Sunday, May 17, 2015

പെണ്ണിന്റെയും കുഞ്ഞിന്റെയും പ്രിയ നബി (സ്വ)

പെണ്ണിനെ വര്‍ണിക്കാത്തവരില്ല കവികളിലും കഥാകാരന്മാരിലും. മഹത്വചനങ്ങളിലും മഹിളകളുടെ മഹത്വം ഏറെയുണ്ട്. കനകമായും കണ്ണുനീര്‍തുള്ളിയായും ഉപമ പറഞ്ഞവരും സമൂഹ വാഹനത്തിന്റെ ചക്രമായി വിശേഷിപ്പിച്ചവരുമൊക്കെയുണ്ട്.
എന്നാല്‍ ഒരു നബിവചനം കാണുക: പെണ്ണിന്റെ മേന്മ ഇത്രയും മനോഹരമായി ആരും പറഞ്ഞിട്ടില്ല; ഇനിയൊരാള്‍ക്കും പറയാനുമാവില്ല. ‘ഇഹലോകം മുഴുവന്‍ വിഭവങ്ങളാണ്. അതിലെ ഏറ്റവും ഉത്തമ വിഭവം നല്ല പെണ്ണാണ്.’
ഇഹലോകത്തെ സകലതിനെക്കാളും മേന്മ പറഞ്ഞ സ്ഥിതിക്ക് ഇനി ഇതിലും നന്നായി ആര്‍ക്ക് എന്തിനോട് ഉപമിക്കാനാവും പെണ്ണിനെ.
ഉത്തമ വിഭവമായി ചിത്രീകരിക്കുക മാത്രമല്ല, ഉത്തമ രീതിയില്‍ അവളോട് പെരുമാറേണ്ടതെങ്ങനെയെന്നു പഠിപ്പിച്ചു പെണ്ണിനെ പൊന്നിലും പൊന്നായി കാക്കാന്‍ പ്രേരിപ്പിക്കുന്നു തിരുനബി(സ്വ).
സ്ത്രീകളും കുട്ടികളും എന്നൊരു ചേര്‍ത്തു പറയലുണ്ടല്ലോ. പുരുഷന്മാരില്‍ നിന്നു വ്യത്യസ്തമായി ഏറെ പരിഗണന അര്‍ഹിക്കുന്നവരാണ് ഇവരെന്നതാണു കാരണം. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും സുരക്ഷക്കുമായി എന്തെല്ലാം പ്രഖ്യാപനങ്ങളും പദ്ധതികളും! പക്ഷേ, വര്‍ത്തമാന കാലത്ത് ഇവര്‍ക്കെന്തുണ്ട് സുരക്ഷ? മനുഷ്യമനസ്സ് സംസ്കരിക്കപ്പെടാത്ത കാലത്ത് ഇവര്‍ സുരക്ഷിതരാവില്ലെന്നതു തീര്‍ച്ച.
അന്ധകാര കാലത്ത് നിയോഗിതനായ നബി(സ്വ)യെ ഓര്‍ക്കുക. അന്നു പെണ്ണിന്റെ അവകാശങ്ങളെക്കുറിച്ചു ചര്‍ച്ചയില്ല. ജീവിക്കാനേ അവകാശമില്ലാത്ത കാലത്ത് വേറെ അവകാശങ്ങള്‍ അപ്രസക്തം. ആ മണ്ണില്‍ പെണ്ണ് അതീവ സുരക്ഷിതയായത് ലോകം കണ്ടു. നബി(സ്വ)യുടെ വാക്കില്‍ തന്നെ പറഞ്ഞാല്‍ സന്‍ആഅ് മുതല്‍ ഹളര്‍ മൗത്ത് വരെ തന്റെ ആടിനെ ചെന്നായ പിടിക്കുമോ എന്നല്ലാതെ മറ്റൊന്നും പേടിക്കാതെ ഏകയായി അവള്‍ക്ക് സഞ്ചരിക്കാനാവും വിധം.
ഈ സുരക്ഷ തന്നെയാണ് എക്കാലത്തും ഇസ്ലാം പെണ്ണിനു നല്‍കിയത്. ജീവിത വിഭവങ്ങളില്‍ ഉള്‍പ്പെടെ ഇസ്ലാമില്‍ സ്ത്രീക്ക് സുരക്ഷയെക്കുറിച്ച് ആശങ്കയേ വേണ്ട. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സംരക്ഷകരെ മതം ചുമതലയേല്‍പിക്കുന്നു. കുട്ടിയാകുമ്പോള്‍ പിതാവ്. ഭാര്യയാകുമ്പോള്‍ ഭര്‍ത്താവ്. മാതാവായാല്‍ യോഗ്യരായ മക്കള്‍. ഇവരാരും സംരക്ഷിക്കാനില്ലെങ്കില്‍ സമൂഹമോ ഭരണകൂടമോ സംരക്ഷിച്ചേ മതിയാകൂ. ഇത് കര്‍ശന താക്കീതോടെയുള്ള വിധിയാണിസ്ലാമില്‍. വീഴ്ച വരുത്താന്‍ പാടില്ലാത്ത അലംഘനീയ നിയമം.
മുഹമ്മദ്(സ്വ) നേടിക്കൊടുത്തതാണിതെല്ലാം. സ്ത്രീയുടെ ഭൗതിക സുരക്ഷയില്‍ ഒതുങ്ങുന്നില്ല ഇസ്ലാമിന്റെ ഇടപെടല്‍. അര്‍ഹിക്കുന്ന സ്വാതന്ത്ര്യം വകവെച്ചു കൊടുത്തും നിയന്ത്രണം വേണ്ടിടത്തു നിയന്ത്രിച്ചും വ്യക്തിത്വം അംഗീകരിച്ചും സന്പൂര്‍ണ ഇഹപര നേട്ടമാണ് നല്‍കുന്നത്. പെണ്ണിനു മോചനം നല്‍കിയ സംരക്ഷകനും മോക്ഷമാര്‍ഗം പഠിപ്പിച്ച മഹാഗുരുവുമാണ് നബി(സ്വ) എന്നതു നിസ്സംശയം.
നബി(സ്വ)യുടെ പദവി അത്യുന്നതമാണെന്നതു സന്ദേഹരഹിതം. ആരെക്കാളും കൂടുതല്‍ അതു ബോധ്യമുള്ളവരായിരുന്നു സ്വഹാബികള്‍; ആണും പെണ്ണും. എന്നാല്‍ അതോടൊപ്പം തന്നെ തങ്ങളോട് ഏറ്റവും അടുത്ത ഒരാളായി, ഏതൊരു അടുത്ത ബന്ധുവിനെക്കാളും അടുത്ത ബന്ധുവും ഏതൊരു സുഹൃത്തിനെക്കാളും അടുത്ത സുഹൃത്തുമായി അവര്‍ നബി(സ്വ)യെ കണ്ടു. സ്വഹാബീ വനിതകളും ഇങ്ങനെത്തന്നെയായിരുന്നു.
ആവശ്യങ്ങള്‍ ചോദിക്കാനും ആവലാതികള്‍ ബോധിപ്പിക്കാനും പ്രാപ്യമായ ഇടത്ത് അവര്‍ക്ക് നബി(സ്വ) ഉണ്ടായിരുന്നു. ആര്‍ത്തവ വിരാമമുണ്ടായാല്‍ കുളിക്കേണ്ടതെങ്ങനെ എന്നു ചോദിച്ചുവന്നു ഒരിക്കല്‍ ഒരു വനിത. നബി(സ്വ) സംശയ നിവൃത്തി വരുത്തി വിശദീകരണം നല്‍കി. കാര്യം ഗ്രഹിക്കാതെ പിന്നെയും ചോദിച്ചുകൊണ്ടിരുന്ന പെണ്ണിനെ താന്‍ പിടിച്ചു വലിച്ചു വിശദാംശം പറഞ്ഞുകൊടുത്ത കഥ പറയുന്നുണ്ട് നബിപത്നി ആഇശ(റ).
നവജാത ശിശുവിനു പേരിടാനും മധുരം നല്‍കാനും കൊണ്ടുവന്നവര്‍, ധര്‍മം ഭര്‍ത്താവിനു ല്‍കിയാല്‍ പ്രതിഫലമുണ്ടോ എന്നറിയാന്‍ വന്നവര്‍, സ്നേഹ സമ്മാനമായി പുതപ്പും ഭക്ഷണവും കൊണ്ടുവന്നവര്‍, ഭര്‍ത്താക്കന്മാരെക്കുറിച്ചു ആവലാതിപ്പെടാന്‍ വന്നവര്‍, ഭര്‍ത്താവിനു അനുകൂലമായി പടച്ചവനില്‍ നിന്നു വിധി തന്നെ കിട്ടാന്‍ മാത്രം തര്‍ക്കിച്ചവര്‍… അങ്ങനെ എത്രയെത്ര വനിതകള്‍ തിരുചാരെ വന്നു! പെണ്ണിനു പ്രിയപ്പെട്ടവര്‍ തന്നെ തിരുനബി(സ്വ).
അവകാശങ്ങളില്ലാതാക്കുകയല്ല, നേടിക്കൊടുക്കുകയായിരുന്നു നബി(സ്വ)യവര്‍ക്ക്. പെണ്ണിനു സന്പൂര്‍ണ സുരക്ഷയ്ക്കു ആവശ്യമായ നിര്‍ദേശങ്ങള്‍ സമൂഹത്തിന് അവിടുന്നു നല്‍കി.
ഹജ്ജത്തുല്‍ വദാഇലെ ഖുത്വുബതുല്‍ വദാഅ് എന്ന വിടവാങ്ങല്‍ പ്രസംഗം പ്രബോധന ജീവിതത്തിന്റെ സമാപ്തിയാണ്. ദീന്‍ പൂര്‍ത്തിയാക്കുന്ന വേള. ആ ഗൗരവ മുഹൂര്‍ത്തത്തില്‍ ഗൗരവത്തോടെ ഉണര്‍ത്തിയ കാര്യങ്ങളില്‍ ഒന്ന് പെണ്ണിന്റെ സുരക്ഷയായിരുന്നു. അവള്‍ നിങ്ങളുടെ പക്കല്‍ സൂക്ഷിക്കാനേല്‍പിച്ച സ്വത്താണെന്നും അവളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടണമെന്നും അവിടുന്ന് ഉണര്‍ത്തി.
കുട്ടികളുടെയും കഥയിതുതന്നെ. ചൂഷണത്തിനും ക്രൂരതയ്ക്കും എന്നുമിരയാവുന്നവരാണ് കുഞ്ഞുങ്ങള്‍. ശാസ്ത്ര, സാങ്കേതിക, സാഹിത്യ, സാംസ്കാരിക മേഖലയിലെല്ലാം ഉത്തുംഗതയിലെത്തിയെന്നഭിമാനിക്കുന്ന ഇന്നത്തെയും സ്ഥിതി ഇതുതന്നെയാണല്ലോ.
കുഞ്ഞുങ്ങളോടുള്ള ക്രൂരതയുടെയും പീഡനത്തിന്റെയും വാര്‍ത്തകളില്ലാത്ത ദിനങ്ങളില്ല. സ്നേഹ പ്രവാചകന്റെ ഇടപെടലുകള്‍ അവിടെയും കാണാം. ചെറിയവരോട് കരുണ കാട്ടാത്തവര്‍ നമ്മില്‍ പെട്ടവരല്ലെന്നു പറഞ്ഞു തള്ളിക്കളഞ്ഞു തിരുനബി(സ്വ). കുട്ടികളോട് കുശലം പറയാനും അവരെ സന്തോഷിപ്പിക്കാനും മടി കാട്ടിയില്ല. കുട്ടികളുടെ സംഘത്തോട് നബി(സ്വ) സലാം പറഞ്ഞു എന്ന് ഹദീസിലുണ്ട്. അവര്‍ക്കു സമാധാനമാശംസിക്കുന്ന ആ സലാം ചൊല്ലലില്‍ അവരുടെ വ്യക്തിത്വം അംഗീകരിക്കല്‍ കൂടിയുണ്ട്.
മധുര വചനങ്ങളാല്‍ കുഞ്ഞുങ്ങളെ സന്തോഷിപ്പിച്ച, സ്നേഹത്തോടെ തലോടിയ തിരുനബി(സ്വ) അവരെ തിരുത്തേണ്ട, ശാസിക്കേണ്ട ഘട്ടങ്ങളിലും ക്രുദ്ധനായില്ല. ശാന്തനായി അവര്‍ക്കു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുത്തു. അവിവേകത്തിന്റെ പ്രായത്തെ കൈകാര്യം ചെയ്യേണ്ടത് വിവേകത്തോടെയാണെന്നു മറ്റുള്ളവര്‍ക്കു മനസ്സിലാക്കിക്കൊടുത്തു.
പക്ഷിക്കുഞ്ഞുങ്ങളെ നബി(സ്വ)ക്കു സമ്മാനിച്ച ബാലന്മാരുടെ കഥ പ്രസിദ്ധമാണല്ലോ. കാര്യപ്പെട്ടൊരു സമ്മാനമായി കൊണ്ടുവന്നതാണവര്‍ പ്രാവിന്‍ കുഞ്ഞുങ്ങളെ. ചെയ്തതു ശരിയല്ലെന്നതിന്റെ പേരില്‍ അവരോട് കോപിച്ച് ശകാരിച്ച് തിരിച്ചയച്ചിരുന്നുവെങ്കില്‍ അവര്‍ ആ കിളിക്കുഞ്ഞുങ്ങളെ വഴിയോരത്തെവിടെയെങ്കിലും വലിച്ചെറിഞ്ഞു പാട്ടിനു പോയി പരിഭവം തീര്‍ത്തേനെ.
എന്നാല്‍ നബി(സ്വ) തള്ളപ്പക്ഷിയുടെ സങ്കടം ഓര്‍മിപ്പിച്ച് അവരുടെ മനസ്സലിയിച്ചു. ഇനിയൊരിക്കലും ഒരു ജീവിയോടും മനസ്സറിയാതെ പോലും ക്രൂരത കാട്ടില്ലെന്നു ദൃഢനിശ്ചയം ചെയ്യുന്ന മനസ്സോടെയാണവരുടെ തിരിച്ചുപോക്ക്. ബാല മനസ്സുകളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നു നബി(സ്വ) പഠിപ്പിച്ചുതരുന്നു.
ഏതൊരു കുഞ്ഞിനും സ്വന്തം മാതാപിതാക്കളെക്കാള്‍ പ്രിയപ്പെട്ടവനാകുംവിധമായിരുന്നു നബി(സ്വ)യുടെ പെരുമാറ്റം. സൈദ്(റ) നബി(സ്വ)യുടെ പോറ്റുമകനായതുമങ്ങനെയാണല്ലോ.
തസ്കരന്മാര്‍ പിടികൂടി അടിമച്ചന്തയില്‍ കൊണ്ടുപോയി വിറ്റതാണ് സൈദ് എന്ന ബാലനെ. അടിമയല്ലാത്ത ആ കുട്ടി അങ്ങനെ അടിമയായിത്തീര്‍ന്നു. കൈമാറിയെത്തിയത് നബി(സ്വ)യുടെ കൈവശം. കുട്ടിയെ അന്വേഷിച്ചു നടന്ന പിതാവും മറ്റും നബി(സ്വ)യുടെ അടുത്തെത്തി. കുട്ടി നിങ്ങളുടെ കൂടെ പോരുന്നുവെങ്കില്‍ നഷ്ടപരിഹാരം പോലും തരാതെ കൊണ്ടുപോകാനായിരുന്നു നബി(സ്വ)യുടെ നിര്‍ദേശം. പക്ഷേ, സൈദ് എന്ന കുട്ടി തിരുനബി(സ്വ)യെ വിട്ടുപോകാന്‍ തയ്യാറായില്ല ഒരു കാലത്തും.
സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സ്നേഹവും സംരക്ഷണവും ലഭിക്കുമ്പോള്‍ മാത്രമേ ഒരു സമൂഹത്തിന് സംസ്കൃതവും പരിഷ്കൃതവുമെന്ന് അവകാശപ്പെടാനാവൂ. മുഹമ്മദ്(സ്വ) നായകത്വം വഹിച്ച സമൂഹത്തിലൂടെ ലോകം അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണിത്

