്ധ ഖുര്‍ആന്‍ കൊണ്ട് അവര്‍ ബറകത്തെടുത്തു എന്ന് പറയാം. കാരണം വിശുദ്ധ ഗ്രന്ഥത്തിന്റെ സാന്നിധ്യം അവര്‍ക്ക് ആവേശം നല്‍കുമല്ലോ. അതുപോലെ സത്യത്തിനും ആദര്‍ശത്തിനും വേണ്ടി പോരാടിയ തന്റെ പിതാവ് മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ സ്മരണ ആവേശവും പ്രചോദനവും നല്‍കാന്‍ വേണ്ടി പുത്രന്‍ പിതാവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുകയും അതില്‍ നിന്ന് മാനസിക പ്രചോദനം നേടുകയും ചെയ്താല്‍ പുത്രന്‍ ആ വസ്തു കൊണ്ട് ബറകത്തെടുത്തു എന്നും പറയാവുന്നതാണ്. ഇങ്ങനെയൊക്കെയാണ് ബിദഇകള്‍ മെനഞ്ഞെടുത്ത വികലമായ വ്യാഖ്യാനങ്ങള്‍. സ്വഹാബി വര്യന്മാര്‍ തിരുനബിയുടെ മുടിയും പുതപ്പും ജുബ്ബയും മറ്റും സൂക്ഷിച്ചത് ഇക്കാരണം കൊണ്ടായിരുന്നുവെന്നും അതിനാല്‍ മാനസിക പ്രചോദനം നേടുക എന്നതിലുപരി അഭൗതിക മാര്‍ഗത്തിലൂടെയുളള ഗുണം പ്രതീക്ഷിക്കല്‍ അതിലില്ലെന്നും ഇവര്‍ വാദിക്കുന്നു.
ഇതെല്ലാം മൗഢ്യമാണെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും പെട്ടെന്ന് മനസ്സിലാകും. മരണപ്പെട്ട പുണ്യവാളന്‍മാരുടെ യുദ്ധായുധങ്ങളോ അതു പോലുള്ളവയോ സൂക്ഷിക്കുന്നത് ഒരു പക്ഷേ മാനസിക പ്രചോദനം നല്‍കിയേക്കാം. എന്നാല്‍ കേവലം ഒരു വസ്ത്രമോ പുതപ്പോ സൂക്ഷിച്ചത് മാനസിക പ്രചോദനം നേടാന്‍ മാത്രമാണെന്ന് പറയുമ്പോള്‍ വിഡ്ഢിത്തത്തിന്റെ ആഴം കൂടുതല്‍ വ്യക്തം. ഈ സൂക്ഷിപ്പ് ഒരു മുടി നാരിഴ മാത്രമാകുമ്പോള്‍ വിശേഷിച്ചും. ചില ഹദീസ് വചനങ്ങള്‍ അതു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ)യുടെ ജുബ്ബ കാണിച്ച് കൊടുത്തു കൊണ്ട് അസ്മാഅ്(റ) പറഞ്ഞു: ഇത് നബിയുടെ ജുബ്ബയാണ്. ആയിശ(റ) അത് സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു.ആയിശ(റ) വഫാത്തായപ്പോള്‍ ഇതു ഞാനെടുത്തു. നബി(സ്വ) അതു ധരിക്കാറുണ്ടായിരുന്നു. ഞങ്ങളിത് കഴുകിയ വെള്ളം രോഗശമനത്തിന് വേണ്ടി രോഗികള്‍ക്ക് കൊടുക്കുന്നു (മുസ്‌ലിം 2:374). ഉദ്ധൃത ഹദീസിലെ നസ്തശ്ഫീ ബിഹാ’(അതുകൊണ്ട് ഞങ്ങള്‍ രോഗശമനം തേടാറുണ്ടായിരുന്നു) എന്ന വരി ബിദഈ വാദത്തിന്റെ മുനയൊടിക്കുന്നു. കേവലം പൈതൃകസംബന്ധിയായി ആവേശത്തിനു മാത്രമായിരുന്നെങ്കില്‍ അത്കൊണ്ട് രോഗശമനം തേടേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ അത് മറഞ്ഞ വഴിയിലൂടെയുളള ഗുണം പ്രതീക്ഷിക്കലും നബി(സ്വ)യോടുള്ള ഇസ്തിഗാസയുമാണെന്ന് വ്യക്തമാകുന്നു.
ഉമ്മുസുലൈം ബീവി(റ) തിരുദൂതരുടെ വിയര്‍പ്പ് വടിച്ചെടുത്ത് കുപ്പിയിലാക്കിയതും ബിലാല്‍(റ)വും അബൂ മൂസല്‍ അശ്അരി(റ)വും നബിയുടെ ഉമിനീര്‍ ചേര്‍ത്ത വെള്ളം കുടിക്കുകയും നെഞ്ചിലും മുഖത്തും പുരട്ടിയതും ഭൗതിക പ്രചോദനത്തിന് മാത്രമാണെന്ന് വാദിക്കുന്നത് എത്ര അസംബന്ധമാണ്!
ഇത്രയുമായാല്‍ ചില ബിദഇകള്‍ ഇത്തരത്തിലുള്ള തബര്‍റുക് മുഹമ്മദ്(സ്വ)യുടെ പ്രത്യേകതയാണെന്ന് (ഖുസൂസിയ്യത്ത്) പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കും. ഇതെങ്ങനെ ശരിയാകും? കാരണം നബി(സ്വ) മുഖേനയാകുമ്പോള്‍ അനുവദനീയവും അല്ലാത്തവരെ കൊണ്ടാകുമ്പോള്‍ ശിര്‍ക്കും നിഷിദ്ധവും! നാമമാത്ര ഇസ്‌ലാമിസ്റ്റുകളുടെ പുതിയ മതം വിശുദ്ധ ഇസ്‌ലാമില്‍ നിന്ന് എത്ര വ്യത്യസ്തമാണെന്നോര്‍ക്കുക

Wednesday, July 23, 2014

കൂടി നിന്നവരുടെ മിഴികള്‍ നിറഞ്ഞൊഴുകിയ ആ അവസാനത്തെ ബാങ്ക് വിളി...
-----------------------------

ക്രിസ്തു വര്ഷം 639ല്‍ സിറിയയില്‍ ആകാമാനം പ്ലേഗ് രോഗം പടര്‍ന്നു പന്തലിച്ചു. നിരവധി പേര്‍ രോഗ കാരണം മരണത്തിനു കീഴടങ്ങി. സങ്കടം സഹിക്കാന്‍ കഴിയാതെ ഖലീഫ ഉമര്‍[റ]സിറിയയിലേക്ക് യാത്ര തിരിച്ചു.

ആദ്യമായി സിറിയയുടെ മണ്ണിലേക്ക് വരുന്ന ഖലീഫയെ ഒരു നോക്ക് കാണാന്‍ ക്രിസ്തീയര്‍ തടിച്ചു കൂടി. അംഗ രക്ഷകരോ.. ആര്ഭാടമോ.. അഹങ്കാരമോ ഇല്ലാത്ത ആ നീതിമാനായ ഖലീഫയെ കണ്ടു അവര്‍ മൂക്കത്ത് വിരല്‍ വെച്ചു. പലരും ആ സാദാരണ വേഷത്തില്‍ വന്ന ഖലീഫയെ തിരിച്ചറിയാന്‍ പോലുമാകാതെ കുഴങ്ങി.

സിറിയയില്‍ ഒരു ബിഷപ്പിന്റെ ഭവനത്തിലായിരുന്നു ഖലീഫ താമസിച്ചത്. അവിടെ വച്ച് കീറിയ തന്റെ പുറം കുപ്പായം അദ്ദേഹം തന്നെ തുന്നിയെടുക്കുന്നത് കണ്ട ബിഷപ്പിന് അദ്ദേഹത്തോട് വളരെ അധികം ആദരവ് തോന്നി. ബിഷപ്പ് ഖലീഫക്ക്‌ ഒരു കുപ്പായം സമ്മാനിച്ചു എന്നാല്‍ ഖലീഫ അത് നന്ദിപൂര്‍വ്വം നിരസിച്ചു.

ഇസ്ലാമിലെ കറുത്ത മുത്തായ ബിലാല്‍[റ]അന്ന് സിറിയയിലാണ് താമസിച്ചിരുന്നത്. പ്രവാചകന്റെ കാലത്ത് ബാങ്ക് വിളിച്ചിരുന്ന അദ്ദേഹം നബി[സ]യുടെ വഫാത്തിനു ശേഷം ആ ചുമതല നിര്‍ത്തിയിരുന്നു. പിന്നീട് ഒരു സൈന്യത്തോടൊപ്പം അദ്ദേഹം സിറിയയിലേക്ക് പോയി. സിറിയ മുസ്ലിങ്ങള്‍ക്ക്‌ അധീനമായപ്പോള്‍ അദ്ദേഹം അവിടെ സ്ഥിര താമസമാക്കി. ജനങ്ങള്‍ നിര്‍ബന്ധിച്ചിട്ടും അദ്ദേഹം ബാങ്ക് വിളി തുടരാന്‍ തയ്യാറായില്ല.

എന്നാല്‍ ഖലീഫ സിറിയ വിടും നേരം അവിടുത്തെ മുസ്ലിങ്ങള്‍ ഒരു നിവേദനവുമായി വന്നു. അവര്‍ക്ക് ബിലാല്‍[റ]വിന്‍റെ ബാങ്ക് വിളി കേള്‍ക്കണം. ജനങ്ങള്‍ ഒന്നിച്ചു നിന്നു ഖലീഫയോടു അഭ്യര്തിച്ചപ്പോള്‍ ബിലാല്‍[റ] ബാങ്ക് വിളിക്കാന്‍ തയ്യാറായി.

നിസ്കാരത്തിനുള്ള സമയമായി. ആ വൃദ്ധനായ മനുഷ്യന്‍ പള്ളിയുടെ മിനാരത്തിലേക്ക് കയറി. കുറച്ചു നേരത്തേക്ക് അദ്ദേഹം വാര്‍ധക്യം മറന്നു. അവിടെ കൂടി നിന്നവരുടെ കാതുകളില്‍ ശ്രുതി മധുരമായ ബാങ്ക് വിളി മുഴങ്ങി. ആ രംഗം കണ്ടു നിന്നവരുടെ കണ്ണുകള്‍ നിയന്ദ്രണം വിട്ടൊഴുകി. ഒരു നിമിഷം അവരുടെ കണ്ണുകള്‍ പ്രവാചകന്റെ കാലത്തെ മധുര സ്മരണയില്‍ നിറഞ്ഞു.

കറുകറുത്ത ബിലാല്‍[റ]വിനെ ഖലീഫ ഉമര്‍[റ]കെട്ടിപ്പിടിച്ചു. രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞു. അവിടെ കൂടി നിന്ന സ്വഹാബാക്കളുടെയും നയനങ്ങള്‍ അവരറിയാതെ നിറഞ്ഞു തുളുമ്പി.

അതായിരുന്നു ഹസ്രത്ത് ബിലാല്‍[റ]വിന്‍റെ അവസാനത്തെ ബാങ്ക് വിളി. രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ ആ മഹാന്‍ ഈ ലോകം വിട്ടു പിരിഞ്ഞു.
അവരുടെ കൂടെ അല്ലാഹു നമ്മെലെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ...അമീന്‍.

പരമാവധി എല്ലാവരിലേക്കും എത്തിക്കുന്നതോടൊപ്പം നമ്മുടെ ജീവിതത്തിലും പകര്‍ത്താന്‍ സര്‍വ്വശക്തന്‍ സഹായിക്കട്ടെ...ആമീന്‍. നബി (സ) തങ്ങള്‍ പറഞ്ഞു: ‍ആരെങ്കിലുമൊരാള്‍ ഒരു നന്മ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ ആ നന്മ പ്രവര്തിച്ചവന്‍റെ അതെ പ്രതിഫലം അവനുമുണ്ട്
സക്കാത്തും സാമ്പത്തിക സമത്വവും
വിലയായി സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്നവ (വെള്ളി, സ്വര്‍ണം, കറന്‍സി)

സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് നല്‍കാന്‍ ഖുര്‍ആനും സുന്നത്തും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ വില പിടിപ്പുള്ള പല ലോഹങ്ങളും രത്‌നങ്ങളും ലോകത്തുണ്ട്. അവക്കൊന്നുമില്ലാതെ സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് ഉണ്ടാകാന്‍ കാരണം, സ്വര്‍ണവും വെള്ളിയും ആഗോളതലത്തില്‍ പ്രാചീന കാലം മുതല്‍ക്കേ വിലയായി ഉപയോഗിക്കുന്ന വസ്തുക്കളായതുകൊണ്ടാണ്. ഏത് സാധനവും ഇത് ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കും. ഇത് പണക്കാരുടെ കൈയില്‍ മാത്രം കെട്ടിക്കിടന്നാല്‍ പാവപ്പെട്ടവന്‍ പ്രയാസപ്പെടും. നിശ്ചിത വിഹിതം അവരിലേക്ക് ഒഴുകണം. അതാണ് സകാത്ത്. എന്നാല്‍ ഇന്ന് പലപ്പോഴും വെള്ളിയും സ്വര്‍ണവും നേരിട്ട് വിനിമയോപാധികളായി രംഗത്തില്ല. എങ്കിലും അവ ആസ്തിയായി സ്വീകരിച്ച് ഉപയോഗസൗകര്യത്തിനായി കറന്‍സി നോട്ടുകള്‍ ഇറക്കിയിരിക്കയാണ്. അതുപയോഗിച്ച് എന്തും നമുക്ക് വാങ്ങാന്‍ സാധിക്കും. അതിനാല്‍ കറന്‍സികള്‍ക്കും സകാത്ത് നല്‍കണം. 20 മിസ്‌കാല്‍ (85 ഗ്രാം) സ്വര്‍ണം ഒരാളുടെ അധീനതയില്‍ ഒരു വര്‍ഷം കെട്ടിക്കിടന്നാല്‍ അതിന്റെ രണ്ടര ശതമാനം സകാത്തായി വിതരണം ചെയ്യണം. സൂക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ആഭരണങ്ങള്‍ക്കും സകാത്ത് നല്‍കണം. എന്നാല്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ നിര്‍മിച്ചതാണെങ്കില്‍, അത് പതിവില്‍ കവിഞ്ഞതല്ലെങ്കില്‍ സകാത്ത് നല്‍കേണ്ടതില്ല. 200 ദിര്‍ഹം (595 ഗ്രാം) വെള്ളിയുണ്ടായാല്‍ അതും സകാത്ത് നിര്‍ബന്ധമാകാന്‍ മാത്രമുള്ള ധനമായി. ഒരു കൊല്ലം പൂര്‍ത്തിയായാല്‍ ഇതിനും രണ്ടര ശതമാനം സകാത്ത് കൊടുക്കണം. ഇടക്ക് ഉടമാവകാശം നഷ്ടപ്പെടുകയോ തൂക്കം കുറയുകയോ ചെയ്താല്‍ സകാത്ത് വേണ്ട. 595 ഗ്രാം വെള്ളിയുടെ വില (ഏകദേശം 24,000 രൂപ) കൈവശം വെക്കുമ്പോഴാണ് കറന്‍സി നോട്ടിന് സകാത്ത് നിര്‍ബന്ധമാകുക. ഇന്ന് വെള്ളി, സ്വര്‍ണം എന്നിവയേക്കാള്‍ ആളുകള്‍ കൈവശം വെക്കുന്നത് കറന്‍സിയാണ്. പ്രൊവിഡന്റ് ഫണ്ട്, ആഴ്ചക്കുറി, ദിവസ നിക്ഷേപം.. ഇങ്ങനെ പല തരത്തിലും ആളുകള്‍ക്ക് സമ്പാദ്യമുണ്ട്. ഇവ സകാത്ത് നല്‍കാനുള്ള തുകയായ (ഏകദേശം 24,000 രൂപ) എത്തിക്കഴിഞ്ഞാല്‍ സകാത്തിന് വേണ്ടി കണക്ക് സൂക്ഷിക്കണം. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് എടുത്ത് ഉപയോഗിച്ചുപോയില്ലെങ്കില്‍ അതിന് സകാത്ത് കൊടുക്കണം. ഒന്നും രണ്ടും ലക്ഷത്തിന്റെ കുറിയിടപാടുകള്‍ ഇന്ന് നാട്ടിന്‍പുറത്ത് പോലും സര്‍വസാധാരണമാണ്. ആദ്യം ലഭിച്ച് ഉപയോഗിച്ചുപോയാല്‍ സകാത്തില്ല. സകാത്തിന്റെ കണക്കായ 595 ഗ്രാം വെള്ളിയുടെ വില അടച്ചുകഴിഞ്ഞ് പിന്നെ ഒരു കൊല്ലം പൂര്‍ത്തിയായാല്‍ കുറിയിടപാടുകാരനും സകാത്ത് കൊടുക്കണം. കടമായി കൊടുത്ത പണത്തിനും സകാത്ത് നിര്‍ബന്ധമാണ്. വാങ്ങിയത് അടച്ചുതീര്‍ക്കാന്‍ പ്രയാസമില്ലാത്ത മുതലാളിയാണങ്കില്‍ കൊല്ലം തികഞ്ഞാല്‍ അയാള്‍ തന്നില്ലെങ്കിലും ഉടമ സകാത്ത് കൊടുക്കണം. പാവപ്പെട്ടവന്റെ കൈയിലാണ് കുടുങ്ങിപ്പോയതെങ്കില്‍ തിരിച്ചു ലഭിച്ചതിനു ശേഷം സകാത്ത് നല്‍കിയാലും മതി.
പുണ്യ ദിനരാത്രങ്ങളെ മുതലെടുക്കാം
പുണ്യങ്ങള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ് വിശ്വാസികള്‍. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം . നാഥനിലേക്കടുക്കാന്‍ ഏറെ ഫലപ്രദമാണ് സുന്നത്ത് നിസ്‌കാരങ്ങള്‍. പറ്റുമെങ്കില്‍ ദിവസത്തില്‍, അല്ലെങ്കില്‍ ആഴ്ചയില്‍, അല്ലെങ്കില്‍ മാസത്തില്‍, അല്ലെങ്കില്‍ വര്‍ഷത്തില്‍, അല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിര്‍വഹിക്കണമെന്ന് പിതൃവ്യനായ അബ്ബാസി (റ)നോട് തിരുനബി ഉപദേശിച്ച നിസ്‌കാരമാണ് സവിശേഷമായ തസ്ബീഹ് നിസ്‌കാരം. ഇശാ മഗ്‌രിബിനിടയിലെ സുന്നത്ത് നിസ്‌കാരമാണ് അവ്വാബീന്‍ നിസ്‌കാരം. വിത്‌റ് പതിനൊന്ന് റക്അത്ത് വരെ നിസ്‌കരിക്കാം. രാത്രി ഉറങ്ങിയെഴുന്നേറ്റ ശേഷം ഈരണ്ട് റക്അത്തായി തഹജ്ജുദ് എത്രയും നിസ്‌കരിക്കാം. ഉച്ചക്ക് മുമ്പ് ളുഹാ നിസ്‌കാരം. യാത്രക്കൊരുങ്ങുമ്പോഴും യാത്ര കഴിഞ്ഞാലും പള്ളിയില്‍ കയറിയാലും വുളൂ എടുത്താലുമൊക്കെ സുന്നത്ത് നിസ്‌കാരങ്ങളുണ്ട്.
നോന്പിന്‍റെ അവസാന നാളുകളില്‍ പരമാവധി പള്ളികളില്‍ തങ്ങി ഇഅ്തികാഫിലും പ്രാര്‍ത്ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകാനായാല്‍ നമുക്ക് അല്ലാഹുവിനോട് അടുക്കാന്‍ പറ്റും. നരകത്തില്‍ നിന്ന് അകലാനാവും. നരകമോചനത്തിന്‍റെ ദിനങ്ങളാണ് കൊഴിഞ്ഞു തീരുന്നത്.
സ്വര്‍ഗപ്രവേശത്തിനും നരകമോചനത്തിനും നിരന്തരമായി യാചിക്കുകതന്നെ വേണം. ഭൗതികമായ തിരക്കുകള്‍ മാറ്റിവെച്ചവര്‍ക്കേ ഈ ഉള്‍വിളിയുണ്ടാവൂ. ഒരുപാടു റമളാനുകളെ സ്വീകരിക്കാനുള്ള ഭാഗ്യത്തിന്നും ഉള്ളുരുകി പ്രാര്‍ത്ഥിക്കണം.
സുന്നത്തായ കര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കാം. ഒഴിവാക്കിയാല്‍ കുഴപ്പമില്ലാത്തത് എന്ന നിലയില്‍ സുന്നത്തുകളെ അവഗണിക്കാതിരിക്കുക. ചിന്തിക്കേണ്ടതുണ്ട് അല്ലാഹുവിനും റസൂലിന്നും ഇഷ്ടമുള്ള കാര്യങ്ങളാണ് സുന്നത്ത് (മുസ്തഹബ്ബ്). അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ഉറച്ച വിശ്വാസിക്കു കൂടുതല്‍ ഇഷ്ടമായിരിക്കും. ഒരാള്‍ ഫര്‍ളുകള്‍ മാത്രം ചെയ്തു പോരുന്നുവെങ്കില്‍ അയാള്‍ ദീനിന്‍റെ നിര്‍ബന്ധത്തിന്നു വഴങ്ങി ചെയ്യുകയാണെന്നാണ് മനസ്സിലാക്കേണ്ടത്. ഈ കര്‍മങ്ങള്‍ ചെയ്യുന്നതിലൊന്നും അയാള്‍ക്കു താല്‍പര്യമില്ലായെന്നതിന്‍റെ കൂടി അടയാളമത്രെ അത്. ആരാധനകളില്‍ താല്‍പര്യവും ഉത്സുകതയുമുള്ളവര്‍ ഫര്‍ളിനു പുറമെ സുന്നത്തുകള്‍ ചെയ്തു കൊണ്ടേയിരിക്കും. അവയെല്ലാം അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന കാര്യമാണല്ലോ എന്ന ചിന്തയായിരിക്കും അത്തരമാളുകള്‍ക്കുണ്ടാവുക.
അല്ലാഹുവിനും റസൂലിന്നും വെറുപ്പുള്ള കാര്യങ്ങളത്രെ കറാഹത്ത്. അതിനാല്‍ തന്നെ അവ ഒഴിവാക്കാനായിരിക്കും വിശ്വാസി തിടുക്കപ്പെടുക. ചെയ്താല്‍ കുറ്റമില്ലല്ലോ എന്നു കരുതി ചെയ്യാന്‍ മുതിരുകയേ ഇല്ല. ഇക്കാര്യങ്ങള്‍ പരിശുദ്ധറമളാന്‍റെ ഈ അവസാന നാളുകളിലെങ്കിലും നമുക്കാലോചിക്കാം.
വിശദാംശങ്ങള്‍ ചോദിച്ചു പഠിച്ച് പുണ്യദിനരാത്രങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുക.

ലൈലത്തുല്‍ ഖദര്‍ , ഹദീസുകള്‍

23) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും ശരിയായ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്റില്‍ നമസ്കരിക്കുകയാണെങ്കില്‍ അവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടുന്നതാണ്. (ബുഖാരി. 1. 2. 34)
34) അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: മുസ്ളിമിനെ ശകാരിക്കുന്നത് ദുര്‍മാര്‍ഗ്ഗവും അവനോട് യുദ്ധം ചെയ്യുന്നത് സത്യനിഷേധവുമാണ്. ഉബാദത്ത്ബ്നുസ്സാമിത്ത്(റ) നിവേദനം: തിരുമേനി(സ) ലൈലത്തുല്‍ ഖദ്റിനെക്കുറിച്ച് വിവരമറിയിക്കാന്‍ വേണ്ടി രണ്ടുപേര്‍ പരസ്പരം ശണ്ഠകൂടുന്നത് അവിടുന്നു കണ്ടു. അതു കാരണം ലൈലത്തുല്‍ ഖദ്റിനെക്കുറിച്ചുള്ള ജ്ഞാനം എന്റെ മനസ്സില്‍ നിന്ന് ഉയര്‍ത്തപ്പെട്ടു. ഒരു പക്ഷെ, അത് നിങ്ങള്‍ക്ക് നന്മയായിപരിണമിച്ചേക്കാം. ലൈലത്തുല്‍ ഖദ്റിനെ, 27, 29, 25 മുതലായ രാവുകളില്‍ നിങ്ങള്‍ അന്വേഷിക്കുവീന്‍. (ബുഖാരി. 1. 2. 46)
9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്കരിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. വല്ലവനും റമളാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. അവനെ അതിന് പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമായിരിക്കണം. (ബുഖാരി. 3. 31. 125)
1) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ)യുടെ അനുചരന്മാരില്‍ കുറെ പേര്‍ ലൈലത്തുല്‍ ഖദ്ര്‍ റമളാനിലെ ഒടുവിലത്തെ ആഴ്ചയില്‍ വരുന്നതായി സ്വപ്നം കണ്ടു. അപ്പോള്‍ നബി(സ) അരുളി: നിങ്ങളുടെയെല്ലാം സ്വപ്നങ്ങള്‍ അവസാനത്തെ എഴുദിവസങ്ങളില്‍ ഒത്തു ചേരുന്നതായി കാണുന്നു. അതുകൊണ്ട് വല്ലവനും ലൈലത്തുല്‍ ഖദ്റിനെ അന്വേഷിക്കുന്നെങ്കില്‍ അവന്‍ റമളാനിന്റെ ഒടുവിലത്തെ ആഴ്ചയിലന്വേഷിക്കട്ടെ. (ബുഖാരി. 3. 32. 232)
2) അബൂസഈദ്(റ) പറയുന്നു: റമളാനിലെ നടുവിലത്തെ പത്തില്‍ നബി(സ) യോടൊപ്പം ഞങ്ങള്‍ ഇഅ്തികാഫ് ഇരുന്നു. റമളാന്‍ ഇരുപതിന് പ്രഭാതത്തില്‍ നബി(സ) പള്ളിയില്‍ നിന്നും പുറത്തുവന്ന് ഞങ്ങളോട് പ്രസംഗിച്ചു. ലൈലത്തുല്‍ ഖദ്ര്‍ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. പിന്നീട് ഞാനതു മറന്നുപോയി. അവസാനത്തെ പത്തിലെ ഒറ്റയൊറ്റ ദിവസങ്ങളില്‍ നിങ്ങള്‍ ഇതിനെ അന്വേഷിക്കുക. കളിമണ്ണിലും വെള്ളത്തിലും ഞാന്‍ സുജൂദ് ചെയ്യുന്നതായും സ്വപ്നം കണ്ടു. അതിനാല്‍ എന്റെ കൂടെ ഇഅ്തികാഫ് ചെയ്യുന്നവരെല്ലാം പള്ളിയിലേക്ക് തന്നെ മടങ്ങട്ടെ. അപ്പോള്‍ ഞങ്ങള്‍ മടങ്ങി. ആകാശത്തില്‍ ഒരു മേഘപാളി പോലുമുണ്ടായിരുന്നില്ല. പെട്ടെന്ന് ആകാശത്തില്‍ കാര്‍മേഘങ്ങള്‍ വന്ന് ശക്തിയായി മഴ വര്‍ഷിക്കാന്‍ തുടങ്ങി. മഴയുടെ ശക്തിമൂലം ഈത്തപ്പന മടലുകൊണ്ടുള്ള പള്ളിയുടെ മേല്‍ത്തട്ട് ചോര്‍ന്നൊലിച്ചുകൊണ്ടിരുന്നു. ശേഷം നമസ്കാരത്തിന് ഇഖാമത്തു വിളിച്ചു. നബി(സ) കളിമണ്ണിലും വെള്ളത്തിലും സുജൂദ് ചെയ്യുന്നത് ഞാന്‍ കണ്ടു. അവിടുത്തെ തിരുനെറ്റിയില്‍ കളിമണ്ണിന്റെ അവശിഷ്ടങ്ങള്‍ ഞാന്‍ കാണുന്നതുവരെ. (ബുഖാരി. 3. 32. 235)
3) ആയിശ(റ) നിവേദനം: നബി(സ) അരുളി: റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റ രാത്രികളില്‍ നിങ്ങള്‍ ലൈലത്തൂല്‍ ഖദ്റിനെ തേടുവീന്‍. (ബുഖാരി. 3. 32. 236)
5) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്റിനെ നിങ്ങള്‍ റമളാനിലെ ഒടുവിലെ പത്തില്‍ അന്വേഷിക്കുക. അതായത് ഒമ്പതു അവശേഷിക്കുമ്പോള്‍, ഏഴ് അവശേഷിക്കുമ്പോള്‍, അഞ്ച് അവശേഷിക്കുമ്പോള്‍. (ബുഖാരി. 3. 32. 238)
6) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്ര്‍ അവസാത്തെ പത്തിലാണ്. 29 ലോ അല്ലെങ്കില്‍ 7 അവശേഷിക്കുന്ന സന്ദര്‍ഭത്തിലോ മറ്റൊരു നിവേദനത്തില്‍ 24 ല്‍ അന്വേഷിക്കുക എന്ന് പ്രസ്താവിക്കുന്നു. (ബുഖാരി. 3. 32. 239)

