Monday, May 26, 2014

ഇന്ന് റജബ് 27   മിഅ്റാജ് ദിനം 
തന്റെ ഏറ്റവും വിശിഷ്ടമായ സൃഷ്ടി എന്ന നിലയില്‍ ആവിഷ്കരിച്ച ആദം(അ) എന്ന പരിശുദ്ധ പ്രതിഭാസത്തിന് പ്രണമിക്കാന്‍ സൃഷ്ടികര്‍ത്താവ് മാലാഖമാരോട് പോലും കല്‍പ്പിക്കുകയുണ്ടായി. മണ്ണെന്ന നിസ്സാരമായ നിദാനം എത്ര തുച്ഛം എന്ന ചിന്ത ചെകുത്താന് മാത്രമേ മനസ്സിലുദിച്ചുള്ളൂ. മലകുകള്‍ എല്ലാവരും ആദമി(അ)ന് പ്രണമിച്ചു. കാരണം ആദമി(അ)ന് തമ്പുരാന്‍ തന്നെ കല്‍പ്പിച്ചരുളിയ വിശിഷ്ടതയായിരുന്നു ഭൂമിയില്‍ തന്റെ പ്രതിനിധി എന്ന സ്ഥാനം. ഈ വിശിഷ്ടതയാണ് വാനരനില്‍ നിന്ന് അല്‍പ്പമാത്രം വ്യത്യസ്തമായുള്ള നരന്‍ എന്ന സസ്തനിയെ ‘മനുഷ്യന്‍’ എന്ന മഹാപ്രതിഭാസമാക്കി മാറ്റുന്നത്. മനുഷ്യന്‍ എന്നാല്‍ മനീഷയുള്ളവന്‍, അവന്‍ മനീഷി.
സ്വര്‍ഗലോകം അവന്റെ തറവാടായിരുന്നു. പരിശുദ്ധമായ പരമ ഉണ്‍മയുടെ സാമീപ്യവും കര്‍ത്താവായ അവന്റെ ദര്‍ശനവും എന്നത് അവിടെ അവന് തിരിച്ചു ചെല്ലുമ്പോള്‍ ഏറ്റുവാങ്ങാനുള്ള സമ്മാനവുമാകുന്നു.
‘തിരഞ്ഞെടുക്കപ്പെട്ടവന്‍’ എന്ന ആശയം മനുഷ്യാനുഭവ ചരിത്രത്തില്‍ ഭൂമിയില്‍ വെച്ച് തന്നെ ഒരു മനുഷ്യദേഹത്തിലൂടെ, റബ്ബിന്റെ ഇച്ഛയാല്‍ ആവിഷ്കരിക്കപ്പെട്ടതിന്റെ ദര്‍ശന പരമായ പാഠമാണ് ആദമി(അ)ന്റെ ഏറ്റവും വിശിഷ്ടനായ സന്തതിയുടെ ഭൌമാതീതയിലേക്കുള്ള ആരോഹണം(മിഅ്റാജ്) എന്നതിലൂടെ വ്യഞ്ജിതമാകുന്നത്. മുഹമ്മദിന്റെ-സ്വല്ലല്ലാഹു അലൈഹി വആലിഹി വസ്വല്ലം- ഉന്നതിയിലേക്കുള്ള ഉഡ്ഡയനം ആദമി(അ)ന്റെ സ്വര്‍ഗലോക ത്തേക്കുള്ള തിരിച്ചുപോക്കായിരുന്നു എന്ന് ആ നിലക്ക് പറയാം. മുഹമ്മദ്(അവിടുത്തെയും കുടുംബത്തിന്റെയും മേല്‍ ശാന്തിയുടെ സുരക്ഷിതത്വം എന്നാളുമുണ്ടാകട്ടെ) മണ്ണില്‍ നിന്ന് വിണ്ണിലേക്ക് ഉയര്‍ത്തപ്പെടുന്നു. കാരണം അഹ്മദ് എന്ന അഭിധാനത്തിന്റെ അഭിധേയം മുഹമ്മദ് എന്ന മനുഷ്യാനുഭവ ചരിത്രത്തിന്റെ മുഖ്യശില്‍പ്പിയാണ്. അദ്ദേഹത്തില്‍ വായിക്കാനുള്ളത് ഇതിഹാസത്തിന്റെ കാല്‍പ്പനികതയല്ല; ചരിത്രത്തിന്റെ വാസ്തവകിതയാണ് എന്നതുകൊണ്ട്, ആ വാസ്തവികത പരമമായ വാസ്തവവുമായി സന്ധിക്കുന്നതാണ് മിഅ്റാജ് എന്ന വിശുദ്ധ വ്യോമയാനത്തിലെ വസ്തുത.
അപരിമേയമായ സത്യത്തിന് മുമ്പില്‍ വണക്കത്തോടെ മുഖാമുഖം നില്‍ക്കുമ്പോള്‍ സ്വാത്മ സ്വത്വം നഷ്ടപ്പെടുത്തി വിശുദ്ധമായ ദാസ്യം(അബ്ദിയ്യത്ത്) എന്നത് വ്യഞ്ജിതമാക്കുക യായിരുന്നു തിരുമേനിയിലൂടെ. മുഹമ്മദ് നബി(സ്വ)യുടെ അവിടെയുള്ള നമസ്കാരം (നമിക്കല്‍) മുഴുവന്‍ മനുഷ്യലോകത്തിന്റെയും പ്രണാമമായാണ് ഭവിക്കുന്നത്. അതാകുന്നു മനുഷ്യന് ഉപഹാരമായി തിരിച്ചുകിട്ടിയ നിസ്കാരം (സ്വലാത്) എന്ന ആരാധന.
മുഹമ്മദ് നബി(സ്വ) എന്ന ആദം സന്തതി റബ്ബിനെ മുഖാമുഖം ദര്‍ശിച്ചപ്പോള്‍ വചിച്ചു. പ്രണാമത്തിന്റെ അഭിവാദനമായ ആ വാക്യങ്ങള്‍ ഇങ്ങനെ: “തിരുമുല്‍ കാഴ്ചകളത്രയും അനുഗ്രഹീതവും സംശുദ്ധമായതൊക്കെയും സകല അര്‍ഥനകളും അല്ലാഹുവിന് മാത്രം.”
അതിനുള്ള പ്രതികരണമെന്നോണം പരമമായ ഉണ്‍മ (വുജൂദ് മുത്വ്ലക്)യില്‍ നിന്നും തന്റെ ക്ഷണികമായ ഉണ്‍മ(വുജൂദ് ഇളാഫീ)യത്രയും ശ്രവണ പുടമാക്കിയെടുത്തുകൊണ്ട് തിരുമേനി ശ്രവിച്ചത് ഇങ്ങനെയായിരുന്നു: “അല്ലയോ നബീ, താങ്കള്‍ക്കുമേല്‍ ശാന്തി. എന്നാളും താങ്കള്‍ക്കു സമാധാനം ഭവിക്കും, അല്ലാഹുവിന്റെ കരുണയും അനുഗ്രഹാശിസ്സുകളും താങ്കള്‍ക്കുണ്ട്.”
തിരഞ്ഞെടുക്കപ്പെട്ട ഏക മനീഷിക്ക് തമ്പുരാനില്‍ നിന്നുള്ള ഈ ആശീര്‍വാദത്തിന് അവനുള്ള വിശുദ്ധദാസ്യത്തെ മാത്രം അംഗീകരിക്കുന്ന ദാസനില്‍ നിന്നുണ്ടായ പ്രതികരണവും ശ്രദ്ധേയമാണ്:
“പ്രഭോ, അതങ്ങനെയാകട്ടെ. ഞങ്ങള്‍ക്കുമേല്‍ എന്നും അവിടുന്നില്‍ നിന്നുള്ള ശാന്തി. എന്നാല്‍ അതുപോലെ, അല്ലാഹുവിന് സ്വാത്മസ്വത്വത്തെ സമര്‍പ്പിച്ച് അവന് മാത്രമുള്ള ദാസ്യത്തിലൂടെ വിശുദ്ധി നേടിയ എല്ലാ സുകര്‍മ്മാക്കള്‍ക്കും ശാന്തിയുണ്ടാകേണമേ.”
റബ്ബിനോട് ഇങ്ങനെ പ്രതികരിക്കുമ്പോള്‍ ആ പുണ്യാത്മന്‍ “ഒറ്റയില്‍ ബ്രഹ്മപദം കൊതിക്കുന്ന” സ്വാര്‍ഥിയായ സന്യാസിയില്‍ നിന്നും വിഭിന്നമായിക്കൊണ്ട് തന്റെ വൃഷ്ടിയെ സഹജാതിയിലേക്കാകെയും വ്യാപരിപ്പിച്ച് സമഷ്ടീഭാവം ഉള്‍ക്കൊള്ളുകയും കൂടിയായിരുന്നു. അദ്ദേഹം ഇബ്റാഹിം(അ)ന്റെ തനതു പ്രകൃതം പുനരാവിഷ്കരിക്കുകയായിരുന്നു. അതുപോലെ ഇബ്റാഹിം പിതാവിന്റെ ദൌത്യപ്രകൃതവും. അതിനെ പുനരുദ്ധരിക്കുകയുമായിരുന്നു ആ മനുഷ്യോത്തമന്‍. ഉമര്‍ഖാസി(റ)യെ ഉദ്ധരിക്കാം.
“ഔദാര്യത്തിന്റെ അലങ്കാരങ്ങളുമായി കരുണയായിക്കൊണ്ട് അവിടന്ന് വന്നു നിന്നു. എല്ലാ സൃഷ്ടി ജാലങ്ങള്‍ക്കും നേരെ അനുതാപവും അലിവും നിറഞ്ഞ ഔദാര്യത്തോടെ. മഹാനായ പിതാമഹന്റെ ധര്‍മസരണിയുമായിക്കൊണ്ട്. ഞാന്‍ ഉദ്ദേശിച്ചത് അല്ലാ ഹുവിന്റെ പ്രിയന്‍ ഇബ്റാഹീമി(അ)നെ തന്നെ” (സ്വല്ലല്‍ ഇലാഹ് ബൈത്ത്, ഉമര്‍ ഖാളി).
ഇബ്റാഹീമി(അ)നെ ഖുര്‍ആന്‍ വിളിച്ചത് സമഷ്ടി എന്നര്‍ഥമുള്ള ഉമ്മത് എന്ന അഭിദാനത്തിലാണല്ലോ. ‘ഇമാമന്‍ ലിന്‍നാസ്’ ജനതക്കുള്ള പ്രമാണം എന്ന് വേറൊരിടത്തും. (ഇമാം എന്ന അറബ് ശബ്ദത്തിന് നേതാവ് എന്നതുപോലെ പ്രമാണം എന്നുമുള്ള അര്‍ഥമുണ്ട്. തൌറാത്ത് എന്ന വേദത്തെക്കുറിച്ച് ഖുര്‍ആന്‍ ഇമാം എന്നുപയോഗിച്ചത് ആ അര്‍ഥത്തിലാണ്. ഖുര്‍ആന്‍ തന്നെയും വിശ്വാസികള്‍ക്ക് ‘ഇമാം’ പ്രമാണം ആണ്).
ഇവിടെ അല്ലാഹുവിന്റെ സുകര്‍മ്മാക്കളായ വിശുദ്ധ ദാസന്മാര്‍ക്കാകെയും വേണ്ടി പ്രാര്‍ഥിക്കുന്ന മുഹമ്മദ് നബി(സ്വ) ദൈവ സന്നിധിയില്‍ ഒരു വ്യക്തിയല്ല. അദ്ദേഹം വൃഷ്ടിയില്‍ ഒതുക്കപ്പെടുന്നില്ല. മുഴുവന്‍ സജ്ജന സമൂഹത്തിന്റെയും സമഷ്ടിയാവുകയാണ് അവിടുന്ന്. അദ്ദേഹം മനുഷ്യ രാശിയുടെ കുറ്റമറ്റതായ പ്രതിമാനം ആവുകയാണ്. അതാകട്ടെ കരുണാമയനും കരുണാനിധിയുമായ നിയന്താവിന്റെ തിരുമുമ്പില്‍ കൈനീട്ടിനിന്നുകൊണ്ടും. എല്ലാവര്‍ക്കും വേണ്ടിയുള്ള സമാധാനം, ശാന്തി -സലാം- ആ അടിമ തമ്പുരാനോട് ഇരന്ന് ചോദിക്കുകയാണ്. അത് വാങ്ങിക്കൊണ്ട് തന്നെയാണ് അവിടുന്ന് തിരിച്ചുപോരുന്നതും. സ്വല്ലല്ലാഹു അലൈഹിവസല്ലം.
മനുഷ്യഭാഷയുടെ പദാവലിയില്‍ ഒതുക്കി പ്രകാശിപ്പിക്കാനസാധ്യമായ ഈ ആദ്ധ്യാത്മാനുഭവം നടന്ന മുഹൂര്‍ത്തത്തിനും പ്രസക്തിയുണ്ട്. പകലിലല്ല ഇരവിലാണ് അതെന്നത് ചിന്തനീയമാണ്. ഇരുള്‍മുറ്റിയ രാത്രിയില്‍ ധരിത്രിയില്‍ നിന്നും അന്തിമ പ്രവാചകന്‍ പ്രകാശവേഗതയെ വെല്ലുന്ന വാഹനത്തില്‍ പ്രകാശസൃഷ്ടിയായ മലകിന്റെ അകമ്പടിയോടെ യാത്രയാവുകയാണ്. ആകാശങ്ങള്‍ക്കും അപ്പുറത്തേക്കുള്ള വ്യോമയാനം. വെ ളിയംകോട് ഉമര്‍ഖാളി(റ)യുടെ കവിത്വം അതിങ്ങനെ പ്രകാശനം ചെയ്യുന്നു:
“ആകാശത്തിനും അപ്പുറത്തേക്ക് ആരോഹണം നടത്തിയ മഹാത്മന്‍. അങ്ങ് അടുത്തു. അല്ല അടുത്തതിലും അടുത്തു. അങ്ങനെ പ്രാപഞ്ചികത കൈവരിച്ചുവല്ലോ അവിടുന്ന്. അങ്ങക്കുമേല്‍ ശാന്തിയുടെ അനുഗ്രഹ വര്‍ഷം ചൊരിഞ്ഞവന്‍ തന്നെ അങ്ങക്കായി സ്വലാത്തും ചെയ്തുവല്ലോ.”
ഇത്തരം ഒരു ഉദ്ഗമനം അന്തിമ വചനവാഹകന്റെ കര്‍തൃനിഷ്ടമായ അനുഭവം തന്നെ. അതായത് മറ്റാര്‍ക്കും പങ്കുകൊള്ളാനാകാത്തത്. മറ്റൊരാള്‍ക്കും സാക്ഷ്യപ്പെടുത്താനാവാത്ത വിധമുള്ള പരോക്ഷതയുണ്ടതിന്. ആ നിലക്കുള്ള വിശുദ്ധ ഗുപ്തതയും. എന്നാല്‍ ഇപ്പറഞ്ഞത് മിഅ്റാജിനെ മാത്രം സംബന്ധിക്കുന്ന കാര്യമല്ലല്ലോ. വഹ്യിന്റെ കാര്യത്തിലും അങ്ങനെയല്ലേ. വചനവുമായി പ്രവാചകനി(സ്വ)ലേക്ക് ഇറങ്ങി വന്നിരുന്ന ജിബ്രീല്‍ (അ) എന്ന മലകിന്റെ സാന്നിധ്യം മറ്റാരെങ്കിലും ദര്‍ശിച്ചിരുന്നോ (ചില അപവാദങ്ങള്‍ ഉണ്ടെന്നത് നേര്).
പ്രയാണം ഉണര്‍വ്വില്‍ തന്നെ
എന്നാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്നപോലെ ആദ്ധ്യാത്മമായ വിശുദ്ധ ദുര്‍ജ്ഞേയതയുള്‍ ക്കൊള്ളുന്ന ഈ ഉഡ്ഡയനം പ്രവാചക തിരുമേനി(സ്വ)ക്ക് സ്വപ്നത്തിലുണ്ടായ ദര്‍ശന മായിരുന്നില്ല എന്ന കാര്യം അടിവരയിടേണ്ടതുണ്ട്. ജാഗ്രത, സ്വപ്നം, സുഷുപ്തി എന്നീ മൂന്നു അവസ്ഥകള്‍ക്കുശേഷം മനുഷ്യാത്മാവിന് തുരീയം എന്ന നാലാമതൊരു അവസ്ഥ കൂടെയുണ്ടെന്ന് ഉപനിഷത്തില്‍ നിന്ന് പഠിക്കാം. മനുഷ്യാത്മാവിന്റെ ഏറ്റവും ഉത്തുംഗമായ ഈ അവസ്ഥയില്‍ ജ്ഞാനശോഭയുടെ വ്യജ്ഞനമുണ്ട്. ദേഹം എന്നത് ദേഹിയായും ശരീരം എന്നത് ശരീരിയായും മാറുന്ന അനിര്‍വചനീമായ അവസ്ഥയാണിത്. ഇത്തരം ഒരവസ്ഥയില്‍ അദ്ധ്യാത്മമായ തീവ്രാനുഭവമുണ്ടാകുന്ന വിശിഷ്ട വ്യക്തിത്വത്തില്‍ ജീവചൈതന്യമായ റൂഹ് മാത്രമല്ല അതിനെ വഹിക്കുന്ന ദേഹം പോലും പങ്കാളിയായിത്തീരും. വിശുദ്ധ നബിയുടെ റൂഹ് അപ്പോള്‍ ശരീരിയോ ദേഹിയോ ആയി ഭവി ക്കും. ഒരേ വ്യക്തിക്ക് രണ്ട് ദേഹങ്ങള്‍ ഉണ്ടാകുക മാതിരിയുള്ള അസാധാരണ പ്രതിഭാസമാണിത്. മനുഷോത്തമന്‍(പൂര്‍ണ മനുഷ്യന്‍; ഇന്‍സാനുല്‍ കാമില്‍) ആയ തിരുനബി യെ കുറിച്ച് സംസ്കൃതപ്രയോഗം കടമെടുക്കാമെങ്കില്‍ പറയാവുന്ന വിശേഷണം പ്രജ്ഞാവാന്‍ എന്നതാണ്. പ്രജ്ഞാവാന്‍ ആയ വ്യക്തിത്വം സ്മൃതിമാനും ബുദ്ധിമാനും മതിമാനുമായിരിക്കണം. സ്മൃതിമാന്‍ എന്നതിനര്‍ഥം ഭൂതകാലത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചവന്‍, ബുദ്ധിമാന്‍ വര്‍ത്തമാനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചവന്‍. മതിമാന്‍ എന്നതാകട്ടെ വരാനിരിക്കുന്ന ഭവിഷ്യത്തിനെ കുറിച്ച് ബോധനം നല്‍കപ്പെട്ടവന്‍.
ചുരുക്കത്തില്‍ ത്രികാലജ്ഞാനത്തെ സ്രഷ്ടാവ് നിശ്ചയിച്ച അളവില്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ വ്യക്തിത്വമാണ് പ്രവാചകന്‍. അവിടുന്ന് പ്രജ്ഞാവാനാണ്. അതുകൊണ്ട് തന്നെ നൂര്‍(പ്രകാശം) എന്നത് വിശുദ്ധ ദേഹിയുടെ പ്രകൃതമാണെന്ന് മനസ്സിലാക്കാം. പരമമായ സത്യത്തില്‍ നിന്നുള്ള വചനമാധ്യമമാണല്ലോ പ്രവാചക ശരീരം. അതിന് വ്യജ്ഞക പ്രകൃതമുണ്ടാവുക എന്നത് സ്വാഭാവികമാണ്. വ്യഞ്ജക പ്രകൃതമുള്ള ദേഹിയില്‍ ഊര്‍ജത്തിന്റെ രസതന്ത്രം എങ്ങനെ എന്നത് പരിഗണനയര്‍ഹിക്കുന്ന പ്രമേയമാണ്. പ്രവാചകരുടെ തിരുദേഹിക്ക് നിഴല്‍ ഉണ്ടായിരുന്നില്ല എന്നുപറഞ്ഞാല്‍ ആഴത്തിലേ ക്ക് ചിന്തിക്കാന്‍ അശക്തരായവര്‍ അന്ധവിശ്വാസമായി തള്ളിക്കളഞ്ഞേക്കും. എന്നാല്‍ അതില്‍ അസ്വാഭാ വികമായി ഒന്നുമില്ല എന്നതാണ് വാസ്തവം. (അമാനുഷികം എന്ന പ്രയോഗം ഒഴിവാക്കണം. കാരണം പ്രവാചകന്റേതായ എല്ലാം (മുഹമ്മദ് നബി(സ്വ)യാകട്ടെ ഈസാനബി(അ)യാകട്ടെ) മാനുഷികവും മനുഷ്യ സ്പര്‍ശിയുമാണ്. മനുഷ്യന്‍ എന്നതിന്റെ പൂര്‍ണതയുള്‍ക്കൊള്ളുന്ന മഹാവ്യക്തിത്വമാണ് പ്രവാചകന്‍. അവിടുന്ന് ദൈവമാകുകയില്ല. മലകുകളല്ല. അതില്‍ അടങ്ങിയത് അസ്വാഭാവികതയല്ല(കാരണം എല്ലാം റബ്ബിന്റെ സുന്നത്തില്‍ ഉള്‍പ്പെടുന്നു). മറിച്ച് അസാധാരണത്വമാണ്. അസാധാരണത്വമുള്ളതാണ് (ഏറിയപങ്കും) ആയത്ത്; ദൃഷ്ടാന്തം എന്ന നിലയില്‍ പരിചയപ്പെടുത്തപ്പെട്ടിരിക്കുന്നത്. മറ്റുള്ളതില്‍ നിന്ന് വ്യതിരിക്തത പുലര്‍ത്തുന്ന ഒരു ചിഹ്നം എന്ന നിലക്കോ പ്രധാനപ്പെട്ടതിലേക്കുള്ള സൂചകം എന്ന നിലക്കോ ഉള്ള പ്രയോജനമാണ് ആയത്തിനുള്ളത്. ഈസാനബി(അ)യുടെ അസാധാരണമായ പിറവിയും അദ്ദേഹത്തി ന്റെ ജീവിതാദ്യം മുതല്‍ ഭൌമസാഹചര്യത്തില്‍ നിന്നും ഉയര്‍ത്തിയെടുക്കുന്നതു വരെയുള്ള ജീവിതവുമെല്ലാം ഉദാഹരണമാണ്. ഖുര്‍ആന്‍ ഈസാനബി(അ)യെ ആയതുന്‍ ലിന്‍നാസ് എന്നും മസലുന്‍ ലിബനീ ഇസ്രാഈല്‍ എന്നും കാലത്തിന്റെ (അന്തിമയാമത്തിന്റെയും നിര്‍ണിത മുഹൂര്‍ത്തത്തിന്റെയും) അറിയിപ്പ് എന്നര്‍ഥം വായിക്കാവുന്ന ഇല്‍മുന്‍ ലിസ്സാഅത് എന്നുമൊക്കെ വിളിച്ചത് ഈ അസാധാരണത്വത്തെയും വ്യതിരിക്തതയെയും ചില പ്രധാന കാര്യങ്ങള്‍ക്കുള്ള നിമിത്തമായി ആ ജീവിതം ഭവിക്കുന്നതിനെയുമെല്ലാം കുറിക്കുന്ന സൂചകം എന്ന നിലക്കാണ്.
നിഴലില്ലാത്ത ശരീരം
