Sunday, November 24, 2013


പള്ളിദര്‍സുകളുടെ ചരിത്രനിയോഗം

കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആത്മീയവും ആദര്‍ശപരവുമായ പ്രബുദ്ധതയും കണിശതയും പള്ളിദര്‍സുകള്‍ സമ്മാനിച്ചതാണ്. മതപരമായ കാര്യങ്ങളെ അതിന്റെ യഥാര്‍ത്ഥ സ്രോതസ്സുകളില്‍ നിന്നു സ്വീകരിക്കാന്‍ സാധിക്കുന്നു എന്നത് ദര്‍സ് സമ്പ്രദായത്തില്‍ കൂടുതല്‍ പ്രകടവും അനുഭവവുമാണ്. പള്ളികള്‍ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന ഈ മതപഠനപാഠന സമ്പ്രദായത്തിന് പള്ളിദര്‍സുകള്‍ എന്നു സമൂഹം പേരുനല്‍കി. അവിടെ മതജ്ഞാനങ്ങളുടെ പഠനവും പരിശീലനവും നടക്കും. അതിലുപരി പള്ളിയെന്ന അതിവിശിഷ്ട സ്ഥലത്ത് അതിശ്രേഷ്ഠകരമായ ജ്ഞാനവിതരണമാവുമ്പോള്‍ അതിന് മാറ്റുകൂടുകയാണ്. വിജ്ഞാനത്തിന്റെ മൗലിക സവിശേഷത ലഭിക്കണമെങ്കില്‍ ദര്‍സ് പള്ളിയിലായിരിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. പരിശീലനത്തിന് കൂടുതല്‍ അനുകൂല സാഹചര്യം പള്ളിയിലുണ്ടെന്നതാണ്.
പള്ളിദര്‍സുകള്‍ തനതുരൂപത്തില്‍ തന്നെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ സമാനമായ ബദല്‍ സംവിധാനങ്ങള്‍ കൂടി ഏര്‍പ്പെടുത്താന്‍ നാം ബാധ്യസ്ഥരാണ്. പള്ളിദര്‍സിന് എല്ലാ അര്‍ത്ഥത്തിലും ബദലാവണം എന്ന നിലയില്‍ നടത്തപ്പെടുന്ന സ്ഥാപനങ്ങള്‍ ഇന്ന് ഏറെയുണ്ടെന്നത് ആശാവഹമാണ്. പക്ഷേ, പള്ളിദര്‍സുകള്‍ സാധിച്ചത് സാര്‍ത്ഥകമാക്കാന്‍ കഴിയാത്ത വിധമാണ് അവയിലധികത്തിന്റെയും സ്ഥിതിയെന്നതു പരമാര്‍ത്ഥം. പള്ളികള്‍ സജീവമാവുക, മഹല്ലുകാര്‍ക്ക് പള്ളിയില്‍ ഒരു പണ്ഡിതന്റെ സാന്നിധ്യമുണ്ടാവുക തുടങ്ങിയവ പള്ളിദര്‍സുകള്‍ കൊണ്ടുമാത്രം സാധിക്കുന്നതാണ്.
മഹല്ല് നിവാസികളും പരിസരവാസികളുമായ ഒരു വലിയ സമൂഹത്തെ ഉള്‍ക്കൊള്ളുംവിധം മനോഹരമായ പള്ളികള്‍ ആഴ്ചയിലൊരിക്കല്‍ മാത്രം ജുമുഅക്കാണ് മുഴുവനായി ഉപയോഗിക്കപ്പെടുന്നത്. ചില പ്രദേശങ്ങളിലെങ്കിലും സ്ഥിരമായ ജമാഅത്ത് നിസ്കാരം കഴിഞ്ഞാല്‍ പള്ളികള്‍ വിജനമായിരിക്കും. ഒരു പണ്ഡിതനെ അവിടെ നിയമിക്കേണ്ട സാഹചര്യമില്ലാത്തതിനാല്‍ അതു നടത്തുകയുമില്ല. നമ്മുടെ ഗ്രാമാന്തരങ്ങളിലെ പള്ളികളില്‍ ഉസ്താദുമാരും ശിഷ്യരുമടങ്ങുന്ന ഒരു വൈജ്ഞാനിക പരിശീലന കൂട്ടായ്മയാണ് യഥാര്‍ത്ഥത്തില്‍ പള്ളിദര്‍സുകള്‍. സ്വന്തം മക്കളെന്ന പോലെ നാട്ടുകാരില്‍ നിന്നും സ്നേഹപരിചരണം ലഭിക്കുന്ന മുതഅല്ലിമുകള്‍ കാലങ്ങള്‍ക്കുശേഷവും ഓതിപ്പഠിച്ച പ്രദേശവുമായി നല്ല ബന്ധം നിലനിര്‍ത്തുന്നു. സ്വന്തം മക്കളില്‍ നിന്നു മുതഅല്ലിമായി, പണ്ഡിതനായിത്തീര്‍ന്നില്ലെങ്കിലും തന്റെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ച് വലിയവരായിത്തീര്‍ന്നവര്‍ ഭക്ഷണം നല്‍കിയ വീട്ടുകാര്‍ക്ക് ഒരു സമ്പത്തായി മാറുന്നു. കുടുംബത്തിലെ ഒരംഗത്തെ പോലെ അവര്‍ പരിഗണിക്കപ്പെടുകയുമാണ്.
ദര്‍സുകള്‍ക്കു പകരം നാം സംവിധാനിച്ചവ മിക്കതും പട്ടണകേന്ദ്രീകൃതമാണ്. പൊതുജന സമ്പര്‍ക്കവും പ്രാദേശിക ആത്മീയ സാമൂഹിക സാംസ്കാരിക ചടങ്ങുകളും കുറവായതിനാല്‍ പഠനത്തിന് ഏറെ അവസരം ലഭിക്കുമെന്നത് പുതിയ സംവിധാനങ്ങളുടെ ഗുണമേന്മയാണെന്ന് പറയണം. എങ്കിലും ഗ്രാമങ്ങളിലെ ആത്മീയമായ ഉണര്‍വിനു ഈ സംവിധാനം അവസരമൊരുക്കുമെന്നുറപ്പാക്കേണ്ടതുണ്ട്.
ദര്‍സില്ലാത്തയിടത്ത് വയോധികനായ ഒരു പണ്ഡിതനെ മഹല്ലിന്റെ നേതൃത്വം ഏല്‍പ്പിക്കേണ്ടതില്ല എന്ന വിചാരം സമൂഹത്തിനുണ്ടായിട്ടുണ്ട്. തല്‍ഫലമായി തന്റെ അറിവ് പകരാനും അതുകൊണ്ട് ഒരു നാടിനെ സംസ്കരിക്കാനും കഴിയാതെ മുതിര്‍ന്ന പല പണ്ഡിതരും വിശ്രമജീവിതത്തിലേക്ക് നിര്‍ബന്ധിക്കപ്പെടുന്നു. വര്‍ത്തമാനകാല സാഹചര്യത്തില്‍ നഗരങ്ങളിലേക്കു മാറിപ്പാര്‍ക്കുന്ന തിരക്കില്‍ കേരളീയ ഗ്രാമങ്ങള്‍ക്കു കൈമോശം വന്ന സൗഭാഗ്യത്തെ കുറിച്ചു സൂചിപ്പിക്കുക മാത്രമാണിവിടെ.
ബദല്‍ സംവിധാനങ്ങളായി ഉയര്‍ന്നുവന്നിട്ടുള്ള ദഅ്വാ കോളേജുകള്‍ ദര്‍സുകള്‍ക്ക് പൂര്‍ണാര്‍ത്ഥത്തില്‍ പകരമല്ലെങ്കിലും പരിഹാരമാണെന്നു പറയാം. പള്ളിദര്‍സുകള്‍ക്ക് ശോഷണം വന്നതിന്റെ ഹേതുവെന്താണ് എന്ന ആലോചന ഏറെ നടന്നിട്ടുള്ളതാണ്. പക്ഷേ, സമൂഹമാര്‍ജിച്ച ആധുനിക പുരോഗതിയും ഭൗതിക സാധ്യതകളും അടിസ്ഥാന ആവശ്യങ്ങളും ചേര്‍ന്നൊരുക്കിയിട്ടുള്ള നിര്‍വഹണ പ്രതിസന്ധിയാണ് അടിസ്ഥാനപരമായി ദര്‍സ് ശോഷണത്തിന്റെ കാരണം. ഇതിന് ആരെയെങ്കിലും പ്രതിസ്ഥാനത്തിരുത്തി മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുമില്ല.
മാനദണ്ഡങ്ങള്‍ കണിശമാക്കി മതവിദ്യാഭ്യാസം നല്‍കല്‍ നല്ല പ്രവണതയാണെങ്കിലും പഴയകാല പള്ളിദര്‍സുകളില്‍ സ്വീകരിക്കപ്പെട്ടിരുന്ന രീതി പലരെയും പ്രതിഭകളും പ്രഗല്‍ഭരുമാക്കിയിട്ടുണ്ട്. ഭൗതികമായി പ്രൈമറി വിദ്യാഭ്യാസം പോലും നേടാതെ ദര്‍സ് പഠനരംഗത്ത് എത്തി പരിശ്രമത്തിലൂടെ വലിയവരായിത്തീര്‍ന്നവര്‍ സമൂഹത്തിലെമ്പാടുമുണ്ടായിട്ടുണ്ട്. ഭൗതിക വിദ്യാഭ്യാസം മാനദണ്ഡമായി നിശ്ചയിക്കപ്പെട്ടിരുന്നെങ്കില്‍ ഇന്നു നാം കാണുന്ന പല നേതാക്കളും പണ്ഡിതന്മാരും പിറവിയെടുക്കുമായിരുന്നില്ല. ഔപചാരിക വിദ്യാഭ്യാസ യോഗ്യതയുള്ളവരും അല്ലാത്തവരും ഒരുമിച്ച് ഓതിത്താമസിക്കുകയും പകരുകയും നുകരുകയും ചെയ്തു വളര്‍ന്നുവന്നു.
പുതിയ സംവിധാനങ്ങളില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവേശനം നേടിയാലും തുടര്‍ക്കാലങ്ങളില്‍ ക്രമാനുഗതമായ മികവ് പ്രകടിപ്പിക്കാനാവാതെ വരുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ അപകര്‍ഷതയുണ്ടായിത്തീരുക സ്വാഭാവികമാണ്. അങ്ങനെ പല കാരണങ്ങള്‍ പറഞ്ഞ് പഠനരംഗം വിടാന്‍ പ്രേരണയാവുന്നു.
പള്ളി ദര്‍സുകളില്‍ കുട്ടികളുടെ അഭിരുചിയും സാമര്‍ത്ഥ്യവും യോഗ്യതയും പരിഗണിച്ച് ഉസ്താദിന് കാര്യങ്ങള്‍ സന്തുലനപ്പെടുത്താന്‍ കഴിയുന്നു. പഠനകാലം വൈകിയാലും ഒരു വിദ്യാര്‍ത്ഥിയെ ഉയര്‍ത്തിയെടുക്കാനവിടെ അവസരമുണ്ടാവും. ആദ്യകാലങ്ങളില്‍ സഹപാഠികള്‍ക്കൊപ്പമെത്താനാവാതിരുന്നവര്‍ പില്‍ക്കാലത്ത് സഹപാഠികളെ പിന്നിലാക്കി മുന്നേറിയ അനുഭവങ്ങളുമുണ്ട്. ആദ്യമേ മികവ് പുലര്‍ത്തുന്നവരിലെ അമിത ആത്മവിശ്വാസം ഒരു വിചാരമായി വളര്‍ന്ന് പരിശ്രമത്തെ സ്വാധീനിക്കുമ്പോള്‍ അലസനാവുകയും പിറകോട്ടടിക്കുകയും ചെയ്തേക്കാം. എന്നാല്‍ സഹപാഠിയോടൊപ്പമെത്താന്‍ കഠിനശ്രമം നടത്തിയവര്‍ അതൊരു ശീലമാക്കി മുന്നേറുകയും ചെയ്യാം. ഇതിനൊക്കെ പള്ളിദര്‍സുകളില്‍ അവസരം കൂടുതല്‍ ലഭിക്കുന്നു. മറ്റു സ്ഥാപനങ്ങളിലും അവസരമുണ്ടാവേണ്ടതുമാണ്.
എങ്കിലും പള്ളി ദര്‍സുകള്‍ക്കു പരിഹാരമായി നാം സംവിധാനിച്ചവയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും വേണം. നൂറ്റാണ്ടുകളായി സമൂഹം പരിരക്ഷിക്കുന്ന പൈതൃകത്തെ ചരിത്രാവശിഷ്ടമാക്കാതെ ജീവിക്കുന്ന അനുഭവമാക്കിമാറ്റാനുള്ള ശ്രമമായിരിക്കുമത്. പള്ളിദര്‍സുകള്‍ നല്‍കിയ സംഭാവനകള്‍ക്ക് സമാനമായി ഒരു വിദ്യാഭ്യാസ സംവിധാനവും സാംസ്കാരികവും സാമൂഹികവുമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല എന്നത് അവകാശവാദമല്ല, അനുഭവമാണ്. എന്തു പേരു നല്‍കിയാലും ഗുണങ്ങള്‍ ലഭ്യമാവുന്ന ഇത്തരം നന്മകള്‍ അനിവാര്യമാണ്.
പഴയകാല പള്ളിദര്‍സിന്റെ ഭൗതിക ഘടകങ്ങളെല്ലാം ഇന്നുമുണ്ട്. അതിന്റെ സംയോജനമാണ് നടക്കേണ്ടത്. നാട്ടുകാരുടെയും മഹല്ല് ഭാരവാഹികളുടെയും താല്‍പര്യവും സഹകരണവും ഉണ്ടാവണം. പഴയകാലത്തേക്കാള്‍ സമ്പദ്സമൃദ്ധിയുണ്ടെന്നതിനാല്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ സമൂഹത്തെ തയ്യാറാക്കുകയോ പകരം സംവിധാനമേര്‍പ്പെടുത്തുകയോ ചെയ്യണം. ഈ ഘടകങ്ങള്‍ സജീവമായാല്‍ ദര്‍സും ജീവത്താകും.
സ്വന്തം സന്തതികള്‍ക്ക് അറിവ് നല്‍കലും അതിനുള്ള സംവിധാനമൊരുക്കലും രക്ഷിതാക്കളുടെ ബാധ്യതയാണ്. സന്താനങ്ങള്‍ തങ്ങള്‍ക്ക് ഇഹപരങ്ങളില്‍ ഉപകാരികളാവണമെന്നത് രക്ഷിതാക്കളുടെ ആഗ്രഹവുമാണ്. പള്ളിദര്‍സുകളിലൂടെ ഇത് സാധ്യമാവുമെന്നതിനാല്‍ തന്നെ ഈ അവസരം ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ മുന്നോട്ടുവരേണ്ടത് രക്ഷിതാക്കളാണ്. കാര്യവിചാരം വളരുന്ന പ്രായമെത്താത്തതിനാല്‍ കുട്ടികള്‍ താല്‍പര്യം കാണിച്ചില്ലെങ്കിലും അവരെ അതിനു പ്രേരിപ്പിക്കേണ്ടതുണ്ട്. പള്ളിയുടെ ബഹുമാനത്തിന് ഭംഗം വരുത്താത്തവിധത്തില്‍ സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും നല്‍കി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കേണ്ടതനിവാര്യമാണ്. അതിന് രക്ഷിതാക്കളും ഉസ്താദുമാരും ഉത്തരവാദപ്പെട്ടവരും കൂട്ടായി മാര്‍ഗങ്ങളാരാഞ്ഞ് നടപ്പിലാക്കണം. വിജ്ഞാനദാഹികളായ വിദ്യാര്‍ത്ഥികള്‍ അവസരംതേടുന്ന അവസ്ഥയല്ല ഇന്നുള്ളത്. വിദ്യാര്‍ത്ഥികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയും വിജ്ഞാനദാഹം വളര്‍ത്തുകയും ചെയ്യുക എന്നാണിന്ന് ആവശ്യമായിരിക്കുന്നത്. അതിനാല്‍തന്നെ മുതഅല്ലിമുകളെ സ്വന്തം മക്കളെന്ന പോലെ കണ്ട് അവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ നാം തയ്യാറാവണം. എന്നാല്‍ കുട്ടികള്‍ ആകര്‍ഷിക്കപ്പെടും.
ദര്‍സുകളിലേക്ക് കുട്ടികളെ എത്തിക്കുന്ന കാര്യത്തില്‍ നമ്മുടെ മദ്റസാധ്യാപകര്‍ വലിയ പങ്ക് നിര്‍വഹിച്ചിരുന്നു. അതു തുടരാനവര്‍ക്കിനിയും കഴിയും. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും പ്രദേശത്തുനിന്നും കുട്ടികളെ ദര്‍സിലേക്കെത്തിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മക്കളുടെ ഭൗതിക ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് പല രക്ഷിതാക്കളെയും അവരെ മുതഅല്ലിമാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. സന്താന നിയന്ത്രണത്തിന്റെ ന്യായംപോലെ വിശ്വാസരാഹിത്യത്തിന്റെ ഫലമാണിതെന്ന് പറയാതിരിക്കാനാവില്ല.
മക്കളുടെ മാത്രമല്ല, നമ്മുടെതന്നെ ഭാവിയും എ്വെര്യവും രൂപപ്പെടുത്തുന്നതില്‍ ഒരു മുതഅല്ലിമിന്റെ സാന്നിധ്യം മതിയാവുന്നു. അനസ്(റ) പറയുന്നു: രണ്ടു സഹോദരന്മാരിലൊരാള്‍ നബി(സ്വ)യെ സമീപിച്ചു. ഒരാള്‍ വിജ്ഞാനം തേടുന്നവനും അപരന്‍ തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നവനുമായിരുന്നു. ഉപജീവനം തേടുന്നവന്‍ നബി(സ്വ)യെ സമീപിച്ച് വിദ്യ നേടുന്നവനെക്കുറിച്ച് പരാതി പറഞ്ഞു. നബി(സ്വ)യുടെ മറുപടി ഇതായിരുന്നു: നിനക്ക് ഭക്ഷണം ലഭിക്കുന്നത് അവനെക്കൊണ്ടാണ് (തിര്‍മുദി). മുതഅല്ലിം എ്വെര്യത്തിനു നിമിത്തമായിരിക്കുമെന്നാണിതില്‍ നിന്നു വ്യക്തമാവുക.
മുതഅല്ലിമിന് ലഭ്യമാവുന്ന ആദരവും ഗുണവും അവനുമായി ബന്ധപ്പെട്ടവര്‍ക്കും ലഭിക്കുന്നു. നബി(സ്വ) പറയുന്നു: വിദ്യ തേടുന്നവനോടുള്ള സംതൃപ്തി കാരണം മലക്കുകള്‍ അവന് ചിറകുകള്‍ താഴ്ത്തിക്കൊടുക്കുന്നതാണ് (അബൂദാവൂദ്). മലക്കുകള്‍ മാത്രമല്ല, സമൂഹവും അവരെ സ്നേഹവാത്സല്യത്തോടെയാണ് വീക്ഷിച്ചു വന്നിട്ടുള്ളത്. മുതഅല്ലിമായ തങ്ങളുടെ മകന്‍ മലക്കുകളുടെ ചിറകിന് താഴെയായി വീട്ടിലേക്ക് കയറിവരുന്ന രംഗം സത്യവിശ്വാസിയെ സന്തുഷ്ടനാക്കാന്‍ മതിയായതാണ്. ഒരുപക്ഷേ, നമുക്ക് സാധിക്കാതെ പോയത് പുത്രനിലൂടെ കണ്ടാസ്വദിക്കാനാവുന്നു.
ഇതിലെല്ലാമുപരി സത്യവിശ്വാസത്തിന്റെ സല്‍സരണിയില്‍ ജീവിക്കാന്‍ അവസരം സിദ്ധിച്ച ഒരാളെ സംബന്ധിച്ചിടത്തോളം അതിന്റെ സംരക്ഷണം അതിപ്രധാനമാണ്; ബാധ്യതയുമാണ്. പൊതുസംവിധാനങ്ങളും സാഹചര്യങ്ങളും സത്യദീനിന്റെ സംരക്ഷണത്തിനനുകൂലമാവാതിരിക്കുമ്പോള്‍ അത് വ്യക്തിബാധ്യതയായിത്തീരുന്നു. പള്ളിദര്‍സുകള്‍ ഇസ്ലാമിനും സമൂഹത്തിനും നല്‍കിയ മൂല്യങ്ങള്‍ ഇന്ന് ലഭിക്കാതിരിക്കുകയും ആത്മീയവും ആദര്‍ശപരവുമായ അപചയത്തിനോ വ്യതിയാനത്തിനോ അതു കാരണമാവുകയും ചെയ്യുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നു ആര്‍ക്കാണ് ഒഴിവാകാന്‍ കഴിയുക.
വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന ഈ താക്കീത് അവഗണിക്കാനാവില്ല. നബിയേ അവരോട് പറയുക, നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരങ്ങളും ഇണകളും കുടുംബങ്ങളും നിങ്ങള്‍ സമ്പാദിച്ചവയും നഷ്ടം ഭയപ്പെടുന്ന കച്ചവടവും നിങ്ങളിഷ്ടപ്പെടുന്ന ഭവനങ്ങളും അല്ലാഹുവിനേക്കാളും അവന്റെ മാര്‍ഗത്തിലുള്ള പോരാട്ടങ്ങളെക്കാളും അവന്റെ ദൂതനെക്കാളും നിങ്ങള്‍ക്ക് പ്രിയങ്കരമായി തീര്‍ന്നുവെങ്കില്‍ അല്ലാഹു അവന്റെ കാര്യത്തെ നടപ്പാക്കുന്നത് നിങ്ങള്‍ കാത്തിരുന്നോളൂ (അത്തൗബ24). അല്ലാമാ ഇസ്മാഈലുല്‍ ഹിഖി(റ) ഇതിന് വിശദീകരണം നല്‍കുന്നു: സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങള്‍ക്ക് ദീനിന്റെ ഗുണത്തേക്കാളേറെ പരിഗണന നല്‍കുന്നവനുള്ള താക്കീതാണിത് (റൂഹുല്‍ബയാന്‍).
അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പോരാട്ടമെന്നതിനെ കേവലം രണഭൂമിയിലെ പങ്കാളിത്തത്തില്‍ മാത്രം പരിമിതപ്പെടുത്താന്‍ വിശ്വാസിക്ക് സാധിക്കില്ല. ദീനിന്റെയും സമൂഹത്തിന്റെയും നാശത്തിന് കാരണമാവുന്ന സാഹചര്യത്തോടുള്ള സമരം ഇതിന്റെ പ്രധാന ഭാഗമാണ്. വിജ്ഞാന വിതരണത്തിലും ആത്മീയ പരിചരണത്തിലും ദര്‍സുകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അതിനാല്‍ തന്നെ അതിന്റെ തകര്‍ച്ച നിസ്സംഗനായി നോക്കിനില്‍ക്കാന്‍ സത്യവിശ്വാസിക്ക് പറ്റില്ല. ആര്‍ക്കും വേണ്ടാത്തതിന് ഞാനെന്തിന് തയ്യാറാവണം എന്ന വിചാരം വിട്ട് തന്നാലാവുന്നത് എന്നിടത്തേക്ക് നാമെത്തണം. നമ്മുടെ ഒരു മകനെങ്കിലും മുതഅല്ലിമാവട്ടെ. നമുക്ക് ഗുണവും ഫലവും നേടിത്തരുമത്. പള്ളിദര്‍സുകള്‍ തുടങ്ങുന്ന ഈ ശവ്വാല്‍ ആദ്യത്തില്‍ അങ്ങനെ ഒരു തീരുമാനം നമ്മില്‍ നിന്നുണ്ടാവണം. അതുവഴി ദീനിന്റെ പ്രബോധനത്തിലും പിന്തുടര്‍ച്ചയിലും ഒരു കണ്ണിയെ സംഭാവന ചെയ്ത പ്രതിഫലം നമുക്ക് ലഭിക്കും.