191) ആയിശ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ലൈലത്തുല്‍ ഖദ്ര്‍ ഏതാണെന്ന് ഞാനറിയുന്നപക്ഷം അതില്‍ ഞാനെന്താണ് പറയേണ്ടത്: നബി(സ) പറഞ്ഞു: നീ പറയൂ - അല്ലാഹുവേ! നീ മാപ്പ് കൊടുക്കുന്നവനാണ്. മാപ്പ് കൊടുക്കാന്‍ നിനക്കിഷ്ടമാണ്. അതുകൊണ്ട് എനിക്ക് നീ മാപ്പു തരേണമെ!. (മുസ്ലിം)

Sunday, July 6, 2014

Story about mercy

قال الحبيب صلي الله عليه وسلم"الراحمون يرحمهم الرحمان تبارك و تعالي،ارحموا من في الارض يرحمكم من في السماء"

The traditional story tells of a sheik who lived in a desert. One dark night he was sitting at the opening of his tent, unable to sleep, overcome with unbearable sadness; his eldest son had been killed a few days earlier. Suddenly, through the night, a stranger came running by and fell at the feet of the sheikh. “O Sheikh, save me. My enemies chase me to kill me. I am exhausted and cannot run any more. All men call you good. Let me stay in your tent for one night.” The sheikh bid him enter, treating the stranger as his honoured guest. After eating and drinking, the man lay down to sleep. Very early the next day, the sheikh gently woke the stranger, handing him a bag of gold. “Friend, I hope you slept well. The food has given you some strength, but you must flee before the sun rises. My best horse is readied for you.” stranger froze. His face reflected a struggle going on in his mind. Then suddenly he fell at the feet of the sheikh. “O good and noble sheikh! You saved my life; you offer me help. But I now need to tell you – I’m the one who killed your son. I cannot go from here. You can kill me; I am ready for this.” The sheik was shocked. He sat down with his head in his hands. Finally he drew out some more gold and gave it to the man, saying, “Here is enough gold to start a new life. Take this and go. I will not kill you. You have been noble enough to confess. How can I be less noble to refuse to forgive you? The thought of revenge had been burning in my mind. Go away and take this terrible feeling of vengeance away from me. Only then will my son rest in peace. May God forgive us both – you for murdering my son and me for keeping revenge and hate in my heart.” To extend mercy is not easy. Yet without mercy, the world would be a harsher place. When we think of the grace we have received -- of all of the times that we have, mercifully, not gotten what we deserved -- we might desire to extend the same gift to others

Saturday, June 28, 2014

താറാവീഹ് 20 റകഅത്ത്‌ തെളിവുകളോടെ

പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ദ റമളാന്‍ മാസത്തിലെ വളെരെ ശ്രേഷ്ടമായ നിസ്കാരമാണ് തറാവീഹ് , അത് 20 റകഅത്തായി മുസ്ലിം ലോകം ഒരു അഭിപ്രായ വ്യത്യാസത്തിനും ഇടം നല്‍കാതെ നിര്‍വ്വഹിച്ചു പോരുന്നു, എന്നാല്‍ ഈയടുത്ത്‌ സമുദായത്തില്‍ തലപൊക്കിയ ബിദഈ കക്ഷികള്‍ ഇസ്ലാമിന്റെ എല്ലാ ആരാധനാ കര്‍മ്മങ്ങളെ വികലമാക്കിയവര്‍, തറാവീഹ് നിസ്കാരത്തിലും കൈ കടത്തി, 20 റകഅത്തിനെ 8 ആക്കി ഇപ്പോള്‍ 8-ല്‍ നിന്ന് പൂജ്യത്തിലേക്കും…. അള്ളാഹു അവരുടെ ശര്റില്‍ നിന്ന് നമ്മെ എല്ലാവരെയും കാത്തു കൊള്ളട്ടെ (ആമീന്‍ )
---------------------------------------------------------------

(1) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ജനങ്ങളെ ഉബയ്യുബ്നു ക’അ്ബ്(റ) വിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരത്തിന് വേണ്ടി സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (സുനനു അബീദാവൂദ് 1/202) ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇതുസംബന്ധമായി അബൂദാവൂദ്(റ) ഒന്നും പറയാത്ത സ്ഥിതിക്ക് രേഖയാക്കാന്‍ പറ്റുന്ന ഹസനായ ഹദീസാണെന്നാണ് വെക്കേണ്ടത്. ഇമാം നവവി(റ) പറയുന്നു: “അബൂദാവൂദ്(റ) ബലഹീനമാക്കാത്ത ഹദീസുകള്‍ അവരുടെ അടുക്കല്‍ ഹസനാണെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്.” (ശര്‍ഹുല്‍ മുഹദ്ദബ് 5/8)

(2) യഹ്യ ബ്നു സ’ഈദ്(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ഇരുപത് റക്’അത് ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ ‘ഉമര്‍(റ) ഒരു വ്യക്തിയോട് ആജ്ഞാപിച്ചു.” (മുസ്വന്നഫു ഇബ്നു അബീശൈബ 2/392) ഈ ഹദീസിന്റെ നിവേദകപരമ്പര യോഗ്യരാണെങ്കിലും യഹ്യബ്നു സ’ഈദ്(റ) ‘ഉമര്‍(റ)വിനെ കണ്ടിട്ടില്ലെന്ന് ശൈഖ് നൈമവി(റ) തഅ്ലീഖു ആസാരിസ്സുനനില്‍ 2/55 പറയുന്നു. അപ്പോള്‍ ഈ ഹദീസിന്റെ പരമ്പര മുറിഞ്ഞുപോയത് കൊണ്ട് രേഖയാക്കാന്‍ പറ്റില്ലെന്നാണ് മുബ്തദി’ആയ മുബാറക്ഫൂരി തന്റെ തുഹ്ഫതുല്‍ അഹ്വദി 2/75ല്‍ പറയുന്നത്. എന്നാല്‍ യഹ്യബ്നു സ’ഈദ്(റ) യോഗ്യനായ താബി’ഇയ്യാണെന്നും സ്വഹാബിയായ സാഇബു ബ്നു യസീദി(റ)ല്‍ നിന്ന് ഹദീസ് കേട്ടിട്ടുണ്ടെന്നും ഖത്വീബുല്‍ ബഗ്ദാദി(റ) താരീഖു ബഗ്ദാദ് 14/101ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
‘ഉമര്‍(റ)വിന്റെ പ്രസ്തുത ഹദീസ് സാഇബു ബ്നുയസീദ്(റ) ആണ് ഉദ്ധരിക്കുന്നതും. അപ്പോള്‍ സാഇബ്(റ)വില്‍ നിന്ന് കേട്ടു തന്നെയാണ് യഹ്യബ്നു സ’ഈദ്(റ) പറയുന്നതെന്ന് വ്യക്തം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കണ്ണിയറ്റ ഹദീസ് രേഖയാക്കാമെന്ന് ഇമാം ബൈഹഖ്വി(റ) തന്റെ ദലാഇലുന്നുബുവ്വ 1/39ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

(3) സാഇബു ബ്നു യസീദി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെയും തമീമുദ്ദാരി(റ)യുടെയും നേതൃത്വത്തിലായി വിത്റ് സഹിതം ഇരുപത്തിയൊന്ന് റക്’അതുകളുടെ മേല്‍ ജനങ്ങളെ സംഘടിപ്പിച്ചു.” (മുസ്വന്നഫു അബ്ദിര്‍റസ്സാഖ്വ് 4/260)

(4) സാഇബി(റ)ല്‍നിന്ന് നിവേദനം:” ‘ഉമര്‍(റ)വിന്റെ കാലത്ത് ഞങ്ങള്‍ ഇരുപത് റക്’അതും വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (ബൈഹഖ്വി(റ)യുടെ മ’അ്രിഫതുസ്സുനന്‍ 4/72) ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി(റ) ഖുലാസ്വയില്‍ പ്രസ്താവിച്ചതായി മിര്‍ഖ്വാത് 2/175ലും ഇമാം സുബ്കി(റ) ശര്‍ഹുല്‍ മിന്‍ഹാജില്‍ പ്രസ്താവിച്ചതായി ഫതാവാ സുയൂഥ്വി 1/350ലും ഇബ്നുല്‍ ഇറാഖ്വി ശറഹുത്തഖ്വ്രീബില്‍ പ്രസ്താവിച്ചതായി തഅ്ലീഖ്വു ആസാരിസ്സുനന്‍ 2/54ലും രേഖപ്പെടുത്തിയിട്ടുണ്ട്.

(5) സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാന്‍ മാസത്തില്‍ ഇരുപത് റക്’അതായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്. ‘ഉസ്മാന്‍(റ)വിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. അവര്‍ നിസ്കാരത്തിന്റെ ദൈര്‍ഘ്യത്താല്‍ വടി ഊന്നിയായിരുന്നു നിന്നിരുന്നത”(സുനനുല്‍ ബൈഹഖ്വി 2/496). ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബ് 4/32ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

(6) സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് നിസ്കാരം കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞുപോകുമ്പോഴേക്ക് നേരം പുലര്‍ച്ചയോടടുക്കുമായിരുന്നു. ഇരുപത്തിമൂന്ന് റക്’അത്തുകളായിരുന്നു നിസ്കരിച്ചിരുന്നത്”(മുസ്വന്നഫു അബ്ദിര്‍റസ്സാഖ് 4/261).

(7) സാഇബി(റ)ല്‍നിന്ന് നിവേദനം: “സാഇബ്(റ) പറയുന്നു. ‘ഉമര്‍(റ)വിന്റെ കാലത്ത് ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു നിസ്കരിച്ചിരുന്നത്” ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) നിവേദനം ചെയ്തതായി ‘ഉംദതുല്‍ ഖ്വാരി 11/127).

(8) ഉബയ്യ്(റ)വില്‍ നിന്ന് നിവേദനം: “ഉമര്‍(റ) ഉബയ്യി(റ)നോട് ഇപ്രകാരം പറഞ്ഞു. നിശ്ചയം ജനങ്ങള്‍ പകല്‍ നോമ്പനുഷ്ഠിക്കുന്നു. അവര്‍ വേണ്ടത്ര ഖ്വിറാഅത് അറിയുന്നവരല്ല. അതുകൊണ്ട് നിങ്ങള്‍ റമള്വാന്‍ രാവുകളില്‍ ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കുക. ഇതു കേട്ടപ്പോള്‍ ഉബയ്യ്(റ) പറഞ്ഞു: ഓ അമീറുല്‍ മുഅ്മിനീന്‍, നടപ്പില്ലാത്തതാണല്ലോ ഇത്. ‘ഉമര്‍(റ) ഇപ്രകാരം പ്രതിവചിച്ചു. അതെനിക്കറിയാം. എങ്കിലും നല്ല കാര്യമാണത്. അപ്പോള്‍ ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അത് നിസ്കരിച്ചു (അബൂ ജ’അ്ഫര്‍(റ) നിവേദനം ചെയ്തതായി കന്‍സുല്‍ ‘ഉമ്മാല്‍ 4/284).

(9) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “മദീനയില്‍ വെച്ച് ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഹസന്‍(റ) ഉബയ്യി(റ)നെ കണ്ടിട്ടില്ലാത്തതിനാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പര മുര്‍സല്‍(കണ്ണി മുറിഞ്ഞത്) ആണെങ്കിലും ശക്തിയുള്ളതാണെന്ന് ശൈഖ് നൈമവി(റ) പ്രസ്താവിച്ചിട്ടുണ്ട്.” (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55)
“സ്വഹാബാക്കളില്‍ നിന്ന് ആരുടെയും എതിരഭിപ്രായം കൂടാതെ ഇതു തന്നെയാണ് ഉബയ്യ്(റ)വില്‍ നിന്ന് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുള്ളതെന്ന് ഇബ്നു ‘അബ്ദില്‍ബര്‍റ്(റ) പ്രസ്താവിച്ചിട്ടുണ്ട്.” (‘ഉംദതുല്‍ ഖ്വാരി 11/127, ലാമി’ഉദ്ദിറാരി 2/87, ശര്‍ഹുല്‍ മവാഹിബ് 7/420)

(10) മുഹമ്മദുബ്നു ക’അ്ബി(റ)ല്‍ നിന്ന് നിവേദനം: “അവര്‍ പറഞ്ഞു: ‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്.” (ഖ്വിയാമുല്ലൈല്‍ പേജ് 91) മുഹമ്മദുബ്നു ക’അ്ബ്(റ) യോഗ്യനും പണ്ഢിതനും മദീനക്കാരനായ താബി’ഇയ്യുമാണെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ് 2/203ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

(11) യസീദുബ്നു റൌമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്” (മുവത്ത്വഅ് പേജ് 40 സുനനുല്‍ ബൈഹ ഖ്വി 2/496, ഖ്വിയാമുല്ലൈല്‍, പേജ് 91). യസീദു ബ്നു റൌമാന്‍(റ) മദീനക്കാരില്‍ എണ്ണപ്പെടുന്നുവെന്ന് ഇമാം ബുഖാരി(റ) താരീഖുല്‍ കബീര്‍ 4/331ല്‍ പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം യോഗ്യനായ മദീനാ നിവാസിയാണെന്ന് സുര്‍ഖ്വാനി(റ) ശര്‍ഹുല്‍ മുവത്ത്വ 1/239ലും പറയുന്നു.
ഈ ഹദീസിന്റെ നിവേദക പരമ്പര ശക്തിയാര്‍ജ്ജിച്ചതാണെങ്കിലും യസീദ്(റ), ‘ഉമര്‍(റ)വിന്റെ കാലത്തില്ലാത്തത് കൊണ്ട് ഈ ഹദീസ് മുര്‍സല്‍ ആണെന്നും എങ്കിലും അറിയപ്പെട്ടൊരു സംഭവം ഒരു താബി’ഇയ്യ് ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിച്ചാല്‍ കണ്ണി മുറിയാത്ത ഹദീസിന്റെ സഥാനം അതിനുണ്ടെന്ന് അല്‍ഹാഫിള്വുല്‍ ഇറാഖ്വി(റ) പ്രസ്താവിച്ചതായി തദ്രീബുര്‍റാവിയില്‍ ഇമാം സുയൂഥ്വി(റ) ഉദ്ധരിച്ചിട്ടുണ്ടെന്നും അശ്ശൈഖുന്നൈമവി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55)

(12) ‘അബ്ദുറഹ്മാനി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) റമള്വാനില്‍ ഓത്തറിയുന്നവരെ വിളിച്ച് അവരില്‍പ്പെട്ട ഒരാളോട് ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്അത് നിസ്കരിക്കാന്‍ ആജ്ഞാപിച്ചു. ‘അലി(റ)വിന്റെ നേതൃത്വത്തില്‍ വിത്റ് നിസ്കാരവും നടക്കുമായിരുന്നു.” (സുനനുല്‍ ബൈഹഖി 2/496) ‘അബ്ദുറഹ്മാന്‍(റ), ‘അലി(റ)വില്‍നിന്ന് ഹദീസ് കേട്ട വ്യക്തിയും ധാരാളം ഹദീസുകളുടെ റിപ്പോര്‍ട്ടറും യോഗ്യനുമായ പണ്ഢിതനുമായിരുന്നുവെന്ന് ഇബ്നുസ’അ്ദ്(റ) ത്വബഖ്വാത് 6/175ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

(13) അബുല്‍ ഹസനാഇ(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിക്കാന്‍ ഒരാളോട് ആജ്ഞാപിച്ചു.”(മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഈ ഹദീസ് ഇമാം ബൈഹഖ്വി(റ) സുനന്‍ 2/497ലും നിവേദനം ചെയ്തിട്ടുണ്ട്.