നിഴല്‍ ഇല്ലാത്ത ദേഹമായിരുന്നു മുഹമ്മദ്(സ്വ)ന് എന്നു പറയുമ്പോള്‍ ഭൌതിക ഊര്‍ജ തന്ത്ര രാസ പ്രക്രിയയെയും പരിഗണിച്ച് വ്യാഖ്യാനം കണ്ടെത്താവുന്നതാണ്. വചനവാഹകനിലെ വ്യഞ്ജക ഗുണം പരിഗണിക്കപ്പെടണം. അദ്ദേഹം പ്രകാശം പ്രസരിപ്പിക്കുന്നു എന്നര്‍ഥം. പ്രകാശം സ്വയം പ്രസരിപ്പിക്കുന്ന ഒന്നിനും നിഴല്‍ ഉണ്ടാവുകയില്ല. പ്രകാശത്തിന് തടസ്സം നില്‍ക്കുന്ന ജഢതയാണ് വെളിച്ചത്തിന് മറ സൃഷ്ടിച്ച് നിഴല്‍ ജനിപ്പിക്കുന്നത്. ആദ്ധ്യാത്മമായ ജ്യോതിസ്സ് നിറഞ്ഞുനില്‍ക്കുന്ന ദേഹം ദീപമാണ്. ഗിറാജ് സൂര്യനാണ്. സൂര്യന്‍ സൂര്യന് മറയുണ്ടാക്കുകയില്ല. നിഴല്‍ ജനിപ്പിക്കയില്ല. ആലങ്കാരികാര്‍ഥത്തിലല്ല ഭൌതികമായ വസ്തുത എന്ന നിലക്കുതന്നെ. പരിമളം, ശബ്ദം എ ന്നീ കാര്യങ്ങളിലും മറ്റു പലതിലും വിശുദ്ധ ദേഹത്തിന് സവിശേഷതകളുണ്ടായിരുന്നു. അതുപോലെതന്നെയാണ് അത്തരം ഒരു ശരീരം ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മിന്നല്‍ പിണറിനെയും വെല്ലുന്ന വേഗത്തില്‍ സഞ്ചാരയോഗ്യമാക്കുക എന്നതും. ഖുര്‍ആന്‍ വ്യാഖ്യാതാവായ എ. യൂസുഫ് അലി സൂറത്തുല്‍ ഇസ്റാഇന്റെ മുഖവുരയില്‍ എഴുതിയത് ഏറെ തൃപ്തികരമായ ഒരു വ്യാഖ്യാനമായി പരിഗണിക്കാം. ശരീരം എന്നത് ഇവിടെ ഏറ്റവും ലോലമായ ഒരു ചൈതന്യ സ്വരൂപത്തിലേക്ക് പരിവര്‍ത്തിക്കപ്പെട്ടു എ ന്നാണ് അദ്ദേഹം എഴുതിയത് (കിര്‍ളിയന്‍ ഫോട്ടോഗ്രാഫി തുടങ്ങിയ ആധുനിക കണ്ടെത്തലുകളും പാരാസൈക്കോളജി സംബന്ധമായ അപഗ്രഥനങ്ങളും ഈ വ്യാഖ്യാനത്തെ ബലപ്പെടുത്തുന്നുണ്ട്). വചനവാഹിനിയായ പ്രവാചകദേഹി അതിന്റെ ജഢതയെ മറികടക്കുകയും അതിവര്‍ത്തിക്കുകയും ചെയ്യുന്ന വിധമുള്ള ഒരുതരം ഊര്‍ജതന്ത്ര പ്രക്രിയക്ക് വിധേയമാവുകയായിരുന്നു എന്നു കരുതാം.
പ്രയാണം പ്രസക്തമാകുന്നത്
പരിശുദ്ധ ഖുര്‍ആനില്‍ ഈ അസാധാരണമായ ചൈതന്യ സ്വരൂപത്തിന്റെ സഞ്ചാരയോഗ്യത യെക്കുറിച്ച് പരാമര്‍ശിച്ച ഒരു സൂറയുണ്ട്. സൂറതുല്‍ ഇസ്റാഅ്. ബനീ ഇസ്റാഈല്‍ സൂറ എന്നും പേരുണ്ട് ഈ അധ്യായത്തിന്. പ്രസ്തുത അധ്യായത്തിലെ ബിസ്മില്ലാഹിക്ക് ശേഷം വരുന്ന പ്രഥമ സൂക്തം തന്നെ അന്ത്യപ്രവാചകനെ ഒരൊറ്റ രാത്രിക്കകം മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സ്വായിലേക്ക് സഞ്ചരിപ്പിച്ചതിനെക്കുറിച്ച് പറയുന്നതാണ്.
പരിശുദ്ധമായ പള്ളി(മസ്ജിദുല്‍ ഹറാം) യില്‍ നിന്നും ഒരൊറ്റ രാവില്‍ തന്റെ ദാസനെ ഏറ്റവും അകലത്തുള്ള പള്ളി (മസ്ജിദുല്‍ അഖ്സ്വാ)യിലേക്ക് സഞ്ചരിപ്പിച്ചവന്‍ (സകലപരിമിതികള്‍ക്കും അതീതനായ) പരിശുദ്ധനാകുന്നു. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നുള്ള(പലതും) അദ്ദേഹത്തെ കാണിപ്പാനായിക്കൊണ്ട്, തീര്‍ച്ചയായും അവന്‍(അല്ലാഹു) മാത്രമാകുന്നു ശ്രവിക്കുന്നവന്‍, കാണുന്നവന്‍ (17/1).
പ്രവാചകരുടെ തിരുദേഹത്തെയും ദേഹിയെയും മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ജറുശലേമിലെ വിശുദ്ധമായ ആരാധനാലയത്തിലേക്ക് എത്തിക്കുന്നവന്‍ അശരീരിയായ(ശരീരം എന്ന സ്ഥലകാല പരിമിതിക്കതീതമായ പരിശുദ്ധിയുള്ള-സുബ്ഹാന്‍ ആയ) സര്‍വ ദര്‍ശകനും സര്‍വ്വം ശ്രവിക്കുന്നവനുമാകുന്നു എന്നാണല്ലോ പറഞ്ഞത്. സര്‍വ്വം ദര്‍ശിക്കുന്നവനില്‍ നിന്നും സര്‍വ്വം ശ്രവിക്കുന്നവനില്‍ നിന്നും ജഢതയുള്ള മനുഷ്യന് ദര്‍ശിക്കാനും ശ്രവിക്കാനുമുള്ളത് കണ്ണുതുറപ്പിക്കുകയും ചെവി കേള്‍പ്പിക്കുകയും ചെയ്യുന്ന സൂചകങ്ങളെ; ആയത്തുകളെയാകുന്നു. എന്നു പറഞ്ഞാല്‍ പരിമിതമായ അളവില്‍ ത്രികാല ജ്ഞാനത്തിന്റെ വ്യഞ്ജനം അവനില്‍ ഇട്ടു കൊടുത്തു കൊണ്ട് അവനെ പ്രജ്ഞാവാനാക്കുന്നു അല്ലാഹു. അവനെ സ്മൃതിമാനും ബുദ്ധിമാനും മതിമാനുമാക്കി മാറ്റുന്നു. അതിനു വേണ്ടിയാണ് അവനെ യാത്ര ചെയ്യിപ്പിക്കുന്നത്. യാത്രക്ക് വിഹംഗമ പ്രകൃതമുണ്ട്. അതുപോലെ പിന്നീടതിന് ഉഡ്ഡയന പ്രകൃതവും കൈവരും. എന്നാല്‍ അവര്‍ കൈവരിക്കുന്നതാകട്ടെ ദിവ്യത്വ പദവിയല്ലതാനും. അതിവിശുദ്ധമായ ദാസ്യപദവിയാണ്. അതുകൊണ്ടാണ് തന്റെ ദാസനെ എന്നത് പ്രത്യേകം എടുത്തുപറഞ്ഞത്. അതായത് നബിക്ക് ബ്രഹ്മപദമുണ്ടാകുമെന്ന് -ആര്‍ക്കെങ്കിലും അതുണ്ടാകുമെന്ന് -കാണേണ്ടതില്ല. നബിക്ക് ലഭ്യമാകുക ബ്രഹ്മപദവിയല്ല. ബ്രഹ്മജ്ഞാനമാണ്. അതുകൊ ണ്ട് തന്നെ അദ്ദേഹം അപരിമേയതയുള്ള ഈശ്വരനാവുകയില്ല. ആരാധിക്കപ്പെടേണ്ട ദൈവവുമാകയില്ല. ഈശ്വരീയതയെ പ്രകാശിപ്പിക്കുന്ന(റൂബിബിയ്യത്തിനെ തെളിയിച്ച് കാട്ടിക്കൊടുക്കുന്ന) വിശുദ്ധ ദാസ്യത്തിന്റെ (ഉബൂദിയ്യത്തിന്റെ) ആശയമേ ഉള്‍ക്കൊള്ളുകയുള്ളൂ. അതുമാത്രമേ പഠിക്കുകയും പഠിപ്പിക്കുകയുമുള്ളൂ. അവിടുന്ന് വിഗ്രഹവും ആവുകയില്ല. ഈശ്വരനാവുകയില്ല. അതിനാല്‍ വ്യാജ ഈശ്വരന്മാരോട്(അര്‍ബാബ്) അദ്ദേഹത്തിന് ഏറ്റുമുട്ടേണ്ടിവരും. അവരുടെ റുബൂബിയ്യതും ഉലൂഹിയ്യതും തകരുമെന്ന് കാണുമ്പോള്‍ അവര്‍ വെറുതെയിരിക്കുമോ? എതിര്‍പ്പുമായി അവര്‍ ഇങ്ങോട്ടു വരുമ്പോ ള്‍ അവിടുന്ന് പാറ പോലെ ഉറച്ചു നില്‍ക്കും. വ്യാജമായ കല്ലുകള്‍ ഈ മഹാ ശിലയില്‍ തട്ടി തകര്‍ന്നു തരിപ്പണമാകും. ഇക്കാര്യങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ലിനുരിയഹൂ മിന്‍ ആയാതിനാ (നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് പലതും അദ്ദേഹത്തെ കാണിപ്പാനായി) എന്ന പ്രയോഗം.
ഖുര്‍ആനില്‍ എടുത്തു പറഞ്ഞ അസാധാരണത്വമുള്ള നിശായാത്ര ഇതാണ്. ഇതിനെയാ ണ് ഇസ്റാഅ് എന്ന് വിശേഷിപ്പിക്കുന്നത്. ഇസ്രാഇന് ഒരു ഭൌമ പശ്ചാതലമാണുള്ളത് പ്രത്യക്ഷത്തില്‍. (കാരണം മസ്ജിദുല്‍ ഹറാമും മസ്ജിദുല്‍ അഖ്സ്വായും ഭൂമിയിലാണ്) എന്നാല്‍ അനുഗ്രഹ പൂരിതമായ ഈ ഭൌമ പശ്ചാതലത്തില്‍ നിന്ന് ഭൌമാതീത വിതാനത്തിലേക്കുള്ള ഒരു ഉഡ്ഡയനം പിന്നീട് സംഭവിക്കുന്നുണ്ട്. അതേപ്പറ്റിയുള്ള വിവരണം (തെളിമയോടെ) പ്രവാചക വചനങ്ങളില്‍ നിന്നേ കിട്ടുന്നുള്ളൂ. അതായത് ഖുര്‍ആനില്‍ സംഭവത്തിന്റെ പ്രാരംഭം കുറിക്കുന്ന ആയത് മാത്രമേ പ്രത്യക്ഷത്തില്‍ കാണുന്നുള്ളൂ. ഉപരിതല വായന മാത്രം നടത്തുന്ന ഒരാള്‍ക്ക് പ്രത്യേകിച്ചും. പിന്നീടുണ്ടായ ഉഡ്ഡയനത്തിന്റെ അനുഭാവം മനുഷ്യനില്‍പ്പെടുന്ന ഒരു വ്യക്തിയെന്ന നിലയില്‍ അവിടുന്ന് മനുഷ്യ ലോകത്തോട് വിളംബരപ്പെടുത്തുകയാണ്. വചനവാഹിയായ പ്രവാചകന്റെ സീറാ (ജീവിതം)യും ഖുര്‍ആന്‍ പോലെ ഒരു പ്രമാണം തന്നെയാണ്.
ഇസ്റാഉം മിഹ്രാജും
എന്നാല്‍ ഭൌമപശ്ചാതലമുള്‍ക്കൊള്ളുന്ന ഇസ്റാഅ് എന്നതിലും ദര്‍ശന പ്രധാന്യമുള്ള ഒട്ടുവളരെ പൊരുളുകള്‍ അന്തസ്ഥമായി കിടപ്പുണ്ട്. രാത്രിയിലായിരുന്നു ആ യാത്ര എന്നത് ചിന്തനീയമാണ്. പുലര്‍ച്ചക്ക് മുമ്പേ അവിടുന്ന് മനുഷ്യ ലോകത്തെത്തിച്ചേരുന്നുമുണ്ട്. പ്രവാചക നിയോഗത്തിന്റെയും ദിവ്യബോധനത്തിന്റെയും പ്രകൃതത്തെ സൂചിപ്പിക്കുന്ന ഒരു രൂപകം അതുള്‍ക്കൊള്ളുന്നുണ്ട്.
“നാം താങ്കളിലേക്ക് അവതരിപ്പിച്ച വേദം, താങ്കള്‍ ജനത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിപ്പാനായ്ക്കൊണ്ട്.” എന്ന് ഖുര്‍ആനെക്കുറിച്ച് പറഞ്ഞതിന്റെ ആശയം ആയതുകള്‍ കാട്ടിക്കൊടുപ്പാനായി രാത്രിയില്‍ അവിടുത്തെ യാത്രചെയ്യിപ്പിച്ചു എന്നു പറഞ്ഞതില്‍ ഒരു ഉപദാനാലങ്കാരമായി ഒളിഞ്ഞിരിക്കുന്നുണ്ട്.
ഇരവിന്റെ കാളിമയില്‍ പ്രവാചകന്‍ പ്രകാശത്തിന്റെ സ്രോതസ്സിലേക്ക് ആരോരുമറിയാതെ വാഹനമേറ്റപ്പെടുന്നു. അപരിമേയമായ പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ നിന്ന് വൃഷ്ടി സംബന്ധിയും സമഷ്ടി സംബന്ധിയും ആയ മനുഷ്യ ലോകത്തിന് ആവശ്യമുള്ളതത്രയും അദ്ദേഹത്തിന് കാണിക്കപ്പെടുന്നു. അതുപോലെ പ്രജ്ഞാവാന്‍ എന്ന നിലയില്‍ (അല്ലാഹു ഇച്ഛിക്കുന്ന അളവില്‍) സ്മൃതിമാനും ബുദ്ധിമാനും മതിമാനുമായിത്തീരേണ്ടതിനുവേണുതൊക്കെയും ആ മനീഷിയില്‍ നിറക്കപ്പെടുന്നു. അനന്തരം അദ്ദേഹം ഭൂമിയിലേക്ക്- നാട്ടിലേക്ക്, വീട്ടിലേക്ക്, സമൂഹത്തിലേക്ക് തിരിച്ചയക്കപ്പെടുന്നു. തിരിച്ചുവരുന്നതാകട്ടെ സഹജീവികള്‍ക്കാകെയും ശാന്തി നല്‍കുന്ന വിശിഷ്ടമായ ഒരു ഉപഹാരവുമായിക്കൊണ്ടാണുതാനും. അതാകുന്നു നിസ്കാരം(സ്വലാത്) എന്ന ഉപാസന. ഈ നിസ്കാരം എന്നതില്‍ ഉള്‍പ്പെടുത്തപ്പെട്ടതാണ് മുമ്പ് വിവരിച്ച അത്തഹിയ്യാത്ത് എന്ന തിരുമുള്‍ ക്കാഴ്ചയുടെ കീര്‍ത്തനവും അതിനു പ്രതികരണമായി പടച്ച തമ്പുരാനില്‍ നിന്നുള്ള ആശീര്‍വാദവും അതേറ്റുവാങ്ങി സമഷ്ടിയ്ക്കാകെയും ശാന്തിയാക്കേണമേ എന്ന തിരുനബിയുടെ കേഴലും. പ്രവാചകന്റെ രാത്രി എന്നത് പ്രകാശ പൂരിതമായിരിക്കുമ്പോള്‍ മറ്റു മനുഷ്യര്‍ ഇരവിന്റെ പുതപ്പില്‍ സുഷുപ്തി അനുഭവിക്കുകയായിരുന്നല്ലോ. അതിനാല്‍ പുലരാറാകും മുമ്പേ, പൂങ്കോഴി കൂവും മുമ്പേ അദ്ദേഹത്തിന് തിരിച്ചെത്തേണ്ടതുണ്ട്. ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തി പ്രഭാതത്തിന്റെ ആഗമനം അറിയിച്ചുകൊണ്ട് ഏറ്റുവാങ്ങി യിരിക്കുന്ന വിശിഷ്ട ഉപഹാരം അവര്‍ക്ക് മുമ്പില്‍ വെച്ചുകൊടുക്കേണ്ടതുണ്ട്.
ഇസ്റാഅ്, എന്നത് മിഹ്രാജ് എന്ന ഉഡ്ഡയനത്തിന്റെ ഭൌമതലത്തില്‍ നിന്നുള്ള പ്രാരംഭമാണ്. മിഹ്രാജ് എന്നതാകട്ടെ വാസ്തവത്തില്‍ ആദമി(അ)ന്റെ (അലൈഹിസ്സലാം) മണ്ണിന്റെ സാരാംശമെന്ന അവസ്ഥയില്‍ നിന്ന് വിണ്ണിലെ സ്വര്‍ഗീയത എന്നതില്‍ എത്തിപ്പെടലാണ്. അവിടെ ജന്മം കൊള്ളലാണ്. പുറത്തുവരലിന്റെ മാതൃപ്രകൃതം മാത്രമേ ഭൂമിക്കുള്ളൂ. എന്നാല്‍ ആദമി(അ)ന്റെ സത്തയുടെ ചൈതന്യം വരുന്നത് അപരിമേയതയുടേതായ ഒരു ഊത്തില്‍ നിന്നാണ്. ആ ഊത്തിലൂടെ മണ്ണിരയെ പോലെ ഇഴയേണ്ട യോഗമുള്ള പരകോടി ജൈവ രൂപങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ആദം(അ) ഒരു സ്വര്‍ഗ കുമാരനായി ജനിച്ചു. അദ്ദേഹം ഭൂമിയിലെ മരം ചാടിയായ കുരങ്ങില്‍ നിന്നും ഗുഹാവാസിയായ ചിമ്പാന്‍സിയില്‍ നിന്നും വ്യത്യസ്തനായി. ജൈവ രൂപങ്ങളുടെ പിണ്ഡത്തില്‍ നിന്ന് വ്യത്യസ്തമാണ് ആദം(അ) സത്തയുടെ പിണ്ഡമായ അലഖ്. റബ്ബിന്റെ നാമത്തില്‍ വായിച്ചെടുക്കേണ്ട ഒരു ആയത്താണ് അത്. തൂലികയിലൂടെ വികസിച്ച് മനുഷ്യനായിത്തീര്‍ന്ന് വിശുദ്ധമായ ഊത്തിന്റെ വ്യഞ്ജനം പ്രസരിപ്പിക്കാനുള്ളതാണ് ആ അലഖ്.
ഏതായാലും സ്വര്‍ഗത്തില്‍ പിറന്ന ആദമി(അ)ന് തന്റെ ജനതയുടെ നിദാനമായ ഭൂമിയിലേക്ക് തിരിച്ചുവരേണ്ടതുണ്ടായിരുന്നു.(അതൊരു പതനമല്ല നിയോഗമാണ്. വിലക്കപ്പെട്ട കനിയുടെ ആഹരണം ഒരു നിമിത്തവും. അതുപോലെ കൃപാലുവും മാപ്പാക്കുന്നവനുമായ റബ്ബിന്റെ മഹത്വത്തെയും പൂര്‍ണതയെയും വിശാല കാരുണ്യത്തെയും സൂചിപ്പിക്കുന്നതും മനുഷ്യന്റെ പരിമിതിയെയും പിഴയെയും പശ്ചാതാപത്തെയും അനിവാര്യമാക്കുന്നതുമായ ഒരു ദൃഷ്ടാന്തവും) അതുപോലെ മുഹമ്മദ് നബി(സ്വ)യും ഭൂമിയിലേക്ക് തന്നെ തിരിച്ചു വരേണ്ടതുണ്ട്. കാരണം ഇവിടെയാണ് ആ വിശുദ്ധ മനീഷിയുടെ കര്‍മ മേഖല.
ഇസ്റാഉം മിഹ്രാജും കഴിഞ്ഞ ശേഷമുള്ള പ്രവാചക ജീവിതമാണ് പിന്നീട് മനുഷ്യന്റെ ചരിത്രപരമായ പരിണാമത്തിന്റെ നിര്‍ണായക ഘടകമായി ഭവിച്ചത് എന്നത് കണ്ണില്‍പ്പെടാതെ പോകാന്‍ പറ്റാത്ത പ്രധാന കാര്യമാണ്. മിഹ്രാജിന് ശേഷമാണല്ലോ മനുഷ്യ ചരിത്രാനുഭവത്തിലൊരു പുതിയ പഞ്ചാംഗത്തിന് തുടക്കം കുറിക്കുന്നത്. അതിനു ശേഷം ഏറെ വൈകാതെ സംഭവിക്കുന്ന ഹിജ്റ എന്ന അതിമഹത്തായ സംഭവം മനുഷ്യാനുഭവ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വഴിത്തിരിവാണ്. ഈസ(അ)മിന്റെ തിരുപ്പിറവിയെ ആസ്പദമാക്കി ഗണിച്ചുപോരുന്ന സൂര്യപഞ്ചാംഗം (അതു പ്രകാരം നാലു വര്‍ഷം കഴിഞ്ഞാണ് തിരുപ്പിറവി എന്ന വിവരം തല്‍ക്കാലം അവഗണിക്കുക.) ലോകം അംഗീകരിക്കുന്ന പഞ്ചാംഗം തന്നെ. അതിന്റെ നിദാനമായി ഈസ(അ) വരുന്നു എന്നതിനുള്ള സൂചന ‘വഇന്നഹുല ഇല്‍മുന്‍ ലിസ്സാഅ (തീര്‍ച്ചയായും അവന്‍ കാലത്തിന്റെ അടയാളവുമത്രെ) ഖുര്‍ആനില്‍ നിന്നും കിട്ടുന്നുമുണ്ട്. എന്നാല്‍ ഹിജ്റ എന്ന പഞ്ചാംഗത്തിന്റെ തുടക്കത്തില്‍ പ്രവാചകപ്പിറവിയല്ല നിദാനം. മര്‍ദ്ദിതന്റെ പലായനമാണ്. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്ത വര്‍ഗം ജന്മദേശം വിട്ട് കൂട്ട പലായനം നടത്തിയത്. അവരുടെ തിരിച്ചുവരവോടെയാണ് പിന്നീട് ചരിത്രത്തിന്റെ ഗതി മാറിയതും, ‘സൌമ്യശീലന്മാര്‍ ഭൂമിയെ അനന്തരമാക്കിയതും’. ഈ ഒരു ആവശ്യത്തിന് വേണ്ടി തന്നെയാണ് പ്രകാശ മാധ്യമങ്ങളിലൂടെ ആരോഹണം ചെയ്തയാള്‍ വീണ്ടും മണ്ണെന്ന പ്രതലത്തിലേക്ക് അവഹോരണം ചെയ്തത്. ആരോഹണം ആദ്ധ്യാത്മവും വിശുദ്ധവുമായിരുന്ന