Thursday, November 21, 2013

മണ്ണാര്‍ക്കാട് സുന്നി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സംഭവം

അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ ഇത് കേള്‍ക്കുമ്പോള്‍ എങ്ങനെ തക്ബീര്‍ വിളിക്കാതിരിക്കും 


>>>www.shiyasvahid.com,www.shiyasvahid.blogspot.in <<<
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ ഇത് കേള്‍ക്കുമ്പോള്‍ എങ്ങനെ തക്ബീര്‍ വിളിക്കാതിരിക്കും 
പണ്ട് ഇസ്ലാമിനെ നശിപ്പിക്കാന്‍ ഇസ്ലാമിക നാമത്തില്‍ പലരും കടന്നു കൂടിയിരുന്നു ഈ വിഘടിതരെപ്പോലെ , തങ്ങളുടെ ദീനാണ് സത്യമെന്ന് അവര്‍ പരക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു, ഇപ്പോള്‍ അവര്‍ക്ക് ( വിഘടിതര്‍ക്ക് ) മനസ്സിലായി സത്യത്തിനെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് . ഞങ്ങള്‍ തിരുനെബി {സ:അ} യെ സ്നേഹിക്കുന്നവരാന് കൊട്ടരെ നിങ്ങളെപ്പോലെ അവഹേളിക്കുന്നവര്‍ അല്ല. തിരുകേശം വിശുദ്ദ കരങ്ങളില്‍ മാത്രമേ എത്തൂ അത് തെളിയിച്ചവരാണ് ഞങ്ങള്‍ കാന്തപുരത്തിന്‍റെ മക്കള്‍ , ഖിയാമം നാള്‍ വരെ നിങ്ങള്‍ അസൂയയുമായി പോകൂ ഞങ്ങള്‍ക്ക് ലോകത്തിനു മുന്നില്‍ പലതും സമര്‍പ്പിക്കാനുണ്ട്. ഇന്ഷാ അല്ലാഹ് ..