Friday, January 9, 2015

ഞങ്ങളുടെ ഉസ്താദ്‌
സുന്നികള്‍ ജീവന് തുല്ല്യം അല്ല അതിലേറെ സ്നേഹിക്കുന്നു കാന്തപുരം ഉസ്താദിനെ ..കാരണം...ഞങ്ങള്‍ സുന്നികള്‍ക്ക് നട്ടെല്ല് നിവര്‍ത്തി നില്ക്കാന്‍ ,,നേത്രത്വം നല്കിയതു അദ്ദേഹം ആണ് . സുന്നിയെയും സുന്നി മുസ്ലിയാക്കന്മാരെയും പുച്ചത്തോടെ നോക്കി കണ്ടിരുന്നൊരു സമൂഹത്തിനു മുന്നില്‍ ..ഞാന്‍ സുന്നിയാണ് ..അതും കാന്തപുരം സുന്നി എന്ന് ചങ്കൂറ്റത്തോടെ പറയാന്‍ കഴിഞ്ഞത് ബഹു എ.പി. അബൂബകക്ര്‍ മുസ്ലിയാര്‍ ഞങ്ങള്‍ക്ക് നല്‍കിയ ഊര്‍ജ്ജത്തില്‍ നിന്നാണ് . കാന്തപുരം ഉസ്താദിന്റെ ദീര്‍ഘ വീക്ഷണമുള്ള പ്രവര്ത്തനങ്ങളാല്‍ ധാര്മികപരമായും , വിദ്യാഭ്യാസ പരമായും മതപരമായും ,സാമ്പതീകമായും ഒട്ടേറെ ഉയരാന്‍ സുന്നികള്‍ക്ക് കഴിഞ്ഞിടുണ്ട്. ഒരു സമുദായ രാഷ്ട്രീയപാര്‍ട്ടിയുടെ തണലില്‍ വാഹബികളും പുത്തന്‍ വാദികളും നാട്ടില്‍ തടിച്ചു കൊഴുക്കുമ്പോള്‍ ..സുന്നികള്‍ തളരുകയായിരുന്നു ..അവര്‍ക്ക് മിണ്ടാന്‍ പാടില്ല,കൂടാന്‍ പാടില്ല ,, ഒരു സമ്മേളനം നടത്തണമെങ്കില്‍ രാഷ്ട്രീയ തമ്പുരാക്കന്മാരെ സ്റ്റേജിന്റെ മുന്നില്‍ പ്രതിഷ്ഠിക്കണം. ഒരു സ്ഥാപനം തുടങ്ങണമെങ്കില്‍ അവരുടെ പടിക്കല്‍ അനുമതിക്കായ്‌ കാത്തു കെട്ടി നില്‍ക്കണം...കാന്തപുരം ചെയ്ത തെറ്റ് ഒന്നേയുള്ളൂ ...മുസ്ലിം ലീഗെന്ന അമ്മിയുടെ ചുവട്ടില്‍ നിന്നും സുന്നികളെ പുറത്ത് ചാടിച്ചു ...ഇന്നവര്‍ സര്‍വ സ്വതന്ത്രരാണ് ..ആരെ കാണാനും എവിടെയും കാത്തു കെട്ടി കിടക്കണ്ട.എല്ലാ രാഷ്ട്രീയ തമ്പുരാക്കന്മാരും സുന്നികളെ തേടി ഇങ്ങോട്ട് വരും...1970..കാലങ്ങളില്‍ വാഹബികള്‍ക്ക് ഉണ്ടായ വളര്‍ച്ച പിന്നീട് കേരളത്തില്‍ അവര്‍ക്ക് ഉണ്ടായിട്ടില്ല. കല്ല്‌ വെച്ചനുണകളാലും ,,കിത്താബുകളിലെ തിരിമറികളിലൂടെയും ..അവര്‍ സുന്നികളുടെ മേല്‍ കുപ്രചരണം നടത്തി അവരെ ശിര്‍ക്ക് ചെയ്യുന്നവരും കാഫിറുകളുമാകി ചിത്രീകരിച്ചപ്പോള്‍ ബഹു ഇ.കെ ഹസ്സന്മുസ്ലിയാര്‍ (ന മ )തുടങ്ങി വെച്ച പടയോട്ടം ഏറ്റെടുത്തു സുന്നികളെ തങ്ങളുടെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയ നേതാവാണ് കാന്തപുരം. കാന്തപുരം വന്നതിനു ശേഷം ആദര്‍ശത്തിന്റെ പേരില്‍ ഒരു സുന്നിയും വഹാബി പാളയത്തില്‍ എത്തിയിട്ടില്ല ..ആദര്‍ശത്തിന്റെ വിഷയത്തില്‍ മാത്രമല്ല ..കാന്തപുരം സുന്നികളെ ഉയര്‍ത്തിയത് ..അങ്ങ് കോഴിക്കോട് നിന്ന് ...ഇങ്ങു മഞ്ചേരി നിലമ്പൂര്‍ വരെ ബസില്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക്‌ കാണാന്‍ കഴിയുന്ന തല ഉയര്‍ത്തി നില്‍ക്കുന്ന മുപ്പതോളം പള്ളികള്‍ അത് കാന്തപുരം നിര്മിച്ചതാണ്.അത് പോലെ കേരളത്തില്‍ എല്ലാ ജില്ലകളിലും ഉണ്ട്. കാന്തപുരം തുടങ്ങിയ മര്‍കസില്‍ ഇന്ന് മത ഭൌതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് അയ്യായിരത്തിലധികം കുട്ടികള്‍ പഠിക്കുന്നു. അതില്‍ ആയിരത്തിലധികം യതീം കുട്ടികള്‍ പഠിക്കുന്നു. അവരടെ ബാപ്പ എ.പി .ഉസ്താദ്‌ ആണ്....അവര്‍ ക്ക് എത്രത്തോളം പഠിക്കാനും ഉയരാനും കഴിയുമെങ്കില്‍ അതിനു വെള്ളവും വളവും നല്‍കാന്‍ കാന്തപുരം തയയ്ര്‍ ആണ് ..കാരന്തൂരിലെ മര്കസിന്റെ ചുവടു പിടിച്ചു നിരവധി സ്ഥാപനങ്ങള്‍ സുന്നിക്ല്‍ക്കുണ്ട്. അവ കേവലം ബില്‍ഡിംഗ്കള്‍ മാത്രമല്ല ...ആയിരം മുതല്‍ അയ്യായിരം വിദ്യാര്‍ഥികള്‍ വരെ പടിക്ക്ന്ന സ്ഥാപങ്ങള്‍ ആണത് .കെജി തലം മുതല്‍ സിവില്‍ സര്‍വീസ്‌ കോച്ചിംഗ് വരെ നടത്തുന്ന സ്ഥാപനങ്ങള്‍ ആണവ . കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ഗ്ലീഷ്‌ മീഡിയം സ്കൂളുകള്‍ നടത്തുന്നത് കാന്തപുരം സുന്നികള്‍ ആണ്.(ഇത് കേള്‍ക്കുംപോള്‍ നിങ്ങള്‍ ചോദിചേക്കും ..സുന്നികള്‍ ഇന്ഗ്ലീഷ്‌ നരകത്തിലെ ഭാഷ യാണെന്ന് പറഞ്ഞിരുന്നില്ലേ...ശരിയാണ് സുന്നികള്‍ ഒരു കാലത്ത് അത് പറഞ്ഞിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ..ബ്രിട്ടീഷുകാരന്റെ സര്‍ വ്വ വും വലിച്ചെറിയാനും അവരെ ബഹിഷ്കരിക്കാനും ഗന്ധിജിയടക്കമുള്ള നേതാകള്‍ ആഹ്വാനം ചെയ്തപ്പോള്‍ അന്നത്തെ സുന്നി പണ്ഡിതന്മാര്‍ ഒരു പടി കൂടി മുന്നില്‍ കടന്നു അവരുടെ ഭാഷയെ പോലും തള്ളി പറഞ്ഞു. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ) കാന്തപുരത്തിന്റെ പ്രവര്ത്തണ മേഖല ഇന്ന് കേരളം കടന്നു ഇന്ത്യുയുടെ മറ്റു സംസ്ഥാനങ്ങളില്‍ വരെ വ്യാപിച്ചിട്ടുണ്ട് ..അതൊക്കെ കണ്ണ് ഉള്ളവര്‍ക്ക് കാണാം. ഹരിയാനയിലും, ദല്‍ഹിയിലും ,യുപിയിലും ..ബംഗാളിലും ഒറീസ്സയിലും സുന്നികള്‍ക്ക് ഇന്ന് സ്ഥപനങ്ങളും പ്രവര്ത്തന മേഖലകളും ഉണ്ട് .ഇപ്പോള്‍ മാനവികതയെ ഉണര്‍ത്തുന്നു എന്ന തലവാചകത്തില്‍ കാന്തപുരം കേരള യാത്ര നടത്താന്‍ ഒരുങ്ങുകയാണ്.അത് സുന്നി കൈരളി ഏറ്റെടുത്തു കഴിഞ്ഞു ..വര്‍ഷങ്ങള്‍ക്കു മുന്നേ കാന്തപുരം മറ്റൊരു കേരള യാത്ര നടത്തിയിരുന്നു .. മത ജാതി രാഷ്ട്രീയ ചിന്തകളാല്‍ അകന്നു നിന്നിരുന്ന കേരള മനസ്സുകളെ കോര്‍ത്തിണക്കാന്‍ വേണ്ടി "മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കാന്‍" എന്നൊരു പ്രമേയം വെച്ച് നടത്തിയാ ആ യാത്ര സമൂഹത്തില്‍ ഉണ്ടാക്കിയ സ്വാധീനം ഒന്ന് കൊണ്ട് തന്നെ ആ യാത്ര ചരിത്രമായി.മാതൃകാ പരമായ പ്രവര്ത്തനങ്ങള്‍ കാഴ്ച വെച്ചാണ് കാന്തപുരം ജനസമൂഹത്തിന്റെയും രാഷ്ട്രീയ കേരളത്തിന്റെയും ആദരവ് നേടിയത് ....അല്ലാതെ ഭീഷണിയും കൊമ്പ് കാട്ടിയും അല്ല . കേവലം ഒരു മുസ്ലിയാര്‍ പള്ളി ദര്സിന്റെ മൂലയില്‍ ഒതുങ്ങി കൂടുന്നതിനു പകരം. ഒരു ജന വിഭാഗത്തിന്റെ സര്‍വ്വ മേഖലകളിലെയും ഉയര്‍ച്ചക്ക് കാരണമായി വിപ്ലവം സ്ര്ഷ്ടിക്കുന്നത് കാണുവാന്‍ ചങ്കുറപ്പില്ലാതെ അദ്ദേഹത്തിന്റെ നിഴലിനോടു യുദ്ധം പ്രഖ്യാപിച്ചു മലര്‍ന്നു കിടന്നു മേലോട്ട് തുപ്പുകയാണ് ഒരു കൂട്ടര്‍ .അത് പരാജയപ്പെടുകയെ ഉള്ളൂ ..കാരണം കാന്തപുരം കാലം കാത്തു വെച്ച നേതാവാണ് . ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ഒരു ഇതിഹാസ നായകന്‍. എതിരാളികള്‍ എന്തെല്ലാം കുപ്രചരണ ങ്ങളും ...അക്രമങ്ങളും ചെയ്താലും അത് കൊണ്ടൊന്നും ആ അജയ്യ മുന്നേറ്റത്തിനു കോട്ടം തട്ടിക്കാന്‍ കഴിയില്ല ..കാരണം അത് അല്ലാഹുവിന്റെ നിയോഗമാണ് ..ഒരു പണ്ഡിതനിലൂടെ കാലാ കാലങ്ങളില്‍ ഭൂമി ലോകത്തിന്റെ വിവിധ കോണുകളില്‍ ഉണ്ടായികൊണ്ടിരിക്കേണ്ട അനിവാര്യമായ നിയോഗങ്ങളില്‍ ഒന്ന്. എതിരാളികള്‍ക്ക് ഒന്നേ ചെയ്യാനുള്ളൂ ... ഒന്നുകില്‍ ആ പ്രയാണത്തോടൊപ്പം ചേര്‍ന്ന് ചരിത്രത്തിന്റെ ഭാഗമാവുക. അല്ലെങ്കില്‍ കാലം തീര്‍ത്ത് വെച്ച ചവറ്റു കുട്ടയിലാണ് നിങ്ങളുടെ സ്ഥാനം

Tuesday, October 14, 2014

ഒരു താക്കീത്


തിരുശേഷിപ്പുകള്ക്കെ്തിരെ പരിഹാസങ്ങളും വിമര്ശഷനങ്ങളും അഴിച്ചുവിട്ടു വിശ്വാസികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാമെന്നു വ്യാമോഹിക്കുന്നവര്‍ നിങ്ങളുടെ ഈ വിമര്ശരനങ്ങള്ക്കോട എതിര്പ്പു കള്ക്കോത വശംവദനാകുന്നവരല്ല പ്രവാചക സ്നേഹികള്‍ . മറിച്ച് വിമര്ശിെക്കപെടുന്തോറും ഒരു വിശ്വാസി അതിനോടുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുകയും അതുകൊണ്ട് ബറക്കെത്തെടുക്കുവാനും പുണ്യം നേടാനും വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു. കൂടാതെ സാധാരണക്കാര്ക്ക് അതിനെ കുറിച്ച് പഠിക്കാന്‍ അവസരം സ്രിഷ്ടിക്കപെടുകയും, അതിന്റെ മഹത്വം മനസിലാക്കി അതിനെ നേരില്‍ ദര്ശിംക്കാനും പുണ്യം നേടാനും തിടുക്കം കൂട്ടുകയും ചെയ്യുന്നു.’ഹജ്ജത്തുല്‍ വാദാഇല്‍ റസൂലുള്ളാഹി (സ) തലമുടി കളഞ്ഞപ്പോള്‍ ഖാലിദ്‌ ഇബ്നു വലീദ് (റ) അതില്‍ നിന്ന് കുറച്ച് ശേഖരിക്കുകയും പിന്നീട് ആ തിരു കേശം തൊപ്പിയില്‍ ചേര്ത്ത് വെച്ച് അത് ധരിച്ച് ശത്രുക്കളുമായി പോരാടുകയും ആ തിരുകേശത്തിന്റെ ബറക്കത്തു കൊണ്ട് ശത്രു സംഘങ്ങളെ എല്ലാം പിന്തിരിഞ്ഞു ഓടുന്നവരായിട്ടു മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത്” എന്ന ചരിത്രം അറിയാത്തവരായി നമ്മളിലാരും ഉണ്ടാകാനിടയില്ല
തിരുശേഷിപ്പുകള്‍
നബി(സ)യുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെട്ട സകല വസ്‌തുക്കളെയും ആദരിക്കല്‍ നബിയോടുള്ള സ്‌നേഹത്തിന്റെ ഭാഗമായിട്ടായിരുന്നു. നബി(സ)യുമായുള്ള ഒരു ചെറിയ ബന്ധംപോലും ആ സ്‌നേഹ വികാരങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ പര്യാപ്‌തമായതായിരുന്നു. റസൂല്‍(സ) അന്ത്യവിശ്രമം കൊളളുന്ന മദീന, നബി(സ)യുടെ കുടുംബക്കാര്‍, തിരുമേനിയുടെ ഖബറിടം, പള്ളി, മിമ്പര്‍, ശരീരസ്‌പര്ശ‍നമേറ്റ ജലം, വസ്‌ത്രം, സ്‌പര്ശിരച്ച കരങ്ങള്‍, ദര്ശിനക്കാന്‍ ഭാഗ്യമുണ്ടായ കണ്ണുകള്‍, തിരുശരീരത്തിലെ രോമങ്ങള്‍, വിയര്പ്പ് ‌ കണങ്ങള്‍, രക്തം, മോതിരം, തലപ്പാവ്‌, മുണ്ട്‌, മേല്തബട്ടം, വടി, വിരിപ്പ്‌, ജുബ്ബ, വായ സ്‌പര്ശി്ച്ച പാനപാത്രങ്ങള്‍ ഇങ്ങനെ പോകുന്നു ആ വിശുദ്ധ സ്‌നേഹത്തിന്റെ അതിരില്ലാ പ്രചോദനങ്ങള്‍ . നബി(സ)യെ അളവറ്റു സ്‌നേഹിച്ചിരുന്ന അവിടുത്തെ അനുചരന്മാര്‍, അവരെ പിന്തുടര്ന്ന് വന്ന നമ്മുടെ മുന്ഗാ്മികള്‍ , ആ വഴിയെ നമുക്കും ഒഴുകാം…. അവിടെത്തെ സ്നേഹപൂന്തോപ്പിലെ തിരുശേഷിപ്പുകളുടെ പരിമളം ആസ്വദിക്കാന്‍ ബര്കതത്തെടുക്കുവാന്‍ നാഥന്‍ നമ്മെ തുണക്കട്ടെ (ആമീന്‍ )
ഗുരുപരമ്പര