Friday, April 11, 2014

XncptIiw: Xncp¯s¸tSWvS [mcWIÄ
XncptIiw kw_Ôn¨p Pqsse 11\v N{µnIbn h¶ teJ\¯nse an¡ ]cmaÀi§fpw hkvXpXmhncp²hpw A_²§Ä \ndªXpamsW¶v ]dtbWvSn h¶Xn tJZapWvSv. kndmPv Zn\]{X¯nse Fsâ teJ\¯n\pÅ JÞ\w ^e¯n \_n(k)bpsS XncphN\§Äs¡Xncmb JÞ\ambnt¸mbn. lZokv {KÙ§fn \n¶pÅ D²cWnIÄs¡Ãmw InXm_nsâ t]cpw t]Pv \¼dpw Rm³ tNÀ¯ncp¶p. N{µnIbn teJ\sagpXnb BÄ Cu t]cpw \¼dpIfpw sh«namän ]Icw AXv {]kn²oIcn¨ ]{X¯nsâ t]cpw {]kn²oIcW¯n¿Xnbpw tNÀ¯ncn¡p¶p. AXmbXv, lZoknse alZzP\§Ä Hcp ]{XhmÀ¯¡p kam\am¡n Ahtlfn¡pI! lZokv \ntj[¯n\p XÀ¡§Ä Fs´ms¡bmsW¦nepw Cu {]hWX A]ISIcamWv.
"lpZbv_n¿bn \o¡w sNbvX XncptIi§Ä¡v Npcp§nbXv Bdv hÀjs¯sb¦nepw hfÀ¨ ImWpw' F¶v Rms\gpXnbXv Camw \hhn(d)sâ lZoknÂ\n¶mWv. lnPvd¡p tijw aq¶v XhWbÃmsX \_n(k) Xe apÞ\w sNbvXn«nsö lZokv "aukqA¯p±n^mAv' (hm:2, ]pdw:31) \n¶mWv Rm\p²cn¨Xv. AXnsâ kµÀ`§fpw Cu lZokn hniZoIcn¡p¶pWvSv. 1. lnPvd Bdn lpZbv_n¿bnÂ, 2. sXm«Sp¯ hÀjw Dwd¯p JfmCÂ, 3. lnPvd ]¯n lÖ¯p hnZmCÂ. iamCep¯pÀapZnbpsS idln apÃm Aen¿pÂJmcnbpw Cu lZokv hniIe\w sNbvXn«pWvSv. (PwDÂhkzmCÂþ 1:99) lnPvd¡p tijw BZyambn \_n(k) apSn \o¡p¶Xv lnPvd Bdn lpZbv_n¿bn sh¨msW¶v Cu lZokn kv]jvSamWv. CXns\Xncmb lZokv FhnsSbpw IWvSn«nÃ. DsWvS¦n teJI\v AXp NqWvSn¡mWn¡mambncp¶p. AXv sN¿msX lZokn h¶ Hcmibs¯ "{]mIrX'sa¶pw "hr¯ntISv' F¶psams¡ ]dªp `Õn¨m AXv lZokv\ntj[amIpw.
lÖntem Dwdbntem AÃmsX \_n(k) apSn \o¡nbncp¶nsöpw AXv \mev XhW Bbncps¶¶pw C_v\p J¿nw kmZp aBZn ]dbp¶pWvSv. Camw \hhn(d) ]dªXns\Xncà Cu \nthZ\w. lnPvd F«n \S¶ Dwd¯p PnAvdm\bn \_n(k) apSn sh«nb kw`hw IqSn tNÀ¯mWv C_v\p J¿nw \mev F¶p ]dªXv. Dwd¯p PnAvdm\¡p tijw A¼nsâ aqÀ¨bpÅ `mKw sImWvSv apBhn¿(d) \_nbpsS apSnsh«ns¡mSp¯n«pWvSv. idlpapkvenanse "Dwdbn apSnsh«Â' F¶ A[ymb¯n (hm:4, ]pdw:349) Cu lZokv Camw \hhn(d) ]cmaÀin¨n«pWvSv. AXmbXv, lnPvd¡p tijapÅ ]¯v hÀj¯n\nSbn \mev XhW am{XamWv \_n(k) XeapSn \o¡nbXv F¶mWv lZokpIfn \n¶p a\ÊnemIp¶Xv. CXnsâ kµÀ`§fpw ImeKW\bpw lZokpIfn kphyàamWv. Cu BibamWv teJ\¯n Rms\gpXnbXv. CXns\Xncmb sXfnhpsWvS¦n AXp sImWvSphcp¶Xn\p ]Icw lZokns\ ]{XhmÀ¯bm¡n Ahtlfn¡pI F¶p ]dªm BSns\ t]¸«nbm¡n XÃns¡mÃp¶ GÀ¸mSmWv. \_n(k)bpsS km[mcW "slbÀ ssÌÂ' F§s\bmbncp¶psh¶Xn\v lZokn sXfnhpIfpWvSv. Iogvs¨hn hscbmbncps¶¶pw sNhn¡pw Npaen\pw CSbnembncps¶¶pw Npaen F¯n\n¶ncps¶¶pw AhnsS \n¶pw Cd§n s\©phsc \oWvSncp¶psh¶pw ImWmw. CXv apSnbpsS hfÀ¨bpsS hnhn[ L«§fmbncp¶psh¶mWv Camw \hhn(d) idlpapkvenan hnebncp¯nbXv. lZoknse "ilvaXv DZv\v's\ "sNhn¡pän' F¶p teJI³ ]cn`mjs¸Sp¯nbXv ]nghmWv. km[mcW ImXpIp¯mdpÅ Xmgs¯ arZp`mKs¯bmWv "ilvaXv DZv\v' F¶p ]dbpI. Iogvs¨hn F¶ÀYw, sNhn¡p¶n F¶pw ]dbpw. AXpt]mse BCi(d)bpsS lZoknse "^uJ h^d¯n hZq\ Pp½¯n' F¶ kpµc]Z¯n\p \ÂInb `mjm´chpw `oam_²amWv. Iogvs¨hn hsc F¯p¶ apSn¡v ]dbp¶ t]cmWv "h^d¯v'. Npaephsc F¯p¶Xn\v Pp½¯v F¶pw ]dbpw. CXn\p "\_nbpsS apSn sNhn¡pän¡p aosXbpw F¶m Npaente¡v F¯m¯Xpambncp¶p'sh¶ ]cn`mj hnNn{XamWv. C§s\ Hcp s]mknj³ In«m³ Bfv XeIogmbn \nÂt¡WvSnhcpw F¶Xà {]iv\w. lZoknsâ Bibs¯ Cu ]cn`mj A«nadn¡pIbpw sN¿p¶pWvSv.
CXphsc ]dªXv \_n(k)bpsS apSn km[mcWbn FhnsS hscbmbncp¶psh¶mWv. Nnet¸mÄ AXp Npaen\pw Xmsg s\©phsc \oWvSp InS¶ncp¶psh¶pw lZokpIfnepWvSv. a¡m ^Xvln\p hcpt¼mÄ \_n(k)bpsS incÊn s\©phsc \oWvSpInS¡p¶ \mev apSns¡«pIÄ DWvSmbncp¶psh¶Xv kndmPv Zn\]{X¯nsâ IsWvS¯eÃ; D½plm\nAv (d), D½pkea(d), A\kv(d) XpS§nbhcn \n¶pÅ lZokmWv. D½plm\nAv(d)bn \n¶p Camw _Kvhn(d) idlpÊp¶bn (12:97)D²cn¨XmWv Rms\gpXnbXv. CtX lZokv XpÀapZn (lZokv \¼À: 1781), A_qZmhqZv (l.\:41(91)) C_v\pamP: (l.\:3631) F¶nhcpw \nthZ\w sNbvXn«pWvSv. "ZpÂlpebv^bn sh¨v \_n(k)bpsS \oWvS apSn \mev CXfpIfmbn Rm³ apSªn«p sImSp¯psh¶pw a¡¯pWvSmbncp¶t¸mÄ AX§s\ Xs¶ DWvSmbncp¶psh¶pw lpss\\nte¡p t]mIm\pt±in¨t¸mÄ Rm\Xv Agn¨p Xmfn D]tbmKn¨p IgpIns¡mSp¯p'sh¶pamWv {]hmNI]Xv\n D½pkea (d) ]dbp¶Xv (aKmkn hmJnZn). \_n(k)bpsS incÊnÂ\n¶v s\©nte¡v \oWvSpInS¡p¶ \mev apSns¡«pIÄ DWvSmbncp¶psh¶p ]¯v hÀjw \_n(k)sb tkhn¨ A\kv_v\p amenIv(d)hpw ]dbp¶p (Xz_vdm\n þ InXm_pÊKoÀ) (2: 189). Cu lZokpIsfÃmw ka\zbn¸n¨psImWvSv \_n(k)bpsS apSn tXmfphsc am{Xambncp¶nÃ; AXp Nnet¸mÄ s\©phscbpw \oWvSpInS¶ncp¶psh¶v Camw C_v\p lPdn AkvJem\n(d) hnhcn¡p¶p. (^Xvlp _mcn _m_p PAZv 10:360) idlp apkvenanepw kam\amb NÀ¨bpWvSv.
"KZmCdn'\p "s\©nte¡p \oWvSp InS¡p¶ apSn' F¶ AÀYI¸\ Fsâ hIbÃ, Cu lZoknsâ hniIe\¯n apl±nkpIfpw `mjm ]ÞnX·mcpsaÃmw ]dªXmWv. \oWvS apSn apSªn«ncp¶p F¶v kqNn¸n¡m\mWv "f^mCÀ' F¶p hniZoIcn¨Xv. apSªn«ncp¶p F¶p ]dªXpsImWvSv AXp s\©phsc \oWvSncp¶nà F¶ÀYanÃ. lZoknse Hcp ]Z¯n\v kmt¦XnImÀYw {]tXyIambn DsWvS¦n apl±nkpIÄ AXv shfns¸Sp¯pw. apSnbpsS ssZÀLyw kw_Ôn¨ Hcp ]Z¯n\v bmsXmcp kmt¦XnIXbpanÃ. AXpsImWvSv "KZmCdn'\p s\©phsc \oWvSp InS¡p¶ apSn F¶ `mjmÀYamWv apl±nkpIÄ \ÂInbXv. Cu NÀ¨bn "Jme AlvepÃpK¯n....' F¶p hyàambn¯s¶ Camw \hhn(d) ]dbp¶Xpw ImWmw. (idlp apkvenw) enkm\p Ad_n "s\©phsc \ofapÅ apSn' F¶p am{Xaà ]dªXv, AXn\p sXfnhmbn D½plm\nCsâ lZokv NqWvSn¡mWn¡pIbpw sNbvXn«pWvSv. alm ]ÞnX\mb C_v\p a³fqdns\ shdpsamcp UnIvjWdn \nÀamXmhmbn ]ÞnXtemIw ImWpt¶bnÃ. enkm\p Ad_n\p ]pdsa "XmPp Adqkpw' apl½Zv_v\p CkvamCuep apÀknbpsS "aplvIap aploXpw' "KZmCdn'\p "s\©nte¡v \oWvSp InS¡p¶ tIiw' F¶p Xs¶bmWv AÀYw sImSp¯ncn¡p¶Xv. "s\©nte¡p Xq§nb apSn F¶ Dt±iyw ChnsS CsöÀYw' F¶p enkm\p Ad_v 5:10  DsWvS¶ teJIsâ hniZoIcWw XoÀ¯pw hymPamWv. "KZmCdn's\ kw_Ôn¨v C§s\ Hcp ]cmaÀiw enkm\p Ad_n CÃ. apSn\oWvSpt]mbm AXp {]mIrXamIpsa¶pw hr¯nlo\XbmsW¶papÅ [mcW sXämWv. apSn IgpIn hr¯nbm¡m\pw F®bn«phmÀ¶p ]cnNcn¡m\pw \_n(k) I¸n¨ncp¶p. \_n(k)bpsS apSn Xm³ hmÀ¶p sImSp¯ncp¶psh¶v BCi(d) ]dªn«pWvSv.
lÖ¯p hnZmC \o¡w sNbvX XncptIi§Ä A_qXzÂl(d)s\ G¸ns¨¶pw At±laXv ]qÀWambpw hnXcWw sNbvXpsh¶papÅ teJIsâ hmZw CXp kw_Ôn¨p h¶ \nch[n \nthZ\§Ä¡pw apl±nkpIfpsS hniIe\§Ä¡pw FXncmWv. Nne lZokpIfn heXp `mKt¯Xp P\§Ä¡nSbn hnXcWw sN¿m³ A_qXzÂl(d)s\ G¸n¨psh¶pw CSXp hit¯Xv At±l¯n\p kz´ambn \ÂInb¶pamWpÅXv. NneXn CSXp`mKt¯¡v "D½pkpebvan\p \ÂInsb¶papWvSv. CSXp`mKw hnXcWw sNbvXpsh¶pw heXp`mKw kz´ambn sImSp¯psh¶pw Häs¸« \nthZ\apWvSv. Cu lZokpIÄ hniIe\w sNbvXpsImWvSv C_v\p lPcn AkvJem\n (d) ]dbp¶Xv, heXphis¯ tIi§Ä P\§Ä¡nSbn hnXcWw sNbvXpsh¶pw CSXphit¯Xv A_qXzÂl(d)\p kz´ambn \ÂInsb¶pamWv. (^XvlpÂ_mcn 1/278). C¯c¯n Xs¶bmWv DwZ¯p Jmcnbn sF\nbpw (4/239) idlp apkvenan Camw \hhnbpw (6/444) Cu NÀ¨ kw{Kln¨ncn¡p¶Xv. heXp`mKs¯ tIi§Ä hnXcWw sN¿m³ G¸n¨tijw CSXp`mKt¯Xp \o¡nsb¶pw ]ns¶ "A_mXzÂl FhnsS' F¶p XncpZqXÀ At\zjns¨¶pw A§s\ At±ls¯ hnfn¨phcp¯nbmWv CSXphit¯Xp kz´ambn \ÂInbXv F¶pw IqSn idlp apkvenw hniZoIcn¡p¶pWvSv. D½p kpssew(kpebvJbÃ) kv{XoIÄ¡nSbn hnXcWw sNbvXpsh¶ teJIsâ IsWvS¯Â ]pXnb AdnhmWv. GXp lZokn \n¶mWnsX¶p hniZoIcn¡Ww. ^XvlpÂ_mcnbpsS NÀ¨bn Camw AlvaZnsâXmbn h¶Xv "kpKÔam¡m³ thWvSn D½pkpebvan\p sImSp¯p'sh¶mWv.
hmCep_v\p lPÀ(d) \n¶p A_qZmhqZv \nthZ\w sNbvX lZoknepw teJI³ shÅw tNÀ¯n«pWvSv. \o«nb apSnbpambn \_n(k)bpsS ASp¯psN¶t¸mÄ "tamiw tamiw' F¶p {]XnIcn¨psh¶pw ]ntä¶p apSnsh«nbtijw sN¶t¸mÄ "\ns¶ {]tXyIw Dt±in¨p ]dªXà Rm³, ]t£ apSn C{]Imcw sh«p¶XmWv Gähpw \ÃXv' F¶p ]dsª¶pamWv teJIsâ hniZoIcWw. hmCÂ(d) sN¶t¸mÄ \_n(k) tamiw tamiw F¶p ]dªp. Xsâ apSn Dt±in¨mWv Xncpta\n C§s\ ]dªsX¶p kzlm_nhcy³ [cn¨p. apSn \o¡nbtijw ]ntä¶p sN¶t¸mÄ AhnSp¶p ]dªXnXmWv. "C¶o ew AAv\bvI, hlmZm Alvk³' þ Xm¦sf Rm³ Dt±in¨nà tIt«m, F¦nepw \¶mbn.' AXmbXv, asät´m {]iv\¯nemWv \_n(k) "tamiw tamiw' F¶p ]dªXv. Xsâ apSnsb Dt±in¨msW¶p A\pNc³ [cn¨psh¶p a\Ênem¡nbt¸mÄ AhnSp¶v AXv Xncp¯pIbmbncp¶p. AÃmsX Hcp \ÃImcyw \_n(k) \nÀt±in¨m AXp FÃmhscbpw Dt±in¨msW¶p {]tXyIw ]dtbWvSXnÃtÃm. XzlmhnbpsS "apivInep Bkmdn' Cu hniZoIcWw ImWmw.
aq¶v ImcW§Ä sImWvSmWv Imc´qÀ aÀIknse XncptIis¯ FXnÀ¡p¶sX¶mWv teJ\¯nsâ Bcw`¯n ]dbp¶Xv. tIiw ssIamdnh¶ k\tZm aäv sXfnhpItfm Cà F¶XmWv BZys¯ ImcWw. CXn\pÅ adp]Sn teJ\¯nsâ Ahkm\¯n teJI³ Xs¶ ]dbp¶pWvSv. "Adnbs¸« k¿nZ·mcpsS Imcy¯n Ahsc BZcn¡m³ k\Zv thWvS, "hnip²a¡bn \_n(k)bpsSXmsW¶v Adnbs¸« Hcp tIiapWvSmbncp¶p. AXv XeapdIfmbn BZcn¡s¸«ncp¶p'. AXmbXv "Adnbs¸«mÂ' aXn, k\Zv IWvSp t_m[ys¸tSWvSXnà F¶v. Adnbs¸SpI F¶Xn\v idln kmt¦XnI kz`mhapÅ Hcp ]ZapWvSv. "iplvd¯v'. iplvd¯psWvS¦n k\Zv IWvSp t_m[ys¸SWw F¶nÃ. Cu \ne]mSmWv CkvemanIw. \me©v amkambn R§Ä ]dªpsImWvSncn¡p¶Xpw CtX ImcyamWv. "iplvd¯n'sâ Ime]cn[n ]XnämtWvSm \qämtWvSm F¶p XÀ¡nt¡WvS ImcyanÃ. Ckvemansâ hnÚm\ imJ IWniamWv. "iplvd¯v' F§s\sb¶p AXv hniZoIcn¨n«pWvSv. teJI³ AsXm¶p ]cntim[n¨m aXn, C¶p \S¡p¶ FÃm hnhmZ§fpw Ahkm\n¡pw.
FXnÀ¸n\p ImcWambn ]dbp¶ cWvSmas¯bpw aq¶mas¯bpw ImcWw XncptIi¯nsâ Akmam\yamb \ofhpw F®¯nse B[nIyhpamWt{X. Cu [mcWbpw Cu \nanjw Xncp¯mw. aÀIkn\p e`n¨ XncptIi§Ä \t¶ sNdnb aq¶v IjW§fmWv. teJI³ Btcm]n¡p¶Xp t]mse Akmam\yamb \ofhpanÃ; s]cp¯ F®hpanÃ. AXn\m hnaÀiIÀ kapZmb \·tbmÀ¯v hnhmZ¯n \n¶v ]n·mdWw.
teJIs\ AkzØam¡p¶ Ahtijn¡p¶ {]iv\w akvPnZv \nÀamWhpw AXn\pthWvSn \S¡p¶ [\kamlcWhpamWv. GXv GÀ¸mSpw \½psS \m«n hcpam\amÀKam¡m\mIpw. ]t£, akvPnZv Hcp \ne¡pw hcpam\ amÀKam¡m\mhnÃ. AsX{X hepXmIpt¶m ]cnNcn¡m\pÅ sNehv IqSpIbmWv sN¿pI. hnimehpw kuIcy{]Zhpamb \sÃmcp akvPnZv tImgnt¡m«v ]cnkc¯v DWvSmIs«. tIcfob kaql¯n\pw cmPy¯n\p Xs¶bpw AXp apX¡q«mIpIbmWv sN¿pI. akvPnZpIÄ hnizmknIÄ¡v Bcm[\ \nÀhln¡m\pÅXmWv. AhnsS XncptIiw kq£n¡p¶tXm kq£n¡m³ thWvSn akvPnZv \nÀan¡p¶tXm Ckvemanse Hcp \nba¯n\pw FXncÃ. F¶Ã; temI¯v Xncptijn¸pIÄ kq£n¨ncn¡p¶Xv an¡Xpw akvPnZpIfnemWv. apkvenwIsf kw_Ôn¨nSt¯mfw AhcpsS hnizmk]camb kzImcyXbpsS `mKamtIWvS Hcp hnjbw s]mXpkaql¯n\nSbn NÀ¨¡n«v kapZmbs¯ ]cnlmkyam¡p¶Xv H«pw DNnXaÃ. AXpsImWvSv Cu hrYm hymbmaw DSs\ Ahkm\n¸n¡pI.