സിയാറത്തിന്റെ അച്ചടക്കം


എന്നും വിശുദ്ധിയുടെ തിളക്കമാണ് മദീനക്ക്. വിശുദ്ധരില്‍ വിശുദ്ധരായ തിരുനബി(സ്വ)യുടെ മണ്ണ്, ജിബ്രീല്‍(അ)ന്റെ സാന്നിധ്യം പല പ്രാവശ്യം അനുഭവിച്ച നാട്. ഒടുങ്ങാത്ത സവിശേഷതകള്‍ താലോലിക്കപ്പെടുന്ന പുണ്യഭൂമി. അവിടെ എത്തുന്നവന്‍ ഏറ്റവും അച്ചടക്കം പാലിക്കണം. വേഷവിധാനം, സംസാരം, പെരുമാറ്റം, ശരീരശുദ്ധി, മനസ്സിന്റെ വൃത്തി, ഭക്ഷണം, പാനീയം, വാഹനം തുടങ്ങി എല്ലാറ്റിലും ഈ അച്ചടക്കത്തിന്റെ പ്രതിധ്വനി കാണണം. ഖലീഫ മന്‍സൂറിനെ മാലിക്(റ) ഉപദേശിച്ച സംഭവം പ്രസിദ്ധമാണ്. അമീറുല്‍ മുഅ്മിനീന്‍, മസ്ജിദുന്നബവിയില്‍ നിങ്ങള്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കരുത്. നബിയുടെ ശബ്ദത്തേക്കാള്‍ നിങ്ങളുടെ ശബ്ദം ഉയര്‍ത്തരുതെന്ന് ഖുര്‍ആന്‍ (ഹുജ്റാത്ത്/2) പഠിപ്പിച്ചിട്ടുണ്ട്. നബിയുടെ സവിധത്തില്‍ ശബ്ദം താഴ്ത്തുന്നവരെ ഖുര്‍ആന്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. നബിസവിധത്തില്‍ അച്ചടക്കം കാണിക്കാത്തവരെ ആക്ഷേപിക്കുകയും ചെയ്തു (ശിഫാ 2/41).
ത്വാഇഫിലെ രണ്ടുപേര്‍ മദീന പള്ളിയില്‍ നിന്ന് ശബ്ദമുയര്‍ത്തിയപ്പോള്‍ “നിങ്ങള്‍ ഈ നാട്ടുകാരായിരുന്നെങ്കില്‍ നിങ്ങളെ ഞാന്‍ അടിച്ച് വേദനിപ്പിക്കുമായിരുന്നു. നിങ്ങള്‍ നബിയുടെ പള്ളിയില്‍ നിന്ന് ശബ്ദം ഉയര്‍ത്തുകയാണോ? എന്നു ചോദിച്ച് ഉമര്‍(റ) ദ്യേപ്പെട്ട സംഭവം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. നബിസവിധത്തില്‍ ജീവിതകാലം, വഫാതിനു ശേഷം എന്നീ വ്യത്യാസമില്ലാതെ ശബ്ദം ഉയര്‍ത്താന്‍ പാടില്ലെന്ന് സിദ്ദീഖ്(റ) പറയുന്നു (വഫാഉല്‍ വഫാ).
മസ്ജിദുന്നബവിയുടെ പരിസര വീടുകളിലെ ചുമരുകളില്‍ ആണിയടിക്കുമ്പോഴോ മറ്റോ ഉണ്ടാവുന്ന ശബ്ദം ശ്രദ്ധയില്‍ പെട്ടാല്‍ ആഇശ(റ) ആളെ അയച്ച് നബി(സ്വ)യെ നിങ്ങള്‍ പ്രയാസപ്പെടുത്തരുതെന്ന് ഉണര്‍ത്തിയിരുന്നത് നിരവധി ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. തിരുറൗളയില്‍ പാലിക്കേണ്ട അച്ചടക്കങ്ങള്‍ ബിദ്അത്തുകാരുടെ അംഗീകൃത പണ്ഡിതന്‍ ഇബ്നു ഖയ്യിം തന്റെ പ്രസിദ്ധ കാവ്യമായ നൂനിയ്യയില്‍ കൃത്യമായി വിവരിക്കുന്നുണ്ട്.
“അല്ലാഹുവേ, എന്റെ ഖബര്‍ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ”ന്ന തിരുനബി(സ്വ)യുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചിട്ടുണ്ട്. എല്ലാ നിലക്കുമുള്ള സംരക്ഷണവും ഖബര്‍ ശരീഫിന് അല്ലാഹു നല്‍കിയിട്ടുണ്ട്. വളരെ അച്ചടക്കത്തിലും താഴ്മയിലുമാണ് ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യേണ്ടത്. ഉള്ളും പുറവും പൂര്‍ണമായി തഴ്മയില്‍ ലയിപ്പിച്ച നിറുത്തമാണവിടെ നില്‍ക്കേണ്ടത്. തിരുനബി(സ്വ) അവിടെ ജീവിക്കുന്നുണ്ടെന്ന ഓര്‍മവേണം. അവിടെ വെച്ച് ശബ്ദം ഉയര്‍ത്തരുത്. എന്നിങ്ങനെ ഇബ്നു ഖയ്യിം കുറിക്കുന്നു.
സിയാറത്ത് കൊണ്ട് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുക, മദീനയുടെ വഴികള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ കാണുമ്പോള്‍ നബിയുടെ മേല്‍ സ്വലാത്ത്, സലാമുകള്‍ അധികരിപ്പിക്കുക, മദീനയില്‍ പ്രവേശിക്കുന്നതിനു മുമ്പ് കുളിക്കുക. നല്ല വസ്ത്രങ്ങള്‍ ധരിക്കുക. സുഗന്ധം പൂശുക. മദീനയുടെ മഹത്ത്വം മനസ്സില്‍ നിലനിറുത്തുക തുടങ്ങി അച്ചടക്കത്തിന്റെ എല്ലാ മാര്‍ഗങ്ങളും സിയാറത്ത് ചെയ്യുന്നവര്‍ പാലിക്കണം. നബി(സ്വ) പറഞ്ഞു: “ഉള്ളിയോ വെളുത്തുള്ളിയോ തിന്നവര്‍ എന്റെ പള്ളിയില്‍ നിന്ന് മാറിനില്‍ക്കട്ടെ”. ഇതു വിശദീകരിച്ച് ഇബ്നു ഹജറുല്‍ അസ്ഖലാനി എഴുതി: “ഭക്ഷിക്കപ്പെടുന്നത് മാത്രമല്ല, ദുര്‍ഗന്ധമുള്ള എല്ലാം ഇതിന്റെ പരിധിയില്‍ വരുന്നതാണ്” (ഫത്ഹുല്‍ ബാരി 2/343).
തിരുറൗള സന്ദര്‍ശന സമയത്ത് നബി(സ്വ)ക്കഭിമുഖമായി നില്‍ക്കാനുള്ള പ്രയാസം കാരണം ശിരസ്സിന് നേരെ നില്‍ക്കാനായിരുന്നു മഹാത്മാക്കള്‍ ശ്രദ്ധിച്ചിരുന്നത്. ഖുതുബയില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഖിബ്ലക്ക് പിന്നിട്ട് നില്‍ക്കുന്നതുപോലെ നബി(സ്വ)യോട് അഭിമുഖമായി നില്‍ക്കാന്‍ ഖിബ്ലക്ക് പിന്നിടല്‍ ഏറ്റവും അര്‍ഹപ്പെട്ടതാണ് (അല്‍ജവാഹിദുസ്സമീന/62).
തിരുറൗളയിലെ സിയാറത്തില്‍ ഖബ്ര്‍ ശരീഫിന്നഭിമുഖമായാണ് നില്‍ക്കേണ്ടതെന്ന് പ്രമുഖ പണ്ഡിതരെല്ലാം പഠിപ്പിച്ചിട്ടുണ്ട്. മാലിക്ബ്നു അനസ്(റ) ഖലീഫ മന്‍സൂറിനോട് “മുഹമ്മദ് നബി(സ്വ) നിങ്ങളുടെയും പിതാവ് ആദം(അ)ന്റെയും മധ്യവര്‍ത്തിയാണ്. അതുകൊണ്ട് നബി(സ്വ)യിലേക്കു തന്നെ തിരിഞ്ഞുനില്‍ക്കുക” എന്നു പ്രത്യേകം ഉപദേശിച്ചിരുന്നു. ഇമാം ഹാകിം(റ) മുസ്തദ്റകിലും ഇമാം ബൈഹഖി(റ) ദലാഇലുന്നുബുവ്വയിലും സ്വഹീഹായ പരമ്പരയിലൂടെ ഇക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്.
ഇബ്നുതീമിയ്യ എഴുതി: “നബി(സ്വ)ക്ക് സലാം പറയുമ്പോള്‍ ഖബ്ര്‍ ശരീഫിന്നഭിമുഖമായാണ് നില്‍ക്കേണ്ടത്. എന്നിട്ട് സലാം പറഞ്ഞ് ദുആ ചെയ്യണം” (ഇഖ്തിളാഉസ്വിറാതില്‍ മുസ്തഖീം/396).
ഇമാം നവവി(റ) അദ്കാര്‍, ഈളാഹ്, മജ്മൂഅ് എന്നീ ഗ്രന്ഥങ്ങളിലും ഇപ്രകാരം എഴുതുന്നുണ്ട്. അല്ലാമാ ഖഫാജി പറഞ്ഞു: “ഇമാം സുബ്കി(റ) പറയുന്നു: തിരുറൗളയിലെത്തിയാല്‍ ഖബ്ര്‍ ശരീഫിന്നഭിമുഖമായി നില്‍ക്കലാണ് സുന്നത്തെന്നത് നമ്മുടെ പണ്ഡിതരുടെയെല്ലാം വീക്ഷണമാണ്” (ശറഹുശ്ശിഫാ 3/398).
സിയാറത്തിന്റെ ഗുണഫലം
അഭൗതിക ലോകത്ത് നിന്നുള്ള ഗുണങ്ങളാണ് പുണ്യാത്മാക്കളുടെ ഖബ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. അത്തരം അനുഭവങ്ങളെ പ്രമാണപക്ഷത്തുനിന്ന് സ്വീകരിക്കുകയാണ് വിശ്വാസി ചെയ്യുന്നത്, ചെയ്യേണ്ടതും. ഭൗതികവും ശാസ്ത്രീയവുമായ തിട്ടൂരങ്ങള്‍ പറഞ്ഞ് ഇവയെ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് വിശ്വാസിക്ക് ഗുണമല്ല.
ഇബ്നുഹജര്‍(റ) പറഞ്ഞു: നബിയുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യുന്നത് മതകീയമാണെന്നും പ്രത്യേകം നിര്‍ദേശം നല്‍കപ്പെട്ട ആരാധനയാണെന്നും വരുമ്പോള്‍ അതിന്റെ ഫലങ്ങളും പ്രതിഫലങ്ങളും എല്ലാം വേറിട്ടത് തന്നെയായിരിക്കും. സിയാറത്ത് സംബന്ധമായി വന്ന ഹദീസുകള്‍ മഹാന്മാരായ ഹാഫിളുകള്‍ സ്വഹീഹാണെന്ന് വിധിയെഴുതിയതാണ്, അല്ലെങ്കില്‍ നിവേദക പരമ്പരക്ക് തകരാറില്ലെന്ന് വിധിയെഴുതിയവ, അതുമല്ലെങ്കില്‍ മറ്റു പരമ്പരകള്‍ മുഖേന ശക്തി ലഭിക്കുന്നവ എന്നിങ്ങനെയുള്ളതാണ്. നബിയുടെ ഖബ്ര്‍ സിയാറത്തിന്റെ പ്രധാന നേട്ടം അവിടുത്തെ ശിപാര്‍ശ ലഭിക്കുമെന്നതാണ്. ഒന്നില്‍ കൂടുതല്‍ ഹദീസുകളില്‍ ശഫാഅത്ത് ലഭിക്കുമെന്ന നേട്ടം എടുത്തു പറയുന്നുണ്ട്.
മുസ്‌ലിമായി മരിക്കുന്നവര്‍ക്കെല്ലാം നബി(സ്വ)യുടെ ശഫാഅത്ത് ലഭിക്കുമെന്ന് വരുമ്പോള്‍ സിയാറത്ത് ചെയ്യുന്നവനെ പ്രത്യേകമായി ശഫാഅത്തില്‍ ഉള്‍പ്പെടുത്തി പറയുന്നതിന്റെയും നബിയുടെ ശഫാഅത്തിന് അവന്‍ അര്‍ഹനായി എന്ന് വിശേഷിപ്പിക്കുന്നതിന്റെയും താല്‍പര്യമെന്താണ്? ഉത്തരമിതാണ്: ഏറ്റവും ഉയര്‍ന്ന അനുഗ്രഹം സിയാറത്ത് ചെയ്യുന്നവര്‍ക്ക് ലഭിക്കും. അന്ത്യനാളിലെ പ്രയാസങ്ങളില്‍ നിന്ന് അവന് പ്രത്യേക ആശ്വാസം ഉണ്ടാവും. വലിയ വിചാരണയില്ലാതെ രക്ഷ പ്രാപിക്കും. സ്വര്‍ഗത്തിലെ ഉയര്‍ന്ന പദവി ലഭിക്കും. അല്ലാഹുവിനെ ദര്‍ശിക്കാന്‍ ഭാഗ്യം ലഭിക്കും. ഇങ്ങനെ അതിന് പല മറുപടികള്‍ പണ്ഡിതര്‍ നല്‍കിയതായി കാണാം. അന്ത്യനാളിലെ വലിയ ശിപാര്‍ശകരായ തിരുനബി(സ്വ)യുടെ ശിപാര്‍ശ ലഭിക്കുക എന്നത് തന്നെയല്ലേ അതില്‍ ഏറ്റവും വലിയ നേട്ടം. ഖബ്ര്‍ ശരീഫിനെ മാത്രം ലക്ഷ്യം വെച്ചെത്തുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമാണിത്.