(14) അ’അ്മശ്(റ) വഴി സൈദുബ്നു വഹബി(റ)ല്‍നിന്ന് നിവേദനം: ” ‘അബ്ദുല്ലാഹിബ്നു മസ്’ഊദ്(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അ’അ്മശ്(റ) പറയുന്നു: “ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതുമായിരുന്നു നിസ്കരിച്ചിരുന്നത്.” (ഖ്വിയാമുല്ലൈല്‍, പേജ് 91)

(15) ‘അബ്ദുല്ലാഹിബ്നു ഖ്വൈസി(റ)ല്‍ നിന്ന് നിവേദനം: “ശുതൈര്‍(റ) ജനങ്ങള്‍ക്ക് ഇമാമായി റമള്വാനില്‍ ഇരുപത് റക്’അതും വിത്റും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ശുതൈര്‍(റ) സ്വഹാബിവര്യരായ ‘അലി(റ), ‘അബ്ദുല്ലാഹി(റ) അവരുടെ പിതാവ് തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയും യോഗ്യനുമായിരുന്നുവെന്ന് ഇബ്നു സ’അ്ദ് ത്വബഖ്വാത് 6/181ല്‍ പ്രസ്താവിച്ചിട്ടുണ്ട്. വിത്റ് മൂന്ന് റക്’അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന് സുനനുല്‍ കുബ്റ 2/492, ഖ്വിയാമുല്ലൈല്‍ പേജ് 91 എന്നീ ഗ്രന്ഥങ്ങളില്‍ കാണാം.

(16) നാഫി’അ്(റ)വില്‍ നിന്ന് നിവേദനം: “ഇബ്നു അബീ മുലൈക(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നുഅബീശൈബ 2/393) ഈ ഹദീസിന്റെ നിവേദകപരമ്പരസ്വഹീഹാണെന്ന് അശ്ശൈഖുന്നൈമവി(റ) ആസാറുസ്സുനന്‍ 2/56ല്‍ പ്രസ്താവിച്ചിട്ടുണ്ട്. മുപ്പത് സ്വഹാബിവര്യന്മാരുമായി ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഇബ്നു അബീ മുലൈക (റ) എന്നും അദ്ദേഹം യോഗ്യനാണെന്ന് അബൂ ഹാതിമും(റ) അബൂ സര്‍’അ(റ)യും പ്രസ്താവിച്ചിട്ടുണ്ടെന്നും ഹാഫിള്വുല്‍ ഖസ്റജി(റ) ഖുലാസ്വത തദ്ഹീബ് 2/76ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

(17) അബൂ ഇസ്ഹാഖ്വി(റ)ല്‍ നിന്ന് നിവേദനം: “ഹാരിസ്(റ) റമള്വാന്‍ രാവുകളില്‍ ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നുഅബീശൈബ 2/393)

(18) അബ്ദുല്‍മലികി(റ)ല്‍ നിന്ന് നിവേദനം: “വിത്റ് സഹിതം ഇരുപത്തിമൂന്ന് റക്’അതുകള്‍ നിസ്കരിച്ചിരുന്നതായിട്ടാണ് ഞാന്‍ ജനങ്ങളെ കണ്ടതെന്ന് ‘അത്വാഅ്(റ) പ്രസ്താവിച്ചു. (ഖ്വിയാമുല്ലൈല്‍, പേജ് 91) ഈ ഹദീസ് ഇബ്നു അബീ ശൈബ(റ) മുസ്വന്നഫ് 2/393ലും ചെയ്തിട്ടുണ്ട്. ഇബ്നു അബീശൈബ (റ)യുടെ നിവേദക പരമ്പര ഹസന്‍ ആണെന്ന് ആസാറുസ്സുനന്‍ 2/55ല്‍ കാണാം.
ഇപ്പറഞ്ഞ ‘അത്വാഅ്, ഇബ്നു അബീ റബാഹ്(റ) എന്ന പേരിലറിയപ്പെടുന്ന താബിഈ പണ്ഢിതനാണ്. (കശ്ഫുല്‍ അസ്താര്‍, പേജ് 46 നോക്കുക.) അദ്ദേഹം ധാരാളം ഹദീസുകളുടെ ഉടമയും യോഗ്യനുമായ പണ്ഢിതനായിരുന്നുവെന്ന് ഖസ്റജി(റ) ഖുലാസ്വ 2/230ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

(19) അബൂ ഖസ്വീബി(റ)ല്‍ നിന്ന് നിവേദനം: “സുവൈദ്(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളിലായി ഇരുപത് റക്’അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.”(സുനനുല്‍ ബൈഹഖ്വി 2/492). സുവൈദ്(റ) താബി’ഈ പ്രമുഖരില്‍ ഒരാളായിരുന്നുവെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ് 1/341ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദക പരമ്പര ഹസന്‍ ആണെന്ന് നൈമവി(റ) ആസാറുസ്സുനന്‍ 2/55ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

(20) റബീ’ഇ(റ)ല്‍ നിന്ന് നിവേദനം: “അബുല്‍ ബഖ്തരി(റ) അഞ്ച് തര്‍വീഹതും (ഇരുപത് റക്അത്) മൂന്ന് റക്’അത് വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/393) അബുല്‍ ബഖ്തരി(റ) താബി’ഉകളില്‍ ശ്രേഷ്ഠനാണെന്നും അബൂ സര്‍’അ(റ)യും ഇബ്നുമഈനും(റ) അദ്ദേഹം യോഗ്യനാണെന് പ്രസ്താവിച്ചിട്ടുണ്ടെന്നും ഖസ്റജി(റ)യുടെ ഖുലാസ്വ 1/388ല്‍ കാണാം.

(21) സ’ഈദുബ്നു ‘ഉബൈദി(റ)ല്‍ നിന്ന് നിവേദനം: “നിശ്ചയം ‘അലിയ്യുബ്നു റബീ’അത്(റ) ജനങ്ങള്‍ക്ക് ഇമാമായി അഞ്ച് തര്‍വീഹതും വിത്റ് മൂന്ന് റക്’അതും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/394). ‘അലിയ്യുബ്നു റബീ’അത് (റ) അബുല്‍ മുഗീറതല്‍ കൂഫി(റ) എന്ന പേരിലറിയപ്പെടുന്ന യോഗ്യനായിരുന്നുവെന്ന് കശ്ഫുല്‍ അസ്താര്‍ പേജ് 76ല്‍ കാണാം. ഈ ഹദീസിന്റെ നിവേദകപരമ്പര സ്വഹീഹാണെന്ന് ആസാറുസ്സുനന്‍ 2/56ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

(22) ഇസ്മാ’ഈലുബ്നു ‘അബ്ദില്‍ മലികി(റ)ല്‍നിന്ന് നിവേദനം: “സ’ഈദു ബ്നു ജുബൈര്‍(റ) റമള്വാന്‍ മാസത്തില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (മുസ്വന്നഫു അബ്ദിര്‍റസ്സാഖ്വ് 4/266) സ’ഈദുബ്നു ജുബൈര്‍(റ) സ്വഹാബിവര്യന്മാരായ ഇബ്നു ‘അബ്ബാസ്, ഇബ്നു ‘ഉമര്‍, ‘അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍, ‘അദിയ്യുബ്നു ഹാതിം (റ.ഹും.) തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയാണെന്നും (വാക്കുകള്‍) രേഖയാക്കാന്‍ പറ്റുന്ന യോഗ്യനായ പണ്ഢിതനാണെന്നും ഖുലാസ്വതുല്‍ ഖസ്റജി 1/374ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

(23) വരിഖ്വാഇ(റ)ല്‍നിന് നിവേദനം: “സ’ഈദുബ്നു ജുബൈര്‍(റ) ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. ഇരുപത് രാത്രികളില്‍ ആറ് തര്‍വീഹത് വീതം നിസ്കരിക്കും. അവസാനത്തെ പത്തില്‍ ഏഴ് തര്‍വീഹതുകളാണ് നിസ്കരിക്കാറുള്ളത്.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/394) ഇപ്രകാരം മുഹമ്മദുബ്നു നസ്റ്(റ) ഖ്വിയാമുല്ലൈല്‍ പേജ് 92ലും നിവേദനം ചെയ്തിട്ടുണ്ട്.

(24) ഹബീബുബ്നു അബീ അംറ്(റ)യില്‍ നിന്ന് നിവേദനം: “സ’ഈദുബ്നു ജുബൈര്‍(റ) റമള്വാനില്‍ ആറ് തര്‍വീഹതുകള്‍ നിസ്കരിച്ചിരുന്നു. എല്ലാ ഈരണ്ടു റക്’അതുകള്‍ക്കുമിടയില്‍ സലാം വീട്ടും. ഓരോ തര്‍വീഹതുകളും നാല് റക്’അതുകള്‍ വീതമായിരുന്നു.” (ഖ്വിയാമുല്ലൈല്‍, പേജ് 92)

(25) ‘ഇംറാനി(റ)ല്‍നിന്ന് നിവേദനം: “അഞ്ച് തര്‍വീഹതുകളാണ് ജനങ്ങള്‍ നിസ്കരിച്ചിരുന്നത്. അവസാനത്തെ പത്താകുമ്പോള്‍ ഒരു തര്‍വീഹത് അവര്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നു” (ഖ്വിയാമുല്ലൈല്‍, പേജ് 92).

(26) ദക്വാന്‍(റ)വില്‍ നിന്ന് നിവേദനം: “സൂറാറതു ബ്നു ‘ഔഫ്(റ) റമള്വാനില്‍ തന്റെ ഗോത്രത്തിന് ഇമാമായി ആറ് തര്‍വീഹതുകള്‍ നിസ്കരിച്ചിരുന്നു. അവസാനത്തെ പത്താകുമ്പോള്‍ ഏഴ് തര്‍വീഹതുകള്‍ നിസ്കരിക്കും” (ഖ്വിയാമുല്ലൈല്‍, പേജ് 92).

(27) ‘അംറുബ്നു മുഹാജിറി(റ)ല്‍ നിന്ന് നിവേദനം: “ഖലീഫാ ‘ഉമറുബ്നു ‘അബ്ദില്‍ ‘അസീസ്(റ)വി ന്റെ സാന്നിധ്യത്തില്‍ റമള്വാനില്‍ ജനങ്ങള്‍ പതിനഞ്ച് പ്രാവശ്യമുള്ള തസ്ലീമതു (സലാംവീട്ടല്‍)കളിലായി നിസ്കരിക്കാറുണ്ടായിരുന്നു” (ഖിയാമുല്ലൈല്‍, പേജ് 92). അഞ്ചില്‍ കൂടുതലായി പറഞ്ഞ എല്ലാ തര്‍വീഹതുകളും വിത്റില്‍ പെട്ടതാണെന്ന് ഫത്ഹുല്‍ബാരി 4/220ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

(28) സ’അ്ഫറാനി(റ)ല്‍ നിന്ന് നിവേദനം: “ഇമാം ശാഫി’ഈ(റ) പറയുന്നു. ഇരുപത് റക്’അതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇപ്രകാരമാണ് മക്കയില്‍ നിസ്കരിച്ചു പോരുന്നതും’ (ഖ്വിയാമുല്ലൈല്‍ പേജ് 92).

(29) ദാവൂദി(റ)ല്‍ നിന്ന് നിവേദനം:” ‘അബ്ദുറഹ്മാനു ബ്നു ഹുര്‍മുസ്(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. റമള്വാന്‍ മാസത്തില്‍ (നിസ്കാരത്തില്‍) ജനങ്ങള്‍ കാഫിറുകളെ ശപിക്കുന്നതായിട്ടല്ലാതെ ഞാന്‍ കണ്ടിട്ടില്ല. എട്ട് റക്’അതുകളില്‍ അല്‍ബഖ്വറ സൂറ:യായിരുന്നു ഖ്വിറാഅത് അറിയുന്നവര്‍ ഓതിയിരുന്നത്. ശേഷമുള്ള പന്ത്രണ്ട് റക്’അതുകളില്‍ പ്രവേശിച്ചാല്‍ നിസ്കാരം ലഘൂകരിച്ചതായി ജനങ്ങള്‍ അഭിപ്രായപ്പെടും” (മുസ്വന്നഫു അബ്ദിറസാഖ് 4/262).

(30) ഇമാം തിര്‍മുദി(റ) പറയുന്നു: “ബഹുഭൂരിപക്ഷം പണ്ഢിതന്മാരും ‘ഉമര്‍(റ), ‘അലി(റ) തുടങ്ങിയ സ്വഹാബിമാരില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഇരുപത് റക്അതിന്റെ അഭിപ്രായക്കാരാണ്. സൌരി(റ), ഇബ്നുല്‍ മുബാറക്(റ), ശാഫി’ഈ(റ) തുടങ്ങിയവരുടെ പക്ഷവും ഇതുതന്നെ. ഇമാം ശാഫി’ഈ(റ) ഇപ്രകാരം പറഞ്ഞിട്ടുമുണ്ട്; നമ്മുടെ രാജ്യമായ മക്കയില്‍ ഇരുപത് റക്’അത് നിസ്കരിച്ചു പോരുന്നതായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്” (ജാമി’ഉത്തുര്‍മുദി 1/99).
ഇമാം തിര്‍മുദി(റ) പറഞ്ഞ ബഹുഭൂരിപക്ഷത്തിനെതിരിലുള്ളവര്‍ ഇമാം മാലിക്(റ)വും അനുയായികളുമാണ്. അവര്‍ പറയുന്നത് തറാവീഹ് മുപ്പത്തിയാറ് റക്’അതുകളാണെന്നാണ്. പക്ഷേ, അടിസ്ഥാനപരമായി ഇരുപത് റക്’അതാണെന്ന് അവരും സമ്മതിക്കുന്നു. അഞ്ച് തര്‍വീഹതുകളുടെ നാലു ഇടവേളകളില്‍ ഓരോരുത്തരും സ്വന്തമായി നന്നാല് റക്’അതുകള്‍ നിസ്കരിക്കുന്ന സമ്പ്രദായം പണ്ടുകാലം മുതലേ മദീനയിലുണ്ടായിരുന്നു. ജമാ’അതായി നിസ്കരിക്കുന്ന ഇരുപതുകള്‍ക്കിടയില്‍ ഒറ്റക്ക് നിസ്കരിക്കുന്ന പതിനാറും കൂട്ടിയാണ് മുപ്പത്തിയാറ് എന്ന് പറഞ്ഞത്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി തറാവീഹ് ഇരുപത് റക്അതാണെന്നതില്‍ രണ്ടു പക്ഷമില്ല. ഈ വസ്തുത ഇര്‍ശാദുസ്സാരി 3/426, ഫതാവസ്സുയൂഥ്വി 1/260, വലിയ്യുല്‍ ഇറാഖ്വി(റ)യുടെ ത്വര്‍ഹുത്തസ്രീബ് 3/97, സുംഹൂദി(റ)യുടെ വഫാഉല്‍വഫ 1/85 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്കമാകും.