ത്രികാലജ്ഞാനങ്ങളും (ഭൂതം, വര്‍ത്തമാനം, ഭാവി) അറിയിക്കപ്പെട്ട പുണ്യപ്രവാചകന്‍ മുഹമ്മദ്‌നബി (സ) അറിവിന്റെ മഹാസാഗരത്തിലെ അനന്യനത്രെ. ആ മഹാഗോപുരത്തില്‍ സ്‌പൃഷ്‌ടരായ സ്വഹാബത്ത്‌ ആവാഹനം ചെയ്‌ത വിജ്‌ഞാന മുത്തുകള്‍ ഭൂലോകമാകെ വാരിവിതറി. അവരില്‍നിന്ന്‌ അടുത്ത തലമുറയും അങ്ങനെ പ്രവാചകരില്‍നിന്ന്‌ പരമ്പര മുറിയാത്ത ശിഷ്യഗണങ്ങള്‍ ലോകമാകെ പരന്നുകിടക്കുന്നു. ന്യായാന്യായങ്ങളും ധര്‍മ്മാധര്‍മ്മങ്ങളും വ്യക്തമാക്കാന്‍ അവരാണ്‌ കാലാകാലങ്ങളില്‍ മനുഷ്യത്വം നിലനിര്‍ത്തുന്ന പുണ്യമനുഷ്യര്‍. അത്തരമൊരു പരമ്പരയില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ കണ്ണിയാകുന്ന ചിത്രം പരിശോധനക്ക്‌ വിധേയമാക്കുന്നത്‌ നന്നായിരിക്കും. പ്രാഥമിക പാഠങ്ങള്‍ ചൊല്ലിക്കൊടുത്ത ഖാരിഅ്‌ അബൂബക്കര്‍ മുസ്ല്യാര്‍ മുതല്‍ കിഴക്കോത്ത്‌ അബ്‌ദുല്ല മുസ്ല്യാര്‍, വാവാട്‌ പോക്കര്‍കുട്ടി മുസ്ല്യാര്‍, കെ.കെ. അബൂബക്കര്‍ ഹസ്രത്ത്‌, ഇമ്പിച്ചാലി മുസ്ല്യാര്‍ കുറ്റിക്കാട്ടൂര്‍ തുടങ്ങിയവരുടെ ശിഷ്യത്വത്തിലും അനുഗ്രഹത്തിലും വളര്‍ന്ന കാന്തപുരം ഉസ്‌താദുല്‍അസാതീദ്‌ ഒ.കെ. സൈനുദ്ദീന്‍കുട്ടി മുസ്ല്യാരുടെ ശിഷ്യത്വം സ്വീകരിക്കുന്നതോടെ അതിപ്രശസ്‌തമായ ഗുരുപരമ്പരയില്‍ കണ്ണിചേരുകയാണ്‌.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ഗുരുപരമ്പര.
ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍
അബൂ ഉസാമ സ്വദഖത്തുല്ല മൗലവി
ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാര്‍
ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി
പൊന്നാനി അബ്‌ദുല്‍ അസീസ്‌ ബിന്‍ അബ്‌ദുല്ല
അലി ഹുസൈന്‍ പൊന്നാനി (കോയക്കുട്ടി മുസ്‌ലിയാര്‍)
പൊന്നാനി വലിയ ബാവ മുസ്‌ലിയാര്‍
അഹ്‌മദ്‌ അല്‍ മഖ്‌ദൂം അശ്ശാനി
ഖാളി മുഹമ്മദ്‌ പൊന്നാനി (മമ്മിക്കുട്ടി ഖാളി)
അലി ഹസന്‍ മഖ്‌ദൂം അല്‍ അവ്വല്‍
ശൈഖ്‌ അഹ്‌മദ്‌ മഖ്‌ദൂം അല്‍ അവ്വല്‍
ഖാജാ അഹ്‌മദ്‌ അല്‍ മഖ്‌ദൂം
ശൈഖ്‌ നൂറുദ്ദീന്‍ അല്‍ മഖ്‌ദൂം
ശൈഖ്‌ അബ്‌ദുല്‍ അസീസ്‌ മഖ്‌ദൂം
ശൈഖ്‌ അബ്ദുറഹ്‌മാന്‍ മഖ്‌ദൂം അശ്ശാനി
ശൈഖ്‌ ഉസ്‌മാന്‍ അല്‍ മഖ്‌ദൂം
ശൈഖ്‌ അഹ്‌മദ്‌ സൈനുദ്ദീന്‍ അല്‍ മഖ്‌ദൂം അസ്സഗീര്‍
ശൈഖ്‌ അഹ്‌മദ്‌ ബിന്‍ ഹജര്‍ അല്‍ ഹൈതമി
ശൈഖ്‌ സകരിയ്യ അല്‍ അന്‍സാരി
ജലാലുദ്ദീന്‍ മുഹമ്മദ്‌ മഹല്ലി
ജലാലുദ്ദീന്‍ അബ്‌ദുറഹ്‌മാന്‍ അല്‍ ബുല്‍ഖീനി
ഹാഫിള്‌ അബുല്‍ ഫള്‌ല്‌ അബ്‌ദുറഹീം അല്‍ ഇറാഖി
അല്‍ അലാഅ്‌ അലിയ്യുബിന്‍ ഇബ്രാഹിം അല്‍ അത്വാര്‍
ഇമാം യഹ്‌യബിന്‍ ശറഫ്‌ അന്നവവി
ഇമാം അല്‍ കമാല്‍ സലാര്‍
ശൈഖ്‌ മുഹമ്മദ്‌ (ശാമില്‍ സ്വഈര്‍ രചയിതാവ്‌)
ശൈഖ്‌ അബ്‌ദുല്‍ ഗഫ്‌ഫാര്‍ അല്‍ ഗസ്‌വീനി
ഇമാം അബ്‌ദുല്‍ കരീം അല്‍ റാഫിഈ
ശൈഖ്‌ അബദുല്‍ ഫള്‌ല്‌ മുഹമ്മദ്‌
ഇമാം മുഹമ്മദ്‌ ബിന്‍ യഹ്‌യ അല്‍ ബഗ്‌ദാദി
ഹുജ്ജത്തുല്‍ ഇസ്‌ലാം മുഹമ്മദ്‌ അല്‍ഗസ്സാലി
അബ്‌ദുല്‍ മലിക്‌ ഇമാമുല്‍ ഹറമൈനി
ഇമാം മൂഹമ്മദ്‌ അല്‍ ജുവൈനി
അബൂബക്കര്‍ അല്‍ ഖഷാല്‍ അല്‍ മര്‍വസി
മൂഹമ്മദ്‌ ബിന്‍ സുറൈജ്‌
അബൂ സഈദ്‌ മുഹമ്മദ്‌ അല്‍ അന്‍മാത്വി
അബൂ ഇബ്രാഹിം ഇസ്‌മാഈല്‍ അല്‍മുസ്‌നി
ഇമാം മുഹമ്മദ്‌ ബിന്‍ ഇദ്‌രീസ്‌ അശ്ശാഫിഈ
ഇമാം മുസ്‌ലിം ബിന്‍ ഖാലിദ്‌ അല്‍ സന്‍ജി
മുഹമ്മദ്‌ ബിന്‍ അബ്‌ദുല്‍ അസീസ്‌ അല്‍ ജുറൈജ്‌
ഇമാം അതാഉബിന്‍ അബീ റബാഹ്‌ (താബിഅ്‌)
ഇമാം അബ്ദുല്ലാഹിബിന്‍ അബ്ബസ്‌(റ) (സ്വഹാബി)
നബിയുല്ലാഹി മുഹമ്മദ്‌ (സ)

ഖുര്‍ആന്‍ പാരായണ ശൈലി പകര്‍ന്നു നല്‍കിയ ഗുരുനാഥന്‍മാരുടെ പരമ്പര
തിരുശേഷിപ്പുകള്‍
തങ്ങളുടെ മക്കള്ക്ക്േ രോഗം വരുമ്പോള്‍ ചികിത്സാവശ്യാര്ത്ഥവും ബറകത് ലഭിക്കാന്‍ വേണ്ടിയും നബി(സ്വ)യുടെ തിരുമേനിയില്‍ നിന്ന് വിയര്പ്പ് ശേഖരിച്ച ഉമ്മുസുലൈം(റ) ബീവിയെ നബി(സ്വ) പ്രോത്സാഹിപ്പിക്കുയാണുണ്ടായതെന്ന് നമുക്ക് ഹദീസുകളില്‍ കാണാം. അതുപോലെത്തന്നെ കൊമ്പ് വെച്ചതിന് ശേഷം ബാക്കിവന്ന തന്റെ രക്തം കൊണ്ടുപോയി കളയാന്‍ നബി(സ്വ) ഒരു സ്വഹാബിയോട് കല്പിച്ചപ്പോള്‍ ആ സ്വഹാബി രക്തം മുഴുവനും കുടിച്ചുകളയുകയാണുണ്ടായത്. ആ സ്വഹാബിയോട് നബി ദേഷ്യപ്പെട്ടതായി നമുക്ക് ചരിത്രത്തില്‍ കാണാന്‍ സാധിക്കുന്നില്ല.
തിരുശേഷിപ്പുകളുടെ പ്രാധാന്യവും മഹത്വവും മനസിലാക്കിയാണല്ലോ വിശ്വാസികള്‍ തലമുറകളായി കൈമാറി അത് ഒരു അമൂല്യ നിധിയായി ഇന്നും ലോകത്തിന്റെ വിവിധ ഭാകങ്ങളില്‍ സംരക്ഷിച്ച് ചരിത്ര താളുകളില്‍ പ്രശോഭിച്ചുനില്ക്കുിന്നത്. ചിലര്‍ ധരിച്ചിരിക്കുന്നത്‌ പോലെ തുര്ക്കി യിലും ഈജിപ്തിലും ഇന്ത്യയിലും തുടങ്ങി എണ്ണപ്പെട്ട ചില കേന്ദ്രങ്ങളിലേ തിരു ശേഷിപ്പുകള്‍ സൂക്ഷിക്കുന്നുള്ളൂ എന്ന ധാരണ ചരിത്രപരമായ അബദ്ധമാണ്. തിരു നബിക്ക് ശേഷം പ്രബോധനാര്ത്ഥംന അനുചരന്മാര്‍ പുണ്യ മദീനയോട് വിടപറഞ്ഞ്, കാടും മേടും മരുഭൂമിയും താണ്ടി അവര്‍ ഭൂഘണ്ഡങ്ങള്‍ മറികടന്നു ലോകത്താകമാനം വ്യാപിക്കുകയും, തങ്ങള്ക്കു് ലഭിച്ച തിരു ശേഷിപ്പുകള്‍ ഈ യാത്രയില്‍ നിധി പോലെ അവര്‍ കൊണ്ടുനടന്നു. ആസാറുകളുടെ ആഗോള സാന്നിധ്യം ഈ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണ്. അന്നുമുതല് സ്വഹാബാക്കളില് നിന്ന് തലമുറകളായി കൈമാറപ്പെട്ടുവന്ന തിരുശേഷിപ്പുകള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ഈജിപ്ത്, തുര്ക്കി, സഊദി അറേബ്യ, അമേരിക്ക, ബ്രിട്ടന്‍, സുഡാന്‍, സിറിയ, ഇന്ത്യ, പാക്കിസ്ഥാന്‍ …. ഉള്പെുടെ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും നിലവിലുണ്ട്