സന്ദര്‍ശകന്‍ ഖബ്ര്‍ ശരീഫിന്നടുത്തെത്തി സ്വലാത്ത്സലാം പറയുമ്പോള്‍ നബി(സ്വ) അത് കേള്‍ക്കുന്നു, അറിയുന്നു. ഒരു മധ്യവര്‍ത്തി മുഖേനയല്ലാതെ തന്നെ അവക്ക് പ്രത്യുത്തരം നല്‍കുന്നു. ദൂരെ നിന്ന് ഇതു ചെയ്യുമ്പോള്‍ അതിനേല്‍പ്പിക്കപ്പെട്ട മലക്കുകള്‍ മുഖേനയാണ് നബി(സ്വ) അറിയുന്നത്. നിരവധി ഹദീസുകള്‍ ഇതിന് തെളിവ് നല്‍കുന്നുണ്ട്. സിയാറത്ത് മുഖേന ലഭിക്കുന്ന മറ്റൊരു പ്രധാന നേട്ടമാണിത്. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന തിരുനബി(സ്വ)യില്‍ നിന്ന് ലഭിക്കുന്ന അനിര്‍വചനീയ നേട്ടം (അല്‍ജൗഹറുല്‍ മുനള്ളമിന്റെ 7080ന്റെ സംക്ഷിപ്തം).
ഔസുബ്നു അബ്ദില്ലാഹി പറയുന്നതായി ഇമാം ഹാഫിളുദ്ദാരിമി(റ) ഉദ്ധരിക്കുന്നു. മദീന നിവാസികള്‍ക്ക് ശക്തമായ വരള്‍ച്ച അനുഭവപ്പെട്ടു. അവര്‍ ആഇശ(റ)യെ സമീപിച്ച് സങ്കടം ഉണര്‍ത്തി. ബീവി അവര്‍ക്ക് ഇങ്ങനെ നിര്‍ദേശിച്ചു കൊടുത്തു. തിരുനബി(സ്വ)യുടെ ഖബ്ര്‍ ശരീഫ് നിങ്ങള്‍ നോക്കുക. ഖബ്റിന്റെയും ആകാശത്തിന്റെയും ഇടയില്‍ മറവില്ലാത്തവിധം മേല്‍ക്കൂരക്ക് ഒരു ദ്വാരമുണ്ടാക്കുക. അവര്‍ അങ്ങനെ ചെയ്തു. അവര്‍ക്ക് നല്ല മഴ ലഭിച്ചു. സസ്യങ്ങള്‍ മുളച്ചു. ഒട്ടകങ്ങള്‍ തടിച്ചുകൊഴുത്തു. ആ വര്‍ഷത്തിന് ആമുല്‍ ഫത്ഖ് എന്ന് നാമം കുറിക്കപ്പെട്ടു (സുനനുദ്ദാരിമി 1/43).
നബി(സ്വ)യുടെ ഭൗതിക ശരീരം ചേര്‍ന്നുനില്‍ക്കുന്ന ഖബ്ര്‍ ശരീഫ് മുഖേന ലഭിച്ച പുണ്യവും അനുഗ്രഹവുമാണിത്. വിജ്ഞാനത്തിന്റെ നിറകുടവും തിരുനബിയുടെ ഭാര്യയും വിശ്വാസികളുടെ മാതാവുമായ ആഇശ ബീവി(റ) നിരവധി സ്വഹാബി വര്യന്മാരുടെ സാന്നിധ്യമുള്ള സമയത്ത് നല്‍കിയ ഈ നിര്‍ദേശം വളരെ പ്രസക്തവും അര്‍ത്ഥവത്തുമാണ്.
സന്ദര്‍ശകരുടെ ദുഃഖവും പ്രയാസവും നബി(സ്വ) അറിയുന്നു. അവര്‍ക്ക് പരിഹാരം നല്‍കുന്നു എന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുകയാണ്. ആഇശ(റ) പറഞ്ഞുവല്ലോ. നബി(സ്വ)യെയും എന്റെ പിതാവിനെയും മറവ് ചെയ്ത ശേഷം ഞാന്‍ അവിടേക്ക് കടക്കുമ്പോള്‍ തല മറക്കുന്നിടത്ത് പൂര്‍ണത പാലിച്ചിരുന്നില്ല. കാരണം, എന്റെ പിതാവും ഭര്‍ത്താവുമാണല്ലോ അവര്‍ എന്നാണ് ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ ഉമര്‍(റ)നെ മറമാടിയതിനു ശേഷം പൂര്‍ണമായി വസ്ത്രം ധരിച്ചു മാത്രമേ അങ്ങോട്ടു കടന്നുചെന്നിരുന്നുള്ളൂ. ഉമര്‍(റ)നോടുള്ള ലജ്ജ കാരണമായിരുന്നു അത് (മുസ്തദ്റക് 74/47, മജ്മഉസ്സവാഇദ് 8/26,1/155).
നബി(സ്വ) മുആദ്(റ)നെ യമനിലേക്ക് പ്രബോധന ദൗത്യത്തിന് അയക്കുമ്പോള്‍ പറഞ്ഞു: മുആദ്, നിങ്ങള്‍ എന്റെ ഖബ്റിന്റെയും പള്ളിയുടെയും അരികില്‍ എത്തുകയില്ലേ? (അഹ്മദ്, ത്വബ്റാനി). നബി(സ്വ)യുടെ വഫാത്തിനു ശേഷം കരഞ്ഞുകലങ്ങിയ കണ്ണുമായി മുആദ്(റ) എത്തി. ഉമര്‍(റ) ഈ സംഭവത്തിന് സാക്ഷിയായി (മുസ്തദ്റക്).
ഇബ്നുമാജ, ബൈഹഖി, ഹാകിം (റ.ഹും) എന്നിവര്‍ മേല്‍ സംഭവം ഉദ്ധരിക്കുകയും അതു പ്രബലമാണെന്ന് ഹാകിം പറയുകയും ചെയ്തതായി മുന്‍ദീരി അത്തര്‍ഗീബു വത്തര്‍ഗീബ് 1/82ല്‍ പറയുന്നു. ഉമര്‍(റ)ന്റെ ഭരണകാലത്ത് നടന്ന ഒരു സംഭവം ഹാഫിള് അബൂബകരില്‍ ബൈഹഖി ഉദ്ധരിക്കുന്നു: “ഉമര്‍(റ)ന്റെ ഭരണകാലത്ത് ശക്തമായ വരള്‍ച്ചയുണ്ടായപ്പോള്‍ സ്വഹാബിയായ ബിലാലുബ്നു ഹാരിസ് അല്‍മുസനി(റ) നബിയുടെ ഖബ്ര്‍ ശരീഫിനരികിലെത്തി പറഞ്ഞു: നബിയേ, മഴയില്ലാതെ വിഷമിക്കുന്നു. എല്ലാം നാശത്തിലാണ്. അതുകൊണ്ട് അങ്ങ് മഴക്കായി ശിപാര്‍ശ ചെയ്യുക. നബി(സ്വ) സ്വപ്നത്തില്‍ അദ്ദേഹത്തെ അറിയിച്ചു; നിങ്ങള്‍ ഉമര്‍(റ)നെ സമീപിക്കുക. മഴ ലഭിക്കുമെന്ന് പറയുക” (അല്‍ബിദായതു വന്നിഹായ 1/91).
ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) അടക്കമുള്ളവര്‍ ഈ സംഭവം ഉദ്ധരിക്കുകയും സ്വഹീഹാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇതൊന്നും അനാചാരമെന്നോ അന്ധവിശ്വാസമെന്നോ ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല. ഉമര്‍(റ)ന്റെ അന്ത്യസമയത്ത് തിരുനബി(സ്വ)യുടെ ഖബ്ര്‍ ശരീഫിന്നരികില്‍ ഇടം ലഭിക്കാന്‍ അദ്ദേഹം കൊതിച്ച സംഭവം പ്രസിദ്ധമാണ്. ഇമാം ബുഖാരി(റ) സ്വഹീഹില്‍ കിതാബുല്‍ ജനാഇസില്‍ ഇത് ഉദ്ധരിക്കുന്നുണ്ട്.
അബൂഅയ്യൂബ്(റ) നബിയുടെ ഖബ്ര്‍ ശരീഫില്‍ മുഖം വെച്ചിരിക്കുന്നത് കണ്ട മര്‍വാന്‍ ചോദിച്ചു: നിങ്ങള്‍ എന്താണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ മറുപടി: ഞാന്‍ നബിയുടെ അടുത്തല്ലേ വന്നിട്ടുള്ളത്. ഒരു കല്ലിന്റെ അടുത്തൊന്നുമല്ലല്ലോ. എന്നിട്ടദ്ദേഹം പറഞ്ഞു: നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ദീന്‍ അതിന്റെ അര്‍ഹര്‍ ഏറ്റെടുത്താല്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. അനര്‍ഹരാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ വിഷമിക്കണം (മുസ്നദ് അഹ്മദ് 5/422).
പ്രമുഖ ശാഫിഈ പണ്ഡിതനായ അബുല്‍ ഹസന്‍ അലിയ്യുബ്നു ഹിബത്തുല്ല(റ) ഉദ്ധരിക്കുന്ന ഒരു സംഭവമിങ്ങനെ:
മുന്‍കദിര്‍ (റ) പറയുന്നു: തന്റെ പിതാവിന്നരികില്‍ യമന്‍കാരനായ ഒരാള്‍ കുറച്ചു പണം സൂക്ഷിക്കാനേല്‍പിച്ചു. നിങ്ങള്‍ക്കാവശ്യമുണ്ടെങ്കില്‍ ചെലവഴിക്കാം. ഞാന്‍ വന്ന ശേഷം തിരികെ തന്നാല്‍ മതി എന്ന് പറഞ്ഞു. ആവശ്യം വന്നപ്പോള്‍ പിതാവ് ആ സംഖ്യ ചെലവഴിച്ചു. അധികം വൈകാതെ അദ്ദേഹം തിരിച്ചെത്തി. പിതാവ് ഖബ്ര്‍ ശരീഫിന്നരികിലെത്തി തന്റെ സങ്കടം ബോധിപ്പിച്ചു. ഉടനെ അജ്ഞാതനായ ഒരാള്‍ പിതാവിന്റെ കൈയില്‍ കടം വീട്ടാനുള്ള പണം ഏല്‍പ്പിച്ചു. പിതാവ് അതുകൊണ്ട് തന്റെ കടം വീട്ടി (ഫജ്റുല്‍ മുനീര്‍/282).
ശൈഖ് ഇബ്റാഹിം(റ) തന്റെ ഒരനുഭവം പങ്കുവെക്കുന്നു: കൂട്ടുകാരോടൊപ്പം ഹജ്ജിന് പുറപ്പെട്ട ഞാന്‍ സിയാറത്തിന് മദീനയിലെത്തി. എന്നെ ഒഴിവാക്കി കൂട്ടുകാര്‍ യാത്ര തുടര്‍ന്നു. ഒറ്റപ്പെട്ട ഞാന്‍ നബി(സ്വ)യുടെ ഖബ്റിനരികിലെത്തി എന്റെ പ്രയാസം പറഞ്ഞു. നബി(സ്വ) സ്വപ്നത്തില്‍ എനിക്ക് നിര്‍ദേശം തന്നു. മക്കയില്‍ പോവുക, അവിടെ സംസം വെള്ളം വിതരണം ചെയ്യുന്ന സ്ത്രീയോട് എന്നെ എന്റെ കുടുംബത്തിലെത്തിക്കാന്‍ നബി(സ്വ) നിങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് പറയുക. ഞാനപ്രകാരം ചെയ്തു. കൂട്ടുകാര്‍ നാട്ടിലെത്തുന്നതിന് മുമ്പ് ഞാന്‍ നാട്ടിലെത്തി. അദ്ഭുതപ്പെട്ടുപോയ കൂട്ടുകാരോട് ഞാന്‍ സംഭവങ്ങള്‍ വിവരിച്ചുകൊടുത്തു (ഫജ്റുല്‍ മുനീര്‍/284).
ഇങ്ങനെ സിയാറത്ത് കൊണ്ട് ഭൗതിക ലോകത്തു വെച്ചുതന്നെ ഗുണം ലഭിച്ച നിരവധി സംഭവങ്ങള്‍ മുന്‍ഗാമികള്‍ ഉദ്ധരിച്ചുകാണാം. ഇതിനെല്ലാം ഉപരിയാണ് പാരത്രികമായ നേട്ടങ്ങള്‍. അതാണ് പരമപ്രധാനവും.