ഹിജ്റ 911-ല്‍ വഫാത്തായ സുംഹൂദി(റ)യുടെ വാക്കുകള്‍ കാണുക:”ഇപ്പറഞ്ഞ എണ്ണം കൊണ്ടു ള്ള നിസ്കാരം ഇന്നേവരെ നിലനിന്നു പോരുന്നു. പക്ഷേ, ഇരുപത് റക്’അത് ‘ഇശാഅ് നിസ്കാരാനന്തരവും പതിനാറ് റക്അതുകള്‍ രാത്രിയുടെ അവസാന സമയത്തുമാണ് അവര്‍ നിസ്കരിച്ചിരുന്നത്.” (വഫാഉല്‍ വഫ 1/85)
ഹനഫീ പണ്ഢിതനായ ഇമാം സറഖ്സി(റ) എഴുതുന്നു: “ഇമാം മാലികി(റ)ന്റെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നവര്‍ ഇമാം അബൂഹനീഫ(റ) പറയുന്നത് പോലെയാണ് ചെയ്യേണ്ടത്. നബിചര്യ പോലെ ഇരുപത് റക്’അത് (ജമാഅതായി) നിസ്കരിക്കുകയും ബാക്കിയുള്ളവ സ്വന്തമായി നിസ്കരിക്കുകയും ചെയ്യണം.” (മബ്സ്വൂത് 2/144). ഇമാം നവവി(റ) പറയുന്നു: “ഈ പറഞ്ഞ എണ്ണം തന്നെ മദീനക്കാരല്ലാത്തവര്‍ക്ക് നിസ്കരിച്ചു കൂടെന്നാണ് നമ്മുടെ അസ്വ്ഹാബ് പ്രസ്താവിച്ചിട്ടുള്ളത്.” (റൌള 1/335)

(31) തറാവീഹ് ഇരുപത് റക്’അതുകളാണെന്നതിന് പണ്ഢിത ലോകത്തിന്റെ ഇജ്മാ’അ് ഉള്ളതായി എല്ലാ മദ്ഹബ് ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നു. ഹനഫീ ഗ്രന്ഥങ്ങളായ മറാഖ്വില്‍ ഫലാഹ് പേജ് 82, മിന്‍ഹതുല്‍ ഖാലിഖ്വ് 2/66, റദ്ദുല്‍ മുഹ്താര്‍ 1/445, ശര്‍ഹുല്‍ കന്‍സ്1/119, മാലികി ഗ്രന്ഥങ്ങളായ അല്‍ മുസയ്യറുല്‍ ജലീല്‍ 1/258, അദ്ദുര്‍റുസ്സമീന്‍ പേജ് 198, ശാഫി’ഈ ഗ്രന്ഥങ്ങളായ ഫത്ഹുല്‍ ജവാദ് പേജ് 163, തുഹ്ഫ 2/241, നിഹായ, മുഗ്നി, അല്‍ മന്‍ഹജുല്‍ ഖ്വവീം 2/427, ഇംദാദ് 1/103, ഇര്‍ശാദുസ്സാരി 3/426, കിഫായതുല്‍ അഖ്യാര്‍ 1/88, ദലീലുല്‍ ഫാലിഹീന്‍ 2/670, ഖ്വല്‍യൂബി 1/217, ശര്‍ഖ്വാവി 1/310, ബുശ്റല്‍ കരീം 1/103, ഹമ്പലീ ഗ്രന്ഥങ്ങളായ മുഗ്നി 1/834 ഹാശിയതുല്‍ മുഗ്നി 2/167 തുടങ്ങിയവ ഉദാഹരണങ്ങളാണ്.

(32) ഇബ്നു തൈമിയ്യ എഴുതുന്നു: “ഖ്വിയാമു റമള്വാനില്‍ ഇരുപത് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റുമാണ് ഉബയ്യുബ്നു ക’അ്ബ്(റ) ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇപ്രകാരം നിസ്കരിക്കുന്നതാണ് നബിചര്യയെന്ന് ഭൂരിപക്ഷം പണ്ഢിതന്മാരും അഭിപ്രായപ്പെടുന്നു. മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബികള്‍ക്കിടയില്‍ ഇപ്രകാരം നിസ്കരിച്ചപ്പോള്‍ ആരുടെ ഭാഗത്തുനിന്നും യാതൊരു എതിര്‍പ്പുമുണ്ടായിട്ടില്ലെന്നതാണ് ഇതിനു കാരണം.” (ഇബ്നുതൈമിയ്യയുടെ മജ്മൂ’ഉല്‍ ഫതാവ 23/112)

(33) ഇബ്നു ഖയ്യിം പറയുന്നു: “ഉബയ്യു ബ്നു ക’അ്ബ്(റ) ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിച്ചത് നമുക്ക് രേഖയാണ്.” (‘ഔനുല്‍ ബാരി 4/373)

(34) പുത്തന്‍ വാദികളുടെ നേതാവ് ഇബ്നു ‘അബ്ദില്‍ വഹാബ് പറയുന്നു: “ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ‘ഉമര്‍(റ) തറാവീഹിനുവേണ്ടി ജനങ്ങളെ സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്’അത് നിസ്കരിച്ചുവെന്നതാണ് നമ്മുടെ രേഖ” (മുഖ്തസ്വറുല്‍ ഇന്‍സ്വാഫ് 1/106)

(35) ശിയാക്കള്‍ പോലും തറാവീഹ് ഇരുപത് റക്’അതാണെന്ന് സമ്മതിക്കുന്നു. വഖ്വ്തിന്റെ കാര്യത്തിലാണ് ഭിന്നതയുള്ളത്. അവരുടെ കിതാബുശ്ശരീ’അ 1/65ല്‍ പറയുന്നു: “റമള്വാനിന്റെ എല്ലാ രാത്രികളിലും ഇരുപത് റക്’താണ് നിസ്കരിക്കേണ്ടത്. മഗ്രിബിന്റെ ശേഷം എട്ടും ‘ഇശാഇന്റെ ശേഷം പന്ത്രണ്ടുമായിരിക്കണമെന്നതാണ് പ്രബലം.” ഇത്രയും വ്യക്തമായ രേഖകളുടെ പിന്‍ബലം ഇരുപതിനുള്ളത് കൊണ്ടു തന്നെ നബി(സ്വ) ഇരുപത് റക്’അത് തറാവീഹ് നിസ്കരിച്ചിരുന്നുവെന്ന ഹദീസ് ശക്തിയാര്‍ജ്ജിക്കുന്നത് കൊണ്ട് അതിന്റെ നിവേദക പരമ്പരയിലെ ദൌര്‍ബല്യം പരിഹരിക്കപ്പെടുമെന്നും അതു കൊണ്ടു തന്നെ പ്രസ്തുത ഹദീസ് രേഖയായി അവലംബിക്കാമെന്നും മിന്‍ഹതുല്‍ ഖാലിഖ്വ് 2/66, ഫത്ഹുല്‍ മുല്‍ഹിം 2/319, അത്ത’അ്ലീഖ്വുസ്സ്വബീഹ് 2/105 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.
ഈ അടിസ്ഥാനത്തിലാകാം ഇമാം റാഫി’ഈ (റ) തന്റെ ശര്‍ഹുല്‍ കബീര്‍ 4/264ല്‍ പ്രസ്തുത ഹദീസ് രേഖയായി അവലംബിച്ചത്. ശൈഖ് അബ്ദുല്‍ ഹഖ്വ് അദ്ദഹ്ലവി(റ) തന്റെ ലമ’ആതില്‍ പറയുന്നത് കാണുക. “ഇബ്നു ‘അബ്ബാസ് (റ) വിന്റെ ഹദീസില്‍ വന്നത് പ്രകാരം നബി(സ്വ) ഇരുപത് റക്’അത് നിസ്കരിച്ചതായി സ്വഹാബത്തിന്റെ അരികില്‍ സ്ഥിരപ്പെട്ടിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. അതു കൊണ്ട് തന്നെയാണ് ‘ഉമര്‍(റ) അപ്രകാരം തെരഞ്ഞെടുത്തത്.” ശൈഖ് മുഹമ്മദ് ഇദ്രീസിന്റെ ത’അ് ലീഖ് 2/105ല്‍ ഇതുദ്ധരിച്ചിട്ടുണ്ട്.

. {التَّرَاوِيحُ، عِشْرُونَ رَكْعَةً بِعَشْرِ تَسْلِيمَاتٍ. قُلْتُ: فَلَوْ صَلَّى أَرْبَعًا بِتَسْلِيمَةٍ، لَمْ يَصِحَّ. ذَكَرُهُ الْقَاضِي حُسَيْنٌ فِي (الْفَتَاوَى) لِأَنَّهُ خِلَافُ الْمَشْرُوعِ. وَيَنْوِي التَّرَاوِيحَ، أَوْ قِيَامَ رَمَضَانَ. وَلَا يَصِحُّ بِنِيَّةٍ مُطْلَقَةٍ، بَلْ يَنْوِي رَكْعَتَيْنِ مِنَ التَّرَاوِيحِ فِي كُلِّ تَسْلِيمَةٍ. وَاللَّهُ أَعْلَمُ. قَالَ الشَّافِعِيُّ رَحِمَهُ اللَّهُ: وَرَأَيْتُ أَهْلَ الْمَدِينَةِ يَقُومُونَ بِتِسْعٍ وَثَلَاثِينَ، مِنْهَا ثَلَاثٌ لِلْوَتْرِ}*******************************روضة الطالبين وعمدة المفتين لالنووي – 1/ 90 (ഷാഫി മദ്ഹബിന്റെ ആധികാരിക ശബ്ദം; നവവി ഇമാം അര്‍ത്ഥ ശങ്കക്ക് ഇടയില്ലാതെ ഇരുപത് സ്ഥാപിക്കുന്നു)

.{ وأما الكلام في كمها، فنقول إنها مقدرة العشرين ركعة عندنا والشافعي رحمه الله، وعند مالك رحمة الله عليه أنه مقدرة بست وثلاثين ركعة اتباعاً لعمر وعلي رضي الله عنهما}************************/(المحيط البرهاني في الفقه النعماني فقه الإمام أبي حنيفة رضي الله عنه- 1/456)(ഇരുപതില്‍ കുറഞ്ഞ തറാവിഹു ഇല്ലെന്നു ഹനഫീ മദ്ഹബ് ...)

. {والتراويح فِي رَمَضَان وَهِي عشرُون رَكْعَة بعد صَلَاة الْعشَاء يسلم من كل رَكْعَتَيْنِ غير الشفع وَالْوتر} - الخلاصة الفقهية على مذهب السادة المالكية - 1/133(തരാവീഹു ഇരുപതെന്നു മാലികീ മദ്ഹബ് )

.وَقَال الْحَنَابِلَةُ: لاَ يَنْقُصُ مِنَ الْعِشْرِينَ رَكْعَةً، وَلاَ بَأْسَ بِالزِّيَادَةِ عَلَيْهَا نَصًّا، قَال عَبْدُ اللَّهِ بْنُ أَحْمَدَ: رَأَيْتُ أَبِي يُصَلِّي فِي رَمَضَانَ مَا لاَ أُحْصِي، وَكَانَ عَبْدُ الرَّحْمَنِ بْنِ الأْسْوَدُ يَقُومُ بِأَرْبَعِينَ رَكْعَةً وَيُوتِرُ بَعْدَهَا بِسَبْعٍ ******************************مطالب أولي النهى 1 / 563، كشاف القناع 1 / 425(ഇരുപതിൽ കുറയരുത് കൂടുന്നതില്‍ തെറ്റില്ല - ഹംബലി മദ്ഹബ് )

. {{ومناقشة كلام الناس في الزيادة على العشرين ركعة وأنها سنة أهل المدينة، ثم قال وهو محل الشاهد :"ولما ولى والدي رحمه الله إمامة المسجد النبوي أحيا سنتهم القديمة في ذلك مع مراعاة ما عليه الأكثر فكان يصلي التراويح أول الليل بعشرين ركعة على المعتاد. ثم يقوم آخر الليل في المسجد بست عشرة ركعة فيختم في الجماعة في شهر رمضان ختمتين واستمر على ذلك عمل أهل المدينة بعده فهم عليه إلى الآن". اهـ. راجع طرح التثريب ج1ص98. (ابن باز) وقوله: "فكان يصلي التراويح أول الليل بعشرين ركعة على المعتاد"يدل أيضاً على أنها كانت قبله عشرين ركعة وهو العدد المعتاد عندهم من قبله}}*****************************************مجلة الجامعة الإسلامية بالمدينة النبوية / لفضيلة نائب رئيس الجامعة الإسلامية الشيخ عبد العزيز بن باز- 347/3( സൗദി മുഫ്തി കൂടി ആയിരുന്ന പണ്ഡിതന്‍ ഷെയ്ഖ് ഇബ്നു ബാസ് മദീനയുടെ ചരിത്രം കൂടി വിവരിച്ചു അന്നുമുതല്‍ ഇന്നുവരെ ഇരുപതില്‍ കുറഞ്ഞ തരാവീഹു ഇല്ലെന്നു സമര്തിക്കുന്നു! - പിന്നെ എട്രവേനമെങ്കിലും നിസ്കരിക്കാം എന്നാ പക്ഷക്കാരനാണ് ഇബ്ന്‍ ബാസ്.... അതിനു അദ്ദേഹം തെളിവ് പറയാറ് ( മസന മസന.... ) എന്ന ഹദീസാണ് )....

. {فَإِنَّهُ قَدْ ثَبَتَ أَنَّ أُبَيَّ بْنَ كَعْبٍ كَانَ يَقُومُ بِالنَّاسِ عِشْرِينَ رَكْعَةً فِي قِيَامِ رَمَضَانَ، وَيُوتِرُ بِثَلَاثٍ. فَرَأَى كَثِيرٌ مِنْ الْعُلَمَاءِ أَنَّ ذَلِكَ هُوَ السُّنَّةُ؛ لِأَنَّهُ أَقَامَهُ بَيْنَ الْمُهَاجِرِينَ َالْأَنْصَارِ، وَلَمْ يُنْكِرْهُ مُنْكِرٌ}***********************الفتاوى الكبرى

Tuesday, June 17, 2014

യതീമായ സമുദായത്തെ കടിച്ചുകീറുന്നത് കണ്ടില്ലേ? 