Tuesday, September 30, 2014

എസ് എസ് എഫ് സിന്ദാബാദ്
തീ ചൂളയിലേക്കായിരുന്നു പിറന്നു വീണത്‌.അനിവാര്യതയുടെ അവസാന താളും മറിഞ്ഞു പോയ വല്ലാത്ത ഒര് കാലസന്ധിയായിരുന്നുവത്രേ അത്.വഹാബി വിദ്യാര്‍ത്ഥി സംഘടനയില്‍ സന്തോഷം പങ്കിട്ടവര്‍ക്ക് സുന്നി വിദ്യാര്‍ത്ഥി കൂട്ടായ്മയോട് അലര്‍ജി.അകത്ത് നിന്നും പുറത്തു നിന്നും പാര പണിതവര്‍.പക്ഷെ..ബാല്യ കൌമാരങ്ങളിലെ അസാമാന്യ വളര്‍ച്ച കണ്ട് ആലോസരപ്പെട്ടവരും സ്വാഭാവികം.
ധൈഷണികതയും ആത്മാര്‍ത്ഥതയും മുഖമുദ്രയായപ്പോള്‍ SSF ന്‍റെ വളര്ച്ച കാലംസാകൂതം നോക്കി നിന്നു. സമരാഭാസങ്ങളുടെ ഘോഷയാത്രകള്‍ക്കിടയില്‍ സംഘടനയുടെ മുദ്രാവാക്യങ്ങള്‍ക്ക് പ്രേക്ഷകരേറി.1970 ജൂണ്‍ 16 ന് പുറത്തിറങ്ങിയ " സുന്നീ ടൈംസില്‍ "വിദ്യാര്‍ത്ഥികളെ നമുക്ക് സംഘടിക്കാം എന്ന ഇസ്മായില്‍ വഫയുടെ ലേഘനത്തില്‍ തുടങ്ങി വാദപ്രതിവാദങ്ങളുടെ നൈരന്തര്യതയില്‍ ചുട്ടെടുത്ത് എഴുപത്തിമൂന്നില്‍ എത്തിയപ്പോഴേക്കും ജാമിഅ നൂരിയ്യയുടെ മടിത്തട്ടിലേക്ക് പിറന്നു വീഴുകയായിരുന്നു.
കാമ്പസുകളില്‍ പേക്കൂത്തുകള്‍ അരങ്ങു തകര്‍ക്കുന്നു.പൂമാലകള്‍ക്ക് പകരം ഗുരു മുഖത്തേക്ക് കല്ലും തെറിയും പതിക്കുന്നു.ഘരാവോയും പടിപ്പുമുടക്കും നിത്യ സംഭവങ്ങള്‍ ആകുന്നു. ഭൌതിക കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടുമറിഞ്ഞ പണ്ഡിതര്‍ സുന്നീ വിദ്യാര്‍ത്ഥി സംഘടനയുടെ ജനനത്തിനു ആദ്യമാദ്യം തടസ്സം നിന്നത് സ്വാഭാവികം.പ്ക്ഷെ അനിവാര്യതയുടെ അവസാന വാക്കുകളില്‍ ഒര് പുത്തന്‍ ലോകത്തിനായി ധര്‍മ്മ വിപ്ലവധ്വനിയും,പിടിച്ചുയര്‍ത്താന്‍ പണ്ഡിതര്‍ ആഹ്വാനം ചെയ്തു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റ് ,സെക്രട്ടറി ബഹാഉദ്ധീന്‍ കൂരിയാട്, ഓഫീസ് ജാമിഅ നൂരിയ്യയിലെ തക്കാളിപ്പെട്ടി.ഒര് നൂറു പേജ് നോട്ടുപുസ്തകത്തില്‍ മിനുട്സും തീരുമാനങ്ങളും അക്കോന്റും.
ആകാശസീമകള്‍ക്കപ്പുറം പടര്‍ന്നു പന്തലിച്ച മഹാ വൃക്ഷത്തിന്റെ വേരും തണ്ടും.1976 ല്‍ വിവിധ ഇടങ്ങളില്‍ യൂനിറ്റ് രൂപീകരണമായി.എല്ലാം സുന്നി സമൂഹത്തിനു പുതുമയുള്ള കാഴ്ചയായി.ഓരോ ചില്ലിക്കാശും സൂക്ഷ്മതയുടെ അരിപ്പയിലൂടെ മാത്രം പുറത്ത് വന്നു.
1977 ല്‍ ജാമിഅ നൂരിയ്യയില്‍ സംഘടനാ ചരിത്രത്തിലെ ആദ്യ ക്യാമ്പ്.വിവിധ ജില്ലകളില്‍ നിന്നുമായി ഇരുന്നൂറിലധികം പ്രതിനിധികള്‍.ദാരിദ്ര്യത്തിന്റെ തീ ചൂളയിലും അല്ലറ ചില്ലറ പിരിവുകള്‍ കൊണ്ടാണ് ക്യാംപംഗങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയത് .സംഘടനാ കെട്ടുറപ്പിനും ശാസ്ത്രീയതക്കും മികവും പരിശീലന കളരിയുമായി മാറിയ ക്യാമ്പുകളുടെ തുടക്കമായിരുന്നു അത്.
1979 സംഘടനാ ചരിത്രത്തിലെ വേറിട്ട ഒരദ്ധ്യായം. " സുന്നത്ത് ജമാഅത്തിനെതിരെ ആര് തിരിഞ്ഞാലും അവരെ തോല്പിക്കണം ." സമസ്തയുടെ ധീരമായ നിലപാട്.രംഗം പഞ്ചായത്ത് ഇലക്ഷന്‍. പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ വഹാബി സ്ഥാനാര്‍ത്തിക്ക് അനുകൂലമായി പ്രസ്താവനയിറക്കി. എതിര്‍പ്പുകള്‍ ഒഴുകിയെത്തി. പ്രസിഡന്റിനെ ഒഴിവാക്കാന്‍ വരെ ആവശ്യമുയര്‍ന്നു.മലപ്പുറത്ത് നടന്ന യോഗത്തില്‍ തങ്ങള്‍ രാജിവെച്ച് ഇറങ്ങിപ്പോയി. ചന്ദ്രിക യുടെ ഭാഷയില്‍ പറഞ്ഞാല്‍ എസ് എസ് എഫ് പിരിച്ചുവിട്ടു.നിയോഗം പോലെ..സംഘടന സമചിത്തത കൈ വെടിഞ്ഞില്ല.അബൂബക്കര്‍ ശര്‍വാനിയെ ആക്ടിംഗ് പ്രസിടന്ടാക്കി യോഗം പൂര്‍ത്തിയാക്കി. അന്ന് രാത്രി 11 : 30 - കെ എം എ റഹീം സാഹിബ് , എന്‍ അലി അബ്ദുള്ള, ടി പി അബൂബക്കര്‍ സംഘാടക ത്രയങ്ങള്‍ മുപ്പത് കിലോമീറ്റര്‍ നടന്നു ചേറൂര്‍ എത്തി.രാജി പിന്‍വലിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും വിഫലമായി.
1980 ല്‍ സംഘടനയുടെ ആദ്യ സമ്മേളനം മഞ്ചേരിയില്‍ ..ഏറനാട് താലൂക്ക് സമ്മേളനം ചരിത്രം രചിച്ചു.എണ്‍പത്തി ഒന്നില്‍ തിരൂര്‍ കോരങ്ങത്തു മൈതാനിയില്‍ നടന്ന സമ്മേളനത്തിലാണ് SSF ആദ്യമായി പ്രകടനം നടത്തിയത്.അതോടെ രാഷ്ട്രീയ ഏമാന്മാരുടെ കണ്ണുരുട്ടല്‍ ശക്തമായി.പ്ക്ഷെ,ഒര് സമൂഹത്തെ ഉന്നതിയുടെ ഉദ്ധയനങ്ങള്‍ക്ക് പാകമാക്കിയെടുക്കാന്‍ പ്രതിജ്ഞ എടുത്ത ധര്‍മ്മ സഖാക്കള്‍ പിറകോട്ടു പോയില്ല.1983 ഡിസമ്പര്‍ 22 ,23, 24 കോഴിക്കോട് ഹിദായത്ത് നഗര്‍ .അശ് റത്തുന്‍ കാമിലയുടെ ഉള്പുളകങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് നഗര വീചികള്‍.മുന്‍ ചിത്രങ്ങളില്ലാത്ത പത്താണ്ടുകള്‍.നെരിപ്പോടില്‍ ചുട്ടെടുത്ത ബാല്യ കാലം ,
തിരിഞ്ഞു നോക്കുമ്പോള്‍ ഒര് നൂറ്റാണ്ടിന്റെ കര്‍മ്മ സായൂജ്യം.വാര്‍പ്പുമാതൃകയേതുമില്ലാത്ത ദശവാര്ഷികാഘോഷം.ഒര് വറ്ഷം നീണ്ടു നിന്ന സമ്മേളന പ്രവര്‍ത്തനങ്ങള്‍.ഇല്ലായ്മയുടെ കണ്ണീര്‍ച്ചാലുകള്‍ കടന്ന് പുതു ജീവന്‍ പകര്‍ന്നത് ആത്മാര്പ്പണത്തിന്റെ മതകീയ ബോധം. വായനയുടെ പുതിയ സമര മുഖം തുറന്നു രിസാലയുടെ മുന്നേറ്റവും കൂടിയായപ്പോള്‍ SSF ന്‍റെ ശബ്ദം കേരളീയ പൊതു സമൂഹം സാകൂതം കാതോര്‍ത്തിരുന്നു .
രിസാലയുടെ ഓരോ ലക്കവും മനതലങ്ങളില്‍ ദുഃഖം കോറിയിട്ടാണ് കടന്ന് പോകുന്നത്.രണ്ട് മുഖങ്ങള്‍ നമ്മെ എന്നും ഈറനണിയിക്കാന്‍ പോന്നതാണ്.മര്‍ഹൂം അബ്ദുറസാഖ് കൊറ്റിയും വെള്ളില ഉസ്താദും.പ്രാര്‍ത്ഥനാ വച്ചസ്സുകളില്‍ എന്നും അവര്‍ നമ്മോടൊപ്പം ഉണ്ടാവട്ടെ..രിസാലയുടെ ഓരോ ചുവട് വെപ്പിലും ഇവരുടെ വിയര്‍പ്പ് കണങ്ങള്‍ ദര്‍ശിക്കാം.1983 നവംബറില്‍ മാസികയായി പ്രകാശനം ചെയ്യപ്പെട്ട രിസാല എണ്‍പത്തി ഒന്‍പതു ജനുവരി മുതല്‍ ദ്വൈ വാരികയായും തൊണ്ണൂറ്റി നാല് ജൂണ്‍ മുതല്‍ വാരികയായും രംഗത്തെത്തിയത്തില്‍ വെള്ളിലയുടെ കര്‍മ്മ കുശലത സ്മരണീയമാണ്.എഡിറ്ററും തൊഴിലാളിയും വിതരണക്കാരനും എല്ലാം ഉസ്താദ് തന്നെ..സ്വന്തം റൂം ഓഫീസും .സുന്നി വിദ്യാര്‍ഥികള്‍ക്ക് വിപ്ലവങ്ങളുടെ നാള്‍വഴികളില്‍ പുതിയ ദിശാബോധം നല്‍കി എസ് എസ് എഫ്.അക്രമോല്സുകതയും ആക്രോശങ്ങളും വിപ്ലവങ്ങളുടെയും സമരങ്ങളുടെയും പര്യായമായി മനസ്സിലാക്കപ്പെട്ട ലോകത്ത് യദാര്‍ത്ഥ സമരം കാണിച്ചു കൊടുത്തു എസ് എസ് എഫ്.
കാലം കാതോര്‍ത്ത സമരസാര ചരിതങ്ങളാണ്‌ സംഘടനയെ വ്യത്യസ്തമാക്കിയത്.
എണ്‍പത്തി അഞ്ചിലെ യുവജന വര്‍ഷാചരണം മുതല്‍ ഐടീം വരെ എത്തിനില്‍ക്കുന്നു പ്രസ്തുത വിജയ ഗാഥ. എണ്‍പത്തി ആറിലെ ലോക സമാധാന വര്‍ഷാചരണം.ലഹരിക്കെതിരെ,പാന്‍മസാല വിരുദ്ധ കാമ്പയിന്‍, ആണവ വിരുദ്ധ റാലികള്‍.സാക്ഷരതാ കാമ്പയിന്‍ ,അവകാശ സംഗമം, മീലാദ് കാംപയിനുകള്‍, ശരീഅത്ത് സംരക്ഷണ പ്രക്ഷോപങ്ങള്‍.ഭവന പദ്ധതികള്‍,സ്നേഹം മരിക്കരുത് നമുക്ക് ജീവിക്കണം,വിദ്യയുടെ വിളക്കത്തിരിക്കാം കാമ്പയിനുകള്‍,സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍, സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കെതിരെ, സാമൂഹിക ജീര്‍ണ്ണത കള്‍ക്കെതിരെ...
അവസാനിക്കാത്ത അലയൊലികളുമായി വിജയ ലഹരിയില്ലാതെ മുന്നേറുകയാണ് ഈ ധര്‍മ്മ രഥം.
സ്കൂള്‍ പാഠ പുസ്തകത്തിലെ തിരിമറികള്‍.പ്രത്യേകിച്ച് അറബി ഭാഷ സമരം , എസ് എസ് എഫിന്റെ സമര ചരിത്രത്തെ എന്നും ധന്യമാക്കാന്‍ പോന്നവയാണ്.പ്രവാചക നിന്ദ്യ പരാമര്‍ശങ്ങള്‍ പാഠ പുസ്തകത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് ആധുനിക ഇസ്ലാമിന്റെ ഈ ദൌത്യ സേന ആദ്യം പ്രതികരിച്ചത്. എസ് എസ് എഫുകാര്‍ അറബി ഭാഷക്കെതിരാണെന്നു പ്രചരിപ്പിച്ചു സമരം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും കാലത്തിന്റെ കരിങ്കോട്ടകളില്‍ സത്യം പ്രതിധ്വനിച്ചു. സമരാധ്യായങ്ങളിലെ പൊന്‍ തൂവലാണ് പാലപ്പറ്റ പള്ളി സമരം.ഗ്രാമീണ നിഷ്കളങ്കത മുതലെടുത്ത്‌ പള്ളി പൂട്ടിക്കാന്‍ വരെ നജദിയന്‍ സൈദ്ധാന്തികര്‍ക്ക് അറപ്പുണ്ടായില്ല.സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി സകല കവാടങ്ങളിലും ചെന്ന് നോക്കി എങ്കിലും ഫലം ഉണ്ടായില്ല.മലപ്പുറം തങ്ങളുടെ തറവാട് സ്വത്താണെന്ന് അഹങ്കരിച്ചു നടക്കുന്ന സമുദായ പാര്‍ട്ടിയുടെ യദാര്‍ത്ഥ നപുംസകത്വം സുന്നികള്‍ക്ക് മനസ്സിലാക്കി കൊടുത്ത ഒരു സമരം കൂടി ആയിരുന്നു അത്.ആര്‍ ടി ഓ മാര്‍ച്ചും മറ്റു പ്രക്ഷോപ പരിപാടികളും മലപ്പുറം വെള്ളപ്പട്ടാളത്തിന്റെ ചൊല്പടിയിലാണെന്ന് തെളിയിച്ചു.അവസാനം ആത്മാര്‍ത്ഥ സേവനത്തിന്റെ പ്രതിഫലം എന്നോണം സുന്നികള്‍ക്ക് പള്ളി തിരിച്ചു കിട്ടിയത് ചരിത്രം.
ധര്മ്മാരവങ്ങള്‍ക്ക് വിപ്ളവ വീര്യം പകര്‍ന്ന് മുമ്പേപറന്ന പൊന്‍ വദനങ്ങള്‍..
ഈ ധര്‍മ്മ രഥത്തിന് ഇരുണ്ട വഴികളില്‍ ഇന്നും നിറ വെട്ടങ്ങളായി പ്രഭ പരത്തുന്ന വിളക്കുമാടങ്ങള്‍ .. ഒടുങ്ങാത്ത ധര്‍മ്മ ശബ്ദം "ഓ ഖാലിദ്‌ സാഹിബെന്ന അജയ്യ പോരാളി.. സ്നേഹ റസൂലിന്റെ തിരു ചാരത്തു അന്തിയുറങ്ങുന്ന വെള്ളിനിലാവ് "വെള്ളില ഉസ്താദ്‌, ചുടുചോര ചിന്തി ശഹാദത്തിന്റെ മാധുര്യമനുഭവിച്ച കുഞ്ഞുവും, കുഞ്ഞിമോന്‍ ഫൈസി ഉസ്താദും , പൂകോടന്‍ അബ്ദുക്കയും , അമ്പലക്കണ്ടി അബ്ദുല്‍ ഖാദിരും, കാരാതോട് അബ്ദുള്ളയും.. മറ്റു ഒട്ടനേകം ധീര വിപ്ളവ പോരാളികളും.. മുത്ത്‌ ബദ് രീങ്ങള്‍ക്കൊപ്പം അനുഗ്രഹീത ജന്നാത്തില്‍ ഹരിത ധവള നീലിമയുടെ വാഹകര്‍ക്കൊന്നിക്കാന്‍ നാഥന്‍ തൌഫീഖ് ചെയ്യട്ടേ...ആമീന്‍
അതെ, സമരാധ്യായങ്ങള്‍ അവസാനിക്കുന്നില്ല.നജാത്ത് നഗറും ധര്‍മ്മ പുരിയും മദീന മഖ്ദൂമും ഖാലിദിയ്യയും വാദി ഖുബാഉം രിസാല സ്ക്വയറും സമ്മാനിച്ച SSF യുവത്വത്തിന്റെ സമരാവേഷങ്ങളുടെ ഉത്തമ പ്രതിഫലനങ്ങളായി. മെയ്യും മനസ്സും അന്ന്യനു അടിയറവെക്കുന്ന ആധുനികന്‌ താക്കീതായി ഇടനെഞ്ചു തുളക്കുന്ന മുദ്രാ വാക്യങ്ങള്‍. സാംസ്കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക " കലുഷ നിലങ്ങളില്‍ ധാര്‍മ്മിക പ്രതിരോധം " നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്ത് നില്ക്കാന്‍" ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും-ധര്‍മ്മ പക്ഷത്ത് സംഘം ചേരുക" സമരമാണ് ജീവിതം “... SSF സമ്മേളന പ്രമേയങ്ങളുടെ പ്രസക്തി മനസ്സിലാകാത്തവരായി ഇന്ന് പ്രബുദ്ധ കേരളത്തില്‍ ആരുമുണ്ടാവില്ല. സാമ്രാജ്യത്വ കുത്തകകളുടെ ചരട് വലികള്‍ക്കൊത്ത് മതം ഇളവു ചെയ്യുന്ന പുത്തന്‍ വാദികള്‍ ഈ ധര്‍മ്മ സാഗരത്തില്‍ മുങ്ങിത്താണു.അരാജകത്വം കൊടികുത്തി വാഴുന്ന തെരുവുകളില്‍ ധാര്‍മ്മിക പ്രതിരോധത്തിന്‍റെ പടയാളികള്‍ ജിഹാദിന്‍റെ പുതിയ ഗാഥ രചിച്ചു.
വിസ്മയം രചിച്ച ഒരാണ്ട് കേരളീയസമൂഹം ചെവിയോര്‍ത്ത ധര്‍മ്മാരവങ്ങളുമായി നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപനമുയര്‍ന്നത് മാനവീകതയുടെ ഉണര്‍ത്തുപാട്ടുമായി മലയാളമണ്ണും മനസ്സും എതിരേറ്റ കേരളയാത്രയുടെ സമാപനചരിത്രമഹാസംഗമവേദിയില്‍ നിന്ന് കാലത്തിന്‍റെ ഇതിഹാസനായകന്‍ ഖമറുല്‍ ഉലമാ കാന്തപുരം ഉസ്താദിന്‍റെ പ്രഭാഷണത്തില്‍ ... ഹരിശ്വേധനീലിമ അലമാലയായി അലയടിച്ച തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നിന്ന് സാംസ്കാരിക കൈരളിയുടെ ഹൃദയതാളമായി അലയടിച്ച മുദ്യാവാക്യമായിരുന്നു “സമരമാണ് ജീവിതം” ... അതെ... വൃണിത ഹൃദയങ്ങളുടെ ശ്യാമ രക്തം പുരണ്ട ജീര്‍ണ്ണ മാലിന്യങ്ങളുടെ നെയ്പാട കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നിദ്രാവകങ്ങളിലൂടെ അതി കഠിനമായി തുഴഞ്ഞു ധര്‍മ്മത്തിന്‍റെ പുതിയ യുദ്ധക്കളത്തില്‍ SSF ചരിത്രം തിരുത്തുകയാണ്.
ദുരിതങ്ങളുടെ പെരുമഴപ്പാച്ചിലില്‍ ഒഴുക്കിനെതിരെ പൊരുതി നില്‍ക്കാന്‍ നെഞ്ചുറപ്പുള്ള ഒരേയൊരു സംഘടിത ശക്തിയാണിന്ന്..SSF .. കൊടുങ്കാറ്റിലും കെട്ട് പോകാത്ത വിശ്വാസത്തിന്‍റെ വെളിച്ചവുമായി ഇരുള്‍ മൂടിയ സാമൂഹിക പരിസരത്ത് കര്‍മ്മ ഗോദയിലാണിന്ന് SSF ...രോഷത്തിന്‍റെ ഇടിമുഴക്കി പ്രതിഷേധത്തിന്‍റെ മിന്നല്‍ പിണരുകളുതിര്‍ത്തു പ്രതീക്ഷകളുടെ പേമാരി- വര്‍ഷിച്ച് പോര്‍ക്കളം കീഴടക്കുകയാണ് SSF ...
നന്മയുടെ ഓരം ചേരാന്‍ നെഞ്ചുറപ്പുള്ള യുവത്വം പടക്കളത്തില്‍ ഇറങ്ങുക ..!!
കാരിരുമ്പ് തോല്‍ക്കുന്ന ഉരുക്ക് മുഷ്ടികള്‍ ഉയര്‍ത്തി ഉറക്കെ വിളിക്കുക ..
എസ് എസ് എഫ് സിന്ദാബാദ്
ധാര്‍മ്മിക വിപ്ളവം സിന്ദാബാദ്