Friday, April 4, 2014


കാന്തപുരത്തിന് സുല്‍ത്താനുല്‍ ഉലമ സ്ഥാനനാമം



പുളിക്കല്‍: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ‘സുല്‍ത്താനുല്‍ ഉലമ’ സ്ഥാനനാമം. കൊട്ടപ്പുറം സംവാദത്തിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സംവാദത്തിന്റെ നായകനായ കാന്തപുരത്തിന് പുതിയ സ്ഥാനനാമം നല്‍കിയത്. കൊട്ടപ്പുറം ഇ കെ ഹസന്‍ മുസ്ലിയാര്‍ നഗരിയില്‍ സമാപിച്ച സംവാദ വാര്‍ഷികത്തിന്റെ സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പുതിയ സ്ഥാനപദവിയോട് കൂടിയ ഉപഹാരം നല്‍കി കാന്തപുരത്തെ ആദരിച്ചു.
സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്ലിയാരാണ് കാന്തപുരത്തിന് ‘സുല്‍ത്താനുല്‍ ഉലമ’ സഥാനനാമം നല്‍കിയത്. പൂര്‍വ പണ്ഡിതന്മാരില്‍ ജനസേവന രംഗത്തും വിജ്ഞാന പ്രചരണ രംഗത്തും മഹത്തായ സേവനം കാഴ്ചവെച്ച അല്ലാമ ഇസ്സുദ്ദീന്‍ബ്‌നു അബ്ദുസ്സലാം എന്ന പണ്ഡിതന് അന്നത്തെ പണ്ഡിതന്മാര്‍ നല്‍കിയ സ്ഥാനപ്പേരാണ് സുല്‍ത്താനുല്‍ ഉലമ.

Wednesday, March 19, 2014

സ്വന്തം കൈയ്യക്ഷരം ഫോണ്ടാക്കാം; അഞ്ച് മിനുട്ട് കൊണ്ട്

ഫോണ്ട് നിര്‍മാണം തികച്ചും ശ്രമകരമായ ജോലിയാണ്. അത്യാവശ്യം കലാവാസനയും തികഞ്ഞ ക്ഷമയും സാങ്കേതിക വൈഭവവും ഉള്ളവര്‍ക്കേ അത് സാധിക്കൂ. എന്നാല്‍ ഇതൊന്നുമില്ലാതെ നിങ്ങള്‍ക്ക് സ്വന്തമായി ഫോണ്ട് നിര്‍മിക്കാം. വെറും അഞ്ച് മിനുട്ട് കൊണ്ട്. അതും നിങ്ങളുടെ സ്വന്തം കൈയക്ഷരത്തില്‍. ഇനി ഇ മെയിലും മറ്റു ഡോക്യുമെന്റുകളുമെല്ലാം സ്വന്തം കൈയ്യക്ഷരത്തില്‍ ടൈപ്പ് ചെയ്യാന്‍ തയ്യാറെടുത്തോളൂ. 

ഇതിനായി myscriptfont.com എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക. സൈറ്റ് തുറന്ന ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.

Monday, March 17, 2014

ശൈഖ് രിഫാഈ(റ) ആലംബമില്ലാത്തവര്‍ക്കൊപ്പം
അബ്ബാസി ഖലീഫ അല്‍മുസ്തര്‍ശിദുബില്ലാഹിയുടെ ഭരണകാലത്ത് ഹിജ്റ 502/ ക്രി. 1108 റജബ് 21ന് തിങ്കളാഴ്ചയാണ് ശൈഖ് രിഫാഈ പിറക്കുന്നത്. ഇറാഖിലെ വാസിത് പ്രവിശ്യയില്‍പെട്ട ഹസന്‍ ഗ്രാമമാണ് ജന്മനാട്. ബനൂ രിഫാഈ ഗോത്രക്കാരനായതിനാല്‍ രിഫാഈ എന്നറിയപ്പെട്ടു. രിഫാഈ ഗോത്രക്കാര്‍ പാര്‍ത്തിരുന്നത് ഇറാഖിലെ ബസറക്കും വാസിത്വക്കുമിടയിലുള്ള രിഫാഈ ഗ്രാമത്തിലായിരുന്നു. ഈ ഗ്രാമത്തിനടുത്തുള്ള ബത്വാഇഹിലെ ഉമ്മുഉബൈദയിലാണ് ശൈഖ് രിഫാഈ താമസിച്ചിരുന്നത്.

പിതാവ് അബുല്‍ഹസന്‍ സുല്‍ത്വാന്‍ സയ്യിദ് അലി. മാതാവ് ഉമ്മുല്‍ഫള്ല്‍ ഫാത്വിമ അന്‍സാരിയ്യഃ. നബി(സ്വ)യുടെ പൗത്രന്‍ ഹുസൈന്‍(റ)വിലാണ് ശൈഖിന്‍റെ പിതൃപരന്പര ചെന്നെത്തുന്നത്.
ഇമാം ഹുസൈന്‍(റ)
ഇമാം സൈനുല്‍ആബിദീന്‍(റ)
ഇമാം മുഹമ്മദ് അല്‍ബാഖിര്‍(റ)
ഇമാം ജഅ്ഫര്‍ അസ്സ്വാദിഖ്(റ)
ഇമാം മൂസല്‍കാളിം(റ)
സയ്യിദ് ഇബ്റാഹീം മുര്‍തളാ(റ)
സയ്യിദ് മൂസസ്സാനി(റ)
സയ്യിദ് അഹ്മദ് അക്ബര്‍ സ്വാലിഹ്(റ)
സയ്യിദ് ഹസന്‍ രിഫാഈ(റ)
സയ്യിദ് അലി(റ)
സയ്യിദ് അഹ്മദുല്‍കബീര്‍ രിഫാഈ(റ)

ബത്വാഇഹിലെ പ്രശസ്ത പണ്ഡിതനും ശൈഖ് രിഫാഈയുടെ അമ്മാവനുമായ ശൈഖ് മന്‍സ്വൂര്‍ അലിറബ്ബാനി(റ) അതീവ സൂക്ഷ്മാലുവും പ്രാര്‍ത്ഥനക്ക് ഉടനെ ഉത്തരം കിട്ടുന്ന യോഗിയുമായിരുന്നു. ഒരിക്കലദ്ദേഹം നബി(സ)യെ സ്വപ്നത്തില്‍ കണ്ടു. അന്നേരം നബി(സ) അദ്ദേഹത്തോട് പറഞ്ഞു മന്‍സ്വൂര്‍, താങ്കളുടെ സഹോദരിക്കു നാല്‍പതു ദിവസത്തിനു ശേഷം ഒരു കുഞ്ഞുണ്ടാവും. പേര് അഹ്മദ് രിഫാഈ. ഞാന്‍ എല്ലാ നബിമാര്‍ക്കും നേതാവായതുപോലെ അഹ്മദ് എല്ലാ വലിയ്യുകളുടെയും നേതാവാണ്. കുട്ടി വലുതാവുന്പോള്‍ അലിയ്യുല്‍ വാസിത്വി(റ)വിന്‍റെ അടുത്തേല്പിക്കണം. അദ്ദേഹം കുട്ടിക്ക് ശിക്ഷണം നല്‍കിക്കൊള്ളും.
ഏഴാം വയസ്സില്‍ രിഫാഈ ഖുര്‍ആന്‍ മനഃപാഠമാക്കി. പാരായണത്തിന്‍റെ സര്‍വ്വ നിയമങ്ങളും വശമാക്കി. ശൈഖ് സ്വലാഹുദ്ദീന്‍ മുഖ്രി(റ), ശൈഖ് അബ്ദുസ്സമീഅ് അല്‍ഖുര്‍സതി(റ) എന്നീ മഹാഗുരുക്കളില്‍ നിന്നാണ് രിഫാഈ ഖുര്‍ആന്‍ പഠിച്ചത്. അതിനിടെ പിതാവ് സയ്യിദ് സുല്‍ത്വാന്‍ അലി(റ) മരണപ്പെട്ടു. കുട്ടിയുടെ സംരക്ഷണം അമ്മാവന്‍റെ നോട്ടത്തിലായി. അമ്മാവന്‍ ശൈഖ് മന്‍സ്വൂര്‍ നബി(സ)യില്‍ നിന്നു സ്വപ്നത്തിലൂടെ ലഭിച്ച കല്പനപ്രകാരം കുട്ടിയെ ശൈഖ് അലിയ്യുല്‍വാസിത്വിയുടെ ദര്‍സിലേല്‍പ്പിച്ചു. അവിടെനിന്ന് ഒട്ടേറെ അറിവുകള്‍ അഹ്മദ്രിഫാഈ സ്വായത്തമാക്കി. ശൈഖ് അബൂബക്കര്‍(റ) (ഇദ്ദേഹം മറ്റൊരു അമ്മാവനാണ്), ശൈഖ് അബ്ദുല്‍മാലിക് ഖസ്റൂതി(റ) എന്നിവരില്‍ നിന്നും രിഫാഈ ജ്ഞാനം നേടിയിട്ടുണ്ട്. അതോടൊപ്പം അമ്മാവന്‍ ശൈഖ് മന്‍സ്വൂര്‍അലിറബ്ബാനിയുടെ ശിഷ്യത്വവും രിഫാഈ സ്വീകരിച്ചിട്ടുണ്ട്.

ശാഫിഈ കര്‍മ്മശാസ്ത്രത്തില്‍ അവഗാഹം നേടിയ അഹ്മദ്രിഫാഈ ആത്മീയ ജ്ഞാനസന്പാദനത്തില്‍ മുഴുകി. കര്‍മ്മശാസ്ത്രഗ്രന്ഥമായ തന്‍ബീഹ് വ്യാഖ്യാന സഹിതം ചെറുപ്രായത്തില്‍ തന്നെ മനഃപാഠമാക്കി. ഇരുപതാംവയസ്സില്‍ തസ്വവ്വുഫിലെ ജ്ഞാനങ്ങളെല്ലാം കരഗതമാക്കിയ ശേഷം ആത്മീയഗുരുവായി അറിയപ്പെടുന്ന ശൈഖ് അബുല്‍ഫള്ലില്‍ നിന്നു ശരീഅത്തിന്‍റെയും ത്വരീഖ്വത്തിന്‍റെയും വിജ്ഞാനങ്ങളില്‍ ഫത്വ നല്‍കാനുള്ള അനുമതി നേടി. അബുല്‍ഇല്‍മൈനി (ഇരുജ്ഞാനത്തിന്‍റെ ഉടമ) എന്ന വിശേഷണം സമകാലികപണ്ഡിതന്മാര്‍ ശൈഖ് രിഫാഈക്കു നല്‍കിയിരുന്നു. നഹ്റുദുഖ്റയിലും മറ്റുമൊക്കെയായിട്ടായിരുന്നു പഠനകാലം. ഇരുപത്തിയെട്ടാം വയസ്സില്‍ സ്വദേശമായ ഉമ്മുഉബൈദയിലേക്ക് മടങ്ങി. അമ്മാവന്‍ ശൈഖ് മന്‍സ്വൂര്‍, മാതാമഹന്‍ ശൈഖ് യഹ്യല്‍ബുഖാരി എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ മടക്കം. അതിനിടെ ശൈഖ് രിഫാഈയില്‍ നിന്ന് വിജ്ഞാനം നേടാന്‍ വിവിധ നാടുകളില്‍ നിന്ന് അനേകം പേര്‍ വന്നു തുടങ്ങി.

സഹോദരങ്ങളോട് കാണിക്കുന്ന കാരുണ്യം അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗമാണെന്ന് രിഫാഈ എപ്പോഴും പറയാറുണ്ട്. അനാഥ മക്കളെ കണ്ടെത്തി അവര്‍ക്ക് സംരക്ഷണം നല്‍കുകയും സന്പന്നരെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ശൈഖിന്‍റെ പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു. ദരിദ്രരുടെ കണ്ണീരൊപ്പാനും, വിഷമം അനുഭവിക്കുന്നവരെ സന്തോഷിപ്പിക്കാനും ശെയ്ഖ് മുന്പിലുണ്ടായിരുന്നു. നിരാലംബരായ വിധവകളെ കണ്ടെത്തി സഹായിക്കുക, അവശതയനുഭവിക്കുന്ന രോഗികള്‍ക്കും വൃദ്ധര്‍ക്കും ഭക്ഷണം പാകം ചെയ്തുകൊടുക്കുക… അങ്ങനെ തുടരുന്നു ശെയ്ഖിന്‍റെ സേവന മേഖല.

അവിടുന്ന് പറയാറുണ്ടായിരുന്നു ഞാന്‍ ഒന്നുമില്ലാത്തവന്‍റെ കുഞ്ഞഹ്മദ് ആകുന്നു. ഒരു അനാഥന്‍ ശൈഖ് രിഫാഈയുടെ മുന്നിലെത്തിയാല്‍ കാരുണ്യം കൊണ്ട് ആ ഹൃദയം പിടച്ചു പോകാറുണ്ടെന്നു ശിഷ്യ ഗണങ്ങള്‍ പറയുന്നുണ്ട്.. തളര്‍ന്നു കിടക്കുന്ന രോഗികളുടെ വീടുകളില്‍ ചെന്ന് അവരെ കുളിപ്പിച്ച് വൃത്തിയാക്കി, വസ്ത്രം കഴുകി ഭക്ഷണം പാകം ചെയ്ത് അവര്‍ക്കുവേണ്ടി രോഗശമനത്തിന് പ്രാര്‍ത്ഥിച്ചിട്ടാണ് ശൈഖ് തിരിച്ചു പോരാറുള്ളത്. ശൈഖിന്‍റെ സാന്ത്വനസ്പര്‍ശം ലഭിച്ച അനേകം പേര്‍ വിശ്വാസികളാവുകയുണ്ടായി.

കുഷ്ഠരോഗികള്‍ക്ക് അന്നം പാകം ചെയ്തുകൊടുക്കുകയും അവരോടൊന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പലപ്പോഴും അവരുടെ വസ്ത്രങ്ങള്‍ ശൈഖ് അലക്കിക്കൊടുക്കുമായിരുന്നു. എവിടെയെങ്കിലും ഒരു രോഗിയുണ്ടെന്നറിഞ്ഞാല്‍ ശൈഖ് രിഫാഈ അവിടെ എത്തും. പരിചരിക്കും. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ രോഗിയോടൊപ്പം താമസിക്കുകയും ചെയ്യും. കൂടെയുള്ള ശിഷ്യന്മാര്‍ക്കൊക്കെ ശൈഖ് രിഫാഈ ഭക്ഷണം ഒരുക്കുമായിരുന്നു. ക്ഷോഭിക്കാന്‍ അറിയില്ലായിരുന്നു. സഹനം ഉന്നത ശീലമായിരുന്നു.

മനുഷ്യേതര ജീവികളോടുള്ള കനിവും ശൈഖിന്‍റെയും ശിഷ്യരുടെയും ജീവിതത്തില്‍ കാണുന്നുണ്ട്. ശൈഖ് ശര്‍വാനി ഉദ്ധരിക്കുന്ന ഒരു സംഭവമിതാ കുഷ്ഠരോഗം പിടിപെട്ട ഒരു തെരുവുനായയെ ആളുകള്‍ ഓടിച്ചു കളഞ്ഞു. ഇതറിഞ്ഞ ശൈഖ് നായയെ കണ്ടെത്തി നഗരത്തിന് വെളിയില്‍ ഒരു തന്പ്കെട്ടി അതില്‍ പാര്‍പ്പിച്ചു. അതിനുവേണ്ട ഭക്ഷണവും മരുന്നും നല്‍കി. നാല്‍പതുദിവസം ആ നായയെ തീവ്രമായി പരിചരിച്ചു. അസുഖം ഭേദമായപ്പോള്‍ അതിനെ കുളിപ്പിച്ച് തെരുവിലേക്ക് തന്നെ വിട്ടയച്ചു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ശൈഖ് പറഞ്ഞ മറുപടി എക്കാലത്തെയും കാരുണ്യപാഠമാണ് ഈ നായയോട് എന്തുകൊണ്ട് കരുണ കാണിച്ചില്ല എന്ന് അല്ലാഹു ചോദിക്കുമെന്ന് എനിക്ക് പേടിയുണ്ട്.

ഇമാം ശഅ്റാനിയുടെ ത്വബഖാതില്‍ മറ്റൊരു ചരിത്രമുണ്ട്. ഉണങ്ങാന്‍ വിരിച്ചിട്ട കുപ്പായക്കൈയില്‍ ഒരു പൂച്ച കിടന്നുറങ്ങുന്നു. നിസ്കാരസമയമായപ്പോള്‍ ശൈഖിന് കുപ്പായം വേണം. വേറെ കുപ്പായം ഇല്ലാത്തതിനാല്‍ പൂച്ചയെ ഉണര്‍ത്താതെ കുപ്പായക്കൈ പൂച്ചയുടെ സുഖനിദ്രക്കായി മുറിച്ചിട്ടുകൊടുത്ത് മുറിക്കയ്യന്‍ കുപ്പായമിട്ട് ശൈഖ് നിസ്കരിച്ചു. പൂച്ച എഴുന്നേറ്റു പോയ ശേഷം ആകുപ്പായക്കൈയെടുത്ത് തുന്നിച്ചേര്‍ത്തു.

ശൈഖ് മൃഗങ്ങളോട് സലാം പറഞ്ഞിരുന്നു. ഖലാഇദുല്‍ജ്വവാഹിര്‍ എന്ന ഗ്രന്ഥത്തില്‍, ശൈഖ് രിഫാഈയുടെ കറാമത്തുകളെക്കുറിച്ചു വിവരണങ്ങള്‍ ഉണ്ട്. ജന്മനാ അന്ധത ബാധിച്ചവരെ ശൈഖ് സുഖപ്പെടുത്തി. മാറാവ്യാധികള്‍ ശൈഖിന്‍റെ പ്രാര്‍ത്ഥനയാല്‍ സുഖപ്പെട്ടു.

വേദിയില്‍ ഇരുന്നുകൊണ്ടാണ് ശൈഖ് സംസാരിക്കുക. ശബ്ദം അടുത്തുള്ളവരെപ്പോലെ ദൂരെയുള്ളവരും കേള്‍ക്കുമായിരുന്നു. എത്രത്തോളമെന്നാല്‍, ഉമ്മുഉബയ്ദക്ക് ചുറ്റുമുള്ള ഗ്രാമവാസികളെല്ലാം വീടിന്‍ മുകളില്‍ കയറിയിരുന്ന് ശൈഖവര്‍കളുടെ ദര്‍സ് കേള്‍ക്കാറുണ്ടായിരുന്നു. ബധിരന്മാര്‍ക്കും അവര്‍ക്കും ശൈഖിന്‍റെ സംസാരം മനസ്സിലാകുമായിരുന്നു.

ശരീരേച്ഛകളോട് പൊരുതി അവയെ കീഴടക്കി ഉന്നതികള്‍ നേടാന്‍ ശൈഖ് തന്‍റെ ശിഷ്യരെ പരിശീലിപ്പിച്ചു. നബികുടുംബത്തെ അങ്ങേയറ്റം സ്നേഹിക്കണമെന്ന് ഉപദേശിച്ചു. പ്രത്യക്ഷത്തില്‍ ശരീഅത്ത് പാലിക്കാത്ത ആളുകളെ പന്‍പറ്റാന്‍പാടില്ല. നബി(സ്വ) തങ്ങളെ പൂര്‍ണമായി പിന്‍പറ്റി ശരീഅത്തിന്‍റെ ആദാബുകള്‍ പരിരക്ഷിക്കുന്നവരാണ് യഥാര്‍ത്ഥ സൂഫികള്‍. അല്ലാഹുവിന്‍റെ ഔലിയാക്കളെ നിങ്ങള്‍ അതിരറ്റ് സനേഹിക്കുക. ഇല്ലെങ്കില്‍ നാശമാണ്. മത പണ്ഡിതന്മാരെയും ആദരിക്കണം. ശരീഅത്തിന്‍റെ വിജ്ഞാനങ്ങള്‍ പകര്‍ന്നു തരുന്നത് അവരാണ്. ശരീഅത്തില്ലാതെ ത്വരീഖ്വത്തില്ല. ജ്ഞാനമില്ലാത്തവരെ അല്ലാഹു വലിയ്യാക്കുകയില്ല… ശൈഖിന്‍റെ ഉപദേശങ്ങളാണിവ.

ഇശ്ഖിന്‍റെ കെടാ വിളക്ക്.

ശയ്ഖ് രിഫാഈ(റ) യുടെ ജീവിതം മുഴുവനും നബിചര്യയുടെ നഖ ചിത്രമായിരുന്നു. നബി(സ)യോടുള്ള അതിരുകളില്ലാത്ത പ്രണയം അവിടുത്തെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും അലിഞ്ഞു ചേര്‍ന്നിരുന്നു. പുണ്യനബി(സ)യെ സന്ദര്‍ശിക്കാന്‍ മദീനയില്‍പോയ സംഭവം നബിപ്രേമികളുടെ മനതാരില്‍ കുളിര്‍് പകരുന്നതാണ്. ഇമാം ജലാലുദ്ദീന്‍ സുയൂതി(റ) ശയ്ഖ് രിഫാഈ(റ)യുടെ സഹചാരി ഇസ്സുദ്ദീന്‍ അബുല്‍ഫറജ് അല്‍ഫാറൂതിയെ ഉദ്ധരിക്കുന്നു ഇസ്സുദ്ദീന്‍(റ) പറയുന്നു ഹിജ്റ വര്‍ഷം 555ലെ ഹജ്ജ് വേളയില്‍ ഞാന്‍ ശൈഖ് രിഫാഈ(റ)യുടെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ മദീനയിലെത്തി. ശയ്ഖ് അവര്‍കള്‍ റസൂലിന്‍റെ സന്നിധിയില്‍ ചെന്ന് അസ്സലാമു അലൈക്കും യാ ജദ്ദീ.. എന്ന് അഭിവാദ്യം ചെയ്തു. അപ്പോള്‍ വ അലൈകുമുസ്സലാം യാ വലദീ എന്ന് തിരുനബിയുടെ ഖബര്‍ ശരീഫില്‍ നിന്നു മറുപടി ലഭിച്ചു! മസ്ജിദുന്നബവിയില്‍ കൂടിയ മുഴുവന്‍ പേരും അതുകേട്ട് പുളകം കൊണ്ടു. ശയ്ഖ് രിഫാഈ(റ) നമ്രശിരസ്കനായി. അവിടുന്ന് പൊട്ടിക്കരഞ്ഞു. ശേഷം സാദരം ആലപിച്ചു.