ലോകത്തിലെ മറ്റൊരു മുസ്ലിം സമൂഹത്തിലും കാണാത്ത വിധം ഇത്രയധികം യതീംഖാനകള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നതിന്‍റെ ചരിത്രപശ്ചാത്തലം ആരെങ്കിലും എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ. സമുദായത്തിലെ അനാഥകളെയും അഗതികളെയും സംരക്ഷിക്കേണ്ടത് ബാധ്യതയാണെന്നും അതിനു ഇതുപോലെ ഫലപ്രദമായൊരു മാര്‍ഗം വേറെയില്ലെന്നും ചിന്തിച്ചു മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണോ മഹല്ലു കമ്മിറ്റികളും മതസാമൂഹിക സംഘടനകളും അ നാഥാലയങ്ങള്‍ കെട്ടിപ്പൊക്കാന്‍ ആവേശം കാണിക്കുന്നത്. അതല്ല, ഒരു നല്ല മഹല്ല് ആവണമെങ്കില്‍ മദ്രസയും പള്ളിയും കഴിഞ്ഞാല്‍ വേണ്ടത് യതീംഖാനയാണ് എന്ന നിഷ്ക്കളങ്കമായ ചിന്തയുടെ ഉല്‍പന്നമാണോ ഇന്നീ കാണുന്ന ധര്‍മസ്ഥാപനങ്ങളെല്ലാം. അതുമല്ല, ചിലരെങ്കിലും യതീംഖാനകളെ നാട്ടിന്‍റെ സ്റ്റാറ്റസ് സിംബലും വരുമാനമാര്‍ഗവുമായി കാണുന്നുണ്ടോ? യതീമുകള്‍ക്ക് പഞ്ഞം നേരിടുന്ന നമ്മുടെ കാലഘട്ടത്തില്‍ ചില സ്ഥാപനങ്ങളെങ്കിലും അടച്ചുപൂട്ടാനോ ആവശ്യമുള്ളിടത്തേക്ക് പറിച്ചുനടുവാനോ സമയമായിട്ടില്ലേ. ദശകങ്ങള്‍ക്കു മുന്പ് തുടങ്ങി വച്ച ജീവകാരുണ്യദൗത്യം മാറിയ രാഷ്ട്രീയ സാമൂഹികസാഹചര്യത്തില്‍ അല്ലലേതുമില്ലാതെ മുന്നോട്ടു കൊ ണ്ടു പോകുവാന്‍ കഴിയുമെന്നത് മിഥ്യാധാരണയാണെന്ന് ഇപ്പോഴെങ്കിലും ബോധ്യമായോ?

ഇമ്മട്ടിലുള്ള പര്യാലോചനകള്‍ അനിവാര്യമാക്കുന്ന കൊടും വിവാദമാണ് കേരളക്കരയില്‍ ഇപ്പോള്‍ ആഞ്ഞുവീശുന്നത്. വിവാദത്തിന് വഴിമരുന്നിട്ട സംഭവത്തെ, വൈകാരികമായല്ലാതെ, വസ്തുനിഷ്ഠമായി നമുക്കൊന്ന് പരിശോധിച്ചുനോക്കാം

മേയ് 24 ശനിയാഴ്ച 2.10. പാറ്റ്ന എറണാകുളം എക്സ്പ്രസ് പാലക്കാട് ജംഗ്ഷനില്‍ കു തിച്ചെത്തുന്നു. വണ്ടി നിര്‍ത്തേണ്ട താമസം ഏതോ ഭാഷ സംസാരിക്കുന്ന കുറെ കുട്ടികള്‍ ചാടിയിറങ്ങുന്നു. സ്റ്റേഷന്‍ ബഹളമയം. റെ യില്‍വേ അധികൃതര്‍ ഒരു നിമിഷം സ്തബ്ധരായി. എവിടെന്നാണ് ഈ കുട്ടികള്‍ ഒഴുകിയെത്തിയത്? എവിടെക്കാണ് യാത്ര? റെയില്‍വേ സുരക്ഷാ പോലിസ് അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് കിട്ടിയ പ്രാഥമിക വിവരങ്ങള്‍ ഇതാണ് 466 കുട്ടികളാണ് ഒലവക്കോട് സ്റ്റേഷനില്‍ വന്നി റങ്ങിയത്. ജാര്‍ക്കണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് വരുന്നത്. കോഴിക്കോട് മുക്കം യതീംഖാനയാണ് ലക്ഷ്യം. ഇവരില്‍ 182പേര്‍ ഓര്‍ഫനേജിലെ അന്തേവാസികളാണ്. വേനലവധി കഴിഞ്ഞ് മടക്കയാത്ര തിരിച്ചവര്‍. ഇവരുടെ കൈയില്‍ തിരിച്ചറിയല്‍ കാര്‍ഡ് തെളി വായുണ്ട്. 265പേര്‍ പുതുതായി ചേരാന്‍ വരു ന്നവരായതു കൊണ്ട് ഒരു രേഖയും കൈവശമില്ല. മൂന്നു കന്പാര്‍ട്ടുമെന്‍റുകളില്‍ രണ്ടുദിവസം ഞെങ്ങി ഞെരുങ്ങി യാത്ര ചെയ്താണ് ഇവര്‍ കേരളത്തിലെത്തിയിരിക്കുന്നത്. അധ്യാപകരും ബന്ധുക്കളുമടക്കം 43മുതിര്‍ന്നവര്‍ ഒപ്പമുണ്ട്. ഇവരില്‍ പത്തു പേര്‍ സ്ത്രീകളാണ്. ദിവസങ്ങള്‍ക്ക് മുന്പ് ഗോഹാട്ടി എക്സ്പ്രസില്‍ അസമില്‍നിന്നുള്ള 124കുട്ടികള്‍ ഇതുപോലെ പാലക്കാട് വന്നിറങ്ങിയിരുന്നുവത്രെ.

കേരളത്തിലെ യതീംഖാനകളെയും അറബിക് കോളജുകളെയും കുറിച്ച് മനസ്സിലാക്കിയവരില്‍ കൗതുകമോ വിസ്മയമോ ജനിപ്പിക്കാത്ത വിവരങ്ങളാണിവ. കാരണം, കേരളത്തിലെ പ്രധാനപ്പെട്ട പല അനാഥാലയങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധി കുട്ടികള്‍ അന്തേവാസികളായി വര്‍ഷങ്ങളായി കഴിയുന്നുണ്ട്. ഇത് ഒരു രഹസ്യ ഏ ര്‍പ്പാടല്ല. ഈ കുട്ടികളില്‍നിന്നുള്ള മിടുക്കന്മാര്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവങ്ങളില്‍ പാട്ട് പാടിയും കഥ പറഞ്ഞും സമ്മാനം നേടുന്പോള്‍ മാധ്യമങ്ങള്‍ അളവറ്റ ആവേശത്തോടെ അവരുടെ റിപ്പോര്‍ട്ട് ചെയ്യാറുള്ളതാണ്. കേരളത്തിലെ പ്ര ശസ്തമായ പല അറബിക് കോളജുകളിലും അന്യസംസ്ഥാന വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കേരളം അന്യസംസ്ഥാനത്തുനിന്നുള്ള കുട്ടികള്‍ക്ക് അഭയകേന്ദ്രമായി മാറുന്ന പ്രവണത കണ്ടുതുടങ്ങിയത് സമീപകാലത്താണ്. സച്ചാ ര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തുറന്നു കാട്ടിയ ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ സാമൂഹികാവസ്ഥ കണ്ട് ഞെട്ടിയ കേരളത്തിലെ സന്നദ്ധസംഘടനകള്‍ ക്ഷുത്തടക്കാന്‍ വകയോ അന്തിയുറങ്ങാന്‍ കൂരയോ ഇല്ലാത്ത പാവങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ വിശാലമനസ്കത കാട്ടിയത് കുറെ കുഞ്ഞുങ്ങള്‍ക്ക് മൂന്നു നേരവും പശി യടക്കാന്‍ അവസരമൊരുക്കിക്കൊടുത്തു. അതുകൊണ്ടുതന്നെ കഴിഞ്ഞ ആറേഴുവര്‍ഷമായി അസം, ബംഗാള്‍, ബീഹാര്‍, ജാര്‍ക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ യതീംഖാനകളിലേക്കും മദ്രസകളിലേക്കും അനാഥകളുടെയും അഗതികളുടെയും ഒഴുക്കാണ്. ഗ്രാമത്തിലെ കുഞ്ഞുങ്ങള്‍ കേരളം എന്ന സ്വര്‍ഗത്തിലേക്ക് വണ്ടി കയറുന്നതും സുഭിക്ഷം ഭക്ഷിച്ച് ശരീരപുഷ്ടിയോടെ നല്ല വസ്ത്രങ്ങളണിഞ്ഞ് തിരിച്ചു വരുന്നതും മറ്റുള്ള പാവങ്ങള്‍ക്കും പാഠമായതാണ് ഇത്രയധികം കുട്ടികള്‍ ഒരുമിച്ച് വരുന്നതിന് പ്രചോദനമായത് കാണാം. കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിന്‍െറ വാര്‍ഷിക സമ്മേളനത്തില്‍ അന്യസംസ്ഥാനത്തുനിന്നുള്ള വദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകസമ്മളനം പന്തല്‍ കെട്ടി നടത്തിയത് ശാഹിദ് കൗതുകത്തോ ടെ നോക്കിക്കണ്ടതാണ്. മനുഷ്യന്‍ പടുത്തുയര്‍ത്തിയ ദേശാതിരുകളുടെ ഭിത്തികള്‍ ഭേദിച്ച്, മനുഷ്യത്വം പരത്തുന്നതില്‍ സമുദായനേതൃത്വം കാണിക്കുന്ന ഔല്‍സുക്യം വലിയൊരു തിരിച്ചറിവിന്‍െറ ലക്ഷണമായാണ് അന്നു തോന്നിയത്. ഗള്‍ഫ് പണത്തിന്‍െറ ഒഴുക്ക് കേരളത്തിന്‍െറ സാമൂഹികവും സാന്പത്തികവുമായ അവസ്ഥ മെച്ചപ്പെടുത്തിയപ്പോള്‍ മക്കളെ അനാഥാലയത്തിലാക്കേണ്ട ഗതികേടില്‍ നിന്ന് ഭൂരിഭാഗം പാവങ്ങളും രക്ഷപ്പെട്ടു എന്നു തന്നെ പറയാം. അതോടെ, അന്തേവാസികളുടെ എണ്ണം ഗണ്യമായി കുറയുന്ന പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ ചേര്‍ത്തു നഷ്ടം നികത്താനുള്ള പ്രവണത കൂടി വന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. കണ്ണൂര്‍ ജില്ലയിലെ പല യതീംഖാനകളിലും കുടകിലെ നിരവധി കുട്ടികള്‍ അന്തേവാസികളായുണ്ട്. ഇതൊന്നും തന്നെ തെറ്റായ കാര്യമല്ല. എന്നല്ല, പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട ദിശാമാറ്റവുമാണ്.

വിഷയത്തെ ഈ നിലയില്‍ സമീപിക്കണമെങ്കില്‍ രാഷ്ട്രീയനേതാവായാലും മാധ്യമങ്ങളായാലും മന്ത്രിയായാലും പോലിസ് ഉദ്യോ ഗസ്ഥരായാലും വസ്തുതകളെ വസ്തുതകളായി കാണാനും നിഷ്പക്ഷമായും നീതിപൂര്‍വകമായും വിലയിരുത്താനുമുള്ള ആര്‍ജവവും സത്യസന്ധതയും കൈമുതലായി വേണം. അങ്ങേയറ്റത്തെ മുന്‍വിധിയോടെ ഒരു സമൂഹത്തെയും അവരുടെ രചനാത്മക സംരംഭങ്ങളെയും നോക്കിക്കാണുന്ന ഒരു വ്യവസ്ഥിതിയില്‍ ഇത്തരം ഘട്ടങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്‍െറ സാന്പിള്‍ വെടിക്കെട്ടാണ് നാമിപ്പോള്‍ കണ്ടത്. മുക്കം യതീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് ഏതോ ഗൂ ഢാലോചനയുടെ ഭാഗമാണെന്നും മനുഷ്യക്കടത്തായി കണ്ട് ഇന്ത്യന്‍ ശിക്ഷാനിയമം 370 (5) വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ബി.ജെ.പി കേന്ദ്രങ്ങള്‍ ആക്രോശിച്ചപ്പോഴേക്കും നമ്മുടെ ചാനലുകളും ആഭ്യന്തര മന്ത്രി യും ഐ.പി.എസ് പട്ടംകെട്ടിയവരും ഒത്തൊ രുമിച്ച് ഒരു കോറസായി പാടിയത് മനഃസാക്ഷി യുള്ളവരെ ഞെട്ടിച്ചിരിക്കയാണ്. ലൈംഗിക പീഡനത്തിനോ അവയവങ്ങള്‍ അപഹരിക്കുന്നതിനോ തട്ടിക്കൊണ്ടുപോകുന്ന കുറ്റം 370 (5) വകുപ്പ് ചുമത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുത്തു എന്നു മാത്രമല്ല, സംഭവം മറയാക്കി കേരളത്തിലെ മുസ്ലിം അനാഥാലയങ്ങളെ ഒന്നങ്കടം അപകീര്‍ത്തിപ്പെടുത്താനും അവയുടെ കര്‍മമണ്ഡലത്തെ തന്നെ തള്ളിപ്പറയാനും രാഷ്ട്രീയഭരണ നേതൃത്വവും മാധ്യമങ്ങളും ഒറ്റക്കെട്ടായി നീങ്ങു ന്ന ഞെട്ടിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. യതീംഖാനകള്‍ അനാശാസ്യകേന്ദ്രങ്ങളാണെന്നും കുട്ടികളെ മതം മാറ്റാനും ഭീകരവാദത്തിനായി റിക്രൂട്ട് ചെയ്യാനുമാണ് അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നത് എന്നുവരെ നിസ്സങ്കോചം പറയാന്‍ ചിലരെങ്കിലും മുന്നോട്ടു വന്നു എന്നത് ആരിലാണ് നടുക്കമുളവാക്കാത്തത്. വളരെ ആസൂത്രിതമായി അരങ്ങേറിയ കുപ്രചാരണത്തിനെതിരെ മുസ്ലിം നേതൃത്വം ഇറങ്ങിയപ്പോഴാണ് മുസ്ലിംലീഗ് വാ തുറക്കുന്നത്. ജൂണ്‍ രണ്ടിനു കോഴിക്കോട് ചേര്‍ന്ന ലീഗ് നേതൃയോഗം സംഭവം മനുഷ്യക്കടത്തല്ലെന്നും ഐ.പി.സി 370 (5) പ്രകാരം കേസെടുത്തത് റദ്ദാക്കണമെന്നും ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടുവെങ്കിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒരു കാര്യം അ സന്ദിഗ്ധമായി പറഞ്ഞു നിയമം നിയമത്തിന്‍െറ വഴിക്കു നീങ്ങും. എഫ്.ഐ.ആര്‍ റദ്ദാക്കുന്ന പ്രശ്നമുദിക്കുന്നില്ല.