Monday, September 29, 2014

തൊഴുത്തില്‍ കെട്ടുന്ന വാർദ്ധക്യം 

മകള്‍ വൃദ്ധയെ പട്ടിക്കൂടിന് സമീപത്തെ ഷെഡില്‍ പാര്‍പ്പിച്ചു
വട്ടിയൂര്‍കാവ്: ഏക മകളും മരുമകനും ചേര്‍ന്ന് വൃദ്ധയായ അമ്മയെ പട്ടിക്കൂടിന് സമീപത്തെ ഷെഡില്‍ പാര്‍പ്പിച്ചു. നാട്ടുകാരും പോലീസും ഇടപെട്ട് ഇവരെ വീട്ടിനുള്ളിലാക്കി.
*****
തൊണ്ണൂറ്റിയൊന്നുകാരനെ മര്‍ദ്ദിച്ച
് വീട്ടില്‍ നിന്ന് പുറത്താക്കി; മകന്‍ അറസ്റ്റില്‍
കലത്തൂര്‍: ക്രൂരമായി മര്‍ദ്ദിച്ച ശേഷം 91 വയസ്സുള്ള അച്ഛനെ തെരുവില്‍ തള്ളിയ മകനെ വയോജന സംരക്ഷണ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.
*****
പ്രായമായ അമ്മയെ വീട്ടില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: വീട്ടില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ എണ്‍പത്തിരണ്ട് വയസ്സുള്ള സ്ത്രീയെ വനിതാ പോലീസ് ആസ്പത്രിയിലാക്കി.
*****
സ്വന്തം മക്കളുടെ ഭാഗത്ത് നിന്ന് പ്രായമായ മാതാപിതാക്കള്‍ക്ക് നേരെ കേരളത്തില്‍ വര്‍ധിച്ചുവരുന്ന അതിക്രൂരമായ പീഡനങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് മുകളില്‍ ചേര്‍ത്ത പത്രവാര്‍ത്തകള്‍. സമൂഹ മനഃസാക്ഷിയെ നടുക്കുന്ന ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഓരോ ദിവസവും കൂടുകയാണ്.
വയസ്സായവരെ കന്നുകാലികളോടൊപ്പം തൊഴുത്തില്‍ കെട്ടാന്‍ പോലും മടിയില്ലാത്തവരായി മലയാളികള്‍ മാറിയിരിക്കുന്നു. വരന്തരപ്പിള്ളിയില്‍, മക്കള്‍ കയ്യൊഴിഞ്ഞ് വീടിന് പിറകിലെ തൊഴുത്തില്‍ രണ്ടു വര്‍ഷത്തോളമായി ഇരുട്ടും ദുര്‍ഗന്ധവും സഹിച്ച് നരകയാതന അനുഭവിച്ച വള്ളിക്കുട്ടി എന്ന 107 വയസ്സുകാരിയായ അമ്മയുടെ ദുരിതകഥ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 90 വയസ്സ് കഴിഞ്ഞ പെറ്റമ്മയെ വീട്ടിനുള്ളില്‍ കിടത്താതെ, മക്കള്‍ ആട്ടിന്‍തൊഴുത്തില്‍ കിടത്തിയ സംഭവം കുളത്തൂപ്പുഴയില്‍ ഉണ്ടായി.
നമ്മുടെ രാജ്യത്ത് വയോജനങ്ങളുടെ എണ്ണം വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. യു.എന്‍. പോപ്പുലേഷന്‍ ഫണ്ട് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം 9 കോടിയാണ് ഇന്ത്യയിലെ വൃദ്ധ ജനസംഖ്യ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍ ഉള്ള സംസ്ഥാനം കേരളമാണ്. തിരുവനന്തപുരം പോപ്പുലേഷന്‍ റിസര്‍ച്ച് സെന്‍റര്‍ നടത്തിയ സര്‍വെ പ്രകാരം നമ്മുടെ സംസ്ഥാനത്ത് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 40.2 ലക്ഷം പേരാണ്. ഇത് ജനസംഖ്യയുടെ 12.5% വരും.
വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച്, അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും കൂടുകയാണ്. സ്വന്തം വീട്ടിലാണ് വയോജനങ്ങളില്‍ വലിയൊരു പങ്കും പീഡനത്തിന് ഇരയാകുന്നത് എന്നതാണ് ഏറെ ദയനീയം. “ഹെല്‍പ്പേജ് ഇന്ത്യഭ, എന്ന സംഘടനയുടെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം വയോജനങ്ങളില്‍ 23%വും സ്വന്തം കുടുംബത്തില്‍ പീഡനം അനുഭവിക്കുന്നവരാണ്. സ്വന്തം വീട്ടില്‍ ഒരു വിധത്തിലുമുള്ള പരിഗണനയും ലഭിക്കാതെയാണ് 79% വൃദ്ധരും കഴിയുന്നത്. പ്രായമായവരില്‍ 76% പേരാകട്ടെ, ബന്ധുക്കളുടെ മാനസിക പീഡനത്തിന് ഇരയാകുന്നവരാണ്. സ്വന്തം വീട്ടില്‍ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാകുന്ന വയോജനങ്ങള്‍ 39% വരും. ദിവസവും ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന വൃദ്ധര്‍ 35 ശതമാനമാണ്. വൃദ്ധരായ മാതാപിതാക്കളില്‍ 39% പേര്‍ മരുമകളുടെ പീഡനത്തിന് വിധേയരാകുമ്പോള്‍, 38% പേര്‍ സ്വന്തം മകന്‍റെ അതിക്രമങ്ങള്‍ക്കാണ് ഇരകളാകുന്നത്. എന്നാല്‍, ഇത്തരം പീഡനങ്ങള്‍ക്ക് ഇരകളാകുന്ന 70% വൃദ്ധരും ഇക്കാര്യം പുറത്ത് പറയുന്നില്ലെന്നും പഠനം പറയുന്നു. അതായത്, കുടുംബാംഗങ്ങളുടെ പീഡനം അനുഭവിക്കുന്ന വയോജനങ്ങളുടെ സങ്കടങ്ങള്‍ പലപ്പോഴും അവരുടെ കിടപ്പ് മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയാണ്!
കുടുംബത്തിലെ അവഗണനയും പീഡനവും സഹിക്കാവുന്നതിലുമധികമാവുമ്പോള്‍ വൃദ്ധമന്ദിരങ്ങളില്‍ അഭയം തേടുന്ന വയോജനങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നു. ജീവിത സാഹചര്യങ്ങളില്‍ വന്ന മാറ്റവും പുതുതലമുറയുടെ സ്വാര്‍ത്ഥതയും മൂലം പ്രായമായവരെ വൃദ്ധസദനങ്ങളിലാക്കുന്ന ശീലവും കൂടിയിരിക്കുന്നു. അതുകൊണ്ടുതന്നെ വൃദ്ധമന്ദിരങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് കൂണുകള്‍ പോലെ മുളച്ചുപൊന്തുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൃദ്ധമന്ദിരങ്ങളുള്ള സംസ്ഥാനമാണ് കേരളം. ഹൈടെക് വൃദ്ധമന്ദിരങ്ങള്‍ മാത്രമല്ല, വ്യാജ വൃദ്ധസദനങ്ങളും കേരളത്തില്‍ പെരുകുകയാണ്. വൃദ്ധമന്ദിരങ്ങളുടെ മറവില്‍ മൃതദേഹക്കടത്ത് വരെ നടക്കുന്നതായ പരാതികള്‍ ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. പ്രായം ചെന്നവരെ ആസ്പത്രികളില്‍ തള്ളി ചുമതല തീര്‍ക്കുന്ന ബന്ധുക്കളും കുറവല്ല. സംസ്ഥാനത്തെ വിവിധ ജനറല്‍ ആസ്പത്രികളിലായി 200ഓളം വയോജനങ്ങള്‍ അനാഥരായി കഴിയുന്നുണ്ട് എന്നാണ് കണക്ക്. മക്കളും ബന്ധുക്കളും ചികിത്സക്കായി എത്തിച്ചവരാണ് ഇവരിലേറെയും. എന്നാല്‍ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കളാരും എത്താത്തതിനാല്‍ ഇവര്‍ ആശുപത്രികളില്‍ അനാഥരായി കഴിയുകയാണ്.
വയോജനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടിയ പശ്ചാത്തലത്തിലാണ് 2007ല്‍ “മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ജീവനാംശത്തിനും ക്ഷേമത്തിനുമുള്ള നിയമംഭപ്രാബല്യത്തില്‍ വന്നത്. ഈ നിയമപ്രകാരം മാതാപിതാക്കള്‍ക്കും, 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും, സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരില്‍ നിന്ന് ജീവനാംശം ലഭിക്കാനുള്ള അവകാശമുണ്ട്. “ജീവനാംശംഭഎന്നതില്‍ പണം മാത്രമല്ല, ആഹാരം, വസ്ത്രം, താമസ സൗകര്യം, ചികിത്സ തുടങ്ങി വാര്‍ധക്യ കാലത്ത് ഒരാള്‍ക്ക് അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടും. വാര്‍ധക്യകാലത്ത് ശരീര പരിപാലനം, വിനോദം, വിശ്രമം എന്നിവ ലഭിക്കേണ്ടതും ഒരാളുടെ അവകാശമാണ്.
മാതാപിതാക്കളെ മക്കള്‍ വേണ്ടവിധം സംരക്ഷിക്കാതിരുന്നാല്‍, ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കാം. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ 30 ദിവസത്തിനകം ജീവനാംശത്തുക പരാതിക്കാരന് നല്‍കാന്‍ ആര്‍.ഡി.ഒ. ഉത്തരവിടും. ജീവനാംശത്തുക നല്‍കാത്തപക്ഷം എതിര്‍കക്ഷികള്‍ തടവുശിക്ഷ അനുഭവിക്കേണ്ടതായി വരും. മാതാപിതാക്കളുടെ സ്വത്ത് കൈവശപ്പെടുത്തിയ ശേഷം, മക്കള്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെങ്കില്‍, ആ ആധാരം അസാധുവാക്കി പ്രഖ്യാപിക്കാനും, മക്കളുടെ പേരില്‍ എഴുതിയ സ്വത്ത് മാതാപിതാക്കള്‍ക്ക് തന്നെ തിരിച്ചു നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച് കടന്നുകളയുന്ന മക്കള്‍ക്ക് 3 മാസം തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
കേരള സര്‍ക്കാര്‍ രൂപം നല്‍കിയ, “മുതിര്‍ന്ന പൗരന്മാരുടെ സംസ്ഥാന നയഭത്തിലും, 60 വയസ്സ് കഴിഞ്ഞവരുടെ കുടുംബ സംരക്ഷണവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള നിരവധി നിര്‍ദേശങ്ങള്‍ ഉണ്ട്. “വാര്‍ധക്യ കാലം സ്വന്തം വീട്ടില്‍ഭ എന്ന സന്ദേശമാണ് നയം മുന്നോട്ട് വെക്കുന്നത്. അതായത് ഏതൊരാള്‍ വാര്‍ധക്യത്തില്‍ സ്വന്തം കുടുംബത്തില്‍ തന്നെ ജീവിക്കണമെന്ന് നയം വ്യക്തമാക്കുന്നു. മറ്റ് മാര്‍ഗങ്ങളൊന്നും തന്നെ ഇല്ലാതെ വരുമ്പോള്‍ മാത്രമേ, ഒരാളെ വൃദ്ധസദനങ്ങള്‍ പോലുള്ള സ്ഥാപനത്തിലേക്ക് അയക്കാവൂ എന്നും നയം നിര്‍ദേശിച്ചിക്കുന്നു. വയോജന നയം പ്രകാരം, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യത ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യമാണ്.
എന്നാല്‍ നിയമങ്ങളും നയങ്ങളും ഉണ്ടായത് കൊണ്ട് മാത്രം വയോജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. ജീവിത സായാഹ്നത്തില്‍ എത്തിനില്‍ക്കുന്നവര്‍ക്ക് സഹായവും, സ്നേഹവും, സാന്ത്വനവും നല്‍കാന്‍ കുടുംബാംഗങ്ങള്‍ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ശാരീരികാവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം തന്നെ പ്രായമായവരുടെ മാനസികാവശ്യങ്ങള്‍ കൂടി നിറവേറ്റാന്‍ കുടുംബാംഗങ്ങള്‍ക്ക് കഴിയണം. മുതിര്‍ന്നവരും വിവിധ പ്രായവിഭാഗത്തിലുള്ളവരും തമ്മില്‍ ആരോഗ്യകരമായ ആശയ വിനിമയത്തിനുള്ള അവസരം ഒരുക്കണം. വീട്ടില്‍ പ്രായമായവരോടൊപ്പം പരസ്പരം സംസാരിച്ച്, തമാശ പറഞ്ഞും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചുമൊക്കെ സമയം ചെലവിടാന്‍ കുടുംബാംഗങ്ങള്‍ ശ്രമിക്കണം.
ദൈനംദിന കുടുംബ കാര്യങ്ങളില്‍ വീട്ടിലെ മുതിര്‍ന്നവരുടെ കൂടി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മാനിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. പ്രായമായവരുടെ ആഗ്രഹത്തിനും രുചിക്കും ഇണങ്ങിയ ആഹാരം പാചകം ചെയ്ത് അവര്‍ക്ക് നല്‍കണം. നല്ല ക്ഷമയോടും സഹിഷ്ണുതയോടും കൂടി വേണം പ്രായമായവരോട് പെരുമാറാന്‍. അവര്‍ പറയുന്നത് എന്തുമാകട്ടെ, അത് എത്രയോ തവണ പറഞ്ഞതുമാകട്ടെ, അത് ശ്രദ്ധയോടെ കേട്ടിരിക്കാനുള്ള സന്മനസ്സാണ് ബന്ധുക്കളും സുഹൃത്തുക്കളും കാണിക്കേണ്ടത്. കുട്ടികളും പ്രായമായവരും തമ്മില്‍ വീട്ടില്‍ സ്നേഹവും ബഹുമാനവും കലര്‍ന്ന നല്ല ബന്ധം വളര്‍ത്തിയെടുക്കണം. പ്രായമായവരെ ഉള്‍പ്പെടുത്തി കുടുംബയാത്രകള്‍ സംഘടിപ്പിക്കാവുന്നതുമാണ്.
വീട്ടില്‍ വൃദ്ധരെ അലട്ടുന്ന പ്രധാന പ്രശ്നം അനാരോഗ്യമാണ്. മുന്‍കാല രോഗങ്ങളെ അപേക്ഷിച്ച് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഇവര്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. ഡിമന്‍ഷ്യ, അര്‍ബുദം, അള്‍ഷെമേഴ്സ് തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരും കുറവല്ല. ഒറ്റപ്പെടുന്നുവെന്ന തോന്നല്‍, കടുത്ത ഏകാന്തത, വിഷാദ രോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളും ഇവരെ അലട്ടുന്നു. രോഗബാധിതരായ വയോജനങ്ങളെ പരിപാലിക്കാന്‍ വീട്ടില്‍ ആളില്ലാതെ വരുന്നതാണ് ഇന്നത്തെ പ്രധാന പ്രശ്നം. ഹോം നഴ്സിനെ വെച്ച് മാത്രം പരിഹരിക്കാവുന്ന വിഷയമല്ല ഇത്. വയോജനങ്ങളെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്വം പങ്കിടാന്‍ വീട്ടിലെ ഓരോ അംഗവും തയ്യാറാകണം. രോഗികളായ വയോജനങ്ങള്‍ക്ക് ചികിത്സയും മരുന്നും കൃത്യസമയത്ത് നല്‍കണം. പ്രായാധിക്യം മൂലം വിഷമം അനുഭവിക്കുന്നവരുടെ ആരോഗ്യകരമായ ഇരിപ്പിനും കിടപ്പിനും ചലനത്തിനും മറ്റ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യപ്രദമായ ആധുനിക ഫര്‍ണീച്ചറുകളും, ഉപകരണങ്ങളും ഇന്ന് ലഭ്യമാണ്. അവ വീട്ടില്‍ വാങ്ങിവെക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവര്‍ക്ക് അത് കൃത്യസമയത്ത് ലഭ്യമാക്കാനും ശ്രദ്ധിക്കണം.
ധാര്‍മികവും സദാചാരപരവുമായ സംസ്കാരം നഷ്ടപ്പെട്ട ഒരു യുവതലമുറ സമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ട്. അതിന്‍റെ ഫലമായി വയോജനങ്ങള്‍ അധികപ്പറ്റാണെന്ന മനോഭാവം സമൂഹത്തില്‍ വ്യാപകമായിരിക്കുന്നു. “ഉപയോഗിക്കൂ, വലിച്ചെറിയൂഭഎന്ന മുദ്രാവാക്യമുയര്‍ത്തുന്ന ഉപഭോക്തൃ സംസ്കാരത്തിന്‍റെ വക്താക്കളായ ഇവരെ സംബന്ധിച്ചിടത്തോളം, വയോജനങ്ങള്‍ ഉപയോഗിച്ച് തീര്‍ന്ന കറിവേപ്പിലകള്‍ മാത്രമാണ്. ഈ ചിന്താഗതിക്ക് മാറ്റം വരുത്തേണ്ടതുണ്ട്. വയോജനങ്ങളെ സ്നേഹിക്കാനും അവരോട് മാന്യമായി പെരുമാറാനുമുള്ള ധാര്‍മികമായ സംസ്കാരം കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. മനുഷ്യ സ്നേഹത്തിനും കുടുംബ ബന്ധങ്ങള്‍ക്കും വിലകല്‍പിക്കുന്ന ഒരു സമൂഹത്തിലേ വയോജന സംരക്ഷണം പൂര്‍ണമായ അര്‍ത്ഥത്തില്‍ സാധ്യമാകുകയുള്ളൂ. അതുകൊണ്ടുതന്നെ, തിന്മയുടെ ലോകത്ത് വഴിതെറ്റുന്ന യുവതലമുറയെ ധാര്‍മികതയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിയണം. ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ പ്രായമായവര്‍ മാതൃകാപരമായി സംരക്ഷിക്കപ്പെടുന്ന വീടുകളിലാണ് യഥാര്‍ത്ഥ കുടുംബ സന്തോഷം കടന്നുവരുന്നതെന്ന യാഥാര്‍ത്ഥ്യം നമുക്ക് മറക്കാതിരിക്കാം.
പനിയെ നമുക്കിഷ്ടപ്പെടാം
ഡോ: കരകുളം നിസാമുദ്ദീന്‍ /ആരോഗ്യം--------------------------------------------------------
നാം ഭയത്തോടെ സമീപിക്കുന്ന രോഗമാണ് പനി. പനി അത്യന്തം അപകടകരമാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പനി വൈറസ് ബാധയാണെന്നും വൈദ്യശാസ്ത്രം പറയുന്നു. ഒരേ ലക്ഷണങ്ങളോടെ പലതരം പേരുകളില്‍ വിവിധ തരം പനികള്‍ ഓരോ കാലഘട്ടത്തിലും അവതരിപ്പിക്കപ്പെടുന്നു. വൈറല്‍ പനി, മലേറിയ, ചികുന്‍ ഗുനിയ, ഡെങ്കിപ്പനി, പക്ഷിപ്പനി തുടങ്ങിയവയാണ് അവയില്‍ പലതും. ഇനിയും എത്രയോ പേരുകള്‍ നാം കാണാനിരിക്കുന്നു. ഓരോ കാലഘട്ടത്തിലും പുതിയ തരം പേരുകളില്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന പനികളില്‍ പലതും വന്‍കിട മരുന്നുകമ്പനികളുടെ സഹായത്താലാണെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നു. മരുന്ന് കമ്പനികളുടെ കെട്ടികിടക്കുന്ന മരുന്നുകള്‍ ഈ കാലഘട്ടത്തില്‍ വിറ്റഴിക്കപ്പെടുന്നു. പുതിയ ഇനം പനിക്ക് മരുന്നുകള്‍ കണ്ടെത്തിയിട്ടില്ല എന്ന് പറയുമ്പോഴും സുലഭമായി മരുന്നുകൊടുത്ത് ചികിത്സിച്ചുകൊണ്ടിരിക്കുന്നു.
ഈ സന്ദര്‍ഭത്തിലാണ് പനിക്ക് പ്രവാചകനില്‍ എന്തെങ്കിലും മാതൃകയുണ്ടോ എന്നന്വേഷിക്കേണ്ടത്. പനിക്ക് പ്രവാചകന്‍ പച്ചവെള്ളമാണ് പരിഹാരം പറഞ്ഞത്. ഈ ലോകത്തെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഖുര്‍ആനും പ്രവാചകനുമാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്ന നാം പനി വന്നാല്‍ പാരസെറ്റമോള്‍ തേടി പോകുന്നതിന്റെ യുക്തി എന്താണ്. പ്രവാചകന്‍ പറഞ്ഞു, പനി നരകത്തിലെ തീയാണ്. അത് എത്ര കടുത്തതായാലും പച്ചവെള്ളം കൊണ്ട് തണുപ്പിക്കുക. (ബുഖാരി) പ്രവാചകന്റെ വഫാത്തിന്റെ സമയം പനിയും വേദനയും ക്ഷീണവും അനുഭവപ്പെട്ടപ്പോള്‍ മുമ്പിലിരുന്ന പാത്രത്തിലെ വെള്ളമെടുത്ത് മുഖം തടവിയതായി ഹദീസില്‍ കാണാം. പ്രവാചകന്റെ സദസ്സില്‍ പനിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സഹാബികളില്‍ ഒരാള്‍ പനിയെ ശപിച്ചു. ഇതുകേട്ട പ്രവാചകന്‍ പനിയെ ശപിക്കുന്നത് തടഞ്ഞു. ശേഷം പറഞ്ഞു: ''പനി ഇരുമ്പില്‍ നിന്നും തുരുമ്പിനെ ഏത് വിധേന ശുദ്ധീകരിക്കുന്നോ അതുപോലെ പനി വഴി പാപങ്ങള്‍ ശുദ്ധീകരിക്കപ്പെടും. (തിബ്ബുന്നബവി)
പനി പിടിപെട്ട ആളോട് പ്രവാചകന്‍ പറഞ്ഞു. ''വെളളം കൊണ്ട് തണുപ്പിക്കുക. സൂര്യോദയത്തിനുമുമ്പ് നദിയുടെ ഒഴിക്കിനഭിമുഖമായിരിക്കുക ദൈവനാമത്തില്‍ പ്രാര്‍ത്ഥിക്കുക. ശേഷം മൂന്ന് ദിവസം തലയില്‍ വെള്ളമൊഴിക്കുക. മാറിയില്ലെങ്കില്‍ അഞ്ച് ദിവസം, മാറ്റമില്ലെങ്കില്‍ ഏഴ് ദിവസം. ഭേദപ്പെട്ടില്ലെങ്കില്‍ ഒന്‍പതു ദിവസം. ഇന്‍ഷാഅല്ലാ ഒമ്പതു ദിവസങ്ങള്‍ക്കപ്പുറം ഒരു പനിയുമില്ല. (തിര്‍മിദി)
ടൈഫോയ്ഡ് പിടിപ്പെട്ട് ഒരു സ്ത്രീ എന്റെ ആശുപത്രിയില്‍ വന്നിരുന്നു. ശക്തമായ പനിയും തലവേദനയും. ഞാന്‍ അവരോട് ഈ ഹദീസ് വിശദീകരിച്ചു പറഞ്ഞു. ഒന്‍പതു ദിവസവും തുടര്‍ച്ചയായി പനിയുണ്ടായിരുന്നു. പ്രവാചകന്‍ പറഞ്ഞത് എത്ര സത്യം. ഒന്‍പതു ദിവസം കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും അപ്രത്യക്ഷമായി. ഈ ദിവസങ്ങളില്‍ ഹദീസില്‍ പറഞ്ഞതുപോലെ തന്നെ ചെയ്തുകൊണ്ടിരുന്നു. പനിയെ കുറിച്ച് അബുഹൂറൈറ പറഞ്ഞത് പനിയേക്കാള്‍ ഇഷ്ടപ്പെട്ട മറ്റൊന്നും എനിക്കില്ല. അത് ശരീരത്തിന്റെ എല്ലാ അംശങ്ങളിലും പ്രവേശിക്കുന്നു. അതുവഴി ദൈവാനുഗ്രഹം ലഭിക്കുന്നു. (തിബ്ബുന്നബവി). അതെ, പനി അനുഗ്രഹമാണ്. അത് ഇരുമ്പില്‍ നിന്നും തുരുമ്പിനെ ശുദ്ധീകരിക്കുന്നതുപോലെ നാം ശരീരത്തിനോട് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങളെ അത് കരിച്ചുകളയുന്നു. അതുകൊണ്ടാണ് അബുഹൂറൈറ പറഞ്ഞത് ഞാന്‍ പനിയെ ഇഷ്ടപ്പെടുന്നുവെന്ന്. നമുക്കും പനിയെ ഇഷ്ടപ്പെടാം. പനി അപകടകരമല്ല. അനുഗ്രഹമാണ്. പനിമൂലം നമ്മുടെ ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ അസുഖങ്ങളും മാറ്റപ്പെടും. പക്ഷേ നാം പ്രവാചകന്‍ പറഞ്ഞതുപ്രകാരം പനിയെ ചികിത്സിക്കണമെന്നുമാത്രം.