Wednesday, November 20, 2013

web page*** ധര്‍മ്മം രക്ഷാകവചം ** എ പി ഉസ്താദ്
--------------------------------------------------------------------
മനുഷ്യന്റെ ഏറ്റവും വലിയ രക്ഷാകവചമാണ് ധര്‍മം. ധര്‍മം ചെയ്യുക എന്നത് അതീവ ലളിതവുമാണ്. ധര്‍മം ചെയ്യാന്‍ നിങ്ങളുടെ പക്കല്‍ വിലപിടിപ്പുള്ളതൊന്നും വേണമെന്നില്ല. ധര്‍മം ചെയ്യാനുള്ള മനസ്സ് മാത്രം മതി. അതുകൊണ്ട് മാത്രം ജീവിതം ധര്‍മ മാര്‍ഗത്തിലാക്കാവുന്നതേ ഉള്ളൂ.

അബൂഹുറൈറ (റ) നിവേദനം ചെയ്ത ഒരു ഹദീസുണ്ട്: ”നബി സല്ലല്ലാഹു അലൈഹിവസല്ലമ അരുളി: സൂര്യന്‍ ഉദിക്കുന്ന ഓരോ ദിവസവും മനുഷ്യന്റെ സന്ധികളുടെ ഓരോ എണ്ണമനുസരിച്ച് അവന്‍ ധര്‍മം ചെയ്യേണ്ടതുണ്ട്. നീ രണ്ടു പേര്‍ക്കിടയില്‍ നീതി പാലിക്കല്‍ ധര്‍മമാണ്. ഒരാളെ അവന്റെ വാഹനത്തില്‍ കയറാന്‍ സഹായിക്കലും അവന്റെ ഉപകരണങ്ങള്‍ അതിന്മേല്‍ എടുത്തുവെക്കലും ധര്‍മമാണ്. നല്ല വാക്ക് സംസാരിക്കലും ധര്‍മമാണ്. നിസ്‌കരിക്കുവാന്‍ വേണ്ടി നീ ചവിട്ടുന്ന ഓരോ ചവിട്ടടിയും ധര്‍മമാണ്. വഴിയില്‍ നിന്ന് ഉപദ്രവമുള്ള വസ്തുക്കള്‍ നീക്കിക്കളയലും ധര്‍മമാണ്.” നോക്കൂ, ധര്‍മത്തിന്റെ രാജപാത! എത്രമാത്രം ഋജുവും വിശാലവുമാണത്. സൗകര്യങ്ങളും സമ്പത്തും ഇല്ലാത്തതുകൊണ്ടാണ് താന്‍ ധര്‍മം ചെയ്യാത്തതെന്നു പറയുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? സമ്പന്നനു മാത്രമേ ധര്‍മം ചെയ്യാന്‍ കഴിയൂ എന്നുമില്ലല്ലോ. സൂര്യന്‍ ഉദിക്കുന്ന ഒരു ദിവസത്തിലേക്ക് നിങ്ങള്‍ ഉണര്‍ന്നു വന്നാല്‍ മനുഷ്യന്റെ സന്ധികളുടെ എണ്ണമനുസരിച്ച് ധര്‍മം ചെയ്യേണ്ടതുണ്ട് എന്നാണ് നിര്‍ദേശം. തീര്‍ച്ചയായും, ആരോഗ്യത്തോടുകൂടി ഉണര്‍ന്നെണീക്കാന്‍ കരുണ കാണിച്ച പ്രപഞ്ചനാഥനോട് അവിടത്തെ സൃഷ്ടിയായ മനുഷ്യന്‍ നന്ദി കാണിക്കേണ്ടതുണ്ട് എന്നാണ് ഇതിന്റെ താത്പര്യം. സ്രഷ്ടാവിനോട് നന്ദി കാണിക്കാനായി കാണിച്ചുതന്ന മാര്‍ഗമാണ് ധര്‍മം.

ദാനവും ഒരു ധര്‍മമാണ്. എന്നുവെച്ച്, ദാനം മാത്രമല്ല ധര്‍മം. എല്ലാ ദിവസവും ദാനം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. എന്നാല്‍ എല്ലാ ദിവസവും എല്ലാ നാഴികകളിലും എല്ലാ നിമിഷങ്ങളിലും ധര്‍മം ചെയ്തുകൊണ്ടിരിക്കാന്‍ ആര്‍ക്കും സാധിക്കും. സ്രഷ്ടാവിനോട് നന്ദി കാണിക്കാനായി നിങ്ങളുടെ മനസ്സൊന്നു ചിട്ടപ്പെടുത്തിയാല്‍ മതി. ധര്‍മ മാര്‍ഗത്തിലുള്ള ജീവിതം എത്രമാത്രം ലളിതമാണെന്നു ബോധ്യമാവും.

നല്ല വാക്ക് സംസാരിക്കാനുള്ള എത്രയെത്ര അവസരങ്ങളാണ് ഓരോ ദിവസവും നമുക്ക് ലഭിക്കുന്നത് എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? അതൊക്കെയും നാം ഉപയോഗിച്ചിട്ടുണ്ടോ എന്നുകൂടി ആലോചിക്കുക. ഇല്ലെന്നു നമുക്കു തന്നെ ബോധ്യമാവും. അഹന്തയോ അഹങ്കാരമോ നമ്മെക്കുറിച്ചു തന്നെ നമുക്കുള്ള മിഥ്യാബോധമോ എന്തോ ഒന്ന് പലപ്പോഴും നല്ല വാക്കുകളില്‍ നിന്നു നമ്മെ അകറ്റുന്നു. ധര്‍മം ചെയ്യാന്‍ കൈവരുന്ന മറ്റെല്ലാ അവസരങ്ങളിലും അതു തന്നെയാണ് സംഭവിക്കുന്നത്. വാഹനത്തില്‍ കയറാന്‍ പ്രയാസപ്പെടുന്ന ഒരു വൃദ്ധനോ രോഗിയോ നമ്മുടെ കണ്ണില്‍പ്പെട്ടാല്‍, വഴിവക്കിലൊരു കല്ലോ കുപ്പിച്ചില്ലോ കണ്ടാല്‍, രണ്ടുപേര്‍ തമ്മിലുള്ള ഒരു തര്‍ക്കത്തില്‍ നീതി ഉപദേശിക്കാന്‍ ഒരവസരം വന്നാല്‍- അഹന്തയോ അഹങ്കാരമോ അഹംബോധമോ അങ്ങനെയെന്തെങ്കിലും ഒന്ന് നമ്മെ തടസ്സപ്പെടുത്തുന്നുണ്ടെങ്കില്‍ മറ്റൊന്നുകൂടി അറിഞ്ഞുവെക്കുക. ധര്‍മ മാര്‍ഗത്തില്‍ ചരിക്കുക എന്നാല്‍ അവനോട് തന്നെയുള്ള ഏറ്റുമുട്ടലാണ് എന്ന്. അഹങ്കാരവുമായുള്ള യുദ്ധമാണ്. അവനവന്റെ മനസ്സിലെ അഹംബോധത്തെ തകര്‍ത്തെറിയാന്‍ ഏറ്റവും പറ്റിയ ആയുധം സൂക്ഷ്മതയാണ്. ഒരു ദിവസത്തെ ഓരോ നിമിഷത്തിലും സൂക്ഷ്മത പാലിക്കുക. അപ്പോള്‍ ഓരോ അവസരത്തിലും ധര്‍മം പാലിക്കാന്‍ കഴിയും. ധര്‍മത്തിന്റെയും സൂക്ഷ്മതയുടെയും അടിസ്ഥാനം സ്രഷ്ടാവിനോടുള്ള നന്ദിയാണെന്ന് അതോടെ ബോധ്യപ്പെടും. അതു തന്നെയാണ് ഭക്തി. നിര്‍ദേശങ്ങള്‍ പാലിക്കുക. ധര്‍മം പാലിക്കുക. സൂക്ഷ്മത പുലര്‍ത്തുക. അല്ലാഹുവിന്റെ ഭക്തരില്‍ ഉള്‍പ്പെടുക. ജീവിത വിജയം ഉറപ്പ്