മോഡി യുഗത്തില്‍ കേരളമാകെ മാറിയിരിക്കയാണെന്ന് തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും ഭാഷയിലാണ് മനുഷ്യാവകാശ കമ്മീഷനും മന്ത്രിയും പോലീസും മാധ്യമങ്ങളുമെല്ലാം സംസാരിക്കുന്നത്. യതീംഖാനകളെക്കുറിച്ചുള്ള കടുത്ത മുന്‍വിധിയാണ് എല്ലാവരുടെയും വാക്കുകളില്‍ മുഴച്ചുനില്‍ക്കുന്നത്. ഈലാഹീ പ്രീതി കാംക്ഷിച്ചു വളരെ സാന്പത്തികക്ലേശങ്ങള്‍ സഹിച്ച് നടത്തിപ്പോരുന്ന അനാഥാലയങ്ങള്‍, പാവപ്പെട്ടവന്‍റെ മക്കള്‍ക്ക് തുണയായും തണലായും വര്‍ത്തിക്കുന്നു എന്നു മാത്രമല്ല, സമൂഹത്തിന്‍െറ പുറന്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട് അക്രമികളും ഗുണ്ടകളുമായി മാറിയേക്കാവുന്ന ഒരു തലമുറയെ വിദ്യയും ഭക്ഷണവും നല്‍കി നല്ല പൗരന്മാരാക്കി മാറ്റിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം കൂടിയാണ് നിറവേറ്റുന്നത്. എന്നാല്‍, തീവ്രവലതു പക്ഷ സംഘടനകള്‍ക്ക് യതീംഖാനകളോടുള്ള വിരോധത്തിനു ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്്. കോഴിക്കോട്ടെ ജെ.ഡി.ടി ഇസ്ലാം അനാഥാലയം സ്ഥാപിക്കപ്പെടുന്നത് 1921ലെ മലബാര്‍ കലാപാനന്തരമാണ്. കലാപത്തില്‍ ജീവന്‍ നല്‍കേണ്ടി വന്നവരുടെ മക്കളുടെ ഹൃദയഭേദകമായ കഥ വിവരിച്ചു കൊണ്ടുള്ള ഒരു കത്ത് ദി ഹിന്ദു പത്രത്തില്‍ വായിച്ച് ഉത്തരേന്ത്യയിലെ പ്രമാണിമാരായ കസൂരി സഹോദരങ്ങള്‍ നല്‍ കിയ തുകകൊണ്ടാണ് സ്ഥാപനത്തിന് അസ്ഥിവാരമിടുന്നത്. യത്തീംഖാനകള്‍ പോയകാലത്ത് നിറവേറ്റിയ സാമൂഹിക ദൗത്യം മറച്ചുവെച്ചാണ് നമ്മുടെ രാഷ്ട്രീയനായകര്‍ നന്ദികേടിന്‍െറ വിഷഭാണ്ഡം തുറന്നു വിടുന്നത്. എത്രയെത്ര കുഞ്ഞുങ്ങളെ ഈ സ്ഥാപനങ്ങള്‍ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റുകയും സേവനമണ്ഡലത്തിന്‍െറ സൂര്യവെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇപ്പോള്‍ യതീംഖാനകളെ തീവ്രാദ റിക്രൂട്ടിങ് സെന്‍ററായി ചാപ്പകുത്തുന്ന രാഷ്ട്രീയ നേതൃത്വത്തിന് അറിയില്ല. കെ പി രാമന്‍ എന്ന കീഴാളന്‍ വളര്‍ന്നുവന്ന് എം.എല്‍.എ സ്ഥാനത്തോളം എത്തിയത് യതീംഖാനയുടെ തണലിലാണ്. ജീവിതത്തില്‍ എന്നെങ്കിലും ഒരു മനുഷ്യനു കൈത്താങ്ങാവാനോ ജീവിതദുരിതത്തില്‍പ്പെട്ടവന് അഭയമാവാനോ ഭാഗ്യം ലഭിക്കാത്ത ഒരു വിഭാഗമാണ് കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനും സാമൂഹിക സേവനവഴിയില്‍ കടന്പകളിടാനും ഒരുന്പെട്ടുവരുന്നതെന്നു കാണാം.

യതീംഖാനകളെക്കുറിച്ചുയര്‍ന്ന വിവാദം ഒരു പുനര്‍വിചിന്തനത്തിനു മുസ്ലിംകളെ പ്രാപ്തമാക്കിയെങ്കില്‍ എന്നാശിച്ചുപോവുകയാണ്. പ്രസവിച്ചു വീണ കുഞ്ഞുങ്ങള്‍ പോലും പീഡനങ്ങള്‍ക്ക് ഇരയാവുന്ന ഇക്കാലത്ത് യതീംഖാനാ അന്തേവാസികളെ നിരുത്തരവാദരീതിയില്‍ കൈകാര്യം ചെയ്യാനോ അവരുടെ മേല്‍നോട്ടം ഏറ്റെടുക്കാനോ നിയമം അനുവദിക്കുന്നില്ല. 1960ലെ ധര്‍മസ്ഥാപന മേല്‍നോട്ട, നിയന്ത്രണ നിയമത്തിന്‍െറ( Orphanages and Other Charitable Homes (Supervision and Control Act,1960) കീഴിലാണ് നിലവില്‍ അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ജുവനൈല്‍ ജസ്റ്റീസ് ആക്ടിന്‍റെ കീഴിലേക്ക് ഈ സ്ഥാപനങ്ങളെ കൊണ്ടുവരാനും കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്താനും ആലോചന നടക്കുന്നതായാ ണ് മനസ്സിലാക്കേണ്ടത്. സര്‍ക്കാരിന്‍െറ കടി ഞ്ഞാണ്‍ മുറുക്കുക എന്നതാവാം ലക്ഷ്യം. കര്‍ക്കശമായ ഓഡിറ്റിങ്ങും നിരന്തരമായ പോലി സ് നിരീക്ഷണവും ഈ സ്ഥാപനങ്ങളുടെ സ്വ യംഭരണം തന്നെ നഷ്ടപ്പെടുത്താന്‍ കാരണമായേക്കാം.

യതീംഖാന നടത്തിപ്പ് ഏറ്റവും ഉത്തരവാ ദിത്തമുള്ള ബാധ്യതയാണെന്ന് മുസ്ലിംകള്‍ ആദ്യം മനസ്സിലാക്കണം. ഒന്നിനും കൊള്ളാത്തവരെ ഏല്‍പിക്കേണ്ട ജോലിയല്ല യതീംഖാനയുമായി ബന്ധപ്പെട്ടത്. കാലഘട്ടത്തെക്കുറിച്ച് നല്ല അവഗാഹമുള്ളവരെയും നിയമത്തില്‍ പിടിപാടുള്ളവരെയും മുന്നില്‍ നിര്‍ത്തി വേണം ഇനിയുള്ള കാലം ജീവകാരുണ്യ മേഖലയില്‍ ഒരടി മുന്നോട്ടു വെക്കാന്‍. അല്ലെങ്കില്‍ ഇലാഹിപ്രീതി കാംക്ഷിച്ചു നടത്തുന്ന സദ്കര്‍മം പോലും ഭീകരവാദത്തിന്‍െറയും മനുഷ്യക്കടത്തിന്‍റെയും കണക്കിലാവും വരവുവെക്കുക. നൈ ജീരിയയിലെ ബോകോഹറാമിനെയും മുക്കത്തെ മുസ്ലിംയതീംഖാനയെയും ഒരേ ബ്ര ഷ് കൊണ്ട് ചായം പൂശുന്ന മലയാളിയുടെ മഞ്ഞമനസ്സ് കൂടുതല്‍ കടുക്കുന്നതോടെ ചുകപ്പ് പോലും അപ്രത്യക്ഷമായേക്കുമെന്ന വകതിരിവിലാവണം ഓരോ കാലടിയും മുന്നോട്ടുവെക്കുന്നത്. യതീംകുട്ടികളെയും അഗതികളെയും അവരുടെ വീട്ടില്‍തന്നെ പരിചരിക്കുന്ന കാരന്തൂര്‍ മര്‍കസ് മാതൃകയിലുള്ള തകാഫുല്‍ പദ്ധതി മറ്റു മുസ്ലിം സ്ഥാപനങ്ങള്‍ക്കും പകര്‍ത്താവുന്ന നല്ലൊരു രീതിയാണെന്ന് കൂടി ബന്ധപ്പെട്ടവരെ ഉണര്‍ത്തട്ടെ.
By,ശാഹിദ്@ Risala Weekly