പനിയെക്കുറിച്ച്
പനിയുടെ ലക്ഷണങ്ങളില്‍ ഒന്ന് വായ് കയ്പ്പാണ്. വേദനയുണ്ടെങ്കില്‍ നന്നായി വിശ്രമിക്കണം. ഈ സന്ദര്‍ഭത്തില്‍ വിശപ്പില്ലെങ്കില്‍ ഒന്നും കഴിക്കണ്ട വിശപ്പ് വരുന്നതുവരെ അത് ചിലപ്പോള്‍ ഒന്‍പത് ദിവസം കഴിഞ്ഞിട്ടെങ്കില്‍ അതുവരെ കഴിക്കണ്ട. ദാഹമുണ്ടെങ്കില്‍ നല്ല ശുദ്ധമായ പച്ചവെള്ളം കുടിക്കുക. കേരളത്തിലാണെങ്കില്‍ ഇളനീര്‍ ആവശ്യംപോലെ കുടിക്കാവുന്നതാണ്. 100 ഡിഗ്രിയില്‍ കൂടുതല്‍ പനികൂടാന്‍ അനുവദിക്കരുത്. അത് കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും 100 ഡിഗ്രിയില്‍ താഴെയാണെങ്കില്‍ പരമാവധി വിശ്രമം തന്നെ വേണം. മറ്റൊന്നും ചെയ്യേണ്ടതില്ല. മതിവരോളം ഉറങ്ങുക. ആരും ശല്യം ചെയ്യേണ്ടതില്ല. 100 ഡിഗ്രിയില്‍ മുകളിലാണെങ്കില്‍ തല പച്ചവെള്ളം കൊണ്ട് കഴുകുക. ദേഹം മുഴുവനും ചെറുചൂടുവെള്ളം കൊണ്ട് നനച്ചു തുടയ്ക്കുക. എന്നിട്ടും പനിക്ക് ശമനമില്ലെങ്കില്‍ ആദ്യം ഒരു കോട്ടണ്‍ തുണി നനച്ചുപിഴിഞ്ഞ് ദേഹം മുഴുവന്‍ മൂടത്തക്കവിധം പൊതിയുക. അതിനുമുകളില്‍ കമ്പിളികൊണ്ട് പൊതിയുക. ഒരു മണിക്കൂറിനുശേഷം അത് എടുക്കാവുന്നതാണ്. അപ്പോള്‍ പനി നോര്‍മലിലേക്ക് വന്നുകൊണ്ടിരിക്കും. ശക്തമായ പനിയാണെങ്കില്‍ ഏഴ് പ്രാവശ്യത്തില്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അപ്പോഴെല്ലാം ഇങ്ങനെ തന്നെ ചെയ്യുക. എനിമയെടുക്കുന്നതും പനികുറയാന്‍ സഹായിക്കും. നല്ല കാറ്റും വായുവും കിട്ടുന്ന സ്ഥലത്ത് ഔറത്ത് മാത്രം മറയത്തക്ക രീതിയില്‍ കട്ടിലില്‍ കിടത്തുന്നതും പനികുറയാന്‍ സഹായകമാണ്. ഇതില്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാവുന്നതാണ്. ഈ രീതി ഏത് പനിയായിരുന്നാലും സ്വീകരിക്കാവുന്നതാണ്. ഒരു കുഴപ്പവുമില്ല മെച്ചമേ ഉണ്ടാകൂ. ഇനി പനിയിലൂടെയാണ് അല്ലാഹു മരണം വിധിച്ചിരിക്കുന്നതെങ്കില്‍ ആ വിധിയെ ലോകത്ത് ഒരു വൈദ്യശാസ്ത്രത്തിനും മാറ്റാനും കഴിയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പനിയിലൂടെ കൂടുതല്‍ മരണം സംഭവിക്കുന്നത്.