Tuesday, November 19, 2013

അധികം സഞ്ചരിക്കേണ്ട ആവശ്യമൊന്നും സ്ത്രീകള്‍ക്കില്ല-കാന്തപുരം
~~~~~~~~~~~~~~
അധികം സഞ്ചരിക്കേണ്ട ആവശ്യമൊന്നും സ്ത്രീകള്‍ക്കില്ലെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. മാതൃഭൂമി ആ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് സ്ത്രീകളുടെ യാത്രാ സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.'അത്യാവശ്യം വരുമ്പോള്‍ മാത്രമേ സ്ത്രീകള്‍ യാത്ര ചെയ്യേണ്ടതുള്ളൂ. സഞ്ചാരം കൂടുതല്‍ ആവശ്യമുള്ള കാലമാണ് എന്നാരെങ്കിലും പറയുന്നു എന്നു കരുതി, അത് അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല. സ്ത്രീകള്‍ കൂടുതല്‍ യാത്ര ചെയ്യുന്നു എന്നു കരുതി അതെല്ലാം ഇസ്ലാം അംഗീകരിച്ചതാണ് എന്നു പറയാന്‍ കഴിയില്ല. പിതാവിന്റെയോ ഭര്‍ത്താവിന്റെയോ സഹോദരന്റെയോ കൂടെ പുറത്തുപോവുന്നതോ ഒന്നിലധികം സ്ത്രീകള്‍ യാത്ര ചെയ്യുന്നതോ മതം വിലക്കിയിട്ടില്ല. പക്ഷേ, യാത്രകള്‍ ഇസ്ലാം അംഗീകരിച്ച ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരിക്കണം'ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.ഒരു സ്ത്രീയും ഒരു പുരുഷനും മാത്രം ഒരു സ്ഥലത്ത് ജോലി ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു: നിര്‍ഭയമായി ജോലി ചെയ്യാന്‍ കഴിയം വിധം ധാരാളം സ്ത്രീകളോ വിശ്വസ്ഥരായ ധാരാളം പുരുഷന്‍മാരോ ഉള്ളിടത്തു മാത്രമേ സ്ത്രീകള്‍ ജോലിക്കു പോകാവൂ' ഈ നിയമങ്ങളൊക്കെ നേരത്തെ ഉള്ളതാണ്. അതിലൊന്നും മാറ്റം വരുത്താന്‍ സാധിക്കില്ല.'നിര്‍ബന്ധിതമായി സ്ത്രീധനം വാങ്ങുന്നതിനാണ് തങ്ങള്‍ എതിരെന്നും താല്‍കാലിക സഹായമായോ കടമായോ രക്ഷിതാവ് മകളുടെ ഭര്‍ത്താവായി വരുന്നയാള്‍ക്ക് പണം നല്‍കുന്നതിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ശേഷിയില്ലാത്ത, ഭര്‍ത്താവ് ഭാര്യയ്ക്കു നല്‍കേണ്ട മഹര്‍ പോലും നല്‍കാന്‍ കഴിയാത്ത ആളിന് താല്‍കാലികമായ സഹായമായോ കടമായോ പെണ്‍കുട്ടിയുടെ രക്ഷിതാവ് എന്തെങ്കിലും നല്‍കുന്നുന്നതിനെ സ്ത്രീധനമെന്ന് വിളിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച് വില പറഞ്ഞു വാങ്ങുന്ന സ്ത്രീധനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം എന്ന ഒറ്റ വാക്കിന്റെ പരിധിയിലേക്ക് ഇതിനെയെല്ലാം കൊണ്ടു വന്ന് സ്ത്രീധനം നിഷിദ്ധമാണ് എന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇസ്ലാമിലെ പുരുഷാധിപത്യത്തെക്കുറിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ആസൂത്രിതമായ കണ്ടുപിടിത്തമാണ് അത്. പുരുഷന് സ്ത്രീയുടെ മേല്‍ ആധിപത്യം ഉണ്ടെന്നത് വസ്തുതയാണ്. ഭാര്യയുടെ മേല്‍ ഭര്‍ത്താവിന് ആധിപത്യമുണ്ട് എന്ന് ഖുര്‍ആനും പറയുന്നുണ്ട്. ഈ പറഞ്ഞ ആധിപത്യവും ജീവിതത്തില്‍ പാലിക്കേണ്ട ചില ചിട്ടകളും വച്ചു എന്നതല്ലാതെ സ്ത്രീവിരുദ്ധമായതൊന്നും ഇസ്ലാമില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
 


കാന്തപുരത്തിന്റെ വാക്കുകളിലേക്ക്…
"നിയമങ്ങളൊന്നും ഞങ്ങളുണ്ടാക്കിയതല്ല. ഇസ്ലാമിന്റെ നിയമങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് മാത്രം."
--------------------
പുരുഷന്‍ തന്നെ അധികാരി

സ്ത്രീയുടെ ആധിപത്യം പുരുഷനാണ്. ഭാര്യയുടെ മേല്‍ ആധിപത്യം ഭര്‍ത്താവിന്തന്നെയാണ്. സ്ത്രീ സ്വാതന്ത്ര്യത്തില്‍ ചിലചിട്ടകള്‍ ഇസ്ലാം പറയുന്നുണ്ട്. അത് സ്ത്രീവിരുദ്ധമല്ല. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നു. സവിശേഷ സാഹചര്യങ്ങളില്‍ മാത്രമാണ് ബഹുഭാര്യത്വം അനുവദിച്ചിട്ടുളളത്. ലോകാവസാനം ആവുമ്പോഴേക്കും അന്‍പത് സ്ത്രീകള്‍ക്ക് ഒരു പുരുഷന്‍ എന്ന അവസ്ഥയിലെത്തും. സ്ത്രീകളെ സംരക്ഷിക്കാനും ബഹുഭാര്യത്വം നടക്കാറുണ്ട്.

ഇടകരലല്‍ പാടില്ല

അന്യപുരുഷന്‍മാരുമായി ഇടപഴകി ജീവിക്കാന്‍ സ്ത്രീകളെ ഇസ്ലാം അനുവദിക്കുന്നില്ല. ഇസ്ലാം നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ക്കേ അവര്‍ പുറത്തുപോകാവൂ. ഇക്കാര്യത്തിലൊക്കെ എനിക്കും സംഘടനയ്ക്കും കടുംപിടുത്തം തന്നെയാണ്. ഒരയവും വരുത്തില്ല. സ്ത്രീകള്‍ അന്യപുരുഷന്‍മാരുമായി അടുത്തിടപഴകാന്‍ പാടില്ല. ഇക്കാര്യത്തില്‍ എനിക്ക് ഉറച്ച നിലപാടുണ്ട്. പര്‍ദ ധരിച്ചേ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടുളളൂ എന്ന ഇസ്ലാമിക നിര്‍ദേശം ധിക്കരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പണ്ഡിതരുടെ കടുംപിടുത്തമില്ലെങ്കില്‍ ഇസ്ലാം തന്നെ ഇല്ലാതാവും.

വിദ്യാഭ്യാസം, ജോലി

സ്ത്രീകള്‍ക്ക് പണ്ട് വിദ്യാഭ്യാസം ആവശ്യമായിരുന്നില്ല. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്കും വിദ്യാഭ്യാസം വേണം. അത് നല്‍കുന്നുണ്ട്. വിദ്യാഭ്യാസം കിട്ടിയാലും ഇല്ലെങ്കിലും അവരെക്കുറിച്ചുളള മതനിയമം മാറ്റാനാവില്ല. പുരുഷന്‍മാരുമായി ഇടകലരല്‍ ആവശ്യമില്ലാത്ത ജോലികള്‍ ധാരാളമുണ്ട്. ഒരു സ്ത്രീയും ഒരു പുരുഷനും മാത്രമുളള സ്ഥലത്ത് സ്ത്രീ ജോലി ചെയ്യരുത്.

സ്ത്രീ സഞ്ചാരം

സ്ത്രീകള്‍ അധികം സഞ്ചരിക്കേണ്ട കാര്യമില്ല. അത്യാവശ്യത്തിനേ സഞ്ചാരം പാടുളളൂ. സ്ത്രീകള്‍ക്ക് സഞ്ചാരം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. കുറേയധികം സ്ത്രീകള്‍ ഒരുമിച്ചോ ഭര്‍ത്താവിന്റെയോ സഹോദരന്റെയോ പിതാവിന്റെയോ കൂടെ യാത്രായാവാം. നിയമങ്ങളൊന്നും ഞങ്ങളുണ്ടാക്കിയതല്ല. ഇസ്ലാമിന്റെ നിയമങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് മാത്രം.

ശൈശവ വിവാഹം

ശാരീരിക പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയക്കാമെന്നാണ് ഇസ്ലാമിക സംഘടനകളുടെ നിലപാട്. പത്തും പതിനൊന്നും വയസ്സില്‍ ഇക്കാലത്ത് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്നു. ഈ കാലത്ത് ഈ നിയമം നടപ്പാക്കിയാല്‍ അത് ശൈശവവിവാഹമായി മാറും. പതിനെട്ട് വയസ്സ് നിര്‍ബന്ധമാക്കിയ നിമയത്തെ എതിര്‍ക്കുന്ന ഇസ്ലാമിക സംഘടനകളുടെ നിലപാട് പൊതു സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. വിവാഹപ്രായത്തെക്കുറിച്ച് ഇസ്ലാമില്‍ പരിധി നിശ്ചയിച്ചിട്ടില്ല.My Web Page

Saturday, November 16, 2013



                 വിവേകം കൈവെടിയരുത്  

വിവേകം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളില്‍പ്പെട്ടതാണ്. അതിനാല്‍ തന്നെ വിവേകമുള്ളവര്‍ക്ക് ഏതൊരു സമൂഹത്തിലും പ്രത്യേകത കല്‍പ്പിക്കപ്പെടുന്നുണ്ട്. വിവേകമുള്ളവനേയും വിവേകമില്ലാത്തവനേയും ഒരേപോലെ പരിഗണിക്കുന്ന പതിവ് ഒരു സമൂഹത്തിലുമില്ല.നിസ്‌കാരത്തിനു നേതൃത്വം നല്‍കാനായി നില്‍ക്കുമ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലമ ഇപ്രകാരം പറഞ്ഞതായി അബ്ദുല്ലാഹ്ബ്‌നു മസ്ഊദ് നിവേദനം ചെയ്തിട്ടുണ്ട്. ”നിങ്ങളില്‍ എന്നോട് അടുത്ത് അടുത്ത് നില്‍ക്കേണ്ടത് പ്രായം എത്തിയവരും വിവേകികളുമാണ്. പിന്നീട് അവരോടടുത്തവര്‍ നിസ്‌കാര സ്ഥലങ്ങളില്‍ അങ്ങാടിയിലേതുപോലെ ശബ്ദകോലാഹങ്ങളുണ്ടാക്കുന്നതിനെ നിങ്ങള്‍ സൂക്ഷിക്കണം.”വിവേകത്തിന്റെയും വിവേകിയുടെയും പ്രാധാന്യം മനസ്സിലാക്കാന്‍ ഇനി കൂടുതല്‍ പറയേണ്ടതില്ലല്ലോ. പ്രായവും ജീവിതാനുഭവവും ഒരാളെ, എത്രകണ്ട് ബഹുമാനിതനാക്കുന്നുവോ, അതേ അളവില്‍ ഒരാളെ ബഹുമാന്യനായി കണക്കാക്കാന്‍ അയാളുടെ വിവേകം കാരണമാകും എന്നാണ് അര്‍ഥമാക്കുന്നത്.പക്ഷേ, വിവേകം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് എന്നത് വിവേകത്തോടെ ആലോചിക്കുകയും അന്വേഷിച്ചറിയുകയും ചെയ്യേണ്ട വിഷയമാണ്. അറിവോ അക്ഷരാഭ്യാസമോ അല്ല വിവേകം. ഏതെങ്കിലും ഒരു വിഷയത്തിലോ ഏതാനും വിഷയങ്ങളിലോ സാമാന്യത്തിലധികം അറിവുകള്‍ സമ്പാദിച്ചു എന്നതുകൊണ്ട് ഒരാള്‍ വിവേകമുള്ളവന്‍ ആകണമെന്നില്ല. ഉള്ള അറിവ് ഫലപ്രദമായി വിനിയോഗിക്കാനുള്ള വിവേകമില്ലാത്ത എത്രയോ ആളുകളെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നാം നിത്യേന കണ്ടുമുട്ടാറുണ്ട്.