ഇമ്മട്ടിലുള്ള പര്യാലോചനകള്‍ അനിവാര്യമാക്കുന്ന കൊടും വിവാദമാണ് കേരളക്കരയില്‍ ഇപ്പോള്‍ ആഞ്ഞുവീശുന്നത്. വിവാദത്തിന് വഴിമരുന്നിട്ട സംഭവത്തെ, വൈകാരികമായല്ലാതെ, വസ്തുനിഷ്ഠമായി നമുക്കൊന്ന് പരിശോധിച്ചുനോക്കാം
മേയ് 24 ശനിയാഴ്ച 2.10. പാറ്റ്ന എറണാകുളം എക്സ്പ്രസ് പാലക്കാട് ജംഗ്ഷനില്‍ കു തിച്ചെത്തുന്നു. വണ്ടി നിര്‍ത്തേണ്ട താമസം ഏതോ ഭാഷ സംസാരിക്കുന്ന കുറെ കുട്ടികള്‍ ചാടിയിറങ്ങുന്നു. സ്റ്റേഷന്‍ ബഹളമയം. റെ യില്‍വേ അധികൃതര്‍ ഒരു നിമിഷം സ്തബ്ധരായി. എവിടെന്നാണ് ഈ കുട്ടികള്‍ ഒഴുകിയെത്തിയത്? എവിടെക്കാണ് യാത്ര? റെയില്‍വേ സുരക്ഷാ പോലിസ് അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് കിട്ടിയ പ്രാഥമിക വിവരങ്ങള്‍ ഇതാണ് 466 കുട്ടികളാണ് ഒലവക്കോട് സ്റ്റേഷനില്‍ വന്നി റങ്ങിയത്. ജാര്‍ക്കണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് വരുന്നത്. കോഴിക്കോട് മുക്കം യതീംഖാനയാണ് ലക്ഷ്യം. ഇവരില്‍ 182പേര്‍ ഓര്‍ഫനേജിലെ അന്തേവാസികളാണ്. വേനലവധി കഴിഞ്ഞ് മടക്കയാത്ര തിരിച്ചവര്‍. ഇവരുടെ കൈയില്‍ തിരിച്ചറിയല്‍ കാര്‍ഡ് തെളി വായുണ്ട്. 265പേര്‍ പുതുതായി ചേരാന്‍ വരു ന്നവരായതു കൊണ്ട് ഒരു രേഖയും കൈവശമില്ല. മൂന്നു കന്പാര്‍ട്ടുമെന്‍റുകളില്‍ രണ്ടുദിവസം ഞെങ്ങി ഞെരുങ്ങി യാത്ര ചെയ്താണ് ഇവര്‍ കേരളത്തിലെത്തിയിരിക്കുന്നത്. അധ്യാപകരും ബന്ധുക്കളുമടക്കം 43മുതിര്‍ന്നവര്‍ ഒപ്പമുണ്ട്. ഇവരില്‍ പത്തു പേര്‍ സ്ത്രീകളാണ്. ദിവസങ്ങള്‍ക്ക് മുന്പ് ഗോഹാട്ടി എക്സ്പ്രസില്‍ അസമില്‍നിന്നുള്ള 124കുട്ടികള്‍ ഇതുപോലെ പാലക്കാട് വന്നിറങ്ങിയിരുന്നുവത്രെ.
കേരളത്തിലെ യതീംഖാനകളെയും അറബിക് കോളജുകളെയും കുറിച്ച് മനസ്സിലാക്കിയവരില്‍ കൗതുകമോ വിസ്മയമോ ജനിപ്പിക്കാത്ത വിവരങ്ങളാണിവ. കാരണം, കേരളത്തിലെ പ്രധാനപ്പെട്ട പല അനാഥാലയങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധി കുട്ടികള്‍ അന്തേവാസികളായി വര്‍ഷങ്ങളായി കഴിയുന്നുണ്ട്. ഇത് ഒരു രഹസ്യ ഏ ര്‍പ്പാടല്ല. ഈ കുട്ടികളില്‍നിന്നുള്ള മിടുക്കന്മാര്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവങ്ങളില്‍ പാട്ട് പാടിയും കഥ പറഞ്ഞും സമ്മാനം നേടുന്പോള്‍ മാധ്യമങ്ങള്‍ അളവറ്റ ആവേശത്തോടെ അവരുടെ റിപ്പോര്‍ട്ട് ചെയ്യാറുള്ളതാണ്. കേരളത്തിലെ പ്ര ശസ്തമായ പല അറബിക് കോളജുകളിലും അന്യസംസ്ഥാന വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കേരളം അന്യസംസ്ഥാനത്തുനിന്നുള്ള കുട്ടികള്‍ക്ക് അഭയകേന്ദ്രമായി മാറുന്ന പ്രവണത കണ്ടുതുടങ്ങിയത് സമീപകാലത്താണ്. സച്ചാ ര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തുറന്നു കാട്ടിയ ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ സാമൂഹികാവസ്ഥ കണ്ട് ഞെട്ടിയ കേരളത്തിലെ സന്നദ്ധസംഘടനകള്‍ ക്ഷുത്തടക്കാന്‍ വകയോ അന്തിയുറങ്ങാന്‍ കൂരയോ ഇല്ലാത്ത പാവങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ വിശാലമനസ്കത കാട്ടിയത് കുറെ കുഞ്ഞുങ്ങള്‍ക്ക് മൂന്നു നേരവും പശി യടക്കാന്‍ അവസരമൊരുക്കിക്കൊടുത്തു. അതുകൊണ്ടുതന്നെ കഴിഞ്ഞ ആറേഴുവര്‍ഷമായി അസം, ബംഗാള്‍, ബീഹാര്‍, ജാര്‍ക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ യതീംഖാനകളിലേക്കും മദ്രസകളിലേക്കും അനാഥകളുടെയും അഗതികളുടെയും ഒഴുക്കാണ്. ഗ്രാമത്തിലെ കുഞ്ഞുങ്ങള്‍ കേരളം എന്ന സ്വര്‍ഗത്തിലേക്ക് വണ്ടി കയറുന്നതും സുഭിക്ഷം ഭക്ഷിച്ച് ശരീരപുഷ്ടിയോടെ നല്ല വസ്ത്രങ്ങളണിഞ്ഞ് തിരിച്ചു വരുന്നതും മറ്റുള്ള പാവങ്ങള്‍ക്കും പാഠമായതാണ് ഇത്രയധികം കുട്ടികള്‍ ഒരുമിച്ച് വരുന്നതിന് പ്രചോദനമായത് കാണാം. കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിന്‍െറ വാര്‍ഷിക സമ്മേളനത്തില്‍ അന്യസംസ്ഥാനത്തുനിന്നുള്ള വദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകസമ്മളനം പന്തല്‍ കെട്ടി നടത്തിയത് ശാഹിദ് കൗതുകത്തോ ടെ നോക്കിക്കണ്ടതാണ്. മനുഷ്യന്‍ പടുത്തുയര്‍ത്തിയ ദേശാതിരുകളുടെ ഭിത്തികള്‍ ഭേദിച്ച്, മനുഷ്യത്വം പരത്തുന്നതില്‍ സമുദായനേതൃത്വം കാണിക്കുന്ന ഔല്‍സുക്യം വലിയൊരു തിരിച്ചറിവിന്‍െറ ലക്ഷണമായാണ് അന്നു തോന്നിയത്. ഗള്‍ഫ് പണത്തിന്‍െറ ഒഴുക്ക് കേരളത്തിന്‍െറ സാമൂഹികവും സാന്പത്തികവുമായ അവസ്ഥ മെച്ചപ്പെടുത്തിയപ്പോള്‍ മക്കളെ അനാഥാലയത്തിലാക്കേണ്ട ഗതികേടില്‍ നിന്ന് ഭൂരിഭാഗം പാവങ്ങളും രക്ഷപ്പെട്ടു എന്നു തന്നെ പറയാം. അതോടെ, അന്തേവാസികളുടെ എണ്ണം ഗണ്യമായി കുറയുന്ന പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ ചേര്‍ത്തു നഷ്ടം നികത്താനുള്ള പ്രവണത കൂടി വന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. കണ്ണൂര്‍ ജില്ലയിലെ പല യതീംഖാനകളിലും കുടകിലെ നിരവധി കുട്ടികള്‍ അന്തേവാസികളായുണ്ട്. ഇതൊന്നും തന്നെ തെറ്റായ കാര്യമല്ല. എന്നല്ല, പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട ദിശാമാറ്റവുമാണ്.
വിഷയത്തെ ഈ നിലയില്‍ സമീപിക്കണമെങ്കില്‍ രാഷ്ട്രീയനേതാവായാലും മാധ്യമങ്ങളായാലും മന്ത്രിയായാലും പോലിസ് ഉദ്യോ ഗസ്ഥരായാലും വസ്തുതകളെ വസ്തുതകളായി കാണാനും നിഷ്പക്ഷമായും നീതിപൂര്‍വകമായും വിലയിരുത്താനുമുള്ള ആര്‍ജവവും സത്യസന്ധതയും കൈമുതലായി വേണം. അങ്ങേയറ്റത്തെ മുന്‍വിധിയോടെ ഒരു സമൂഹത്തെയും അവരുടെ രചനാത്മക സംരംഭങ്ങളെയും നോക്കിക്കാണുന്ന ഒരു വ്യവസ്ഥിതിയില്‍ ഇത്തരം ഘട്ടങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്‍െറ സാന്പിള്‍ വെടിക്കെട്ടാണ് നാമിപ്പോള്‍ കണ്ടത്. മുക്കം യതീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് ഏതോ ഗൂ ഢാലോചനയുടെ ഭാഗമാണെന്നും മനുഷ്യക്കടത്തായി കണ്ട് ഇന്ത്യന്‍ ശിക്ഷാനിയമം 370 (5) വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ബി.ജെ.പി കേന്ദ്രങ്ങള്‍ ആക്രോശിച്ചപ്പോഴേക്കും നമ്മുടെ ചാനലുകളും ആഭ്യന്തര മന്ത്രി യും ഐ.പി.എസ് പട്ടംകെട്ടിയവരും ഒത്തൊ രുമിച്ച് ഒരു കോറസായി പാടിയത് മനഃസാക്ഷി യുള്ളവരെ ഞെട്ടിച്ചിരിക്കയാണ്. ലൈംഗിക പീഡനത്തിനോ അവയവങ്ങള്‍ അപഹരിക്കുന്നതിനോ തട്ടിക്കൊണ്ടുപോകുന്ന കുറ്റം 370 (5) വകുപ്പ് ചുമത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുത്തു എന്നു മാത്രമല്ല, സംഭവം മറയാക്കി കേരളത്തിലെ മുസ്ലിം അനാഥാലയങ്ങളെ ഒന്നങ്കടം അപകീര്‍ത്തിപ്പെടുത്താനും അവയുടെ കര്‍മമണ്ഡലത്തെ തന്നെ തള്ളിപ്പറയാനും രാഷ്ട്രീയഭരണ നേതൃത്വവും മാധ്യമങ്ങളും ഒറ്റക്കെട്ടായി നീങ്ങു ന്ന ഞെട്ടിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. യതീംഖാനകള്‍ അനാശാസ്യകേന്ദ്രങ്ങളാണെന്നും കുട്ടികളെ മതം മാറ്റാനും ഭീകരവാദത്തിനായി റിക്രൂട്ട് ചെയ്യാനുമാണ് അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നത് എന്നുവരെ നിസ്സങ്കോചം പറയാന്‍ ചിലരെങ്കിലും മുന്നോട്ടു വന്നു എന്നത് ആരിലാണ് നടുക്കമുളവാക്കാത്തത്. വളരെ ആസൂത്രിതമായി അരങ്ങേറിയ കുപ്രചാരണത്തിനെതിരെ മുസ്ലിം നേതൃത്വം ഇറങ്ങിയപ്പോഴാണ് മുസ്ലിംലീഗ് വാ തുറക്കുന്നത്. ജൂണ്‍ രണ്ടിനു കോഴിക്കോട് ചേര്‍ന്ന ലീഗ് നേതൃയോഗം സംഭവം മനുഷ്യക്കടത്തല്ലെന്നും ഐ.പി.സി 370 (5) പ്രകാരം കേസെടുത്തത് റദ്ദാക്കണമെന്നും ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടുവെങ്കിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒരു കാര്യം അ സന്ദിഗ്ധമായി പറഞ്ഞു നിയമം നിയമത്തിന്‍െറ വഴിക്കു നീങ്ങും. എഫ്.ഐ.ആര്‍ റദ്ദാക്കുന്ന പ്രശ്നമുദിക്കുന്നില്ല.
മോഡി യുഗത്തില്‍ കേരളമാകെ മാറിയിരിക്കയാണെന്ന് തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും ഭാഷയിലാണ് മനുഷ്യാവകാശ കമ്മീഷനും മന്ത്രിയും പോലീസും മാധ്യമങ്ങളുമെല്ലാം സംസാരിക്കുന്നത്. യതീംഖാനകളെക്കുറിച്ചുള്ള കടുത്ത മുന്‍വിധിയാണ് എല്ലാവരുടെയും വാക്കുകളില്‍ മുഴച്ചുനില്‍ക്കുന്നത്. ഈലാഹീ പ്രീതി കാംക്ഷിച്ചു വളരെ സാന്പത്തികക്ലേശങ്ങള്‍ സഹിച്ച് നടത്തിപ്പോരുന്ന അനാഥാലയങ്ങള്‍, പാവപ്പെട്ടവന്‍റെ മക്കള്‍ക്ക് തുണയായും തണലായും വര്‍ത്തിക്കുന്നു എന്നു മാത്രമല്ല, സമൂഹത്തിന്‍െറ പുറന്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട് അക്രമികളും ഗുണ്ടകളുമായി മാറിയേക്കാവുന്ന ഒരു തലമുറയെ വിദ്യയും ഭക്ഷണവും നല്‍കി നല്ല പൗരന്മാരാക്കി മാറ്റിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം കൂടിയാണ് നിറവേറ്റുന്നത്. എന്നാല്‍, തീവ്രവലതു പക്ഷ സംഘടനകള്‍ക്ക് യതീംഖാനകളോടുള്ള വിരോധത്തിനു ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്്. കോഴിക്കോട്ടെ ജെ.ഡി.ടി ഇസ്ലാം അനാഥാലയം സ്ഥാപിക്കപ്പെടുന്നത് 1921ലെ മലബാര്‍ കലാപാനന്തരമാണ്. കലാപത്തില്‍ ജീവന്‍ നല്‍കേണ്ടി വന്നവരുടെ മക്കളുടെ ഹൃദയഭേദകമായ കഥ വിവരിച്ചു കൊണ്ടുള്ള ഒരു കത്ത് ദി ഹിന്ദു പത്രത്തില്‍ വായിച്ച് ഉത്തരേന്ത്യയിലെ പ്രമാണിമാരായ കസൂരി സഹോദരങ്ങള്‍ നല്‍ കിയ തുകകൊണ്ടാണ് സ്ഥാപനത്തിന് അസ്ഥിവാരമിടുന്നത്. യത്തീംഖാനകള്‍ പോയകാലത്ത് നിറവേറ്റിയ സാമൂഹിക ദൗത്യം മറച്ചുവെച്ചാണ് നമ്മുടെ രാഷ്ട്രീയനായകര്‍ നന്ദികേടിന്‍െറ വിഷഭാണ്ഡം തുറന്നു വിടുന്നത്. എത്രയെത്ര കുഞ്ഞുങ്ങളെ ഈ സ്ഥാപനങ്ങള്‍ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റുകയും സേവനമണ്ഡലത്തിന്‍െറ സൂര്യവെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇപ്പോള്‍ യതീംഖാനകളെ തീവ്രാദ റിക്രൂട്ടിങ് സെന്‍ററായി ചാപ്പകുത്തുന്ന രാഷ്ട്രീയ നേതൃത്വത്തിന് അറിയില്ല. കെ പി രാമന്‍ എന്ന കീഴാളന്‍ വളര്‍ന്നുവന്ന് എം.എല്‍.എ സ്ഥാനത്തോളം എത്തിയത് യതീംഖാനയുടെ തണലിലാണ്. ജീവിതത്തില്‍ എന്നെങ്കിലും ഒരു മനുഷ്യനു കൈത്താങ്ങാവാനോ ജീവിതദുരിതത്തില്‍പ്പെട്ടവന് അഭയമാവാനോ ഭാഗ്യം ലഭിക്കാത്ത ഒരു വിഭാഗമാണ് കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനും സാമൂഹിക സേവനവഴിയില്‍ കടന്പകളിടാനും ഒരുന്പെട്ടുവരുന്നതെന്നു കാണാം.
യതീംഖാനകളെക്കുറിച്ചുയര്‍ന്ന വിവാദം ഒരു പുനര്‍വിചിന്തനത്തിനു മുസ്ലിംകളെ പ്രാപ്തമാക്കിയെങ്കില്‍ എന്നാശിച്ചുപോവുകയാണ്. പ്രസവിച്ചു വീണ കുഞ്ഞുങ്ങള്‍ പോലും പീഡനങ്ങള്‍ക്ക് ഇരയാവുന്ന ഇക്കാലത്ത് യതീംഖാനാ അന്തേവാസികളെ നിരുത്തരവാദരീതിയില്‍ കൈകാര്യം ചെയ്യാനോ അവരുടെ മേല്‍നോട്ടം ഏറ്റെടുക്കാനോ നിയമം അനുവദിക്കുന്നില്ല. 1960ലെ ധര്‍മസ്ഥാപന മേല്‍നോട്ട, നിയന്ത്രണ നിയമത്തിന്‍െറ( Orphanages and Other Charitable Homes (Supervision and Control Act,1960) കീഴിലാണ് നിലവില്‍ അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ജുവനൈല്‍ ജസ്റ്റീസ് ആക്ടിന്‍റെ കീഴിലേക്ക് ഈ സ്ഥാപനങ്ങളെ കൊണ്ടുവരാനും കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്താനും ആലോചന നടക്കുന്നതായാ ണ് മനസ്സിലാക്കേണ്ടത്. സര്‍ക്കാരിന്‍െറ കടി ഞ്ഞാണ്‍ മുറുക്കുക എന്നതാവാം ലക്ഷ്യം. കര്‍ക്കശമായ ഓഡിറ്റിങ്ങും നിരന്തരമായ പോലി സ് നിരീക്ഷണവും ഈ സ്ഥാപനങ്ങളുടെ സ്വ യംഭരണം തന്നെ നഷ്ടപ്പെടുത്താന്‍ കാരണമായേക്കാം.
യതീംഖാന നടത്തിപ്പ് ഏറ്റവും ഉത്തരവാ ദിത്തമുള്ള ബാധ്യതയാണെന്ന് മുസ്ലിംകള്‍ ആദ്യം മനസ്സിലാക്കണം. ഒന്നിനും കൊള്ളാത്തവരെ ഏല്‍പിക്കേണ്ട ജോലിയല്ല യതീംഖാനയുമായി ബന്ധപ്പെട്ടത്. കാലഘട്ടത്തെക്കുറിച്ച് നല്ല അവഗാഹമുള്ളവരെയും നിയമത്തില്‍ പിടിപാടുള്ളവരെയും മുന്നില്‍ നിര്‍ത്തി വേണം ഇനിയുള്ള കാലം ജീവകാരുണ്യ മേഖലയില്‍ ഒരടി മുന്നോട്ടു വെക്കാന്‍. അല്ലെങ്കില്‍ ഇലാഹിപ്രീതി കാംക്ഷിച്ചു നടത്തുന്ന സദ്കര്‍മം പോലും ഭീകരവാദത്തിന്‍െറയും മനുഷ്യക്കടത്തിന്‍റെയും കണക്കിലാവും വരവുവെക്കുക. നൈ ജീരിയയിലെ ബോകോഹറാമിനെയും മുക്കത്തെ മുസ്ലിംയതീംഖാനയെയും ഒരേ ബ്ര ഷ് കൊണ്ട് ചായം പൂശുന്ന മലയാളിയുടെ മഞ്ഞമനസ്സ് കൂടുതല്‍ കടുക്കുന്നതോടെ ചുകപ്പ് പോലും അപ്രത്യക്ഷമായേക്കുമെന്ന വകതിരിവിലാവണം ഓരോ കാലടിയും മുന്നോട്ടുവെക്കുന്നത്. യതീംകുട്ടികളെയും അഗതികളെയും അവരുടെ വീട്ടില്‍തന്നെ പരിചരിക്കുന്ന കാരന്തൂര്‍ മര്‍കസ് മാതൃകയിലുള്ള തകാഫുല്‍ പദ്ധതി മറ്റു മുസ്ലിം സ്ഥാപനങ്ങള്‍ക്കും പകര്‍ത്താവുന്ന നല്ലൊരു രീതിയാണെന്ന് കൂടി ബന്ധപ്പെട്ടവരെ ഉണര്‍ത്തട്ടെ.By,ശാഹിദ്@ Risala Weekly