വിദൂരതയില്‍ നിന്നു ഞാന്‍ എന്‍റെ ആത്മാവിനെ അയച്ച് ഈ പരിശുദ്ധ മണ്ണിനെ ചുംബിക്കാറുണ്ട്.

ഇപ്പോള്‍ ഞാന്‍ അങ്ങയെത്തേടി നേരിട്ടു വന്നിരിക്കുകയാണ്. അങ്ങയുടെ കയ്യൊന്ന് നീട്ടി തന്നാലും.. ഞാനൊന്ന് ചുംബിച്ചോട്ടെ.

പ്രണയാതുരമായ ആ അപേക്ഷ റസൂല്‍(സ) സ്വീകരിച്ചു. ഖബ്ര്‍ശരീഫില്‍ നിന്നു സുഗന്ധ പൂരിതമായ ഒരന്തരീക്ഷത്തില്‍ വിശുദ്ധകരം പുറത്തേക്ക് നീട്ടി. ഹാജിമാര്‍ നോക്കി നില്ക്കേ ശയ്ഖ് രിഫാഈ (റ) തിരുകരത്തില്‍ ചുടുചുംബനങ്ങള്‍ അര്‍പ്പിച്ചു. ശെയ്ഖ് ഹയാത് ബിന്‍ ഖൈസ്(റ), ശയ്ഖ് അബ്ദുല്‍ഖാദിര്‍ അല്‍ജീലി തുടങ്ങിയ പണ്ഡിത കേസരികള്‍ ഈ സംഭവത്തിന് സാക്ഷികളാണ്.

ഇവരെക്കൂടാതെ ശൈഖ് അലിയ്യുബ്നു മുസാഹിര്‍, ശൈഖ് ഉഖൈലുല്‍മന്‍ബദി, ശൈഖ് അഹ്മദുല്‍കബീര്‍ സഅ്ഫറാനി, ശൈഖ് അഹ്മദ് സാഹിദ് അല്‍അന്‍സ്വാരി, ശൈഖ് ശറഫുദ്ദീന്‍ അല്‍ഹാശിമി എന്നിവരും സംഭവത്തിന് സാക്ഷികളായുണ്ട്.

ശൈഖ് അഹ്മദ് റിഫാഈയുടെതായി അനവധി ഗ്രന്ഥങ്ങളുണ്ട്. ഇവയെല്ലാം ശിഷ്യന്മാര്‍ ശൈഖിന്‍റെ അനുമതിയോടെ ക്രോഡീകരിച്ചതാണ്. അല്‍മജാലിസുല്‍അഹ്മദിയ്യ, അല്‍ആസാറുന്നാഫിഅ്, അല്‍ബുര്‍ഹാനുല്‍മുഅയ്യദ്, അല്‍ഹികമു രിഫാഇയ്യ്, അന്നിളാമുല്‍ഖാസ്വ് ലി അഹ്ലില്‍ ഇഖ്തിസ്വാസ് എന്നിവ അവയില്‍ ചിലതാണ്.

ഹി. 578 ജമാദുല്‍ഊലാ 12ന് വ്യാഴാഴ്ചയാണ് ശൈഖിന്‍റെ വഫാത്. വിടപറയുന്പോള്‍ 66 വയസ്സായിരുന്നു. ഉമ്മുഉബൈദ ഗ്രാമത്തില്‍ മാതാമഹന്‍ യഹ്യല്‍ബുഖാരിയുടെ ഖബ്റിന്നരികിലാണ് അന്ത്യവിശ്രമസ്ഥാനം. ശൈഖ് രിഫാഈ ചിട്ടപ്പെടുത്തിയ ആത്മീയ സരണിയാണ് രിഫാഇയ്യ ത്വരീഖത്ത്.

ശൈഖിനെക്കുറിച്ച് ശൈഖ് നൂറുദ്ദീന്‍ ശത്തനൗഫി(റ) പരിചയപ്പെടുത്തുന്നത് ഇങ്ങനെ ഇറാഖിലെ മശാഇഖുമാരില്‍ ഉന്നതന്‍, ആരിഫീ പ്രമുഖന്‍, മുഹഖിഖീങ്ങളുടെ നേതാവ്, വലിയ കറാമത്തിനുടമ, പരാജിതരുടെ പട്ടികയില്‍ നിന്ന് മുരീദുമാരുടെ പേരുകള്‍ മായ്ച്ചു കളഞ്ഞയോഗി, ഖുതുബ് പദവി ലഭിച്ച നാലു പേരില്‍ ഒരാള്‍ (ബഹ്ജതുല്‍ അസ്റാര്‍)
ശൈഖിന്‍റെ ഗുരു പരമ്പര

ശൈഖ് മന്‍സ്വൂറുല്‍ബത്വാഇഹി വഴി
1. ശൈഖ് മന്‍സ്വൂറുല്‍ബത്വാഇഹി
2. ശൈഖ് യഹ്യല്‍അന്‍സാരി
3. ശൈഖ് അബൂബക്കര്‍ മൂസല്‍അന്‍സാരി(റ)
4. ശൈഖ് ജുനൈദുല്‍ബഗ്ദാദി(റ)
5. ശൈഖ് അസ്സറിയ്യുസ്സുഖ്ത്തി(റ)
6. ശൈഖ് മഅ്റൂഫുല്‍കര്‍ഖി(റ)
7. ശൈഖ് ദാവൂദുത്വാഈ(റ)
8. ശൈഖ് ഹബീബുല്‍അജമി(റ)
9. ശൈഖ് ഹസനുല്‍ബസരി(റ)
10. അമീറുല്‍ മുഅ്മിനീന്‍ അലി(റ)
11. സയ്യിദുനാ മുഹമ്മദ് മുസ്ത്വഫാ(സ)

ശൈഖ് അലിയ്യുല്‍ഖാരി അല്‍വാസ്വിത്വി വഴി
1. ശൈഖ് അലിയ്യുല്‍ഖാരി അല്‍വാസ്വിത്വി(റ)
2. അബുല്‍ഫള്ല്‍ ശൈഖ് മുഹമ്മദ്(റ)
3. ശൈഖ് അബൂബക്കര്‍ അശ്ശിബ്ലി(റ)
4. ശൈഖ് ജുനൈദുല്‍ബഗ്ദാദി(റ)
5. ശൈഖ് അസ്സറിസ്സുഖ്ത്തി(റ)
6. ശൈഖ് മഅ്റൂഫുല്‍ഖര്‍ഖി(റ)
7. ശൈഖ് ദാവൂദുത്വാഈ(റ)
8. ശൈഖ് ഹബീബുല്‍അജമി(റ)
9. ശൈഖ് ഹസനുല്‍ബസരി(റ)
10. അമീറുല്‍മുഅ്മിനീന്‍ അലി(റ)
11. സയ്യിദുനാ മുഹമ്മദ് മുസ്ത്വഫാ(സ)

(തദ്കിറ, ത്വബഖ്വാതുല്‍ഔലിയ)
എല്ലാവരിലേക്കും എത്തിക്കുക.

കാന്തപുരം മലേഷ്യന്‍ യുനിവേഴ്സിറ്റിയുമായി കരാര്‍ ഇടപാട് നടത്തുന്നത്തിന്റെ ചിത്രങ്ങളില്‍ യുനിവേര്‍സിറ്റിയിലെ പ്രമുഖ വനിതയെ കാന്തപുരത്തിന്റെ കൂടെ കണ്ടത്തില്‍ ഒരുപാടു പേര്‍ വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കാതെ നിരന്തരം പോസ്റ്റുകള്‍ നിര്‍മിച്ചു facebook വഴി വ്യാപക പ്രചാരണം നടത്തുന്നത് കാണാനിടയായി. കിതാബ് അറിയാത്തവരും ഓതി പഠിക്കാത്തവരും ദയവു ചെയ്തു ഇത്തരം വിഷയങ്ങളില്‍ പോസ്ററുകള്‍ നിര്‍മിച്ചു സാദാരണക്കാരായ ജനങ്ങളുടെ ഈമാന്‍ നശിപ്പിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് വേദനയോടെ അപേക്ഷിക്കുന്നു. ഇത്തരം തരം താണ പരിപാടികള്‍ ചെയ്യുന്ന കാന്തപുരം വിഭാഗക്കാരുന്ടെങ്കില്‍ അവരും വിട്ടു നില്‍ക്കണം. കാരണം കാന്തപുരം ഈ വിവാദങ്ങളും ആരോപണങ്ങളും സഹിച്ചു ശക്തമായി പ്രതികരിക്കാതിരിക്കുന്നത് നമ്മുടെയൊക്കെ ഈമാന്‍ രക്ഷിക്കാന്‍ വേണ്ടിയാണ്. അതിനിടയില്‍ നാം തന്നെ തെറ്റുകള്‍ വാരിക്കൂട്ടിക്കൂടാ..
മുസ്ലിങ്ങല്‍ക്കെതിരെയും സുന്നി സമൂഹത്തിനെതിരെയും വരുന്ന മുഴുവന്‍ കുപ്രചാരണങ്ങളും കാന്തപുരം ഉസ്താദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കറകളഞ്ഞ പണ്ടിതസഭക്ക് മുന്നില്‍ നിശ്ചലമാണ്. കിത്താബുകളും ഹദീസുകളും വെച്ച് ചര്‍ച്ച ചെയ്തു കാന്തപുരത്തെ തോല്‍പ്പിക്കാന്‍ കഴിവുള്ള മറ്റൊരു വിഭാഗം ഇന്ന് ലോകത്തിലില്ല എന്നത് നഗ്നമായ ഒരു യാഥാര്‍ത്ഥ്യമായിരിക്കെ സുന്നി ആശയത്തിലുള്ള മറു വിഭാഗം സമസ്തക്കാര്‍ തന്നെ ഇത്തരത്തിലുള്ള 'തറ' വേലകള്‍ കാണിച്ചു ഇസ്ലാമിന്റെ സുന്ദരമുഖം വികലമാക്കരുത് എന്ന് അപേക്ഷിക്കുന്നു.
അറിയാത്തവര്‍ അറിയുക. കാന്തപുരം വിഭാഗത്തിനു മുസ്ലിം ലീഗിനോടോ, ചേളാരി സമസ്തയോടോ ഒരു ദേഷ്യവും വൈരാഗ്യവും ഇല്ല. അദ്ദേഹം രാഷ്ട്രീയവുമായി ദീന്‍ കൂട്ടിയോജിപ്പിക്കുന്നതിനെ എതിര്‍ത്ത പണ്ഡിതനാണ്. ലീഗിന്റെ പല തീരുമാനങ്ങളില്‍ അദ്ദേഹത്തിനു നിലപാട് എടുക്കേണ്ടി വന്നിട്ടുണ്ട്. അത് ലീഗിനോടുള്ള വിരോധം കൊണ്ടല്ല, സുന്നത്ത് ജമാ'അത്തിനോടുള്ള അടുപ്പം കൊണ്ടായിരുന്നു. ഇന്ന് ലീഗ് നേതാക്കള്‍ക്ക് ആ കാര്യം വ്യക്തവുമാണ്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം 1989 വരെ സമസ്തയില്‍ കാന്തപുരത്തിന്റെ വാക്കുകള്‍ ജനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കും എന്നും മതിപ്പായിരുന്നു. എന്നാല്‍ സമസ്തയുടെ പിളര്‍പ്പിനു ശേഷം മാത്രമെങ്ങിനെ അദ്ദേഹം ചെയ്യുന്നതെല്ലാം അസംബന്ധം ആണെന്ന് പ്രചരിപ്പിക്കുന്നത്..?? അതില്‍ അര്‍ത്ഥമുണ്ടോ...??
അത് കൊണ്ട് അറിയാത്ത കാര്യങ്ങള്‍ മിണ്ടാതിരിക്കുക. പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ ചെയ്തോളും. അമുസ്ലിങ്ങളെ പോലും അവഹേളിക്കരുത് എന്നു പഠിപ്പിച്ച സുന്ദരമതത്തിലിരുന്നു പണ്ഡിതന്മാരെ നിസാരമായി അവഹേളിക്കുന്നത് ഖബറിലും പരലോകത്തിലുമൊന്നും വിശ്വാസമില്ലാത്തത്‌ കൊണ്ടാണോ..?? അതല്ല കാന്തപുരത്തെ വിമര്‍ശിക്കാന്‍ വേണ്ടി ഏതു ഖബര്‍ ശിക്ഷയും നിങ്ങള്ക്ക് നിസ്സാരമാണോ...?? ഒരു AP കാരനും, SK കാരനും, മുജാഹിട് കാരനും രാഷ്ട്രീയക്കാരനും മരിക്കില്ല എന്ന് കരുതി തോന്നിവാസാങ്ങള്‍ ഉണ്ടാക്കിക്കൂട്ടേണ്ട. ഒരായുസ്സ് മുഴുവന്‍ നന്മ ചെയ്തവര്‍ പരലോകത്തെ കുറിച്ച് ഓര്‍ത്ത്‌ കരയുമ്പോള്‍, ഈ കൂട്ടി വെച്ച പാപമെല്ലാം പോരുത്തപ്പെടിച്ചു നിങ്ങള്‍ എന്ന് രക്ഷപെടാമെന്ന് കരുതിയാണ് ഈ തോന്ന്യാസം...???
ഓര്‍ക്കുക. ചിത്രകഥകളില്‍ കാണുന്ന പോലെ വെറും സങ്കല്പ്പങ്ങളല്ല പരലോകവും നരകവും സ്വര്‍ഗവുമോന്നും. അത് നിങ്ങളിലേക്ക് വന്നെത്തുക തന്നെ ചെയ്യും. വിശുദ്ധ ഖുര്‍ആന്‍ സാക്ഷി.
അല്ലാഹു കാക്കട്ടെ.

Friday, March 14, 2014

ഈ പേരുകള്‍ ഉള്ളവര്‍ സൗദിയിലുണ്ടെങ്കില്‍ സൂക്ഷിക്കുക


പുതുതായി അന്‍പതില്പരം പേരുകള്‍ നിരോധിച്ച് കൊണ്ട് സൗദി അറേബ്യന്‍ ഭരണകൂടം. രാജ്യത്തിന്റെ സംസ്`കാരത്തിനും മതത്തിനും എതിരായ പേരുകള്‍ എന്നുപറഞ്ഞാണ് അന്‍പതോളം പേരുകള്‍ സൗദി നിരോധിച്ചിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്നതും, രാജസ്ഥാനവുമായി ബന്ധപ്പെട്ടതുമായ പേരുകളാണ് മുഖ്യമായും നിരോധിച്ചിരിക്കുന്നത്. നോണ്‍ അറബിക്, നോണ്‍ ഇസ്ലാമിക് ഒറിജിന്‍ പേരുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയിലേതെങ്കിലും പേരുകള്‍ കുട്ടികള്‍ക്ക് ഇടരുതെന്നും നിര്‍ദ്ദേശമുണ്ട്.

മായ, രമ, ആലീസ്, ലിന്‍ഡ, അബ്‌ദുള്‍, അബ്‌ദുള്‍ നസീര്‍, ബെന്യാമിന്‍, അബ്‌ദുള്‍ നബി, അബ്‌ദുള്‍ ഹുസൈന്‍, രാജപദവിയുമായി ബന്ധപ്പെട്ട സുമ്യൂ, മാലേക്, മാലിക, അല്‍ മംലാക എന്നീ പേരുകള്‍ നിരോധിത ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്. അബ്‌ദുള്‍ എന്ന പേരും നസീര്‍ എന്ന പേരുമൊക്കെ സാധാരണയായി മുസ്ലീങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഉപയോഗിക്കുന്ന പേരുകളാണ്. ഇവ നിരോധിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പേര്‍ നിരോധനങ്ങള്‍ വിദേശികള്‍ക്ക് കൂടി ബാധകമാണെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

Thursday, March 13, 2014

അഹമ്മമദാബാദിലെ ശാഹ് ആലം എം എസ് ഗ്രൗണ്ടില്‍ ഖമറുല്‍ ഉലമാ കാന്തപുരം പങ്കെടുക്കുന്ന ഇസ്‌ലാമിക് കോണ്‍ഫറന്‍സ്