അക്ഷരാഭ്യാസമാണ് വിവേകത്തിന്റെ മാനദണ്ഡമെങ്കില്‍ കേരളീയരാണ് ലോകത്തിലേക്ക് ഏറ്റവും വിവേകികളായ മനുഷ്യസമൂഹം എന്ന് നമുക്ക് നിഷ്പ്രയാസം പറയാമായിരുന്നു. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണല്ലോ നമ്മെ ബോധ്യപ്പെടുത്തുന്നത്. ആളോഹരി മദ്യപാനത്തിന്റെ കണക്കെടുത്താല്‍ ആര്‍ക്കും നിഷ്പ്രയാസം പറയാന്‍ കഴിയും കേരളീയര്‍ വിവേകം ഒട്ടുമില്ലാത്തവരാണ് എന്ന്. കൊലപാതകങ്ങളുടെ കണക്കെടുത്താല്‍, വീടുകള്‍ക്ക് അകത്തും പുറത്തുമായി സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ കണക്കെടുത്താല്‍, അഴിമതിയുടെയും കൈക്കൂലിയുടെയും കണക്കെടുത്താല്‍- അവിടെയൊക്കെയും ഒന്നാമതെത്തിയതായോ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരിക്കുന്നതായോ കാണാം. ഇതൊന്നും വിവേകമുള്ള ഒരു ജനതയുടെ ലക്ഷണമല്ലല്ലോ.അപ്പോള്‍, വീണ്ടും അന്വേഷണം ആവശ്യമായി വരുന്നു. എന്താണ് വിവേകം? ആരാണ് വിവേകി? ബുദ്ധിമാന്‍ എന്ന് വേണമെങ്കില്‍ ഒറ്റവാക്കില്‍ മറുപടി പറഞ്ഞുപോകാം. എന്നാല്‍ ‘വിവേകം’ എന്ന സംജ്ഞയുടെ അകംപൊരുള്‍ ‘ബുദ്ധി’യേക്കാളും ബുദ്ധിമാനേക്കാളും എത്രയോ ആഴത്തിലാണ്. അറിവും ബുദ്ധിയും കൂടിച്ചേരുമ്പോള്‍ വിവേകം ഉണ്ടാകും എന്ന് കരുതുന്നതിലും അര്‍ഥമില്ല. വക്രബുദ്ധിക്ക് അറിവുണ്ടായാല്‍ കൂടുതല്‍ മികച്ച ഒരു കുറ്റവാളിയുണ്ടാകും എന്നല്ലാതെ മറ്റൊരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല.അറിവും ബുദ്ധിയും അടക്കം തനിക്ക് സ്വയത്തമായതെല്ലാം നല്ലവഴിക്ക് ഉപയോഗിക്കാന്‍ വിവേകിയായ ഒരാള്‍ക്കു മാത്രമേ സാധിക്കൂ. അതായത് ‘വിവേകം’ എന്ന സംഗതിയില്‍ ‘നന്മ’യുടെ അംശമുണ്ട്് എന്നര്‍ഥം. നന്മ എല്ലാവര്‍ക്കും സ്വയത്തമായെന്നുവരില്ല. ജഗന്നിയന്താവിന്റെ അനുഗ്രഹത്തില്‍ പെട്ടതാണ് നന്മ. അതുകൊണ്ടു തന്നെ വിവേകിയാവുക എന്നതിനര്‍ഥം അവന്റെ പ്രീതിക്ക് പാത്രമാവുക എന്നതുകൂടിയാണ്.അതിന് തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ ജീവിതത്തില്‍ അത്രമാത്രം സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. പഠനത്തില്‍, ജീവിത രീതിയില്‍, മാതാപിതാക്കളോടും സഹജരോടുമുള്ള പെരുമാറ്റത്തില്‍, സ്രഷ്ടാവിനോട് നന്ദി കാണിക്കുന്നതില്‍, സമൂഹത്തോട് നീതി കാണിക്കുന്നതില്‍ അങ്ങനെയങ്ങനെ ജീവിതത്തിന്റെ ഓരോ അംശത്തിലും സൂക്ഷ്മത പുലര്‍ത്തുമ്പോഴാണ് സൃഷ്ടിയുടെ ഓരോ ചലനത്തിലും നന്മ നിറയുന്നത്. നന്മയുള്ളവരാകാന്‍ ശ്രമിക്കുക. നിര്‍ദേശങ്ങള്‍ പാലിക്കുക. വിവേകികളുടെ കൂട്ടത്തിലാകാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ!

Thursday, November 14, 2013

                                          മുഹറം ഹിജ്‌റയുടെ തുടക്കം
പുതുവത്സര ആഘോഷങ്ങള്‍ ആര്‍ഭാടങ്ങളോടെ കൊണ്ടാടുന്ന നവയുഗത്തില്‍ മുഹറം ആരവങ്ങളില്ലാതെ കടന്നുപോകുകയും മുഹറം നല്‍കുന്ന പാഠങ്ങള്‍ പലരും മറന്നുപോകുകയും ചെയ്യുന്നു. പുതുവത്സരപ്പുലരിയെ വരവേല്‍ക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ ലോകം ഒരുക്കുങ്ങള്‍ നടത്തുമ്പോള്‍ മുഹറത്തിന്റെ പുലരി അറബ് രാഷ്ട്രങ്ങളിലും മുസ്‌ലിം നാഗരികതയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നുവെന്നത് സത്യമാണ്.ക്രിസ്തു വര്‍ഷം ജനുവരിയിലും ചന്ദ്രവര്‍ഷം മുഹറത്തിലുമാണ് തുടക്കം കുറിക്കുന്നത്. ഇസ്‌ലാമിക ദൃഷ്ട്യാ ഒരുപാട് മഹനീയത കല്‍പ്പിക്കപ്പെടുന്ന മാസമാണ് മുഹറം. യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങളില്‍ ഒന്നാണ് മുഹറം. ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, റജബ് എന്നീ മാസങ്ങളും പോര് നിഷിദ്ധമാക്കപ്പെട്ട മാസങ്ങളില്‍ ഉള്‍പ്പെടുന്നു. പക്ഷെ, മുഹറമാണ് ഇതില്‍ പ്രത്യേകമായത്. മുഹറം കൊണ്ടാണ് ഹിജ്‌റ കലണ്ടര്‍ ആരംഭിക്കുന്നത്. മുഹറം കൊണ്ട് തുടങ്ങി ദുല്‍ഹിജ്ജയില്‍ അവസാനിക്കുന്ന 12 മാസങ്ങളടങ്ങിയതാണ് അറബിയിലും ഒരു ഇസവി. 11 മാസങ്ങളാണ് ചന്ദ്രവര്‍ഷത്തിലുള്ളതെന്ന ചില വാദങ്ങള്‍ നിരര്‍ത്ഥകവും ബാലിശവുമാണ്. ചിലഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ട ഇത്തരം ആശയങ്ങള്‍ തെറ്റാണ് എന്നതാണ് ഇത്‌കൊണ്ട് വിവക്ഷ. വിശുദ്ധ കഅ്ബാലയം തകര്‍ക്കാന്‍ വന്ന ആനപ്പടയും സംഘത്തെയും ആസ്പദമാക്കിയാണ് ഹിജ്‌റ കലണ്ടറിന് മുമ്പ് ജനങ്ങള്‍ കണക്ക് കൂട്ടിയിരുന്നത്. ആനക്കലഹവര്‍ഷം എന്നാണ് അതിന്റെ പേര്. വിശുദ്ധ ഖുര്‍ആനില്‍ പ്രസ്തുത സംഭവം വിവരിക്കുന്ന ഒരു അദ്ധ്യായം തന്നെ അവതീര്‍ണ്ണമായിട്ടുണ്ട്. ഖുര്‍ആനിലെ 103-ാം അദ്ധ്യായത്തില്‍ ഇത് വിവരിക്കുന്നുണ്ട്. പ്രധാന സംഭവത്തെ ആസ്പദമാക്കി വര്‍ഷത്തെ എണ്ണുന്ന ഈ സംമ്പ്രദായം അറബികളില്‍ മാത്രമല്ല ലോകത്തെല്ലായിടത്തുമുണ്ട്. ബി.സി, എ.ഡി ഇതിനുദാഹരണമാണ്. ചന്ദ്ര വര്‍ഷവും സൗരവര്‍ഷവും അടിസ്ഥാനമാക്കിയാണ് കലണ്ടറുകള്‍ നിലവില്‍ വന്നത്. അതില്‍ അറബി മാസങ്ങള്‍ ചന്ദ്രവര്‍ഷ അടിസ്ഥാനത്തിലും ഇംഗ്ലീഷ് മാസങ്ങള്‍ സൗരവര്‍ഷത്തെ ആസ്പദമാക്കാക്കിയാണ്. പിന്നീട് ഉമര്‍ (റ) ന്റെ കാലത്ത് കാലഗണന സംമ്പ്രദായം നിലനിര്‍ത്തണമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ഹിജ്‌റ വര്‍ഷത്തിന് നാന്ദികുറിക്കുന്നത്. പ്രവാചകന്‍ (സ) മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തതിനെ അടിസ്താനമാക്കിയാവണം എന്ന അഭിപ്രായങ്ങള്‍ സ്വീകരിച്ചാണ് ഹിജ്‌റ വര്‍ഷം രൂപീകൃതമാകുന്നത്. നബി (സ) തങ്ങള്‍ ഹിജ്‌റ പോയത് റബീഉല്‍ അവ്വലില്‍ ആയതിനാല്‍ പ്രസ്തുത മാസം കൊണ്ടല്ലേ തുടങ്ങേണ്ടത് എന്ന ചോദ്യം ഉയര്‍ന്ന് വരുന്നത് സ്വാഭാവികമാണ്. പക്ഷെ, ഹിജ്‌റയുടെ വര്‍ഷത്തിന്റെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ട് മാസവും 11 ദിവസവും മുമ്പുള്ള മുഹറം ഒന്നിനാണ്. അത്‌കൊണ്ടാണ് ഹിജ്‌റ കലണ്ടര്‍ മുഹറം കൊണ്ട് തുടങ്ങിയത്. റമളാന്‍, ദുല്‍ ഹിജ്ജ എന്നീ മാസങ്ങള്‍ കൊണ്ട് ആരംഭിക്കണമെന്ന അഭിപ്രായം ഉയര്‍ന്ന് വന്നെങ്കിലും മുഹറം കൊണ്ട് തുടങ്ങാനാണ് ഒടുവില്‍ ഐക്യഖണ്ഡേന പാസാക്കിയത്.ക്രിസ്തു വര്‍ഷത്തെ വരവേല്‍ക്കുന്നത് പോലെ അങ്ങാടിയിലും തീരദേശങ്ങളിലു മദ്യമോന്തിക്കുടിച്ച് പുലരുവോളം കോലാഹലങ്ങള്‍ കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവണതയെ ഇസ്‌ലാം നിരൂത്സാഹപ്പെടുത്തുകയും കഠിനമായി എതിര്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞ കാല ജീവിതത്തില്‍ ചെയ്തുപോയ പാപങ്ങളെ മായിച്ചുകളയും വിധത്തിലുള്ള നിഷ്‌കളങ്ക തൗബയുമായാണ് മുഹറത്തെ വരവേല്‍ക്കാവൂ. എന്നതാണ് പണ്ഡിതവചനം.ഓരോ പുതുവര്‍ഷവും കടന്നുപോകുമ്പോള്‍ മനുഷ്യന് അല്ലാവു നല്‍കിയ ആയുസ്സിന്റെ ഒരു വര്‍ഷം ചുരുങ്ങിക്കഴിഞ്ഞു എന്ന ബോധം സത്യവിശ്വാസികളില്‍ കുടിയിരിക്കേണ്ടതുണ്ട്. പുതുവത്സര ആശംസകള്‍ പുണ്യകര്‍മ്മമാണ്. മാനവീക ഐക്യത്തിനും സൗഹൃദത്തിനും പരസ്പര സ്‌നേഹം പ്രകടിപ്പിക്കാലാണ് ആശംസകളിലൂടെ നടക്കേണ്ടത്. മുഹറത്തെ അല്ലാഹു ബഹുമാനിച്ചതായി ഹദീസുകളില്‍ കാണാം. നബി (സ) പറയുന്നു. “മുഹറം തീര്‍ച്ചയായും അല്ലാഹുവിന്റെ മാസമാകുന്നു”. കാലങ്ങളിലും മാസങ്ങളിലും ദിനങ്ങളിലും സ്ഥാനവ്യത്യാസങ്ങളുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ അവതീര്‍ണ്ണതകൊണ്ട് റമളാനും പുണ്യറസൂലിന്റെ ജന്മദിനം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വലും പുണ്യമേറിയതാണ്. ശാന്തിയുടെ മാസങ്ങളായി അംഗീകരിക്കപ്പെട്ടുപോന്ന മുഹറം, റജബ്, ദുല്‍ഖഅദ്, ദുല്‍ഹിജ്ജ എന്നീ നാലുമാസങ്ങളില്‍ ഏറ്റവും പുണ്യം മുഹറത്തിനാണ്. യുദ്ധം നിഷിദ്ധമായ ഈ മാസങ്ങളില്‍ അല്‍ മുഹറം യുദ്ധം പാടില്ലാത്തത് എന്ന അര്‍ത്ഥം വരുന്നത് മുഹറത്തിനാണ്. അത് കൊണ്ട് തന്നെ അതിന്റെ മഹിമയും അനിര്‍വ്വചനീയം തന്നെ. “യുദ്ധം നിരോധിക്കപ്പെട്ട നാലുമാസങ്ങളാണ്. റമളാന്‍ കഴിഞ്ഞാല്‍ മറ്റു മാസങ്ങളില്‍ വെച്ച് നോമ്പിന് ഏറ്റവും ശ്രേഷ്ടമായതില്‍ പ്രഥമ സ്ഥാനം മുഹറത്തിനാണ് പിന്നെ റജബിനും. ദുല്‍ ഹിജ്ജയും ദുല്‍ഖഅദും മൂന്നും നാലും സ്ഥാനത്തു നില്‍ക്കുന്നു”. (ഫത്ഹുല്‍ മുഈന്‍)മുഹറത്തിലെ വ്രതാനുഷ്ടാനത്തെ കുറിച്ച് പ്രതിപാദിക്കുന്ന പല ഹദീസുകളും ഉല്ലേഖിതമായിറ്റുണ്ട്. അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്നു. റമളാന്‍ കഴിഞ്ഞാല്‍ നോമ്പ്കള്‍ക്ക് വിശേഷം അല്ലാഹുവിന്റെ മാസമായ മുഹറമാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. പലസംഭവബഹുലമായ പുരാതന ചരിതങ്ങള്‍ക്ക് മുഹറം സാക്ഷിയായിട്ടുണ്ട്.