പനിയിലൂടെ സംഭവിക്കുന്നത്
കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും തെറ്റായ ജീവിതരീതിയിലൂടെയും ശരീരത്തില്‍ വിഷസങ്കലനം നടക്കുന്നു. ഈ വിഷസങ്കലനം വിവിധ രീതിയിലൂടെ പുറത്തുകളയാന്‍ ശരീരം ശ്രമിക്കുന്നു. അത്തരം ലക്ഷണങ്ങളെയാണ് നാം രോഗമായി കരുതുന്നത്. ഒരു പറമ്പില്‍ പാഴ്‌വസ്തുക്കള്‍ വല്ലാതെ കൂടുമ്പോള്‍ നാം കത്തിച്ചു ചാരമാക്കുന്നതുപോലെ ശരീരത്തില്‍ അടിഞ്ഞുകൂടിയ പാഴ്‌വസ്തുക്കളെ ശരീരം കത്തിച്ചു ചാരമാക്കുന്നു. ഇതാണ് പനി. ഈ പനി നമ്മുടെ ശരീര ശുദ്ധീകരണത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ശരീരം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പനിക്കണം. ആ പനി പ്രവാചക ചികിത്സയിലൂടെ മാറ്റിയെടുത്താല്‍ സകല വിധ മാരരോഗങ്ങളില്‍ നിന്നും നമുക്ക് അകന്നുനില്‍ക്കാവുന്നതാണ്.


പനികൊണ്ടുള്ള ഗുണങ്ങള്‍
ഒന്‍പത് ദിവസം തുടര്‍ച്ചയായി പനിച്ചാല്‍ ഹാര്‍ട്ട് ബ്ലോക്ക്, ആമവാതം മറ്റ് വാതരോഗങ്ങള്‍ പൂര്‍ണ്ണമായും മാറുന്നു. ശരീരത്തിലെ നീര്‍ക്കെട്ട്, അമിതവണ്ണം, ആസ്ത്മ വിട്ടുമാറാത്ത തലവേദന, കാഴ്ച തകരാറുകള്‍, കേള്‍വി തകരാറുകള്‍, ത്വക്ക് രോഗങ്ങള്‍, കിഡ്‌നി തകരാറുകള്‍, കരള്‍ രോഗങ്ങള്‍, മൂത്രത്തിലെ കല്ല്, മൂത്ര പഴുപ്പ്, മഞ്ഞപ്പിത്തം, എന്നുവേണ്ട സകല രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ്.
ഈ സന്ദര്‍ഭത്തിലാണ് പനിക്ക് പ്രവാചകനില്‍ എന്തെങ്കിലും മാതൃകയുണ്ടോ എന്നന്വേഷിക്കേണ്ടത്. പനിക്ക് പ്രവാചകന്‍ പച്ചവെള്ളമാണ് പരിഹാരം പറഞ്ഞത്. ഈ ലോകത്തെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഖുര്‍ആനും പ്രവാചകനുമാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്ന നാം പനി വന്നാല്‍ പാരസെറ്റമോള്‍ തേടി പോകുന്നതിന്റെ യുക്തി എന്താണ്. പ്രവാചകന്‍ പറഞ്ഞു, പനി നരകത്തിലെ തീയാണ്. അത് എത്ര കടുത്തതായാലും പച്ചവെള്ളം കൊണ്ട് തണുപ്പിക്കുക. (ബുഖാരി) പ്രവാചകന്റെ വഫാത്തിന്റെ സമയം പനിയും വേദനയും ക്ഷീണവും അനുഭവപ്പെട്ടപ്പോള്‍ മുമ്പിലിരുന്ന പാത്രത്തിലെ വെള്ളമെടുത്ത് മുഖം തടവിയതായി ഹദീസില്‍ കാണാം. പ്രവാചകന്റെ സദസ്സില്‍ പനിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സഹാബികളില്‍ ഒരാള്‍ പനിയെ ശപിച്ചു. ഇതുകേട്ട പ്രവാചകന്‍ പനിയെ ശപിക്കുന്നത് തടഞ്ഞു. ശേഷം പറഞ്ഞു: ''പനി ഇരുമ്പില്‍ നിന്നും തുരുമ്പിനെ ഏത് വിധേന ശുദ്ധീകരിക്കുന്നോ അതുപോലെ പനി വഴി പാപങ്ങള്‍ ശുദ്ധീകരിക്കപ്പെടും. (തിബ്ബുന്നബവി) പനി പിടിപെട്ട ആളോട് പ്രവാചകന്‍ പറഞ്ഞു. ''വെളളം കൊണ്ട് തണുപ്പിക്കുക. സൂര്യോദയത്തിനുമുമ്പ് നദിയുടെ ഒഴിക്കിനഭിമുഖമായിരിക്കുക ദൈവനാമത്തില്‍ പ്രാര്‍ത്ഥിക്കുക. ശേഷം മൂന്ന് ദിവസം തലയില്‍ വെള്ളമൊഴിക്കുക. മാറിയില്ലെങ്കില്‍ അഞ്ച് ദിവസം, മാറ്റമില്ലെങ്കില്‍ ഏഴ് ദിവസം. ഭേദപ്പെട്ടില്ലെങ്കില്‍ ഒന്‍പതു ദിവസം. ഇന്‍ഷാഅല്ലാ ഒമ്പതു ദിവസങ്ങള്‍ക്കപ്പുറം ഒരു പനിയുമില്ല. (തിര്‍മിദി)ടൈഫോയ്ഡ് പിടിപ്പെട്ട് ഒരു സ്ത്രീ എന്റെ ആശുപത്രിയില്‍ വന്നിരുന്നു. ശക്തമായ പനിയും തലവേദനയും. ഞാന്‍ അവരോട് ഈ ഹദീസ് വിശദീകരിച്ചു പറഞ്ഞു. ഒന്‍പതു ദിവസവും തുടര്‍ച്ചയായി പനിയുണ്ടായിരുന്നു. പ്രവാചകന്‍ പറഞ്ഞത് എത്ര സത്യം. ഒന്‍പതു ദിവസം കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും അപ്രത്യക്ഷമായി. ഈ ദിവസങ്ങളില്‍ ഹദീസില്‍ പറഞ്ഞതുപോലെ തന്നെ ചെയ്തുകൊണ്ടിരുന്നു. പനിയെ കുറിച്ച് അബുഹൂറൈറ പറഞ്ഞത് പനിയേക്കാള്‍ ഇഷ്ടപ്പെട്ട മറ്റൊന്നും എനിക്കില്ല. അത് ശരീരത്തിന്റെ എല്ലാ അംശങ്ങളിലും പ്രവേശിക്കുന്നു. അതുവഴി ദൈവാനുഗ്രഹം ലഭിക്കുന്നു. (തിബ്ബുന്നബവി). അതെ, പനി അനുഗ്രഹമാണ്. അത് ഇരുമ്പില്‍ നിന്നും തുരുമ്പിനെ ശുദ്ധീകരിക്കുന്നതുപോലെ നാം ശരീരത്തിനോട് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങളെ അത് കരിച്ചുകളയുന്നു. അതുകൊണ്ടാണ് അബുഹൂറൈറ പറഞ്ഞത് ഞാന്‍ പനിയെ ഇഷ്ടപ്പെടുന്നുവെന്ന്. നമുക്കും പനിയെ ഇഷ്ടപ്പെടാം. പനി അപകടകരമല്ല. അനുഗ്രഹമാണ്. പനിമൂലം നമ്മുടെ ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ അസുഖങ്ങളും മാറ്റപ്പെടും. പക്ഷേ നാം പ്രവാചകന്‍ പറഞ്ഞതുപ്രകാരം പനിയെ ചികിത്സിക്കണമെന്നുമാത്രം.

പനിയെക്കുറിച്ച്പനിയുടെ ലക്ഷണങ്ങളില്‍ ഒന്ന് വായ് കയ്പ്പാണ്. വേദനയുണ്ടെങ്കില്‍ നന്നായി വിശ്രമിക്കണം. ഈ സന്ദര്‍ഭത്തില്‍ വിശപ്പില്ലെങ്കില്‍ ഒന്നും കഴിക്കണ്ട വിശപ്പ് വരുന്നതുവരെ അത് ചിലപ്പോള്‍ ഒന്‍പത് ദിവസം കഴിഞ്ഞിട്ടെങ്കില്‍ അതുവരെ കഴിക്കണ്ട. ദാഹമുണ്ടെങ്കില്‍ നല്ല ശുദ്ധമായ പച്ചവെള്ളം കുടിക്കുക. കേരളത്തിലാണെങ്കില്‍ ഇളനീര്‍ ആവശ്യംപോലെ കുടിക്കാവുന്നതാണ്. 100 ഡിഗ്രിയില്‍ കൂടുതല്‍ പനികൂടാന്‍ അനുവദിക്കരുത്. അത് കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും 100 ഡിഗ്രിയില്‍ താഴെയാണെങ്കില്‍ പരമാവധി വിശ്രമം തന്നെ വേണം. മറ്റൊന്നും ചെയ്യേണ്ടതില്ല. മതിവരോളം ഉറങ്ങുക. ആരും ശല്യം ചെയ്യേണ്ടതില്ല. 100 ഡിഗ്രിയില്‍ മുകളിലാണെങ്കില്‍ തല പച്ചവെള്ളം കൊണ്ട് കഴുകുക. ദേഹം മുഴുവനും ചെറുചൂടുവെള്ളം കൊണ്ട് നനച്ചു തുടയ്ക്കുക. എന്നിട്ടും പനിക്ക് ശമനമില്ലെങ്കില്‍ ആദ്യം ഒരു കോട്ടണ്‍ തുണി നനച്ചുപിഴിഞ്ഞ് ദേഹം മുഴുവന്‍ മൂടത്തക്കവിധം പൊതിയുക. അതിനുമുകളില്‍ കമ്പിളികൊണ്ട് പൊതിയുക. ഒരു മണിക്കൂറിനുശേഷം അത് എടുക്കാവുന്നതാണ്. അപ്പോള്‍ പനി നോര്‍മലിലേക്ക് വന്നുകൊണ്ടിരിക്കും. ശക്തമായ പനിയാണെങ്കില്‍ ഏഴ് പ്രാവശ്യത്തില്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അപ്പോഴെല്ലാം ഇങ്ങനെ തന്നെ ചെയ്യുക. എനിമയെടുക്കുന്നതും പനികുറയാന്‍ സഹായിക്കും. നല്ല കാറ്റും വായുവും കിട്ടുന്ന സ്ഥലത്ത് ഔറത്ത് മാത്രം മറയത്തക്ക രീതിയില്‍ കട്ടിലില്‍ കിടത്തുന്നതും പനികുറയാന്‍ സഹായകമാണ്. ഇതില്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാവുന്നതാണ്. ഈ രീതി ഏത് പനിയായിരുന്നാലും സ്വീകരിക്കാവുന്നതാണ്. ഒരു കുഴപ്പവുമില്ല മെച്ചമേ ഉണ്ടാകൂ. ഇനി പനിയിലൂടെയാണ് അല്ലാഹു മരണം വിധിച്ചിരിക്കുന്നതെങ്കില്‍ ആ വിധിയെ ലോകത്ത് ഒരു വൈദ്യശാസ്ത്രത്തിനും മാറ്റാനും കഴിയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പനിയിലൂടെ കൂടുതല്‍ മരണം സംഭവിക്കുന്നത്.

പനിയിലൂടെ സംഭവിക്കുന്നത്കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും തെറ്റായ ജീവിതരീതിയിലൂടെയും ശരീരത്തില്‍ വിഷസങ്കലനം നടക്കുന്നു. ഈ വിഷസങ്കലനം വിവിധ രീതിയിലൂടെ പുറത്തുകളയാന്‍ ശരീരം ശ്രമിക്കുന്നു. അത്തരം ലക്ഷണങ്ങളെയാണ് നാം രോഗമായി കരുതുന്നത്. ഒരു പറമ്പില്‍ പാഴ്‌വസ്തുക്കള്‍ വല്ലാതെ കൂടുമ്പോള്‍ നാം കത്തിച്ചു ചാരമാക്കുന്നതുപോലെ ശരീരത്തില്‍ അടിഞ്ഞുകൂടിയ പാഴ്‌വസ്തുക്കളെ ശരീരം കത്തിച്ചു ചാരമാക്കുന്നു. ഇതാണ് പനി. ഈ പനി നമ്മുടെ ശരീര ശുദ്ധീകരണത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ശരീരം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പനിക്കണം. ആ പനി പ്രവാചക ചികിത്സയിലൂടെ മാറ്റിയെടുത്താല്‍ സകല വിധ മാരരോഗങ്ങളില്‍ നിന്നും നമുക്ക് അകന്നുനില്‍ക്കാവുന്നതാണ്.

പനികൊണ്ടുള്ള ഗുണങ്ങള്‍ഒന്‍പത് ദിവസം തുടര്‍ച്ചയായി പനിച്ചാല്‍ ഹാര്‍ട്ട് ബ്ലോക്ക്, ആമവാതം മറ്റ് വാതരോഗങ്ങള്‍ പൂര്‍ണ്ണമായും മാറുന്നു. ശരീരത്തിലെ നീര്‍ക്കെട്ട്, അമിതവണ്ണം, ആസ്ത്മ വിട്ടുമാറാത്ത തലവേദന, കാഴ്ച തകരാറുകള്‍, കേള്‍വി തകരാറുകള്‍, ത്വക്ക് രോഗങ്ങള്‍, കിഡ്‌നി തകരാറുകള്‍, കരള്‍ രോഗങ്ങള്‍, മൂത്രത്തിലെ കല്ല്, മൂത്ര പഴുപ്പ്, മഞ്ഞപ്പിത്തം, എന്നുവേണ്ട സകല രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ്.