അഹമ്മമദാബാദിലെ ശാഹ് ആലം എം എസ് ഗ്രൗണ്ടില്‍ ഖമറുല്‍ ഉലമാ കാന്തപുരം പങ്കെടുക്കുന്ന ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ പോസ്റ്റര്‍ ഫേസ് ബുക് വാളില്‍ കണ്ടപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി ബുദ്ധിജീവികള്‍ ശരിക്കും ഞെട്ടി. അല്ല; ആരായാലും ഞെട്ടും. ആ പോസ്റ്ററും അനുബന്ധമായി ചേര്‍ത്ത രണ്ട് മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള വീഡിയോ ഡോക്യുമെന്ററിയും അത്ര ഗംഭീരമായിട്ടാണല്ലോ തയാറാക്കിയിരിക്കുന്നത്. കോഴിക്കോട്ടും മലപ്പുറത്തും തിരുവനന്തപുരത്തും മാത്രമല്ല; ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലും കാന്തപുരം ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കാന്‍ പോകുന്നു വെന്നുവന്നാല്‍ തലപ്പത്ത് ‘ഇന്ത്യന്‍’ എന്നൊരു വാല്‍ കൂടിയുള്ള ജമാഅത്തെ ഇസ്‌ലാമി അതെങ്ങനെ സഹിക്കും? ഇതൊക്കെ തങ്ങള്‍ക്ക് മാത്രം പറഞ്ഞ കാര്യമായിരുന്നല്ലോ! അസഹിഷ്ണുത, അസഹ്യത, പൊറുതികേട്, നില്‍ക്കക്കള്ളിയില്ലായ്മ എന്നൊക്കെ പറയാവുന്ന മാനസിക വിഭ്രമാവസ്ഥ കണ്ടുനില്‍ക്കുന്നവര്‍ക്ക് മനസ്സിലാകില്ല; അനുഭവിക്കുന്ന ജമാഅത്തുകാര്‍ക്കേ അതറിയൂ. ജമാഅത്ത് പത്രത്തിന്റെ ദീനരോദനം ഈ സ്ഥലജലഭ്രമത്തിന്റെ പ്രകടനമാണ്.
കലാപാനന്തര ഗുജറാത്തിലെ മുസ്‌ലിംകളുടെ ദൈന്യം സംബന്ധിച്ച് ഉപന്യസിക്കേണ്ടതില്ല. ചെറുതും വലുതുമായ മുസ്‌ലിം കൂട്ടായ്മകള്‍ ഗുജറാത്തിന്റെ മുറിവുണക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മര്‍കസും സുന്നി സംഘടനകളും പങ്കാളികളാണ്. സ്‌കൂളുകളും മദ്‌റസകളും ബോധവത്കരണ ക്ലാസുകളും അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചെറിയ സഹായങ്ങളുമായി കേരളത്തില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ഇപ്പോഴും ഗുജറാത്തിലുണ്ട്. മുസ്‌ലിം പിന്തുണ തരപ്പെടുത്താന്‍ നരേന്ദ്ര മോദി നടത്തിയ മുസ്‌ലിം കോണ്‍ക്ലേവ് പരാജയപ്പെട്ടപ്പോള്‍ ആ ലക്ഷ്യം നേടുന്നതിനാണത്രെ കാന്തപുരത്തിന്റെ അഹമ്മദാബാദ് സമ്മേളനം! ജമാഅത്തെ ഇസ്‌ലാമി പത്രത്തിന്റെ ലേഖകന്‍ ഒട്ടും ഗൃഹപാഠം ചെയ്തില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഗുജറാത്തില്‍ നടത്തിവരുന്ന ദേശീയ നിലവാരമുള്ള മുസ്‌ലിം സമ്മേളനങ്ങളുടെ തുടര്‍ച്ചയാണ് മാര്‍ച്ച് 15നു നടക്കാനിരിക്കുന്നത്, ആറ് മാസം മുമ്പാണ് ഈ സമ്മേളനം പ്രഖ്യാപിക്കപ്പെട്ടത്. അന്ന് തിരഞ്ഞെടുപ്പിന്റെ ഒരു മേഘക്കീറ് പോലും ആകാശത്തില്ലായിരുന്നു. മുന്‍ വര്‍ഷങ്ങളിലെ സമ്മേളനങ്ങള്‍ ആര്‍ക്ക് ആളെക്കൂട്ടാനായിരുന്നുവെന്നുകൂടി പറയണം. പതിനൊന്ന് രാജ്യങ്ങളില്‍നിന്നു പുറത്തിറങ്ങുന്ന പത്രത്തിന് ഗുജറാത്തിലെ വാര്‍ത്തകളറിയാന്‍ വാടക ലേഖകനെ ആശ്രയിക്കേണ്ടിവന്നതാണ് ശരിയായ പ്രശ്‌നം. ലേഖകന്റെ നിഗമനം ശുദ്ധ അസംബന്ധമാണ്.
കാന്തപുരത്തിന്റെ ഗുജറാത്ത് സമ്മേളനം വെടക്കാക്കാന്‍ നരേന്ദ്ര മോദിയുടെ കണക്കില്‍ വരവ് വെക്കുന്നത് കൊള്ളാവുന്ന ഒരാശയമാണ്. ഇതിനു തുളഞ്ഞ ബുദ്ധിയൊന്നും ആവശ്യമില്ല; ശരാശരി ഏത് മന്ദബുദ്ധിക്കും ചെയ്യാവുന്നതേയുള്ളൂ. ഗുജറാത്ത് എന്നാല്‍ നരേന്ദ്ര മോദി, മോദിയെന്നാല്‍ കൊടിയ ഫാഷിസം! കാന്തപുരത്തിന്റെ പേരില്‍ പാടിപ്പഴകിയ കമ്യൂണിസ്റ്റ് ബാന്ധവാരോപണത്തിനു പകരം പുതുപുത്തന്‍ സംഘ് പരിവാര്‍ ബാന്ധവാരോപണം! തിരഞ്ഞെടുപ്പ് പരിസരം കൂടിയാകുമ്പോള്‍ തീപ്പെട്ടിക്കമ്പ് ഉരസിയാല്‍ മതി; ആളിക്കത്തിക്കൊള്ളും! പക്ഷേ, ജമാഅത്തെ ഇസ്‌ലാമി ലേഖകന്റെ ഈസി ചെയര്‍ നിഗമനങ്ങള്‍ പിഴച്ചു. ലേഖനം വരുന്നതിന്റെ നാലുനാള്‍ മുമ്പ് ഒരു പ്രമുഖ മലയാളം ചാനലില്‍ കാന്തപുരത്തിന്റെ ഒരഭിമുഖം വന്നിരുന്നു. മോദിയോടും അയാളുടെ നിലപാടുകളോടും അഭിമുഖത്തില്‍ കാന്തപുരം വിയോജിച്ച രീതി ജമാഅത്ത് ലേഖകനും കണ്ടിരിക്കുമല്ലോ. ഇങ്ങനെയൊരു കാന്തപുരത്തെയാണോ മോദി ഗുജറാത്തിലേക്കു പരവതാനി വിരിച്ചു സ്വീകരിക്കാന്‍ പോകുന്നത്? ജമാഅത്തെ ഇസ്‌ലാമിയുടെ സമനില പോയെന്നാണ് തോന്നുന്നത്.
ബി ജെ പിയെ പിന്തുണക്കാന്‍ ആകാശത്തുനിന്നിറങ്ങി വരുന്നുവെന്നു സുബ്രഹ്മണ്യം സ്വാമി ആവര്‍ത്തിച്ചു പറഞ്ഞ ആ തെന്നിന്ത്യന്‍ ബറേല്‍വി ആരാണ്? ആരായാലും അത് കാന്തപുരമാകാന്‍ തരമില്ല; ചാനല്‍ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. കേരളത്തിലെ ഇടതു വലതു മുന്നണികള്‍ക്കും അതിലെ ചെറുതും വലുതുമായ കക്ഷികള്‍ക്കും കാന്തപുരത്തിന്റെ പിന്തുണയും സഹകരണവും വേണം. ജനാധിപത്യ മതേതര ശക്തികളെ തുണക്കുന്ന നിലപാടാണ് ഇതുവരെ അദ്ദേഹം സ്വീകരിച്ചുപോന്നതും. തിരഞ്ഞെടുപ്പ് കാറ്റ് വീശിത്തുടങ്ങുന്നതിനു മുമ്പു തന്നെ മുന്നണികളും പാര്‍ട്ടികളും ആ വഴിയില്‍ സഞ്ചരിച്ചു തുടങ്ങിയിട്ടുമുണ്ട്. ബി ജെ പിക്കു ചെന്നുകയറാന്‍ പാകത്തില്‍ ഇപ്പോള്‍ തുറന്നിട്ടിരിക്കുന്ന ഒരേയൊരു വാതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെതു മാത്രമാണ്. സ്വാമി ഉദ്ദേശിച്ചത് മൗലാനാ മൗദൂദിയുടെ ജനുസ്സില്‍ പെട്ട മൗലാനമാരെയാകണം. കുറച്ചായി രാഷ്ട്രീയത്തിലെ ഒരു പൂച്ചക്കുഞ്ഞും ജമാഅത്തെ ഇസ്‌ലാമിയുടെ വാതില്‍പ്പുറത്തു വരാറില്ല. പൊട്ടിപ്പിളര്‍ന്നതും പെറ്റുപെരുകിയതുമായ സകല ഈര്‍ക്കില്‍ പാര്‍ട്ടികളും തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതോടെ രണ്ടാലൊരു മുന്നണിയുടെ ചിറകിനടിയില്‍ അഭയം പ്രാപിച്ചിരിക്കും. വെട്ടി ഒഴിഞ്ഞ വാഴത്തോപ്പിലെ കൂമ്പടഞ്ഞ വാഴ പോലെ ഒറ്റത്തടിയായി ഒറ്റപ്പെട്ടു നില്‍ക്കുന്ന രണ്ടേരണ്ടു കക്ഷികളെയേ കേരള രാഷ്ട്രീയത്തില്‍ കാണുന്നുള്ളൂ; ജമാഅത്തെ ഇസ്‌ലാമിയും ബി ജെ പിയും. തുല്യദുഃഖിതര്‍! ജമാഅത്തെ ഇസ്‌ലാമി മൗലാനമാരെ കണ്ടിട്ടു തന്നെയാകണം സുബ്രഹ്മണ്യം സ്വാമി കണ്ണെറിഞ്ഞത്!
ജംഇയ്യത്തുല്‍ഉലമാ ഏ ഹിന്ദ്, അഹ്‌ലെ ഹദീസ് തുടങ്ങി പത്താളുകളുടെ പിന്‍ബലം പോലുമില്ലാത്ത ചില കടലാസ് സംഘടനകളും ഊരും മേല്‍വിലാസവുമില്ലാത്ത ചിലരുമുണ്ട് ഇന്ദ്രപ്രസ്ഥത്തിനു ചുറ്റും. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലെ സ്ഥിരം ബഫൂണ്‍ കഥാപാത്രങ്ങളാണ് ഇവര്‍. ഇവരെപ്പോലെയാണ് കാന്തപുരം എന്നു പറഞ്ഞാല്‍ ചുരുങ്ങിയത് പ്രബുദ്ധ കേരളമെങ്കിലും അതു സമ്മതിച്ചു തരില്ല. ഒരു തെളിവ് മാത്രം തരാം; കാന്തപുരത്തിന്റെ കേരളയാത്ര. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ തത്വത്തില്‍ മലബാരി സംഘടനകളാണ്. കണ്ണൂരോ കോഴിക്കോട്ടോ മലപ്പുറത്തോ ഏതഭ്യാസവും ഈ സംഘടനകള്‍ നടത്തും, ഷൊര്‍ണൂരിനപ്പുറം കടന്ന് അഭ്യാസം കാണിച്ചാല്‍ കള്ളി പൊളിയും. പതിനാല് ജില്ലകള്‍, ഇരുപത്തിയൊന്ന് ദിവസം, അറുപതിലേറെ സ്വീകരണങ്ങളല്ല; മഹാസമ്മേളനങ്ങള്‍! കാന്തപുരം അനന്തപുരിയിലെത്തുമ്പോള്‍ നഗരം മുമ്പ് കണ്ടിട്ടില്ലാത്ത ജനമഹാസാഗരം! ഇതൊന്നും മറക്കാറായിട്ടില്ലല്ലോ. കാന്തപുരത്തിന്റെ ചിത്രങ്ങള്‍ തൂക്കാന്‍ വിചാരിച്ചാല്‍ ഡല്‍ഹി തെരുവുകളിലെ വിളക്കുകാലുകള്‍ ഒട്ടും മതിയാവുകയില്ല.
കാന്തപുരത്തിന്റെ അസം പര്യടനം നടന്നത് കഴിഞ്ഞ നവംബറിലാണ്. അഞ്ച് ദിവസത്തെ പര്യടനത്തിനിടയിലെ സ്വീകരണ സമ്മേളനങ്ങളില്‍ തടിച്ചുകൂടിയത് പതിനായിരങ്ങളാണ്. ഉസ്താദിനെ അനുഗമിച്ച ചെറുസംഘം മലയാളികളെ മാറ്റി നിറുത്തിയാല്‍ വേദിയിലും സദസ്സിലും വന്നു നിറഞ്ഞതത്രയും തദ്ദേശീയര്‍! ഗുജറാത്ത് സമ്മേളനങ്ങളുടെ സംഘാടകര്‍ പങ്ക് വെക്കുന്നതും ഇതേ ആശയം; ഗുജറാത്തില്‍ നടന്ന വന്‍ സമ്മേളനങ്ങളില്‍ ഒരു ശതമാനം പോലും മലയാളികള്‍ ഉണ്ടാകാറില്ലത്രേ. ബംഗളൂരുവിലും കര്‍ണാടകയിലെ ഏഴ് ജില്ലകളിലുമായി നിരവധി കേന്ദ്രങ്ങളില്‍ കാന്തപുരത്തിന്റെ പര്യടനം പൂര്‍ത്തിയായത് കഴിഞ്ഞയാഴ്ചയാണ്. കാശ്മീരില്‍ നടത്തിയ പര്യടനം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കൂടി സഹകരണം ഈ പര്യടനത്തിനു ലഭിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അനാഥാലയങ്ങളും മദ്‌റസകളും കാശ്മീരില്‍ ഇപ്പോള്‍ നടത്തിവരുന്നുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ പുതിയ നായകനെ കണ്ടെത്തുകയാണ്. വണ്ടി സ്റ്റേഷന്‍ വിട്ടുപോയ കഥയൊന്നും ഈ മൗദൂദി മൗലാനമാര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഹുകൂമത്തെ ഇലാഹി വരുമെന്നും ജമാഅത്തെ ഇസ്‌ലാമി അമീര്‍ രാജ്യം ഭരിക്കുമെന്നും കരുതി ഉമിനീരിറക്കി നടക്കുന്നവരെക്കുറിച്ചെന്തു പറയാന്‍!
സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഡല്‍ഹി ആസ്ഥാനത്തു നിന്ന് വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു മദ്‌റസാ പാഠപുസ്തകങ്ങളാണ് സംസ്ഥാനങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം ഡല്‍ഹിയില്‍ ഉള്‍പ്പെടെ രാജ്യവ്യാപകമായി നിരവധി മസ്ജിദുകള്‍ നിര്‍മിച്ചു കഴിഞ്ഞു. പശ്ചിമ ബംഗാള്‍, യു പിയിലെ ഫിലിപ്പത്ത്, മധ്യപ്രദേശിലെ ഇന്‍ഡോര്‍ തുടങ്ങി രാജ്യവ്യാപകമായി സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിനും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മര്‍കസും സുന്നി സംഘടനകളും തുടക്കം കുറിച്ചിരിക്കുകയാണ്. മരിച്ചാല്‍ മറമാടണം എന്നറിയാത്തതിനാല്‍ മയ്യിത്ത് ദഹിപ്പിക്കുന്ന, സുന്നത്ത് കര്‍മം(circumcision) എന്നൊന്നുണ്ടെന്നു പോലുമറിയാത്ത മുസ്‌ലിംകള്‍ പാര്‍ക്കുന്ന ഒരു സംസ്ഥാനമുണ്ട് ഇന്ത്യയില്‍- പഞ്ചാബ്. പഞ്ചാബ് മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായ നവോത്ഥാന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. കേരളത്തില്‍ നിന്ന് ആളെയിറക്കി വേദിയിലും സദസ്സിലുമിരുത്തി ഡല്‍ഹിയിലോ ബംഗളൂരുവിലോ ദേശീയ സമ്മേളനങ്ങള്‍ നടത്തുന്ന മിടുക്കന്മാരുടെ സംഘടനകളും കേരളത്തിലുണ്ടെന്നോര്‍ക്കണം.
തങ്ങളല്ലാത്ത മറ്റേതെങ്കിലും മുസ്‌ലിം സംഘടനയുടെതായി രാജ്യത്ത് എന്ത് നല്ല കാര്യം നടക്കുന്നുണ്ടെങ്കിലും അതേതെങ്കിലും മോശം കണക്കില്‍ വരവ് വെക്കുന്നത് ജമാഅത്തെ ഇസ്‌ലാമിക്കാരുടെ പതിവ് രീതിയാണ്. അതായത്, കൊള്ളാവുന്ന ഇസ്‌ലാമിക പരിപാടികളെന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അത് ജമാഅത്തെ ഇസ്‌ലാമി ബാനറില്‍ മാത്രമായിരിക്കണം. അഥവാ ജമാഅത്തുകാരെന്തു നടത്തിയാലും അതു മാത്രമായിരിക്കും മഹത്തരം. മറ്റുള്ളവര്‍ എന്തു സത്കാര്യങ്ങള്‍ ചെയ്താലും ജമാഅത്തെ ഇസ്‌ലാമി ബുദ്ധിജീവികള്‍ അതില്‍ പുഴുക്കുത്ത് തിരയും. ഈ മനോരോഗത്തെ പച്ചമലയാളത്തില്‍ പരിചയപ്പെടുത്തുന്നതിനു പകരം ആംഗലേയത്തില്‍ പൊതിഞ്ഞു പറയാം- ജലസി! ചികിത്സയില്ല, രോഗിയേയും കൊണ്ടു രോഗം പോകുമ്പോള്‍ തീരും.
ഗുജറാത്ത് കലാപം ഒരു ജനതയുടെ ജീവനും സമ്പത്തും മാത്രമല്ല; അവരുടെ ആത്മാഭിമാനവും അസ്തിത്വബോധവും കൂടിയാണ് കവര്‍ന്നത്. ഇത് തിരിച്ചുപിടിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ഗുജറാത്ത് പ്രതീക്ഷിക്കുന്നത്. ഈ വഴിക്കു നടക്കുന്ന നീക്കങ്ങള്‍ എത്ര ചെറുതാണെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണ് ചെയ്യേണ്ടത്. തങ്ങളൊന്നാണെന്നും ശക്തരാണെന്നും ഈ രാജ്യത്തിന്റെ അവകാശികളാണെന്നും ഇരകളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് വിപുലമായ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്. നന്മയുടെ വഴിയിലെല്ലാം കുനുഷ്ടും കുത്തിത്തിരിപ്പും പതിവാക്കിയ ജമാഅത്തെ ഇസ്‌ലാമി, അഹമ്മദാബാദ് സമ്മേളനത്തില്‍ വിഷം കലക്കാന്‍ വരുന്നത് ജന്മദോഷം കൊണ്ടാണ്. ഗുജറാത്തിലെ ഇരകള്‍ക്കു വേണ്ടി എന്തു ചെയ്തുവെന്നു തിരിച്ചു ചോദിച്ചാല്‍ ഫണ്ട് പിരിച്ച കഥ ജമാഅത്തുകാര്‍ പറയും. ജമാഅത്തെ ഇസ്‌ലാമിയുടെ ഫണ്ട് ഗുജറാത്തിലെത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ തവണ കേരളത്തില്‍ വന്നപ്പോള്‍ ഇരകളുടെ പ്രതീകം ഖുത്ബുദ്ദീന്‍ അന്‍സാരി പറഞ്ഞത്. ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഫണ്ട് ഗുജറാത്തിലേക്ക് അയച്ചിരുന്നുവെന്നായിരുന്നു അമീറിന്റെ വിശദീകരണം. അതായത്, കേരളത്തില്‍നിന്നു വണ്ടികയറിയ ഫണ്ട് ഗുജറാത്തിലെത്തിയില്ല! വഴിയിലേതോ അജ്ഞാത സ്റ്റേഷനില്‍ ഫണ്ട് വണ്ടിയിറങ്ങിപ്പോയി! അപ്പോള്‍ സി പി സൈതലവിയും ഒ അബ്ദുല്ലയും പറഞ്ഞത് മാത്രമല്ല മുങ്ങുന്ന ഫണ്ടിന്റെ കഥകളെന്നര്‍ഥം.
ലൈന്‍ ബസിന്റെ കമ്പിയില്‍ തൂങ്ങിയും പാതി കാറിലും പാതി കാല്‍നടയായും പെരുഞ്ചിനപ്പള്ളിയിലെത്തിയ കാന്തപുരം അഹമ്മദാബാദിലെ ശാഹ് ആലം ഗ്രൗണ്ടില്‍ പ്രസംഗിക്കുന്നിടത്തോളം വളര്‍ന്നതോര്‍ത്ത് ജമാഅത്തുകാരുടെ തൊണ്ട വരളുകയാണ്. ലൈന്‍ ബസും പാതി കാറും നഷ്ടപ്പെട്ട് തീര്‍ത്തും കാല്‍നടക്കാരനായി എവിടെയുമെത്താതെ പോകുന്ന ഒരു കാന്തപുരമാണ് മൗദൂദി മൗലാനമാരുടെ സ്വപ്‌നത്തിലുള്ളത്. എന്തു ചെയ്യാം; കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. പെരുഞ്ചിനപ്പള്ളിയില്‍നിന്നു ശാഹ് ആലം ഗ്രൗണ്ടിലേക്കു മാത്രമല്ല; അവിടെ നിന്നു കൊല്‍ക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും ലഖ്‌നോവിലേക്കും ഡല്‍ഹിയിലേക്കും പറന്നെത്തിക്കൊണ്ടിരിക്കുന്ന കാന്തപുരത്തെയാണ് കാണേണ്ടിവന്നിരിക്കുന്നത്. അറബ് ലോകവും ദേശാന്തരീയ മുസ്‌ലിം വേദികളും ഈ കേരളീയ പണ്ഡിതന് ഇപ്പോള്‍ സുപരിചിതമാണ്. പത്ത് മുസ്‌ലിം പ്രതിഭകള്‍ ലോകത്തെവിടെ സംഗമിച്ചാലും അതിലൊരാളായി കാന്തപുരവും ഉണ്ടായിരിക്കും എന്നായിരിക്കുന്നു. മൗദൂദി മൗലാനമാര്‍ ഇനിയെന്തു ചെയ്യും; കരഞ്ഞു തീര്‍ക്കുകയല്ലാതെ.

Thursday, February 27, 2014

ആരാണ് കാന്തപുരം ??
കാലത്തിന്‌ കൊള്ളാത്തവരെന്ന്‌ അധിക്ഷേപിക്കപ്പെട്ട സുന്നീ സമൂഹത്തില്‍ നിന്ന്‌ നയത്തിലും നടപ്പിലും നിരന്തരമായ പ്രയത്‌നംകൊണ്‌ട്‌ പ്രതിഭാത്വം നേടിയ ഒരു അപൂര്‍വ്വ കേരളീയനെ നാം കാണുന്നു കാന്തപുരത്തില്‍; ദേശാന്തരക്കാര്‍ക്ക്‌ തേജസ്വിയായ ശൈഖ്‌ അബൂബക്കറില്‍. ഇതൊരു ഇതിഹാസവായനയാണ്‌. പുരാവൃത്തങ്ങളുടെതല്ല, മറിച്ച്‌ മനുഷ്യസ്‌നേഹം ജീവിതപങ്കായമാക്കിയ പച്ചമനുഷ്യന്റെ ധന്യനിമിഷങ്ങളുടെ പൊന്നേടുകള്‍ പെറുക്കിക്കിട്ടിയ ഇതിഹാസം.



കാലപ്രവാഹത്തിന്റെ ഏതോ തിരിവില്‍വച്ച്‌ വിവരവും വിവേകവും പരലോകചിന്തയുമുള്ള പണ്‌ഡിതരെ മറികടന്ന്‌ ഭൗതികാധികാരകേന്ദ്രങ്ങളിലിരിക്കുന്നവര്‍ സമുദായ നേതൃത്വമേറ്റെടുത്തു. മഖ്‌ദൂമുമാരും(റ) ഉമര്‍ഖാളി(റ)യും മമ്പുറം തങ്ങളും ആലി മുസ്‌ലിയാരും നല്‍കിയ ആത്മീയനേതൃത്വത്തിന്റെ ചൂടും ചൂരും പ്രബുദ്ധതയും പ്രതിഫലിച്ചിരുന്ന സമുദായത്തിനുമേല്‍ സ്വാതന്ത്ര്യസമരത്തിന്റെ കൂട്ടപ്പൊരിച്ചില്‍ നേതൃമാറ്റമാണ്‌ അടിച്ചേല്‍പ്പിച്ചത്‌. അത്‌ അധിനിവേശ ശക്‌തികളുടെ ആവശ്യവും കൂടിയായിരുന്നു. സ്വാതന്ത്ര്യാനന്തര അധികാര കൈമാറ്റത്തിലൂടെ ഭൗതികനേതൃത്വം ആത്മീയനേതൃത്വത്തെ മൂലക്കിരുത്തി. പണ്‌ഡിതന്‍മാര്‍ക്ക്‌ ഇത്രയേ ആകാവൂ എന്ന അലിഖിത നിയമം കൊണ്‌ടുവന്നു.



പണ്‌ഡിതന്‍മാര്‍ക്ക്‌ മുന്നില്‍ തീര്‍ത്ത മതില്‍കെട്ടുകള്‍ തകര്‍ത്ത,്‌ നിയന്ത്രണ രേഖകള്‍ വെട്ടിത്തിരുത്തി സുന്നീ സമൂഹത്തിന്‌ സ്വന്തം ഭാഗദേയത്തെ കുറിച്ച്‌ അവബോധം നല്‍കിയത്‌ ഈ മനുഷ്യനാണ്‌. കൈരളിക്ക്‌ ഇനിയൊരു ചരിത്രമെഴുതുമ്പോള്‍ ഈ മനുഷ്യനെ പരാമര്‍ശിക്കാതെ പൂര്‍ണ്ണത വരുത്താനാകില്ല. അതാകട്ടെ ഒരു വിഭാഗത്തിന്റെ ആത്മീയാചാര്യന്‍ എന്നതിലുപരി ആത്മീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സാഹിത്യ മണ്‌ഡലങ്ങളിലെ നിറസാന്നിധ്യമെന്ന നിലക്കായിരിക്കും.



മതപരിഷ്‌കരണമെന്ന മേല്‍വിലാസത്തില്‍ നിഗൂഢമായ അജണ്‌ടകളോടെ മതവിരുദ്ധതക്ക്‌ നേതൃത്വം കൊടുക്കുന്ന ചില സംഘങ്ങളും അവരുടെ മാധ്യമ വലയങ്ങളും പടച്ചുവിടുന്ന കൂരിരുട്ടിലേക്ക്‌ മാറ്റിനിര്‍ത്തപ്പെടേണ്‌ട വ്യക്തിയല്ല കാന്തപുരമെന്ന്‌ നാമിന്ന്‌ തിരിച്ചറിയുന്നു. എന്തുകൊണ്‌ട്‌?