                                     മുഹര്‍റം: ഇസ്‌ലാമിക് 'ന്യൂഇയര്‍'

കാലം തന്നെ സത്യം,നിശ്ചയം മാനവ സമൂഹം നാശത്തിലാണ്. സത്യം വിശ്വസിക്കുകയും സല്‍കര്‍മ്മമനുഷ്ടിക്കുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരമുപദേശിക്കുകയും ചെയ്തവര്‍ ഒഴികെ (വി.ഖു.103)

മുഹര്‍റം, ഒരായിരം പ്രതീക്ഷകളുടെ നവവര്‍ഷപ്പുലരി. ഇസ്‌ലാമിക കലണ്ടറിലെ പുതുവര്‍ഷപ്പിറവി. മുഹര്‍റം പിറക്കുമ്പോള്‍ നമ്മുടെ ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം പൊഴിഞ്ഞ് വീണു. മരണത്തിലേക്ക് ഒരു വര്‍ഷം അടുത്തുവെന്ന് സാരം. ദിനങ്ങളും, ആഴ്ചകളും, മാസങ്ങളും വര്‍ഷങ്ങളുമായി കാലചക്ര ഗതിയില്‍ ഏതോ ഒരു നിമിഷം നാം യാത്രയാകും. അതോടെ ന്യായവും അന്യായവുമായി നേടിയതും സമ്പാദിച്ചതും ആ മരണമെന്ന സത്യത്തിനു മുന്നില്‍ അടിയറ വെക്കുകയായി. ലോകാരംഭം മുതല്‍ ധിക്കാരത്തിന്റെ, അധികാരത്തിന്റെ, ധാര്‍ഷ്ഠ്യതയുടെ പ്രതീകങ്ങളായ ഫിര്‍ഔനുമാരുടെയും ഖാറൂനുമാരുടെയും സര്‍വ്വ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും കാലം സാക്ഷിയാണ്. ഞാനാണ് ഉന്നത ദൈവമെന്ന് ഉദ്‌ഘോഷിച്ചവരും സത്യ ദൂതുമായി വന്ന പ്രവാചകരെ മൃഗീയമായി പീഢിപ്പിക്കുകയും കൊല നടത്തുകയും ചെയ്തവരും വരെ കഴിഞ്ഞുപോയി. വിശുദ്ധ ഖുര്‍ആന്‍ കാലം കൊണ്ട് സത്യം ചെയ്തതും തുടര്‍ന്നു പ്രഖ്യാപിച്ചതും വിസ്മരിക്കാത്തവര്‍ വിജയികള്‍.

മുഹര്‍റം, അല്ലാഹു ആദരിച്ച മാസം. വിശുദ്ധ മാസങ്ങളിലൊന്ന്. ഇസ്‌ലാമിനു മുമ്പ് ജാഹിലിയ്യത്തിലും ആദരിക്കപ്പെട്ട മാസം. അല്ലാഹു പറയുന്നു : അല്ലാഹു പവിത്രമാക്കിയതിനെ ആര് ആദരിക്കുന്നുവോ അത് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഉത്തമം (വി.ഖു.22/30). മുഹര്‍റം മാസം മുഴുവനും മഹത്വമുള്ളത് പോലെ ആദ്യ പത്ത് ദിവസങ്ങള്‍ക്ക് പ്രത്യേകം മഹത്വങ്ങളുണ്ട്. സൂറത്തുല്‍ ഫജ്‌റില്‍ ഒരു പ്രഭാതത്തെയും പത്തു രാവുകളെയും അല്ലാഹു സത്യം ചെയ്യുന്നുണ്ട്. ആ പ്രഭാതം മുഹര്‍റമിലെ ആദ്യ ദിനത്തിന്റെ പ്രഭാതമാണെന്നും (ജമല്‍-8/324), ആ പത്തു രാവുകള്‍ മുഹര്‍റമിലെ ആദ്യ പത്തു രാവുകളാണെന്നും (ഖുര്‍ത്വുബി-20/35) മുഫസ്സിറുകള്‍ അഭിപ്രായം രേഖപ്പെടുത്തിയതായി കാണാം.
മഹത്വവും ശ്രേഷ്ടതയും
അബ്ദുള്ളാഹിബ്‌നുഅബ്ബാസ് (റ) നിവേദനം: നബീ(സ്വ) പറഞ്ഞു: ആരെങ്കിലും മുഹര്‍റമിലെ ആശൂറാഇന് നോമ്പെടുത്താല്‍ 10000 ഹാജിമാരുടെയും, ഉംറ നിര്‍വ്വഹിച്ചവരുടെയും, രക്ത സാക്ഷികളുടെയും പ്രതിഫലങ്ങള്‍ അല്ലാഹു അവന് നല്‍കുന്നതാണ്. ഒരു അനാഥന്റെ തല ആര് തടവിയോ അവന് തടവിയ ഓരോ മുടിക്കു പകരം ഓരോ പദവി അല്ലാഹു ഉയര്‍ത്തും. ആശൂറാഇന്റെ ദിനത്തില്‍ ഒരാളെ നോമ്പ് മുറിപ്പിച്ചാല്‍ അവന്‍ മുഹമ്മദ് നബീ(സ്വ) തങ്ങളുടെ സമുദായത്തെ മുഴുവന്‍ വയറ് നിറയെ ഭക്ഷണം നല്‍കി നോമ്പ് തുറപ്പിച്ചവനെ പോലെയാണ്.
സ്വഹാബികള്‍ ചോദിച്ചു അല്ലാഹുവിന്റെ തിരുദൂദരേ... അല്ലാഹു ആശൂറാഇന് മറ്റു ദിവസങ്ങളെക്കാളും മഹത്വം നല്‍കിയോ? അവിടുന്ന് അരുളി. അതെ, അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത് ആശൂറാഇലാണ്. പര്‍വ്വതങ്ങളെയും സമുദ്രത്തെയും ലൗഹ്, ഖലമിനെയും സൃഷ്ടിച്ചത് മുഹര്‍റം 10 നാണ്. ആദം നബീ(അ), ഹവ്വാഅ് ബീവി(റ) അവരെ സൃഷ്ടിച്ചതും, സ്വര്‍ഗ-നരകങ്ങളെ പടച്ചതും ആശൂറാഇലാണ്. ഇബ്‌റാഹിം നബീ(അ) യുടെ ജനനവും അവരെ നംറൂദിന്റെ അഗ്നി കുണ്ഡത്തില്‍ നിന്ന് രക്ഷിച്ചതും മകനെ അറുക്കാന്‍ കല്പ്പിച്ചതും മകനു പകരം ഒരറവു മൃഗത്തെ നല്‍കിയതും മുഹര്‍റമിലെ ആ പുണ്യ ദിനത്തിലാണ്. ഫിര്‍ഔനിനെ മുക്കി നശിപ്പിച്ചതും അതെ. അയ്യൂബ് നബീ(അ)ന് രോഗശമനം നല്‍കി, ആദം നബീ(അ)യുടെ തൗബ സ്വീകരിച്ചു, ദാവൂദ് നബീ(അ)ക്ക് പൊറുത്ത് കൊടുത്തു, സുലൈമാന്‍ നബീ(അ)ക്ക് ലോകാധികാരം തിരിച്ച് നല്‍കി. ഈസാ നബീ(അ)ന്റെ ജനനവും അവരെ അല്ലാഹു തന്റെ സന്നിധിയിലേക്ക് ഉയര്‍ത്തിയതും തുടങ്ങി ഇത്തരം ധാരാളം ചരിത്ര മുത്തുകളുടെ മഹാസംഗമം മുഹര്‍റം പത്തിലായിരുന്നു. അങ്ങനെ മുഹര്‍റം 10ലെ ഓരോ സമയത്തിനും പ്രത്യേകം മഹത്വങ്ങള്‍. അല്ലാഹു ഈ സമുദായത്തിന് അവരുടെ പാപങ്ങള്‍ കഴുകി ശുദ്ധിയാക്കാന്‍ ഇങ്ങനെയൊരു ദിവസം നിശ്ചയിച്ചിരിക്കുന്നു. (തന്‍ബീഹുല്‍ ഗ്വാഫിലീന്‍- 166-167, ഇആനത്ത്- 2/267)
മുഹര്‍റം പത്തിന് ഭാര്യ സന്താനങ്ങള്‍ക്ക് ഭക്ഷണത്തിലും മറ്റും വിശാലത ചെയ്യല്‍ സുന്നത്താണ്. ''ആരെങ്കിലും ആശൂറാ ദിനത്തില്‍ കുടുംബത്തിന് വിശാലത ചെയ്താല്‍ അല്ലാഹു വര്‍ഷം മുഴുവന്‍ അവന് വിശാലത ചെയ്യുന്നതാണ്'' (ഹദീസ്). ഈ ഹദീസ് നിവേദനം ചെയ്ത മഹാന്‍മാര്‍ പലരും ഇത് പരിശോധിച്ചനുഭവിച്ചവരാണെന്ന് കാണാം (ശര്‍വാനി 3/501).
മുഹര്‍റമിലെ നോമ്പ്
മുഹര്‍റം മാസത്തിലെ നോമ്പിന് വളരെയേറെ ശ്രേഷ്ടതയുണ്ട്. അബു ഹുറൈറ (റ) വില്‍ നിന്ന് നിവേദനം: നബീ(സ്വ) അരുളി: നിര്‍ബന്ധ നിസ്‌ക്കാരം കഴിഞ്ഞാല്‍ മഹത്വമുള്ളത് രാത്രിയിലെ നിസ്‌ക്കാരമായത് പോലെ റമളാന്‍ മാസത്തിലെ നോമ്പ് കഴിഞ്ഞാല്‍ ശ്രേഷ്ടമായത് മുഹര്‍റമിലെ നോമ്പാകുന്നു (മുസ്‌ലിം). 
മുഹര്‍റം 9,10 (ആശൂറാഅ്, താസൂആഅ്)
മുഹര്‍റം മാസത്തിലെ ഏറ്റവും വിശിഷ്ടവും ശ്രേഷ്ടവുമായ ദിനാമാണ് ആശൂറാ അ്. മുഹര്‍റം 10 ന് ആശൂറാഅ് എന്നും 9 ന് താസൂആഅ് എന്നും പറയുന്നു. ഈ രണ്ട് ദിനങ്ങളില്‍ നോമ്പെടുക്കല്‍ ശക്തിയായ സുന്നത്താണ്. നബീ(സ്വ) മുഹര്‍റം 10 ന് നോമ്പെടുത്തിരുന്നു. നോമ്പെടുക്കാന്‍ അവിടുന്ന് കല്‍പിക്കുമായിരുന്നു. ആശൂറാഇന്റെ നോമ്പ് കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുപ്പിക്കുന്നതാണെന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം. ജൂദന്മാര്‍ മൂസാ നബി(അ) രക്ഷപ്പെട്ടതിന്റെ അനുഗ്രഹ സ്മരണയായി മുഹര്‍റം 10ന് നോമ്പെടുക്കാറുണ്ടായിരുന്നു. അവരോട് എതിരാവാന്‍ മുഹര്‍റം 9നും നോമ്പനുഷ്ടിക്കല്‍ മുസ്‌ലിംകള്‍ക്ക് ശക്തമായ സുന്നത്താക്കപ്പെട്ടു. നബീ(സ്വ) പറഞ്ഞു: വരും വര്‍ഷത്തില്‍ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ 9നും ഞാന്‍ നോമ്പെടുക്കും. അതിനു മുമ്പ് അവിടുന്ന് വഫാത്തായി (മുസ്‌ലിം).
മുഹര്‍റം പതിനൊന്ന്
മുഹര്‍റം 11നും നോമ്പനുഷ്ടിക്കല്‍ സുന്നത്താണ് (തുഹ്ഫ 3/502). ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത ഒരു ഹദീസ്: നിങ്ങള്‍ ആശൂറാഅ് ദിനം നോമ്പെടുക്കുക, ജൂതരോട് നിങ്ങള്‍ എതിരാവുക. മുഹര്‍റം 10ന് മുമ്പും പിമ്പും ഓരോ ദിനവും കൂടി നോമ്പെടുക്കുക (ഇആനത്ത് 2/266). എന്നാല്‍ മുഹര്‍റം 10ന് മാത്രം നോമ്പെടുക്കല്‍ കറാഹത്തില്ല എന്ന് ഉമ്മ് എന്ന കിതാബില്‍ ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട് (ഫത്ഹുല്‍ മുഈന്‍ 203). മുഹര്‍റം ആദ്യ 8 ദിനങ്ങളില്‍ നോമ്പെടുക്കല്‍ ദുല്‍ഹിജ്ജ മാസം പോലെ സുന്നത്താണെന്ന് ഇമാം ഗസ്സാലി(റ)ന് അഭിപ്രായമുണ്ട് (ഇബ്‌നു ഖാസിം 3/502). 
ലോക മുസ്‌ലിംകളുടെ പുതുവര്‍ഷാരംഭമാണ് മുഹര്‍റമിലൂടെ സമാഗതമാകുന്നത്. ഈ നവവര്‍ഷപ്പുലരിയില്‍ ഓരോ മുസ്‌ലിമും കഴിഞ്ഞ വര്‍ഷങ്ങള്‍ എങ്ങിനെ ചിലവഴിച്ചുവെന്ന് ഒരാത്മ വിചിന്തനം നടത്തുകയും ഈ വര്‍ഷം എങ്ങിനെ വിനിയോഗിക്കണമെന്നതിന് ഒരു ജീവിത മാര്‍ഗ്ഗ രേഖ ഒരുക്കുകയും ചെയ്യേണ്ടതുണ്ട്. തിന്മകള്‍ വര്‍ജിച്ചും നന്മകള്‍ ആര്‍ജിച്ചും ഈ ന്യൂഇയര്‍ അര്‍ത്ഥ പൂര്‍ണ്ണമാക്കുക.