Monday, August 4, 2014

തബറുക് അഭൗതിക മാര്ഗത്തെ തളച്ച വിധം

മഹാന്‍മാരില്‍ നിന്നും അവരുടെ ആസാറുകളില്‍ (ശേഷിപ്പുകള്‍) നിന്നും മുസ്‌ലിംകള്‍ ബറകത്തെടുത്തിരുന്നുവെന്നും തിരുനബി(സ്വ) അതിന് പ്രോത്സാഹനം നല്‍കിയിരുന്നുവെന്നും ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ തര്‍ക്കമന്യേ സ്ഥിരപ്പെട്ടതാണ്. അത് പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതുമാണ്.
തബറുക് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് എന്താണ്? വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇതിന് ഊന്നല്‍ നല്‍കിയതെന്തുകൊണ്ട്? സച്ചരിതരായ സ്വഹാബത്ത് തബറുകിലൂടെ ലക്ഷ്യം വെച്ചത് എന്തായിരുന്നു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിലൂടെ തബറുകിന്റെ കാര്യത്തിലും അഹ്ലുസ്സുന്നയുടെ ആശയ സമഗ്രത തിരിച്ചറിയാനും നവീന ചിന്താഗതിക്കാരുടെ മനുഷ്യനിര്‍മിത തൗഹീദും അതിന് താങ്ങായി നില്‍ക്കുന്ന നിര്‍വചനങ്ങളും വിശദീകരണങ്ങളും തകര്‍ന്നടിയുന്നതും വീണ്ടും ദര്‍ശിക്കാനാവും.
അഭൗതിക മാര്‍ഗത്തിലൂടെ(മറഞ്ഞ വഴിയിലൂടെ)ഗുണം പ്രതീക്ഷിക്കുകയോ ദോഷം ഭയപ്പെടുകയോ ചെയ്തുകൊണ്ട് ഒരു വസ്തുവിനെ വണങ്ങുന്നതാണ് ആരാധന എന്നാണല്ലോ മുജാഹിദ് വാദം. അതായത് മറഞ്ഞ വഴിക്കുള്ള ഉപകാരവും ഉപദ്രവവും അല്ലാഹുവില്‍ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അല്ലാഹു അല്ലാത്തവരില്‍ നിന്ന് അത് പ്രതീക്ഷിക്കല്‍ ശിര്‍ക്കാണെന്നും അങ്ങനെ പ്രതീക്ഷിക്കുന്നവര്‍ തനി മുശ്രിക്കുകളാണെന്നുമാണ് അവരുടെ വാദത്തിന്റെ സംക്ഷിപ്തം. എന്നാല്‍ ഈ വാദം വിശുദ്ധ ഖുര്‍ആനില്‍ നിന്നോ തിരുസുന്നത്തില്‍ നിന്നോ തെളിയിക്കാനാവാത്തതാണ്. പ്രാമാണികരായ ഇമാമുമാരും ഇത്തരമൊരു വാദം ഉന്നയിച്ചിട്ടില്ല. മറഞ്ഞ വഴി, തെളിഞ്ഞ വഴി എന്നീ രണ്ടു വിഭജനത്തിലും അവ്യക്തതയുണ്ട്. കാര്യകാരണ ബന്ധങ്ങളെ നിര്‍ണയിക്കുന്ന ഘടകമെന്താണെന്നും നിര്‍വചിക്കേണ്ടതുണ്ട്. കാരണം ചിലര്‍ തെളിഞ്ഞ വഴിയായി മനസ്സിലാക്കുന്ന കാര്യങ്ങള്‍ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം മറഞ്ഞ വഴിയായിരിക്കാമല്ലോ. തിരിച്ചും സംഭവിക്കാം. ഉദാഹരണത്തിന്, മരുന്ന് മുഖേന രോഗം സുഖപ്പെടുന്നത് ഡോക്ടറെ സംബന്ധിച്ച് തെളിഞ്ഞ വഴിയാണെങ്കില്‍ മെഡിസിനെ കുറിച്ച് ഒന്നുമറിയാത്ത രോഗിയെ സംബന്ധിച്ചിടത്തോളം അത് തെളിഞ്ഞ വഴിയാണെന്ന് എങ്ങനെയാണ് പറയുക?
തബറുകിന്റെ വിഷയത്തിലും മുജാഹിദുകളെ സംബന്ധിച്ച് ഈ അവ്യക്തത ഗുരുതരമായി നിലനില്‍ക്കുന്നു. മറഞ്ഞ വഴിയിലൂടെ ഗുണം പ്രതീക്ഷിക്കുന്നത് ആരാധനയാണെങ്കില്‍, അത് അല്ലാഹു അല്ലാത്ത വ്യക്തി/ശക്തി/വസ്തുവില്‍ നിന്നാകുമ്പോള്‍ ശിര്‍ക്കുമാണെങ്കില്‍ തബറുക് ശിര്‍ക്കാണെന്ന് പറയേണ്ടി വരും. വിശുദ്ധ ഖുര്‍ആനും ഹദീസ് ഗ്രന്ഥങ്ങളും ശിര്‍ക്ക് പ്രചരിപ്പിച്ചവയാണെന്നും പറയേണ്ടി വരും. സ്വഹാബത്തിനെ മുശ്രിക്കുകളായി മുദ്രകുത്തേണ്ടിയും വരും. കാരണം ഒരു വ്യക്തിയുടെ/വസ്തുവിന്റെ ബറകത്തെടുക്കുന്നതിലൂടെ ആ വ്യക്തിയില്‍/വസ്തുവില്‍ നിന്ന് ഗുണം പ്രതീക്ഷിക്കുകയാണ്.ഇത് തെളിഞ്ഞ വഴിയിലൂടെയല്ല, പ്രത്യുത മറഞ്ഞ മാര്‍ഗത്തിലൂടെയാണെന്ന് വ്യക്തമാണ്.
ബനൂ ഇസ്റാഈല്യര്‍ക്ക് ലഭിച്ച പെട്ടിയും അത് കൊണ്ട് അവര്‍ ബര്‍ക്കത്തെടുത്തതും ഉദാഹരണമായെടുക്കാം. തൗറാത്ത് എഴുതിയ ചില ഫലകങ്ങളും മൂസാനബി(അ)യുടെയും ഹാറൂന്‍ നബി(അ)യുടെയും വസ്ത്രങ്ങളും മറ്റു ചില ശേഷിപ്പുകളും അടങ്ങിയ ആ പെട്ടി(താബൂത്) യുദ്ധ സമയങ്ങളില്‍ അവര്‍ മുന്നില്‍ വെക്കാറുണ്ടായിരുന്നെന്നും തദ്ഫലമായി വിജയം നേടാറുണ്ടായിരുന്നുവെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു. ഇവിടെ ഒരു തെളിഞ്ഞ വഴിയുമില്ല. കേവലം ഒരു പെട്ടി മുന്നില്‍ വെക്കല്‍ കൊണ്ട് യുദ്ധത്തില്‍ വിജയം ലഭിക്കുന്നുവെങ്കില്‍ അതിന് സാധാരണയില്‍ കവിഞ്ഞ പ്രത്യേകതയുണ്ടെന്നും അദൃശ്യമായ എന്തോ ഗുണം അതുമൂലം ലഭിക്കുന്നുണ്ടെന്നും മനസ്സിലാക്കാന്‍ അധിക ബുദ്ധിയുടെ ആവശ്യമില്ല. മുന്നിലുള്ള പെട്ടിയെടുത്ത് ശത്രുക്കളുടെ തലക്കടിച്ചൊന്നുമല്ലല്ലോ അവര്‍ യുദ്ധത്തില്‍ വിജയിച്ചത്.
യൂസുഫ് നബി(അ)ന്റെ സംഭവത്തിലും മറഞ്ഞ വഴിക്കുള്ള ഗുണ പ്രതീക്ഷ വ്യക്തമാണ്. ഇബ്രാഹീം നബി(അ)ല്‍ നിന്ന് താവഴിയായി ലഭിച്ച മുതബര്‍റകായ കുപ്പായം യഅ്ഖൂബ് നബി(അ)ന്റെ മുഖത്തിടുന്നതിലൂടെ തന്റെ പിതാവിന് കാഴ്ച ശക്തി തിരികെ ലഭിക്കുമെന്ന് യൂസുഫ് നബി(അ) മനസ്സിലാക്കിയിട്ടായിരുന്നു അദ്ദേഹമത് കൊടുത്തയച്ചത്. മകന്റെ വസ്ത്രം മുഖത്ത് തട്ടിയപ്പോഴുളള സന്തോഷാധിക്യത്താല്‍ മാത്രമാണ് കാഴ്ച ലഭിച്ചതെന്നും മറഞ്ഞ വഴിക്കുമുള്ള ഗുണമില്ലെന്നും അഭിനവ മുജാഹിദുകള്‍ വാദിക്കുന്നുവെങ്കില്‍ ശുദ്ധ വങ്കത്തമാണത്. സന്തോഷം കൊണ്ട് കാഴ്ച ശക്തി ലഭിക്കുമെന്ന് ഏത് വ്യൈശാസ്ത്രമാണ് സിദ്ധാന്തിക്കുന്നത്?
അഭൗതിക മാര്‍ഗത്തിലൂടെയുളള ഗുണം തേടലും ഫലം സിദ്ധിക്കലും തിരുനബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ജീവിതത്തില്‍ അനവധിയാണ്. ഇത്ബാനുബ്നു മാലിക്(റ)വിന്റെ സംഭവം ഉദാഹരണം. തിരുനബി(സ്വ) തന്റെ വീട്ടില്‍ വന്ന് നിസ്കരിക്കാനും അവിടുന്ന് നിസ്കരിച്ചിടം തന്റെ നിസ്കാര സ്ഥലമാക്കി മാറ്റാനുമാണ് ആ സ്വഹാബി വര്യന്‍ ആഗ്രഹിച്ചത്. നബി(സ്വ)യുടെ ശരീരം സ്പര്‍ശിച്ച ഭാഗത്തിന് അസാധാരണമായ പ്രത്യേകതയുണ്ടെന്നും അതിലൂടെ തനിക്ക് ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ടുമാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ഇത് അഭൗതിക മാര്‍ഗത്തിലൂടെയുള്ള നേട്ടമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
സലമത്ബ്നു അക്വഅ്(റ)വിന് യുദ്ധത്തില്‍ വെട്ടേറ്റപ്പോള്‍ പ്രവാചകര്‍(സ്വ) ആ മുറിവില്‍ മൂന്ന് പ്രാവശ്യം ഊതിയതോടെ രോഗം ഭേദമായി. അബ്ദുല്ലാഹിബ്നു അത്വീഖ്(റ)വിന്റെ കാല്‍ മുറിഞ്ഞപ്പോള്‍ തിരുനബി ഒന്നുതടവിയപ്പോള്‍ പൂര്‍വ സ്ഥിതി പ്രാപിച്ചു. ശത്രുക്കള്‍ പിഴുതെടുത്ത കണ്ണുമായി തിരുനബിയെ സമീപിച്ച ഖതാദ(റ)വിന് അത് യഥാസ്ഥാനത്ത് വെച്ചുകൊടുക്കുകയും പൂര്‍വോപരി കാഴ്ച ശക്തി ലഭിക്കുകയും ചെയ്തു. ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍… തിരുനബി(സ്വ)യുടെ തബറുക്മൂലം ലഭിക്കുന്ന ഇത്തരം ഗുണങ്ങള്‍ അഭൗതിക/അദൃശ്യ/മറഞ്ഞ മാര്‍ഗത്തിലൂടെയാണെന്ന് വിശദീകരിക്കേണ്ടതില്ല.
ഇത്തരം പ്രാമാണിക പ്രതിസന്ധി മൂലം വംശനാശ ഭീഷണി നേരിട്ടതിനാല്‍ മുജാഹിദ് മൗലവിമാര്‍ തബറുക് സംബന്ധമായ ഹദീസുകളില്‍ വ്യാഖ്യാന കസര്‍ത്തുകള്‍ നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇത് അവരെ ഏറെ പരിഹാസ്യരാക്കുകയാണുണ്ടായത്. ഒരു വസ്തു മുഖേന ആവേശം സ്വീകരിക്കുയോ മാനസിക പ്രചോദനം നേടുകയോ ആണ് ബറകത്തെടുക്കുന്നതിലൂടെ ചെയ്യുന്നത് എന്നായിരുന്നു ചിലരുടെ വ്യാഖ്യാനം. പരിശുദ്ധ ഖുര്‍ആന്‍ കയ്യിലെടുത്തു യുദ്ധക്കളത്തിലിറങ്ങിയാല്‍ പരിശുദ്ധ ഖുര്‍ആന്‍ കൊണ്ട് അവര്‍ ബറകത്തെടുത്തു എന്ന് പറയാം. കാരണം വിശുദ്ധ ഗ്രന്ഥത്തിന്റെ സാന്നിധ്യം അവര്‍ക്ക് ആവേശം നല്‍കുമല്ലോ. അതുപോലെ സത്യത്തിനും ആദര്‍ശത്തിനും വേണ്ടി പോരാടിയ തന്റെ പിതാവ് മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ സ്മരണ ആവേശവും പ്രചോദനവും നല്‍കാന്‍ വേണ്ടി പുത്രന്‍ പിതാവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുകയും അതില്‍ നിന്ന് മാനസിക പ്രചോദനം നേടുകയും ചെയ്താല്‍ പുത്രന്‍ ആ വസ്തു കൊണ്ട് ബറകത്തെടുത്തു എന്നും പറയാവുന്നതാണ്. ഇങ്ങനെയൊക്കെയാണ് ബിദഇകള്‍ മെനഞ്ഞെടുത്ത വികലമായ വ്യാഖ്യാനങ്ങള്‍. സ്വഹാബി വര്യന്മാര്‍ തിരുനബിയുടെ മുടിയും പുതപ്പും ജുബ്ബയും മറ്റും സൂക്ഷിച്ചത് ഇക്കാരണം കൊണ്ടായിരുന്നുവെന്നും അതിനാല്‍ മാനസിക പ്രചോദനം നേടുക എന്നതിലുപരി അഭൗതിക മാര്‍ഗത്തിലൂടെയുളള ഗുണം പ്രതീക്ഷിക്കല്‍ അതിലില്ലെന്നും ഇവര്‍ വാദിക്കുന്നു.
ഇതെല്ലാം മൗഢ്യമാണെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും പെട്ടെന്ന് മനസ്സിലാകും. മരണപ്പെട്ട പുണ്യവാളന്‍മാരുടെ യുദ്ധായുധങ്ങളോ അതു പോലുള്ളവയോ സൂക്ഷിക്കുന്നത് ഒരു പക്ഷേ മാനസിക പ്രചോദനം നല്‍കിയേക്കാം. എന്നാല്‍ കേവലം ഒരു വസ്ത്രമോ പുതപ്പോ സൂക്ഷിച്ചത് മാനസിക പ്രചോദനം നേടാന്‍ മാത്രമാണെന്ന് പറയുമ്പോള്‍ വിഡ്ഢിത്തത്തിന്റെ ആഴം കൂടുതല്‍ വ്യക്തം. ഈ സൂക്ഷിപ്പ് ഒരു മുടി നാരിഴ മാത്രമാകുമ്പോള്‍ വിശേഷിച്ചും. ചില ഹദീസ് വചനങ്ങള്‍ അതു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ)യുടെ ജുബ്ബ കാണിച്ച് കൊടുത്തു കൊണ്ട് അസ്മാഅ്(റ) പറഞ്ഞു: ഇത് നബിയുടെ ജുബ്ബയാണ്. ആയിശ(റ) അത് സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു.ആയിശ(റ) വഫാത്തായപ്പോള്‍ ഇതു ഞാനെടുത്തു. നബി(സ്വ) അതു ധരിക്കാറുണ്ടായിരുന്നു. ഞങ്ങളിത് കഴുകിയ വെള്ളം രോഗശമനത്തിന് വേണ്ടി രോഗികള്‍ക്ക് കൊടുക്കുന്നു (മുസ്‌ലിം 2:374). ഉദ്ധൃത ഹദീസിലെ നസ്തശ്ഫീ ബിഹാ’(അതുകൊണ്ട് ഞങ്ങള്‍ രോഗശമനം തേടാറുണ്ടായിരുന്നു) എന്ന വരി ബിദഈ വാദത്തിന്റെ മുനയൊടിക്കുന്നു. കേവലം പൈതൃകസംബന്ധിയായി ആവേശത്തിനു മാത്രമായിരുന്നെങ്കില്‍ അത്കൊണ്ട് രോഗശമനം തേടേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ അത് മറഞ്ഞ വഴിയിലൂടെയുളള ഗുണം പ്രതീക്ഷിക്കലും നബി(സ്വ)യോടുള്ള ഇസ്തിഗാസയുമാണെന്ന് വ്യക്തമാകുന്നു.
ഉമ്മുസുലൈം ബീവി(റ) തിരുദൂതരുടെ വിയര്‍പ്പ് വടിച്ചെടുത്ത് കുപ്പിയിലാക്കിയതും ബിലാല്‍(റ)വും അബൂ മൂസല്‍ അശ്അരി(റ)വും നബിയുടെ ഉമിനീര്‍ ചേര്‍ത്ത വെള്ളം കുടിക്കുകയും നെഞ്ചിലും മുഖത്തും പുരട്ടിയതും ഭൗതിക പ്രചോദനത്തിന് മാത്രമാണെന്ന് വാദിക്കുന്നത് എത്ര അസംബന്ധമാണ്!
ഇത്രയുമായാല്‍ ചില ബിദഇകള്‍ ഇത്തരത്തിലുള്ള തബര്‍റുക് മുഹമ്മദ്(സ്വ)യുടെ പ്രത്യേകതയാണെന്ന് (ഖുസൂസിയ്യത്ത്) പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കും. ഇതെങ്ങനെ ശരിയാകും? കാരണം നബി(സ്വ) മുഖേനയാകുമ്പോള്‍ അനുവദനീയവും അല്ലാത്തവരെ കൊണ്ടാകുമ്പോള്‍ ശിര്‍ക്കും നിഷിദ്ധവും! നാമമാത്ര ഇസ്‌ലാമിസ്റ്റുകളുടെ പുതിയ മതം വിശുദ്ധ ഇസ്‌ലാമില്‍ നിന്ന് എത്ര വ്യത്യസ്തമാണെന്നോര്‍ക്കുക