1. വിശ്വാസപരമായ മേഖലകള്‍ പുഷ്‌ടിപ്പെടുത്തിഅണ്‌ഡകടാഹത്തിലെ നിഖിലജീവികളിലും ഉത്‌കൃഷ്‌ടന്‍ മനുഷ്യനത്രെ. ഈ മഹത്വം കനിഞ്ഞരുളിയ പ്രപഞ്ചരക്ഷിതാവ്‌ മനുഷ്യനോടാവശ്യപ്പെടുന്നത്‌ ഏറ്റവും വിധേയത്വമുള്ള ദാസനാകണം എന്നാണ്‌. പ്രപഞ്ചനാഥന്‍ അങ്ങേയറ്റം കരുണാമയനാണ്‌. വെള്ളവും വായുവും മണ്ണും ഫലങ്ങളും കായ്‌കനികളും അവന്റെ ഔദാര്യമത്രെ. ഔദാര്യങ്ങളത്രയും അനുഭവിച്ചാസ്വദിക്കുകയും അതിന്‌ നന്ദി കാണിക്കുകയും ചെയ്യുന്നവന്‌ സ്വര്‍ഗവും അളവറ്റ ആനന്ദാനുഭവങ്ങളും അവന്‍ തയാറാക്കിയിരിക്കുന്നു. ഇതൊന്നുമറിയാത്ത എത്രയോ മനുഷ്യര്‍ ജീവിതം പാഴാക്കിക്കളയുന്നു. കാത്തിരിക്കുന്ന നരകമെന്ന മഹാദുരന്തത്തെക്കുറിച്ചുള്ള അജ്ഞത അവരെ പാപപൂരിതമായ അന്ത്യ ത്തിലേക്കെത്തിക്കുന്നു. ഇത്തരമൊരു ദയനീയത മനുഷ്യസഹോദരങ്ങള്‍ക്ക്‌ വന്നുകൂടെന്ന ദൃഢനിശ്ചയമുള്ളവരാണ്‌ പാരത്രിക ലക്ഷ്യമുള്ള പണ്‌ഡിതര്‍. അവര്‍ സ്വജീവിതം പോലും ശരിയായി ആഘോഷിക്കാതെ, അനുഭവിക്കാതെ തന്റെ മനുഷ്യ സഹോദരങ്ങള്‍ക്കായി അക്ഷീണം പ്രയത്‌നിച്ചു. ഒരാള്‍ തനിക്കെന്തിഷ്‌ടപ്പെടുന്നുവോ, അത്‌ തന്റെ സഹോദരനും ഉണ്‌ടായിക്കാണാനിഷ്‌ടപ്പെടുന്നതുവരെ യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല എന്ന നബിവചനം അവരെ സദാ നയിച്ചുകൊണ്‌ടിരിക്കുന്നു. അത്തരമൊരു ചിന്താശ്രേണിയിലാണ്‌ കാന്തപുരത്തിന്റെ ഇച്ഛാശക്തി നയിക്കപ്പെട്ടത്‌. അതിനായി അദ്ദേഹം നിരന്തരമായി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.കേരളത്തില്‍ അനിവാര്യമായ ഒട്ടേറെ സ്ഥലങ്ങളില്‍ അദ്ദേഹം പള്ളികള്‍ സ്ഥാപിച്ചു. ജീര്‍ണാവസ്ഥയിലുള്ള പല പള്ളികളും പുനരുദ്ധരിച്ചു. കേരളത്തിനു പുറത്ത്‌ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കാന്തപുരം പണികഴിപ്പിച്ച പള്ളികളുണ്‌ട്‌ എന്ന്‌ എത്രപേര്‍ക്കറിയാം? തമിഴ്‌നാട്‌ മുതല്‍ ബീഹാറും കാശ്‌മീരുമടക്കം ഒട്ടേറെ സംസ്ഥാനങ്ങളില്‍ ഇത്തരം മസ്‌ജിദുകള്‍ കാണാം എന്നതും അത്തരം സ്ഥലങ്ങളില്‍ ശൈഖ്‌ അബൂബക്കര്‍ എന്ന കാന്തപുരത്തെ അവിടത്തെ ജനത അറിഞ്ഞാദരിക്കുന്നു എന്നതും പലരും മനസ്സിലാക്കിയിട്ടില്ലാത്ത സത്യമാണ്‌. കാന്തപുരം സമ്പന്നനല്ല. ഇടത്തരം കുടുംബത്തിലെ അംഗമാണ്‌. അവിടെയാണ്‌ കാന്തപുരമെന്ന മഹാമനീഷിയുടെ അര്‍പ്പണബോധം നമ്മെ വിസ്‌മയിപ്പിക്കുന്നത്‌. രാജ്യത്തിനകത്തും പുറത്തുമുള്ള സുമനസ്സുകളെ അദ്ദേഹം ഏകോപിപ്പിക്കുന്നു. വിശ്വാസത്തിന്റെ വെള്ളിവെളിച്ചം മനുഷ്യസഹോദരങ്ങള്‍ക്കെത്തിച്ച്‌ അവരെ പ്രപഞ്ചനാഥന്റെ ഉത്തമദാസന്മാരാക്കുന്ന മഹദ്‌പ്രക്രിയയില്‍ അദ്ദേഹം സമ്പന്നരെയും കൂലിത്തൊഴിലാളികളെയും തന്നോടൊപ്പം പങ്കാളികളാക്കുന്നു. ഈ ശക്തമായ കൂട്ടായ്‌മയില്‍ ഒരു പള്ളി സ്ഥാപിക്കപ്പെടുമ്പോള്‍ പ്രസ്‌തുത പള്ളിക്കു ചുറ്റുമുള്ള പൊതുജനം പള്ളിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നു. അതുവഴി സ്രഷ്‌ടാവിന്റെ മഹത്വം മനസ്സിലാക്കുന്നു. ശുദ്ധീകരിക്കപ്പെട്ടൊരു സംസ്‌കാരത്തെ അവര്‍ ഉള്‍ക്കൊള്ളുന്നു. സമ്പന്നനല്ലാത്ത ഒരു വ്യക്തി, രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിര്‍ലോഭ പിന്തുണയില്ലാതെ, ലോകത്തിന്റെ ഏതോ അജ്ഞാത കോണുകളിലുള്ള പരസ്‌പരമറിയാത്ത കൂലിത്തൊഴിലാളിയെയും കര്‍ഷകനെയും സമ്പന്നനെയും ഐക്യപ്പെടുത്തിക്കൊണ്‌ട്‌ വിശ്വാസവിപ്ലവം വിജയിപ്പിച്ചെടു ക്കുന്നുവെങ്കില്‍, വര്‍ത്തമാനയുഗത്തില്‍ അത്‌ കാന്തപുരത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്‌ടത്‌ തന്നെയാണ്‌്‌. ഇതിലപ്പുറം അദ്ദേഹം നിരവധി മഹല്ലുകളിലെ ഖാളിയും അതിലുമേറെ പള്ളികളുടെ സാരഥിയുമാണ്‌. അതുകൊണ്‌ടാണ്‌ മതവിഷയങ്ങളില്‍ കാന്തപുരത്തിന്റെ സ്വരങ്ങള്‍ക്ക്‌ സമൂഹം കാതോര്‍ക്കുന്നത്‌.



ശരിയായ വിശ്വാസത്തിന്റെയും സ്വര്‍ഗാവകാശത്തിന്റെയും പ്രചാരണത്തിനായി അദ്ദേഹം നിരന്തരമായി പ്രസംഗിച്ചു; എഴുതി. അമേരിക്കയില്‍ നടന്ന ലോക ഇസ്‌ലാമിക സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിച്ചുകൊണ്‌ട്‌ അദ്ദേഹം നടത്തിയ പ്രൗഢമായ പ്രസംഗം ഇസ്‌ലാമിക ചിന്താലോകത്ത്‌ തന്നെ മികച്ചൊരു നാഴികക്കല്ലായി.



പല പ്രത്യയശാസ്‌ത്രങ്ങളും പരാജയപ്പെട്ട സമകാലിക സമൂഹത്തിന്റെ നവലോകക്രമത്തിനു മുമ്പില്‍ എനിക്ക്‌ സമര്‍പ്പിക്കാനുള്ളത്‌ വിശുദ്ധ ഇസ്‌ലാമാണ്‌ എന്നദ്ദേഹം പ്രസംഗിച്ചപ്പോള്‍ അമേരിക്കന്‍ കോണ്‍ഫ്രന്‍സില്‍ തക്‌ബീര്‍ മുഴങ്ങുകയുണ്‌ടായി.



2. വിശ്വാസവൈകല്യങ്ങള്‍ക്കെതിരെ ജാഗ്രത പ്രഖ്യാപിച്ചു.കാന്തപുരത്തിന്റെ സൂപ്പര്‍ ഐഡന്റിറ്റി എന്ന്‌ പറയുന്നത്‌ ഈ വിശ്വാസ വൈകല്യങ്ങള്‍ക്കെതിരെയുള്ള ചങ്കുറപ്പുള്ള പോരാട്ടമാണെന്ന്‌ മിക്കവരും വിലയിരുത്തുന്നു. കാന്തപുരം സുന്നിയാണ്‌. നമുക്ക്‌ മനസ്സിലായതിനുമപ്പുറം വിശ്വാസരൂഢമൂലത കൈവരിച്ച സത്യസ്ഥിതി സുന്നി. റസൂല്‍(സ) സഹാബത്തിനു പകര്‍ന്ന, അവരില്‍നിന്ന്‌ പിന്‍തലമുറ യഥാവിധി പകര്‍ത്തിയ വിശ്വാസാചാരങ്ങള്‍ക്ക്‌ മറുകുറിപ്പിന്റെയും ഭേദഗതികളുടെയും നിറപ്പുകള്‍ ആവശ്യമേയില്ല എന്ന കരിങ്കല്‍കരുത്തിന്റെ തീവ്രതയോടെ പ്രഖ്യാപിച്ചുകൊണ്‌ടിരിക്കുകയാണ്‌ കാന്തപുരം. തുര്‍ക്കി ഖിലാഫത്തിനെ അട്ടിമറിക്കാന്‍ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനി പാകപ്പെടുത്തി മുസ്‌ലിം ലോകത്തേക്ക്‌ തള്ളിവിട്ട പാശ്ചാത്യ സംസ്‌കാര ചാരന്മാര്‍ മുസ്‌ലിം ലോകത്ത്‌ പുത്തന്‍മൊഴികളുമായി രംഗത്തെത്തി. അതിന്റെ ചലനങ്ങള്‍ കേരളത്തിലും അനുഭവപ്പെട്ടു. പ്രതിരോധക്കോട്ടതീര്‍ത്ത്‌ സമസ്‌ത നിലവില്‍വന്നു. അതോടൊപ്പം ആശയ സമര്‍ഥനത്തിന്റെ വേദികളും സമസ്‌ത സംഘടിപ്പിച്ചു.



ഒന്നില്‍നിന്ന്‌ മറ്റൊന്നായി രൂപാന്തരപ്പെട്ട നവീനവാദികള്‍ മേല്‍വിലാസങ്ങള്‍ മാറിമാറി ഉപയോഗിച്ചു. വഹാബി, ജമാഅത്ത്‌, തബ്‌ലീഗ്‌, ത്വരീഖത്തുകള്‍... അങ്ങനെ നിരവധി. സമസ്‌തയുടെ ഉരുക്കുഭിത്തികളുടെ ചായമിളക്കാനവര്‍ക്ക്‌ കഴിഞ്ഞില്ല. മര്‍ഹും ഇ.കെ. ഹസന്‍ മുസ്‌ലിയാരുടെ കടുത്ത നവീനവിരുദ്ധ നിലപാട്‌ പുത്തന്‍ ഇസ്‌ലാമിസ്റ്റുകളുടെ ഉറക്കം നഷ്‌ടപ്പെടുത്തി. മരണവേളയില്‍ മര്‍ഹൂം ഇ.കെ. ഹസന്‍മുസ്‌ലിയാരോട്‌ മുസ്‌ലിമാകണം എന്നാവശ്യപ്പെടുന്ന ധിക്കാരപരമായ കത്തെഴുതാന്‍ മാത്രം അവരെ ചൊടിപ്പിച്ചിരുന്നു ആ മഹാപണ്‌ഡിതപ്രതിഭ. ഇ.കെ.ഹസന്‍ മുസ്‌ലിയാരുടെ മരണത്തോടെ സുന്നീ സമൂഹത്തിന്‌ ആത്മവീര്യം നഷ്‌ടപ്പെട്ടുവെന്ന്‌ നിനച്ച്‌ നവീനചിന്താഗതിയുള്ള പണ്‌ഡിതന്‍മാര്‍ നിരന്തരമായ സുന്നീവിരുദ്ധ പ്രചാരവേലകള്‍ അഴിച്ചുവിട്ടു. അവരുടെ പ്രതീക്ഷകള്‍ തകര്‍ത്തു തരിപ്പണമാക്കി കാന്തപുരം പ്രതിരോധനിര കെട്ടിപ്പടുത്തു. അവരുടെ സ്വപ്‌നങ്ങള്‍ തകരുകയായിരുന്നു. കാരണം ഇ.കെ. ഹസന്‍ മുസ്‌ലിയാരുടെ ശക്തമായ ഇസ്‌ലാമിക വാദങ്ങളെ ഖണ്‌ഡിക്കാനാകാതെ തകര്‍ന്ന്‌ തളര്‍ന്നുപോയിരുന്ന നവീനവാദികള്‍ക്ക്‌ കാന്തപുരത്തിന്റെ വാദമുഖങ്ങളെ മാത്രമല്ല, പ്രസംഗവാചാലതയുടെ ചാട്ടുളിയെയും ഭേദിക്കേണ്‌ട ഗതികേട്‌ വന്നുചേര്‍ന്നു. അന്നേവരെ വാദപ്രതിവാദ വേദികളില്‍ ചൂടേറിയ വാഗ്വാദങ്ങളും കനത്ത മസ്‌അല ചര്‍ച്ചചകളുമായിരുന്നു നടന്നിരുന്നത്‌. കാന്തപുരത്തിന്റെ യുഗപ്പിറവിയോടെ സൗമ്യതയും പുഞ്ചിരിയും ചാലിച്ചു കുറുക്കിയ വാദമുഖങ്ങളുടെ രസായന ചികിത്സ കൊണ്‌ട്‌ നവീനവാദികള്‍ പൊറുതിമുട്ടി. കൊട്ടപ്പുറത്തിന്റെ മണ്ണില്‍ അവസാന പിടിച്ചോറും ബലിക്കാക്കക്കെറിഞ്ഞ്‌ കൊടുത്ത്‌ മുജാഹിദുകള്‍ രംഗം വിട്ടപ്പോള്‍ കാന്തപുരത്തിന്റെ ചെറുപുഞ്ചിരി അവരെ മാനസികമായി വല്ലാതെ നുറുക്കിയിരിക്കണം.



വാദപ്രതിവാദങ്ങളിലൂടെ നവീനവാദികള്‍ സുന്നീ സമൂഹത്തെ കര്‍മ്മരഹിതമായ സുഷുപ്‌തിയിലേക്കാണ്‌ നയിക്കുന്നതെന്ന്‌ തിരിച്ചറിഞ്ഞ പണ്‌ഡിതനാണ്‌ കാന്തപുരം. തര്‍ക്കങ്ങളുടെ ചൂണ്‌ടയും കുരുക്കുമിട്ട്‌ സുന്നികളെ ആന്തരികമായി തളര്‍ത്താനുള്ള പദ്ധതി, വെറും ആശയ പ്രതിരോധ മുഖത്ത്‌ മാത്രം സുന്നികളെ തളച്ചിടാനുള്ള ഗൂഢനീക്കം പക്ഷേ വിലപ്പോയില്ല. കാന്തപുരം ഇരട്ടലക്ഷ്യങ്ങളോടെ യുദ്ധം നയിച്ചു. ഒരുഭാഗത്ത്‌ ആശയ പരമായ പ്രതിരോധം. മറുഭാഗത്ത്‌, കപട ലക്ഷ്യങ്ങളോടെ തന്ത്രപ്രധാന രംഗങ്ങളില്‍ കയറിക്കൂടി സുന്നികള്‍ക്കെതിരെ അധികാര പ്രയോഗങ്ങള്‍ നടത്തുന്നവരെ സമൂഹത്തിനു മുന്നില്‍ കൊണ്‌ട്‌ വന്നു വിചാരണ ചെയ്യല്‍. അവര്‍ക്ക്‌ കാര്യങ്ങളുടെ പോക്ക്‌ തിരിച്ചറിയാന്‍ പറ്റി. അവര്‍ ധരിച്ചിരുന്ന നിഷ്‌പക്ഷതയുടെ കുപ്പായം മറയാക്കി കാന്തപുരത്തിനെതിരെ ആഞ്ഞുചവിട്ടി. കഥയറിയാതെ ആട്ടംകണ്‌ടിരുന്ന പൊതുജനഭൂരിപക്ഷം കാന്തപുരത്തിന്‌ കാലാകാലങ്ങളില്‍ പലതരം പരിഹാസപ്പേരുകള്‍ ചാര്‍ത്തിക്കൊടുത്തു. പക്ഷേ പ്രഛന്ന വേശങ്ങളോടെ സമുദായത്തിന്റെ ചെലവില്‍ കഴിയുന്നവരുടെ കപടമുഖം തിരിച്ചറിഞ്ഞ വിശ്വാസികള്‍ അദ്ദേഹത്തിന്‌ പിന്നില്‍ അണിനിരന്നുതുടങ്ങി. അവസാനം പടച്ചവന്‍ കനിഞ്ഞരുളിയ ഇച്ഛാശക്തിയും വിശ്വാസി സഹസ്രങ്ങളുടെ നിലക്കാത്ത പ്രാര്‍ത്ഥനയും വഴി നിഷ്‌പക്ഷക്കാരുടെ കുപ്പായം കാന്തപുരം ആഞ്ഞുവലിച്ചുകീറിയെറിഞ്ഞു. അങ്ങനെ നഗ്നരാക്കപ്പെട്ട കപടമുഖങ്ങളെ തിരിച്ചറിഞ്ഞ പൊതുജനം അന്തംവിട്ടുപോയി. അവര്‍ പാഠപുസ്‌തക കമ്മിറ്റികളിലുണ്‌ടായിരുന്നു. ഹജ്ജ്‌ കമ്മിറ്റിയിലും വഖ്‌ഫ്‌ ബോര്‍ഡിലുമുണ്‌ടായിരുന്നു. മറ്റനവധി തന്ത്രപ്രധാന ലക്ഷ്യങ്ങളിലുണ്‌ടായിരുന്നു.



ഈ ശുദ്ധീകരണ പ്രക്രിയക്ക്‌ നിലക്കാത്ത പിന്തുണയുമായി എസ്‌.വൈ.എസും. എസ്‌.എസ്‌.എഫും രംഗത്തെത്തി. ധാര്‍മ്മിക സമരങ്ങളുടെ പോര്‍ക്കളങ്ങളില്‍ സമരാഗ്നി ജ്വലിച്ചു. അധിനിവേശശക്തികള്‍ക്കെതിരെ പൊന്നാനിയില്‍ മുഴക്കിയ സമരഗര്‍ജ്ജനം അവരുടെ ശിഷ്‌ടപ്രേതങ്ങള്‍ക്കെതിരെ കേരളത്തിലുടനീളം ആഞ്ഞടിച്ചു. സുന്നി യുവജനസംഘത്തിന്റെ സംഘശക്തിയും കാന്തപുരത്തിന്റെ നയചാതുര്യവും വാഗ്‌വിലാസവും ലയിച്ചൊന്നായപ്പോള്‍ അധികാര കേന്ദ്രങ്ങളില്‍ ഭൂകമ്പം മണത്തു. സുന്നികള്‍ക്ക്‌ അര്‍ഹതപ്പെട്ടത്‌ കിട്ടിത്തുടങ്ങി. ഹജ്ജ്‌ കമ്മിറ്റിയിലും വഖ്‌ഫ്‌ ബോര്‍ഡിലും സുന്നീ ശബ്‌ദം കേട്ടുതുടങ്ങി. അറബി ഭാഷാസമരം എസ്‌.എസ്‌.എഫ്‌. ഏറ്റുപിടിച്ചപ്പോള്‍ കാന്തപുരം അധികാരിവര്‍ഗ്ഗത്തോട്‌ നീതി ആവശ്യപ്പെട്ടു. ഈ ധാര്‍മ്മികവിപ്ലവ പ്പോരാട്ടത്തെ തടുത്തു നിര്‍ത്താനാവില്ലെന്ന്‌ തീര്‍ത്തു പറഞ്ഞു. പാഠപുസ്‌തക കമ്മിറ്റി അടിമുടി മാറി. നാട്ടുകാരുടെ നികുതിപ്പണത്തില്‍ പുതുഇസ്‌ലാമിസം പഠിപ്പിക്കാനാവില്ലെന്ന്‌ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. കാന്തപുരവും എസ്‌.വൈ.എസും എസ്‌.എസ്‌.എഫും ഭരണതലങ്ങളിലെ ചൂടേറിയ ചര്‍ച്ചയായപ്പോള്‍ എന്താണ്‌ കാന്തപുരം ചെയ്‌തു കൊണ്‌ടിരിക്കുന്നത്‌ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടുകയായിരുന്നു.



കാന്തപുരം തര്‍ക്കിക്കുകയായിരുന്നില്ല. നൂറ്റാണ്‌ടുകളുടെ ഇസ്‌ലാമിക പാരമ്പര്യത്തോട്‌ തര്‍ക്കിക്കാന്‍ വരുന്നവരുടെ രഹസ്യ അജണ്‌ട എന്താണെന്ന്‌ പുറത്തു കൊണ്‌ടുവരികയായിരുന്നു. ഇതോടെ അവര്‍ പ്രകോപിതരായി. കാന്തപുരം സമുദായത്തെ അനൈക്യപ്പെടുത്തുന്നു എന്നവര്‍ പ്രഘോഷിച്ചു. അതേറ്റുപിടിക്കാന്‍ പലരും മുന്നോട്ടുവന്നു. അവര്‍ മറന്നുപോയ ചില കാര്യങ്ങളുണ്‌ട;്‌1.പാരമ്പര്യം നിലനിര്‍ത്തണമെന്ന്‌ പറയുന്ന കാന്തപുരമോ പാരമ്പര്യത്തെ വലിച്ചെറിഞ്ഞ്‌ പുതിയ പാത സ്വീകരിക്കണമെന്ന്‌ പറയുന്നവരോ യഥാര്‍ത്ഥത്തില്‍ സമുദായത്തില്‍ ഭിന്നവര്‍ഗ്ഗങ്ങള്‍ സ്ഥാപിച്ചത്‌?2. ഭിന്നിച്ചവര്‍ ഐക്യത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ ആത്മാര്‍ത്ഥമാണെങ്കില്‍ അവരുടെ സംഘങ്ങളെ പിരിച്ചുവിട്ട്‌ സംഘടനകളുടെ എണ്ണം കുറക്കുകയല്ലേ വേണ്‌ടത്‌?അപ്പോള്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്‌. മുസ്‌ലിം സമുദായത്തെ അവരുടെ അഭിമാനത്തിലേക്ക്‌ തിരിച്ചെത്തിക്കാന്‍ തന്റെ നാക്കും തൂലികയും അറിവും നിരന്തരമായി സമര്‍പ്പിക്കുന്ന സമുന്നത പണ്‌ഡിതജ്യോതിസ്സായ കാന്തപുരം സമൂഹത്തിന്‌ ഐക്യം എന്ന നന്മ പ്രദാനം ചെയ്യുന്ന വ്യക്തിയായി മാറിയിരിക്കുന്നു.



3. പാണ്ഡിത്യ പ്രൗഢിയുടെ വീണെ്‌ടടുപ്പ്‌ സാധ്യമാക്കി.മുകളില്‍ സൂചിപ്പിച്ച പോലെ സ്വാതന്ത്ര്യസമരത്തിന്റെ കൊട്ടിക്കലാശവേളയില്‍ പണ്‌ഡിതനേതൃത്വത്തെ തമസ്‌കരിച്ച്‌ രംഗത്തെത്തിയ രാഷ്‌ട്രീയാധിക്യമുള്ള പുത്തന്‍ സമുദായ നേതൃത്വം തെറ്റായ കീഴ്‌വഴക്കങ്ങള്‍ സമുദായത്തിന്‌ നല്‍കിക്കൊണ്‌ടിരുന്നു. പണ്‌ഡിതന്മാര്‍ പള്ളിയിലെയും ദര്‍സിലെയും മദ്രസയിലെയും തൊഴിലാളികള്‍ മാത്രമായി. നിശ്ചിത സമയം വരെ പഠിപ്പിക്കുക. അത്‌ കഴിഞ്ഞാല്‍ മിണ്‌ടാതിരിക്കുക. ആചാരങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും നേതൃത്വം കൊടുക്കുക. പിന്നെ പളളിയിലോ മദ്രസയിലോ അനുവദിക്കപ്പെട്ട റൂമില്‍ സ്വസ്ഥമായിരിക്കുക. ഇങ്ങനെ ഒതുക്കപ്പെട്ട വിഭാഗമായി മുദരിസുമാര്‍, മുഅല്ലിംകള്‍, ഖത്തീബുമാര്‍, മുതഅല്ലിംകള്‍ മാറ്റിനിര്‍ത്തപ്പെട്ടു. അത്തരമൊരു ദുരവസ്ഥയില്‍നിന്ന്‌ പണ്‌ഡിത വിഭാഗത്തെ ആത്മസംസ്‌കരണാധ്യാപനങ്ങളുടെയും സേവന സന്നദ്ധതയുടെയും വിപ്ലവാശയങ്ങളുടേയും ഉത്തുംഗതയിലേക്ക്‌ കൈപിടിച്ചുയര്‍ത്തി എന്നതാണ്‌ കാന്തപുരത്തിന്റെ മനുഷ്യ നന്മക്കു വേണ്‌ടിയുള്ള മറ്റൊരു പ്രവര്‍ത്തനം. പിന്നീടെന്താണ്‌ സംഭവിച്ചത്‌? ആത്മവിശ്വാസം വീണെ്‌ടടുത്ത പണ്‌ഡിതരും മുതഅല്ലിംകളും സമൂഹമധ്യത്തില്‍ തലയുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കാന്‍ ശീലിച്ചുതുടങ്ങി. എല്ലാ തിട്ടൂരങ്ങളും അവഗണിച്ചുകൊണ്‌ടവര്‍ പറയേണ്‌ടത്‌ പലരൂുടേയും മുഖത്ത്‌ നോക്കിപ്പറയാന്‍ തുടങ്ങി. അവരെ ഭയപ്പെടുത്തി വരുതിയിലാക്കി നിര്‍ത്തിയ മേല്‍ക്കോയ്‌മകളുടെ അടിത്തറ വിറച്ചു. സമുദായത്തിലെ ഭൗതികാധികാരങ്ങള്‍ വരച്ചിരുന്ന നിയന്ത്രണ രേഖകളെ അവര്‍ ചവിട്ടിയരച്ചു. സത്യത്തിന്റെ ബലത്തില്‍ വിപ്ലവകരമായിരുന്നു ഈ മുന്നേറ്റം. കാന്തപുരത്തെ നിശിതമായി വിമര്‍ശിക്കുന്നവര്‍ പോലും അംഗീകരിക്കുന്ന സത്യമാണിത്‌.



കോളേജ്‌ കാമ്പസുകളില്‍ എസ്‌.എസ്‌.എഫ്‌ നേതൃത്വം കൊടുത്തിരുന്ന സുന്നീ വിപ്ലവാശയങ്ങള്‍ക്ക്‌ കാന്തപുരം ഇന്ധനം പകര്‍ന്നപ്പോള്‍ തലപ്പാവും ധരിച്ച്‌ മുതഅല്ലിംകള്‍ കാമ്പസുകളിലേക്കൊഴുകി. കാലത്തിന്റെ വീക്ഷണങ്ങളെക്കുറിച്ച്‌ ധാരണപ്പിശകുള്ള വരെന്നും ഒന്നര മീറ്റര്‍ തുണി തലയില്‍ കെട്ടി ബുദ്ധിയെ തടവറയിലിട്ടവരെന്നും ആക്ഷേപിക്കപ്പെട്ടിരുന്ന മുതഅല്ലിമുകള്‍, ഗവേഷകരും എഴുത്തുകാരും പ്രസംഗകരും പ്രസാധകരുമായി കാമ്പസുകളില്‍ നിറഞ്ഞു നിന്നു. കാമ്പസുകളില്‍ അവര്‍ ധിഷണാശേഷികൊണ്‌ട്‌ ശ്രദ്ധിക്കപ്പെട്ടു. ലഹരിയടിക്കാതെ, കൗമാര പ്രലോഭനങ്ങളില്‍ വീഴാതെ, രാഷ്‌ട്രീയ തിട്ടൂരങ്ങള്‍ക്ക്‌ വഴങ്ങാതെ ധാര്‍മികമായ സംയമനത്തോടെ ധീരമായ നിലപാടുകളോടെ കാമ്പസ്‌ ഹീറോ ആകാമെന്ന്‌ തെളിയിക്കപ്പെട്ടു.



ബിസിനസിലും കാര്‍ഷികമേഖലയിലും സര്‍ഗാത്‌മക രംഗത്തും ശാസ്‌ത്ര മേഖലയിലും പണ്‌ഡിതരുടെ സാന്നിദ്ധ്യം കണ്‌ടുതുടങ്ങിയത്‌ എസ്‌.വൈ.എസ്‌., എസ്‌.എസ്‌.എഫ്‌-കാന്തപുരം അച്ചുതണ്‌ടിന്റെ പ്രവര്‍ത്തന നൈരന്തര്യം കൊണ്‌ടാണ്‌. റോഡു നിയമങ്ങള്‍ ലംഘിക്കാത്ത താടിയും തൊപ്പിയുമുള്ള ഡ്രൈവര്‍മാര്‍, മാന്യമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍, അവര്‍ പണ്‌ഡിതര്‍ കൂടിയാണെന്നറിയുമ്പോഴുള്ള അമ്പരപ്പ്‌... കാന്തപുരം സമുദായത്തിനുമേല്‍ പെയ്‌തിറങ്ങുന്നതിങ്ങനെയൊക്കെയാണ്‌. നഷ്‌ടപ്പെട്ടുതുടങ്ങിയിരുന്ന ആത്മവീര്യം തിരിച്ചെടുത്തുകൊടുത്തപ്പോള്‍ പണ്‌ഡിത, വിഭാഗത്തില്‍ വന്നുചേര്‍ന്ന പുത്തനുണര്‍വ്വ്‌ ദഅ്‌വാ രംഗത്തെ ഉത്തേജിപ്പിച്ചു. അതുവഴി ഒരുപാട്‌ മനുഷ്യര്‍ നന്മയുടെ പക്ഷത്തേക്ക്‌ വന്നു. സമൂഹം ധാര്‍മ്മിക നിലപാട്‌ കൈക്കൊണ്‌ടുതുടങ്ങി. കാന്തപുരം മനുഷ്യസമൂഹത്തിന്‌ ചെയ്‌ത സേവനനന്മകളില്‍ മറ്റൊന്നായി നാമിതിനെ സ്‌മരിക്കുന്നു.

Wednesday, February 26, 2014

മറക്കാതെ വായിക്കുക. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളുടെ 
വിശ്വരൂപം തിരിച്ചറിയുക.


മറക്കാതെ വായിക്കുക. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളുടെ 
വിശ്വരൂപം തിരിച്ചറിയുക.
--------------------------------
ഈ പുസ്തകത്തെ മുന്‍നിര്‍ത്തി സോഷ്യില്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരന്തര ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നു.മുഖ്യധാര പത്രങ്ങളും ചാനലുകളും ഈ വാര്‍ത്തയോട് പ്രതികരിച്ച രീതിയും പ്രതികരണങ്ങളായി നിറഞ്ഞു നില്‍ക്കുന്നു. ജമാഅത്തെ ഇസ്ലാമി ഉടമസ്ഥതയില്‍ ഉള്ള 'മാധ്യമം 'പത്രമാണ്‌ ഇത് ആദ്യ൦ ചര്‍ച്ചയാക്കിയത്.തുടര്‍ന്ന് ദേശാഭിമാനി,തേജസ് ,സിറാജ് ,മംഗളം എന്നീ പത്രങ്ങളിലും ഈ റിപ്പോര്‍ട്ട് വന്നു. അതായത് അമൃതാനന്ദമയീ ഭക്തര്‍ വരിക്കാരകാത്ത (വായിക്കാത്തതല്ല)മുഴുവന്‍ പത്രങ്ങളിലും വാര്‍ത്ത വന്നു എന്ന് ചുരുക്കം.അതെ പോലെ മീഡിയാ വണ്‍,ഇന്ത്യ വിഷന്‍ ,ദര്‍ശന എന്നീ ചാനലുകളില്‍ വാര്‍ത്താ ചര്‍ച്ചകളും നടന്നു. അമൃതാനന്ദമയി വിരുദ്ധര്‍ മുന്‍കാലങ്ങളില്‍ അവര്‍ ഉയര്‍ത്തിയിരുന്നത് പോലെ മഠത്തിന്‍റെ സാമ്പത്തിക സ്രോതസ്സുകളുടെയും, ദുരൂഹ മരണങ്ങളുടെയും, ശാരീരിക പീഡനങ്ങളുടെയും നിഗൂഡതകളെ കുറിച്ച് വേവലാതി പൂണ്ടു. ഭരണകൂടങ്ങളുടെ നിസ്സംഗതയെ കുറിച്ച് രോഷംകൊണ്ടു.അമ്മ ഭക്തര്‍ ഈ വിഷയത്തെ അസൂയ യായും അന്താരാഷ്ട്ര ഗൂഡാലോചനയായും ചിത്രീകരിച്ചു.കൂടെ ഈ വിഷയം ഉയര്‍ത്തി കൊണ്ടുവന്നത് ചീത്ത മുസ്ലിമും,വ്യജ കമ്യുണിസ്റ്റ്കളുമാണെന്ന്കൂടി പറഞ്ഞുവെച്ചു.

പക്ഷെ, ഈ വിഷയത്തില്‍ ഇടപെട്ട ചില മീഡിയകളുടെയും,ചില സംഘടനാ പ്രവര്‍ത്തകരുടെ സോഷ്യില്‍ മീഡിയാ പ്രതികരണങ്ങളുമാണ് ഈ വിഷയം നിരന്തരം ചര്‍ച്ചയാക്കുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും ഗൂഡ താല്പര്യങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കാന്‍ കാരണമാകുന്നത്.പ്രത്യകിച്ചും ജമാഅത്തെ ഇസ്ലാമി യുടെ ഉടമസ്ഥതയില്‍ നിലനില്‍ക്കുന്ന "മാധ്യമം" ദിന പത്രം 'മീഡിയ വണ്‍' വാര്‍ത്താ ചാനല്‍ എന്നിവയുടെ വാര്‍ത്താ /നിരീക്ഷണങ്ങള്‍.അതെ പോലെ ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനകളായ സോളിഡാരിറ്റി,വെല്‍ഫയര്‍ പാര്‍ട്ടി,SIO,GIO, എന്നീ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍. അമൃതാനന്ദമയിയെക്കെതിരെ എന്ത് തരം വാര്‍ത്ത കൊടുക്കുമ്പോഴും ഒരു തരാം ബാലന്‍സിംഗ് തന്ത്രം പ്രയോഗിക്കുന്നു. സാമൂഹിക ഉത്സവ ഘോഷയാത്രകളില്‍ ടാബ്ലോ പ്ലോട്ടുകളായി അവതിരിപ്പിക്കുന്ന ക്ലീഷേ യാണല്ലോ കുറി തൊട്ട ഹിന്ദു,തൊപ്പിയിട്ട മുസ്ലിം,ളോഹയിട്ട ക്രസ്ത്യന്‍ ബാലന്മാര്‍ എന്നത് പോലെയുള്ള ഒരുതരം തൂക്കമോപ്പിക്കല്‍. അമ്മയെ പറയുമ്പോള്‍ ഒരു മുസ്ല്യയാരെ കൂട്ടി പറയുക. മാധ്യമ ത്തിന്‍റെയും മീഡിയ വണ്‍ന്‍റെ യും ഈ ബാലന്‍സിംഗനെ രണ്ടു രൂപത്തില്‍ നമുക്ക് നിരീക്ഷിക്കാം. ഒന്ന് 'ഭയം ' അതായത് തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ ശത്രു വര്‍ഗീയത ആരോപിക്കുമോ ? ആ സമയം "ഞങ്ങള്‍ മുസ്ലിങ്ങളേയും പറഞ്ഞിട്ടുണ്ട് " എന്ന് പറഞ്ഞു രക്ഷപ്പെടാം എന്ന തന്ത്രം.രണ്ടാമത്തേത് 'ആജന്മശത്രു വിരോധം ' സാമുദായിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ സവര്‍ണ്ണ മുഖ്യധാര മാധ്യമങ്ങള്‍ സ്വീകരിക്കുന്ന "മതേതരത്വ ഭീതി" ഉപയോഗിച്ച് . ഇന്ത്യയില്‍ അബുല്‍ അലാ മൌദുദിയുടെ (അ)ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതില്‍ നിന്നും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ മുസ്ലിങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ആദര്‍ശപരമായും ധൈഷണിക പരമായും ചെറുത്തുനില്‍ക്കുന്ന ആഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ (സുന്നി പണ്ഡിത സംഘടന)യെയും അവരുടെ നേതാക്കളെയും ഈ വിഷയത്തിലേക്ക് കൊണ്ടുവരികയും സമൂഹ മധ്യ ഇവരല്ലാം തുല്ല്യരാണ് എന്ന് പൊതുസമൂഹത്തിനു തോന്നിപ്പിക്കും വിധം ചര്‍ച്ചകള്‍ ക്രമീകരിക്കുകയും ചെയ്യുക. ഉദാഹരണം പറയാം മീഡിയ വണ്‍ ചാനലില്‍ അമൃതാനന്ദമയി വിഷയത്തില്‍ രണ്ടു ദിവസം അമ്മ ഭക്തരെയും,വിമര്‍ശകരെയും ഉള്‍പ്പെടുത്തി ചാനല്‍ ചര്‍ച്ച നടത്തി അവരവര്‍ തങ്ങളുടെ ഭാഗം ന്യായികരിച്ചു സംസാരിച്ചു. മൂന്നാം ദിവസം 'സോമയാഗവും,പാന പാത്രവും' എന്ന സുന്നീ നേതാക്കളുമായി ബന്ധപെട്ട ഒരു ചര്‍ച്ച അമൃതാനന്ദമയി വിവാദത്തിന്‍റെ ഭാഗമായി തന്നെ ചാനലില്‍ വന്നു .പക്ഷെ ,ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുഴുവന്‍ ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് സ്വീകരിക്കുന്ന ഒരു പറ്റം സോളിഡരിറ്റി പ്രവര്‍ത്തകര്‍ ആയിരുന്നു.അവര്‍ പറഞ്ഞു .അവതാരകന്‍ ചോദിച്ചു. ഈ മതപരമായ ഈ വിഷയത്തെ കുറിച്ച് പറയാന്‍ ഒരു ഇസ്ലാമിക പണ്ഡിതനെയും വിളിച്ചില്ല എന്ന് മാത്രമല്ല ലോകത്തെ തീവ്രവാദ നിലപാടുകളെ എതിര്‍ക്കുന്ന സൂഫീ ചിന്താ ധാരകളെ അവഹേളിക്കാനും ഈ മതരാഷ്ടവാദക്കാര്‍ സമയം കണ്ടെത്തി.അതെ പോലെ അമ്മ വിവാദത്തിനു മറവില്‍ മാധ്യമം പത്രത്തില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അമൃതാനന്ദമയിയുടെ കൊള്ളരുതായ്മകള്‍ വിവരിക്കുന്നതിനിടയില്‍ കേരളത്തിലെ മുസ്ലിം പണ്ഡിതനും സുന്നി വിഭാഗങ്ങളുടെ നേതാവുമായ കാന്തപുരം അബൂബക്കര്‍ മുസലിയാരെ കുറിച്ച് ഒരു പച്ചക്കള്ളം എഴുതാന്‍ മാധ്യമം തിടുക്കം കാട്ടി . അതില്‍ പറയുന്നു പ്രവാചകന്‍റെ തെന്നു പറഞ്ഞു കാന്തപുരം 'ഒരു കെട്ടു മുടി ' കൊണ്ട് വന്നു മുസ്ലിങ്ങളെ ചൂഷണം ചെയ്യുന്നു " എന്ന് സ്ഥലകാലബോധം മറന്നു എഴുതിയിരിക്കുന്നു.കാന്തപുരം കൊണ്ട് വന്ന തിരുകേശവും അതിനെ കുറിച്ചുള്ള ചര്‍ച്ചകളും കേരളത്തില്‍ നടന്നതും അതുമായുള്ള എല്ലാ വിവാദങ്ങള്‍ക്കും ബന്ധപെട്ടവര്‍ മറുപടി പറഞ്ഞതും അറിയാതെയല്ല മാധ്യമം ഇത്തരത്തില്‍ എഴുതിപ്പിടിപ്പിച്ചത്‌. ലോകത്തിന്‍റെ പലഭാഗങ്ങളിലും പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ തിരു ശേഷിപ്പുകള്‍ ഉണ്ടെന്നും,അത് കാണുന്നതും,തൊടുന്നതും,അത് മുക്കിയ വെള്ളം കുടിക്കുന്നത് മുസ്ലിങ്ങളെ സംബന്ധിച്ചോളം പുണ്യമുള്ളതാനെന്നും ഇസ്ലാമിനെ കുറിച്ച് അടിസ്ഥാന വിവരമുള്ളവര്‍ക്ക് പോലും ആധികാരിക പ്രവാചക വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങളില്‍ നിന്ന് കണ്ടെടുക്കാന്‍ സാധ്യമാണെന്നിരിക്കെ ഇത്തരത്തില്‍ ഈ വിഷയത്തെ ആഗോള ഇസ്ലാമിക തീവ്രവാദത്തിനു ബീജാവാപം നല്‍കിയ മൌദുദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമിയും അവരുടെ മീഡിയയും പ്രശ്ന വല്ക്കരിച്ചതിനു പിന്നിലുള്ള അധികാര /വര്‍ഗീയ താല്‍പര്യങ്ങളുടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഹിന്ദു /ക്രസ്ത്യിന്‍ മതങ്ങളില്‍ നടക്കുന്ന ആത്മീയ ചൂഷണങ്ങളെ മാധ്യമം പത്രം മുസ്ലിങ്ങളുടെ ഭാഗത്ത് നിന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ എന്ന സുന്നി പണ്ഡിത സംഘടയുടെ സെക്രട്ടറിയെ ചേര്‍ത്തു വെക്കുന്നത് ഒരിക്കലും നീതികരിക്കാന്‍ സാധ്യിമല്ല .കാരണം ഒരിക്കലും കാന്തപുരം വെക്ത്യ കേന്ദ്രീകരണ പ്രസ്ഥാന ത്തിന്‍റെ അധിപനല്ല. ഭരണഘടനയും പാരമ്പര്യവുമുള്ള സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്ടര്‍ ചെയ്ത നാല്പതു വയസ്സ് പൂര്‍ത്തിയായ ഇസ്ലാമിക വിധി വിലക്കുകളിലും ചരിത്രങ്ങളിലും അവഗാഹമുള്ള 40 പണ്ഡിതന്മാര്‍ ഉള്‍ക്കൊള്ളുന്ന ബോഡിയില്‍ അവര്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്ത കാര്യദര്‍ശിയാണ് കാന്തപുരം.അവിടെ ഈ സ്ഥാനത്തിനു അര്‍ഹനാക്കുന്നത് തികഞ്ഞ പാണ്ഡിത്യവും നെത്രശേഷിയുമാണ്.അല്ലാതെ കുടുംബ മഹിമയോ രാഷ്ട്രീയ സ്വധീനമോ അല്ല. ഇവിടെ കാന്തപുരം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒരിക്കലും അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായങ്ങളോ നിരീക്ഷണങ്ങളോ അല്ല ,അത് തികച്ചും ഇസ്ലാമിക നിയമങ്ങളില്‍ അധിഷ്ടിതമായി ഈ പണ്ഡിത സംഘടന എടുക്കുന്ന തീരുമാനങ്ങളുമാണ്.അതിനെ യാണ് കേരളത്തിലെ ലക്ഷകണക്കിന് സുന്നികള്‍ അംഗീകരിക്കുന്നതും .അല്ലാതെ മായ വിലാസങ്ങളായ പ്രവര്‍ത്തങ്ങളും സംസാരങ്ങളും ഉപയോഗിച്ചകൊണ്ട് വിശ്വസിളെ കപട ആത്മീയതയിലേക്ക് നയിക്കുന്ന ആള്‍ ദൈവങ്ങളുടെ ശ്രേണിയിലേക്ക് ഒരിക്കലും ഈ പണ്ഡിതനെ ചേര്‍ത്തുവെക്കാതിരിക്കുക .അങ്ങിനെ ചെയ്‌താല്‍ അത് കണ്മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുന്ന സത്യത്തിനോട്‌ യുദ്ധം പ്രഖ്യപിക്കലായിരിക്കും.

മുസ്ലിങ്ങളിലെ സൂഫി ചിന്താധാരകളെ തകര്‍ത്ത് അവിടെ കലാപങ്ങളുടെയും,ചോരച്ചാലുകളുടെയും മതരാഷ്ട്ര വാദം ഉയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയെയും അവരുടെ മീഡിയകളുടെയും ഹിഡന്‍ അജണ്ടകളില്‍ ഒരിക്കലും മനുഷ്യസ്നേഹികള്‍ വീണുപോവരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.